Saturday, November 23, 2013

മെട്ടമ്മൽ മദ്റസ SKSBV ജനറൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

ലൈബ്രറി പ്രഥമ അംഗത്വം മുസ്തഫ് അ ഹാജിക്കു
നൽകി ഉസ്താദ് റശീദ് മൌലവി നിർ വഹിക്കുന്നു.
ത്രിക്കരിപ്പൂർ: മെട്ടമ്മൽ നജാത്തുസ്വിബിയാൻ മദ്റസയിൽ എസ്.കെ.എസ്.ബി.വി സാഹിത്യ സമാജത്തിന്റെ കീഴിൽ ശംസുൽ ഉലമ മെമ്മോറിയൽ ജനറൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു. യോഗം സദർ മു അല്ലിം ഹാരിസ് ഹസനിയുടെ അധ്യക്ഷതയിൽ കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബശീർ സുഹരി,റഫീഖ് മൌലവി.അലി മൌലവി ,ഹാശിം ഹുദവി കെ.ഹംസ മൌലവി സംസാരിച്ചു.

സി.പി.എം. ഓഫിസിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം വിവാദമാകുന്നു..

മാനന്തവാടി: പതിനെട്ടു വയസ്സു തികഞ്ഞില്ലെന്ന കാരണത്താല്‍, നിയമപാലകര്‍  നാടെങ്ങും അരിച്ചു പെറുക്കി നിശ്ചയിച്ച പല മുസ്ലിം വിവാഹങ്ങളും തടഞ്ഞു കൊണ്ടിരിക്കുമ്പോള്‍, അവര്‍ക്ക്‌ ഒത്താശ ചെയ്‌തും രഹസ്യ വിവരങ്ങള്‍ നല്‍കിയും "നിയമ സംരക്ഷകരായി വിലസുന്ന" മാര്‍ക്കിസ്റ്റു പാര്‍ട്ടിക്കാരുടെ കപടമുഖം തുറന്നു കാട്ടിയ വയനാട്ടിലെ പാര്‍ട്ടി ഓഫീസിലെ ശൈശവ വിവാഹം വിവാദമാകുന്നു.
പതിനെട്ടു വയസ്സിനു താഴെയുള്ള വിവാഹങ്ങള്‍ ശൈശവ വിവാഹമാണെന്നും അവ തടയണമെന്നും നാടാകെ കാമ്പയിന്‍ നടത്തുന്നതിനിടെയാണ്‌ പ്രസ്‌തുത സംഭവമെന്നതും ശ്രദ്ധേയമാണ്‌. വയനാട്ടിലെ പാര്‍ട്ടി ഓഫീസില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ നേതാക്കാളുടെ സാന്നിധ്യത്തില്‍ പ്രസ്‌തുത വിവാഹം നടത്തിയത്‌. ഇതു സംബന്ധിച്ചു വന്ന ഒരു പത്ര വാര്‍ത്ത ഇങ്ങിനെ:
"പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനെതിരേ സി.പി.എമ്മും പോഷകസംഘടനകളും വ്യാപകമായി കാംപയിന്‍ നടത്തുന്നതിനിടെ പാര്‍ട്ടി ഓഫിസില്‍ വച്ച്‌ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തി. പെണ്‍കുട്ടികള്‍ക്ക്‌ വിവാഹപ്രായമെത്തുന്നതുവരെ വിദ്യാഭ്യാസം നല്‍കണമെന്ന പാര്‍ട്ടി നിലപാട്‌ തെറ്റിച്ചാണ്‌ കഴിഞ്ഞ ദിവസം രാത്രി വൈകി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം പാര്‍ട്ടി ഓഫിസില്‍ വച്ചു നടത്തിയത്‌. 
മാനന്തവാടി വാളാടാണ്‌ സംഭവം. പ്ലസ്‌ടുവിന്‌ പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹമാണ്‌ കഴിഞ്ഞ 17ന്‌ രാത്രി ഒമ്പതോടെ വാളാട്‌ സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ നടന്നത്‌. നാട്ടുകാരെ അറിയിക്കാതെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും വരനും മാത്രം ഉള്‍പ്പെട്ട ചടങ്ങില്‍ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്‌. 
വര്‍ഷങ്ങളായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന വരന്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണ്‌. രണ്‌ടുവര്‍ഷം മുമ്പ്‌ അപകടത്തില്‍പ്പെട്ട്‌ കാല്‍ മുറിച്ചുമാറ്റിയിരുന്നു. കൃത്രിമ കാലുമായി കഴിയുന്ന ഇയാള്‍ വാടകവീട്ടിലാണു താമസം. 
പ്ലസ്‌ടുവിന്‌ പഠിക്കുന്ന പെണ്‍കുട്ടിയുടെ ജനന തിയ്യതി 1996 മാര്‍ച്ച്‌ നാലാണ്‌. 
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്‌ പെണ്‍കുട്ടിക്ക്‌ വിവാഹപ്രായമാവണമെങ്കില്‍ ഇനിയും നാലുമാസം കഴിയേണ്‌ടതുണ്‌ട്‌. വിവാഹ പ്രായത്തെ ചൊല്ലി അറബിക്കല്യാണമെന്ന പേരില്‍ പ്രചാരണം നടത്തുന്ന സി.പി.എം. നേതൃത്വം പഠനത്തില്‍ മിടുക്കിയായ പെണ്‍കുട്ടിയുടെ വിവാഹം പ്രായമെത്തുന്നതിനു മുമ്പ്‌ പാര്‍ട്ടി ഓഫിസില്‍ വച്ചു നടത്തിയതാണു വിവാദമായത്‌.(അവ.)
സംഭവത്തെ തുടര്‍ന്ന്‌ വിഷയം ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയകളിലും സജീവ ചര്‍ച്ചാ വിഷയമായി.
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ ജീവിതം 'നിയമ പരമാക്കി' തീര്‍ക്കാനാണ്‌ ഈ "നിയമവിരുദ്ധ വിവാഹം(?)" നടത്തുന്നതെന്നാണ്‌ ഓണ്‍ലൈനിലെ  സി.പി.എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കമന്‍സ്‌. എന്നാല്‍ "ഇതു തന്നെയായിരുന്നില്ലെ മുസ്ലിം സംഘടനകളുടെയും ആവശ്യം?" എന്ന തിരിച്ചുള്ള ചോദ്യത്തിനു ആര്‍ക്കും വ്യക്തമായ മറുപടിയില്ല.
വാസ്തവത്തിൽ മുസ്ലിം പെണ്‍കുട്ടികളെ 18ന്‌ മുമ്പ്‌ വിവാഹം കഴിപ്പിക്കണമെന്ന്‌ ഒരു മുസ്ലിം സംഘടനയും ആവശ്യമുന്നയിച്ചിട്ടില്ല. എന്നാല്‍ മേല്‍ വാര്‍ത്തയിലുദ്ധരിക്കുന്നതു പോലുള്ള ചില പ്രത്യേക സാഹചര്യങ്ങളില്‍ 18നു മുമ്പ്‌ വിവാഹം കഴിപ്പിക്കപ്പെടേണ്ടി വരുമ്പോള്‍ അതിനു നിയമ പരിരക്ഷ ലഭ്യമാക്കാനായി സുപ്രിം കോടതിയെ സമീപിക്കുമെന്നായിരുന്നു മുസ്ലിം സംഘടനകളുടെ തീരുമാനം.
ഇതിനെതിരെയായിരുന്നു ചില പുരോഗമന ചിന്താഗതിക്കാരെയും മഹിളാ സംഘടനകളെയും തങ്ങളുടെ ഇട്ടാവട്ടത്തിലെ സര്‍വ്വെകളെയും കൂട്ടു പിടിച്ചു കാലിലെ 'ചുവപ്പുമാറാത്ത' കുട്ടി സഖാക്കള്‍ മുതലുള്ളവരെ കൂട്ടു പിടിച്ചു കാമ്പസ്സുകളിലും മറ്റും മാര്‍കിസ്‌റ്റു പാര്‍ട്ടി വ്യാപക പ്രചരണങ്ങള്‍ നടത്തിയിരുന്നതും  മത പണ്‌ഢിതകര്‍ക്കെതിരെ 'താലിബാനിസം' ആരോപിച്ചിരുന്നതും.
പോസ്റ്റിനു മുമ്പെ: കണ്ടറിയാത്തവര്‍ കൊണ്ടറിയുമെന്ന്‌ പറഞ്ഞതെത്ര ശരി? 

ഫവാസ് ഹുദവിക്ക് എസ് കെ ഐ സി റിയാദ് യാത്രയയപ്പ് നല്‍കി

റിയാദ്: ജോലിയാവശ്യാര്‍ത്ഥം ദമ്മാമിലേക്ക് പോകുന്ന എസ് കെ ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിററി വൈസ് പ്രസിഡണ്ട് ഫവാസ് ഹുദവി പട്ടിക്കാടിന് എസ് കെ ഐ സി റിയാദ് യാത്രയയപ്പ് നല്‍കി. ഉപജീവനാര്‍ത്ഥം പ്രവാസിയാകുമ്പോഴും പ്രാസ്താനിക പ്രതിബദ്ധത നഷ്ടപ്പെടാതിരിക്കാനും ദഅ്‌വത്തിന്റെ ബാധ്യത മറക്കാതിരിക്കാനും പണ്ഡിതസമൂഹം തയ്യാറാകണമെന്നും മൂല്യശോഷണവും ആത്മീയ ചൂഷണവും അരങ്ങുവാഴുന്ന വര്‍ത്തമാനത്തില്‍ ആധുനികതയോട് സംവദിക്കാന്‍ കഴിവുളള പണ്ഡിതര്‍ നിഷ്‌കൃയരാകരുതെന്നും യാത്രയയപ്പില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 
അബൂബക്കര്‍ ബാഖവി മാരായമംഗലം അധ്യക്ഷത വഹിച്ചു അബൂബക്കര്‍ ഫൈസി ചുങ്കത്തറ ഉല്‍ഘാടനം ചെയ്തു അലവിക്കുട്ടി ഒളവട്ടൂര്‍ റസാഖ് വളകൈ, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, ഉമര്‍ കോയ യൂണിവേഴ്‌സിററി, ഹംസ മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, റിയാസലി ഹുദവി അലനല്ലൂര്‍ തുടങ്ങിവര്‍ പ്രസംഗിച്ചു. എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉപഹാരം നല്‍കി. മുഹമ്മദ് മാസ്‌ററര്‍ വളകൈ, ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍, സൈതലവി വലമ്പൂര്‍, ആററകോയ തങ്ങള്‍, സി പി അബ്ദുളള കണ്ണൂര്‍, സി പി നാസര്‍ കണ്ണൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഹബീബുളള പട്ടാമ്പി സ്വാഗതവും മസ്ഊദ് കൊയ്യോട് നന്ദിയും പറഞ്ഞു.

Wednesday, November 20, 2013

വാഫിക്കു സ്വന്തം കാമ്പസ്

ദീനീ വിദ്യാഭ്യാസത്തിന് ലോകത്തുതന്നെ കേളികേട്ട ഇടമാണ് കേരളം. നമ്മുടെ പൂര്‍വ്വികര്‍ പ്രശസ്തി തേടിപ്പോയില്ലെങ്കിലും പ്രശസ്തി അവരെ തേടിയെത്തിയിട്ടുണ്ട്. വലിയ വിലകൊടുത്താണ് ഈ പാരമ്പര്യം നമ്മള്‍ സംരക്ഷിച്ചു പോരുന്നത്. പുതിയകാലത്തു പാരമ്പര്യ സംരക്ഷണത്തിനു പുതിയ മാനങ്ങള്‍ സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് മുസ്‌ലിംകള്‍. അങ്ങനെയാണ് നാം സമന്വയത്തിലേക്കു കടക്കുന്നത്. പരമ്പരാഗത ദര്‍സുകള്‍ തൊട്ട് ഉന്നത കലാലയങ്ങള്‍ വരെ പരോക്ഷമായെങ്കിലും സമന്വയത്തിലേക്കു കടന്നുകൊണ്ടിരിക്കുകയാണല്ലോ.
നാട്ടില്‍ നിലവിലുള്ള നിസാമിയ്യ സിലബസ് സമന്വിതമാണ്. ബുദ്ധിശാസ്ത്രങ്ങള്‍ക്കതില്‍ വലിയ പ്രാധാന്യമുണ്ട്. ഔപചാരിക സെക്യുലര്‍ വിദ്യാഭ്യാസം തനതുരീതിയില്‍ തന്നെ ഉന്നത മതപഠനത്തോടൊപ്പം നല്‍കുക എന്ന പുതിയ സമന്വയരീതി നമ്മുടെ വഴികാട്ടികളായ ഉസ്താദുമാര്‍തന്നെ സ്വീകരിച്ചിട്ടുണ്ട്. കുറേ മുമ്പ് തന്നെ എടവണ്ണപ്പാറ റശീദിയ്യയില്‍ കണ്ണിയത്ത് ഉസ്താദിന്റെ (ന:മ) നേതൃത്വത്തില്‍ സമന്വയം തുടങ്ങിയിരുന്നു. അങ്ങിങ്ങ് സമന്വയങ്ങള്‍ പിന്നെയും ഉണ്ടായി. എം.എം ബശീര്‍ മുസ്‌ലിയാരും ഹൈദറൂസ് മുസ്‌ലിയാരും ബാപ്പുട്ടി ഹാജിയും ചേര്‍ന്ന് ദാറുല്‍ഹുദയില്‍ ഒരുക്കിയതും സമന്വയത്തിന്റെ ഉത്തമ മാതൃകയായിരുന്നു.
ഈ സമന്വയ പാതയില്‍ കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) ആവിഷ്‌ക്കരിക്കപ്പെട്ട വാഫി, വഫിയ്യയില്‍ എത്തി നില്‍ക്കുന്നു. കാലത്തിനനുസരിച്ച് ഈ കോഴ്‌സുകള്‍ പുതുക്കിക്കൊണ്ടിരിക്കുന്നു. പഴമയുടെ തനിമ കാത്തു സൂക്ഷിച്ച് കൊണ്ടുതന്നെ പുതുമയുടെ നന്മകള്‍ സ്വാംശീകരിക്കാന്‍ കഴിയേണ്ടതുണ്ട്. അതിനു ഒട്ടേറെ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നു എന്നത് ഈ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.
മതപഠന രംഗത്തുവലിയ മാറ്റങ്ങളാണ് വാഫി, വഫിയ്യ കോഴ്‌സുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ദീനീ പഠനത്തിനു മത്സര പരീക്ഷ എഴുതി അവസരം കാത്തിരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി.
മതപഠനത്തിന് ഭൗതിക പഠനമോ ഭൗതിക പഠനത്തിന് മതപഠനമോ തടസ്സമാകാതെ പഴമയുടെ തനിമയും പുതുമയുടെ മേന്മയും നഷ്ടപ്പെടാതെ ആഴത്തിലുള്ള ഇസ്‌ലാമിക വിദ്യാഭ്യാസം ഈ കോഴ്‌സുകള്‍ മുന്നോട്ട് വെക്കുന്നു. പരമ്പരാഗത ഗുരുകുല സമാന സമ്പ്രദായം പിന്തുടരുമ്പോള്‍ തന്നെ ആധുനിക ബോധന സമ്പ്രദായങ്ങളും നിരന്തര മൂല്യനിര്‍ണ്ണയ രീതികളും ഈ കരിക്കുലം പിന്തുടരുന്നു. അതേസമയം യു.ജി.സി അംഗീകരിക്കുന്ന ഒരു യൂണിവേഴ്‌സിറ്റി ഡിഗ്രിയും ഒപ്പം നല്‍കുന്നു.
മറ്റു അടിസ്ഥാന വിഷയങ്ങള്‍ക്കു പുറമെ ഫങ്ഷണല്‍ അറബിക്, ഉര്‍ദു, കമ്പ്യൂട്ടര്‍, മതങ്ങളുടെ താരതമ്യം, ഇസ്‌ലാമിക് ബാങ്കിങ്, ബിഹൈവിയറല്‍ സൈക്കോളജി, പ്രബോധന ശൈലികള്‍, പ്രീ-പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലേഴ്‌സ് ട്രൈനിങ് തുടങ്ങി കാലികപ്രസക്തമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വാഫി കോഴ്‌സ്. ഇതിന്റെ പി.ജി തലം മൂന്ന് ഫാക്കല്‍റ്റികളിലായി ഏഴ് ബ്രാഞ്ചുകളാക്കി തിരിച്ചിരിക്കുന്നു. വഫിയ്യ കോഴ്‌സ് പഠനത്തോടൊപ്പം ഹോം സയന്‍സിന്റെ അവശ്യ ഭാഗങ്ങളും പ്രവര്‍ത്തി പരിചയങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. വഫിയ്യയുടെ പി ജിയും സി ഐ സി നല്‍കുന്നുണ്ട്.


എസ്.എസ്.എല്‍.സി തുടര്‍ പഠന യോഗ്യതയും മദ്രസ ഏഴാം ക്ലാസ് ജയവും നേടി യവരെ പ്രവേശന പരീക്ഷയിലൂടെ വാഫി, വഫിയ്യ കോഴ്‌സുകള്‍ക്ക് പരിഗണിച്ച് വരുന്നു. കെ കെ ഉസ്താദിന്റെ വളാഞ്ചേരി മര്‍ക്കസാണ് വാഫി ആസ്ഥാനം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഈ കോഴ്‌സിന് വാഫി എന്ന് പേരിട്ടത്.
ലോക നിലവാരത്തിലുള്ളതാണ് പാഠ്യപദ്ധതി. അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റി, കൈറോ യൂനിവേഴ്‌സിറ്റി, അറബ്‌ലീഗിന് കീഴിലുള്ള അലെക്‌സൊ, അക്കാദമി ഓഫ് അറബിക് ലാംഗ്വേജ്, അല്‍അസ്ഹര്‍ അലുംനി, ഈജിപ്ത് മതകാര്യ മന്ത്രാലയം, അലിഗഡ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ എന്നിവയുമായി സി.ഐ.സി എം.ഒ.യു (അഥവാ അക്കാദമിക് സഹകരണത്തിനുള്ള ധാരണ) ഒപ്പുവെച്ചിട്ടുണ്ട്.
പൂര്‍ണ്ണമായും യൂനിവേഴ്‌സിറ്റി മാതൃകയിലുള്ളതാണ് പാഠ്യപദ്ധതി. എല്ലാം തിട്ടപ്പെടുത്തിയ സിലബസ്സ്, സെമസ്റ്റര്‍ സിസ്റ്റം, പി.ജി തലത്തില്‍ ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ രീതി, കുറ്റമറ്റ പരീക്ഷാ ക്രമം, മൂല്യനിര്‍ണ്ണയ രീതികള്‍, കൃത്യമായ അക്കാദമിക് കലണ്ടര്‍ എല്ലാം ഉണ്ടതിന്ന്. അക്കാദമിക് കാര്യങ്ങളിലും ശിക്ഷണ രംഗത്തും നിലനിറുത്തിപ്പോരുന്ന കാര്‍ക്കശ്യങ്ങളും ചിട്ടകളുമാണ് ഈ പദ്ധതിയുടെ ഉള്‍ബലം.
വിവിധ വിഷയങ്ങളില്‍ പ്രത്യേകം ക്ഷണിക്കപ്പെടുന്ന എക്‌സ്‌പേര്‍ട്ടുകളുടെ ക്ലാസുകളും വര്‍ക്‌ഷോപ്പുകളും ഡിബേറ്റുകളും ഇതിന്റെ ഭാഗമായി ചിട്ടയില്‍ നടത്തപ്പെടുന്നു. വാഫി വിദ്യാര്‍ത്ഥി ഫെഡറേഷന്‍ നടത്താറുള്ള വാഫി കലോല്‍സവങ്ങള്‍ എടുത്തു പറയപ്പെടേണ്ടതാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഈ വിഷയങ്ങളില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. ഇപ്പോള്‍ 36 സ്ഥാപനങ്ങള്‍ സി ഐ സി യോട് അഫ്‌ലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു. സൗകര്യങ്ങളുടെ മേന്മയെ അടിസ്ഥാനപ്പെടുത്തി സ്ഥാപനങ്ങള്‍ക്കു ഗ്രേഡ് നിശ്ചയിക്കാന്‍ പോവുകയാണിപ്പോള്‍ സി ഐ സി. ആധുനിക സൗകര്യങ്ങളും സുരക്ഷിതത്വവും വിശാലതയും ഏറെയുള്ളതാണ് വഫിയ്യാ കാമ്പസുകള്‍.
ക്വാളിറ്റി ഇംപ്രൂവ്‌മെന്റിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും മാനേജ്‌മെന്റിനേയും ഉദ്ദേശിച്ച് ഓറിയെന്റേഷന്‍ പ്രോഗ്രാമുകള്‍ നടത്താന്‍ സി ഐ സി ശ്രദ്ധിച്ച് വരുന്നു. അധ്യാപക മാനേജ്‌മെന്റ് ശില്‍പശാലകള്‍, പ്രിന്‍സിപ്പല്‍സ് മീറ്റുകള്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ക്കു പരിശീലനം തുടങ്ങിയവയും നടത്തുന്നു. കൂടാതെ രക്ഷിതാക്കളുമായും വിദ്യാര്‍ത്ഥികളുമായും സംവദിക്കാനും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാനും അവസരം കണ്ടെത്താറുണ്ട്.
പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഏതൊരു വിദ്യാഭ്യാസ സംവിധാനവും അളക്കാനുള്ള മാനദണ്ഡം.
ജീവിതത്തില്‍ വിവിധ മേഖലകളില്‍ വാഫികള്‍ ആദരണീയ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുന്നു. മത ഭൗതിക അധ്യാപകരും ഇമാമുമാരും ഖത്തീബുമാരും, ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും ബിസിനസ്സുകാരും റിസര്‍ച്ച് സ്‌കോളേഴ്‌സും ഒക്കെയുണ്ട് അവര്‍ക്കിടയില്‍. ഏതാനും വാഫികള്‍ ഈജിപ്തിലെ അല്‍അസ്ഹറില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഏഴു പേര്‍ കൈറോ യൂണിവേഴ്‌സിറ്റിയില്‍ പി എച് ഡി ചെയ്യുന്നു എന്നത് അഭിമാനകരമാണ്.
സി ഐ സി അതിന്റെ ഇസ്‌ലാമിക വിദ്യാഭ്യാസ പ്രവര്‍ത്തന മണ്ഡലം വികസിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തില്‍ പുതിയ തലമുറക്ക് വളരെ സ്വാഭാവികമായി ധര്‍മ്മബോധം കിട്ടണം. ധര്‍മ്മജ്ഞാനവും ബോധവുമുള്ള അധ്യാപക സമൂഹത്തിന് വരികള്‍ക്കിടയിലൂടെ അത് പകര്‍ന്നു കൊടുക്കാനാകും. ഈ ദിശയില്‍ ഇന്റര്‍ നാഷണല്‍ വാഫി സ്‌കൂളുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് സി ഐ സി ആലോചിക്കുന്നു. സമീപ'ഭാവിയില്‍ വാഫി ബിരുദാനന്തര ബിരുദ പഠനത്തിനു സജ്ജരാകുന്നവരുടെ ആധിക്യം പ്രതീക്ഷിക്കുന്ന സി ഐ സി പുതിയസൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ബന്ധിതമായിരിക്കയാണ്. സ്വന്തം സ്ഥാപനമായ പെരിന്തല്‍മണ്ണ പാറല്‍ ദാറുല്‍ ഉലൂം ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളജ് വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. രണ്ടായിരം കുട്ടികള്‍ക്കു താമസിച്ചു പഠിക്കാനും ഒരു യൂണിവേഴ്‌സിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നടത്താനും സൗകര്യമുള്ള ആധുനികവും വിശാലവുമായ കാമ്പസാണ് സി.ഐ.സി സ്വപ്‌നം കാണുന്നത്.
പരിസരത്തു തന്നെ റസിഡന്‍ഷ്യല്‍ വഫിയ്യാ കാമ്പസും ഉയര്‍ന്നു വരണം. സ്ത്രീ വിദ്യാഭ്യാസത്തിന് നമ്മളിപ്പോള്‍ വേണ്ട പരിഗണന നല്‍കുന്നുണ്ട്. എന്നാല്‍ സ്ത്രീക്ക് മതവിദ്യ കൂടി ഒപ്പം നല്‍കാന്‍ മുന്നോട്ടു വരണം. വഫിയ്യ സമന്വയ കോഴ്‌സ് ഈ രംഗത്ത് ശ്രേഷ്ട മാതൃകയാണ്. സുരക്ഷിതത്വവും ആധുനികതയും ഇഴചേരുന്ന റസിഡന്‍ഷ്യല്‍ വഫിയ്യാ കാമ്പസുകള്‍ തേടി ധാരാളം പെണ്‍കുട്ടികളെത്തുന്നുണ്ട്. പക്ഷേ സംസ്ഥാനത്ത് നിലവില്‍ നാല് വഫിയ്യ കോളജുകളാണുള്ളത്. കൂടുതല്‍ കോളജുകള്‍ തുടങ്ങാന്‍ ദീനീ തല്‍പരര്‍ മുന്നോട്ടു വരേണ്ടതുണ്ട്.
നല്ല കാര്യങ്ങളെ തിരിച്ചറിഞ്ഞ് സഹായിക്കുന്നവര്‍ക്കു അവസരമൊരുക്കുകയാണ് വാഫി വഫിയ്യ കോഴ്‌സുകള്‍. ഉമ്മത്തിന്റെ മുന്നേറ്റത്തില്‍ താല്‍പര്യമുള്ളവര്‍ ഈ സംരംഭങ്ങളില്‍ ഒപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നു താല്‍പര്യപ്പെടുന്നു. അല്ലാഹുവിന്റെ ദീന്‍ സംരക്ഷിക്കാന്‍ നമുക്കൊക്കെ ബാധ്യതയുണ്ട്. ആ ബാധ്യത പലവിധേനയായി നിറവേറ്റിപ്പോരുന്നു. എന്നാല്‍ ഉമ്മത്തിന് ചിന്താ പരമായ നേതൃത്വം നല്‍കാന്‍ കഴിയുന്ന പണ്ഡിതരെ വാര്‍ത്തെടുക്കുന്നതിനു നാം മുന്‍ഗണന കല്‍പിക്കേണ്ടതാണ്. ബുദ്ധിയും പഠനശേഷിയുമുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് ദീനും ദുന്‍യാവും ഒപ്പം പഠിപ്പിക്കുക എന്നത് രാജ്യത്തിനും സമുദായത്തിനും വലിയ പ്രയോജനം ചെയ്യും. കാരണം ബൗദ്ധിക പോരാട്ടങ്ങളുടെ കാലമാണല്ലോ ഇത്. ഈ ദിശയില്‍ നാം വാഫികളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. അല്ലാഹു തുണക്കട്ടെ. ആമീന്‍.
- പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് റെക്ട്ടർ)

Sunday, November 17, 2013

ലാളിത്യം മുഖമുദ്രയാക്കിയ പണ്ഡിതവര്യന്‍

കോഴിക്കോട്: പാണ്ഡ്യത്തിന്റെ അൗന്ന്യത്യത്തില്‍ എത്തിയിട്ടും ലാളിത്യം കൈവെടിയാതെ പതിറ്റാണ്ടുകള്‍സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ നേത്യ രംഗത്ത് വിരാജിച്ച പി.പി ഉസ്താദിന്റെ ദേഹ വിയോഗത്തില്‍ സമസ്ത കേരള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ആനക്കര സി. കോയക്കൂട്ടി മുസ്ലിയാര്‍, ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ അനുശോചിച്ചു.

നിരവധി വര്‍ഷങ്ങളായി സമസ്ത കേരള ഇസ്ലം മത വിദ്യഭ്യാസ ബോര്‍ഡിന്റെ എക്‌സിക്യുട്ടീവ് അംഗമെന്ന നിലയില്‍ മദ്രാസ പ്രസ്ഥാനത്തിന്റെ താങ്ങും തണലുമായി പ്രവര്‍ത്തിച്ച പി.പി ഉസ്താദിന്റെ മരണം തീരാ നഷടമാണെന്ന് സമസ്ത കേരള ഇസ്ലം മത വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുല്‍ സലാം മുസ്ലിയാര്‍ ജന സെക്രെട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ അനുശോചിച്ചു.

എല്ലാ പ്രതിസന്ധികളിലും പണ്ഡിതോചിതമായ നിര്‍ദേശങ്ങള്‍ നല്‍കി സമസ്തക്ക് എന്നും താങ്ങും തണലുമായി കര്‍മ്മ രംഗത്ത് നേത്യ പ്രതിഭയായിരുന്നു പി.പി എന്ന് എസ്.വൈ.എസ് ജന സെക്രട്ടറി പ്രൊഫസര്‍ കെ ആലികുട്ടി മുസ്ലിയാര്‍ അനുശോചിച്ചു. പി.പി ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.എം സ്വാദിക് മുസ്ലിയാര്‍ ജന സെക്രട്ടറി ഡോ. ബഹാ ഉദ്ധീന്‍ മുഹമ്മദ് നദ്‌വിഅനുശോചിച്ചു
വിജ്ഞാനത്തിന്റെ വ്യാപനത്തിലും പ്രചരണത്തിലുമായി ഒരു പുരുഷായുസ് മുഴുവന്‍ ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു പാറന്നൂര്‍ ഉസ്താദിന്റേതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 
 

പി.പി ഉസ്താദിന് ആയിരങ്ങളുടെ യാത്രാമൊഴി

നരിക്കുനി: ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ വന്ദ്യരായ ഗുരുവര്യരും, പ്രസ്ഥാന ബന്ധുക്കളുടെ നേതാവും സമാദരണീയനായ പണ്ഡിതനുമായ പാറന്നൂര്‍ പി.പി ഇബ്രാഹീം മുസ്‌ല്യാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കാര്യമായ അസുഖങ്ങളൊന്നുമില്ലാതെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന ഉസ്താദിനെ പതിവ് പരിശോധനക്കായാണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഉച്ചയോടെ മക്കളുടെയും പ്രിയതമയുടെയും സാന്നിധ്യത്തില്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഉബൈദ് ഫൈസി ഒഴികെ മറ്റു മക്കളെല്ലാം സമീപത്തുണ്ടായിരുന്നു. ശഹാദത്തുകലിമ മൂന്നു വട്ടം ഉരുവിട്ടതിനു ശേഷമാണ് അവസാന ശ്വാസം വലിച്ചതെന്ന് മരണ സമയത്ത് സമീപത്തുണ്ടായിരുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ദീര്‍ഘകാലം തന്റെ കര്‍മമണ്ഡലമായിരുന്ന മടവൂര്‍ സി.എം മഖാമിലേക്കാണ് ആദ്യം മയ്യിത്ത് കൊണ്ടുപോയത്. മയ്യിത്ത് മടവൂരിലെത്തുന്നു എന്നറിഞ്ഞതോടെ നാടിന്റെ നാനാഭാഗത്തുനിന്നായി പതിനായിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തിയത്. അര മണിക്കൂര്‍ ഇവിടെ പൊതുദര്‍ശനത്തിന് വെച്ചെങ്കിലും നിരവധി ആളുകള്‍ അവസാനമായി ഒരു നോക്ക് കാണാനാകാതെ മടങ്ങേണ്ടിവന്നു. രണ്ട് മണിയോടെയാണ് സ്വദേശമായ പാറന്നൂരിലെത്തിച്ചത്. ആയിരക്കണക്കായ മഹല്ലുകളില്‍ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന തന്റെ ശിഷ്യഗണങ്ങളുടെ നേതൃത്വത്തില്‍ വന്‍ ജനാവലിയാണ് അപ്പോഴേക്കും പാറന്നൂരിലേക്ക് ഒഴുകിയെത്തിയത്. ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത ജനപ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നരിക്കുനി പ്രദേശം വീര്‍പ്പുമുട്ടുകയായിരുന്നു ഇന്നലെ. 
വിവിധ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നിരവധി തവണയാണ് മയ്യിത്ത് നമസ്‌കാരം നടന്നത്. ആദ്യ നമസ്‌കാരത്തിന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. വീടിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് അന്ത്യദര്‍ശനത്തിന് സൗകര്യമൊരുക്കിയത്. രാത്രി ഒമ്പത് മണിയോടെ താന്‍ ഖാസിയായ പാറന്നൂര്‍ ജുമാമസ്ജിദിലേക്ക് മയ്യിത്ത് കൊണ്ടുപോയി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാറന്നൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി. 

Saturday, November 9, 2013

അക്കാദമിക് സഹകരണം: മലേഷ്യന്‍ സര്‍വകലാശാലയും ദാറുല്‍ ഹുദായും കൈകോര്‍ക്കുന്നു

ക്വലാലംപൂര്‍: മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും തമ്മില്‍ അക്കാദമിക മേഖലയിലെ പരസ്പര സഹകരണത്തിനു ധാരണ. വൈസ്ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ നേതൃത്വത്തിലുള്ള ദാറുല്‍ ഹുദാ സംഘം മലേഷ്യന്‍ സര്‍വകലാശാല അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന ചടങ്ങില്‍ ഐ.ഐ.യു.എം ഡെപ്യൂട്ടി റെക്ടര്‍ പ്രൊഫ. അബ്ദുല്‍ അസീസ് ബര്‍ഗൂസും ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അധ്യാപക-വിദ്യാര്‍ത്ഥി കൈമാറ്റം, ഗവേഷണം, അക്കാദമിക് സഹകരണം തുടങ്ങിയ മേഖലകളിലാണ് ഇരു സര്‍വകലാശാലകളും ധാരണയിലെത്തിയത്.
ആഗോള തലത്തിലെ തന്നെ പ്രമുഖ ഇസ്‌ലാമിക സര്‍വകലാ ശാലകളിലൊന്നായി ഗണിക്കപ്പെടുന്ന ഐ. ഐ. യു. എമ്മു മായുള്ള സഹകരണം ദാറുല്‍ ഹുദാക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് കരുതപ്പെടുന്നു. ഇസ്‌ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ്, ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്‌സിറ്റീസ് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ് എന്നിവയില്‍ ദാറുല്‍ ഹുദാക്ക് അംഗത്വമുണ്ട്. ഇറാനിലെ അല്‍ മുസ്ഥഫ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി, സുഡാനിലെ ഉമ്മുദുര്‍മാന്‍ യൂനിവേഴ്‌സിറ്റി, ലിബിയയിലെ അല്‍ഫാതിഹ് യൂനിവേഴ്‌സിറ്റി തുടങ്ങി നിരവധി വിദേശ സര്‍വകലാശാലകളുമായി ദാറുല്‍ ഹുദാ നേരത്തെ തന്നെ എം.ഒ.യു ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

Thursday, November 7, 2013

നിസ്വാര്‍ത്ഥ സേവനത്തിന്റെ നാലുപതിറ്റാണ്ട് പിന്നിട്ട് മുഹമ്മദ് മുസ്‌ലിയാര്‍

അവലംബം: trikarpurnews.com
തൃക്കരിപ്പൂര്‍: നിശബ്ദവും നിസ്വാര്‍ത്ഥവുമായ സേവനത്തിന്റെ നാലു പതിറ്റാണ്ട് പിന്നിടുകയാണ് കക്കുന്നം ചെമ്മട്ടി പള്ളി ഇമാം മുഹമ്മദ് മുസ്‌ലിയാര്‍ . കണ്ണൂര് മയ്യില്‍ ചെക്കിക്കുളം പാലത്തുങ്കര സ്വദേശിയായ മുഹമ്മദ് മുസ്‌ലിയാര്‍ 1968 ലാണ് മതപഠനത്തിനായി വള്‍വക്കാട് ജുമാ മസ്ജിദില്‍ എത്തിയത്.
പഠനം പൂര്‍ത്തിയാക്കി 1972 ലാണ് ചെമ്മട്ടി മസ്ജിദില്‍ ജോലിക്ക് കയറിയത്. പള്ളി പരിസരത്ത് മുസ്‌ലിം കുടുംബങ്ങളെ അപേക്ഷിച്ച് ഹൈന്ദവ സഹോദരങ്ങളാണ്. പള്ളിയുടെ തൊട്ടടുത്ത ഒരു വീടൊഴികെ ബാക്കിയെല്ലാം സഹോദര സമുദായത്തില്‍ പെട്ടവരുടെതാണ്.
പള്ളിയുടെ പരിധിയില്‍ അങ്ങിങ്ങായി ആകെയുള്ളത് 25 ല്‍ താഴെ കുടുംബങ്ങള്‍ മാത്രം.
പണ്ട് കാലത്ത് തലിച്ചാലം പുഴയിലേക്കുള്ള ഈ വഴിയില്‍ ധാരാളം വ്യാപാരികള്‍ പയ്യന്നൂര്‍, പെരുമ്പ തുടങ്ങിയ ചന്തകളിലേക്ക് പോകുവാന്‍ എത്തുമായിരുന്നു. പിന്നീട് റോഡ് സൗകര്യം വര്‍ധിക്കുകയും പുഴക്ക് കുറുകെ രണ്ടു പാലങ്ങള്‍ ഉയരുകയും ചെയ്തതോടെയാണ് , ചെമ്മട്ടി പള്ളി വഴിയുള്ള ഗതാഗതം ശുഷ്‌കിച്ചത്.
പള്ളി പരിസരത്തെ ഹൈന്ദവ ഭവനങ്ങളില്‍ പശു പെറ്റാല്‍ ആദ്യത്തെ കറവയിലെ പാല്‍ പള്ളിയില്‍ എത്തിക്കാറുണ്ട്. ബാങ്ക് വിളിക്കാന്‍ സമയം തെറ്റിയാല്‍ പോലും അയൽപക്കക്കാര്‍ അന്വേഷിച്ചു വരും. ഇത്തരം രസകരമായ സംഭവങ്ങളും 63 കാരനായ അദ്ദേഹം ഓര്‍ക്കുന്നു
ഗതാഗത ജീവിത സൗകര്യങ്ങളുടെ വികാസം പക്ഷെ മുഹമ്മദ് മുസ്‌ലിയാരെ ഒട്ടും ബാധിച്ചില്ല. അന്നത്തെ തുച്ഹ വരുമാനത്തില്‍ ആരംഭിച്ച ജീവിതം ഇപ്പോഴും ഏറെക്കുറെ മാറ്റമില്ലാതെ പരാതിയില്ലാതെ അദ്ദേഹം തുടരുന്നു. മയ്യിലെ ഉമര്‍ ഹാജി കുഞ്ഞിപ്പാത്തുമ്മ ദമ്പതിമാരുടെ മകനാണ്. ഭാര്യ ജമീല. ആറു മക്കളുണ്ട്. പുതിയ കാലത്തെ പുരോഹിതരില്‍ പലരും കൂടുതല്‍ സൗകര്യങ്ങളും വേതനവും തേടി മറ്റിടങ്ങളിലേക്ക് ചേക്കേറുമ്പോള്‍ മുഹമ്മദ് മുസ്‌ലിയാര്‍ വ്യത്യസ്ഥാനാകുന്നു.
മുസ്‌ലിയാരുടെ സേവനം മുന്‍നിര്‍ത്തി തൃക്കരിപ്പൂര്‍ റോട്ടറി അദ്ദേഹത്തിന് വോക്കെഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉപഹാരം നല്‍കി. സി.സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.സി.കെ.പി.കുഞ്ഞബ്ദുല്ല, കെ.കെ.വിജയന്‍ , ഡോ. പി.പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.

Tuesday, October 29, 2013

ഖുര്‍ആന്‍ കാവ്യരൂപത്തിലാക്കിയ കെ.ജി രാഘവന്‍നായര്‍ നിര്യാതനായി

ഒറ്റപ്പാലം: വിശുദ്ധഖുര്‍ആന്‍ കാവ്യരൂപത്തിലാക്കിയ കെ.ജി രാഘവന്‍ നായര്‍ (102) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി സ്വവസതിയിലായിരുന്നു അന്ത്യം. ഖുര്‍ആന്‍ കാവ്യരൂപത്തിലാക്കി അവതരിപ്പിച്ച രാഘവന്‍ നായരുടെ അമൃതവാണി എന്ന പുസ്തകം ഏറെ ശ്രദ്ധനേടിയിരുന്നു.
ക്രൈസ്തവ ദര്‍ശനം, ആയിരത്തൊന്ന് രാവുകള്‍, നബിചരിതം, ഭാഷാതിരുക്കുറകള്‍, ഉപനിഷത്തുകള്‍ എന്നിവയും കാവ്യരൂപത്തിലാക്കിയിട്ടുണ്ട്. 1998ല്‍ സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ബെസ്റ്റ് ലിറ്റേറേച്ചര്‍ അവാര്‍ഡ്, 1999ല്‍ എം.എസ്.എസ് സി.എന്‍ അഹമ്മദ് മൗലവി അവാര്‍ഡ് എന്നിവ ലഭിച്ചു.
1911 നവംബര്‍ 22ന് തിരുവല്ല പടിഞ്ഞാറ്റോത്തറയില്‍ കോവിലകത്ത് കല്യാണിയമ്മയുടെയും കൃഷ്ണപിള്ളയുടെയും മകനായിട്ടായിരുന്നു ജനനം. 1960ലാണ് ഒറ്റപ്പാലം ചുനങ്ങാട് പിലത്താറയിലേക്ക് താമസം മാറ്റുന്നത്. ഭാര്യ പരേതയായ കാര്‍ത്തിക. മക്കള്‍: ഉഷ (വിശാഖപട്ടണം), വിജയരാഘവന്‍ (ഡല്‍ഹി), മധു (അമേരിക്ക). മരുമക്കള്‍: സുകുമാരന്‍, ലാലി, രാജി.

Wednesday, October 16, 2013

27 മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം നല്‍കി; ഇതോടെ സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 9351 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. 
കുണ്ടുകൊലഗെ നൂറുല്‍ ഹുദാ മദ്‌റസ, പരിയാരം ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, മുറത്തണ അല്‍മദ്‌റസത്തുല്‍ നൂറാനിയ്യ, കാരാട് മദ്‌റസത്തുല്‍ ബദ്‌രിയ്യ (കാസര്‍ഗോഡ്), എസ്.എച്ച്.നഗര്‍ മദ്‌റസത്തുറഹ്മാനിയ്യ, പറശ്ശിനിറോഡ് തിന്‍വീറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ, ഇരിക്കൂര്‍ പട്ടുവം ദഅ്‌വ സെന്റര്‍ മദ്‌റസ, കച്ചേരിപ്പറമ്പ മിസ്ബാഹുല്‍ ഉലൂം മദ്‌റസ (കണ്ണൂര്‍), ഊരോപറമ്പ്-പോര്‍ങ്ങോട്ടൂര്‍ നൂറുല്‍ഹുദാ മദ്‌റസ, എരമംഗലം-മുതുവത്ത് നൂറുല്‍ഹുദാ മദ്‌റസ (കോഴിക്കോട്), കരിമ്പനാംകുന്ന് നിബ്‌റാസുല്‍ ഉലൂം മദ്‌റസ, കട്ടച്ചിറ സൗത്ത് ഹിദായത്തുസ്വിബ്‌യാന്‍ മദ്‌റസ, ഒട്ടുംപുറം ഹിദായത്തുസ്വിബിയാന്‍ മദ്‌റസ, പാലക്കാപറമ്പ് തര്‍ബിയ്യത്തുല്‍ ഇസ്‌ലാം മദ്‌റസ, ചക്കരാട്ടുകുന്ന് ഹിദായത്തുസ്വിബ്‌യാന്‍ മദ്‌റസ (മലപ്പുറം), വലിയപറമ്പ് ഇശാഅത്തുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ (പാലക്കാട്), ചിയ്യാരം ദാറുല്‍ ഉലൂം മദ്‌റസ, സൗത്ത് കൊണ്ടാഴി സിറാജുല്‍ഹുദാ മദ്‌റസ, പരുത്തിപ്ര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, വട്ടപ്പാറ അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ (തൃശൂര്‍), ആയരവല്ലി ദാറുല്‍ ഇസ്‌ലാം മദ്‌റസ (കൊല്ലം), ഇടവ സുബുലുസ്സലാം മദ്‌റസ (തിരുവനന്തപുരം), നാട്ടെകല്‍ കുനില്‍ ഇല്‍മ് അക്കാദമി മദ്‌റസ, താലിത്തനൂജി ദാറുല്‍ ഉലൂം മദ്‌റസ, വീരനഗര്‍-ഫൈസല്‍ നഗര്‍ നമാഉല്‍ ഇസ്‌ലാം മദ്‌റസ, എം.പവര്‍ ഗാര്‍ഡന്‍ നജാത്ത് അറബിക് സ്‌കൂള്‍ മദ്‌റസ, ശിബരൂര്‍ അല്‍മദ്‌റസത്തുല്‍ മുഹമ്മദിയ്യ (ദക്ഷിണ കന്നഡ) എന്നീ 27 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9351 ആയി.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി ഹാജി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം. അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു

Saturday, October 5, 2013

പതിനെട്ടിന് താഴെയുള്ള വിവാഹം തെറ്റാണെന്നത് ശരീഅത്ത് വിരുദ്ധം; ഡോ. ബഹാഉദ്ദീന്‍ നദ്‌വി

തിരൂരങ്ങാടി: പതിനെട്ട് വയസ്സിന് താഴെയുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം തെറ്റാണെന്ന് പറയുന്നത് ശരീഅത്ത് വിരുദ്ധമാണെന്ന് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. ഇസ്‌ലാമിക ശരീഅത്തില്‍ വിവാഹം ചെയ്തുകൊടുക്കുന്നതിന് പ്രത്യേക വയസ്സ് നിര്‍ണ്ണയിക്കാത്ത സാഹചര്യത്തില്‍ പതിനെട്ടിന് താഴെയുള്ള വിവാഹം പാടില്ലെന്ന് പറയുന്നത് ശരീഅത്ത് വിരുദ്ധമാണ്. പല യൂറോപ്യന്‍- അമേരിക്കന്‍ രാജ്യങ്ങളില്‍ പോലും നമ്മുടെ ആധുനികരുടെ ഭാഷയിലുള്ള ശൈശവ വിവാഹം നിയമാനുസൃതമാണെന്ന് പൊതുസമൂഹം ചിന്തിക്കേണ്ടതുണ്ട്. ശരീഅത്ത് സംരക്ഷണത്തിനായി നിലകൊള്ളുന്ന സമസ്തക്ക് യാഥാര്‍ത്ഥ്യം പറയുന്നതില്‍ ആരേയും മുഖം നോക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ( പ്രസിഡന്റ്), വി.പി അഹമദ് ഹാജി പുതുപ്പറമ്പ്, അഹമദ്കുട്ടി ബാഖവി പാലത്തിങ്ങല്‍, എ.ടി.എം കുട്ടി മൗലവി ഉള്ളണം (വൈ.പ്രസി), മുഹമ്മദ് ഇസ്ഹാഖ് ബാഖവി ചെമ്മാട് (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഖാദിര്‍ ബാഖവി, സുബൈര്‍ ബാഖവി, അബ്ദുല്‍ അസീസ് ദാരിമി, സി.എച്ച് ശരീഫ് ഹുദവി ( ജോ.സെക്ര), സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് (ട്രഷറര്‍).

SKSSF കാമ്പസ് വിംഗ് കാസര്‍കോട് ജില്ലാ കാമ്പസ് കോള്‍ സമാപിച്ചു.

കാസര്‍കോട്: ''സ്വപ്ന തലമുറയ്ക്കായുള്ള പോരാട്ടം'' എന്നപ്രമേയവുമായി എസ്.കെ.എസ്. എസ്.എഫ് കാമ്പസ് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് കോള്‍ ജില്ലാ സമ്മേളനം വിദ്യാനഗറിലുള്ള എസ്.വൈ.എസ്.സമ്മേളന സ്വാഗത സംഗം ഓഫീസ് ഹാളില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,ട്രഷറര്‍ ഹാഷിം ദാരിമി ദേലമ്പാടി,വര്‍ക്കിംഗ് സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോട്,കാമ്പസ് വിംഗ് ജില്ലാനിരീക്ഷകന്‍ മുനീര്‍ ഫൈസി ഇടിയടുക്ക,ഫാറൂഖ് കൊല്ലമ്പാടി,ഖലീല്‍ ഹസനി ചൂരി,ബഷീര്‍ ദാരിമി തളങ്കര,ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.'എക്‌സ്‌പ്ലോര്‍ ദി ക്രിയേറ്റിവിറ്റി' എന്ന വിഷയത്തില്‍ ഹനീഫ് ദേലംപാടിയും 'സയന്‍സ് & ഇസ്‌ലാം' എന്ന വിഷയത്തില്‍ റഷീദ് ബാഖവിയും സ്ട്രഗ്ഗ്ള്‍ ഫോര്‍ ഡ്രീം ജനറേഷന്‍ എന്ന വിഷയത്തില്‍ എസ്.ഐ.ടി.ഡയറക്ടര്‍ ഷരീഫും സെക്ഷനുകള്‍ കൈകാര്യം ചെയ്തു.കാമ്പസ് വിംഗ് ജില്ലാ ചെയര്‍മാന്‍ സയ്യിദ് സവാദ് തങ്ങള്‍ സ്വാഗതവും കണ്‍വീനര്‍ ഷമീര്‍ ചെറുവത്തൂര്‍ നന്ദിയും പറഞ്ഞു

Friday, September 20, 2013

ഖത്തീബുമാര്‍ ജനകീയ പ്രവര്‍ത്തനങ്ങളിലും ഇടപെടണം : ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി

തിരൂരങ്ങാടി: മഹല്ലുകളില്‍ മത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തീബുമാരും മത പണ്ഡിതരും കാലോചിതമായ മാറ്റങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ ജനകീയ പ്രവര്‍ത്തനങ്ങളിലേക്ക് മുന്നിട്ടറങ്ങണമെന്ന് ദാറുല്‍ ഹുദാ വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി. പ്രവാചക ന്‍മാര്‍ സ്വന്തം സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിന് അക്കാലത്തെ നൂതന രീതികള്‍ സ്വീകരിച്ചത് പോലെ ഇന്നത്തെ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പണ്ഡിതന്‍മാര്‍ തയാറാകണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ സംരംഭമായ (C.P.E.T) ന് കീഴില്‍ നടത്തപ്പെടുന്ന ഇമാം കോഴ്‌സിന്റെ നാലാം ബാച്ചിന്റെ ക്ലാസ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സി. യൂസുഫ് ഫൈസി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, എം.സി ഖമറുദ്ദീന്‍ സാഹിബ്, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Thursday, September 19, 2013

SKSSF കേശവിശദീകരണ സമ്മേളനം ഇന്ന് (19 വ്യാഴം)

കാസറകോട് : SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. അതിന്റെ പ്രധമ പരിപാടി ഇന്ന് (19 വ്യാഴം) ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ കാസറകോട് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. പരിപാടി SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസത് ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഓര്‍ഗാനെറ്റ് ക്യാമ്പില്‍ സംബന്ധിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. സ്ഥാപക പ്രസിഡണ്ട് അഷ്‌റഫ് ഫൈസി കണ്ണാടി പറമ്പ്, SYS സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. വിവാദ കേശവും ആനുകാലീകവും എന്ന വിഷയം അവതരിപ്പിച്ച് എല്‍.സി.ഡി. ക്ലിപ്പിംഗ് സഹിതം മുജീബ് ഫൈസി പൂലോട് വിഷയാവതരണം നടത്തും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന ജില്ലാ നേതാക്കളും രാഷ്ട്രീയ സമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. പരിപാടി വിജയിപ്പിക്കാന്‍ മേഖല - ക്ലസ്റ്റര്‍ - ശാഖ കമ്മിറ്റികളോട് ജില്ലാപ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ ആഹ്വാനം ചെയ്തു.

ശൈഖുനാ ത്വാഖ അഹ്‌മദ് മൗലവി അല്‍ അസ്ഹരി സമസ്ത കാസറഗോഡ് ജില്ലാ പ്രസിഡണ്ട്

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡണ്ടായി ശൈഖുനാ ത്വാഖ അഹ്‌മദ് മൗലവി അല്‍ അസ്ഹരിയെ ജില്ലാ മുശാവറ യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ടി.കെ.എം. ബാവ മുസ്ല്യാര്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ത്വാഖ അഹ്‌മദ് മൗലവിയെ തെരഞ്ഞെടുത്തത്. നിലവില്‍ സമസ്തയുടെ കേന്ദ്ര മുശാവറ അംഗം കൂടിയാണ് അദ്ദേഹം. കൂടാതെ കീഴൂര്‍, മംഗലാപുരം സംയുക്ത ജമാഅത്തുകളുടെ ഖാസി, സമസ്ത കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സമുച്ചയമായ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്സ്‌ പ്രസിഡണ്ട്‌, ഖാസി സി. മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാര്‍ & ഷഹീദേ മില്ലത്ത്‌ ഖാസി സി.എം. അബ്ദുല്ല മൗലവി ട്രെസ്റ്റ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ അദ്ദേഹം സേവനം ചെയ്തുവരുന്നു. 
വിദ്യാനഗറിലെ എസ്.വൈ.എസ്. ജില്ലാ ഓഫീസില്‍ വെച്ച് ചേര്‍ന്ന യോഗത്തിലാണ് ത്വാഖ അഹ്‌മദ് മൗലവിയെ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. യോഗത്തില്‍ കെ.പി.കെ. തങ്ങള്‍ അധ്യക്ഷത വഹിച്ചു. ത്വാഖ അഹ്‌മദ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ടായി നീലേശ്വരം ഖാസിയും മര്‍കസുദ്ധഅഅവത്തുല്‍ ഇസ്ലാമിയയുടെ പ്രസിഡണ്ടുമായ ഇ.കെ. മഹ്‌മൂദ് മുസ്ല്യാരെയും വര്‍ക്കിംഗ് സെക്രട്ടറിയായി സമസ്ത കേന്ദ്ര മുശാവറ അംഗവും കുമ്പള ഇമാം ഷാഫി അക്കാദമി, ജില്ലാ എസ്.വൈ.എസ്  പ്രസിഡണ്ടുമായ  എം.എ. ഖാസിം മുസ്ല്യാര്‍ എന്നിവരേയും തിരഞ്ഞെടുത്തു.
മാലിക്‌ ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, എസ്.വൈ.എസ് ജില്ലാ ജന. സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍,  എം.എസ്. തങ്ങള്‍ മദനി, പി.വി. അബ്ദുല്‍സലാം ദാരിമി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഖാദര്‍ നദ്‌വി കുണിയ,  എം. അബ്ദുല്‍ ഖാദര്‍ മൗലവി ചേരൂര്‍, എം. മൊയ്തു മൗലവി, കെ. ഹംസ മുസ്ല്യാര്‍, സി.എം.ഉബൈദുള്ള മൗലവി, ഷംസുദ്ദീന്‍ ഫൈസി, കെ.പി. അബ്ദുല്ല ഫൈസി,  പി.എസ്. ഇബ്രാഹിം ഫൈസി, ചെര്‍ക്കളം അഹ്‌മദ് മുസ്ല്യാര്‍, ഇ. അബ്ബാസ് ഫൈസി, ഇ.പി. ഹംസത്തു സഅദി, ചെങ്കളം അബ്ദുല്ല ഫൈസി, സാലിഹ് മുസ്ല്യാര്‍, സി.എം. ഇബ്രാഹിം മുസ്ല്യാര്‍ എന്നിവര്‍ സംബന്ധിച്ചു.
സമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്‌മാന്‍ മൗലവി സ്വാഗതവും, എം.പി. മുഹമ്മദ് ഫൈസി നന്ദിയും പറഞ്ഞു.

ഇരുപത്തി ഏഴ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നൽകി; ഇതോടെ സമസ്ത മദ്‌റസകളുടെ എണ്ണം 9324 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രസിഡന്റ് പി.കെ.പി.അബ്ദുസലാം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. അസ്‌റാര്‍ നഗര്‍ റഹ്മാനിയ്യ മദ്‌റസ, ദെര്‍ലക്കട്ടെ അല്‍ മദ്‌റസത്തുല്‍ ഹുദാ, മുച്ചിരപ്പടവ് ഹയാത്തുല്‍ ഇസ്‌ലാം (സൗത്ത് കാനറ) ഈജിപുരം വാദിനൂര്‍ മദ്‌റസ, ഗൗരിപ്പാളയം നൂറുല്‍ ഇസ്‌ലാം മദ്‌റസ ( ബാംഗ്ലൂര്‍) ബിലാല്‍ നഗര്‍ -തൊട്ടി ബഷീറത്തു ദീനിയ്യ മദ്‌റസ, ന്യൂ ബേവിഞ്ച അല്‍ മദ്‌റസത്തു റഹ്മ, കല്ലുംകൂട്ടം-കുന്നില്‍ മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ മദ്‌റസ, ബേവിഞ്ചെ-കുളങ്ങര ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ (കാസര്‍ക്കോട് ) താഴെ മൗവ്വഞ്ചേരി മദ്‌റസത്തുല്‍ ശുഹദാ മദ്‌റസ, മരുവോട് നൂറുല്‍ ഹുദാ മദ്‌റസ, ബാവോട് നൂറുല്‍ ഇസ്‌ലാം മദ്‌റസ (കണ്ണൂര്‍) വാളാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ മദ്‌റസ(വയനാട് ) നോര്‍ത്ത് വാകയാട് വാദിറഹ്മ മദ്‌റസ, ചോണാട് നൂറുല്‍ ഇസ്‌ലാം, ചേരാക്കൂല്‍ മദ്‌റസത്തുല്‍ ഹിറ (കോഴിക്കോട് ) പാലക്കോട് മദ്‌റസത്തു തൈ്വബ, മേലെ അരിപ്ര അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ, ചുണ്ടക്കുന്ന് സിറാജുല്‍ ഇസ്‌ലാം മദ്‌റസ, അല്‍ ജലാല്‍ നഗര്‍- ഓണക്കാട് സ്വിയാനത്തുല്‍ വില്‍ദാന്‍ മദ്‌റസ, പാണ്ടികശാല പടിഞ്ഞാറെക്കര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, എടയിക്കല്‍ അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ(മലപ്പുറം) കോത്രവയല്‍ അല്‍ മദ്‌റസത്തുല്‍ ഫലാഹ് (നിലഗിരി) ചാത്തനൂര്‍ മസ്ജിദുല്‍ ഇജാബ & മദ്‌റസ, പുലകുന്നംപറമ്പ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട് ) വെളുത്തകടവ് മുഈനുദ്ദീന്‍ ജിസ്തി മദ്‌റസ, (തൃശൂര്‍) പയ്യനല്ലൂര്‍ മദ്‌റസത്തുന്നൂര്‍ (ആലപ്പുഴ) എന്നീ ഇരുപത്തി ഏഴ് മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9324 ആയി ഉയര്‍ന്നു.

ദിശ യൂണിയന്‍ ഇന്ന് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍്‌സ് അസോസിയേഷന്റെ (ദിശ) 2013-14 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് ഉച്ചക്ക് 2.30ന് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ നിര്‍വ്വഹിക്കും. പരിപാടിയില്‍ സമസ്ത ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.കെ അബ്ദുല്ല ഹാജി, കാപ്പില്‍ ശരീഫ്, എസ് കെ ഹംസ തളിപ്പറമ്പ്, സ്വാലിഹ് തൊട്ടി, യു എ എന്നിവര്‍ മുഖ്യാഥിതികളായിരിക്കും. ഉസ്താദ് ശംസുദ്ദീന്‍ ഫൈസി, നൗഫല്‍ ഹുദവി കൊടുവള്ളി, അബ്ദുല്ല അര്‍ശദി, നൗഫല്‍ ഹുദവി ചോക്കാട്, ഹമീദലി നദ്‌വി, സിറാജ് ഹുദവി, സ്വാദിഖ് ഹുദവി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി അല്‍ഹുദവി, ഫഹദ് ഇര്‍ശാദി അല്‍ഹുദവി, മന്‍സൂര്‍ ഇര്‍ശാദി അല്‍ ഹുദവി കളനാട്, അസ്മത്തുളള ഇര്‍ശാദി അല്‍ ഹുദവി,സിദ്ദീഖ് മണിയൂര്‍, ഇര്‍ശാദ് നടുവില്‍, ബാശിദ് ബംബ്രാണി,മന്‍സൂര്‍ ചെങ്കള, നിസാം മവ്വല്‍, ഫൈറൂസ് തൊട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

Monday, August 26, 2013

28 മദ്‌റസകള്‍ക്ക് കൂടി സമസ്ത അംഗീകാരം; ഇതോടെ മദ്‌റസകളുടെ എണ്ണം 9297 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. വൈസ് പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പള്ളം ദാറുസ്സലാം മദ്‌റസ, ഉള്ളിയത്തടുക്ക റഹ്മത്ത് നഗര്‍ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ, മവ്വല്‍ ജംഗ്ഷന്‍ റഹ്മത്ത് നഗര്‍ സുന്നി മദ്‌റസത്തുറഹ്മാനിയ്യ, മൊഗ്രാല്‍ കടവത്ത് അല്‍മദ്‌റസത്തുല്‍ ആലിയ (കാസര്‍ഗോഡ്), എളബേരംപാറ ശംസുല്‍ഹുദാ മദ്‌റസ (കണ്ണൂര്‍), കോട്ടത്തറവയല്‍ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ (വയനാട്), തണ്ടോറപ്പാറ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, വെളിമണ്ണ-പുറായില്‍ ശംസുല്‍ഹുദാ മദ്‌റസ, ചുങ്കം-ഫറോക്ക് അല്‍മദ്‌റസത്തുല്‍ സിദ്ദീഖിയ്യ (കോഴിക്കോട്), തനാനാളൂര്‍ റഹ്മത്ത് നഗര്‍ ബയാനുല്‍ഹുദാ മദ്‌റസ, നൈതല്ലൂര്‍ റോയല്‍ ഇസ്‌ലാമിക് മദ്‌റസ, ബദരിയ്യനഗര്‍-ഹൈസ്‌കൂള്‍പടി ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, പാണിയാട്ടുപുറം ഹുജ്ജത്തുല്‍ ഇസ്‌ലാം മദ്‌റസ, പുല്ലിപ്പറമ്പ്-കുറ്റിപ്പാല തന്‍മിയത്തുല്‍ ഉലൂം മദ്‌റസ, ഷാപ്പിന്‍കുന്ന് പള്ളിപ്പടി ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, ചേരക്കാട് മാക്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മദ്‌റസ, മലപ്പുറം-മേല്‍മുറി സിറാജുല്‍ ഇസ്‌ലാം മദ്‌റസ, മുള്ളറ നഹ്ജുല്‍ ഹുദാ മദ്‌റസ, ചക്കാലക്കുന്ന് അല്‍മദ്‌റസത്തുല്‍ ഇംദാദിയ്യ (മലപ്പുറം), പട്ടംതൊടിക്കുന്ന് നൂറുല്‍ഹുദാ മദ്‌റസ, വലിയട്ട ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസ, അക്കംപൊതുവായില്‍ ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസ, മംഗലംപാലം മദ്‌റസത്തുല്‍ ബദരിയ്യ, ഇരിമ്പിലാശ്ശേരി ഇര്‍ശാദുസ്വിബ്‌യാന്‍ മദ്‌റസ (പാലക്കാട്), കരൂപ്പടന്ന മന്‍സിലുല്‍ഹുദാ മദ്‌റസ, തോട്ടേക്കോട് മദ്‌റസത്തുല്‍ ഫതഹ് (തൃശൂര്‍), മുട്ടംതൈക്കാവ് ഫലാഹിയ്യ മദ്‌റസ, അമ്പാട്ടുകാവ് ജലാലിയ്യ മദ്‌റസ (എറണാകുളം) എന്നീ 28 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9297 ആയി.

Thursday, August 8, 2013

അബ്ബാസലി തങ്ങളുടെ മകന്‍ ഹാഫിളായി

കല്‍പ്പറ്റ: SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങലുടെ മകന്‍ സയ്യിദ് അഹ്മദ് റാജിഅ് അലി ശിഹാബ് ഹാഫിളായി. SKSSF വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെങ്ങപ്പള്ളിയില്‍ നടന്നു വരുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയിലെ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലായിരുന്നു പഠനം. എട്ടുമാസം പൂര്‍ത്തിയാവും മുമ്പാണ് ഈ മിടുക്കന്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയത്ആറ് വര്‍ഷം മുമ്പ് ആരംഭിച്ച സ്ഥാപനത്തില്‍ നിന്നും ഇതിനകം പഠനം പൂര്‍ത്തിയാക്കിയ 35 ഹാഫിളുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്മദ്‌റസ അഞ്ചും സ്‌കൂള്‍ ഏഴും ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ സെലക്ഷന്‍ പരീക്ഷയിലൂടെ തെരെഞ്ഞെടുത്ത് മൂന്നു വര്‍ഷം കൊണ്ട് എസ് എസ് എല്‍ സിയോടൊപ്പം ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതാണ് ഇവിടുത്തെ പഠന രീതി. 30 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സ്ഥാപനത്തില്‍ പഠനം തുടരുന്നുണ്ട്. ഹാഫിള് ശിഹാബുദ്ദീന്‍ ദാരിമിയാണ് ഉസ്താദ്. 2002 ല്‍ ആരംഭിച്ച അക്കാദമിയുടെ കീഴില്‍ വാഫി കോളേജ്, വനിതാ ശരീഅത്ത് കോളേജ്, ജാമിഅഃ ജൂനിയര്‍ കോളേജ്, പബ്ലിക് സ്‌കൂള്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രസിഡണ്ട്. അക്കാദമി ഹാളില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനക്ക് സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.

Wednesday, July 31, 2013

ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമിയുടെയുടെ റമളാന്‍പ്രഭാഷണം കാസറകോട്ട് ആരംഭിച്ചു

കാസറകോട്: ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി നടക്കുന്ന റമളാന്‍ പ്രഭാഷണം കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ നഗറില്‍ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണത്തില്‍ ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം ഇന്ന് സ്വര്‍ഗ്ഗം നേടാന്‍ നിറ കണ്ണുകളോടെ റബ്ബിലേക്ക് എന്ന വിഷയവും നാളെ വ്യാഴാഴ്ച്ച കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മിസ്സ്ഡ്‌കോള്‍+ഇന്റര്‍നെറ്റ് =ഒളിച്ചോട്ടം എന്ന വിഷയവും അവതരിപ്പിച്ച് റമളാന്‍ പ്രഭാഷണം നടത്തും.സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.പ്രഭാഷണം രാവിലെ 9 മണിക്ക് ആരംഭിക്കുന്നു.പരിപാടിയുടെ മുന്നോടിയായി മര്‍ഹൂം ഖാസി സി.എം.അബ്ദുല്ല മുസ്ലിയാരുടെ മഖാം സിയാറത്തിന്ന് മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തി.റമളാന്‍ പ്രഭാഷണം ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് ശൈഖുനാ ആനക്കരകോയക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടരി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റിയുടെ ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് നേടിയ പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക് സമസ്ത പ്രസിഡണ്ടും ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അവാര്‍ഡും പി.ബി.അബ്ദുറസാഖ് എം.എല്‍.എ ക്യാഷ് അവാര്‍ഡും നല്‍കി.ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര,കെ.ടി. അബ്ദുല്ല ഫൈസി,അബ്ബാസ് ഫൈസി പുത്തിഗ, ഇബ്രാഹിം ഫൈസി ജെഡിയാര്‍,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.ഇന്ന് സുന്നി യുവജന സംഘം എം..ഖാസിം മുസ്ലിയാര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും.സമസ്ത പൊതുപരീക്ഷയില്‍ റാങ്ക് നേടിയവര്‍ക്ക് വിവിധ നേതാക്കള്‍ അവാര്‍ഡ് സമ്മാനിക്കും.നാളെ ഓലമുണ്ടൊവ് എം.എസ്.തങ്ങള്‍ മദനി പ്രാരംഭ പ്രാര്‍ത്ഥനയും സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ സമാപന കൂട്ടുപ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും.

ഡോ. സാകിര്‍ നായിക്കിന് ശൈഖ് മുഹമ്മദ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് സമര്‍പ്പിച്ചു

chandrikadaily.com
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം ഇന്ത്യയില്‍ നിന്നുള്ള വിഖ്യാത പണ്ഡിതനും പ്രബോധകനും വാഗ്മിയുമായ ഡോ. സാകിര്‍ നായിക് ഏറ്റുവാങ്ങി. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ രക്ഷാകര്‍ത്താവെന്ന നിലയില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാബീല്‍ കൊട്ടാരത്തിലേക്ക് സാകിര്‍ നായിക്കിനെ ക്ഷണിക്കുകയും അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു.

നേരത്തെ ദുബൈ ചേംബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാകിര്‍ നായിക് സംസാരിച്ചു. ദുബൈ ഉപഭരണാധികാരിയും ടീകോം ചെയര്‍മാനുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘാടക വിഭാഗം ചെയര്‍മാന്‍ ഇബ്രാഹിം മുഹമ്മദ് ബൂമില്‍ഹ തുടങ്ങിയ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു. സാകിര്‍ നായിക്കിന്റെ തികച്ചും ശാന്ത സ്വഭാവത്തിലുള്ള സംവാദവും, ദയാവായ്പിന്റെയും സഹിഷ്ണുതയുടെയും മതമായ ഇസ്‌ലാമിനെ പ്രമാണബദ്ധമായി പ്രബോധനം നടത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സ്വീകരിക്കുന്ന രീതിയും അഭിനന്ദനീയമാണെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയതിലും അതിനെ വ്യാഖ്യാനിക്കുന്നതിലും ഡോ. സാകിര്‍ നായിക് പ്രകടിപ്പിക്കുന്ന ബൗദ്ധികവും ആത്മീയവുമായ കഴിവില്‍ ശൈഖ് മുഹമ്മദ് അദ്ഭുതം കൂറി.

ദിവ്യഗ്രന്ഥത്തെ അത്യഗാധമായി മനസ്സിലാക്കിയതിലും വിലപ്പെട്ട ചില ഗ്രന്ഥങ്ങള്‍ രചിച്ചതിലും അദ്ദേഹത്തെ ശൈഖ് മുഹമ്മദ് അനുമോദിക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആനെ ലോക സമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന ഇത്തരമൊരു മഹത്തായ പരിപാടി ഒരുക്കിയതിലും അതില്‍ തനിക്ക് ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം നല്‍കിയതിലും അങ്ങേയറ്റത്തെ കൃതജ്ഞതയുണ്ടെന്ന് ഡോ. സാകിര്‍ നായിക് പറഞ്ഞു. ആഗോള തലത്തില്‍ തന്നെ ഖുര്‍ആന്‍ മന:പാഠ പ്രതിഭകളെ സൃഷ്ടിക്കുന്ന ഈ മഹത്തായ ഉദ്യമം വിശേഷിച്ചും ഇസ്‌ലാമിക രാജ്യങ്ങളില്‍ വലിയ ഉണര്‍വാണ് പ്രദാനം ചെയ്തിരിക്കുന്നതെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ഡോക്ടറായ സാകിര്‍ നായിക് ഇസ്‌ലാം-താരമത്യ മത വിഷയത്തില്‍ ഇന്ന് ലോകം ആദരിക്കുന്ന പ്രഭാഷകനാണ്. നാല്‍പത്തേഴുകാരനായ നായിക് മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അധ്യക്ഷനുമാണ്.

ഇസ്‌ലാമിക വീക്ഷണങ്ങള്‍ സുവ്യക്തമായി അവതരിപ്പിക്കുന്നതിലും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പൂര്‍ണമായും അകറ്റാനും നായിക്കിന്റെ പ്രഭാഷണങ്ങള്‍ വലിയ തോതില്‍ സഹായിക്കുന്നുണ്ട്. കാര്യ-കാരണ-യുക്തി ബന്ധുരമായും ശാസ്ത്രീയമായും ഇസ്‌ലാം മുന്നോട്ടു വച്ച വസ്തുതകളെ ഖുര്‍ആന്‍, ഹദീസ്, തെളിവുകളുടെ പിന്‍ബലത്തില്‍ അദ്ദേഹം അനന്യ സാധാരണമായാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡോ. സാകിര്‍ 2,000 വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്.

ഇന്ത്യയിലേതിന് പുറമെ അമേരിക്ക, കനഡ, ബ്രിട്ടന്‍, ഇറ്റലി, സഊദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോംങ്, തായ്‌ലാന്റ്, ഒമാന്‍, ഈജിപ്ത്, ഓസ്‌ട്രേലിയ, ഈജിപ്ത്, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നൈജീരിയ, ശ്രീലങ്ക, ബ്രൂണൈ, ഗയാന, ട്രിനിഡാഡ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലും അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്. 200 രാജ്യങ്ങളിലെ ടി.വി-റേഡിയോ ചനലുകളിലും പത്രങ്ങളിലും മാസികകളിലും അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ വന്നിട്ടുണ്ട്.

Sunday, July 28, 2013

ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക്

കാസറകോട് : പ്രമുഖ പണ്ഡിതനും സമസ്ത മുദരിസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപാളുമായ പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക് SKSSF കാസറകോട് ജില്ലാ കമ്മിറ്റി നല്‍കുന്ന രണ്ടാമത് ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. അവാര്‍ഡ് ജൂലൈ 30 ന് കാസറകോട് പുതിയ ബസ്റ്റാന്റിന്ന് സമീപത്ത് നടക്കുന്ന റമളാന്‍ പ്രഭാഷണ വേദിയില്‍ സമസ്ത പ്രസിഡണ്ട് ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ നല്‍കും. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ജില്ലാപ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ , ഹാഷിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹമീദ് ഫൈസി കൊല്ലമ്പാടി, ഹാരിസ്ദാരിമി ബെദിര, സി.പി. മൊയ്തു മൗലവി ചെര്‍ക്കള, മുനീര്‍ ഫൈസി ഇടിയടുക്ക, മുഹമ്മദലി മൗലവി പടന്ന, യൂനുസ് ഹസനി, സലാം ഫൈസി പേരാല്‍ , റഷീദ് ഫൈസി ആറങ്ങാടി, യൂസുഫ് വെടിക്കുന്ന്, സിദ്ദീഖ്‌ബെളിഞ്ചം, മഹ്മൂദ്‌ദേളി, യൂസുഫ് ആമത്തല, ഹാരിസ്ഹസനി മെട്ടമ്മല്‍ , ഫാറൂഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Wednesday, July 24, 2013

സമസ്ത: പൊതുപരീക്ഷ: 93.91% വിജയം; റാങ്കുകള്‍ അധികവും പെണ്‍കുട്ടികള്‍ക്ക്

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2013 ജൂണ്‍ 15, 16 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു..., ഒമാന്‍, ബഹ്‌റൈന്‍, കുവൈറ്റ്, മലേഷ്യ എന്നിവിടങ്ങളിലെ 9266 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 2,09,734 വിദ്യാര്‍ത്ഥികളില്‍ 2,02,270 പേര്‍ പരീക്ഷക്കിരുന്നതില്‍ 1,89,961 പേര്‍ വിജയിച്ചു (93.91%).
അഞ്ചാം തരത്തില്‍ മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ റെയ്ഞ്ച് എടയാറ്റൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ(.നമ്പര്‍:736)യിലെ (രജി. നമ്പര്‍.57361) മിന്‍ഹാജ എ.പി. D/o. അബ്ദുസ്സലാം ഫൈസി 500ല്‍ 494 മാര്‍ക്ക് നേടി ഒന്നാം റാങ്കും, കാസര്‍ഗോഡ് ജില്ലയിലെ ബോവിക്കാനം റെയ്ഞ്ച് ആലൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (.നമ്പര്‍:5880)യിലെ (രജി.നമ്പര്‍:8846) ആയിഷത്ത് അസ്‌ന സഅ്ദീന്‍ D/o. അബ്ബാസ്, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി റെയ്ഞ്ച് ഇരൂപ്പ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (.നമ്പര്‍:5924)യിലെ (രജി. നമ്പര്‍: 103982) അന്‍സല്‍ന D/o. അനസ് എന്നീ വിദ്യാര്‍ത്ഥിനികള്‍ക്ക് 500ല്‍ 492 മാര്‍ക്ക് നേടി രണ്ടാം റാങ്കും, ഒമാനിലെ മസ്‌ക്കറ്റ്-സീബ് എസ്.വൈ.എസ്. തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ (.നമ്പര്‍:8099)യിലെ (രജി. നമ്പര്‍. 108826) ഫാത്വിമ സന പി.പി.കെ. D/o. റിയാസ്, കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ റെയ്ഞ്ച് തെക്കെപുറം-പടന്ന റഹ്മാനിയ്യ ബ്രാഞ്ച് മദ്‌റസ(.നമ്പര്‍:6738)യിലെ (രജി. നമ്പര്‍.11783) ശറഫുന്നിസ കെ.എം. D/o. അശ്‌റഫ് എന്നീ വിദ്യാര്‍ത്ഥിനികള്‍ 500ല്‍ 491 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. അഞ്ചാം തരത്തില്‍ 1515 ഡിസ്റ്റിംങ്ഷനും, 10295 ഫസ്റ്റ് ക്ലാസും, 12253 സെക്കന്റ് ക്ലാസും, 70717 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 94,780 പേര്‍ വിജയിച്ചു (89.64%).
ഏഴാം തരത്തില്‍ മലപ്പുറം ജില്ലയിലെ മോങ്ങം റെയ്ഞ്ച് വീമ്പൂര്‍ ദാറുല്‍ഹുദാ കോളെജ് മദ്‌റസ(.നമ്പര്‍:2235)യിലെ (രജി. നമ്പര്‍. 35008) സൈനബ എം D/o. മുഹമ്മദ് മുസ്‌ലിയാര്‍, താഴെക്കോട് റെയ്ഞ്ച് മരുതല ലിവാഉല്‍ ഇസ്‌ലാം മദ്‌റസ(.നമ്പര്‍:4333)യിലെ (രജി. നമ്പര്‍. 54134) ഫാത്വിമ അമല്‍ കെ D/o. മുഹമ്മദലി എന്നീ വിദ്യാര്‍ത്ഥിനികള്‍ക്ക് 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, കിടങ്ങയം റെയ്ഞ്ച് മുടിക്കോട് ലിവാഉല്‍ ഹുദാ മദ്‌റസ(.നമ്പര്‍:1397)യിലെ (രജി. നമ്പര്‍.42689) മുബശ്ശിറ സി.ടി D/o. അബ്ദുറഹിമാന്‍, കാവന്നൂര്‍ റെയ്ഞ്ച് ചൂച്ചേങ്ങല്‍ ദാറുല്‍ ഉലൂം മദ്‌റസ (.നമ്പര്‍:3187)യിലെ (രജി. നമ്പര്‍.37064) സല്‍മാനുല്‍ഫാരിസ് എം.ടി. S/o. അബൂബക്കര്‍ എന്നിവര്‍ക്ക് 400ല്‍ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും, കോഴിക്കോട് ജില്ലയിലെ വടകര റെയ്ഞ്ച് കോട്ടക്കല്‍ ഹിദായത്തുസ്വിബ്‌യാന്‍ മദ്‌റസ (.നമ്പര്‍:292)യിലെ (രജി. നമ്പര്‍.18893) മുഹമ്മദ് ഹിസാന്‍ ടി S/o. അബ്ദുറഹീം, വയനാട് ജില്ലയിലെ പനമരം റെയ്ഞ്ച് അഞ്ചുകുന്ന് മിഫ്താഹുല്‍ ഉലൂം മദ്‌റസ (.നമ്പര്‍:3168)യിലെ (രജി. നമ്പര്‍.23780) ശാഹിന കെ D/o. അശ്‌റഫ്, ദക്ഷിണ കന്നഡ ജില്ലയിലെ കടബ റെയ്ഞ്ച് സുങ്കതകട്ടെ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (.നമ്പര്‍:2456)യിലെ (രജി. നമ്പര്‍.2882) നിശാന എം.D/o. അബ്ദുസ്സലാം, മലപ്പുറം ജില്ലയിലെ മോങ്ങം റെയ്ഞ്ച് വളമംഗലം ഇര്‍ശാദുസ്സിബിയാന്‍ മദ്‌റസ (.നമ്പര്‍:1870)യിലെ (രജി. നമ്പര്‍.34947) ഫാത്തിമത്തുസുഹ്‌റ ടി D/o. ഹൈദറലി എന്നിവര്‍ 400ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. ഏഴാം തരത്തില്‍ 8733 ഡിസ്റ്റിംങ്ഷനും, 26214 ഫസ്റ്റ് ക്ലാസും, 14918 സെക്കന്റ് ക്ലാസും, 23175 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 73040 പേര്‍ വിജയിച്ചു (98.42%).
പത്താം തരത്തില്‍ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ റെയ്ഞ്ച് മുതിരിപ്പറമ്പ് ദാറുല്‍ ഉലൂം മദ്‌റസ(.നമ്പര്‍:1325)യിലെ (രജി. നമ്പര്‍.9990) ശബാന ജാസ്മിന്‍ പി.സി. D/o. ഉമര്‍ 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, കാളികാവ് റെയ്ഞ്ച് ചാഴിയോട് നൂറുല്‍ ഇസ്‌ലാം മദ്‌റസ (.നമ്പര്‍:131)യിലെ (രജി.നമ്പര്‍.12459) റിന്‍സിയ വി.പി. D/o. ഹംസ, കൊടശ്ശേരി റെയ്ഞ്ച് ചെറുകോട് മലക്കല്‍ ബിദായത്തുല്‍ ഹിദായ മദ്‌റസ (.നമ്പര്‍:4904)യിലെ (രജി.നമ്പര്‍.11791) മുഹമ്മദ് ജസീല്‍ വി.ടി. S/o. കുഞ്ഞിമുഹമ്മദ് എന്നിവര്‍ 400ല്‍ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും, പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര റെയ്ഞ്ച് പാറപ്പുറം ഇര്‍ശാദുല്‍ അഥ്ഫാല്‍ മദ്‌റസ (.നമ്പര്‍:2917)യിലെ (രജി.നമ്പര്‍.13531) ഖദീജത്തുന്നസ്വീഹ കെ. D/o. അബ്ദുല്‍ഹമീദ് മുസ്‌ലിയാര്‍, മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ റെയ്ഞ്ച് പുല്ലിക്കുത്ത് സിറാജുല്‍ഹുദാ ബ്രാഞ്ച് മദ്‌റസ (.നമ്പര്‍:6806)യിലെ (രജി.നമ്പര്‍.13009) മുഫീദ വി.ടി. D/o. അബ്ദുസ്സലീം എന്നീ വിദ്യാര്‍ത്ഥിനികള്‍ 400ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. പത്താം തരത്തില്‍ 2791 ഡിസ്റ്റിംങ്ഷനും, 8672 ഫസ്റ്റ് ക്ലാസും, 4043 സെക്കന്റ് ക്ലാസും, 5343 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 20849 പേര്‍ വിജയിച്ചു (99.36%).
പ്ലസ്ടു പരീക്ഷയില്‍ കാസര്‍ഗോഡ് ജില്ലയിലെ കോട്ടിക്കുളം റെയ്ഞ്ച് ചെമ്പരിക്ക ദിറായത്തുല്‍ ഇസ്‌ലാം മദ്‌റസ (.നമ്പര്‍:3264)യിലെ (രജി. നമ്പര്‍.113) അബ്ദുല്‍അസീസ് സി.എം. S/o. മുഹമ്മദ് കുഞ്ഞി 400ല്‍ 384 മാര്‍ക്ക് നേടി ഒന്നാം റാങ്കും, മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ റെയ്ഞ്ച് മുതിരിപ്പറമ്പ് ദാറുല്‍ ഉലൂം മദ്‌റസ(.നമ്പര്‍:1325)യിലെ (രജി. നമ്പര്‍.784) ജസീറ പി D/o. മുഹമ്മദ് 400ല്‍ 382 മാര്‍ക്ക് നേടി രണ്ടാം റാങ്കും, കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി റെയ്ഞ്ച് തട്ടാരി ഉര്‍വത്തുല്‍ ഇസ്‌ലാം മദ്‌റസ (.നമ്പര്‍:1129)യിലെ (രജി.നമ്പര്‍.333) ത്വയ്യിബ സലീം പി D/o. മുഹമ്മദ് സലീം 400ല്‍ 373 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. പ്ലസ്ടു ക്ലാസ്സില്‍ 33 ഡിസ്റ്റിംങ്ഷനും, 282 ഫസ്റ്റ് ക്ലാസും, 221 സെക്കന്റ് ക്ലാസും, 756 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 1292 പേര്‍ വിജയിച്ചു (96.56%).
ആകെ വിജയിച്ച 1,89,961 പേരില്‍ 13,072 പേര്‍ ഡിസ്റ്റിംഷനും, 45,463 പേര്‍ ഫസ്റ്റ് ക്ലാസും, 31,435 പേര്‍ സെക്കന്റ് ക്ലാസും, 99,991 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്‍ 76,793 പേര്‍ വിജയം നേടി. ഏറ്റവും കുറച്ചു പരീക്ഷാര്‍ത്ഥികളെ പങ്കെടുപ്പിച്ച കോട്ടയം ജില്ലയില്‍ 162 പേര്‍ വിജയം വരിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണ്ണാടകയിലെ ദക്ഷിണകന്നട ജില്ലയില്‍ 6,674 പേര്‍ വിജയിച്ചു. ഏറ്റവും കുറവു വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്ന ഹാസന്‍ ജില്ലയില്‍ 56 പേരും വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ യു...യില്‍ 386 പേരും, കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെ നേരിട്ട കുവൈറ്റില്‍ നിന്ന് 2 പേരും വിജയിച്ചു. ഈ വര്‍ഷം 5-ാം ക്ലാസില്‍ 1253 മദ്‌റസയും 7-ാം ക്ലാസില്‍ 1630 മദ്‌റസയും 10-ാം ക്ലാസില്‍ 499 മദ്‌റസയും +2 ക്ലാസില്‍ 20 മദ്‌റസയും 100 ശതമാനം വിജയം നേടി.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2013 ഓഗസ്റ്റ് 25ന് ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. ഓഗസ്റ്റ് 17ന് മുമ്പ് 50രൂപ ഫീസടച്ചു രജിസ്തര്‍ ചെയ്യണം. നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം താഴെപറയുന്ന സമസ്ത വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
മാര്‍ക്ക് ലിസ്റ്റ് 123 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂലൈ 25 വ്യാഴാഴ്ച പകല്‍ 11മണിക്ക് വിതരണം ചെയ്യും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 2013 ആഗസ്ത് 17 വരെ സ്വീകരിക്കും. റാങ്ക് ജേതാക്കള്‍ക്കും, അവരുടെ അദ്ധ്യാപകര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. പ്ലസ്ടു ക്ലാസില്‍ ഒന്നാം റാങ്ക് ജേതാവിനും, അദ്ധ്യാപകനും, സ്ഥാപനത്തിനും പാണക്കാട് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡായ 5000 രൂപ വീതം നല്‍കും. പരീക്ഷാ ഫലം www.samastha.net, www.samastharesult.org, www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
എന്ന്,
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
ചെയര്‍മാന്‍-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്
പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍
ജനറല്‍ സെക്രട്ടറി-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍
സെക്രട്ടറി-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
ഡോ. എന്‍..എം.അബ്ദുല്‍ഖാദിര്‍
സെക്രട്ടറി-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
പിണങ്ങോട് അബൂബക്കര്‍
മാനേജര്‍-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌

Monday, July 22, 2013

ഈത്തപ്പഴം ഊര്‍ജ കലവറ

thejasnews
സൌന്ദര്യവും ആരോഗ്യവും ഉണ്ടാവാന്‍ ആഗ്രഹിക്കാത്തവരുണ്േടാ? ചുവന്നു തുടുത്ത അറബികളുടെ സൌന്ദര്യം കണ്ട് അന്തംവിട്ടു ിന്നിട്ടില്ലാത്ത ഗള്‍ഫുകാരുണ്ടാവില്ല. ിങ്ങള്‍ക്കും സൌന്ദര്യവും ബുദ്ധിയും ഉണ്ടാവാുള്ള എളുപ്പവഴിയാണ് ഈത്തപ്പഴം. ഈത്തപ്പഴമില്ലാത്ത ാമ്പുതുറകളില്ല. പോഷകസമ്പന്നമായ ഈ ഫലം ാമ്പുകാലത്തു മാത്രമല്ല, മറ്റു സമയത്തും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതു ശരീരത്ത്ി ഓജസ്സും പ്രസരിപ്പും ല്‍കുന്നു. പ്രവാചകന്‍ മുഹമ്മദ് ബി ാമ്പു തുറന്നത് കാരക്കകൊണ്ടായിരുന്നു. ഈത്തപ്പഴം കൊണ്ട് ാമ്പു തുറക്കാന്‍ പ്രേരിപ്പിച്ച പ്രവാചകന്‍ അതിു കാരണമായി പറഞ്ഞത് അത് അുഗ്രഹമാണ് എന്നാണ്. ല്ല മാംസളമായ പഴത്തെ ഈത്തപ്പഴം എന്നും ഉണക്കിയതി കാരക്ക എന്നും പറയുന്നു. ഇന്നു ാമ്പുതുറകളില്‍ കാരക്കയുടെ സ്ഥാം ഈത്തപ്പഴം കൈയടക്കി. വിവിധ രാജ്യങ്ങളില്‍ിന്നുള്ള മധുവൂറുന്ന ഈത്തപ്പഴങ്ങള്‍ പഴക്കടകളുടെ ആകര്‍ഷണമാണ്. ാമ്പ് സമയത്തു പകലന്തിയോളം ഭക്ഷണപാീയങ്ങള്‍ വര്‍ജിച്ചശേഷം സന്ധ്യയില്‍ ാമ്പു തുറക്കുമ്പോള്‍ കാരക്കയുടെ ഒരു കഷണം ഭക്ഷിച്ചാല്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ ഒന്നും ഉണ്ടാവുകയില്ലെന്നു വൈദ്യശാസ്ത്രം പറയുന്നു.

ഈത്തപ്പ(ശാസ്ത്രീയാമം: ജവീലിശഃ ഉമര്യഹശളലൃമ)യിലുണ്ടാവുന്ന ഈ പഴം സ്വാദിഷ്ടമാണ്. ഔഷധമായും ഭക്ഷ്യപദാര്‍ഥമായും ആളുകള്‍ ഇതുപയോഗിച്ചുകൊണ്ടിരിക്കുന്നു. ല്ല മധുരമുള്ളതും തിേന്റെ ിറത്തിലുള്ളതുമായ ഈത്തപ്പഴം ഡാക്ടിലിഫെറേ (ഉമര്യഹശളലൃമ) സസ്യകുലത്തില്‍ പെടുന്നു. ഈത്തപ്പഴം ഉണക്കിയതായാലും പഴുത്തതായാലും അതില്‍ ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, വൈറ്റമിുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കാരക്കയുടെ കുരുവിു പോലും ഔഷധഗുണമുണ്ട്.
ഗര്‍ഭകാലത്തു സ്ത്രീകള്‍ ഈത്തപ്പഴം ദിവസേ കഴിക്കുന്നതു ശിശുവിന്റെ ആരോഗ്യത്തിു ല്ലതാണ്. അതു സന്താത്തെ ബുദ്ധിമാാക്കുമെന്നു ബി പറഞ്ഞു. പ്രസവിച്ചുകിടക്കുന്നവര്‍ക്കും ഏറ്റവും ല്ല ആഹാരമാണിത്. കാരക്കയില്‍ ഓക്സിറ്റോസിന്‍ എന്ന ഘടകം കൂടുതല്‍ ഉണ്െടന്നതാണു കാരണം. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും ഇതില്‍ിന്നു ലഭിക്കും. ഈസാബിയെ ഗര്‍ഭം ധരിച്ച സമയത്ത് മാതാവായ മറിയമിാട് അടുത്തുള്ള ഈത്തപ്പമരം കുലുക്കാന്‍ ദൈവം ആവശ്യപ്പെട്ടതായി ഖുര്‍ആന്‍ പറയുന്നു. പ്രമേഹരോഗികള്‍ക്കും ഈ പഴം ഉപയോഗിക്കാവുന്നതാണ്. പ്രസവം കഴിഞ്ഞയുടന്‍ അമ്മമാര്‍ക്കു പഴവര്‍ഗങ്ങള്‍ കൊടുക്കണമെന്നു ഡോക്ടര്‍മാര്‍ ിര്‍ദേശിക്കുന്നു.
പ്രസവം കാരണം ദുര്‍ബലമായ ശരീരം ഉത്തേജിപ്പിക്കാും ഊര്‍ജസ്വലമാക്കാും വേണ്ടിയത്രേ ഇത്. വജാതശിശുവിായി വേണ്ടത്ര പാലുല്‍പ്പാദിപ്പിക്കാും ഇതാവശ്യമാണ്. ഈത്തപ്പഴത്തിലടങ്ങിയിരിക്കുന്ന ഓക്സിറ്റോസിന്‍ സുഖപ്രസവത്ത്ി ഡോക്ടര്‍മാര്‍ ല്‍കുന്ന ഔഷധത്തിലെ ഒരു പ്രധാ കൂട്ടാണ്. സമൃദ്ധമായി പാലുണ്ടാവാും ഇതു സഹായകമാണ്. ശരീരത്തിലെ ശ്ളേഷ്മഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിറ്റോസിന്‍ പ്രസവസമയത്തു ശിശുവി ഗര്‍ഭാശയത്തില്‍ിന്നു പുറത്തു കൊണ്ടുവരാന്‍ ഗര്‍ഭപാത്രത്തെ സങ്കോചിപ്പിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണാണ്.
ശരീരത്തിു കൂടുതല്‍ ചാലകശക്തി ല്‍കുന്നതും എളുപ്പം ദഹം സംഭവിക്കുന്നതുമായ ഒരു പ്രത്യേകതരം പഞ്ചസാരയാണ് ഈത്തപ്പഴത്തിലടങ്ങിയിട്ടുള്ളത്. ശരീരത്തിലെ പഞ്ചസാരയുടെ അളവു ക്രമാതീതമായി വര്‍ധിപ്പിക്കുന്ന ഗ്ളൂക്കോസ് ഇത്തില്‍പ്പെട്ട പഞ്ചസാരയല്ല ഈത്തപ്പഴത്തിലേത്. ഈത്തപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമായുള്ളതിാല്‍ ഗര്‍ഭിണികള്‍ക്ക് ഛര്‍ദിക്കു ശമമുണ്ടാവാന്‍ ഇതു സഹായിക്കുന്നു. ക്ഷയം, പ്രമേഹം, ഗ്രഹണി, വാതം, ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് ഉത്തമമായ ഔഷധമാണിത്.
ഖുര്‍ആില്‍ പലയിടത്തും സ്വര്‍ഗീയാുഗ്രഹമായാണ് കാരക്കയെ വാഴ്ത്തുന്നത്. സ്വര്‍ഗത്തില്‍ വിശ്വാസികള്‍ക്കായി അല്ലാഹു ഒരുക്കിവച്ചിരിക്കുന്ന പഴങ്ങളില്‍ ഒന്നാണ് ഈത്തപ്പഴമെന്നു ഖുര്‍ആന്‍ പറയുന്നു. കാരക്ക ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്നു.
ശരീരത്ത്ി ഊര്‍ജസ്വലതയും ആരോഗ്യവും ല്‍കുന്ന ിരവധി ഘടകങ്ങള്‍ കാരക്കയിലുണ്ട്.
 ഇതു ാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയാല്‍ സമൃദ്ധമാണ്. കാരക്കയില്‍ പ്രോട്ടീന്‍, കാല്‍സ്യം, അമിാ ആസിഡ്, സള്‍ഫര്‍, അയേണ്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗീസ്, കോപ്പര്‍, കൊബാള്‍ട്ട്, മഗ്ീഷ്യം, സിങ്ക് എന്നീ പോഷകങ്ങളുണ്ട്. കൂടാതെ ഫൈബര്‍, ജീവകം എ1, ബി1, ബി2, ബി3, ബി5, ബി9 എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു.
വൈറ്റമിന്‍ ബി കൊണ്ട് ധ്യമായ ഫോലിക് അമ്ളം ഈത്തപ്പഴത്തിലുണ്ട്. പുതിയ കോശിര്‍മിതിക്കും അമിാ അമ്ളത്തിന്റെ ഉല്‍പ്പാദത്തിും ഇത് അത്യന്താപേക്ഷിതമാണ്.  20-35 ഗ്രാം ാരുകള്‍ ലഭിക്കാാവശ്യമായ ഈത്തപ്പഴം ഒരു ദിവസം കഴിക്കണമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ിര്‍ദേശിക്കുന്നു. ഒരു കപ്പ് കാരക്കയില്‍ 415 കലോറി ഊര്‍ജവും 95 ഗ്രാം ഷുഗറും 110 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.
കാരക്ക ശരീരത്തില്‍ ജലത്തിന്റെ അളവ് സന്തുലിതമാക്കുന്നതിാവശ്യമായ പൊട്ടാസ്യം  ല്‍കുന്നു. ഓക്സിജന്‍ ശരിയാംവിധം തലച്ചോറിലെത്തിക്കാും രക്തത്തിലെ വിസര്‍ജ്യങ്ങളെ തള്ളാും പൊട്ടാസ്യം ആവശ്യമാണ്. കിഡ്ിയുടെ പ്രവര്‍ത്തം, എല്ലുകളുടെ വളര്‍ച്ച എന്നിവ കാര്യക്ഷമമാക്കാന്‍ കാരക്കയ്ക്ക് കഴിയും. രക്തത്തില്‍ ഇരുമ്പിന്റെ കുറവ് ഇതു പരിഹരിക്കുന്നു. ജീവകം ബി5, ബി9 എന്നിവ ാഡീഞരമ്പുകള്‍ക്കു ശക്തി ല്‍കും.
രണ്േടാ മൂന്നോ ഈത്തപ്പഴം ദിവസവും കഴിച്ചാല്‍ ഫോസ്ഫറസിന്റെ കുറവു പരിഹരിക്കാാവും. ഈത്തപ്പഴം വൃക്കകളുടെ ശരിയായ പ്രവര്‍ത്തത്ത്ി ഉത്തമമാണ്. മൂലക്കുരുവിും വിഷബാധയ്ക്കും പരിഹാരമാണിത്.
ക്രി.മു. 4000 മുതല്‍ മുഷ്യര്‍ ഈത്തപ്പ കൃഷിചെയ്തിരുന്നതായി കരുതുന്നു. എപ്പോഴും കിളിര്‍ത്തു കാണപ്പെടുന്ന ഈത്തപ്പ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണു കാണപ്പെടുന്നതെങ്കിലും മിതശീതോഷ്ണ മേഖലയിലും വളര്‍ന്നുവരാറുണ്ട്. എല്ലാ കാലാവസ്ഥയിലും ഉണങ്ങാതെ ില്‍ക്കുന്ന വൃക്ഷങ്ങളില്‍ പെട്ടതാണ് ഈത്തപ്പ. മധ്യേഷ്യയില്‍ ആയിരക്കണക്കിു വര്‍ഷങ്ങള്‍ക്കു മുമ്പു തൊട്ടേ ഈത്തപ്പഴം മുഖ്യ ഭക്ഷണപദാര്‍ഥമാണ്. ഈജിപ്ത്, സൌദി അറേബ്യ, ഇറാന്‍, യു.എ.ഇ, അല്‍ജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണു ലോകത്തിലെ പ്രധാ ഈത്തപ്പഴ ഉല്‍പ്പാദകര്‍.  
കഠിമായ ചൂടി ചെറുത്തുില്‍ക്കാുള്ള ശേഷി ഇതിുണ്ട്.  ഈത്തപ്പ അഞ്ചാം വര്‍ഷം മുതല്‍  പുഷ്പിക്കാന്‍ തുടങ്ങും. 30-40 വര്‍ഷം വരെ ല്ലവിധത്തില്‍ അത് ഫലമുല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കും. വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്ന പൂക്കുംപോലെ റമദാ സ്വാഗതംചെയ്യാന്‍ ജൂണ്‍മാസത്തോടെ ഈത്തപ്പഴം വിളഞ്ഞു പാകമാവുന്നു. ഒരു സീസണില്‍ ഒരു ഈത്തപ്പയില്‍ിന്ന് ൂറു കിലോ വരെ പഴം ലഭിക്കുന്നു.
മക്കള്‍ക്കു ദിവസവും ചോക്ളേറ്റും മിഠായിയും വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കള്‍ അവരോടു സ്ഹേമുണ്െടങ്കില്‍ ചെയ്യേണ്ടത് ഈത്തപ്പഴം പോലുള്ള പഴങ്ങള്‍ വാങ്ങി ല്‍കുകയാണ്. പ്രഭാതത്തില്‍ ിങ്ങളുടെ ശരീരത്തിലേക്ക് ആദ്യം ചെല്ലുന്നത് ഈത്തപ്പഴമാവട്ടെ. എന്നുവച്ച് ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍ അറിഞ്ഞ് ധൃതികൂട്ടി അങ്ങാടിയിലേക്കു ചെന്നാല്‍ വില കേട്ട് ിങ്ങള്‍ ഞെട്ടിയേക്കും. കിലോയ്ക്ക് 100 മുതല്‍ 4,000 വരെയാണു വില.