Sunday, January 27, 2013

ദാറുല്‍ ഹുദാ പി ജി ഓറിയന്‍റേഷന്‍ ക്യാമ്പ് എം.ഐ.സിയില്‍


ചട്ടഞ്ചാല്‍: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പിജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പഠന ഭാഗമായി നടത്തിവരുന്ന ഓറിയന്റേഷന്‍ ഇത്തവണ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ചട്ടഞ്ചാല്‍ മാഹിനാബാദ് ക്യാമ്പസില്‍ വെച്ച് നടക്കും. ജനുവരി 28 തിങ്കളാഴ്ച തുടങ്ങുന്ന ക്യാമ്പ് 31 വരെ നീണ്ട് നില്‍ക്കും.
ക്യാമ്പില്‍ ഗ്രൂപ്പ് ഡൈനാമിക്‌സ്,സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി ആന്റ് കമിറ്റ്‌മെന്റ്,സോഷ്യല്‍ ലീഡര്‍ഷിപ്പ്,പോസിറ്റീവ് ഹെല്‍ത്ത് തുടങ്ങിയ സെഷനുകളില്‍ ബഷീര്‍ എടാട്ട്,നിസാം പാവരട്ടി,സിറാജ് തലശ്ശേരി,സി.ടി അബ്ദുല്‍ ഖാദിര്‍ തൃക്കരിപ്പൂര്‍ മുതലായ പ്രമുഖര്‍ ക്ലാസ്സെടുക്കും. കൂടാതെ പ്രമുഖരുമായി സംവദിക്കാന്‍ മീറ്റ് ദ ലീഡേര്‍സ് പരിപാടിയും കലാകായിക പരിശീലനവും ഫീല്‍ഡ് വര്‍ക്ക് സര്‍വ്വേയും ഇന്‍സ്റ്റന്‍ഡ് മാഗസിന്‍ പ്രിപ്പേറിംഗും ഉണ്ടായിരിക്കും
ഓറിയന്റേഷന്‍ ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകുന്നേരം ചട്ടഞ്ചാല്‍ ടൗണില്‍ ദാറുല്‍ ഹുദാ പിജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാലിയും ഇഷ്‌ഖേ റസൂല്‍ പരിപാടിയും നടത്തപ്പെടും. പരിപാടിയില്‍ എം..സി പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി, എം..സി സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ചെര്‍ക്കളം അബ്ദുള്ള, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, ടി.ഡി അബ്ദുറഹ്മാന്‍ ഹാജി, ടി.ഡി അഹ്മദ് ഹാജി, ഇബ്‌റാഹിം ഹാജി കുണിയ, അന്‍വര്‍ അലി ഹുദവി മാവൂര്‍, ഡോ: സുബൈര്‍ ഹുദവി ചേകന്നൂര്‍, റഫീഖ് ഹുദവി കാട്ടുമുണ്ട, ശരീഫ് ഹുദവി പുതുപ്പറമ്പ്, സഈദ് ഹുദവി ആനക്കര, ഹക്കീം ഹുദവി, മുനീര്‍ ഹുദവി, ജഅ്ഫര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും

മനുഷ്യജാലിക: സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ റിയാദ്

റിയാദ്: ഇന്ത്യന്‍ മുസ്‌ലിംകള്‍ നിരവധി പ്രതിസന്ധികള്‍ നേരിടുണ്ടെന്നും മോഡി മൂന്നാം പ്രാവശ്യവും ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടത് ഫാസിസത്തിന്റെ പാത എളുപ്പമാക്കുകയാണും ഇന്ത്യ മതേതരത്വത്തിന്റെ പാതയില്‍ തന്നെ സഞ്ചരിക്കാന്‍ മുസ്‌ലിംകള്‍ കൂടുതല്‍ പക്വമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും വൈകാരികത അപകങ്ങള്‍ മാത്രമേ സൃഷ്ടിക്കുകയുളളുവെന്നും ഫാസിസ്‌ററ് കുതന്ത്രങ്ങളെ ചെറുക്കുന്ന മതേതര ശക്തികളും നിയപ പീഠങ്ങളും ഭരണാധികാരികളും പ്രതീക്ഷ നല്‍കുതാണും ചന്ദ്രിക എഡിററര്‍ സി പി സൈയ്തലവി പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്ക് അകത്തും പുറത്തുമായി മുപ്പത്തി ആറുകേന്ദ്രങ്ങളില്‍ SKSSF സംഘടിപ്പിച്ച മനുഷ്യജാലികയോടനുബന്ധിച്ച് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ റിയാദ് സംഘടിപ്പിച്ച മനുഷ്യജാലികയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം വര്‍ഗീയ അസ്വസ്തകളിലേക്ക് വഴുതി വീണപ്പോള്‍ സ്വന്തന സന്ദേശം നല്‍കിയ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ പോലെയുളളവരില്‍ നിന്ന് പാഠമുള്‍കൊളേളണ്ടതിനു പകരം വൈകാരികതയുടെ മാര്‍ഗ്ഗം സ്വീകരിച്ചതാണ് വര്‍ത്തമാനത്തിന്റെ ദുരന്തമെുന്നും അദ്ദേഹം തുടര്‍ന്നു. മനുഷ്യജാലികയുടെ അനിവാര്യത സലീം വാഫി മൂത്തേടം വിശദീകരിച്ചു. ഹബീബുളള പട്ടാമ്പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്തഫ ബാഖവി പെരുമുഖം ഉല്‍ഘാടനംചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കോയ പെരുമുഖം, എന്‍ സി മുഹമ്മദ് കണ്ണൂര്‍, റസ്സാഖ് വളകൈ, മുഹമ്മലി ഹാജി, തിരുവേഗപ്പുറ, ഉമര്‍ കോയ യൂണിവേഴ്‌സിറ്റി, ബഷീര്‍ താമരശ്ലേരി, ആററകോയ തങ്ങള്‍, ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ഫവാസ് ഹുദവി പട്ടിക്കാട് നന്ദിയും പറഞ്ഞു

Saturday, January 26, 2013

എസ്‌ കെ എസ്‌ എസ്‌ എഫ്‌ മനുഷ്യജാലിക ഇന്ന്‌

ഇന്ത്യക്കകത്തും പുറത്തുമായി 36 കേന്ദ്രങ്ങളില്‍
ആയിരങ്ങള്‍ ഇന്ന് ജാലിക തീര്‍ക്കും
കോഴിക്കോട്‌ : എസ്‌ കെ എസ്‌ എസ്‌ എഫിന്റെ ആഭിമുഖ്യത്തില്‍ റപ്പബ്ലിക്‌ ദിനത്തില്‍ രാഷ്‌ട്രരക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി മനുഷ്യജാലിക തീര്‍ക്കും. വൈകിട്ട്‌ 4 മണിക്ക്‌ കേരളത്തിലെ വിവിധ ജില്ലകളിലും ദക്ഷിണ കന്നഡ, ചിക്‌മാംഗ്ലൂര്‍, കൊടക്‌, ഹാസന്‍, നീഗലിഗി, ലക്ഷദ്വീപ്‌, ചെന്നൈ, ബംഗളുരു, ഡല്‍ഹി എന്നിവിടങ്ങളിലും സഊദി അറേബ്യ, യു എ ഇ, ഖത്തര്‍ , ഒമാന്‍ , കുവൈത്ത്‌, ബഹ്‌റൈന്‍, തുടങ്ങി മലയാളി സാന്നിധ്യമുള്ള അറബ്‌രാഷ്‌ട്രങ്ങളിലും പരിപാടികള്‍ നടക്കും.

Sunday, January 20, 2013


തൃക്കരിപ്പൂര്‍ മേഖല മദ്ഹുറസൂല്‍ പ്രഭാഷണവും മേഖലാ പ്രതിനിധി കാമ്പും 20 ന്

തൃക്കരിപ്പൂര്‍: SKSSF തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 20 ന് മദ്ഹുറസൂല്‍ പ്രഭാഷണവും മേഖലാ പ്രതിനിധി ക്യാമ്പും കൈകോട്ടുകടവ് ഹിദായത്തുസ്വിബിയാന്‍ മദ്റസയില്‍ മര്‍ഹൂം എം. കെ. മുഹമ്മദ് നഗറില്‍ നടക്കും. വിവിധ സെഷനുകളിലായി നടക്കുന്ന ക്യാമ്പില്‍ അബ്ദുല്‍ ബാഖി കണ്ണൂര്‍, റഹീം ചുഴലി നേതൃത്വം നല്‍കും. ഹനീഫ് ഹുദവി ദേലമ്പാടി ജാലിക വിചാരവും താജുദ്ദീന്‍ ദാരിമി മദ്ഹുറസൂല്‍ പ്രഭാഷണവും നടത്തും നാഫിഅസ്അദി, ഇസ്മാഈ ല്‍
മാസ്റ്റര്‍ കക്കുന്നം, ഹാരിസ് ഹസനി മെട്ടമ്മല്‍, സഈദ് ദാരിമി, സുബൈര്‍ ഖാസിമി, റശീദ് ബെളിഞ്ചം, സലാം മാസ്റ്റര്‍ ചന്തേര, സത്താര്‍ മൗലവി തുടങ്ങിയവര്‍ പ്രസംഗിക്കും.

Saturday, January 19, 2013

ദുബൈ കാസര്‍ഗോഡ് ജില്ലാ SKSSF സംഘടിപ്പിക്കുന്ന C.M. അനുസ്മരണം ഫെബ്രു. 22ന്

ദുബൈ: ദുബൈ കാസര്‍ഗോഡ്‌ ജില്ലാ SKSSF സമസ്ത വൈസ് പ്രസിഡന്‍റും ചെമ്പരിക്ക - മംഗലാപുരം ഖാസിയുമായിരുന്ന ഷഹീദെ മില്ലത്ത് സി.എം അബ്ദുള്ള മുസ്‍ലിയാര്‍ അനുസ്മരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 22 ന് അല്‍ബറാഹ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് അനുസ്മരണ പരിപാടി.
ഇതുസംബന്ധിച്ച യോഗത്തില്‍ പ്രസിഡന്‍റ് ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. SMF കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡന്‍റ് ടി.കെ.സി അബ്ദുല്‍കാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ ഹാജി തോട്ടുംബാഗം, അബ്ദുള്ള ആരങ്ങാടി, എം.ബി.എ. കാദര്‍ ചന്ദെര, മുനീര്‍ ബന്താട്, കെ.വി.വി. അബ്ദുള്ള വള്‍വക്കാട്, അശ്ഫാക്ക് മഞ്ചേശ്വരം, കബീര്‍ അസ്അദി, ഫാസില്‍ തൃക്കരിപുര്‍, സിദ്ധീക്ക് ഫൈസി, ഉബൈദ് ഉദിനൂര്‍, അസീസ്‌ മൗലവി, മുഹമ്മദ്‌ അലി ചെറുവത്തൂര്‍ പ്രസംഗിച്ചു. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, യഹിയ തളങ്കര, അബ്ദുല്‍ ഹകീം തങ്ങള്‍, ഹകീം ഫൈസി (രക്ഷാധികാരികള്‍). ടി.കെ.സി അബ്ദുല്‍കാദര്‍ ഹാജി (ചെയര്‍മാന്‍). ഷാഫി ഹാജി (വര്‍ക്കിംഗ് ചെയര്‍മാന്‍). ഹസൈനാര്‍ തോട്ടുംഭാഗം, ഹംസ തൊട്ടി, അബ്ദുള്ള ആറങ്ങാടി, എന്‍.പി ഹമീദ് തൃകരിപ്പൂര്‍ (വൈസ് ചെയര്‍മാന്‍). എം.ബി.എ കാദര്‍ ചന്ദെര (ജനറല്‍ കണ്‍വീനര്‍). സിദ്ധീക്ക് ഫൈസി, മുഹമ്മദ്‌ അലി തൃക്കരിപ്പൂര്‍, ഫാസില്‍ മെട്ടമ്മല്‍, മുനീര്‍ ബന്താട്, ഉബൈദ് ഉദിനൂര്‍ (കണ്‍വീനര്‍). എം.സി ഹുസൈനാര്‍ ഹാജി (ട്രഷറര്‍). സലാം ഹാജി വെല്‍ ഫിറ്റ്‌, റഷീദ് ഹാജി കല്ലിങ്കാല്‍ (സാമ്പത്തികം). നൂറുദ്ധീന്‍ സി.എച്., അശ്ഫാക്ക് (പ്രചരണം). കബീര്‍ അസ്അദി, ശകീര്‍ കട്ടക്കാല്‍ (മത്സരം). കെ.വി.വി. വള്‍വക്കാട്, സാബിര്‍ മെട്ടമ്മെല്‍ (ഭക്ഷണം).

രാജ്യാന്തര സെമിനാറില്‍ പ്രബന്ധാവതരണത്തിന് മലയാളി യുവ പണ്ഡിതനും

തിരൂരങ്ങാടി: ലണ്ടനിലെ രാജ്യാന്തര സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ മലയാളി യുവ പണ്ഡിതനും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയുമായ പി.കെ.എം ജലീല്‍ ഹുദവിയാണ് ദ ബ്രിട്ടീഷ്-യെമന്‍ സൊസൈറ്റിക്ക് കീഴില്‍ ലണ്ടനിലെ സോയാസ് (സ്‌കൂള്‍ ഓഫ് ഓറിയെന്ടറല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് നു കീഴില്‍ നടന്ന രാജ്യാന്തര സെമിനാറില്‍ പ്രബന്ധാവതരണത്തിന് അവസരം ലഭിച്ചത്. ദാറുല്‍ ഹുദാ വാഴ്‌സിറ്റിയില്‍ നിന്നും പുറത്തിറങ്ങുന്ന ഇന്റര്‍നാഷണല്‍ ജേണലിന്റെ എഡിറ്റര്‍ കൂടിയായ ഈ യുവ പണ്ഡിതന്‍ വേങ്ങര കണ്ണാടിപ്പടി സ്വദേശിയാണ്.

ഹാദിയ തിരുവനന്തപുരം ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന 'താജ്ദാറെ മദീന' റബീഅ് സ്‌നേഹ സംഗമം ഫെബ്രു. 1ന് തിരുവനന്തപുരത്ത്

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ തിരുവനന്തപുരം ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന താജ്ദാറെ മദീന റബീഅ് സ്‌നേഹ സംഗമം ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും. തിരുനബി ലോകാനുഗ്രത്തിന്റെ സാരാംശം എന്ന പ്രമേയത്തില്‍ രണ്ട് സെഷനുകളായാണ് സംഗമം നടക്കുക. ഉച്ചക്ക് മൂന്ന് മണിക്ക് പ്രസ്‌ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അക്കാദമിക് ഡയലോഗില്‍ ഡോ. ഡി. സാബു പോള്‍ ഐ.എ.എസ് മുഖ്യാഥിതിയാവും. ന്യൂനപക്ഷ ക്ഷേമ നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍, കേരളാ യൂനിവേഴിസിറ്റി പ്രൊഫസര്‍ ഡോ. അഷ്‌റഫ് കടക്കല്‍, അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, മലപ്പുറം കാമ്പസ് പ്രൊഫസര്‍ ഡോ. ഫൈസല്‍ ഹുദവി മാരിയാട്, പ്രമുഖ നിയമ വിദഗ്ദന്‍ അഡ്വ. ഫൈസല്‍ സി.കെ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസീഡിയം നിയന്ത്രിക്കും. 
വൈകീട്ട് ഏഴ് മണിക്ക് ഗാന്ധി പാര്‍ക്കില്‍ തിരുനബി പ്രകീര്‍ത്ഥന സദസ്സ് നടക്കും. വര്‍ത്തമാനത്തിന്റെ സങ്കീര്‍ണതകള്‍; പുണ്യ റസൂലിന്റെ തിരുത്തുകള്‍ എന്ന വിഷയത്തില്‍ പ്രമുഖ പ്രഭാഷകന്‍ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി തിരുനബി പ്രകീര്‍ത്തന പ്രഭാഷണം നിര്‍വ്വഹിക്കും. തുടര്‍ന്ന് ഇശല്‍ കാലിക്കറ്റ് അവതരിപ്പിക്കുന്ന ബുര്‍ദ ഖവ്വാലി മജ്‌ലിസ് അരങ്ങേറും. 
കൂടിയാലോചന യോഗം നസീര്‍ ഖാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഫഖ്‌റുദ്ദീന്‍ ബാഖവി അദ്ധ്യക്ഷം വഹിച്ചു. അഡ്വ. സുബൈര്‍, ശാനവാസ് മാസ്റ്റര്‍ കണിയാപുരം, ഫാറൂഖ് ബീമാപള്ളി, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍ പ്രസംഗിച്ചു. കെ.ടി ജാബിര്‍ ഹുദവി സ്വാഗതവും ഹാഫിള് ലത്തീഫ് ഹുദവി നന്ദിയും പറഞ്ഞു.

Thursday, January 17, 2013

സ്റ്റെപ്പ് പരീക്ഷ: എം.ഐ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഉജ്ജ്വല വിജയം

കാസര്‍കോട് : അബൂദാബി സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി നടത്തുന്ന സ്റ്റെപ്പ് സെക്കന്റ് സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെലക്ഷന്‍ പരീക്ഷയുടെ ഫൈനല്‍ റൗണ്ടില്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കി.
എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് വിദ്യാര്‍ത്ഥികളായ റാശിദ് പൂമംഗലം,ഇര്‍ഷാദ് നടുവില്‍ എം.ഐ.സി അര്‍ഷദുല്‍ ഉലൂം ദഅ്‌വ കോളേജ് വിദ്യാര്‍ത്ഥികളായ സിയാദ് ദേലംപാടി,ഇര്‍ഫാന്‍ ബെണ്ടിച്ചാല്‍, ഹുസൈന്‍ ഉദുമ,അബ്ദുല്‍ റാസിഖ് നാരമ്പാടി എന്നിവര്‍ പഞ്ചവത്സര സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ക്യാമ്പിന് തെരെഞ്ഞെടുക്കപ്പെട്ടു.
വിജയികളെ എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് അക്കാദമി-അര്‍ഷദുല്‍ ഉലൂം ദഅ്‌വ കോളേജ് സ്റ്റാഫ് കൗണ്‍സില്‍ അഭിനന്ദിച്ചു. അന്‍വറലി ഹുദവി മാവൂര്‍,ശംദുദ്ധീന്‍ അസ്അദി കുന്നുംകൈ,ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി,നൗഫല്‍ ഹുദവി കൊടുവള്ളി, മോയിന്‍ ഹുദവി മലയമ്മ,സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ ഇര്‍ഷാദി അല്‍ഹുദവി മാസ്തിക്കുണ്ട്,അബ്ദുല്ല അര്‍ഷദി ബി.സി റോഡ്,സിറാജ് ഹുദവി പല്ലാര്‍,ഹമീദലി നദ്‌വി ഉദുമ,സ്വദിഖ് ഹുദവി അങ്ങാടിപ്പുറം,അബ്ദുല്‍ സമദ് ഹുദവി അന്തമാന്‍,മന്‍സൂര്‍ ഇര്‍ഷാദി അല്‍ഹുദവി കളനാട്,ഇസ്ഹാഖ് അസ്അദി ശ്രീകണ്ടപുരം,ഹമീദ് മാസ്റ്റര്‍ കുറ്റിയാടി എന്നിവര്‍ പ്രസംഗിച്ചു.

Tuesday, January 15, 2013

പുതു ചരിത്രം രചിച്ച് ജാമിഅഃ നൂരിയ ഗോള്‍ഡന്‍ ജൂബിലിക്ക് പരിസമാപ്തി

കുറ്റകൃത്യങ്ങള്‍ തടയാന്‍ വിശ്വാസത്തിന്റെ പിന്‍ബലം വേണം -ഹൈദരലി തങ്ങള്‍
ഫൈസാബാദ്: കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമം മാത്രം പോരെന്നും വിശ്വാസത്തിന്റെ പിന്‍ബലംകൂടി വേണമെന്നും ജാമിഅ നൂരിയ്യ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ സുവര്‍ണജൂബിലി സമ്മേളന സമാപനവും സനദ്ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല വിശ്വാസത്തിലൂടെ നല്ല സമൂഹത്തെ വാര്‍ത്തെടുക്കുമ്പോള്‍ കുറ്റകൃത്യങ്ങളും ഇല്ലാതാകും. നല്ല സംസ്‌കാരമുള്ള തലമുറയെ വളര്‍ത്തിയെടുക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. സമാധാനത്തിന്റെയും മതമൈത്രിയുടെയും വെളിച്ചം വീശി സമൂഹത്തെ നന്‍മയിലേക്ക് നയിക്കാനാണ് ബിരുദധാരികള്‍ ശ്രമിക്കേണ്ടത്. ഇസ്‌ലാം ഒന്നിനെയും അടിച്ചേല്‍പ്പിക്കുന്നില്ല. ഖുര്‍ആനിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത് -ഹൈദരലി തങ്ങള്‍ പറഞ്ഞു.
സാമുദായിക സൗഹാര്‍ദത്തിന്റെ വിത്തുകളാണ് ഫൈസിമാര്‍ സമൂഹത്തിന് നല്‍കേണ്ടതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. സമസ്തയെ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാനത്തിന്റെ പര്യായമായി ജാമിഅയെ വളര്‍ത്തിയത് ദീനി സ്‌നേഹിതരാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച ജാമിഅ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു. ഇവിടെ നിന്ന് പുറത്തിറങ്ങുന്ന ഫൈസിമാര്‍ ക്രിയാത്മകതയുടെ വക്താക്കളായാണ് ലോകമെങ്ങും പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിം സമൂഹം മുന്നേറുമ്പോള്‍ ഇതര മതങ്ങളിലേക്കും ആ നന്മ മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പ്രാര്‍ഥനയ്ക്ക് സമസ്ത പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വംനല്‍കി. ഈജിപ്ത് അംബാസഡര്‍ ഖാലിദ് അല്‍ ബഖ്‌ലി, ഹൈദരാബാദ് നിസാമിയ്യയിലെ ശൈഖ് മുഫ്തി ഖലീല്‍ അഹമ്മദ്, ദാത്തോ അബ്ദുള്‍കരീം(മലേഷ്യ), ഡോ. ശഅബാന്‍ കുക്ക്(തുര്‍ക്കി) എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, പി. അബ്ദുല്‍ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Saturday, January 12, 2013

തൃക്കരിപ്പൂറ്‍ റെയിഞ്ച്‌ സംയുക്ത നബിദിന സമ്മേളനം ഫെബ്രുവരിയില്‍

തൃക്കരിപ്പൂര്‍: റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും മദ്രസ മാനേജ്മെന്റ്  അസോസിയേഷന്റെയും സംയുകതാഭിമുഖ്യത്തില്‍ ഫെബ്രുവരി 8,9 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന നബിദിനാ ഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു. യോഗത്തില്‍ മാണിയൂറ്‍ അഹമദ്‌ മൌലവി അധ്യക്ഷം വഹിച്ചു. കെ ടി അബ്ദുല്ല മൌലവി, എന്‍ എ മജീദ്‌, ഖമറുദ്ദീന്‍ ഫൈസി, സി അബ്ദുള്‍ റഹീം മൌലവി, ജൂബിലി മൊയ്തീന്‍ കുട്ടി ഹാജി, എ കെ സലാം ഹാജി, കെ പി അഷ്‌രഫ്‌ മുന്‍ഷി, എ ജി സിദ്ദീഖ്‌ എന്നിര്‍ പ്രസ്ംഗിച്ചു. ഭാരവാഹികളായി മാണിയൂര്‍ അഹമദ്‌ മൌലവി (ചെയര്‍മാന്‍), കെ. ടി അബ്ദുള്ള മൌലവി, വി മുഹമ്മദ്‌ കുഞ്ഞി ഹാജി, എന്‍ സി കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, എം കെ മുഹമ്മദ്‌ കൂഞ്ഞി, എന്‍ മുഹമ്മദ്‌ മുസ്‌ലിയാര്‍ (വൈസ്‌ ചെയര്‍മാന്‍മാര്‍), കെ.പി അഷ്‌റഫ്‌ മുന്‍ഷി (ജനറല്‍ കണ്‍വീനര്‍), എ ജി സിദ്ദീഖ്‌, എം കെ എസ്‌ അഹമദ്‌ മൌലവി, ഹാരിസ്‌ ഹസനി, ബഷീര്‍ ഫൈസി, ആഷിഖ്‌ നിസാമി(കണ്‍വീനര്‍മാര്‍). ട്‌ കെ അബ്ദുള്‍ ജലീല്‍ ഹാജി (ഖജാഞ്ചി) എന്നിവരെ തെരഞ്ഞെടുത്തു.

Wednesday, January 9, 2013

Sunday, January 6, 2013

ജാമിഅഃ നൂരിയ്യഃ സമ്മേളനം വ്യാഴാഴ്‌ച മുതല്‍;

ഫൈസാബാദ്: ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിനെത്തുന്ന ജനലക്ഷങ്ങളെ സ്വീകരിക്കാന്‍ ഫൈസാബാദ് നഗരി ഒരുങ്ങുന്നു,  ആറു ദിവസങ്ങളിലായി ഇരുപതിലേറെ സെഷനുകള്‍ക്ക് വേദിയാവുന്ന ഫൈസാബാദ് നഗരി ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഐതിഹാസികമാകാനുള്ള ഒരുക്കത്തിലാണ്. അമേരിക്ക, തുര്‍ക്കി, മലേഷ്യ, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ഒട്ടേറെ വിഷിഷ്ഠാഥിതികള്‍ക്ക് പുറമേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ഒരു ഡസനിലേറെ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ വിവിധ സെഷനുകളിലെത്തുന്നുണ്ട്. ഗോള്‍ഡന്‍ ജൂബിലിയുടെ അവസാന ഘട്ട അവലോകനം സംഘാടക സമിതി ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്നു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ്, പി.പി മുഹമ്മദ് ഫൈസി കെ.എ റഹ്മാന്‍ ഫൈസി , അലി ഫൈസി പാറല്‍ സംബന്ധിച്ചു. സുരക്ഷാ ട്രാഫിക് വിഷയങ്ങള്‍ പാണ്ടിക്കാട് സി.ഐ എ.ജെ ജോണ്‍സന്റെയും മേലാറ്റൂര്‍ എസ്.ഐ കെ. മുഹമ്മദിന്റെയും നേതൃത്വത്തില്‍ അവലോകനം ചെയ്തു. വിദേശത്ത് നിന്നുള്ള വിശിഷ്ഠാഥിതികളുടെ യാത്ര-താമസ സംവിധാനങ്ങള്‍ സ്വീകരണ കമ്മറ്റി അന്തിമ രൂപം നല്‍കി.

Saturday, January 5, 2013

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ക്ക് അന്തിമ രൂപമായി

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ക്ക് അന്തിമ രൂപമായി. ജനുവരി 9ന് വൈകിട്ട് 3.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. 4 മണിക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനം ഖത്തര്‍ മജ്‌ലിസുശ്ശൂറാ മെമ്പര്‍ ഡോ. ശൈഖ് അഹ്മദ് മുഹമ്മദ് ഉബൈദാന്‍ ഫഖ്‌റോ ഉദ്ഘാടനം ചെയ്യും. സയ്യിദ് അഫീഫുദ്ദീന്‍ അബ്ദുറഹ്മാന്‍ ജീലാനിയും (ക്വലാംലംപൂര്‍), അബ്ദുറഹ്മാന്‍ എം.പിയും (വെല്ലൂര്‍) മുഖ്യാതിഥികളായിരിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, പി.വി അബ്ദുല്‍ വഹാബ്, ഹാജി കെ. മമ്മദ് ഫൈസി, അഡ്വ. എം. ഉമര്‍ എം.എല്‍.എ, സി.പി മുഹമ്മദ് എം.എല്‍.എ, എന്‍. സൂപ്പി, കെ.ഇ ഇസ്മാഈല്‍, ഡോ.റഊഫ് പ്രസംഗിക്കും.
വൈകിട്ട് 6.30ന് നടക്കുന്ന 'പോയകാലം' സെഷന്‍ നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. എം.ഐ ഷാനവാസ് എം.പി, മുഖ്യാതിഥിയായിരിക്കും. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. പി.പി മുഹമ്മദ് ഫൈസി (ബാഫഖി തങ്ങള്‍ മുതല്‍ ശിഹാബ് തങ്ങള്‍ വരെ), എ. മരക്കാര്‍ മുസ്‌ലിയാര്‍ (ശംസുല്‍ ഉലമയില്‍ നിന്ന്), ഓണമ്പിള്ളി മുഹമ്മദ് ഫൈസി (ജാമിഅഃ നൂരിയ്യഃ ജ്ഞാന സപര്യയുടെ അമ്പതാണ്ടുകള്‍) വിഷയങ്ങള്‍ അവതരിപ്പിക്കും. ജനുവരി 9ന് കാലത്ത് 8.30ന് 'സര്‍ഗം' കലാമേള ആരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക് കോട്ടുമല ഉസ്താദ് സ്മാരക ഫൈസി പ്രതിഭ പുരസ്‌കാരം വിതരണം നടക്കും.
വൈകിട്ട് നാല് മണിക്ക് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ ഉദ്ഘാടനം നടക്കും. 6.30ന് നടക്കുന്ന അവാര്‍ഡിംഗ് സെഷന്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അവാര്‍ഡ് സമ്മാനിക്കും. 7.30ന് മജ്‌ലിസുന്നൂര്‍ സംഗമം നടക്കും. 11 ന് വെള്ളിയാഴ്ച കാലത്ത് 9.30 മണിക്ക് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന സ്‌നേഹ സദസ്സ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഹംദുല്ല സഈദ് എം.പി മുഖ്യാതിഥിയായിരിക്കും. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, പി.സുരേന്ദ്രന്‍, ഡോ. അബ്രഹാം പി മാത്യു, സലാം ഫൈസി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ ഫൈസി കൊടുമുടി പ്രസംഗിക്കും.
വൈകിട്ട് നാല് മണിക്ക് നടക്കുന്ന മാധ്യമ വിചാരം സെഷന്‍ തുര്‍ക്കിയിലെ മൗലാനാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ ആദം ഉദ്ഘാടനം ചെയ്യും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസീഡിയം നിയന്ത്രിക്കും. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യാതിഥിയായിരിക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യ പ്രഭാഷണം നടത്തും. ടി.പി ചെറൂപ്പ, എ.ഫിറോസ്, സൈനുല്‍ ആബിദ് ഹുദവി, അന്‍വര്‍ സാദിഖ് ഫൈസി പ്രസംഗിക്കും പി.എ റശീദ് സമാപന പ്രസംഗം നടത്തും. ഏഴ് മണിക്ക് നടക്കുന്ന 'പൈതൃക വേര്' സെഷന്‍ മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും. ഡോ. എം.എച്ച്. ഇല്ല്യാസ് മുഖ്യാതിഥിയായിരിക്കും. സി. ഹംസ സാഹിബ് (മൗലിദ് ചരിത്രവും അധ്യാത്മികതയും'), മുസ്ഥഫല്‍ ഫൈസി ('മൗലിദുകളില്‍ ആദര്‍ശ വ്യതിയാനമോ) എന്നിവര്‍ വിഷയം അവതരിപ്പിക്കും വി. മുഹമ്മദ് മുസ്‌ലിയാര്‍ ചപ്പാരപ്പടവ് നസ്വീഹത്ത് നടത്തും.
12 ന് ശനിയാഴ്ച കാലത്ത് 9.30 മണിക്ക് മുഖ്യ വേദിയില്‍ 'ജ്ഞാനവേദി' സെഷന്‍ നടക്കും. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ പ്രസീഡിയം നിയന്ത്രിക്കും. ശഅബാന്‍ കുക്ക് (തുര്‍ക്കി) മുഖ്യാതിഥിയായിരിക്കും. മൂസക്കുട്ടി ഹസ്രത്ത് ('ഇസ്‌ലാമിക കര്‍മ്മശാസ്ത്രം; കേരളീയ താവഴി'), സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ('പൊന്നാനിയുടെ വൈജ്ഞാനിക പാരമ്പര്യം'), അബ്ദുല്‍ ഗഫൂര്‍ അല്‍-ഖാസിമി ('മലബാറിലെ ഫിഖ്ഹീ രചനകള്‍') എന്നിവര്‍ വിഷയം അവതരിപ്പിക്കും. സി. മമ്മൂട്ടി എം.എല്‍.എ, ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍ എന്നിവര്‍ പ്രസംഗിക്കും എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സമാപന പ്രസംഗം നടത്തും. കാലത്ത് 10 മണിക്ക് വേദി രണ്ടില്‍ നടക്കുന്ന നാഷണല്‍ എജുകോള്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദാഘാടനം ചെയ്യും. കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചോന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം മുഖ്യാതിഥിയായിരിക്കും. അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാല മുന്‍ വി.സി ഡോ. പി.കെ അബ്ദുല്‍ അസീസ് മുഖ്യ പ്രഭാഷണം ചെയ്യും
ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന 'ഇസ്‌ലാമിക സമൂഹം' സെഷന്‍ സാമൂഹ്യ ക്ഷേമ-പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ദിക്‌റുറഹ്മാന്‍ (ജാമിഅഃ മില്ലിയ്യ) മുഖ്യാതിഥിയായിരിക്കും. ഡോ. ബഹാഉദ്ദീന്‍ കൂരിയാട് (മുസ്‌ലിം ലോകത്തെ സയണിസ്റ്റ് അജണ്ടകള്‍'), അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ (സാമൂഹിക നീതി തേടുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍'), സി.പി സൈതലവി (അസന്തുലിതാവസ്ഥയുടെ കേരളീയ പരിപ്രേക്ഷ്യം') എന്നിവര്‍ വിഷയം അവതരിപ്പിക്കും. കുട്ടി അഹ്മദ് കുട്ടി, വര്‍ക്കല കഹാര്‍ എം.എല്‍.എ, എ.അബ്ബാസ് സേട്ട് എന്നിവര്‍ പ്രസംഗിക്കും.///// ഉച്ചക്ക് രണ്ട് മണിക്ക് വേദി മൂന്നില്‍ നടക്കുന്ന അറബിക് കോണ്‍ഫറന്‍സ് ഡോ. മുഹമ്മദ് അല്‍ അസദി ഉദ്ഘാടനം ചെയ്യും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ മുശാഅറക്ക് (കവയരങ്ങ്) നേതൃത്വം നല്‍കും. കോഴിക്കോട് സര്‍വ്വകലാശാലാ അറബിക് വിഭാഗം തലവന്‍ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ സമാപന പ്രസംഗം നടത്തും. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന 'സാമ്പത്തികം' സെഷന്‍ ധന മന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്യും. ഡോ.എം. ഉസ്മാന്‍ (സാമ്പത്തിക സ്വാശ്രയത്വവും കുടുംബ സംവിധാനവും), ഡോ. എ.ബി അലിയാര്‍ ('ഇസ്‌ലാമിക് ബാങ്കിംഗ്: പ്രയോഗം, പ്രയോജനം'), റഹ്മതുല്ല ഖാസിമി മുത്തേടം ('ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ചരിത്ര വഴികള്‍') വിഷയമവതരിപ്പിക്കും. ത്വാഖാ അഹമ്മദ് മൗലവി സമാപന പ്രസംഗം നടത്തും.
13ന് ഞായര്‍ കാലത്ത് 'നേര്‍വഴി' സെഷന്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. സമസ്ത മുശാവറ മെമ്പര്‍ പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് 'സമസ്തയുടെ ആദര്‍ശ ഔന്നത്യം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. സലീം ഫൈസി പൊറോറ, മുസ്ഥഫ ഫൈസി വടക്കും മുറി, മുസ്ഥഫ അശ്‌റഫി, എം.ടി അബൂബക്കര്‍ ദാരിമി പ്രസംഗിക്കും. 11.30 ന് ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍ നടക്കും. ജലീല്‍ ഫൈസി പുല്ലങ്കോട് ('നൂറുല്‍ ഉലമയും അല്‍-മുനീറും; പ്രബോധന വീഥിയിലെ വഴിവിളക്കുകള്‍'), എം.കെ കൊടശ്ശേരി ('കര്‍മ്മ പഥത്തിലെ ഓസ്‌ഫോജ്‌ന') വിഷയമവതരിപ്പിക്കും. ഉച്ചക്ക് ഒരു മണിക്ക് കന്നട വിദ്യാര്‍ത്ഥി സമ്മേളനം നടക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന-സനദ്ദാന സമ്മേളനം കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.എ റഹ്മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും, മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായിരിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നടത്തും. കേന്ദ്ര മന്ത്രി ഇ. അഹമ്മദ് സാഹിബ് മുഖ്യ പ്രഭാഷണം നടത്തും. പത്മ ശ്രീ എം.എ യൂസുഫലി ലൈബ്രറി ബില്‍ഡിംഗ് ശിലാസ്ഥാപനം നടത്തും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഈജിപ്ത് അമ്പാസിഡര്‍ ഖാലിദ് അല്‍ ബഖ്‌ലി, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍, ടി.കെ.എം ബാവ മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മതുല്ല ഖാസിമി മുത്തേടം പ്രസംഗിക്കും.