Saturday, February 26, 2011

‘നബിദിനാഘോഷം’ ലോക രാഷ്‌ട്രങ്ങളില്‍ പ്രകാശനം ചെയ്‌തു.

കോഴിക്കോട്‌: പ്രമുഖ ഈജിപ്‌ഷ്യന്‍ പണ്‌ഡിതനും ഗ്രന്ഥകാരനുമായ ശൈഖ്‌ മുഹമ്മദ്‌ ഖാലിദ്‌ സാബിത്‌ ജനുവരിയില്‍ കൈറോയില്‍ പുറത്തിറങ്ങിയ താരീഖുല്‍ ഇഹ്‌തിഫാല്‍ ബി മൗലിദിന്നബിയ്യി വമദാഹിറുഹു ഫില്‍ ആലം എന്ന പ്രൗഢ ഗ്രന്ഥത്തിന്റെ മലയാള പതിപ്പ്‌ ‘നബിദിനാഘോഷം’ ലോക രാഷ്‌ട്രങ്ങളില്‍ പ്രകാശനം ചെയ്‌തു.

2011 ജനുവരിയില്‍ ഈജിപ്‌തിലെ ദാറുല്‍ മുഖത്ത്വം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ ഫെബ്രുവരിയാകുമ്പോഴേക്കും അറബിയില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടത്‌. ലോകത്തെ മുഴുവന്‍ വന്‍കരകളിലുമുള്ള മുസ്‌ലിം സമൂഹങ്ങള്‍ നടത്തിവരുന്ന നബിദിനാഘോഷ സംരംഭങ്ങളുടെ ചിത്രീകരണങ്ങളും വൃത്താന്തങ്ങളും ലോകോത്തര പണ്‌ഡിതന്‍മാരുടെ വിവരണങ്ങളും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്‌.ഹിജ്‌റ കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വലില്‍ ലോകത്ത്‌ അങ്ങോളമിങ്ങോള മുള്ള മുസ്‌ലിം ജനകോടികള്‍ നൂറ്റാണ്ടുകളായി തിരുജന്‍മം നിരാക്ഷേപം ആഘോഷിച്ചുവരുന്നു. എന്നാല്‍ ചില ഉല്‍പതിഷ്‌ണുക്കള്‍ നബിദിനാഘോഷത്തിനെതിരെ ചില ജല്‍പനങ്ങള്‍ നടത്തി വരികായാണ്‌. ഇത്തരം ആഘോഷം അടിസ്ഥാന രഹിതവും അനിസ്‌ലാമികവുമാണെന്ന്‌ വാദിക്കുന്ന ഇവര്‍ ഇത്‌ തീര്‍ത്തും അസ്വീകാര്യവും പരിവര്‍ജ്യവുമാണെന്നാണ്‌ പറയുന്നത്‌. എന്നാല്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും അപതാനങ്ങളും ഇന്ന്‌ ആഗോള തലത്തില്‍ തന്നെ നടന്ന്‌ വരികയാണ്‌. കഴിഞ്ഞ ദിവസം ലിബിയയുടെ തലസ്ഥാന നഗരിയായ ട്രിപ്പോളിയില്‍ കേണല്‍ മുഹമ്മദ്‌ ഖദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്‌ട്ര നബിദിന സമ്മേളനം ഇതിന്റെ രാജ്യാന്തര തരത്തിലുള്ള അംഗീകാരത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ പ്രകാശനം കര്‍മ്മം നിര്‍വഹിച്ച സാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിയാണ്‌ അസാസ്‌ ബുക്‌ സെല്ലിന്റെ മേല്‍ നോട്ടത്തില്‍ ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി പ്രസ്സ്‌ പുറത്തിറക്കുന്ന മുന്നൂറ്‌ പേജുള്ള ഈ കൃതിയുടെ എഡിറ്റിങ്ങും പരിശോധനയും നിര്‍വഹിച്ചത്‌. അറബിയിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ച നദ്‌വി തെളിച്ചം, സന്തുഷ്‌ട കുടുംബം എന്നീ മാസികകളുടെ എഡിറ്റര്‍ കൂടിയാണ്‌.

1948 ല്‍ കൈറോവില്‍ ജനിച്ച മുഹമ്മദ്‌ ഖാലിദ്‌ കൈറോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്‌ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്‌. ഇദ്ദേഹം പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട്‌ അഫ്‌റാഹുല്‍ മുസ്‌ലിമീന്‍ ബി മൗലിദി ഖാത്തമിന്നബിയ്യീന്‍,സ്വൂറത്തുല്‍ ഹബീബ്‌, മല്‍ഹമത്തുല്‍ ഹുബ്ബില്‍ ഖാലിദ്‌, മദാരിസുല്‍ ഹുബ്ബ്‌, അസ്വ്‌ഹാബു മുഹമ്മദ്‌ തുടങ്ങി 25 ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ഈജിപ്‌തിലെ ആത്മീയ നായകരുടെ ജീവചരിത്രം വിശദീകരിക്കുന്ന ഈജിപ്‌ഷ്യന്‍ നഭോ മണ്‌ഡലത്തിലെ പതിനൊന്നു താരകങ്ങള്‍ (അഹദ അശറ കൗകബന്‍ മിന്‍ സമാഇ മിസ്വ്‌ര്‍) എന്ന ഗ്രന്ഥവും ഇദ്ദേഹത്തിന്റെ പ്രശസ്‌ത കൃതികളില്‍ പെടുന്നു.

വെള്ളിയാഴ്‌ച്ച വൈകീട്ട്‌ കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പ്രകാശനം ചെയ്‌തു. എം.കെ രാഘവന്‍ എം.പി ചടങ്ങിന്റെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. കോഴിക്കോട്‌ ഖാളി സയ്യിദ്‌ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പുസ്‌തക പരിചയം നടത്തി. സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, ചന്ദ്രിക എഡിറ്റര്‍ ടി.പി ചെറൂപ്പ, കെ. എം സി. ടി ഗ്രൂപ്പ്‌ സി.ഇ.ഒ. ഡോ. കെ.എം നവാസ്‌, എം.സി. മായിന്‍ ഹാജി, എന്നിവര്‍ പങ്കെടുത്തു.

തിരുനബികേശം ആധികാരികത പരിശോധിക്കണം: ഡോ.ബഹാഉദ്ദീന്‍ നദ്‌വി

കോഴിക്കോട്‌: ലോകമെമ്പാടുമുള്ള മുസ്‌ലിം ജനകോടികളുടെ നേതാവായ പ്രവാചകന്‍ മുഹമ്മദ്‌ നബി തിരുമേനിയുടെ കേശമെന്ന പേരില്‍ ആയിരക്കണക്കിന്‌ വിശ്വാസികളെ വിഡ്‌ഢികളാക്കുന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആത്മീയ തട്ടിപ്പ്‌ കരുതലോടെ കാണണമെന്നും അതില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി. വെള്ളിയാഴ്‌ച്ച കോഴിക്കോട്‌ നടന്ന “നബിദിനാഘോഷം ലോക രാഷ്‌ട്രങ്ങളില്‍” എന്ന പുസ്‌തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 2009 സെപ്‌റ്റംബറില്‍ അബൂദാബിയില്‍ നടന്ന ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തില്‍ പ്രവാചകന്റേതെന്ന്‌ അവകാശപ്പെടുന്ന ആയിരക്കണക്കിന്‌ കേശങ്ങളാണ്‌ ഡോ.അഹ്‌മദ്‌ ഖസ്‌റജി പ്രദര്‍ശിപ്പിക്കുകയും അടുത്ത മിത്രങ്ങള്‍ക്ക്‌ കൈമാറുകയും ചെയ്‌തത്‌. പ്രവാചകന്റെ തിരു കേശം ലോകത്തെ അത്യപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ്‌ സൂക്ഷിപ്പുള്ളത്‌. എന്നാല്‍ പ്രവാചകന്റെ വിയോഗത്തിന്‌ ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇത്രയേറെ കേശങ്ങളുമായി ആരെങ്കിലും വിശ്വാസത്തെ ചൂഷണം ചെയ്യുന്നത്‌ സാമാന്യ ബുദ്ധിക്ക്‌ നിരക്കാത്തതാണ്‌.

ലോകത്തുള്ള 90 ശതമാനം മുസ്‌ലിംകളും തിരുശേഷിപ്പുകളില്‍ വിശ്വസിക്കുന്നവരാണ്‌. എന്നാല്‍ വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യാനായി അതിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ച്‌ പള്ളികളും സാംസ്‌കാരിക കേന്ദ്രങ്ങളും നിര്‍മ്മിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതിന്‌ വലിയ വില നല്‍കേണ്ടി വരും. നേരത്തെ പ്രവാചകന്റെ തിരു കേശം തങ്ങളുടെ സ്ഥാപനത്തില്‍ സൂക്ഷിച്ചിരിപ്പുണ്ടെന്ന്‌ വാദിക്കുകയും അതിന്റെ പേരില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നതിനിടെ വ്യക്തമായ സനദ്‌ പരിശോധിക്കാനായി ഉത്തരവാദപ്പെട്ടവര്‍ക്ക്‌ നേരെ വെല്ലുവിളികളുയര്‍ന്നപ്പോള്‍ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. അത്‌ വിലപ്പോവില്ലെന്ന്‌ കണ്ടപ്പോഴാണ്‌ പുതിയ കേശവുമായി ഇവര്‍ രംഗത്തെത്തിയത്‌.

അവലംബം: കാസറഗോഡ് വാര്‍ത്ത‍

സ്വലാത്ത് ദുആ മജ്‌ലിസ് നാളെ

വള്വക്കാട്:
വള്വക്കാട് ജാറം മഖമില്‍ മാസംതോറും നടന്നു വരുന്ന സ്വലാത്ത് ദു മജ്‌ലിസ് നാളെ (ഞായര്‍ 27 Feb 2011) മഗരിബ് നിസ്കാര ശേഷം:
നേതൃത്വം: ബഹു: സയ്യിദ് . ഉമര്‍ കോയ തങ്ങള്‍.
സാന്നിധ്യം: ബഹു: സയ്യിദ് പൂകോയ തങ്ങള്‍.
ബഹു: അബ്ദുല്‍ മജീദ്‌ ലതീഫി.
പങ്കെടുക്കുക അനുഗ്രഹീതരവുക.

Tuesday, February 22, 2011

പ്രതിസന്ധികള്‍ക്ക്‌ പരിഹാരം പ്രവാചക ചര്യ


റിയാദ്‌: പ്രവാചക ചര്യ ഉള്‍കൊണ്ട്‌ ജീവിക്കുകയാണ്‌ ഇസ്‌ലാമിക സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക്‌ പരിഹാരമെന്ന്‌ റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ ത്രൈമാസ കാമ്പയിന്‍െറ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ വ്യക്‌തമാക്കി. മതവിശ്വസത്തിലും ജീവിത രീതിയിലും വിട്ടു വീഴ്‌ചകള്‍ക്ക്‌ തയ്യാറായതുകൊണ്ടല്ല പൂര്‍വകാല മുസ്‌ലിംകളെ ലോകം ആദരിച്ചത്‌. ആദര്‍ശാധിഷ്‌ടിത ജീവിതം നയിച്ചതിനാലാണ്‌. ജാതിയും വര്‍ണവും ശാപമായ ലോകത്ത്‌ സഹോദര്യത്തിന്‍െറ സന്ദേശം ജീവിതരീതിയിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ പീഡിത സമൂഹം ഇസ്‌ലാമിലേക്ക്‌ ഒഴുകിയതാണ്‌ ഇന്നലകളില്‍ ഇസ്‌ലാം ആദരിക്കപ്പെടാനുളള കാരണങ്ങളിലൊന്ന്‌. വര്‍ത്തമാനത്തിന്‍െറ മുഖം അഴിമതി, പീഡനം, സ്വജന പക്ഷാപാതം, വര്‍ഗീയത, ഭീകരത, തീവ്രവാദം ഇവ കൊണ്ട്‌ അസ്വസ്‌തമാകുമ്പോള്‍ തിന്‍മയുടെ അന്ധകാരത്തില്‍ നന്‍മയുടെ വെളിച്ചം സ്വജീവിതത്തില്‍ ഏററുവാങ്ങാന്‍ നാം തയ്യാറകണം. ഇസ്‌ലാമിക ജീവിത രീതി നാം അഭിമാനത്തോടെ സ്വീകരിക്കണം. നാം പ്രവാചക ചര്യ ഉള്‍കൊണ്ട്‌ ജീവിക്കുകയാണങ്കില്‍ ലോകത്ത്‌ നമ്മെ വെറുക്കാന്‍ ഒരാള്‍ക്കുമാകില്ല സ്വാമി അസിമാനന്ദയില്‍ എത്തി നില്‍ക്കുന്ന ചരിത്രം നല്‍കുന്ന പാഠമതാണന്നും സെമിനാറില്‍ പങ്കെടുത്തവര്‍ വ്യക്‌തമാക്കി. മുഹമ്മദ്‌ ഫൈസി തിരൂര്‍ക്കാട്‌ (എസ്‌ വൈ എസ്‌ സ്റ്റേററ്‌ സെക്രട്ടറി) ഉദ്‌ഘാടനം ചെയ്‌തു. പ്രവാചകനെ അനുഗമിക്കുക, അഭിമാനിയാവുക എന്ന വിഷയം അബുട്ടി മാസ്‌ററര്‍ ശിവപുരം (മേഡേണ്‍ ഇന്‍റര്‍ നാഷണല്‍ സ്‌കൂള്‍ റിയാദ്‌) അവതരിപ്പിച്ചു. ഉബൈദ്‌ എടവണ്ണ (ജയ്‌ ഹിന്ദ്‌ ടി വി), അക്‌ബര്‍ വേങ്ങാട്‌ (ചന്ദ്രിക), ബഷീര്‍ പാങ്ങോട്‌ (ജീവന്‍ ടി വി) മൊയ്‌തീന്‍കോയ (കെ എം സി സി) തുടങ്ങിയവര്‍ പ്രസംഗിച്ചു. കാമ്പയിന്‍റെ ഭാഗമായ വിജ്ഞാന മത്സരത്തിനുളള പുസ്‌തകം 'മുഹമ്മദ്‌ (സ) സമ്പൂര്‍ണ മനുഷ്യന്‍ ' (സയ്യിദ്‌ അലവി മാലിക്കി മക്ക) മുബാറക്‌ ഹോസ്‌പിററല്‍ മാര്‍ക്കററിങ്ങ്‌ മാനേജര്‍ അബ്‌ദുല്‍ കരീം ഫൈസി ചേറൂര്‍ മുഹമ്മദ് കുഞ്ഞി കണ്ണൂരിന്‌ നല്‍കി പ്രകാശനം ചെയ്‌തു.
കാമ്പയിന്‍ ഭാഗമായ സി ഡി പ്രകാശനം ശാഫി ഹാജി ഓമച്ചപ്പുഴക്ക്‌ നല്‍കി അക്‌ബര്‍ വേങ്ങാട്‌ നിര്‍വഹിച്ചു. നമ്മുടെ നബി എന്ന ബാലസാഹിത്യം വീടുകളില്‍ എത്തിക്കാനുളള പദ്ധതി മാമുകോയക്ക്‌ നല്‍കി എന്‍. സി. മുഹമ്മദ്‌ കണ്ണൂര്‍ ആരംഭം കുറിച്ചു. ഹംസ മൂപ്പന്‍, ഹംസ മുസ്‌ലിയാര്‍, സമദ്‌ പെരുമഖം അസീസ്‌ പുളളാവൂര്‍, അബ്‌ദുലത്തീഫ്‌ ഹാജി മൈത്ര, അബദു റഹ്‌മാന്‍ കൊയ്യൊട്‌ തുടങ്ങിയവര്‍ പങ്കെടുത്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ മേഡറേററായിരുന്നു. ഹബീബുളള പട്ടാമ്പി സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.

Sunday, February 20, 2011

നബിദിന മഹാ സമ്മേളനം സമാപിച്ചു

ത്രിക്കരിപ്പൂര്: കഴിഞ്ഞ ഒരാഴ്ചയായി ത്രിക്കരിപ്പൂര് മുനവ്വിറുല് ഇസ്ലാം മദ്രസ്സയില് നടന്ന് വന്നിരുന്ന നബിദിന മഹാ സമ്മേളനം ഇന്നലെ സമാപിച്ചു. മഗ്രിബ് നമസ്കാരനന്തരം സയ്യിദ് അലവി തങ്ങളുടെ പ്രാര്ഥനയോടെ ആരംഭിച്ച പൊതു സമ്മേളനത്തില് സയ്യിദ് അന്വര് തങ്ങള് അല് ബുഖാരി അദ്ധ്യക്ഷനായിരുന്നു. ശൈഖുനാ മാണിയൂര് അഹമ്മദ് മൌലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്ന്ന് സമസ്ത, അഫ്സലുല് ഉലമാ എന്നീ പരീക്ഷകളില് ഉയര്ന്ന മാര്ക്ക് വാങ്ങിയവര്ക്കുള്ള വിവിധ കമ്മിറ്റികളുടെ കാഷ് അവാര്ഡ് വിതരണം എന്.കെ.പി. മുഹമ്മദ് കുഞ്ഞി (അബൂദാബി), സലാം തട്ടാനിച്ചേരി ( സെക്രട്ടറി, ദുബൈ-ത്രിക്കരിപ്പൂര് മുസ്ലിം ജമാഅത്ത്), എന്.പി.മുഹമ്മദ് റഫീഖ്, മുഹമ്മദ് നൌഫല് എം.ടി.പി (ഖത്തര് - മുനവ്വിറുല് ഇസ്ലാം ശാഖാ കമ്മിറ്റി), ശിഹാബ് എന്നിവര് വിതരണം ചെയ്തു. തുടര്ന്ന് നടന്ന സ്വലാത്ത് മജ്ലിസിനും കൂട്ടു പ്രാര്ത്ഥനക്കും കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി നേതൃത്വം നല്കി. ചടങ്ങില് വെച്ച് അബ്ദുള്ള ബാഖവിയുടെ ബുറാഖ് എന്ന പുസ്തകത്തിന്റെ പ്രകാശനം മുനവ്വിര് മദ്രസ്സ കമ്മിറ്റി ട്രഷറര് സി.കെ. സൈദ് ഹാജിക്ക് നല്കി ജമലുല്ലൈലി തങ്ങള് നിര്വ്വഹിച്ചു. ചടങ്ങില് മാണിയൂര് അബ്ദുള്ള ബാഖവി, ഉസ്മാന് അഹമ്മദ് മൌലവി, ടി.കെ. അബ്ദുള് ജലീല് ഹാജി, അഹമ്മദ് ബഷീര് ഫൈസി അല് അസ്ഹരി, എ.ജി. സിദ്ധീഖ്, എന്.എ. മജീദ്, എന്നിവര് സംബന്ധിച്ചു.

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി സില്‍‌വര്‍ ജൂബിലി പ്രചരണ സമ്മേളനം ത്രിക്കരിപ്പൂരില്‍

ത്രിക്കരിപ്പൂര്‍: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി സില്‍‌വര്‍ ജൂബിലി പ്രചരണ സമ്മേളനം ഏപ്രില്‍ 9ന് ത്രിക്കരിപ്പൂരില്‍ നടത്താന്‍ ജമാലുദ്ധീന്‍ ഹുദവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സി.ടി. അബ്‌ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്‌തു. ഉമര്‍ ഹുദവി പൂളപ്പാടം, എം.ടി.പി ഖാസിം മാസ്റ്റര്‍, സത്താര്‍ വടക്കുമ്പാട്, വി.കെ.ബാവ, ഉവൈസ് ഫൈസി, ശംസുദ്ധീന്‍ ആയിറ്റി, എം.ടി.പി. കരീം, മുനീര്‍ ഹുദവി, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി മാണിയൂര്‍ അഹമ്മദ് മൌലവി, ടി.കെ. പൂക്കോയ തങ്ങള്‍, എ.ജി.സി. ബഷീര്‍ (രക്ഷാധികാരി), സി.ടി. അബ്‌ദുള്‍ ഖാദര്‍ (ചെയര്‍മാന്‍), ഉമര്‍ ഹുദവി (ജന: കണ്‍‌വീനര്‍), എം.ടി.പി. ഖാസിം മാസ്റ്റര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു

അബ്‌ദുസമദ്‌ സമദാനിയുടെ മദ്‌ഹുറസൂല്‍ പ്രഭാഷണം ഫെബ്രുവരി 26 ന്‌

കാസര്‍കോട്‌: പ്രകാശത്തിന്‍മേല്‍ പ്രകാശം എന്ന പ്രമേയവുമായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കാസര്‍കോട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നബിദിന കാമ്പയിന്റെ ഭാഗമായി അബ്‌ദുസമദ്‌ സമദാനിയുടെ മദ്‌ഹുറസൂല്‍ പ്രഭാഷണവും സി.എം. അബ്‌ദുല്ല മൗലവി അനുസ്‌മരണവും ഫെബ്രുവരി 26 ന്‌ കാസര്‍കോട്‌ ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ പത്ത്‌ മണിക്ക്‌ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍,ഖാസി ടി.കെ.എം.ബാവ മുസ്‌ല്യാര്‍, എം.ടി.അബ്‌ദുല്ല മുസ്‌ല്യാര്‍, പ്രൊഫ.ആലിക്കുട്ടി മുസ്‌ല്യാര്‍, കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, ഖാസി ത്വാഖ അഹമ്മദ്‌ മൗലവി, യു.എം.അബ്‌ദുല്‍ റഹ്‌മാന്‍ മൗലവി, റഹ്‌മത്തുള്ള ഖാസിമി മുത്തേടം, നാസര്‍ ഫൈസി കൂടത്തായി, എം.എ. ഖാസിം മുസ്‌ല്യാര്‍, ചെര്‍ക്കളം അബ്‌ദുള്ള, സി.ടി.അഹമ്മദലി എം.എല്‍.എ, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ്‌ കെ.എസ്‌.അലി തങ്ങള്‍ കുമ്പോല്‍, ടി.കെ. പൂക്കോയ തങ്ങള്‍ചന്തേര, മെട്രോ മുഹമ്മദ്‌ ഹാജി, സി.കെ.കെ. മാണിയൂര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്‌ സംബന്ധിക്കും. പ്രവാചക കാരുണ്യവും സമകാലക ലോകവും എന്ന വിഷയത്തെകുറിച്ച്‌ ജില്ലാ കമ്മിറ്റി പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കും. പ്രബന്ധം തയ്യാറാക്കി ഫെബ്രുവരി 27 ന്‌ മുമ്പ്‌ മേഖല ജനറല്‍ സെക്രട്ടറിക്ക്‌ എത്തിക്കണം.

മലയാളം കൊയ്യാന്‍ കടല്‍കടന്ന് ജോണ്‍

ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടും മലയാള സാഹിത്യത്തിലെയും ഭാഷയിലെയും നാടന്‍ പ്രയോഗങ്ങളുമെല്ലാം ജോണ്‍ മത്തേയൂസ് എന്ന അമേരിക്കക്കാരന് പാല്‍പായസം പോലെയാണ്. മലയാളം പറയുന്നതിനിടെ നാഴികക്ക് നാല്‍പ്പത് വട്ടം ഇംഗ്ലീഷ് ഉപയോഗിക്കുന്ന ഒറിജിനല്‍ മലയാളി പോലും ഈ അമേരിക്കക്കാരനോട് സംസാരിച്ചാല്‍ നാണിച്ച് തലതാഴ്ത്തും. കാരണം കഴിഞ്ഞ ഏഴുമാസമായി കേരളത്തില്‍ ചുറ്റിക്കറങ്ങുന്ന യു.എസ്സിലെ ഡെട്രോയിറ്റ് സ്വദേശി ജോണ്‍ എന്ന മുപ്പത്തൊന്നുകാരന്‍ പഠിക്കാത്ത മലയാളം വാക്കുകളില്ല.
അമേരിക്കക്കാരനാണെങ്കിലും തനി മലയാളിയെപ്പോലെയാണ് ജോണിന്റെ സംസാരം, മാതൃഭാഷയായ ആംഗലേയം ഒട്ടും കടന്നുവരാതെ. ഇടക്ക് ചോദ്യകര്‍ത്താവ് ഇംഗ്ലീഷിലേക്ക് തിരിഞ്ഞാലും മറുപടി ശുദ്ധ മലയാളത്തില്‍ മാത്രം. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കേരള സ്റ്റഡീസിന്റെ കീഴിലാണ് ജോണ്‍ മലയാളത്തിന്റെ മല കയറുന്നത്. ഇംഗ്ലീഷും ഫ്രഞ്ചും നന്നായി സംസാരിക്കുന്ന തനിക്ക്, സംസ്കൃതത്തിന്റെ സ്വാധീനമാവാം മലയാളം വഴങ്ങാന്‍ കഠിന പ്രയത്നം തന്നെ വേണ്ടിവന്നുവെന്ന് ജോണ്‍ പറഞ്ഞു.
മിഷിഗണ്‍ സര്‍വകലാശാലയിലെ പഠനകാലത്ത് തിരുവനന്തപുരത്തുകാരി അധ്യാപിക വി.കെ ബിന്ദുവാണ് മലയാളത്തിന്റെ ആദ്യാക്ഷരം പകര്‍ന്നുതന്നത്. അന്ന് തുടങ്ങിയതാണ് മലയാളഭാഷയെ അടുത്തറിയാനും പഠിക്കാനുമുള്ള മോഹം. മലയാള ഭാഷയോടുള്ള ഒടുങ്ങാത്ത അഭിനിവേശമാണ് തന്നെ തിരുവനന്തപുരത്തെത്തിച്ചതെന്നും ജോണ്‍ പറഞ്ഞു. എങ്കിലും അപൂര്‍വ്വം ചില അക്ഷരങ്ങളും ചില മലബാരി വാക്കുകളും ഇപ്പോഴും ജോണിനു മുമ്പില്‍ വഴങ്ങാതെ നില്‍ക്കുന്നു. ഴ യും ള യുമാണ് അക്ഷരങ്ങളിലെ വില്ലന്മാര്‍.
മലയാളം മാത്രമല്ല, മലയാളിയുടെ സംസ്കാരത്തെയും ജീവിത ശൈലിയെയുമെല്ലാം അടുത്തറിയാനുള്ള ശ്രമത്തിലാണ് ഈ യുവാവ്. സുഹൃത്ത് ഇല്യാസിനൊപ്പം ജോണ്‍ ഇന്നലെ പാലക്കാട്ടെത്തിയത് എരിമയൂരില്‍ കേരള ജൈവവൈവിധ്യ ബോര്‍ഡിന്റെ പാടശേഖരത്തിലെ കൊയ്ത്തില്‍ പങ്കെടുക്കാനായിരുന്നു. തിരുവനന്തപുരത്തേക്ക് മടങ്ങും വഴി തൃശൂരിലെത്തിയ ജോണ്‍ ചന്ദ്രിക പത്രം എന്ന് പറഞ്ഞപ്പോള്‍ അത് വായിക്കാനും സമയം കണ്ടെത്തി. അമേരിക്കക്കാരെ കേരളീയര്‍ അല്‍പം സംശയത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ് പ്രകോപിപ്പിക്കാന്‍ നോക്കിയെങ്കിലും വീണില്ല. മറുപടി ഇങ്ങനെ: ഇന്ത്യന്‍ സര്‍ക്കാര്‍ ഏതായാലും അങ്ങനെയല്ല (ചിരിക്കുന്നു).
അമേരിക്കന്‍ പൗരത്വം സ്വീകരിച്ച ഡോ. ദീപ്തി എന്ന ആന്ധ്രക്കാരിയെ വിവാഹം കഴിച്ചതുമുതല്‍ തുടങ്ങിയതാണ് ഇന്ത്യ കാണാനുള്ള മോഹം. കേരളത്തിന്റെ തേങ്ങാച്ചമ്മന്തിയാണ് ഏറെ പ്രിയങ്കരം. കഴിഞ്ഞ രാത്രി കഴിച്ചതും കഞ്ഞിയും തേങ്ങാച്ചമ്മന്തിയും. ബഷീറിന്റെ മതിലുകള്‍, വിശപ്പ് തുടങ്ങിയവ വായിച്ച ശേഷം "മരണത്തിന്റെ നിഴലില്‍ ' കൂടെ കൊണ്ടുനടക്കുകയാണിപ്പോള്‍. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് വായിക്കാന്‍ കൊതിക്കുന്ന മറ്റൊരു പുസ്തകം.
ഭാര്യ ദീപ്തിയോടൊപ്പം അടുത്ത മേയില്‍ നാട്ടിലേക്ക് തിരിക്കാനിരിക്കുന്ന ജോണിന് കറുത്ത വര്‍ഗക്കാര്‍ തിങ്ങിത്താമസിക്കുന്ന ഡെട്രോയിറ്റില്‍ സാമൂഹിക പ്രവര്‍ത്തനം നടത്താനും താല്‍പര്യമുണ്ട്. ജോണ്‍ മാത്രമല്ല, ആന്ധ്രക്കാരിയാണെങ്കിലും ഭാര്യ ദീപ്തിയും നന്നായി മലയാളം പറയും. നാട്ടില്‍ ചെറിയൊരു കൂട്ടായ്മയും ജോണിന്റേതായുണ്ട്. ചെല്ലുമ്പോള്‍ ഈ കൂട്ടായ്മക്ക ് ഇടാന്‍ ഒരു പേരും കണ്ടുവെച്ചിട്ടുണ്ട് ജോണ്‍ മുകുളശാല!

Thursday, February 17, 2011

മുഹമ്മദ് (സ): ജനനവും ജീവിതവും സന്ദേശമാക്കിയ നായകന്‍

മുഹമ്മദ് (സ): ജനനവും ജീവിതവും സന്ദേശമാക്കിയ നായകന്‍
ഡോ. അബ്ദുറഹ്മാന്‍ മുസ്തഫ അല്‍ ജറര്‍റാര്‍
അഡ്മിനിസ്ട്രേറ്റീവ് ഉപദേഷ്ടാവ്, ദുബൈ ഔഖാഫ്
ലോകം മുഴുക്കെ വെളിച്ചം പരത്തിയ മഹാനായ പ്രവാചകന്റെ മധുരതരമായ ഓര്‍മകളുമായി ലോകമൊട്ടുക്കും വിശ്വാസി സമൂഹം ആഘോഷത്തിമര്‍പ്പിലാണ്. "ജാഹിലിയ്യത്ത്' ഇരുള്‍ പരത്തിയ സമൂഹത്തില്‍ തിരുപ്പിറവി പുതിയ ഉദയത്തിന്‍െറ നാന്ദിയായിരുന്നു, മനുഷ്യചരിത്രത്തിന് പുതിയ യുഗത്തിന്‍െറ ആമുഖവും. പ്രവാചകരുടെ ആഗമമാണ് ഇസ്ലാമിക സമൂഹത്തിന്‍െറ ഉദയം കുറിച്ചത്.
ഈ സമൂഹം എന്നൊക്കെ ഋജുവായ പാതയിലായിരുന്നോ അന്നൊക്കെ ചക്രവാളങ്ങള്‍ അതിനു വഴിപ്പെട്ടുവെന്നത് ചരിത്രം. സമത്വവും നീതിയും വെളിച്ചവും പകര്‍ന്നു നല്‍കിയവര്‍ പിന്നീട് ലോകത്തിന്‍െറ നായകരായി, തലമുറകളുടെ ഗുരുക്കന്‍മാരും.
എന്നാല്‍, കാലങ്ങള്‍ കഴിഞ്ഞ് ഉത്തമ സമൂഹം നേര്‍വഴി വിട്ടു സഞ്ചരിച്ചതോടെ കാറ്റത്തു ഒഴുകിപ്പോകുന്ന ധൂളിക്കു സമാനരായി ലോകം അവരെ ചവിട്ടിമെതിച്ചു. ഭക്ഷണത്തളികക്കു ചുറ്റും ആര്‍ത്തിപൂണ്ട കരങ്ങളെന്ന പോലെ ശത്രുക്കള്‍ ഒറ്റക്കെട്ടായി ഈ സമൂഹത്തെ ലക്ഷ്യം വെച്ചു.
മഹത്ത്വം വിളിച്ചോതിയ പിറവി, മഹത്ത്വം തുളുമ്പിനിന്ന വളര്‍ച്ച, വിശുദ്ധിയും ഗാംഭീര്യവും മേളിച്ച ദൗത്യ നിര്‍വഹണം മുഹമ്മദ് (സ)യുടെ ജീവിതത്തിന്‍െറ ഓരോ ഘട്ടവും തുല്യതയില്ലാത്ത ഏടുകളായാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 14 നൂറ്റാണ്ടു കാലം വിശ്വാസി സമൂഹം തലമുറകളായി നടത്തിവരുന്ന ആഘോഷം മാത്രം മതി പിറവിയിലെ മഹത്ത്വമറിയാന്‍ "നേര്‍വഴിയുടെ നായകന്‍ പിറന്നു, ലോകം വെളിച്ചത്തിലേക്കു നടന്നു, കാലത്തിന്‍െറ മുഖത്ത് നിറപുഞ്ചിരിയും പ്രശംസാവചസ്സുകളു'മെന്നു കവി വചനം. നന്നേ ചെറുപ്പത്തില്‍ പിതാവിനെ വിളിക്കേണ്ടപ്പോഴൊക്കെയും രക്ഷിതാവായ അല്ലാഹുവിനെ മാത്രം വിളിച്ചാല്‍ മതിയെന്ന ദൈവിക തീരുമാനത്തിന്‍െറ ഭാഗമായായിരിക്കണം, പ്രവാചകന്‍ പിറന്നത് അനാഥത്വത്തിലേക്ക്. പിറവിയുടെ ഒന്നാം നാളിലേ ദൈവിക പരിചരണത്തിന്‍െറ അനുഗ്രഹ സ്പര്‍ശം അനുഭവിച്ച അവര്‍ മാതാവിന്‍െറ ഗര്‍ഭഗൃഹത്തില്‍ നിന്നു പുറത്തെത്തിയത് കരങ്ങള്‍ മേലോട്ടുയര്‍ത്തി സാഷ്ടാംഗത്തിലായിരുന്നുവെന്ന് ചരിത്രത്താളുകള്‍ സാക്ഷ്യപ്പെടുത്തുന്നു. കണ്ണുകളില്‍ സുറുമയിട്ട്, അഗ്രചര്‍മം ഛേദിച്ച്, സുഗന്ധം പൂശിയൊരു പുണ്യ ജന്‍മം വിശുദ്ധിയും പാതിവൃത്യവും ഭംഗിയുമൊരുപോലെ മേളിച്ച് എല്ലാ വൈകൃതങ്ങളില്‍ നിന്നും വിമലീകരിക്കപ്പെട്ട മഹാപുരുഷനു യോജിച്ച പിറവി. അടിമത്തത്തിന്‍െറ നുകം കഴുത്തില്‍ വെച്ചുകെട്ടി പീഡിക്കപ്പെട്ട വിഭാഗത്തിന്‍െറ മോചകനായെത്തിയ കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത അറിയിച്ച അടിമസ്ത്രീയെ പിതാമഹനായ അബ്ദുല്‍ മുത്തലിബ് അന്നേരം തന്നെ മോചിപ്പിച്ചേടത്തു തുടങ്ങുന്നു മോചകന്‍െറ കര്‍മ കാണ്ഡം.
അറബികള്‍ക്കിടയില്‍ എക്കാലത്തും അഭിജാതരായറിയപ്പെട്ട ഖുറൈശിലെ ഹാശിം കുടുംബത്തിലായിരുന്നു ആഗമം. പ്രവാചകന്‍ (സ) പറഞ്ഞു: "ഇസ്മാഈലീ വംശത്തില്‍ നിന്ന് കിനാനയെ അല്ലാഹു തെരഞ്ഞെടുത്തു. കിനാനയില്‍ നിന്ന് ഖുറൈശിനെയും അവരില്‍ നിന്ന് ബനീഹാശിമിനെയും, ഹാശിം കുടുംബത്തില്‍ നിന്ന് എന്നെയും തെരഞ്ഞെടുത്തു'. കുഞ്ഞുനാളിലേ വിപ്ളവത്തിന്‍െറ വരവറിയിച്ചായിരുന്നു വളര്‍ച്ച.
മുലയൂട്ടാനായി ദത്തെടുത്ത സഅദി വംശത്തിലെ ഹലീമയുടെ കുടുംബത്തിലുണ്ടായ മാറ്റങ്ങള്‍ ചരിത്ര രേഖകളിലുണ്ട്. കൃഷിയിടങ്ങള്‍ വരണ്ട്, ദാരിദ്യ്രം കൊടിപിടിച്ച ഗൃഹത്തിലേക്ക് കുഞ്ഞായ മുഹമ്മദിനെയും വഹിച്ച് വാഹനമായ ഒട്ടകമെത്തിയതോടെ ചിത്രമാകെ മാറി. അരിഷ്ടത അകിടിലുമറിയിച്ച് ദുഗ്ധമായിരുന്ന മൃഗം സമൃദ്ധമായി പാല്‍ചുരത്തി. മഴയെത്തി കാര്‍ഷിക വിളകള്‍ക്കു ജീവന്‍ വെച്ചു. ഹലീമയുടെ മകളെ കൂടി പരിഗണിച്ച് അദ്ഭുത ബാലന്‍ ഒരു മുലയില്‍ നിന്നു മാത്രം പാല്‍ നുകര്‍ന്നു മനുഷ്യ സമത്വത്തിന്‍െറ ഒന്നാം പാഠം.
പ്രവാചകത്വത്തിന്‍െറ പ്രായമെത്തിയതോടെ ആകാശത്തുനിന്ന് അല്ലാഹുവിന്‍െറ ദൂതിന്‍െറ വാഹകനായി. ഭൂമിയില്‍ മനുഷ്യ ജീവിതത്തിന്‍െറ പുതിയ കര്‍മ രേഖയുടെ പ്രായോക്താവും മാനുഷിക മൂല്യങ്ങളുടെ ഗുരുവുമായി.
സമൂഹത്തിന്‍െറ സുഖ ദുഃഖങ്ങളില്‍ അനുതപിച്ച്, കാരുണ്യം വര്‍ഷിച്ച്, അവരുടെ നന്‍മ മാത്രം കാംക്ഷിച്ചൊരു ജീവിതം. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: "നിങ്ങളുടെ പ്രയാസങ്ങളില്‍ വേദനിച്ചും നിങ്ങളുടെ നന്‍മക്കായി കൊതിച്ചും ഒരു പ്രവാചകന്‍ ആഗതമായിരിക്കുന്നു.' മറ്റൊരിടത്തു കാണാം: "അല്ലാഹുവിന്‍െറ അനുഗ്രഹം കൊണ്ട് നിങ്ങള്‍ അവരോടു കാരുണ്യം കാണിക്കുന്നു, നിങ്ങള്‍ പരുഷ സ്വഭാവിയും കടുത്ത ഹൃദയമുള്ളവരുമായിരുന്നെങ്കില്‍ ഏന്നേ അവര്‍ നിങ്ങളില്‍ നിന്ന് ഓടിയകന്നേനെ'.
സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക, സാംസ്കാരിക, രാഷ്ട്രീയ, സൈനിക മേഖലകളിലൊന്നില്‍ മാത്രം നേട്ടം കൊയ്തവരെ ലോകം ആദരിക്കുന്നു. എങ്കില്‍, ഇവയിലെല്ലാറ്റിലുമൊരുപോലെ മഹത്ത്വത്തിന്‍െറ വിളക്കു കൊളുത്തിയ നായകനെ നാം എങ്ങനെ ആദരിക്കാതിരിക്കും. ആദരം മാത്രമല്ല, സ്നേഹവും കടപ്പാടുമര്‍ഹിക്കുന്നുണ്ടവര്‍. അതുതന്നെയല്ലേ, ആ പുണ്യദിനത്തിന്‍െറ ഓര്‍മകളില്‍ മുസ്ലിം ലോകം നിറയുന്നതും?
നബിദിനാഘോഷം മുസ്ലിം ലോകത്തിന്‍െറ മൗലികമായ ഒരാഘോഷമാണ്. അല്ലാഹുവിന്‍െറ ഏറ്റവും മഹാനായ സൃഷ്ടിയുടെ ഓര്‍മപ്പെടുത്തലും, അവര്‍ മറ്റെല്ലാവരെക്കാളും മഹത്ത്വമേറിയവരെന്ന തിരിച്ചറിവുമാണ്. അല്ലാഹു പറഞ്ഞു: പ്രവാചകരേ അങ്ങു പറയുക, നിങ്ങള്‍ അല്ലാഹുവിന്‍െറ ഔദാര്യവും അനുഗ്രഹവും കൊണ്ടു സന്തോഷിക്കുക ഈ അനുഗ്രഹം പ്രവാചകനല്ലാതെ മറ്റാരുമല്ലല്ലോ. മറ്റൊരിടത്തു ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു: നിങ്ങളെ അനുഗ്രഹമായല്ലാതെ നാം സൃഷ്ടിച്ചിട്ടേയില്ല.
പക്ഷേ, ഈ ആഘോഷങ്ങ പ്രഭാഷണ വേദികള്‍ തീര്‍ത്തും ലേഖനമെഴുതിയും പാട്ടുകച്ചേരികള്‍ സംഘടിപ്പിച്ചും നബിചരിതം ആലാപനം ചെയ്തും മാത്രമൊതുങ്ങുന്നതാവരുത്, മറിച്ച്, യഥാര്‍ഥ ആഘോഷം പിറവിയെടുക്കുന്നത് അവര്‍ കൊണ്ടുവന്ന എല്ലാം വിശ്വസിച്ച് അവരെ മാത്രം പിന്‍പറ്റി ഉത്തമ വിശ്വാസിയാവുമ്പോള്‍ മാത്രമാണ് സര്‍വ ശക്തന്‍ തുണക്കട്ടെ, ആമീന്‍
അവലംബം: ചന്ദ്രിക

Tuesday, February 15, 2011

തൃക്കരിപ്പൂര്‍ റയിഞ്ച്‌ നബിദിന സമ്മേളനം ഫെബ്രുവരി 26, 27

തൃക്കരിപ്പൂര്‍: റയിഞ്ച്‌ ജം ഇയ്യത്തുല്‍ മു അല്ലിമീണ്റ്റെ ആഭിമുഖ്യത്തില്‍ റെയിഞ്ച്‌ പരിധിയില്‍പ്പെട്ട 25 മദ്രസ മഹല്ലുകള്‍ സംയുക്തമായി നടത്തു നബിദിന സമ്മേളനം ഫെബ്രുവരി 26 ശനി, 27 ഞായര്‍ എന്നീ തിയ്യതികളില്‍ നടത്താന്‍ റെയിഞ്ച്‌ ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. ഫെബ്രുവരി 26ന്‌ പ്രമുഖ പണ്ഡിതന്‍മാരെ പങ്കെടുപ്പിച്ച്‌ മുഖാമുഖം പരിപാടിയും, 27ന്‌ വൈകുന്നേരം ബീരിച്ചേരിയില്‍ നിന്നും തൃക്കരിപ്പൂറ്‍ ടൌണിലേക്ക്‌ മൌലിദ്‌ ജാഥയും തുടര്‍ന്ന്‌ സമാപന സമ്മേളനവും നടക്കും. സമാപന സമ്മേളനം മാണിയൂര്‍ അഹമദ്‌ മൌലവിയുടെ അധ്യക്ഷതയില്‍ പാണക്കാട്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്യും, മുഹമ്മദ്‌ സലീം നദ്‌വി അല്‍ കാസിമി മുഖ്യ പ്രഭാഷണം നടത്തും. ഒളവറ മിസ്ബാഹുല്‍ ഇസ്ളാം മദ്രസയില്‍ വൈസ്പ്രസിഡണ്റ്റ്‌ എ അഹമദ്‌ മൌലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരിച്ചു, മാണിയൂര്‍ അഹമദ്‌ മൌലവി ചെയര്‍മാനും , കെ ടി അബ്ദുല്ല മൌലവി കണ്‌വിനറായി കമ്മിറ്റിക്ക്‌ രൂപം നല്‍കി.

നബിദിനാശംസകള്‍

തിരുനബി മനുഷ്യസമ്പൂര്‍ണതയുടെ പരമരൂപം

മുട്ടാണിശ്ശേരില്‍ എം. കോയാക്കുട്ടി
നബി തിരുമേനിയുടെ ജീവിതത്തെ സംബന്ധിച്ച് പഠനം നടത്തിയ എല്ലാ ചിന്തകന്മാരും ആ വ്യക്തിത്വത്തെ ഒരു ചരിത്രപുരുഷന്‍ എന്ന നിലയിലാണ് എടുത്തുകാട്ടിയിട്ടുള്ളത്. നബി തിരുമേനിയുടെ ജനനം, പ്രവാചകത്വലബ്ധിക്കുമുമ്പുള്ള 40 വര്‍ഷത്തെ ജീവിതം, തുടര്‍ന്ന് 13 വര്‍ഷക്കാലത്തെ ക്ലേശകരമായ മതപ്രചാരണം, അതില്‍ നേരിടേണ്ടി വന്ന എതിര്‍പ്പ്, ഒടുവില്‍ പ്രാണരക്ഷാര്‍ഥം മക്കയില്‍നിന്ന് അഭയാര്‍ഥിയായി മദീനയില്‍ എത്തിയത്, മദീനയിലെ യഹൂദ ഗോത്രങ്ങളുമായി ഉണ്ടാക്കിയ ചാര്‍ട്ടര്‍, മദീനയില്‍വെച്ച് ഒരു സംഘടിത സ്‌റ്റേറ്റ് രൂപംകൊണ്ടുവരുന്നതിന്റെ ആമുഖമായി നബി തിരുമേനിക്ക് നേരിടേണ്ടിവന്ന യുദ്ധങ്ങള്‍, അവസാനം മക്കാ വിജയം, മക്കാ പൗരന്മാര്‍ക്ക് മുഴുവന്‍ മാപ്പുനല്‍കി ഇസ്‌ലാമിക സാഹോദര്യം എങ്ങനെയെന്ന് നബി തിരുമേനി മാതൃക കാട്ടിയത്, തുടര്‍ന്ന് ഒരുലക്ഷത്തോളം അനുയായികളോടൊപ്പം തിരുമേനിയുടെ വിടവാങ്ങല്‍ ഹജ്ജ്, അതില്‍ തിരുമേനി നടത്തിയ പ്രസിദ്ധമായ പ്രഭാഷണം, അതുകഴിഞ്ഞ് 81ാമത്തെ ദിവസത്തില്‍ എട്ടുദിവസത്തെ രോഗാവസ്ഥക്കുശേഷം സമാധാനപരമായ മരണം -ഈ വസ്തുതകളൊക്കെ സവിസ്തരം രേഖപ്പെടുത്തി കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് മിഴിവും ആകര്‍ഷണീയതയും നല്‍കിയ ഒരു മഹാവ്യക്തിയുടെ ചരിത്രം വേണ്ടവണ്ണം പ്രചാരത്തിലുണ്ട്. എന്നാല്‍, നബി തിരുമേനിയുടെ ഏറ്റവും വലിയ പ്രത്യേകത 'ദൈവ നിയുക്തനായ പ്രവാചകന്‍' എന്ന പദവിയാണ്. പ്രവാചകന്മാര്‍ പിന്നീടാരും വന്നിട്ടുമില്ല. ഇനി പ്രവാചകന്മാര്‍ ഇല്ലായെന്ന് നബി തിരുമേനി പ്രസ്താവിച്ചിട്ടുമുണ്ട്. ആ അര്‍ഥത്തില്‍ അന്ത്യപ്രവാചകന്‍ എന്ന സ്ഥാനം ആധുനിക കാലഘട്ടത്തിന്റെ പ്രവണതകളുടെ വെളിച്ചത്തില്‍ പ്രത്യേക പഠനം അര്‍ഹിക്കുന്നില്ലേ? നിശ്ചയമായും ഉണ്ട്. പ്രവാചകത്വം എന്താണ്. അതിന്റെ പ്രസക്തി എന്താണ്. ശാസ്ത്രീയമായ വിവിധ രംഗങ്ങളില്‍ വലിയ കണ്ടെത്തലുകള്‍ നടക്കുന്ന ഇന്നത്തെ അന്തരീക്ഷത്തില്‍ പ്രവാചകത്വത്തിന് വല്ല സ്ഥാനവും കല്‍പിക്കപ്പെടാന്‍ കഴിയുമോ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പ്രവാചകത്വത്തിന്റെ ആത്യന്തിക ലക്ഷ്യവും അനുപേക്ഷണീയതയും എന്താണ്. ഈ വഴിക്ക് ഏറെ പണ്ഡിതന്മാര്‍ കാല്‍വെച്ചതായി നമുക്ക് കാണാന്‍ കഴിയുന്നില്ല. വിരലിലെണ്ണാന്‍ വേണ്ടി ഒന്നോ രണ്ടോ ആളുകള്‍ മാത്രമേ നമ്മുടെ അറിവില്‍ വന്നുനില്‍ക്കുന്നുള്ളൂ.
ഇബ്‌നു ഖല്‍ദൂന്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ മുഖദ്ദിമയില്‍ സവിസ്തരം പ്രവാചകത്വത്തിന്റെ ശാസ്ത്രീയവശം എടുത്തുകാട്ടുന്നുണ്ട്. അതിന്റെ ആഴതലങ്ങള്‍ അസാമാന്യമായ അവഗാഹത്തോടെ അദ്ദേഹം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു. മനുഷ്യസത്ത അല്ലെങ്കില്‍ ബോധതലം നാല് മേഖലകള്‍ പ്രകടിപ്പിക്കുന്നുണ്ട്. ബോധതലം, സ്വപ്‌നതലം, മരണാനന്തരതലം, പ്രവാചകത്വതലം -ചുരുക്കിപ്പറയട്ടെ, മനുഷ്യസത്തയുടെ വളര്‍ച്ചയുടെ അവസാന പടിയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ഒരു പ്രവാചകന്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മനുഷ്യസത്തയുടെ വളര്‍ച്ചയില്‍ അതിന്റെ അടുത്തഘട്ടം എടുത്തുകാട്ടുന്ന സ്ഥിതിവിശേഷമാണ് പ്രവാചകത്വ തലം ഒരുക്കുന്നത്. ഇബ്‌നു ഖല്‍ദൂന്‍ പറയുന്നു- അക്കാരണത്താല്‍ ആ അടുത്ത തലത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുകയും മാനുഷികത എന്ന സ്ഥിതിയില്‍നിന്ന് സമ്പൂര്‍ണമായി വിട്ടുമാറി മാലാഖത്വത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാന്‍ കഴിയുന്ന ഒരു വ്യക്തിയാണ് പ്രവാചകന്‍. മനുഷ്യന്റെ വളര്‍ച്ചയുടെ ഇപ്പോഴുള്ള കുറവുകളെല്ലാം ആ മാറ്റത്തിലൂടെ പരിഹരിക്കപ്പെടുന്നു. ഇന്നുള്ള കുറവുകളായ മരണം, ദുഃഖം, വേദന, രോഗം തുടങ്ങിയ എല്ലാ അപൂര്‍ണതകളും പരിഹരിക്കപ്പെട്ട സമ്പൂര്‍ണ ജീവിതാനുഭവമാണ് പ്രവാചകത്വം കുറിക്കുന്നത്.
ഉയര്‍ന്ന സൂഫിവര്യന്മാരുമായി താരതമ്യപ്പെടുത്തിക്കൊണ്ട് പ്രവാചകനെ ഇഖ്ബാല്‍ വിലയിരുത്തുന്നത് ഖാജാ അബ്ദുല്‍ ഖുദ്ദൂസ് ഗംഗോഹിയുടെ ഒരു വാക്യത്തിലൂടെയാണ്. 'അറേബ്യയിലെ മുഹമ്മദ് (സ) ഏഴാകാശങ്ങളും കടന്ന് ഈശ്വരസന്നിധിയില്‍ എത്തി മടങ്ങിവന്നു. ഞാനായിരുന്നു അവിടെ എത്തിയിരുന്നതെങ്കില്‍ അല്ലാഹുവാണ് സത്യം ഞാന്‍ മടങ്ങിവരുകയേ ഇല്ലായിരുന്നു.' ഈ വിധത്തില്‍ അതീവ ഗഹനമായ അനേകം ഭാവങ്ങള്‍ ഇസ്‌ലാം അവതരിപ്പിക്കുന്ന പ്രവാചകത്വത്തില്‍ അന്തര്‍ലീനമായി കിടക്കുന്നു. ബുദ്ധിജീവികള്‍ അതിലേക്ക് ശ്രദ്ധകൊടുക്കുന്നതായി കാണുന്നില്ലായെന്നത് ഒരു ദുഃഖസത്യം മാത്രം.
സമ്പൂര്‍ണ ജീവിതം പ്രതിനിധാനം ചെയ്യുന്ന നിത്യസായുജ്യത്തിന്റെ സന്ദേശം കാലേകൂട്ടി ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ക്കായി അറിയിക്കുകയും കാണിച്ചുതരുകയും ചെയ്യുന്ന പ്രകൃതിപരമായ ഒരു വളര്‍ച്ചാഘട്ടമാണ് പ്രവാചകന്‍. ഭാഗ്യമെന്ന് പറയട്ടെ, പ്രവാചകന്റെ ജീവിതത്തിന്റെ എല്ലാ ഭാവങ്ങളെയും എല്ലാ വസ്തുതകളെയും എല്ലാ പ്രതിഭാസങ്ങളെയുംപറ്റി തിരുമേനിയോടുതന്നെ സ്വഹാബികള്‍ ചോദിച്ചിട്ടുണ്ട്. അവ രേഖപ്പെടുത്തിയിട്ടുമുണ്ട്. അത് തലമുറ തലമുറകളായി പഠിച്ചിട്ടുണ്ട്. എന്നിരുന്നാലും ആധുനിക ശാസ്ത്രയുഗത്തില്‍ ഇനിയും അനവധി നൂതന ആശയങ്ങള്‍ പ്രവാചകന്റെ വാക്കുകളിലും പ്രവൃത്തികളിലുംനിന്ന് വേണ്ടുവോളം നമ്മള്‍ക്ക് നേടിയെടുക്കാന്‍ കഴിയും.
ഈ അതുല്യ വ്യക്തിത്വത്തിന്റെ പ്രാധാന്യം വളരെ വ്യാപ്തിയുള്ള വസ്തുതയാണെന്ന് മുകളില്‍ കൊടുത്ത സൂചനകളില്‍നിന്ന് മനസ്സിലാകുമല്ലോ. അതിനാല്‍, ആ വ്യക്തിയെ അനുസ്മരിക്കുന്ന അവസരങ്ങള്‍ അതിന്റെ അര്‍ഹമായ പ്രാധാന്യത്തോടെ എടുക്കുകതന്നെ വേണം. ആഘോഷിക്കുകയെന്നതല്ല ലക്ഷ്യം, മറിച്ച് നമ്മള്‍ക്കും മറ്റുള്ളവര്‍ക്കും അറിയിച്ചുകൊടുക്കുകയെന്ന പ്രധാന ലക്ഷ്യത്തെ ഇത്തരം അനുസ്മരണങ്ങള്‍ വേണ്ടത്ര സഹായിക്കുന്നുണ്ട്. അതുകൊണ്ട് നബിദിനം ഒരു പുതിയ ചടങ്ങാണ് എന്നുപറഞ്ഞ് മുഖംതിരിച്ച് നില്‍ക്കുന്നതില്‍ അര്‍ഥമില്ല. മതത്തിനുള്ളില്‍ സാഹോദര്യവും ഐക്യവും സ്ഥാപിക്കാനും വിള്ളലുകള്‍ അടച്ച് മുന്നേറാനും വളരെ സഹായിക്കുന്ന ഒരു സുപ്രധാന സംഭവമാണ് മുസ്‌ലിം സമൂഹം ആചരിക്കുന്ന നബിദിനമെന്ന കാര്യത്തില്‍ സംശയത്തിന് ഒരു സ്ഥാനവുമില്ല. എന്നാല്‍, ആഘോഷങ്ങള്‍ക്കുള്ള യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കാതെ വ്യതിചലനം സംഭവിക്കുന്നത് വിപരീതഫലം ഉളവാക്കും. അതിനാല്‍, എന്തുമാത്രം കരുതലും ജാഗ്രതയും നബിദിന സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ നാം കൈക്കൊള്ളുന്നോ അതിനേക്കാള്‍ അതിന്റെ ലക്ഷ്യംതെറ്റാതെ സൂക്ഷിക്കേണ്ടതും ജാഗ്രത പുലര്‍ത്തേണ്ടതും ആവശ്യമാണ്.
(കേട്ടെഴുത്ത് -വാഹിദ് കറ്റാനം
http://www.madhyamam.com/news/47880/110214

Saturday, February 12, 2011

മുനവ്വിര്‍ നബിദിനാഘോഷ പരിപാടി ഇന്ന് തുടക്കം

ത്രിക്കരിപ്പൂര്‍: മുനവ്വിറുല്‍ ഇസ്ലാം കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന നബിദിനാഘോഷ പരിപാടികള്‍ക്ക് ഫെബ്രുവരി 12 ശനിയാഴ്ച തുടക്കമാവും. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് ശനിയാഴ്ച രാവിലെ കമ്മിറ്റി പ്രസിഡണ്ട് എം. മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തും. സദര്‍ മു‌അല്ലിം ഉസ്മാന്‍ മൌലവിയുടെ അദ്ധ്യക്ഷതയില്‍ എ.ജി.സി. ബഷീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.ശനി ഞായര്‍ ദിവസങ്ങളിലായി വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മത്സരങ്ങള്‍ നടക്കും. ഫെബ്രുവരി 15 ന് രാവിലെ മൌലീദ് പാരായണവും ദുആ സദസ്സും നടക്കും. തുടര്‍ന്ന് അന്നദാനവുമുണ്ടാവും. ഫെബ്രുവരി 17 വ്യാഴം വൈകുന്നേരം 5 മണിക്ക് കുട്ടികളുടെ കലാ വിരുന്നുണ്ടാകും. വൈകീട്ട് എട്ട് മണിക്ക് സിറാജുദ്ധീന്‍ ദാരിമി കക്കാടിന്റെ ഉദ്ബോധന സദസ്സ് നടക്കും. ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന്. രാത്രി ഏഴ് മണിക്ക് സ്വലാത്ത് മജ്‌ലിസും കൂട്ടു പ്രാര്‍ത്ഥനയും നടക്കും. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി സ്വലാത്ത് മജ്‌ലിസിന് നേതൃത്വം വഹിക്കും. തുടര്‍ന്ന് സമസ്‌ത, അഫ്-സലുല്‍ ഉലമാ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്കായുള്ള അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കും. ചടങ്ങില്‍ വെച്ച് നൈലുര്‍ റഗാഇബ്, ബുറാഖ് എന്നീ പുസ്‌തകങ്ങളുടെയും നബിദിന സപ്ലിമെന്റിന്റെയും പ്രകാശന കര്‍മ്മവുമുണ്ടാകും.

Monday, February 7, 2011

മദ്രസകള്‍ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന കേന്ദ്രങ്ങള്‍:കുല്‍ദീപ്‌ നെയ്യാര്‍

ന്യൂഡല്‍ഹി : ഇതരമതസ്‌തര്‍ക്കും ഇസ്‌ലാമിനെ പരിചയപ്പെടുത്താനായിരിക്കണം മദ്‌റസകള്‍ ശ്രമം നടത്തേണ്ടതെന്ന്‌ പ്രഗത്ഭ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ്‌ നെയ്യാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ ദേശീയതല ഉല്‍ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന്‌ മതേതരവും മതകീയവും എന്ന വേര്‍തിരിവ്‌ ആവശ്യമില്ലെന്നും മദ്രസകള്‍ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന കേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പൊതു സമൂഹത്തില്‍ മദ്‌റസകളെ കുറിച്ച തെറ്റിദ്ധാരണകള്‍ തിരുത്താന്‍ മദ്‌റസകളില്‍നിന്നു തന്നെ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്‌. പരിപാടിയില്‍ വിദേശകാര്യ സഹ മന്ത്രി ഇ. അഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യത്തെ ഇസ്‌ലാമും മുസ്‌ലിംകളും ഏറെ പിന്തുണക്കുന്നുണ്ടെന്നും എന്നാല്‍ പാശ്ചാത്യരാജ്യങ്ങള്‍ പരിചയപ്പെടുത്തുന്ന ജനാധിപത്യം അവര്‍ക്ക്‌ സ്വീകാര്യമയിരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി ആമുഖപ്രസംഗം നടത്തി. ഡല്‍ഹി ഐ.സി.സി.ആര്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. ശാഹിദ്‌ മഹ്‌ദി മുഖ്യാതിഥിയായിരുന്നു. സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ ആദ്ധ്യക്ഷ്യം വഹിച്ചു.

തുടര്‍ന്ന്‌ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യ്‌ല്‍ സയന്‍സ്‌ (ബാംഗ്ലൂര്‍) അസിസ്റ്റന്റ്‌ പ്രൊഫ. യോഗീന്ദര്‍ സിക്കന്ദ്‌, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ അസോസിയേറ്റ്‌ പ്രൊഫസര്‍ ഡോ. അര്‍ഷദ്‌ ആലം, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസി. പ്രൊഫ: ഡോ. ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു. ജാമിയമില്ലിയ്യ സാക്കിര്‍ ഹുസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ഡയറക്‌ടര്‍ പ്രൊഫ. അക്തറുല്‍ വാസീ ചര്‍ച്ച നിയന്ത്രിച്ചു. കാലത്തിന്റെ അനിവാര്യതയനുസരിച്ച്‌ മുസ്‌ലിം വിദ്യാസ രംഗം മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുക്കണമെന്ന്‌ സെമിനാര്‍ ആവശ്യപ്പെട്ടു. ഡോ. യു.വി.കെ. മുഹമ്മദ്‌ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഹാജി. യു. ശാഫി നന്ദി പറഞ്ഞു.

പരിപാടിയില്‍ മത സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കെടുത്തു. അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ദയൂബന്ദ്‌ ദാറുല്‍ ഉലൂം തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിവിധ വകുപ്പുമേധാവികളും പ്രൊഫസര്‍മാരും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളും പ്രത്യേകം ക്ഷണിതാക്കളായിരുന്നു.

ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍


ÎáØíÜߢ ÉmßÄ çµø{Jßæa ÈÞϵøßW ¥d··ÃcÈÞÃí æºùáçÖøß èØÈágàX ÎáØÜcÞV. ¥ÈáÏÞÏßµ{ᢠÖß×czÞøᢠèØÈáW ©ÜÎÞ (ÉmßÄçÖÞÍ) ®K ØíÅÞÈçMøßW ÕßçÖ×ßMßAáK èØÈágàX ÎáØÜcÞV, çµø{JßæÜ ¯xÕᢠÕÜßÏ ÎáØíÜߢ ÉmßÄ Ø¢¸¿ÈÏÞÏ ØÎØíÄ çµø{ ¼¢§‡JáW ©ÜÎÞÏáæ¿ ¼ÈùW æØdµGùßÏÞÃí. çµø{ ÎáØíÜߢ ÉmßÄøßæÜ ¥ÆíÍáÄÎÞÏßøáK Ö¢ØáW ©ÜÎÞ §.æµ. ¥ÌâÌAV ÎáØÜcÞøáæ¿ ÉßX·ÞÎßÏÞÃí ®ˆÞ ¥VÅJßÜᢠèØÈágàX ÎáØÜcÞV. ÈÞWÉÄá ÕV×Jß çÜæù ØÎØíÄÏáæ¿ ¼ÈùW æØdµGùßÏÞÏßøáK §.æµ. ¥ÌâÌAV ÎáØÜcÞV ¥Løß‚ÄßæÈJá¿VKí 1996ÜÞÃí èØÈágàX ÎáØÜcÞV Ø¢¸¿ÈÏáæ¿ ØÞøÅc¢ ¯æx¿áJÄí.

ÎáØíÜߢµ{áæ¿ ÕcµíÄß¼àÕßÄJßæÜÏᢠØÞÎâÙßµ ø¢·æJÏᢠÎÄÉøÎÞÏ µVÎÖÞØídÄ dÉÖíÈBZAí ÕßÇß dÉØíÄÞÕßAáK ËÄíÕ µNßxßÏáæ¿ ¥ÇcfÈáÎÞÃí èØÈágàX ÎáØÜcÞV. ØÎØíÄÏíAá µàÝßÜÞÃí ¨ µNßxß. ÕcµíÄßµZAß¿ÏßçÜÞ æÉÞÄá ø¢·çJÞ ÄVAB{áIÞµáçOÞZ ÕßÇß ÈWµáKÄí ¨ µNßxßÏÞÃí. Ø¢ÖÏÕáÎÞÏß ®JáKÕVAí µãÄcÎÞÏ ÎùáÉ¿ßÏᢠÄVAB{áÎÞÏß ®JáKÕVAí ÖøßÏÞÏ ÉøßÙÞøÕᢠÈßVçÆÖßAáKÄßW ÎáØÜcÞøáæ¿ µÝßÕí dÉÖØíÄÎÞÃí. ØÎØíÄ çµø{ §ØíÜÞ¢ ÎÄ ÕßÆcÞÍcÞØ çÌÞVÁí èÕØí dÉØßÁaí, ÉøàfÞ çÌÞVÁí æºÏVÎÞX, ØáKß ÎÙˆí æËÁçù×X Ø¢ØíÅÞÈ dÉØßÁaí, dÉÎá~ §ØíÜÞÎßµ µÜÞÜÏÎÞÏ æºNÞ¿í ÆÞùáWÙáÆÞ §ØíÜÞÎßµí ¥AÞÆÎß dÉßXØßMW, ÄÞÈâV §ØíÜÞÙáW ©Ü⢠¥ùÌßµí çµÞ{¼í ÎÞçȼV, ÈâçùÞ{¢ ÎÙˆáµ{áæ¿ ~ÞØß Äá¿BßÏ ØíÅÞÈB{ᢠ§çgÙ¢ ÕÙßAáKá. 1980ÜÞÃí ØÎØíÄ çµdw ÎáÖÞÕùÏßW ¥¢·ÎÞµáKÄí. ÉßKà¿í d¿×ùV ©ZæMæ¿ ¥çȵ¢ ØíÅÞÈBZ ÕÙß‚á.


èØÈágàX ÎáØÜcÞV ~ÞØß ØíÅÞÈ¢ ÕÙßAáK ÎÙˆáµZ: ¥çȵ¢ ÎÙˆáµZ ¥¢·B{ÞÏ ÄãAøßMâV Ø¢ÏáµíÄ ÎÙˆí ¼ÎÞ¥Jí, æÉøßBJâV Ø¢ÏáµíÄ ÎÙˆí ¼ÎÞ¥Jí, æµÞçIÞGß, ÄáùAW, ÎáIMÜ¢, æºNÞ¿í, ÉLÞøBÞ¿ß, ºÞÜßÏ¢, ²{ÕGâV, ÉÈ‚ßµÉUßÏÞ{ß, µâGÞÏß, ÉùMâV (ÎâKá ÉUßµZ), ºàçAÞ¿í, æÕçUBÞ¿í, çÉBÞ¿í, µáxâV çÈÞVJí, ÉâçAÞGáçºÞÜ, æºdÎAÞGâV, ÎáÄáÕˆâV, æÉøáÕUâV (Øßgà~ÞÌÞÆí), µáÝßEß{¢, ÎáÄáÉùOí, ÈàçøÞWMÞÜ¢, ÕàOâV (ÉáˆÞø), µÞÎçÖøß (ÕÞÝ AÞ¿í), µâÎH, æºÈAW ÉáJXÉUß, µ¿ÜáIß, ÕUßAáKí, ÉçÈÉáù¢ (øÞÎÈÞGáµø), ÉÞÃdO, çºÜâÉÞ¿¢, çÆÕÄßÏÞW, ÕÜßçÏÞù µáKáNW, ÎHßW ÉßÜÞAW, ÉÞIßµÖÞÜ, æÈ¿áÎBÞ¿í, ÄÞæÝ çº{Þøß, ÎdÉ¢, èÕÆcøBÞ¿ß, ºâ{ÞGßMÞù, ÉÞÜAÞ¿í çÈÞVJí (µßÝßçÖøß), ®¿ÕHMÞù, æµÞ{OÜ¢, µá‡¢ÉùOí, ÕÜßÏ Õ{MáùÞÏ, ²¿áBÞGáæºÈ, ®øȈâV.

ÉmßÄ µá¿á¢Ì¢
¥ÄßdÉÖØíÄÎÞÏ ~ÞØßÏÞøµ¢ ÉmßÄ µá¿á¢ÌJßÜÞÃí èØÈágàX ÎáØÜcÞøáæ¿ ¼ÈÈ¢. ÈâxÞIßçÜæù µÞÜÎÞÏß æµÞçIÞGß ~ÞØßÏÞøµæJ ~ÞØß ØíÅÞÈ¢ ÕÙßAáKÄí ¨ µá¿á¢ÌÎÞÃí. æºùáçÖøß ÎáÙNÆí ÎáØÜcÞV ê ÉÞJáNáHß ÆOÄßµ{áæ¿ ¯µÎµÈÞÏß 1937W (Ùß¼íù: 1356 ù¼Ìí 20) ¼ÈÈ¢. ÉßÄÞÕí ÎáÙNÆí ÎáØÜcÞV, ÉßÄÞÎÙX æºùáçÖøß èØÈágàX ÎáØÜcÞV, dÉÉßÄÞÎÙX µáEÞÎáGß ÎáØÜcÞV Äá¿BßÏÕæøˆÞ¢ dÉÖØíÄøÞÏ ÉmßÄzÞøÞÏßøáKá. Õà¿ßÈá ØÎàÉ¢ ~ÞØßÏÞøµ¢ ÉUßÏßW ÉßÄÞÕßÈá µàÝßW ÄæKÏÞÏßøáKá ÎÄÉÀÈ¢ ¦ø¢Íß‚Äí. æµÞçIÞGß Øíµâ{ßW ®GÞ¢ÐÞØí Õæø ÍìÄßµÉÀÈÕᢠçÈ¿ß. ÎçFøß, ºÞÜßÏ¢ ®Kà ÆVØáµ{ßÜᢠÎÄÉÀÈ¢ çÈ¿ß. ³ÕáBW ¥ÌíÆáùÙßÎÞX ÎáØÜcÞV, ³¿ÏíAW èØÈágàX µáGß ÎáØÜcÞV ®KßÕøÞÏßøáKá ·áøáÈÞÅzÞV.

¥ÇcÞÉÈÕÝßÏßW
æµÞçIÞGß çµÞ¿BÞ¿í ¼áÎÞÎ ÎØí¼ßÆßæÜ ÆVØßW ©ØíÄÞÆßæa µçØøÏßW §øáÉJßøIÞ¢ ÕÏTßW æºùáçÖøß èØÈágàX ÎáØÜcÞV ÈßÏÎßAæMGá. ÉßÄÞÕßæa ¥ÈÞçøÞ·cæJJá¿ VKÞÏßøáKá §Äí. §dÄ dÉÞÏ¢ µáùEÏÞZ ©ØíÄÞÆí ¦µáKÄí ÈÞGßW ÉÜVAᢠ©ZæAÞUÞX µÝßEßøáK߈ædÄ. ®KÞW, ÄBZAá ÎáKßæÜ ©Ïø¢ µáùE ¦ ÏáÕÞÕí ¥ùßÕßæa çÜÞµJí ¯æù ©ÏøB{ßÜÞæÃKí èÕµÞæÄ ®ˆÞÕVAᢠçÌÞÇcÎÞÏß. çµÞ¿BÞ¿í ÆVØßW §øáÉÄí ÕV×¢ ÈàI ¥ÇcÞÉÈJßÜâæ¿ ¦ÏßøJßçÜæù Öß×czÞVAí ¥çgÙ¢ ÎÄÕß¼í¾ÞÈ¢ ÈWµß. ÉßKà¿í æºNÞ¿í ÆVØßW 18 ÕV×¢ ÎáÆøßØÞÏß. Äá¿VKÞÃí æºNÞ¿í ÆÞùáW ÙáÆÞ ¥AÞÆÎßÏáæ¿ ØÞøÅc¢ ¯æx¿áJÄí.

èØÈágàX ÎáØÜcÞV æºNÞ¿í ÎáÆøßØÞÏßøßæAÏÞÃí ¥Õßæ¿ ÆÞùáWÙáÆÞ ¥AÞÆÎßÏáæ¿ dÉÕVJÈBZ Äá¿BßÏÄí. ¥AÞÆÎß dÉßXØßMW ®¢.®¢. Ì×àV ÎáØÜcÞøáæ¿ ÈßøcÞÃæJJá¿VKí 1987W ¦ ØíÅÞÈJá ÈßÏÎßÄÈÞÏß. Éçf, ¥çMÞÝᢠèØÈágàX ÎáØÜcÞV ÆVØßæÜ ¥ÇcÞÉÈ¢ ÈßVJßÏßøáK߈. ÉßKà¿í 1994ÜÞÃí ÆÞùáWÙáÆÞÏßW ÎáÝáÕXØÎÏ ºáÎÄÜçÏxÄí.

Ì¢·Þ{Jí µNÆÞ¼ßÏáæ¿ ÎµZ ÎùßÏáNÏÞÃí ÍÞøc. ÎAZ: ùËà~í (¼ßg), ÎáÙNÆí ØÞÆß~í, ËÞJßÎ, èùÙÞÈJí. ÎøáÎAZ: §ØíÎÞÏàW èËØß, èØÈáW ¦ÌßÆàX.

¦µV×ÃàÏ ØbÍÞÕ¢
µãdÄßÎÄbB{߈ÞJ Ü{ßÄ ¼àÕßÄÕᢠ¦µV×ÃàÏ ØbÍÞÕÕáÎÞÃí æºùáçÖøß èØÈágàX ÎáØÜcÞøáæ¿ ØÕßçÖ×ĵZ. ³çøÞ ÎÙˆßÜᢠÆàV¸µÞÜ¢ ÆVØí Äá¿øÞX ØÞÇß‚Äá ÄæK ¥çgÙJßæa ØbàµÞøcÄÏáæ¿ æÄ{ßÕÞÃí. ÄÈßAí ÕÖÎ߈ÞJ ²øá Õß×Ï¢ Ø¢Ìtß‚í ¯æÄÞøÞç{޿ᢠçºÞÆßAÞÈᢠÎÈTßÜÞAÞÈᢠ¥çgÙJßÈá οßÏ߈. µáGßµç{޿ᢠÖß×czÞçøÞ¿áæΈޢ ÄáùK ÎÈçTÞæ¿ÏáU §¿æÉ¿W ØìÙãÆJßæa ÉáÄßÏ ÄÜBZ Øã×í¿ßAáKá.

Ø¢¸¿ÈÏáæ¿ÏᢠØíÅÞÉÈB{áæ¿ÏᢠÎÙˆáµ{áæ¿ÏᢠºáÎÄÜÏᢠçÈÄãÄbÕáÎÞÏß ÄßøçAùßÏÄÞÃí èØÈágàX ÎáØÜcÞøáæ¿ ¼àÕßÄ¢. §ÄßÈß¿ÏßW ÕàÃáµßGáK ÕßdÖÎçÕ{µæ{ ؼàÕÎÞAáKÄí ÕÞÏÈÏᢠ¥ùßÕá çÄ¿ßÏáU ¥çÈb×à ÕáÎÞÃí. ¥çgÙJßæa dÉØ¢·Bæ{ ÕcÄcØíÄÎÞAáKÄᢠ§Äá ÄæK.

©KÄ çÈÄÞÕí, ¥ÄáÜc ÉmßÄX Äá¿BßÏ ØíÅÞÈB{ÞÃí ØÎâÙ¢ æºùáçÖøß èØÈágàX ÎáØÜcÞVAá ÈWµáKÄí. ®KÞW, ¥çgÙ¢ ØbÏ¢ ÈWµáKÄí §çMÞÝᢠ²øá ÕßÆcÞVÅßÏáæ¿ çÕ×ÎÞÃí. ¥Äá ÄæKÏÞÃí ¥çgÙJßæa ØÕßçÖ×ÄÏá¢.
Courtesy: www.manoramaonline.കോം

Wednesday, February 2, 2011

തരിശു നിലങ്ങളില്‍ പുന്തോട്ടം തീര്‍ത്ത സി.എം. അബ്‌ദുല്ല മൗലവി

തരിശു നിലങ്ങളില്‍ പുന്തോട്ടം തീര്‍ത്ത സി.എം. അബ്‌ദുല്ല മൗലവി
റഹ്മാന്‍ തായലങ്ങാടി (kasaragodvartha)
പുതിയ ആശയങ്ങള്‍ തേടി സഞ്ചരിക്കുന്ന പണ്ഡിതന്‍ എന്ന നിലയിലാണ്‌ ഞാനാദ്യമായി സി.എം. അബ്‌ദുല്ല മൗലവിയെ പരിചയപ്പെടുന്നത്‌. അതിനുമുമ്പേ പ്രശസ്‌തനായ ചെമ്പിരിക്ക ഖാസിയുടെ മകന്‍ എന്ന നിലയിലുള്ള കേട്ടറിവുണ്ടായിരുന്നു. ഒരു വൈകുന്നേരം കോഴിക്കോട്‌ `ചന്ദ്രിക’യില്‍ ജോലിത്തിരക്കിനിടയിലായിരുന്ന അവസരത്തിലാണ്‌ പ്യൂണ്‍ മുഹമ്മദ്‌കോയ വന്ന്‌ നിങ്ങളെ കാണാന്‍ നാട്ടില്‍ നിന്ന്‌ കുറച്ചു മൗലവിമാര്‍ വന്നിട്ടുണ്ടെന്നറിയിക്കുന്നത്‌. സന്ദര്‍ശകമുറിയില്‍ ചെന്നു നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. സി.എം. അബ്‌ദുല്ല മൗലവിയും മറ്റു ചിലരുമായിരുന്നു അവിടെ. ഞാനവരെ എഡിറ്റര്‍ വി.സി. അബൂബക്കറിന്റെ മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തി. അവര്‍ ഒന്നരമണിക്കൂറിലധികം വി.സിയുമായി സംസാരിച്ചു.

എഴുപതുകളുടെ അവസാനമാണിത്‌. സി.എം. അബ്‌ദുല്ല മൗലവിയും സംഘവും തിരിച്ചുപോയി കുറേ കഴിഞ്ഞു ഞാന്‍ എഡിറ്ററുടെ മുറിയില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ പോക്കര്‍ സാഹിബ്‌ എന്നുവിളിച്ചിരുന്ന വി.സി. അബൂബക്കര്‍ പറഞ്ഞു: `നിന്റെ ആ ചെമ്പിരിക്ക ഖാസി കണ്ടതുപോലെയൊന്നുമല്ല. ഇംഗ്ലീഷിലും ഉര്‍ദുവിലും ഗോളശാസ്‌ത്രത്തിലുമൊക്കെ നല്ല അവഗാഹമുണ്ട്‌. നമുക്കദ്ദേഹത്തെ പ്രയോജനപ്പെടുത്തണം’.

ചെറിയ സമയം കൊണ്ട്‌ സി.എം. സഞ്ചരിച്ചത്‌ വലിയ കാര്യങ്ങളായിരുന്നു. കുറഞ്ഞ വാക്കുകള്‍ കൊണ്ട്‌ വലിയ ആശയങ്ങളെ അനാവരണം ചെയ്യാനുള്ള അനന്യസാധാരണമായ കഴിവ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. അത്‌ ആരെയും പെട്ടെന്ന്‌ ആകര്‍ഷിക്കുന്നതുമായിരുന്നു.

പിന്നീട്‌ ഇടയ്‌ക്കൊന്നുരണ്ടുതവണ ഫോണില്‍ സംസാരിച്ചുവെന്നതൊഴിച്ചാല്‍ ആ ബന്ധം ഗാഢമായിത്തീരാനുള്ള സന്ദര്‍ഭങ്ങള്‍ ഒന്നുമുണ്ടായില്ല. സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞുവന്ന ചേരിതിരിവ്‌ മതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിച്ചുതുടങ്ങി. മനസ്സുകളുടെ ഐക്യം ശിഥിലമാകുന്നുവെന്ന്‌ തോന്നിത്തുടങ്ങിയപ്പോഴാണ്‌ ചട്ടഞ്ചാലില്‍ മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്‌സ്‌ എന്ന ആശയം ഉണ്ടാകുന്നത്‌. വരണ്ടുണങ്ങിക്കിടന്ന ഒരു തരിശുനിലത്തിന്‌ മാഹിനാബാദ്‌ എന്നു പേരിടുകയും അവിടെ മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ഒരു വിജ്ഞാനപൂന്തോട്ടം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്‌തതിനു പിന്നില്‍ സി.എം. അബ്‌ദുല്ല മൗലവിയുടെ തളരാത്ത പ്രവര്‍ത്തനമുണ്ടായിരുന്നു.

ഇത്‌ പുതിയ സി.എം. അബ്‌ദുല്ല മൗലവി. അതിനും മുമ്പ്‌ തളങ്കര മുസ്‌ലിം ഹൈസ്‌കൂളില്‍ അന്‍പതുകളില്‍ എസ്‌.എസ്‌.എല്‍.സിക്കു പഠിക്കുന്ന മിടുക്കനും സുമുഖനുമായ സി.എമ്മിന്റെ ഒരു ചിത്രം ചിലര്‍ വരച്ചുതന്നപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഇംഗ്ലീഷിനോടും ഉറുദുവിനോടും ചരിത്രത്തോടും വലിയ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥി. ഖാസിയുടെ മകനായതുകൊണ്ട്‌ സഹപാഠികള്‍ക്കും ആ വിദ്യാര്‍ത്ഥിയെ വലിയ കാര്യമായിരുന്നു. അധ്യാപകര്‍ ഈ കുട്ടി പഠിച്ചുപഠിച്ച്‌ ഉന്നതമായ പരീക്ഷകള്‍ പാസായി വലിയ ഉദ്യോഗതലങ്ങളിലെത്തുമെന്ന്‌ സ്വപ്‌നം കണ്ടു. എന്നാല്‍ ഖാസി മുഹമ്മദ്‌കുഞ്ഞി മുസ്‌ലിയാര്‍ മകനെ മതപഠനത്തിനയക്കാനാണ്‌ താത്‌പര്യപ്പെട്ടത്‌. അത്‌ ശരിക്കും ഒരു നിയോഗമായിരുന്നു.

മതപഠനകാലത്തും അദ്ദേഹം വായന ഉപേക്ഷിച്ചില്ല. ആകാശനീലിമകള്‍ക്കുമപ്പുറം അനന്തകോടി നക്ഷത്രങ്ങളും ഗോളങ്ങളും ആ യുവാവിന്റെ ക്യൂരിയോസിറ്റിയെ തട്ടിയുണര്‍ത്തി. അവയില്‍ കവിതകള്‍ കാണുന്നതിനപ്പുറം ഗോളരഹസ്യങ്ങള്‍ കണ്ടെത്താനാണ്‌ സി.എം. താത്‌പര്യം കാണിച്ചത്‌. അതിനുവേണ്ടി പുതിയ വിജ്ഞാനതീരങ്ങള്‍ തേടി അദ്ദേഹം സഞ്ചരിച്ചു. ഗോളശാസ്‌ത്രഗ്രന്ഥങ്ങള്‍ അന്വേഷിച്ചുനടന്നു.

രാത്രിയുടെ യാമങ്ങളില്‍ തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങള്‍ നോക്കി മണിക്കൂറുകള്‍ ചെലവഴിച്ചു. അക്കാലത്ത്‌ ഗോളശാസ്‌ത്രത്തില്‍ അവഗാഹം നേടിയിരുന്ന യു.കെ. ആറ്റക്കോയ തങ്ങള്‍ എന്ന മഹാപണ്ഡിതന്റെ ശിഷ്യത്വം സ്വീകരിച്ചു. അന്ന്‌ നെല്ലിക്കുന്നില്‍ ദര്‍സ്‌ നടത്തുകയായിരുന്നു ആറ്റക്കോയ തങ്ങള്‍. ഗോളശാസ്‌ത്രം പഠിക്കുന്നതിനു പകരമായി കുട്ടികളെ സി.എം. അബ്‌ദുല്ല മൗലവി കിത്താബ്‌ പഠിപ്പിച്ചു. ആറ്റക്കോയ തങ്ങളുടെ ശേഖരത്തിലുണ്ടായിരുന്ന മുഴുവന്‍ ഗോള-ഗണിതശാസ്‌ത്രഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കാന്‍ ആ സമയം അദ്ദേഹം പ്രയോജനപ്പെടുത്തി.

തുടര്‍ന്നാണ്‌ മതവിജ്ഞാനത്തിന്റെ മഹാസമുദ്രം തേടി വെല്ലൂരിലെ ബാഖിയാത്തുസ്വാലിഹാത്തിലേക്കുള്ള യാത്ര. ജ്ഞാനതപസ്യയുടെ പുതിയൊരു ഘട്ടമായിരുന്നു അത്‌. എല്ലാവരും മതവിജ്ഞാനം കോരിക്കുടിക്കുമ്പോഴും സി.എം. അബ്‌ദുല്ല മൗലവി ചിന്തിച്ചത്‌ ഇതുപോലൊരു വലിയ മതവിജ്ഞാനകേന്ദ്രം എന്തുകൊണ്ട്‌ എന്റെ ജന്മനാട്ടിലും ആയിക്കൂടാ എന്നായിരുന്നു. വെല്ലൂരില്‍നിന്ന്‌ ബിരുദവുമായി പുറത്തിറങ്ങിയശേഷം ഒറവങ്കരയിലും എട്ടിക്കുളത്തും മാടായിയിലും പുതിയങ്ങാടിയിലുമൊക്കെ ദര്‍സ്‌ നടത്തിയപ്പോഴും സി.എമ്മിന്റെ മനസ്സുനിറയെ പഴയ ആശങ്ങള്‍ തന്നെയായിരുന്നു. 1973 ഡിസംബര്‍ 13ന്‌ പിതാവ്‌ ഖാസി മുഹമ്മദ്‌കുഞ്ഞി മുസ്‌ലിയാര്‍ മരണപ്പെട്ടപ്പോള്‍ ചെമ്പിരിക്ക ഖാസിയുടെ മഹനീയ പാരമ്പര്യം കെടാതെ സൂക്ഷിക്കുന്നതിന്‌ ഖാസിസ്ഥാനം മകന്‍ സി.എം. അബ്‌ദുല്ല മൗലവിയെ ഏല്‍പിക്കുകയായിരുന്നു. അതോടെ താന്‍ ചിരകാലം മനസ്സില്‍ കൊണ്ടുനടന്ന സ്വപ്‌നങ്ങള്‍ക്ക്‌ കൂടുതല്‍ തെളിച്ചം വന്നു തുടങ്ങി എന്നുവേണം കരുതാന്‍.

മതപ്രസംഗങ്ങളിലും ദര്‍സുകളിലും തീര്‍ന്നുപോകുന്ന ആത്മീയ ജ്ഞാനപ്രകാശത്തിനുമപ്പുറം സി.എം. അബ്‌ദുല്ല മൗലവി ഗ്രന്ഥരചനയുടെ മേഖലകളില്‍കൂടി വ്യാപൃതനായി. തന്റെ കാലം കഴിഞ്ഞാലും ഗ്രന്ഥങ്ങള്‍ ചിരകാലം ബാക്കിനില്‍ക്കുമെന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. ഇനിയും വളരെക്കാലം അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ പാഠപുസ്‌തകങ്ങളായും റഫറന്‍സ്‌ ഗ്രന്ഥങ്ങളായും നിലനില്‍ക്കുകതന്നെ ചെയ്യും. അക്ഷരങ്ങള്‍ക്ക്‌ മരണമില്ലെന്ന്‌ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കും.

സി.എം. അബ്‌ദുല്ല മൗലവി അവസാനമായി പ്രസിദ്ധീകരിച്ച കൃതി `ബുര്‍ദ’യുടെ തര്‍ജ്ജമയായിരുന്നു. മരണശേഷം ?`ബുര്‍ദ’യുടെ കയ്യെഴുത്തു പ്രതി ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള ശ്രമമുണ്ടായപ്പോള്‍ നൊന്തത്‌ ആയിരങ്ങളുടെ മനസ്സായിരുന്നു. എങ്ങിനെ ദുരൂഹമായ നൂറുനൂറു ചോദ്യങ്ങള്‍ ബാക്കിവെച്ച്‌ അദ്ദേഹം മരണത്തിന്റെ കാണാകയങ്ങളിലെത്തി എന്നത്‌ സി.ബി.ഐയുടെ അന്വേഷണത്തിലായതുകൊണ്ട്‌ സത്യം ഒരുനാള്‍ തെളിയാതിരിക്കില്ല എന്ന വിശ്വാസമാണ്‌ ജനങ്ങളുടെ പ്രതീക്ഷ. എങ്കിലും തരളമായ ഓര്‍മ്മകളില്‍ ജ്വലിച്ചുനില്‍ക്കുന്ന നന്മകളെ എക്കാലത്തും ഹൃദയത്തോട്‌ ചേര്‍ത്ത്‌ വെക്കപ്പെടുകതന്നെ ചെയ്യും. പുതിയൊരു പ്രഭാതത്തിനായി കാത്തിരിക്കുന്നവര്‍ക്കായി സി.എം. അബ്‌ദുല്ല മൗലവി കത്തിച്ചുവെച്ച പ്രകാശം പൊലിഞ്ഞിട്ടില്ല. ആ നക്ഷത്രവഴി പിന്തുടരാന്‍ ബാക്കിവെച്ച സ്വപ്‌നങ്ങള്‍ പൂര്‍ണമാക്കാന്‍ പുറകെ വരുന്നവര്‍ക്ക്‌ ത്രാണിയുണ്ടാകട്ടെ.



Tuesday, February 1, 2011

ശൈഖുണ സി. എം. ഉസ്താദ് അനുസ്മരണ ദുആ സദസ്സ്

ദുബായ്: എസ്.കെ.എസ്. എസ്. എഫ്. കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 3 നു വ്യാഴാഴ്ച രാത്രി 9 മണിക്ക് ദുബായ് സുന്നീ സെന്റെറില്‍ വെച്ചു നടത്തപ്പെടുന്ന സി.എം. ഉസ്താദ് അനുസ്മരണ ദു ആ സദസ്സില്‍ അബ്ദുസ്സലാം ബാഖവി, മൊയ്തു നിസാമി, അബ്ദുല്‍ ഹകീം ഫൈസി, അബ്ദുല്‍ കാദര്‍ അസ് അദി തുടങ്ങിയവര്‍ സംബന്ധിക്കുന്നതാണെന്ന് ആക്ടിംഗ് സെക്രട്ടറി കുഞ്ഞബ്ദുള്ള കെ.വി.വി. അറിയിച്ചു.

സമസ്ത സംഘടനയല്ല: സലിം വാഫി മൂത്തേടം

റിയാദ്‌ : സമസ്‌ത ഒരു സംഘടനയല്ലെന്നും ദീനിന്‍െറ നേരായ പാതായാണെന്നും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ സംഘടിക്കല്‍ അന്യവാര്യമായ ഘട്ടത്തില്‍ രൂപം കൊണ്ട പ്രസ്‌താനമാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും സലിം വാഫി മൂത്തേടം പറഞ്ഞു. റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പില്‍ 'സമസ്‌ത സച്ചിതരുടെ പാത' എന്ന വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു വാഫി. സമസ്‌തക്ക്‌ നേതൃത്വം നല്‍കിയ ഉസ്‌താദുമാരുടെ വിശുദ്ധിയും വിനയവും ജീവിത ലാളിത്യവും സമസ്‌തയുടെ ആദര്‍ശ ലക്ഷ്യങ്ങളും വര്‍ത്തമാന സമൂഹത്തില്‍ കാലിക ചര്‍ച്ചക്ക്‌ വിധേയമാകേണ്ടതുണ്ട്‌. വ്യക്തിയല്ല വ്യക്തികളിലെ നന്‍മയാണ്‌ നാം ആദരിക്കേണ്ടത്‌. സച്ചിതരായ ഉലമാഉം ഉമറാഉമാണ്‌ സമസ്‌ത പ്രസ്‌താനങ്ങളെ എന്നും നയിച്ചിട്ടുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിത്യജീവതത്തില്‍ മതമൂല്യങ്ങള്‍ക്ക്‌ സ്ഥാനം നല്‍കി ജീവിതം ഇലാഹിസ്‌മരണ കൊണ്ട്‌ ധന്യമാക്കണം. ഭൗതികത അതിജയിക്കുന്ന വര്‍ത്തമാനത്തില്‍ അത്‌മീയത നഷ്‌ടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണന്ന്‌ ഹൈദരലി വാഫി ഇരിങ്ങാട്ടിരി പറഞ്ഞു. ആര്‍ ഐ സി ഏകദിന ക്യാമ്പില്‍ 'ജീവിത ക്രമം ' എന്ന വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു വാഫി. മനസമാധാനം തേടി ആള്‍ദൈവങ്ങളിലേക്കും മയക്കു മരുന്നുകളിലേക്കും തിരിയുന്ന സമൂഹം പരാജയപ്പെടും. ഇലാഹി ചിന്തയും നാവില്‍ നിറയുന്ന ദികറുകളും തസ്‌ബീഹുകളും മാത്രമേ മനസ്സുകള്‍ക്ക്‌ സമാധാനം നല്‍കുകയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബൂബക്കര്‍ ഫൈസി, ആററകോയ തങ്ങള്‍, N C മുഹമ്മദ്‌ കണ്ണൂര്‍, ഫവാസ്‌ ഹുദവി, അലവിക്കുട്ടി ഒളവട്ടൂര്‍ ഹബീബുളള പട്ടാമ്പി,ഹംസ മൂപ്പന്‍, മുഹമ്മദലി ഹാജി, ഉമര്‍കോയ, അബദു ലത്തീഫ്‌ ഹാജി, ഷൗക്കത്ത്‌ മണ്ണാര്‍ക്കാട്‌, അബൂബക്കര്‍ ബാഖവി സമദ്‌ പെരുമുഖം, അസീസ്‌ പുളളാവൂര്‍ സൈയ്‌താലി വലമ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു ഏകദിന ക്യാമ്പില്‍ മുഹമ്മദ്‌ മാസ്‌ററര്‍ മണ്ണാര്‍ക്കാട്‌ സ്വഗതവും ശാഹുല്‍ ഹമീദ്‌ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.

റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ മനുഷ്യജ്വാലിക

റിയാദ് : സമുദായിക സൗഹാര്‍ദം കാക്കുക, രാജ്യത്തിന്‍െറ അഖണ്‌ഡത നിലനിര്‍ത്തുക, അഴിമതിക്കും സ്വജനപക്ഷാപാതത്തിനുമെതിരെ േബാധവല്‍ക്കരിക്കുക എന്നീലക്ഷ്യങ്ങളോടെ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌ സംഘടിപ്പിച്ച 'മനുഷ്യജാലിക'യുടെ ഭാഗമായി
റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച് മനുഷ്യജ്വാലിക 2011 ജനുവരി 28 വെളളിയാഴ്‌ച ഉച്ചക്ക്‌ 1 30 ന്‌ റിയാദ്‌ ബത്ത്‌ഹ ക്ലാസിക്‌ ഓഡിറേറാറിയത്തില്‍ നടന്നു. 'ലോകത്തെ ഏററവും വലിയ ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യ ലോകത്തെ ഏററവും വലിയ അഴിമതികളിലേക്കും നാടിനെ ഭരണസ്‌തംബനത്തിലേക്കു നയിക്കുന്ന സ്വജന പക്ഷപാതത്തി ലേക്കും നീങ്ങുന്നത്‌ ആശങ്കജനകമാണ്‌. ഭീകരതയുടെ മുള്‍കിരീടത്തില്‍ ജീവിതം ദുസഹമായ ഒരു സമുദായത്തിന്‌ ആശ്വാസം പകരുന്നതാണ്‌ അസിമാനന്ദ തുടങ്ങിയവരുടെ വെളിപ്പെടുത്തലുകള്‍. പരമോന്നത നീതിപീഠത്തില്‍ വരെ അഴിമതിയുടെ അപസ്വരങ്ങള്‍ ഉയരുന്നത്‌ ആശാവഹമല്ല. ഇന്ത്യയുടെ അഖണ്ഡതയും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാന്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കണം നാടുവിട്ടാലും ജന്മനാടിന്‍െറ ചിന്തകളുണര്‍ത്തി ഒരന്ത്യക്കാരന്‍െറ തന്‍െറ രാജ്യത്തോടുളള സ്‌നേഹ ചിന്തകള്‍ക്ക്‌ ആവേശം പകരും വിധം റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച മനുഷ്യജാലികയില്‍ നാം കൈകള്‍ കോര്‍ത്തത്‌ പോലെ മനസ്സുകളെ കൂടി കോര്‍ക്കാന്‍ പ്രചോദനമാകണമെന്ന്‌.' ഉല്‍ഘാടനപ്രസംഗത്തില്‍ ടി പി മുഹമ്മദ്‌ സാഹിബ്‌ (എം ഡി അല്‍ ഹുദാ സ്‌കൂള്‍ ഗ്രൂപ്പ്‌) ഉണര്‍ത്തി.

'നമ്മുടെ നാടിന്‍െറ പൈതൃകം നനാത്വത്തില്‍ ഏകത്വമാണ്‌. സ്വാതന്ത്ര്യം നേടിയതിനു ശേഷം ഇന്നുവരെയുളള കാലഘട്ടത്തില്‍ വളരെ ചരുങ്ങിയ കാലമൊഴിച്ച്‌ ബാക്കിയെല്ലാം മതേതര ചിന്തകള്‍ ഉള്‍കൊളളുന്നവര്‍ ഇന്ത്യ ഭരിച്ചു എന്നത്‌ ഇന്ത്യയുടെ മസസ്സ്‌ എന്നും മതേതരത്വത്തിനൊപ്പമാണന്നതിന്‍െറ തെളിവാണ്‌. എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌ എന്ന ബുഷ്‌ മുതല്‍ മോഡി വരെയുളളവരുടെ വാദഗതികള്‍ പൂര്‍ണമായും തെററാണന്ന്‌ തെളിയിക്കുന്നവയാണ്‌ അസിമാനന്ദ തുടങ്ങിയവരുടെ വെളിപ്പെടുത്തലുകള്‍. ഭീകരതക്ക്‌ മതമില്ല എല്ലാമതങ്ങളിലും വഴി തെററി സഞ്ചരിക്കുന്നവരുണ്ട്‌ .ഭീകരതക്കും അഴിമതിക്കുമെതിരെ ബോധവല്‍ക്കരണവും രാജ്യത്തിന്‍െറ അഖണ്ഡതക്കു വേണ്ടിയുളള ഈ ഒത്തു കൂടലും സന്തേഷകരമാണ്‌.' എന്ന്‌ പ്രമേയപ്രഭാഷണത്തില്‍ അഡ്വ: ശംസുദ്ദീന്‍ (ജനറല്‍ സിക്രട്ടറി യൂത്ത്‌ ലീഗ്‌) പറഞ്ഞു അശറഫ്‌ (ജനറല്‍ സിക്രട്ടറി എം സ്‌ എഫ്‌ മലപ്പുറം ജില്ല, അഡ്വ: അജിത്ത്‌ ( ഒ ഐ സി സി), ബഷീര്‍ ഫൈസി (എസ്‌ വൈ എസ്‌), മൊയ്‌തീന്‍ കോയ ( കെ എം സി സി) തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹബീബുളള പട്ടാമ്പി പ്രതിജ്ഞക്ക്‌ നേതൃത്വം നല്‍കി അബൂബക്കര്‍ ഫൈസി, ആററകോയ തങ്ങള്‍, N C മുഹമ്മദ്‌ കണ്ണൂര്‍, ഫവാസ്‌ ഹുദവി, മുഹമ്മദലി ഹാജി, ഉമര്‍കോയ, അബദു ലത്തീഫ്‌ ഹാജി, ഷൗക്കത്ത്‌ മണ്ണാര്‍ക്കാട്‌, അബൂബക്കര്‍ ബാഖവി സമദ്‌ പെരുമുഖം, അസീസ്‌ പുളളാവൂര്‍ തുടങ്ങിയവര്‍ പ്രസീഡിയം അംഗങ്ങളായിരുന്നു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വഗതവും സൈയ്‌താലി വലമ്പൂര്‍ നന്ദിയും പറഞ്ഞു.

സ്പെയ്നില്‍ മുസ്ലിം ജനസംഖ്യ 2030ഓടെ 82 ശതമാനം വര്‍ദ്ധിക്കും

മാഡ്രിഡ്: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്പെയ്നില്‍ മുസ്ലിം ജനസംഖ്യ 2030ഓടെ 82 ശതമാനം വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. പേ ഫോറം ഓണ്‍ റിലിജ്യന്‍ ആന്റ് പബ്ലിക് ലൈഫ് നടത്തിയ അഭിപ്രായ സര്‍വ്വേ പ്രകാരം രണ്ട് ദശകത്തിനകം സ്പാനിഷ് മുസ്ലിം ജനസംഖ്യ 10 ലക്ഷത്തില്‍നിന്ന് 19 ലക്ഷമായി ഉയരും.
മതപരിവര്‍ത്തനവും കുടിയേറ്റവുമാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്ന രണ്ട് പ്രധാന കാരണങ്ങള്‍. സ്പാനിഷ് സാമൂഹിക ജീവിതത്തില്‍ മുസ്ലിംകള്‍ നിര്‍ണായക ശക്തിയാകുമെന്ന് മാഡ്രിഡിലെ ഇസ്ലാമിക പഠനവിഭാഗം മേധാവി അബ്ദുല്‍ അസീസ് അയ്യാദി പ്രത്യാശിച്ചു. ലോക മുസ്ലിം ജനസംഖ്യയിലും 35 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന് സര്‍വ്വേ അഭിപ്രായപ്പെട്ടിരുന്നു.