Sunday, August 28, 2011

ശവ്വാല്‍മാസപിറവി അറിയിക്കുക

കോഴിക്കോട്: ആഗസ്ത് 29-ന് തിങ്കളാഴ്ച ശവ്വാല്‍മാസപിറവി കാണുന്നവര്‍ അറിയിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ (0483 2836700),സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ (0495 3219318, 9447172149) എന്നിവര്‍ അറിയിച്ചു.

Saturday, August 27, 2011

മസ്ജിദുല്‍ ഹറമില്‍ തടിച്ചു കുടിയത് ഇരുപത് ലക്ഷത്തിലധികം വിശ്വാസികള്‍

ഇന്നലെ ഇശാ നിസ്കരത്ത്തിനും തറാവീഹ് നിസ്കാരത്തിനുമായി മസ്ജിദുല്‍ ഹറമില്‍ തടിച്ചു കുടിയത് ഇരുപത് ലക്ഷത്തിലധികം വിശ്വാസികള്‍
വളരെ സമാധാനത്തോടും ശാന്തത യോടും ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തിലും ഇബാദത്ത് ചെയ്യുവാന്‍ വിശ്വാസികള്‍ക്ക് സാധിച്ചു. പുണ്യ ഭൂമിയിലെത്തുന്ന വിശ്വാസികള്‍ക്ക് ഏറ്റവും നല്ല സൗകര്യം ചെയ്തു കൊടുക്കണമെന്ന അബ്ദുള്ള രാജാവിന്റെയും ക്രൌണ്‍ പ്രിന്സ്, അഭ്യന്തര മന്ത്രി എന്നിവരുടെ പ്രത്യേക നിര്‍ദേശ മുണ്ടായിരുന്നു.
ഇന്നലെ രാത്രിയുടെ ആദ്യ മണിക്കുറില്‍ തന്നെ മസ്ജിദുല്‍ ഹറമിന്റെ എല്ലാ തട്ടും ഹാളും നടവഴികളും ഹരമിന് ചുറ്റുമുള്ള പരിസരങ്ങളും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു.
ഹറമിന്റെ വാതിലുകളിളിലുള്ള ചുവന്ന ലൈറ്റ്കള്‍ ഹറമിന്റെ അകത്ത് സ്ഥലമില്ല എന്ന് നിര്‍ദേശിക്കുന്ന ബോര്‍ഡ്‌ നല്‍കി. ഹറം മസ്ജിദും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞതിനാല്‍ സൌകര്യത്തിനു വേണ്ടി പരിസരത്തിലുള്ള മസ്ജിദു കളിലേക്ക് പോകാന്‍ സിവില്‍ ഡിഫന്‍സ് sms വഴി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ വിശുദ്ധ രാവിന്‍റെ സേവനത്തിനായി ഹറം ശുചീകരണം മൈന്റെനന്‍സ്, ശുചീകരണ തൊഴിലാളികളുടെ വര്‍ധന എന്നിവയില്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധ കേന്ത്രീകരിച്ചിരുന്നു.

അമിത ദീപാലങ്കാരം അനാചാരം:മാണിയൂറ്‍ അഹമദ്‌ മൌലവി


തൃക്കരിപ്പൂറ്‍: വിശ്വാസികള്‍ ഇബാദത്തുകളില്‍ അലങ്കരിക്കപെടേണ്ട വിശേഷ ദിവസങ്ങള്‍ അമിത ദീപാലങ്കാരങ്ങള്‍ കൊണ്ട്‌ അലങ്കോലമാക്കരുതെന്ന് സമസ്ത ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ കണ്ണൂറ്‍ ജില്ലാ സെക്രട്ടരി മാണിയൂറ്‍ അഹമദ്‌ മൌലവി അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂര്‍ ടൌണ്‍ ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച്ച ജുമു അ നമസ്ക്കാരാനന്തരം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ വര്‍ഷത്തിലും ചില പ്രത്യേക ദിവസങ്ങളില്‍ (പെരുന്നാള്‍ സുദിനം പോലെ) കൂടുതല്‍ വിളക്കുകള്‍ കത്തിച്ച്‌ പള്ളികളിലും മറ്റും അലങ്കരിക്കുന്ന സബ്രദായം ചില നാടുകളില്‍ കണ്ടു വരുന്നു. അത്‌ നിഷിദ്ധമായ അനാചാരങ്ങളില്‍ പെട്ടതും വര്‍ജ്ജികേണ്ടതുമാണെന്ന് ഇമാം നവവിയുടെ റിപ്പോര്‍ട്ട് ഉദ്ദരിച്ച്‌ മാണിയൂര്‍ ഉസ്താദ് പറഞ്ഞു.

Tuesday, August 23, 2011

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പി ജി: ജില്ലയ്ക്ക് രണ്ട് റാങ്കുകള്

കാസര്‍കോട് : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പി ജി ഫലം പ്രസിദ്ധപ്പെടുത്തി. കാസര്‍കോട് ജില്ലയ്ക്ക് രണ്ട് റാങ്കുകള്‍. ദാറുല്‍ ഹുദാ ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സില്‍ പഠിതാവായ മന്‍സൂര്‍ കളനാട്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഫണ്ടമെന്റല്‍ സ്റ്റഡീസില്‍ പഠിതാവായ ഇബ്രാഹിം ബെളിഞ്ചയും റാങ്ക് ജേതാക്കളായി.

മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാം ആന്റ് കണ്ടംപറ്റി സ്റ്റഡിസില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ മന്‍സൂര്‍ കളനാട് കൊമ്പന്‍പാറ ഹൗസിലെ മുഹമ്മദ് ദേളി-ആയിഷ ദമ്പതികളുടെ മകനാണ്.

മാലിക്ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ഇബ്രാഹിം ബെളിഞ്ച മുഹമ്മദ് - ആസ്യാമ്മ ദമ്പതികളുടെ മകനാണ്.

റാങ്ക് ജേതാക്കളായ മന്‍സൂര്‍ കളനാടിനെയും, ഇബ്രാഹിം ബെളിഞ്ചത്തേയും ദാറുല്‍ ഹുദാ സ്റ്റുഡന്റ്‌സ് ചാപ്റ്റര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയും, ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ദിശ) അഭിനന്ദിച്ചു.

Thursday, August 18, 2011

ഉമര്‍ അലി ശിഹാബ് തങ്ങളുടെ പേരില്‍ കോഴിക്കോട്ട് ഇസ്ലാമിക സമുച്ചയമുയരുന്നു

ദുബൈ: പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ഹൃദയം നിറയുന്ന ഓര്‍മകള്‍ക്കു ജീവന്‍ പകര്‍ന്ന് കോഴിക്കോട്ട് പുതിയ ഇസ്ലാമിക സമുച്ചയമുയരുന്നു. പുതുതായി നിര്‍മാണം പുരോഗമിക്കുന്ന കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റിനു എതിര്‍വശത്ത് പ്രാര്‍ഥനാ ഹാളുള്‍പ്പെടെ വിശാലമായ സൗകര്യങ്ങളോടെ പദ്ധതിയിട്ട ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് സമിതി ചെയര്‍മാന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ജനറല്‍ കണ്‍വീനറും കോഴിക്കോട് വലിയ ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയമ്മ തങ്ങള്‍ എന്നിവര്‍ ദുബൈയില്‍ മിഡിലീസ്റ്റ് ചന്ദ്രികയോടു പറഞ്ഞു. പ്രാര്‍ഥനാ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഇസ്ലാമിക് ലൈബ്രറി, മുസാഫര്‍ഖാന, ഗൈഡന്‍സ് സെല്‍, മസ്ലഹത്ത് സെന്‍റര്‍ എന്നിവയാണ് ഇവിടെ ഒരുക്കുക. 1,000 ഓളം പേര്‍ക്ക് ഒരേ സമയം നമസ്കരിക്കാവുന്ന, ജുമുഅ സൗകര്യത്തോടെയുള്ള പ്രാര്‍ഥനാഹാള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റിലെത്തുന്നവര്‍ക്കും പരിസരങ്ങളിലെ കച്ചവടക്കാര്‍ക്കും ഏറെ അനുഗ്രഹമാകും. പ്രതിദിനം ആയിരങ്ങള്‍ എത്തുന്ന, നഗരത്തിലെ ഏറ്റവും തിരക്കു പിടിച്ച മാവൂര്‍ റോഡില്‍ യാത്രക്കാര്‍ക്ക് തങ്ങാന്‍ സൗകര്യമൊരുക്കി നിര്‍മിക്കുന്ന മുസാഫര്‍ ഖാന നഗരത്തിലെ തന്നെ പ്രഥമ സംരംഭമാണ്. രാത്രി സമയങ്ങളില്‍ നഗരത്തിലെത്തുന്ന ദീനീ പ്രവര്‍ത്തകര്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഇവിടെ താമസ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് പ്രതിനിധികള്‍ അറിയിച്ചു. മഹല്ലുകളിലെയും കുടുംബങ്ങളിലെയും തര്‍ക്കങ്ങള്‍ക്ക് രമ്യമായ പരിഹാരം കണ്ടെത്താനും പ്രശ്നങ്ങള്‍ക്കു പോംവഴി കണ്ടെത്താനും പണ്ഡിതരുടെയും വിദഗ്ധരുടെയും സേവനം ഉപയോഗപ്പെടുത്തി നിര്‍മിക്കുന്ന മസ്ലഹത്ത് സെന്‍ററും കോഴിക്കോട്ടെ മുസ്ലിം കൂട്ടായ്മക്ക് പുതിയ അനുഭവമാകും. സാധാരണക്കാര്‍ക്കും പണ്ഡിതര്‍ക്കും ഗവേഷക വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന റഫറന്‍സ്, എെ.ടി സൗകര്യത്തോടെയുള്ള ഇസ്ലാമിക് ലൈബ്രറി, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഫലപ്രദമായ കൗണ്‍സലിംഗും ഗൈഡന്‍സും നല്‍കുന്ന ഗൈഡന്‍സ് സെല്‍ എന്നിവയും അനുബന്ധമായി പൂര്‍ത്തിയാക്കും.
പദ്ധതിക്കായി നഗര മധ്യത്തില്‍ 13 സെന്‍റ് സ്ഥലം വാങ്ങുന്നതു സംബന്ധിച്ച പ്രാഥമിക നടപടികളായിട്ടുണ്ട്. രണ്ടര കോടിയാണ് സ്ഥലത്തിനു മാത്രം ചെലവു കണക്കാക്കുന്നത്. സ്ഥലമെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് നിര്‍മാണവും ആരംഭിക്കും. കോഴിക്കോട്ടെ ഇസ്ലാമിക ചലനങ്ങള്‍ക്ക് പുതിയ ഊര്‍ജവും ആവേശവുമായി, അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മിക്കുന്ന സൗധത്തിന് മൊത്തം നാലു കോടി രൂപ ചെലവു വരും. ഇതിനുള്ള സഹായങ്ങള്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നതായി ഹൃസ്വ സന്ദര്‍ശനാര്‍ഥം യു.എ.ഇയിലെത്തിയ ഹമീദലി ശിഹാബ് തങ്ങളും സയ്യിദ് മുഹമ്മദ് കോയമ്മ തങ്ങളും അറിയിച്ചു.

middleast chandrika

Sunday, August 14, 2011

മുഅല്ലിം ബ്യുറോ ആരംഭിച്ചു

കാസറഗോഡ്: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്രസകളിലേക്കുള്ള അധ്യാപകര്‍, ഖത്തീബുമാര്‍, മുഅദ്ദിന്‍, പള്ളി ഇമാമുമാര്‍ എന്നീ തസ്തികകളിലേക്ക് ആവശ്യാനുസരണം ജോലിക്കാരെ എത്തിച്ച് കൊടുക്കുന്നു. ആവശ്യമുള്ള മഹല്ല് മദ്രസാ കമ്മിറ്റികളും ഉസ്താദമുമാരും സി.എം. ഉസ്താദ് ഇസ്ലാമിക് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9809256620.

സമസ്ത പൊതു പരീക്ഷ: ഫലം പ്രഖ്യാപിച്ചു. 84 .9 % വിജയം



സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ് ഘടകമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ അഞ്ച്‌, ഏഴ്‌, 10, പ്ലസ്‌ടു ക്ലാസുകളില്‍ നടത്തിയ പൊതു പരീക്ഷയില്‍ 84.90 ശതമാനം വിജയം. കൂടുതല്‍ റാങ്കുകള്‍ പെണ്‍കുട്ടികള്‍ നേടി. സംസ്ഥാനത്തെയും വിദേശത്തെയും 9,037 മദ്‌റസകളിലായി പരീക്ഷയെഴുതിയ 1,95,402 പേരില്‍ 1,65,893 പേരാണ്‌ ഉപരിപഠനത്തിന്‌ അര്‍ഹത നേടിയത്‌. അഞ്ചാംതരത്തില്‍ ടി മുഹമ്മദ്‌ റാശിദ്‌ (മലപ്പുറം റെയ്ഞ്ച്‌ ഇരുമ്പുഴി-തെക്കുംമുറി അല്‍മദ്‌റസത്തുല്‍ ജലാലിയ്യ, മലപ്പുറം) ഒന്നാം റാങ്കും എം ഫര്‍സാനാ ഷറീന്‍ (വാണിയമ്പലം റെയ്ഞ്ച്‌, തച്ചങ്കോട്‌ നൂറുല്‍
ഇസ്‌ലാം മദ്‌റസ, വാണിയമ്പലം റെയ്ഞ്ച്‌) രണ്ടാംറാങ്കും നേടി. എ ആര്‍ മുഹമ്മദ്‌ സിനാന്‍ (കാസര്‍കോഡ്‌ റെയ്ഞ്ച്‌ നീര്‍ച്ചാല്‍-ബദര്‍നഗര്‍ ബുസ്താനുല്‍ ഉലൂം മദ്‌റസ, കാസര്‍കോഡ്‌), കെ നിഹാലമോള്‍ (പാലോട്ട്‌ പള്ളി റെയ്ഞ്ച്‌ 19ാം മെയില്‍ അല്‍മദ്‌റസത്തു റഹ്മാനിയ്യ, കണ്ണൂര്‍) എന്നിവര്‍ മൂന്നാംറാങ്ക്‌ പങ്കിട്ടു. ഏഴാംതരത്തില്‍ കെ ടി മര്‍വ (പുവ്വത്താണി റെയ്ഞ്ച്‌ വട്ടപ്പറമ്പ്‌ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ, മലപ്പുറം), പി സഹ്'ല (പാണ്ടിക്കാട്‌ റെയ്ഞ്ച്‌ ചെരിച്ചിയില്‍പാറ-പയ്യപ്പറമ്പ്‌ മദ്‌റസത്തുല്‍ ഹിദായ,മലപ്പുറം) എന്നിവര്‍ ഒന്നാംറാങ്ക്‌ നേടിയപ്പോള്‍ പി വി ഷഹാന (നല്ലളം റെയ്ഞ്ച്‌ ചെറുവണ്ണൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ, കോഴിക്കോട്‌), പി പി ഫാതിമത്‌ സുഹ്‌റ (അജാനൂറ്‍ റെയ്ഞ്ച്‌ മുട്ടുന്തല ദാറുല്‍ ഉലൂം മദ്‌റസ, കാസര്‍കോഡ്‌) യഥാക്രമം രണ്ടും മൂന്നും റാങ്ക്‌ നേടി. 10ാം തരത്തില്‍ യു കെ ബിശാറ (തളിപ്പറമ്പ്‌ ഈസ്റ്റ്‌ റെയ്ഞ്ച്‌ അള്ളാംകുളം നൂറുല്‍ ഇസ്‌ലാം മദ്‌റസ, കണ്ണൂര്‍), എം ഫാത്വിമസുനയ്യ (ബേക്കല്‍ റെയ്ഞ്ച്‌ ബിലാല്‍ നഗര്‍ ബിലാലിയ്യ മദ്‌റസ, കാസര്‍കോഡ്‌)പി ത്വയ്യിബ സലീം (അഞ്ചരക്കണ്ടി റെയ്ഞ്ച്‌ തട്ടാരി ഉര്‍വ്വത്തുല്‍ ഇസ്ളാം മദ്‌റസ, കണ്ണൂര്) എന്നിവര്‍ ഒന്നും രണ്ടും മൂന്നും റാങ്ക്‌ കരസ്ഥമാക്കി. പ്ളസ്ടുവില്‍ പി മനീഹ (കക്കട്ടില്‍ റെയ്ഞ്ച്‌ തൊടുവളപ്പ്‌ നൂറുല്‍ഹുദാ സെക്കന്‍ഡറി മദ്‌റസ, കോഴിക്കോട്‌) ഒന്നാംസ്ഥാനം നേടിയപ്പോള്‍ പി കെ സ്വാലിഹ്‌ (മലപ്പുറം റെയ്ഞ്ച്‌ ഇരുമ്പുഴി-തെക്കുംമുറി അല്‍മദ്‌റസത്തുല്‍ ജലാലിയ്യ, മലപ്പുറം), എ റഹ്മത്തുന്നിസാഅ്‌ (ചീക്കോട്‌ റെയ്ഞ്ച്‌ പറപ്പൂറ്‍ റൌളത്തുല്‍ഉലൂം മദ്‌റസ) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കിന്‌ അര്‍ഹരായി. ആകെ വിജയിച്ച 1,65,402 പേരില്‍ 2,818 പേര്‍ ഡിസ്റ്റിങ്ങ്ഷനും 19,197 പേര്‍ ഫസ്റ്റ്‌ ക്ലാസും 21,971 പേര്‍ സെക്കന്‍റ് ക്ലാസും 1,21,911 പേര്‍ തേര്‍ഡ്‌ ക്ലാസിനും കരസ്ഥമാക്കി. 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഈ മാസം 20നു രാവിലെ 11നു മാര്‍ക്ക് ലിസ്റ്റുകള്‍ വിതരണം ചെയ്യും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സപ്തംബര്‍ 5 വരെ സ്വീകരിക്കും. പരീക്ഷാഫലം www.samastharesult.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക്‌ 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സപ്തംബര്‍ 11 ന്‌ രാവിലെ 11 നു നടക്കുന്ന 'സേ'പരീക്ഷയ്ക്കിരിക്കാവുന്നതാണ്‌.ഈ മാസം 25 മുമ്പ്‌ 45 രൂപ ഫീസടച്ചു നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. അപേക്ഷാഫോറം സമസ്ത വെബ്സൈറ്റില്‍ നിന്ന്‌ ഡൌണ്‍ലോഡ്‌ ചെയ്യാം. സമസ്തയുടെ വെബ്സൈറ്റ്: www.samastha.net
വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി പി കെ പി അബ്ദുസ്സലാം മുസ്‌ലിയാര്‍ , സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ , മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ സംബന്ധിച്ചു.

Saturday, August 13, 2011

സമൂഹ നോമ്പ് തുറയും ഉല്‍ബോധന പ്രഭാഷണവും

ദുബായ്: skssf ദുബായ് സ്റ്റേറ്റ്, കാസറഗോഡ് district കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ സമൂഹ നോമ്പ് തുറയും ഉല്‍ബോധന പ്രഭാഷണവും
റംസാന്‍ 14 നു വൈകുന്നേരം 4 മണിക്ക് ദുബായ് kmcc യില്‍.

ഉത്ഘാടനം: എം.പി.മുസ്തഫല്‍ ഫൈസി
മുഖ്യ പ്രഭാഷണം: മുജീബ് ഫൈസി പൂലോട്
മുഖ്യാഥിതി: ഇബ്രാഹിം ഫൈസി ജെടിയാര്‍ (പ്രസിഡന്റ്‌ കാസറഗോഡ് ജില്ല skssf )

Thursday, August 11, 2011

ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത്ഖാളിയുടെ പ്രഭാഷണം വെള്ളിയാഴ്ച

ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 15 ആമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പ്രഭാഷണതോടനുബന്ധിച് ആഗസ്റ്റ്‌ 12 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓടിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജന:സെക്രടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണബിള്ളി മുഹമ്മദ്‌ ഫൈസി എന്നിവര്‍ സംബന്ധിക്കും
ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ. ഉസ്ഥാദിന്റെ വിയോഗത്തിന് ശേഷം 1996 മുതല്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജന:സെക്രടറി യാണ് സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ ഏഷ്യയിലെ ഏറ്റവും വലിയ മത ഭൗതിക വിദ്യാഭ്യാസ സമന്വയ കലാലയമായ ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യുനിവേഴ്സിറ്റി യുടെ പ്രൊ ചാന്‍സലര്‍ കൂടിയാണ് സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ കേരളത്തിലെ നിരവധി മഹല്ലുകളിലെ ഖാളി സ്ഥാനം വഹിക്കുന്ന അദ്ദേഹം തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് ഖാളി കൂടിയാണ് ഇന്ന് കേരളത്തില്‍ ജീവിച്ചിരിപ്പുള്ള പണ്ഡിതന്മാരില്‍ ഏറ്റവും ഉന്നത സ്ഥാനിയനാണ് അദ്ദേഹം.ആനുകാലിക വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനും തിരു ഹദീസും സമ്മേളിപ്പിച്ച് സരളമായ ശൈലിയില്‍ അദ്ദേഹം ചെയ്യുന്ന പ്രസംഗങ്ങള്‍ ഗ്രഹനവും സമഗ്രവുമാണ് ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴും നിസ്വാര്‍തവും ലളിതവുമായ ജീവിത ശൈലി


സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ ‍ ഉസ്ഥാദിനെ മറ്റുള്ള വരില്‍നിന്നും വ്യത്യസ്തനാക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക് വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫ്. ന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി യാണ് അഡ്വ: ഓണബിള്ളി മുഹമ്മദ്‌ ഫൈസി പട്ടിക്കാട് ജാമിയ നൂരിയ്യയില്‍നിന്നും ഫൈസി ബിരുദം നേടിയ അദ്ദേഹം ഇസ്ലാമിക പണ്ഡിതന്മാര്‍ അതികം ഇടപെടാത്ത സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദവും,നിയമ പഠനത്തില്‍ എല്‍ എല്‍ ബി ബിരുദ ദാരിയുമാണ് അഡ്വ: ഓണബിള്ളി മുഹമ്മദ്‌ ഫൈസി പ്രഭാഷണ വേതികളില്‍ ഭാഷ വൈഭവം കൊണ്ട് സദസ്സിനെ പുതിയൊരു ചിന്ത ദാരയിലേക്ക് നയിക്കുന്ന വ്യതിരക്തമായ പ്രഭാഷണ ശൈലിയുടെ ഉടമ കൂടിയാണ് അഡ്വ: ഓണബിള്ളി മുഹമ്മദ്‌ ഫൈസി

ചെറുശ്ശേരി ഉസ്താദിന്റെ പ്രഭാഷണം വന്‍ വിജയമാക്കും: ദുബായ് ജില്ല skssf

ദുബൈ : ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 15 ആമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പ്രഭാഷണതോടനുബന്ധിച് ആഗസ്റ്റ്‌ 12 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓടിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമസ്ത ജനറല്‍ സെക്രടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സമസ്ഥാന ജനറല്‍ സെക്രടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി എന്നിവരുടെ പ്രഭാഷണ പരിപാടി വിജയിപ്പിക്കുവാന്‍ ദുബൈ സുന്നി സെന്‍റര്‍ ഓടിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന ദുബൈ എസ്.കെ.എസ്.എസ്.എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.ഷാഫി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അബ്ദുള്‍ കാദര്‍ അസ്-അദി ഉദ്ഘാടനം ചെയ്തു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ ലെത്തിയ കാസറഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെടിയാര്‍ മുഖ്യാഥിതി ആയിരുന്നു. എം.ബി.എ ഖാദര്‍,താഹിര്‍ മുഗു എന്നിവര്‍ പ്രസംഗിച്ചു. അശ്ഫാക് കാസറഗോഡ് സ്വാഗതവും അബ്ദുള്ള വള്‍വക്കാട്‌ നന്ദിയും പറഞ്ഞു.

Sunday, August 7, 2011

അന്താരാഷ്ട്ര ഖുര്‍ആന്‍ പ്രഭാഷണം: ചെറുശ്ശേരി ഉസ്താദിന്റെയും ഓണംബിള്ളി ഫൈസി യുടെയും പ്രഭാഷണം

ദുബായ് : ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പ്രഭാഷണത്തോടനുബന്ധിച്ച് ആഗസ്റ്റ് 12 വെള്ളിയാഴ്ച രാത്രി 10 മണിക്ക് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‍ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാരും എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസിയും പ്രസംഗിക്കും. ദുബായിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ വേദിയായ ഖിസൈസിലേക്ക് പ്രത്യേക ബസ് സര്‍വ്വീസ് ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ദുബൈ കെ.എം.സി.സി ഓഫീസുമായോ (04 2274899) സുബൈര്‍ ഹുദവിയുമായോ (055 7204620) ബന്ധപ്പെടുക.

ജമിഅ: അസ്-അദിയ്യ ഉടുംബുന്തല സ്വദേശിക്ക് രണ്ടാം റാങ്ക്

പാപ്പിനിശ്ശേരി വെസ്റ്റ്‌: സമസ്ത കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൌതിക വിദ്യാഭ്യാസ സമുച്ചയമായ ജമിഅ: അസ്-അദിയ്യ ഇസ്ലാമിയ്യ അറബിക് & ആര്‍ട്സ് കോളേജ് അദ്യയാന വര്‍ഷത്തെ അല്‍ അസ്-അദി പരീക്ഷ ഫലം പ്രസ്ദീകരിചചു. മലപ്പുറം മോരയൂര് സ്വദേശി അബ്ദുറഹ്മാന്‍.ഇ.കെ. ഒന്നാം റാങ്ക് കരസ്തമാക്കി. തൃക്കരിപ്പൂര്‍ ഉടുംബുന്തല സ്വദേശി റാംശാദ് രണ്ടാം റാങ്കും പയ്യന്നൂര്‍ കാറമേല്‍ സ്വദേശി മൂന്നാം റാങ്കും കരസ്ഥമാക്കി നന്തി ദാറുസ്സലം അറബിക് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെയും ആയിഷകുട്ടിയുടെയും മകനാണ് അബ്ദുറഹ്മാന്‍ .
ഉടുംബുന്തലയിലെ ടി.പി. മുഹമ്മദലിയുടെയും ഫാത്തിമയുടെയും മകനാണ് റാംശാദ്
പരേതനായ കാറമേല്‍ അബൂബക്കറിന്റെയും ആയിഷബിയുടെയും മകനാണ് ഇര്‍ഫാന്‍ .
ഖുര്‍ആന്‍, ഹദീസ്, ഉസൂലുല്‍ ഫിഖ് ഹ്, അറബി സാഹിത്യം, മന്തിക്ക് , ഗോള ശാസ്ത്രം, തച്ചു ശാസ്ത്രം തുടങ്ങിയ മത വിഷയങ്ങളില്‍ അവഗാഹം നെടുന്നതോടപ്പം കാലിക്കറ്റ് സര്‍വകാല ശാലയുടെ ബിരുദാനന്തര ബിരുദവും ഐ.ടി.രംഗത്ത് മികച്ച പരീഷിലനവും നെടിയാണ് അസ്-അദി ബിരുദദാരികള്‍ പുറത്തിറങ്ങുന്നത്.

സഈദ് ഹുദവിക്ക് ഡോക്ടറേറ്റ്

ന്യൂഡല്‍ഹി : ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഇസ്‍ലാമിക സാന്പത്തിക വ്യവസ്ഥയില്‍ എന്ന ഗവേഷണ പ്രബന്ധത്തിന് പണ്ഡിതനും വാഗ്മിയുമായ സഈദ് ഹുദവിക്ക് ഹംദര്‍ദ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി. ഹംദര്‍ദ് യൂണിവേഴ്സിറ്റി ഇസ്‍ലാമിക് സ്റ്റഡീസ് വിഭാഗം തലവന്‍ പ്രൊഫസര്‍ ഇശ്തിയാഖ് ദാനിശ്, ജിദ്ദ ഇസ്‍ലാമിക് ഡെവലപ്മെന്‍റ് ബാങ്ക് റിസര്‍ച്ച് ഡയറക്ടര്‍ ഡോക്ടര്‍ ഔസാഫ് അഹ്‍മദ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. ചെമ്മാട് ദാറുല്‍ ഹുദ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയിലെ പന്ത്രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷം ഏഴ് വര്‍ഷമായി ഡല്‍ഹിയിലെ പ്രമുഖ സര്‍വ്വകലാശാലയായ ഹംദര്‍ദ് യൂണിവേഴ്സിറ്റിയില്‍ ഉന്നത പഠനം നടത്തി വരികയായിരുന്ന ഇദ്ദേഹം നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ലിബിയന്‍ എംബസിയില്‍ സേവനമനുഷ്ടിച്ച യുവ പണ്ഡിതന്‍ ലിബിയയിലെ വിദ്യാഭ്യാസ മാനവ ശേഷി വികസന വകുപ്പ് മന്ത്രി അഖീല്‍ ഹുസൈന്‍ അഖീല്‍ രചിച്ച അല്‍ മൗസുഅത് അല്‍ ഖിയമിയ അല്‍ ഖുസ്ഥാനുല്‍ ഹുലും, അല്‍ ഖുമാസി തഹ്‍ലിലുല്‍ ഖിയം എന്നീ അറബി ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡല്‍ഹി ഇസ്‍ലാമിക് ആന്‍റ് സോഷ്യല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. നാദാപുരം കുമ്മങ്കോട് സ്വദേശിയായ സഈദ് ഹുദവി വടക്കന്‍ കേരളത്തിലെ പ്രമുഖ മത പണ്ഡിതനായിരുന്ന മര്‍ഹൂം നാദാപുരം കലന്തന്‍ മുസ്‍ലിയാരുടെ പൌത്രനാണ്. പിതാവ് ടി.വി. അബ്ദുല്‍ റഹീം മൗലവി.

സുബൈര്‍ ഹുദവിക്ക് ഡോക്‌ടറേറ്റ്‌


തിരൂരങ്ങാടി : വാഗ്മിയും എഴുത്തുകാരനും ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി രജിസ്‌ട്രാറുമായ സുബൈര്‍ ഹുദവി ചേകനൂര്‍ ഡോക്‌ടറേറ്റ്‌ നേടി. ജവഹര്‍ലാല്‍ നഹ്‌റു യൂണിവേഴസിറ്റിയിലെ സ്‌കൂള്‍ ഓഫ്‌ ലാംഗ്വേജ്‌ ലിറ്ററേചര്‍ ആന്റ്‌ കള്‍ചറല്‍ സ്റ്റഡീസില്‍ നിന്നും 'മതപഠനം; കേരളവും ഇന്തോനേഷ്യയിലെ ജാവയും തമ്മിലൊരു താരതമ്യ പഠനം' എന്ന വിഷയത്തിലായിരുന്നു പി.എച്ച്‌.ഡി കരസ്ഥമാക്കിയത്‌. പ്രൊഫ. മുജീബുര്‍റഹ്‌മാന്റെ കീഴിലായിരുന്നു ഗവേഷണം.

ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇസ്‌ലാമിക്‌ ആന്റ്‌ കണ്ടംപററി സ്റ്റഡീസില്‍ ഹുദവി ബിരുദം നേടിയ ഇദ്ദേഹം ഹൈദരാബാദ്‌ ഉസ്‌മാനിയ്യാ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയില്‍ ബിരുദവും മധുര കാമരാജ്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയിലും ജെ.എന്‍.യു വില്‍ നിന്ന്‌ അറബിയില്‍ ബിരുദാനന്തര ബിരുദവും നേടി. `കേരളത്തിലെ പ്രാഥമിക വിദ്യഭ്യാസത്തില്‍ സമസ്‌തയുടെ പങ്ക്‌ 'എന്ന വിഷയത്തില്‍ ജെ.എന്‍.യു വില്‍ നിന്ന്‌ എംഫിലും കരസ്ഥമാക്കിയിട്ടുണ്ട്‌.

ഖത്തര്‍, യു.എ.ഇ, സിങ്കപ്പൂര്‍. ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇദ്ധേഹം നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്‌.കോട്ടലില്‍ അബ്‌ദുറഹ്‌മാന്‍ ഹാജിയുടെയും ആയിശ ഹജ്ജുമ്മയുടെയും പുത്രനാണ്‌. ഭാര്യ: നസീറ. മക്കള്‍ മുഹമ്മദ്‌ സുഹൈര്‍, ആയിശ ബാനു, മുഹമ്മദ്‌ അഫ്‌റോസ്‌.

Thursday, August 4, 2011

ജാമിഅ സഅദിയ്യ ഇസ്ലാമിയ തൃക്കരിപ്പൂര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

അബ്ദുള്ള വള്‍വക്കാട്‌
തൃക്കരിപ്പൂര്‍: സമസ്‌ത കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റിയുടെ കീഴിയില്‍
തൃക്കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ സഅദിയ്യ ഇസ്ലാമിയയുടെ ജനറല്‍
ബോഡി യോഗം സയ്യിദ്‌ പൂക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‌ന്നു.
ഭാരഹാവികള്‍: ടി.കെ പൂക്കോയ തങ്ങള്‍(പ്രസിഡണ്ട്‌), കെ.ടി. അബ്ദുള്ള
മൌലവി, ജൂബിലി മൊയ്‌തീന്‍ കുട്ടി ഹാജി(വൈ:പ്രസിഡണ്ട്‌). മാണിയൂര്‍
അഹമ്മദ്‌ മൌലവി(ജന: സെക്രട്ടറി), പി.പി അബ്ദുള്‍ ഖാദര്‍
മാസ്റ്റര്‍(വര്‍ക്കിംഗ്‌ സെക്രട്ടറി), എ.കെ അബ്ദുള്‍ സലാം ഹാജി. കെ.
മുഹമ്മദ്‌ ഷാഫി ഹാജി(സെക്രട്ടറി), ഒ.ടി. അഹമ്മദ്‌ ഹാജി ട്രഷറര്‍.
ജെംസ്‌ ഇംഗ്ലീഷ്‌ സ്‌കൂള്‍ ഭാരഹാവികള്‍:
ഖാലിദ്‌ ഹാജി വലിയ പറമ്പ്‌(ചെയര്‍മാന്‍), ടി.കെ.സി അബ്ദുള്‍ ഖാദര്‍ ഹാജി,
വി.ടി. ഷാഹുല്‍ ഹമീദ്‌, എം.സുലൈമാന്‍ മാസ്റ്റര്‍ വെള്ളാപ്പ്‌(വൈ:
ചെയര്‍മാന്‍), ടി.പി അബ്ദുള്ള കുഞ്ഞി(ജന:സെക്രട്ടറി), സി.കെ സയ്‌തു ഹാജി,
എം.ടി.പി ഇസ്‌മായില്‍ മാസ്റ്റര്‍, എ.കെ. അബ്ദുള്‍ സലാം
ഹാജി,(സെക്രട്ടറി), സി.ടി. അബ്ദുള്‍ ഖാദര്‍ ട്രഷറര്‍

മദ്രസ അധ്യാപക ക്ഷേമ നിധി: SKSSF സ്വാഗതം ചെയ്തു

കാസര്‍കോട്: കേരള മദ്രസ അധ്യാപക ക്ഷേമനിധിപദ്ധതി പരിശമുക്തമാക്കി ആനുകൂല്യങ്ങള്‍ ട്രഷറിവഴി വിതരണംചെയ്യാനുളള കേരളസര്‍ക്കാറിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാആക്ടിംഗ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചവും സംയുക്തപ്രസ്താവനയില്‍പറഞ്ഞു.പ്രതിമാസം 50 രൂപ മദ്രസ അധ്യാപകരും 50 രൂപ മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി മുഖേനയുംക്ഷേമനിധിയിലേക്ക് അടക്കുന്ന തുക ബാങ്കില്‍ നിക്ഷേപിച്ച് അതുവഴി ലഭിക്കുന്ന പലിശ സ്വീകരിക്കാന്‍ പലിശയെനഖശിഖാന്തരം എതിര്‍ക്കുകയും അതിനെതിരെ ഉദ്‌ഭോധനം നടത്തുകയും ചെയ്യുന്ന മദ്രസ അധ്യാപകര്‍ക്ക്താല്‍പര്യമുണ്ടായിരുന്നില്ല.
ഒരു ലക്ഷത്തിലധികമുളള സംസ്ഥാനത്തെ മദ്രസ അധ്യാപകരില്‍ നിന്ന് അന്നത്തെ സര്‍കാരിനെ അമിതമായിഅനുകൂലിച്ചിരുന്ന ഒരു വിഭാഗത്തില്‍പെട്ട രണ്ടായിരത്തോളം മുഅല്ലിമിങ്ങള്‍ മാത്രമാണ് ബാങ്ക് വഴിയുളളക്ഷേമനിധിക്ക് അപേക്ഷ നല്‍കിയത്. ബഹുഭൂരിഭാഗം വരുന്ന മദ്രസ മുഅല്ലിമീങ്ങളും വിട്ടുനിന്ന് ശക്തമായിപ്രതിഷേധിച്ചിട്ടും ഇടതുസര്‍ക്കാര്‍ കണ്ണുതുറന്നിരുന്നില്ല. ന്യൂനപക്ഷ ക്ഷേമമെന്ന തട്ടിപ്പ് വഴി മുസ്ലീംജനവിഭാഗങ്ങളില്‍ സ്വാധീനം ചെലുത്താനുളള പാഴ്‌നടപടിയായിരുന്നു ഇത്. പദ്ധതി പ്രഖ്യാപിക്കാന്‍ അന്നത്തെന്യൂനപക്ഷമന്ത്രിയായിരുന്ന പാലോളി മുഹമ്മദ്കുട്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പോലും അധികം ആളുകള്‍പങ്കെടുക്കാത്തത് ഇതിനെതിരെയുളള പ്രതിഷേധമായിരുന്നുവെന്ന് പ്രസ്താവനയില്‍ നേതാക്കള്‍S കൂട്ടിചേര്‍ത്തു.

SKSSF കാസറഗോഡ് ജില്ല: ഒരു കോടി രൂപയുടെ സഹചാരി കാരുണ്യ പ്രവര്‍ത്തന പദ്ധതി

എസ്.കെ.എസ്.എസ്.എഫ് ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും ആതുര സേവനരംഗത്തും പുതിയ കാല്‍വെയ്പുമായി ഈ വര്‍ഷം ഒരു കോടി രൂപയുടെ കാരുണ്യപ്രവര്‍ത്തനത്തിന് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം രൂപം നല്‍കി. സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന സഹചാരി സൗജന്യമരുന്ന് വിതരണവും രോഗികള്‍ക്കുളള ചികിത്സാസഹായവും ഇതര മതപ്രസ്ഥാനങ്ങളുടെ ഇടയില്‍വരെ പ്രശംസ നേടിയിട്ടുണ്ട്. ജില്ലാ ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര കോ-ഓഡിനേറ്ററായിട്ടുളള സഹചാരി മരുന്ന് സെല്ല് മുഖേന കഴിഞ്ഞ വര്‍ഷം ലക്ഷകണക്കിന് രൂപയുടെ മരുന്നുകളാണ് സൗജന്യമായി വിതരണം ചെയ്തത്.
അതിന് ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ സാക്ഷിപത്രവുമായി ജില്ലാ കോ-ഓഡിനേറ്ററെ ബന്ധപ്പെട്ടാല്‍ മരുന്നിനുളള കൂപ്പണ്‍ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 9847355468, 9745605062. അതോടൊപ്പം മാരകമായ രോഗം പിടിപ്പെട്ട ശൗക്കത്തലി മൗലവിക്ക് ചികിത്സാസഹായം എന്നോണം മഹല്ലുകളില്‍ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപ പിരിച്ചെടുക്കുകയും അതില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വേണ്ടി ചിലവഴിക്കുകയും ബാക്കി വരുന്ന ഒരു ലക്ഷത്തിലധികം രൂപ അദ്ദേഹത്തിന് തന്നെ വീട് ഉണ്ടാക്കാന്‍ വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. അതോടൊപ്പം മറ്റുളള ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ഈ വര്‍ഷം റംസാനില്‍ ശാഖ-ക്ലസ്റ്റര്‍-മേഖല- ജില്ലാതലങ്ങളില്‍ അരകോടിയിലധികം രൂപയുടെ റിലീഫ് പ്രവര്‍ത്തനം നടത്തും.
റംസാനിന് ശേഷം ജില്ലാതലത്തില്‍ സൗജന്യ ഡയാലിസിസ് കേന്ദ്രവും കാസര്‍കോട് കേന്ദ്രമാക്കുകൊണ്ടുളള സൗജന്യമരുന്ന് വിതരണത്തിനുളള തുടര്‍പ്രവര്‍ത്തനത്തിനും കാഞ്ഞങ്ങാട് കേന്ദ്രമായി പുതുതായി ആരംഭിക്കുന്ന മരുന്ന് വിതരണകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനും പാവപ്പെട്ട രോഗികള്‍ക്കുളള സാമ്പത്തിക ചികിത്സാസഹായത്തിനുളള ഫണ്ടും സംസ്ഥാനകമ്മിറ്റിയുമായി സഹകരിച്ച് ഓഗസ്റ്റ് അഞ്ചിന് റമസാന്‍ ആദ്യത്തെ വെള്ളിയാഴ്ച മഹല്ല് ഖത്വിബുമാര്‍ ജുമുഅ നിസ്‌കാരാനന്തം പള്ളികളില്‍ നിന്ന് പിരിച്ച് പിറ്റേദിവസം ശനിയാഴ്ച ഉച്ചയ്ക്കു മുമ്പ് കാസര്‍കോട് സമസ്ത ജില്ലാ ഓഫീസില്‍ എത്തിച്ച് രസീപ്റ്റ് കൈപറ്റണമെന്നും അതിന് ശാഖകമ്മിറ്റികള്‍ മേല്‍നോട്ടം വഹിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സഹചാരി ജില്ലാ കോ-ഓഡിനേറ്റര്‍ ഹാരിസ് ദാരിമി ബെദിരയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

S.K.S.S.F കാസര്‍കോട് ജില്ല: സഹചാരിയുടെ ഒരു കോടി രൂപയുടെ കാരുണ്യപ്രവര്‍ത്തനത്തിന്‍റെ പദ്ധതി


Monday, August 1, 2011

റമളാന്‍ ആശംസകള്‍


ഇന്ന് റമളാന്‍ ഒന്ന്

കാപ്പാട്‌ കടപ്പുറത്ത്‌ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്നു റമദാന്‍ വ്രതമാരംഭിക്കുമെന്ന്‌ ഖാസിമാരായ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ്‌ വി എം മൂസ മൌലവി, ജമാഅത്ത്‌ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ കടയ്ക്കല്‍ അബ്ദുല്‍ അസീസ്‌ മൌലവി, ടി കെ എം ബാവ മുസ്‌ല്യാര്‍, ത്വാഖ അഹമ്മദ്‌ മൌലവി തുടങ്ങിയവര്‍ അറിയിച്ചു.