Monday, March 28, 2011

എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കാസര്‍കോട്‌ ജില്ലാ നിശാകൗണ്‍സില്‍ ക്യാമ്പ്‌ സമാപിച്ചു

കാസര്‍കോട്‌: മത-സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക രംഗത്ത്‌ സജീവ ഇടപെടലുകള്‍ ഉള്‍പടെയുളളസംഘടനാരംഗത്തെ പുത്തന്‍ ചുവടുവെപ്പുകളുമായി മേല്‍പറമ്പ്‌ സുന്നി മഹല്ലില്‍ നടന്ന എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കാസര്‍കോട്‌ ജില്ലാ നിശാകൗണ്‍സില്‍ ക്യാമ്പ്‌ സമാപിച്ചു.
കൗണ്‍സില്‍ ക്യാമ്പ്‌നടക്കുന്നതറിഞ്ഞ്‌ കാസര്‍കോട്‌ നിയോജകമണ്‌ഡലം യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി എന്‍..നെല്ലിക്കുന്ന്‌കൗണ്‍സില്‍ ക്യാമ്പിലേക്ക്‌ വരുകയും വിജയത്തിന്‌ വേണ്ടി സജീവമായി പ്രവര്‍ത്തികുകയും പ്രാര്‍ത്ഥിക്കുകയുംചെയ്യണമെന്നും പൂര്‍ണ്ണപിന്തുണനല്‍കണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.
മുന്‍സംസ്ഥാന വൈസ്‌പ്രസിഡണ്ട്‌ബഷീര്‍ ദാരിമി തളങ്കര ഉദ്‌ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി റഹീം മാസ്റ്റര്‍ ചുഴലിചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. സി.ടി.അഹമ്മദലി എം.എല്‍., ഖാലിദ്‌ഫൈസി ചേരൂര്‍, താജുദ്ദീന്‍ ചെമ്പരിക്ക, അബൂബക്കര്‍ സാലൂദ്‌ നിസാമി, സയ്യിദ്‌ ഹാദിതങ്ങള്‍, ഹാരീസ്‌ ദാരിമി ബെദിര, സുഹൈര്‍ അസ്‌ഹരി, ടി.എം..റഹ്മാന്‍ തുരുത്തി, ഹാഷിം ദാരിമി ദേലംപാടി, എം..ഖലീല്‍, താജുദ്ദീന്‍ ദാരിമി, മുഹമ്മദ്‌ ഫൈസി കജ, സത്താര്‍ ചന്തേര, മൊയ്‌തു ചെര്‍ക്കള, ഹനീഫ്‌ കുമ്പഡാജ, ഹബീബ്‌ ദാരിമി, ശറഫുദ്ദീന്‍ കുണിയ, മുഹമ്മദലിനീലേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു.

Sunday, March 20, 2011

ഏഴു മദ്രസകള്‍ക്ക് അംഗീകാരം


ശംസുല്‍ ഉലമാ , കണ്ണിയത്ത് ഉസ്‌താദ് അനുസ്മരണം സംഘടിപ്പിച്ചു.

ത്രിക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫ് മുനവ്വിര്‍ മദ്രസ്സ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമാ , കണ്ണിയത്ത് ഉസ്‌താദ് അനുസ്മരണം സംഘടിപ്പിച്ചു. മുനവ്വിര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനം മാണിയൂര്‍ അബ്‌ദുള്ള ബാഖവിയുടെ അദ്ധ്യക്ഷതയില്‍ മുനവ്വിര്‍ മദ്രസ കമ്മിറ്റി ജന: സെക്രട്ടറി എന്‍. എ. മജീദ് ഉദ്ഘാടനം ചെയ്‌തു. ബഷീര്‍ ഫൈസി അല്‍ അസ്‌ഹരി അനുസ്‌മരണ പ്രഭാഷണം നടത്തി. മാണിയൂര്‍ അബ്‌ദുള്ള ബാഖവി പ്രാര്ത്ഥജനക്ക് നേതൃത്വം നല്‍കി.
ലത്തീഫ് മൌലവി സ്വാഗതവും യൂണിറ്റ് സെക്രട്ടറി അഹമ്മദ് വി.വി. നന്ദിയും പറഞ്ഞു.

Sunday, March 13, 2011

വിജയം പ്രവാചക സ്നേഹത്തിലുടെ മാത്രം: നൂര്‍ മുഹമ്മദ് ഖത്തീബ് (സിറിയ)

ദുബൈ : മാനവ സമൂഹത്തിന് സുരക്ഷിതമായ ജീവിതം ലഭിക്കാന്‍ പ്രവാചകനെ സ്നേഹിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂവെന്ന് പ്രമുഖ അറബ് പണ്ഡിതനും ദേര ഖുലഫാഉ റാശിദീന്‍ മസ്ജിദ് ഖത്തീബുമായ നൂര്‍ മുഹമ്മദ് ഖത്തീബ് (സിറിയ) പറഞ്ഞു. കാത്തിരുന്ന പ്രവാചകന്‍ , കാലം കൊതിച്ച സന്ദേശം എന്ന പ്രമേയത്തില്‍ ദുബൈ സുന്നി സെന്‍റര്‍ ഒരു മാസം നടത്തി വന്ന മീലാദ് കാന്പയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസ്അദിയ്യ ദുബൈ ചാപ്റ്ററിന്‍റെ ബുര്‍ദ ആലാപനത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അറബ് പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നടത്തിയ ഇഹ്‍തിഫാല്‍ മൗലിദുന്നബി എന്ന സി.ഡി. അല്‍ റയ അബ്ദുറഹ്‍മാന്‍ ഹാജിക്ക് നല്‍കി നൂര്‍ മുഹമ്മദ് ഖത്തീബ് പ്രകാശനം ചെയ്തു. സംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ബുര്‍ദ ആലാപനത്തിന് അലവിക്കുട്ടി ഹുദവി ആശയ വിവരണം നല്‍കി. ശൗക്കത്തലി ഹുദവി സ്വാഗതവും ഇബ്റാഹീം ഫൈസി നന്ദിയും പറഞ്ഞു.

reporter: kunhabdulla kvv

Saturday, March 12, 2011

ജാമിഅഃ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍

മലപ്പുറം: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ യുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ജാമിഅഃ ജൂനിയര്‍ കോളജ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും കണ്‍വീനറായി പ്രൊഫ: കെ.ആലിക്കുട്ടി മുസ്ലിയാരും തെരഞ്ഞെടുക്കപ്പെട്ടു.
പി.പി.മുഹമ്മദ് ഫൈസിയാണ് കോഓര്‍ഡിനേറ്റര്‍. പട്ടിക്കാട് ജാമിഅഃ യില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രൊഫ: കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഹാജി കെ.മമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്ലിയാര്‍ (ക്ഷേമനിധി), പി.എ.ജലീല്‍ ഫൈസി, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, പിണങ്ങോട് അബൂബക്കര്‍ (അക്കാദമിക് കൗണ്‍സില്‍), പുത്തനഴി മൊയ്തീന്‍ ഫൈസി, ഹംസ റഹ്മാനി, അബ്ദുല്ലത്വീഫ് ഫൈസി പാതിരമണ്ണ (പരീക്ഷാ ബോര്‍ഡ്), ഗഫൂര്‍ ഫൈസി കാട്ടുമുണ്ട, ഖാസിമുല്‍ ഖാസിമി, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (കലാ സാഹിത്യ വിഭാഗം) എന്നിവര്‍ ചെയര്‍മാന്‍, കണ്‍വീനര്‍മാരായി സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. ശംസുല്‍ ഉലമാ അറബിക് കോളജ് തോഡാര്‍ കര്‍ണ്ണാടക, മര്‍കസുദ്ദഅ്വഃ നീലേശ്വരം, മുനവ്വിറുല്‍ ഇസ്ലാം തൃക്കരിപ്പൂര്‍, ഇര്‍ഫാനിയ്യ ചപ്പാരപ്പടവ്, ജമാലിയ്യ കൊളവല്ലൂര്‍, ഇമാം ഗസ്സാലി അക്കാദമി വയനാട്, ദാറുല്‍ ഉലൂം ബത്തേരി, സആദഃ ഇസ്ലാമിക് കോളജ് വരാമ്പറ്റ, മജ്ലിസുത്തൗഹീദ് പുവ്വാട്ട്പറമ്പ്, ഇര്‍ശാദുല്‍ അനാം കൊപ്പം, ദാറുല്‍ ഖൈറാത്ത് ഒറ്റപ്പാലം, എസ്.കെ.ഡി.ഐ വല്ലപ്പുഴ, മണലായ് ശരീഅഃ കോളേജ്, ജന്നത്തുല്‍ ഉലൂം പാലക്കാട്, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ സ്മാരക ഇസ്ലാമിക് കോംപ്ലക്സ്, ബദ്രിയ്യഃ ശരീഅഃ കോളജ് വേങ്ങര, നജാത്ത് ശരീഅഃ കോളജ് കരുവാരക്കുണ്ട്, ശുഹദാ ഇസ്ലാമിക് കോളജ് പുത്തനങ്ങാടി, മര്‍ക്കസുല്‍ ഉലൂം നിലമ്പൂര്‍, ഹസനാത്ത് അറബിക് കോളജ് മാമ്പുഴ, നുസ്റത്തുല്‍ ഇസ്ലാം അറബി കോളജ് ഒളവട്ടൂര്‍, ഖിദ്മത്ത് ഇസ്ലാമിക് ആന്റ് ആര്‍ട്സ് കോളജ് എടക്കുളം, ജാമിഅഃ ഇസ്ലാമിയ്യഃ മഞ്ചേരി, രാമപുരം കോംപ്ലക്സ് തുടങ്ങിയ ഇരുപത്തി ഒമ്പത് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

Tuesday, March 1, 2011

നവ്യാനുഭൂതിയുണര്‍ത്തി മൗലിദ് മജ്ലിസ്

ദുബൈ: മലയാളി സംഘടനകള്‍ നബിദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന പരിപാടികളില്‍ നിന്നും വ്യത്യസ്തമായി എസ്.കെ.എസ്.എസ്.എഫ് ദുബൈ സുന്നി സെന്ററുമായി സഹകരിച്ച് നടത്തിയ അറബികളുടെ മൗലിദ് പരിപാടി ശ്രദ്ധേയമായി. യു.എ.ഇ, ഒമാന്‍, ലബനാന്‍, സിറിയ, ഈജിപ്ത്, സുഡാന്‍, യെമന്‍ രാജ്യങ്ങളിലെ അറബ് പ്രമുഖര്‍ അണിനിരന്ന മൗലിദ് മജ്ലിസിന് സാക്ഷികളാവാന്‍ നൂറുകണക്കിനാളുകള്‍ തടിച്ചു കൂടി. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, കെ.എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അലവിക്കുട്ടി ഹുദവി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഹസം ഹംസ ഖിറാഅത്ത് നടത്തി. ഷൗക്കത്തലി ഹുദവി സ്വാഗതവും അഡ്വ. ശറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.