Tuesday, June 28, 2011

സ്കോളര്‍ഷിപ്‌

കുടുതല്‍ വ്യക്തമായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

കാസര്‍ഗോഡ്‌ ജില്ല എസ്‌.വൈ.എസ്‌

കാസര്‍ഗോഡ്‌ ജില്ല എസ്‌.വൈ.എസ്‌
കാസര്‍ഗോഡ്‌: സുന്നി യുവജന സംഘം കാസര്‍ഗോഡ്‌ ജില്ല കമ്മിറ്റി നിലവില്‍ വന്നു. സുന്നി മഹല്‍ ജില്ലാ ട്രഷറര്‍ മെട്രൊ മുഹമ്മദ്‌ ഹാജി കൌണ്‍സില്‍ ഉല്‍ഘാടനം ചെയ്‌തു. എം.എ ഖാസി മുസ്ലിയാര്‍ അദ്ധ്യക്ഷനായി.
കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എം അബ്ദുല്ല മുഗു, എസ്‌ വൈ എസ്‌ സംസ്ഥാന ട്രഷറര്‍ അബ്ദുറഹ്‌മാന്‍ കല്ലായി, കെ. അബ്ദുല്ല ഹാജി, സയ്യിദ്‌ ഹാദി തങ്ങള്‍, എസ്‌.പി സലാഹുദ്ദീന്‍, പി.എസ്‌ ഇബ്രാഹിം ഫൈസി, സി.കെ മാണിയൂര്‍, ചന്തേര പൂക്കോയ തങ്ങള്‍, ബദ്‌റുദ്ദീന്‍ ചെങ്കള എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം.അബ്ദുല്ല സ്വാഗതവും കെ.എം അബ്ബാസ്‌ ഫൈസി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എം.എ ഖാസിം മുസ്ലിയാര്‍(പ്രസി), ടി.കെ പൂക്കോയ തങ്ങള്‍, കെ. അബ്ദുല്ല ഹാജി, എസ്‌.പി സലാഹുദ്ദീന്‍, കെ. ഹംസ മുസ്ലിയാര്‍(വൈ: പ്രസി.), കെ അബ്ബാദ്‌ ഫൈസി(ജന.സെക്ര.) കണ്ണൂര്‍ അബ്ദുല്ല, എന്‍.പി അബ്ദുറഹ്‌മാന്‍, താജുദ്ദീന്‍, കെ.പി മൊയ്‌ദീന്‍ കുഞ്ഞി മൌലവി (ജോ.സെക്ര.), മെട്രൊ മുഹമ്മദ്‌ ഹാജി (ഖജാ).

Monday, June 27, 2011

തന്‍ബീഹ് 2011

ദുബൈ: ദുബൈ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി സഘടിപ്പിക്കുന്ന ഏകദിന പ്രവര്‍ത്തക ക്യാമ്പ് " തന്‍ബീഹ് 2011" ജൂലൈ 8 രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ അല്‍ വുഹൈദ സെന്റ്രല്‍ മദ്രസ്സയില്‍ വെച്ച് നടക്കും. മൂന്ന് സെഷനുകളിലായി നടക്കുന്ന ക്യാമ്പിന്റെ ഉത്ഘാടനം കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹീം എളേറ്റില്‍ നിര്‍ വഹിക്കും.
റമദാനിലേക്ക് എന്ന വിഷയത്തില്‍ അലവിക്കുട്ടി ഹുദവിയും, സമസ്തയുടെ നാള്വഴികള്‍ എന്ന വിഷയത്തില്‍ മുസ്തഫ മൗലവി പാലക്കാടും, തിരുശേഷിപ്പുകളും തബറുക്കും എന്ന വിഷയത്തില്‍ ഉസ്താദ് അബ്ദുസ്സലാം ബഖവിയും വിവിധ സെഷനുകളിലായി പ്രഭാഷണം നടത്തും.
സമാപനത്തില്‍ ദുബൈ ഔഖാഫ് സീനിയര്‍ സെക്രെട്ടറി മുസ്തഫ എലംബ്ര ഉത്ഘാടനം നിര്‍വഹിക്കും. പ്രസിഡന്റ് ഹകീം ഫൈസിയുടെ അദ്യക്ഷതയില്‍ സെക്രട്ടറി അഡ്വ.ഷറഫുദ്ദീന്‍ സ്വാഗതവും, ഓര്‍ഗനൈസിങ് സെക്രട്ടറി ഷറഫുദ്ദീന്‍ പെരുമലമ്പാട് നന്ദിയും പറയും.
അബ്ദുള്ള വള്വക്കാട്

Tuesday, June 7, 2011

പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ്: രജിസ്‌ട്രേഷന്‍ തുടങ്ങി

മലപ്പുറം: ജൂലായ് രണ്ട്, മൂന്ന് തിയ്യതികളില്‍ പൂക്കോട്ടൂരില്‍ നടക്കുന്ന സമ്പൂര്‍ണ ഹജ്ജ് ക്യാമ്പിന് ഒരുക്കങ്ങളാരംഭിച്ചു. രണ്ടുദിവസത്തെ ക്യാമ്പിനെത്തുന്നവരില്‍ താമസസൗകര്യം ആവശ്യമുള്ളവരുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.
ക്യാമ്പിലെത്തുന്നവര്‍ക്ക് ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ അറിയിച്ചു. രണ്ടുദിവസത്തെ ക്യാമ്പില്‍ സമ്പൂര്‍ണ പഠനത്തിന് പണ്ഡിതസംഘത്തെ നിയോഗിക്കും. പരിചയ സമ്പന്നരായ വളണ്ടിയര്‍മാര്‍, ഡോക്ടര്‍മാര്‍, യാത്ര സംബന്ധമായ വിവരങ്ങള്‍ ഹാജിമാര്‍ക്ക് നല്‍കും. ഹാജിമാര്‍ക്ക് ആവശ്യമായ മെഡിക്കല്‍ രേഖകള്‍ ക്യാമ്പില്‍ നല്‍കും. വിശദവിവരങ്ങള്‍ക്കും ബുക്കിങ്ങിനും ഫോണ്‍: 0483-2771819, 2771859, 9495359245.

Thursday, June 2, 2011

റിയാദ് ഇസ്ലാമിക്‌ സെന്റര്‍ സമാപന സമ്മേളനം ഇന്ന്

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗ്ഗലയം അന്‍‌സബിന് രണ്ടാം സ്ഥാനം

ത്രിക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗ്ഗലയത്തില്‍ ത്രിക്കരിപ്പൂര്‍ സ്വദേശി രണ്ടാം സ്ഥാനം നേടി. ത്രിക്കരിപ്പൂര്‍ കഞ്ചിയില്‍ സ്വദേശിയായ അന്‍‌സബ് എം.ബിയാണ് രണ്ടാം സ്ഥാനം നേടിയത്. വിഖായ വിഭാഗം പോസ്റ്റര്‍ ഡിസൈനിംഗിലാണ് സമ്മാനത്തിനര്‍ഹനായത്. ത്രിക്കരിപ്പൂര്‍ മേഖലയില്‍ മുനവ്വിര്‍ ശാഖാ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയാണ് അന്‍സബ് എം.ബി.