Tuesday, April 30, 2013

Saturday, April 27, 2013

SKSSF കാസര്‍ഗോഡ് ജില്ലാ സര്‍ഗ്ഗലയം മെയ് 17, 18 തീയ്യതികളില്‍ കുമ്പളയില്‍

കാസര്‍കോട്: SKSSF സംസ്ഥാന കമ്മിറ്റി ഒന്നിടവിട്ട വര്‍ഷങ്ങളില്‍ സംഘടിപ്പിക്കുന്ന കലാസാഹിത്യ വിരുന്ന് സര്‍ഗ്ഗലം'13 ജില്ലാതല പരിപാടി മെയ് 17, 18 തീയ്യതികളില്‍ കുമ്പളയില്‍ സംഘടിപ്പിക്കാന്‍ SKSSF കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാശിം ദാരിമി ദേലംപാടി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സലാം ഫൈസി പേരാല്‍, എന്‍..അബ്ദുല്‍ ഹമീദ് ഫൈസി, സി.പി.മൊയ്തു മൗലവി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മുനീര്‍ ഫൈസി ഇടിയടുക്ക, മുഹമ്മദലി കോട്ടപ്പുറം, ഷമീര്‍ മൗലവി കുന്നുംങ്കൈ, മഹ്മൂദ് ദേളി, നാഫിഅ് അസ്ഹദി, യൂസുഫ് ആമത്തല, യൂനുസ് ഹസനി, മൊയ്തീന്‍ ചെര്‍ക്കള, ഫാറൂഖ് കൊല്ലമ്പാടി, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹമീദ് അര്‍ശദി ഗാളിമുഖം, മുഹമ്മദ് ഫൈസി കജ, സുബൈര്‍ നിസാമി കളത്തൂര്‍, സുബൈര്‍ ദാരിമി പൈക്ക, ജമാല്‍ ദാരിമി, യൂസഫ് വെടിക്കുന്ന്, ശരീഫ് നിസാമി മുഗു തുടങ്ങിയവര്‍ സംബന്ധിച്ചു.

SKSSF ത്രിക്കരിപ്പൂര്‍ മേഖല സര്‍ഗലയം; വള്‍വക്കാട് ചാമ്പ്യന്മാര്‍

ത്രിക്കരിപ്പൂര്‍: വടക്കെകൊവ്വല്‍ കാളമ്പാടി ഉസ്താദ് നഗറില്‍ നടന്ന SKSSF മേഖല സര്‍ഗലയം സമാപിച്ചു. വിഖായ വിഭാഗത്തില്‍ ഉടുമ്പുന്തല ക്ലസ്റ്ററിലെ വള്‍വക്കാട് ശാഖ 102 പോയിന്റ് നേടി ഒന്നാം സ്ഥാനവും ചന്തേര ക്ലസ്റ്ററിലെ മുനവ്വിര്‍ നഗര്‍ ശാഖ 72 പോയിന്റ് നേടി രണ്ടാം സ്ഥാനവും 66 പോയിന്റ് നേടി ഉടുമ്പുന്തല ക്ലസ്റ്ററിലെ കൈകോട്ട് കടവ് ശാഖ മുന്നാം സ്ഥാനവും കരസ്ഥമാക്കി. ദര്‍സ് വിഭാഗത്തില്‍ പടന്ന റഹ്‍മാനിയ ദര്‍സ്, വള്‍വക്കാട് ദര്‍സ് യഥാക്രമം ഒന്നും രണ്ടും സ്ഥാ‍നം നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ പടന്ന ക്ലസ്റ്ററിലെ പടന്ന തെക്കേപ്പുറം ശാഖയും ജൂനിയര്‍ വിഭാഗത്തില്‍ ഉടുമ്പുന്തല ക്ലസ്റ്ററിലെ വള്‍വക്കാട് ശാഖയും സീനിയര്‍ വിഭാഗത്തില്‍ ചന്തേര ക്ലസ്റ്ററിലെ മുനവ്വിര്‍ നഗര്‍ ശാഖയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സര്‍ഗ പ്രതിഭയായി സബ് ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഫാഇസ് ടി (പടന്ന തെക്കേപ്പുറം), ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് അസ്‍ലം (കക്കുന്നം), സീനിയര്‍ വിഭാഗത്തില്‍ ത്വാഹ ഏ.ജി (മുനവ്വിര്‍ നഗര്‍) തെരെഞ്ഞെടുത്തു. ഉദ്ഘാടന സമ്മേളനം ത്രിക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബശീര്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഇസ് മാഈല്‍ മാസ്റ്റരുടെ അധ്യക്ഷതയില്‍ നാഫി അസ്‍അദി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമിയെ ഇബ്‍റാഹീം ഹാജി ആദരിച്ചു. അബ്ദുല്ല ഹാജി, ടി സലീം, റശീദ് മാസ്റ്റര്‍, ഹസന്‍, സമ്മാന ദാനം നിര്‍വഹിച്ചു. സുബൈര്‍ ഖാസിമി, സലാം മാസ്റ്റര്‍, അനസ്, സഈദ് ദാരിമി, നൌഷാദ് തെക്കെക്കാട് സംസാരിച്ചു. മേഖല സെക്രട്ടറി ഹാരിസ് അല്‍ ഹസനി മെട്ടമ്മല്‍ സ്വാഗതവും സുബൈര്‍ ദാരിമി റബ്ബാനി നന്ദിയും പറഞ്ഞു.