Saturday, February 12, 2011

മുനവ്വിര്‍ നബിദിനാഘോഷ പരിപാടി ഇന്ന് തുടക്കം

ത്രിക്കരിപ്പൂര്‍: മുനവ്വിറുല്‍ ഇസ്ലാം കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന നബിദിനാഘോഷ പരിപാടികള്‍ക്ക് ഫെബ്രുവരി 12 ശനിയാഴ്ച തുടക്കമാവും. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് ശനിയാഴ്ച രാവിലെ കമ്മിറ്റി പ്രസിഡണ്ട് എം. മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തും. സദര്‍ മു‌അല്ലിം ഉസ്മാന്‍ മൌലവിയുടെ അദ്ധ്യക്ഷതയില്‍ എ.ജി.സി. ബഷീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.ശനി ഞായര്‍ ദിവസങ്ങളിലായി വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മത്സരങ്ങള്‍ നടക്കും. ഫെബ്രുവരി 15 ന് രാവിലെ മൌലീദ് പാരായണവും ദുആ സദസ്സും നടക്കും. തുടര്‍ന്ന് അന്നദാനവുമുണ്ടാവും. ഫെബ്രുവരി 17 വ്യാഴം വൈകുന്നേരം 5 മണിക്ക് കുട്ടികളുടെ കലാ വിരുന്നുണ്ടാകും. വൈകീട്ട് എട്ട് മണിക്ക് സിറാജുദ്ധീന്‍ ദാരിമി കക്കാടിന്റെ ഉദ്ബോധന സദസ്സ് നടക്കും. ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന്. രാത്രി ഏഴ് മണിക്ക് സ്വലാത്ത് മജ്‌ലിസും കൂട്ടു പ്രാര്‍ത്ഥനയും നടക്കും. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി സ്വലാത്ത് മജ്‌ലിസിന് നേതൃത്വം വഹിക്കും. തുടര്‍ന്ന് സമസ്‌ത, അഫ്-സലുല്‍ ഉലമാ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്കായുള്ള അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കും. ചടങ്ങില്‍ വെച്ച് നൈലുര്‍ റഗാഇബ്, ബുറാഖ് എന്നീ പുസ്‌തകങ്ങളുടെയും നബിദിന സപ്ലിമെന്റിന്റെയും പ്രകാശന കര്‍മ്മവുമുണ്ടാകും.

No comments:

Post a Comment