Wednesday, September 28, 2011

സമസ്ത 85-ാം വാര്‍ഷിക സംസ്ഥാനതല പ്രചരണോദ്ഘാടനം വാഹനപ്രചരണജാഥ ഇന്ന് ത്രിക്കരിപ്പുരില്‍ നിന്ന്

തൃക്കരിപ്പൂര്‍: 2011 ഡിസംബര്‍ 23,24,25,26 തീയ്യതികളില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച് നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം ഒക്‌ടോബര്‍ 2 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കാസര്‍കോട് പുതിയ ബസ്സ് സ്റ്റാന്റിന് സമീപത്തുളള ശഹീദേമില്ലത്ത് സി.എം. ഉസ്താദ് നഗറില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടക്കും. സംസ്ഥാനതല പ്രചരണോദ്ഘാടനത്തിന്റെ ഭാഗമായി ജില്ലാതല വാഹനപ്രചരണജാഥ സെപ്റ്റംബര്‍ 29 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് തൃക്കരിപ്പൂര്‍ - ബീരിച്ചേരി മഖാം സിയാറത്തോടുകൂടി ആരംഭിച്ച് മേല്‍പറമ്പില്‍ സമാപിക്കും. 30 ന് വെള്ളിയാഴ്ച തളങ്കര മാലിക്ദീനാര്‍ മഖാം സിയാറത്തോടുകൂടി ആരംഭിച്ച് ബങ്കരമഞ്ചേശ്വരയില്‍ സമാപിക്കും. ഒക്‌ടോബര്‍ 1 ന് സീതാംഗോളിയില്‍ നിന്നാരംഭിച്ച് ചെര്‍ക്കളയില്‍ സമാപിക്കും. വാഹനജാഥയെ അതാത് മേഖലാ പരിധിയില്‍ എസ്.കെ.എസ്.എസ്.എഫ് മേഖല ഭാരവാഹികളും എസ്.വൈ.എസ്. മണ്ഡലം ഭാരവാഹികളും അനുഗമിക്കും. ജില്ലാപ്രചരണകമ്മിറ്റിയോഗത്തില്‍ ചെയര്‍മാന്‍ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ റഷീദ് ബെളിഞ്ചം, ഹാരീസ് ദാരിമി ബെദിര, മൊയ്തു ചെര്‍ക്കള, എ.എ.സിറാജുദ്ദീന്‍ ഖാസിലൈന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

വിമന്സ് കോഡ് പരിഷ്കരണ റിപ്പോര്ട്ന് തള്ളണം: സമസ്ത

തേഞ്ഞിപ്പലം: നിയമ പരിഷ്‌കരണ സമിതിയുടെ 'വിമന്‍സ് കോഡ് പരിഷ്‌കരണ റിപ്പോര്‍ട്ട് തള്ളണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ. മതവിശ്വാസികളെ സ്പര്‍ശിക്കുന്ന വിഷയങ്ങളില്‍ പരിഷ്‌കരണം നടത്തുമ്പോള്‍ മതപണ്ഡിതന്മാരുമായി ആശയവിനിമയത്തിന് അതത് സര്‍ക്കാരുകള്‍ തയാറാകേണ്ടതുണ്ട് - സമസ്ത മുശാവറ മുന്നറിയിപ്പ് നല്‍കി.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കേന്ദ്ര മുശാവറ യോഗം ഉദ്ഘാടനം ചെയ്തു. കാളമ്പാടി മുഹമ്മദ് മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍, കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍, ടി.കെ.എം. ബാവ മുസല്യാര്‍, പ്രഫ. കെ. ആലിക്കുട്ടി മുസല്യാര്‍, സി.കെ.എം. സാദിഖ് മുസല്യാര്‍, എം.എം. മുഹിയദ്ദീന്‍ മുസല്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Monday, September 26, 2011

കേരള വിമന്‍സ്‌ കോഡ്‌ ബില്ല് വ്യവസ്ഥകള്‍ പരിഷ്‌കൃത സമൂഹത്തില്‍ അനുയോജ്യമല്ല: അബ്ദുസമദ്‌ പൂക്കോട്ടൂര്‍

കോഴിക്കോട്‌: ജനസംഖ്യ നിയന്ത്രണത്തിലുള്ള വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്യുന്ന വി ആര്‍ കൃഷ്‌ണയ്യര്‍ സമിതിയുടെ കേരള വിമന്‍സ്‌ കോഡ്‌ ബില്ല് പരിഷ്‌കൃത സമൂഹത്തില്‍ അനുയോജ്യമല്ലെന്ന്‌ എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി അബ്ദുസമദ്‌ പൂക്കോട്ടൂര്‍ പറഞ്ഞു. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് പരിസരത്ത് വെച്ച് ചാനല്‍ പ്രധിനിതികളുടെ ചോദ്യങ്ങളോട്പ്രതികരിക്കുകയയിരുന്നു അദ്ധേഹം.
ലഭ്യമായ വിഭവങ്ങള്‍ ജനസമൂഹങ്ങള്‍ക്കിടയില്‍ നീതിപൂര്‍വകവും കാര്യക്ഷമവുമായി വിതരണം ചെയ്യുന്നതിനു മാര്‍ഗങ്ങള്‍ ആരായുന്നതിനു പകരം കുറുക്കുവഴികള്‍ നിര്‍ദേശിക്കുന്ന വിദഗ്‌ധ സമിതികളെ പൊതുജനം തള്ളിക്കളയു കയാണ് വേണ്ടത്..
മൂന്നാമത്തെ കുഞ്ഞിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ശിക്ഷാവിധികള്‍ സ്വീകരിക്കുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശമായ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധംകൂടിയാണ്‌
ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശരീഅത്ത്‌ വിവാദക്കാലത്തുണ്‌ടായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും പൂക്കോട്ടൂര്‍ പറഞ്ഞു.

Sunday, September 25, 2011

തിരുകേശ വിവാദ ബോര്‍ഡിനെ ചൊല്ലി തര്‍ക്കം

ത്രിക്കരിപ്പൂര്‍: തിരുകേശ വിവാദ ബോര്‍ഡിനെ ചൊല്ലി തര്‍ക്കം പൊലീസ്‌ ബോര്‍ഡ്‌ മാറ്റി ശനിയാഴ്ച്ച രാവിലെയാണ്‌ ബസ്റ്റാണ്റ്റ്‌ പരിസരത്ത്‌ ബോര്‍ഡ്‌ പ്രത്യക്ഷപ്പെ'ത്‌. ഇസ്ളാമിണ്റ്റെ പേരില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ത'ിപ്പ്‌ എ തലകെി'ാടെയുള്ള ബോര്‍ഡില്‍ വിവാധ കേശത്തെ കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്‌ ഇതില്‍ രോക്ഷം കൊണ്ട ഒരു വിഭാഗം സുി പ്രവര്‍ത്തകര്‍ ചന്തേര പൊലീസില്‍ പരതി നല്‍കി പൊലീസെത്തി ബോര്‍ഡ്‌ നീക്കിയെങ്കിലും മറ്റൊരു ബോര്‍ഡ്‌ സലഫി മസ്ജിദ്‌ പരിസരത്തുണ്ടായിരുന്നു എാല്‍ ഇത്‌ മാറ്റാന്‍ പൊലീസ്‌ തയ്യാറായില്ല. ഇരു വിഭാഗത്തേയും ചന്തേര പൊലീസ്‌ വിളിച്ചു വരുത്തി ചര്‍ച്ച ചെയ്തു പരിഹരിച്ചതായി അറിയുന്നു

abdulla valvakkad

Saturday, September 17, 2011

കാസര്‍കോട് ജില്ലാ skssf സുന്നീ ആദര്‍ശകാമ്പയിന്‍

കാസര്‍കോട് : എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ആറുമാസത്തെ കര്‍മ്മപദ്ധതിയുടെ ഭാഗമായി ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്ന് മാസത്തെ സുന്നീ ആദര്‍ശകാമ്പയിന്‍ സംഘടിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. കാമ്പയിന്റെ ഭാഗമായി ജില്ലാതലത്തില്‍ മുഖാമുഖം, സുന്നത്ത് ജമാഅത്ത് ശില്പശാല മേഖലാതലത്തില്‍ ആദര്‍ശപ്രഭാഷണങ്ങള്‍ ക്ലസ്റ്റര്‍ - ശാഖതലങ്ങളില്‍ ആദര്‍ശപ്രചരണസംഗമങ്ങള്‍ എന്നിവ സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തു ചെര്‍ക്കള, ആലിക്കുഞ്ഞി ദാരിമി, കെ.എല്‍.അബ്ദുള്‍ഹമീദ് ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ഹനീഫ് ഹുദവി ദേലംപാടി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഫൈസല്‍ ദാരിമി കുമ്പള, മുനീര്‍ ഫൈസി ഇടിയടുക്ക, റസാഖ് അര്‍ശദി കുമ്പഡാജ, ഇസ്മായില്‍ മാസ്റ്റര്‍ കക്കുന്നം, ഹമീദലി നദ്‌വി ഉദുമ, യൂസഫ് ഹുദവി മുക്കൂട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Wednesday, September 14, 2011

കേരളത്തിലെ ഇസ്‍ലാമിക വളര്‍ച്ചയില്‍ സമസ്‌തയുടെ പങ്ക്‌ മറക്കാനാവാത്തത്‌ : മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ

റിയാദ്‌ : പരസ്‌പരം സഹായിച്ചും കൊടുത്തും ഉള്ള കേരളത്തിലെ മുസ്ലിംകളുടേ

സംഘടിത ശക്തി ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളിലെ മുസ്ലിംകളെ അപേക്ഷിച്ച്‌
വളരെ വലുതാണ്‌. നമ്മുടെ മുന്‍തലമുറ ഇസ്‍ലാമിക പ്രസ്‌താനത്തോട്‌ കൂടുതല്‍
പ്രതിബദ്ധത കാണിച്ചിരുന്നു. അതുകൊണ്ടാണ്‌ നാം ഇന്ന്‌ കാണൂന്ന കേരളത്തിലെ
മുസ്ലിംകളുടെ ഉയര്‍ച്ചക്കുള്ള മുഖ്യ കാരണം. ഇതിനെല്ലാം ഉദാഹരണമാണ്‌ നാം
ഇന്ന്‌ കേരളത്തില്‍ കാണൂന്ന പള്ളികളും, മദ്രസ്സകളും, യതീംഖാനകളും,
കോളേജുകളുമെല്ലാം. ഇത്ത്യാതി കാര്യങ്ങള്‍ കേരളത്തില്‍ മുറിഞ്ഞു പോവാതെ
തുടര്‍ന്നു വന്നതില്‍ നമ്മുടെ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്ക്‌ മുഖ്യ
പങ്കുണ്ടെന്ന്‌ എസ്‌. വൈ. എസ്‌ സംസ്‌ഥാന സെക്രട്ടറി മുസ്‌തഫ മാസ്റ്റര്‍
മുണ്ടുപാറ സദസ്സിനെ ഓര്‍മിപ്പിച്ചു.


മാലിക്‌ ദീനാറും അനുയായികളും കേരളത്തില്‍ വന്നപ്പോള്‍ ആദ്യം
നിര്‍മിച്ചത്‌ പള്ളിയായിരുന്നു. അങ്ങിനെ അവര്‍ പലഭാഗത്തും പള്ളികള്‍
നിര്‍മിച്ചു മഹല്ലുകള്‍ക്ക്‌ രൂപം നല്‌കി. ഇന്നുകാണുന്ന
പതിനായിരക്കണക്കിന്‌ മഹല്ലുകള്‍ ഉണ്ടായത്‌ ഈ രൂപത്തിലാണ്‌. കേരളത്തില്‍
14 നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ ഇസ്ലാമിന്റെ തുടക്കം
കുറിച്ചിട്ടുണ്ട്‌. കേരളത്തില്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുതന്നെ മഹല്ല്‌
സംവിധാനം നിലനില്‍ക്കുന്നുണ്ട്‌. ഇന്ന്‌ കേരളത്തിലേതു പോലെ ചുരുക്കം
സ്‌ഥലങ്ങളില്‍ മാത്രമാണ്‌ പ്രവാചകന്റെ കാലം മുതല്‍ക്കുള്ള ഇസ്ലാമിക
വിജ്ഞാനത്തിന്റെ മുറിഞ്ഞു പോവാത്ത ആ ബന്ധം നമുക്ക്‌ കാണാന്‍ കഴിയുക,
മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ മുഖ്യ പ്രഭാഷണത്തില്‍ സദസ്സിനെ
ഓര്‍മിപ്പിച്ചു. ഇസ്ലാമിനെ വാണിജ്യ വല്‍കരിക്കുന്നവര്‍ക്കെതിരെ
രംഗത്തിറങ്ങണമെന്നും മാസ്റ്റര്‍ ഓര്‍മിപിച്ചു. റിയാദില്‍ ഇസ്ലാമിക്‌
സെന്ററിന്റെ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളെ മാസ്റ്റര്‍ പ്രശംസിച്ചു.

ഇസ്ലാമിക ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക്‌ നന്മപകരാനും, ദീനീ
വിദ്യാഭ്യാസത്തിന്‌ ഊന്നല്‍ നല്‌കികൊണ്ട്‌ വരുംതലമുറകള്‍ക്ക്‌ കൂടി
ഉപകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക്‌ നമ്മേകൊണ്ട്‌ കഴിയുന്നതു ചെയ്യണമെന്നും
ഉസ്‌താദ്‌ അന്‍വര്‍ അബ്‌ദുല്ല ഫള്‌ഫരി ഉപദേഷിച്ചു. നമ്മുടെ
പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ ഒരു വഴികാട്ടിയായി തീരും വിധം
ജീവിതം ക്രമീകരിക്കണമെന്നും അന്‍വര്‍ ഉസ്‌താദ്‌ ഓര്‍മിപ്പിച്ചു. സമസ്‌തയെ
നയിക്കുന്ന നമ്മുടെ നേതാക്കന്മാരുടെ മാതൃക നാമും നമ്മുടേ
നിത്യജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കണമെന്നും ഉസ്‌താദ്‌
ഓര്‍മിപ്പിച്ചു.

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ 85 -ാം വാര്‍ഷിക സമ്മേളന പ്രചാരണവും
വാദീനൂര്‍ ഹജ്ജ്‌ രജിസ്‌ട്രേഷന്‍ ഉല്‍ഘാടനവും എന്ന വിഷയവുമായി
ക്ലാസിക്ക്‌ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇസ്‌്‌ലാമിക്‌
സെന്റര്‍ വൈസ്‌ പ്രസിഡന്റ്‌ ഫവാസ്‌ ഹുദവി അധ്യക്ഷത വഹിച്ചു. ഉസ്‌താദ്‌
അന്‍വര്‍ അബ്‌ദുല്ല ഫള്‌ഫരി ഉല്‍ഘാടനം ചെയ്‌തു. ഹജ്ജ്‌ രജിസ്‌ട്രേഷന്‍
ഉല്‍ഘാടനം ഇസ്ലാമിക്‌ സെന്റര്‍ ചെയര്‍മാന്‍ എന്‍. സി. മുഹമ്മദ്‌, ഉമ്മര്‍
കോയ യൂണിവേഴ്‌സിറ്റിക്ക്‌ നല്‌കി നിര്‍വ്വഹിച്ചു. വാദീനൂര്‍ ഹജ്ജ്‌
വിശദീകരണം അബൂബക്കര്‍ ഫൈസി ചുങ്കത്തറയും, ദഅവാ ക്ലാസിന്‌ ഹൈദരലി വാഫിയും
നേതൃത്വം നല്‌കി.

എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍, കുന്നുമ്മല്‍ കോയ (കെ.എം.സി.സി), സുബൈര്‍
ഹുദവി (എസ്‌. വൈ. എസ്‌), ഉബൈദ്‌ എടവണ്ണ (ജയ്‌ ഹിന്ദ്‌ ടി വി) എന്നിവര്‍
ആശംസാ പ്രസംഗങ്ങള്‍ നടത്തി.
ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പശ്ചിമ ബങ്കാളില്‍
ആരംഭിക്കുന്ന ഓഫ്‌കമ്പസ്‌ പ്രവര്‍ത്തനങ്ങളെ റിയാദ്‌ ഇസ്ലാമിക്‌ സെന്റര്‍
പ്രശംസിച്ചു. പരിപാടി അബൂബക്കര്‍ ബാഖവി, ലത്തീഫ്‌ ഹാജി, ഉമ്മര്‍ കോയ,
അബ്ദുള്ള ഫൈസി കണ്ണൂര്‍, അബ്ദുറഹിമാന്‍ കൊയ്യോട്‌, ഹബീബുള്ള പട്ടാമ്പി,
ഹംസ മൂപ്പന്‍ ഇരിട്ടി, സൈദാലി വലംമ്പൂര്‍, ഷാഹുല്‍ ഹമീദ്‌, ഇഖ്‌ബാല്‍
കാവനൂര്‍, നൌഷാദ്‌ വൈലത്തുര്‍, അസീസ്‌ പുള്ളാവൂര്‍, ഷൗക്കത്ത്‌
കാഞ്ഞിരപ്പുഴ, ഹുസൈ കുട്ടി എന്നിവര്‍ നിയന്ത്രിച്ചു. അലവിക്കുട്ടി
ഒളവട്ടൂര്‍ സ്വാഗതവും അഷ്‌റഫ്‌ ഫൈസി വാഴക്കാട്‌ നന്ദിയും പറഞ്ഞു.

Sunday, September 11, 2011

അറിവിന്റെ വിളക്കുമായി പശ്ചിമ ബംഗയിലേക്ക്

ഹശ്മത്തുന്നിസാ പത്തു വയസ്സു പോലും തികയാത്ത മുസ്ലിം പെണ്‍കുട്ടി. മുഹമ്മദ് ജഹാംഗീറിന്റെ നാലു പെണ്‍മക്കളില്‍ ഇളയവള്‍. വീട്ടിലെ മറ്റാരെയും പോലെ തന്നെ, വിദ്യാലയത്തിന്റെ വരാന്ത പോലും കാണാന്‍ സൗഭാഗ്യമുണ്ടായിട്ടില്ല. ദാരിദ്രyത്തോടു പടവെട്ടി സഹികെട്ട കൊച്ചുകൂരയിലെ നായിക മുംതാസ് ബീഗം പൊന്നുമോന്‍ ഖത്തീബെ ആലമിന്റെ കുഞ്ഞുഹസ്തം പിടിച്ച് ഹശ്മത്തുന്നിസയെ ഏല്‍പിച്ചു: ജംഗ്ഷനിലെ ചായക്കടയില്‍ കൊണ്ടുപോയി ഇവനൊരു ജോലി കിട്ടുമോ എന്നന്വേിക്ക്!
തന്നെക്കാള്‍ ഇളയ സഹോദരന്റെ കൈ പിടിച്ച് അങ്ങനെയാണവള്‍ ചായപ്പീടികയിലെത്തുന്നത്. പട്ടിണിയും പരിവട്ടവും മഥിച്ചുകളഞ്ഞ കുടില്‍ക്കൂട്ടങ്ങളില്‍ ഞെരുങ്ങിക്കഴിയുന്നവര്‍ക്ക് ഔപചാരികതകളോ സങ്കോചമോ നാണക്കേടോ അറിയാന്‍ കഴിയില്ലല്ലോ. പരാധീനതകളുടെ ശക്ത സമ്മര്‍ദങ്ങളാല്‍ ശോകച്ഛവി പടര്‍ന്ന മുഖം തുടച്ച് സര്‍വധൈര്യവും സംഭരിച്ച് കടക്കാരനോടവള്‍ യാചിച്ചു:
"നിങ്ങള്‍ ഇവന് ഇവിടെ ഒരു ജോലി കൊടുക്കുമോ?'’
മുലപ്പാലിന്റെ മണവും കാലിലെ ചുവപ്പും മാറാത്ത കൊച്ചുപയ്യന്‍ എന്തു ജോലിയാണ് ചെയ്യുക എന്നു നാം അദ്ഭുതം കൂറും. എന്നാല്‍ ഹശ്മത്തുന്നിസയുടെ ദേശത്തിന്റെ ഭൂമിശാസ്ത്രമറിയുന്നവര്‍ക്ക് ഇത്തരം സംഭവങ്ങള്‍ സ്വാഭാവികം മാത്രം.
'എന്തു ജോലിയാണിവന് ചെയ്യാനാവുക?'’
'പ്ലെയ്റ്റും ഗ്ലാസും കഴുകിക്കൊള്ളും; നിങ്ങളവന് ശമ്പളമൊന്നും കൊടുക്കേണ്ട. ഭക്ഷണം നല്‍കിയാല്‍ മതി'’ ഉമ്മ മുംതാസ് ബീഗം പഠിപ്പിച്ചു കൊടുത്ത പാഠം അവള്‍ ആവര്‍ത്തിച്ചു.

ബ്രഹ്മപുത്രനദീ തീരത്തെ ബാര്‍പേട്ടയിലെ ഹൈസ്കൂളിന്റെ മുറ്റത്താണ് ഞങ്ങള്‍ സംബന്ധിക്കുന്ന പോക്കറ്റ് യോഗം വിളിച്ചിരുന്നത്. രാവിലെ എട്ടു മണിക്ക്. അന്‍പതിനും അറുപതിനുമിടക്ക് മുസ്ലിംകള്‍ പങ്കെടുത്തു. മുഹമ്മദ് ദിലേര്‍ ഖാന്‍ ആണ് യോഗം സംഘടിപ്പിച്ചത്. യോഗം അവസാനിക്കാറാകുമ്പോഴേക്ക് വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്താന്‍ തുടങ്ങി. ഒരു കുട്ടിയില്‍ പോലും യാതൊരു ഇസ്ലാമിക ചിഹ്നവും കണ്ടില്ല. പെണ്‍കുട്ടികള്‍ക്ക് മുഴുക്കെ അനിസ്ലാമിക വേഷഭൂഷാദികള്‍.

"സ്കൂളില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ ശതമാനം എത്രയുണ്ട്?'ഞങ്ങളുടെ ആകാംക്ഷാഭരിതമായ ചോദ്യം.
"നൂറു ശതമാനവും മുസ്ലിംകള്‍ തന്നെ.'’
"അപ്പോള്‍, നെറ്റിയില്‍ പൊട്ടു തൊട്ടിരിക്കുന്നതോ?'’
"അത് മുസ്ലിം പൊട്ടാണ്'.’
ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ വളരെ മുതിര്‍ന്നവര്‍ വരെ നെറ്റിയില്‍ പൊട്ടിടുന്ന സമ്പ്രദായം കേരളത്തിനു പുറത്തുള്ള പല സംസ്ഥാനങ്ങളിലെയും മുസ്ലിം വനിതകളിലുണ്ട്. പച്ച നിറമുള്ളതാണ് മുസ്ലിം പൊട്ട്. പലരും അമ്പലത്തിലും ക്ഷേത്രത്തിലും പോകുന്നുമുണ്ട് ഹൈന്ദവ സഹോദരിമാരുടെ സ്നേഹമസൃണമായ ക്ഷണം അവരെങ്ങനെ നിരസിക്കും?.......
ഗോള്‍പാറക്കു സമീപത്തെ ഒരു മസ്ജിദ്. പുല്ലു മേഞ്ഞ മേല്‍ക്കൂര. നാലുവശവും പനമ്പു കൊണ്ട് മറച്ചിരിക്കുന്നു. മണ്ണു നിരത്തി ഒതുക്കിയ തറ. സുമാര്‍ അമ്പത് പേര്‍ക്ക് നമസ്കരിക്കാം. ളുഹ്റും അസ്വ്റും ജംആക്കി നമസ്ക്കരിക്കാനാണ് ഞങ്ങള്‍ പള്ളിയന്വേിച്ചത്. ഹൗളില്‍ വെള്ളമില്ല; കാരണം, സാധാരണ ആരും ഈയാവശ്യവുമായി അവിടെ വരാറില്ല. കൂടിയേ കഴിയൂ എങ്കില്‍ അല്പമകലെയുള്ള ഹാന്റ് പൈപ്പില്‍ നിന്ന് അടിച്ച് വെള്ളമെടുത്ത് വുളൂ ചെയ്യാം. ഞങ്ങള്‍ അങ്ങനെ ചെയ്തു. അകത്ത് കടന്നപ്പോഴോ? വല്ല പായയോ മുസ്വല്ലയോ ഒക്കെ നമ്മുടെ സ്വപ്നം മാത്രം. പഴകി ദ്രവിച്ചു തുടങ്ങിയ പനമ്പ് എട്ടോ പത്തോ പേര്‍ക്ക് മാത്രം നമസ്കരിക്കാവുന്ന സ്ഥലത്തുണ്ട്; ബാക്കി മണ്ണു പൂശിയ തറ തന്നെ.

കേരളത്തിനു പുറത്തുള്ള ഇന്ത്യന്‍ സ്റ്റേറ്റുകളില്‍ മിക്കയിടത്തും വസിക്കുന്ന മുസ്ലിം സമൂഹത്തിന്റെ പൊതു മുഖമുദ്രയാണിത്. ചുരുക്കം പട്ടണങ്ങളും നഗരങ്ങളും മാത്രമാണിതിനപവാദം. മുസ്ലിം സാന്നിധ്യമുണ്ടെങ്കില്‍ പോലും പല ഗ്രാമങ്ങളിലും ഇത്രയും ഇല്ല എന്നതും മറക്കാതിരിക്കുക. ഈ ദയനീയ ചിത്രം കൂടുതല്‍ രൂക്ഷതരമാവുകയാണ് വെസ്റ്റ് ബംഗാളിലും മറ്റു പൂര്‍വേന്ത്യന്‍ സംസ്ഥാനങ്ങളിലും. നീണ്ട കാലത്തെ പ്രതാപത്തിനു ശേഷമാണ് ബംഗാള്‍ ഇത്തരമൊരു അധഃപതനത്തിന്റെ പടുകുഴിയില്‍ വീണു പോയത് എന്നത് ഏറെ സങ്കടകരമാണ്. അഡ്വ. രജീന്ദര്‍ സച്ചാര്‍ തന്റെ പ്രസിദ്ധമായ റിപ്പോര്‍ട്ടില്‍ ഈ ദൈന്യ മുഖങ്ങള്‍ അനാവരണം ചെയ്തിട്ടുണ്ട്.

സഹതാപാര്‍ഹമായ ഈ പശ്ചാതലം മുന്നില്‍ കണ്ടുകൊണ്ടാണ് അല്ലാഹുവില്‍ ഭരമേല്‍പിച്ച് കേരളത്തിനു പുറത്തുള്ള മുസ്ലിംകളുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്തേ തീരൂ എന്ന ദൃഢ നിശ്ചയത്തില്‍ ദാറുല്‍ഹുദാ എത്തിച്ചേരുന്നത്. പ്രാഥമിക പടി എന്ന നിലയില്‍ കേരളത്തിനു പുറത്തുള്ള തെരഞ്ഞെടുക്കപ്പെട്ട ചില കേന്ദ്രങ്ങളിലേക്ക് 1994ല്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളെ ഉര്‍ദു പ്രഭാഷണങ്ങള്‍ക്കയച്ചു. മസ്ജിദുകളിലും മറ്റും ലഭിക്കുന്ന അവസരങ്ങളുപയോഗപ്പെടുത്തി, വളര്‍ന്നു വരുന്ന തലമുറക്കു വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യവും തത്തുല്യമായ അടിസ്ഥാന കാര്യങ്ങളും മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു ഈ വിദ്യാര്‍ത്ഥീ സംഘങ്ങളുടെ ദൗത്യം. തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും മുന്‍കൂട്ടിയുള്ള ആസൂത്രണങ്ങളോടെ റമസാന്‍ ഒഴിവുകളില്‍ ദാറുല്‍ഹുദാ ഈ മഹനീയ ദൗത്യം നിര്‍വഹിക്കുകയുണ്ടായി. അറുപത് മുതല്‍ എണ്‍പത് വരെ വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ദക്ഷിണഉത്തരപശ്ചിമപൂര്‍വേന്ത്യയിലേക്ക് ഈ ദൗത്യവുമായി പോകുന്നു. മുഴുവന്‍ ചെലവുകളും സ്ഥാപനം തന്നെയാണു വഹിക്കുന്നത്.
രണ്ടാം ഘട്ടമായി മറ്റൊരു മാര്‍ഗത്തില്‍ പ്രവേശിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി, കര്‍ണാടകയിലെ ചക്മക്കി, ആന്ധ്രയിലെ നന്ത്യാല്‍ എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ നടന്നു വന്നിരുന്ന ചില സ്ഥാപനങ്ങള്‍ കണ്ടുപിടിച്ച് ചില വിപുലീകരണങ്ങളും പരിഷ്കരണങ്ങളും നടത്തി പുതിയ വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് ദാറുല്‍ഹുദാ സിലബസ് നടപ്പാക്കി. അധ്യാപകരെ ദാറുല്‍ ഹുദ തന്നെ നല്‍കുകയായിരുന്നു. മൈസൂരിനടുത്തുള്ള ചാംരാജ് നഗറിലെ നാഗവള്ളിയില്‍ പത്ത് വര്‍ഷം മുമ്പ് സ്വന്തം ചെലവില്‍ കോളജ് കെട്ടിടമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇപ്പറഞ്ഞവക്കൊന്നും അധികകാലം പിടിച്ചു നില്‍ക്കാനായില്ല. പല കാരണങ്ങളാല്‍ വഴിമാറിക്കൊടുക്കുകയായിരുന്നു.
പൂര്‍ണമായി സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുണ്ടെങ്കിലേ ഫലപ്രദമായ രീതിയില്‍ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കാനും ലക്ഷ്യം നേടാനും സാധിക്കുകയുള്ളൂ എന്ന പാഠമാണ് ഈ പറഞ്ഞ പരീക്ഷണങ്ങളില്‍ നിന്ന് ദാറുല്‍ഹുദാ പഠിച്ചത്. ഇതു വഴിതെളീച്ചത് പുതിയൊരധ്യായത്തിലേക്കാണ്: ആന്ധ്രപ്രദേശിലെ ചിത്തൂര്‍ ജില്ലയിലെ പുങ്കനൂരില്‍ സ്വന്തമായുള്ള ആറേക്കര്‍ സ്ഥലത്ത് 2007ല്‍ ഒരു വിദ്യാഭ്യാസ സമുച്ചയത്തിന് മര്‍ഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ശിലയിട്ടു. മന്‍ഹജുല്‍ ഹുദാ എന്ന വൈജ്ഞാനിക സൗധത്തില്‍ ഇന്ന് ആന്ധ്രക്കാരായ നൂറോളം വിദ്യാര്‍ത്ഥികള്‍ മൂന്നു ക്ലാസുകളിലായി പഠിക്കുന്നു. സുന്ദരവും പ്രൗഢവുമായ മൂന്നുനില മസ്ജിദ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇക്കഴിഞ്ഞ റബീഉല്‍ അവ്വലില്‍ അവിടെ ഉദ്ഘാടനം ചെയ്തു. ബോംബെ ഡോങ്ഗ്രിയിലെ ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളജും ദാറുല്‍ഹുദയുടെ അണ്ടര്‍ ഗ്രാജ്വേ് സ്ഥാപനമാണ്. അവിടെയും നൂറോളം വിദ്യാര്‍ത്ഥികളുണ്ട്.
സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികളെ ചേര്‍ത്തു ഉര്‍ദു മാധ്യമമാക്കി ഒരു പ്രത്യേക വിഭാഗം 1999ലാണ് ദാറുല്‍ഹുദയില്‍ ആരംഭിക്കുന്നത്. ഉര്‍ദു ഭാഷയുമായി അന്യം നിന്നിരുന്ന കേരളത്തില്‍ ഇങ്ങനെയൊരു പരീക്ഷണം വിജയിക്കില്ലെന്നായിരുന്നു പലരുടെയും നിരീക്ഷണം. നാട്ടില്‍ തന്നെ കുട്ടികളുണ്ടെന്നിരിക്കെ പിന്നെയെന്തിനു പഠാണികളെ പഠിപ്പിക്കണം എന്നു ചിലര്‍ ചോദിച്ചു. എന്നാല്‍ സീറ്റു തേടി വരുന്ന പലരെയും തിരിച്ചയക്കേണ്ട ദുരവസ്ഥയാണുണ്ടായിക്കൊണ്ടിരിക്കുന്നത്. പത്തും പന്ത്രണ്ടും സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ പഠിക്കുന്നു. വര്‍ഷങ്ങളായി അവരില്‍ നേപ്പാളില്‍ നിന്നുള്ളവരുമുണ്ട്. ഈ വിഭാഗത്തില്‍ നിന്നു ബിരുദം നേടിയ മൂന്നു ബാച്ചുകളിലുള്ളവര്‍ വിവിധ ഇന്ത്യന്‍ സ്റ്റേറ്റുകളില്‍ അധ്യാപനദഅ്വ രംഗത്തു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഓരോ കേരളീയനും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് ഇതൊക്കെ.
ഈദൃശമായ അനുഭവപരിജ്ഞാനത്തിന്റെ പശ്ചാതലത്തിലാണ് ദാറുല്‍ഹുദ പശ്ചിം ബംഗയിലേക്ക് മുഖം തിരിക്കുന്നത്.
ഉര്‍ദു വിഭാഗത്തിന്റെ തുടക്കം മുതലേ ദാറുല്‍ഹുദയില്‍ പശ്ചിമ ബംഗാളിന്റെ മികച്ച പ്രാതിനിധ്യമുണ്ടായിരുന്നു. അവിടെ നിന്നു വരുന്ന രക്ഷിതാക്കള്‍ തങ്ങളുടെ ദുര്യോഗത്തിന്റെ ദൈന്യ ചിത്രങ്ങള്‍ നിരത്തി കേഴുക പതിവായി. തങ്ങളുടെ സംസ്കരണവും ജാഗരണവും നേടിയെടുക്കാന്‍ ദാറുല്‍ഹുദ ഒരു സംരക്ഷകന്റെയും മഹ്ദിയുടെയും റോള്‍ നിര്‍വഹിക്കണമെന്നാണ് അവരുടെയാവശ്യം. വെസ്റ്റ് ബംഗാളില്‍ നിന്നുള്‍പ്പെടെ വടക്കെ ഇന്ത്യയില്‍ നിന്നു ചില നേതാക്കളും ഇടക്കൊക്കെ ദാറുല്‍ഹുദ സന്ദര്‍ശിച്ചിരുന്നു. മതഭൗതിക സമന്വിതമായ ഇത്തരമൊരു വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാത്രമേ തങ്ങളുടെ നാടുകളിലെ സാംസ്കാരികസാമുദായിക പരിഷ്കരണം സാധ്യമാകൂ എന്ന് അവരൊക്കെയും തറപ്പിച്ച് പറഞ്ഞു.
ഈ പശ്ചാതലത്തിലാണ് പലവട്ടം ദാറുല്‍ഹുദ സന്ദര്‍ശിച്ച വെസ്റ്റ് ബംഗാള്‍ മുസ്ലിം ലീഗ് പ്രസിഡന്റ് ഷഹിന്‍ഷാ ജഹാംഗീര്‍ സാഹിബിലൂടെ ഒരു സന്ദേശം ലഭിക്കുന്നത്: മുസ്ലിം ഭൂരിപക്ഷമേഖലയായ ബീര്‍ഭൂം ജില്ലയില്‍ മൊറാറൈക്കു സമീപം ഭീംപൂരില്‍ അസ്സക്കീന എന്ന പേരില്‍ ഡോ. മുന്‍ഖിദ് ഹുസൈന്‍ സാഹിബ് മേധാവിയായി ഒരു ട്രസ്റ്റ് അഞ്ചു വര്‍ഷമായി പ്രവര്‍ത്തന സജ്ജമായി നില്പുണ്ട്. ഇരുപത് ഏക്കറോളം ഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി വാങ്ങിവെച്ച് ഒന്നും ചെയ്യാനാകാത്ത അവര്‍ ദാറുല്‍ഹുദക്ക് അതു വിട്ടുതരാന്‍ തയ്യാറാണ് ഇതായിരുന്നു ഓഫര്‍.
ആദ്യഘട്ടമായി ഏല്‍പിച്ചു തരുന്ന പന്ത്രണ്ട് ഏക്കര്‍ ഭൂമിയില്‍ ദാറുല്‍ഹുദ അവിടെ ഒരു വൈജ്ഞാനിക വിപ്ലവത്തിനു തിരി കൊളുത്തുകയാണ്. വ്യവസ്ഥാപിത പാഠ്യ പദ്ധതിയോടെയുള്ള പ്രാഥമിക മദ്റസ, ആരാധനകള്‍ക്കും സാധാരണക്കാര്‍ക്ക് ഉദ്ബോധനങ്ങള്‍ നല്‍കുന്നതിനുമായി സൗകര്യപ്രദമായ മസ്ജിദ്, മതഭൗതിക സമന്വയ പഠനത്തോടെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂള്‍, വിവിധ ഫാക്കല്‍റ്റികളുള്ള ഉന്നത മതപഠന കേന്ദ്രം, മഹല്ലുകള്‍ ശാക്തീകരിക്കുന്നതിനും ഭൗതിക സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രഷര്‍ കോഴ്സുകള്‍ നല്‍കുന്നതിനുമായി ഗൈഡന്‍സ് സെന്റര്‍, വനിതാ ഇസ്ലാമിക് കോളെജ്, സ്റ്റുഡന്റ്സ് ഹോസ്റ്റല്‍ എന്നിവയാണ് പ്രഥമഘട്ട പദ്ധതികള്‍. ഇത്തരമൊരു വൈജ്ഞാനിക സമുച്ചയത്തിനാണ് കേരള മുസ്ലിംകളുടെ ആത്മീയ സാരഥിയും ദാറുല്‍ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി ചാന്‍സലറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭീംപൂരില്‍ നാളെ തറക്കല്ലിടുന്നത്.
ഭിന്നിപ്പിച്ച് ഭരിക്കാനും ഭാരതത്തിന്റെ പ്രകൃതി സമ്പത്ത് കടത്തിക്കൊണ്ടു പോകാനും വന്ന ബ്രിട്ടീഷുകാരാലും പിന്നീടു ഭരണത്തിലെത്തിയ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളാലും അതിനിഷ്ഠുരമായി ചൂഷണം ചെയ്യപ്പെടുകയും പാര്‍ശ്വവല്‍കരിക്കപ്പെടുകയും ചെയ്ത വലിയൊരു ജനവിഭാത്തിന്റെ സമഗ്രമോക്ഷവും ഉല്‍ക്കര്‍ഷയും ലക്ഷ്യം വെച്ചാണ് ദാറുല്‍ഹുദ ജ്ഞാനത്തിന്റെ ദീപശിഖയുമായി പശ്ചിമ ബംഗാളിലേക്കു പോകുന്നത് മുഴുവന്‍ സഹൃദയരുടെയും മനുഷ്യ സ്നേഹികളുടെയും സര്‍വതോമുഖമായ സഹായ സഹകരണങ്ങള്‍, നിസ്തുലവും പുണ്യകരവുമായ ഈ ധര്‍മസമരത്തിനായി പ്രതീക്ഷിക്കട്ടെ. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.
അവലംബം:

mechandrikaonline

Saturday, September 10, 2011

വൈജ്ഞാനിക മുന്നേറ്റത്തിനായി പങ്കാളികളാവുക: ഹൈദറലി ശിഹാബ് തങ്ങള്

കൊല്‍ക്കത്ത: കേരളേതര സംസ്ഥാനങ്ങളിലെ വൈജ്ഞാനിക മുന്നേറ്റത്തിനായി ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി ഒരുക്കുന്ന വിപുലമായ പദ്ധതികളില്‍ ആത്മാര്‍ത്ഥമായി പങ്കാളികളാവണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍. വിജ്ഞാനശാലയുടെ മുറ്റം കാണാന്‍ അവസരം നഷ്ടപ്പെട്ട ന്യൂനപക്ഷ സമൂഹത്തെ സേവിക്കാന്‍ നാം കേരളീയര്‍ തയ്യാറയേ തീരുവെന്നും വൈജ്ഞാനിക ലോകത്തേക്ക് അവരെ കൈപിടിച്ചുയര്‍ത്തല്‍ നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ അസ്സക്കീഫ ട്രസ്‌റ് ദാനമായി നല്‍കിയ 20 ഏക്കര്‍ സ്ഥലത്ത് ദാറുല്‍ ഹുദാ പശ്ചിമ ബംഗാള്‍ ക്യാമ്പസിന്റെ ശിലാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാറുല്‍ ഹുദായുടെ ചിരകാല അഭിലാഷമായിരുന്ന പശ്ചിമ ബംഗാള്‍ ഓഫ് ക്യാമ്പസ് ഇതോടെ യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. ബൃഹത്തായ പദ്ധതികളുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓഫ്കാമ്പസിന് പരിസരവാസികളുടെ പിന്തുണകൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് മൂന്ന് മണിക്ക് ഭീംപൂരില്‍ നടന്ന സമ്മേളനത്തില്‍ ദാറുല്‍ ഹുദാ പ്രോചാന്‍സ്ലറും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്‌ളേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ആധ്യക്ഷ്യം വഹിച്ചു. ദാറുല്‍ ഹുദാ വൈസ് ചാന്‍സ്ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സംസാരിച്ചു. അസ്സക്കീഫ എഡ്യുക്കേഷണല്‍ ട്രസ്‌റ് ചെയര്‍മാന്‍ ഡോ. മുന്‍കിര്‍ ഹുസൈന്‍ സാഹിബ് (തായ്വാന്‍) കെ.എം സൈതലവി ഹാജി കോട്ടക്കല്‍ യു.വി.കെ മുഹമ്മദ് സാര്‍, ശാഫി ഹാജി ചെമ്മാട്,ഓണമ്പിള്ളി മുഹമ്മദ് ഫൈസി,കെ.കെ നാസര്‍ കോട്ടക്കല്‍, ബശീര്‍ ഹാജി കോട്ടക്കല്‍,അഹമ്മദ് മൂപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വെസ്‌റ് ബംഗാള്‍ മുസ്ലിം ലീഗ് പ്രസിഡന്റ് ഷഹിന്‍ശാ ജഹാംഗീര്‍, സ്വാബിര്‍ ഗഫാര്‍ കൊല്‍ക്കത്ത, ശരീഫ് ഫിറോസ് അഹമ്മദ് വര്‍സി, ഷാ ആലം കൊല്‍കത്ത, മൌലാനാ നൂറുല്‍ ഹുദാ നദ്വി, മൌലാനാ അബുല്‍ ഖാസിം മുര്‍ശിദാബാദ്, മൌലാനാ ഗുലാം സമദാനി, മാസ്റ്റര്‍ അബ്ദുര്‍റഖീബ് ബീര്‍ഭൂം, എന്‍.സി റഷീദ് കോടമ്പുഴ, ഓമച്ചപുഴ അബ്ദുള്ള ഹാജി, സലാം ഹാജി, റഷീദ് ഹാജി,
ജാബിര്‍ കെ.ടി ഹുദവി, അന്‍വര്‍ സാദത്ത് ഹുദവി, ശാഫി ഹുദവി തുടങ്ങിയ്‌ള്വര്‍ സംബന്ധിച്ചു.