Monday, January 31, 2011

ഉദിനൂര്‍ ജാമിഅ നഗര്‍ എസ്‌.കെ.എസ്‌.എസ്‌. എഫ് : അബ്ദുസ്സമദ്‌ പൂക്കോട്ടൂരിന്റെ പ്രഭാഷണവും സംസ്ഥാനതല മാപ്പിളപ്പാട്ട്‌ മത്സരവും

ത്രിക്കരിപ്പൂര്‍‍‍: ഉദിനൂര്‍ ജാമിഅ നഗര്‍ എസ്‌.കെ.എസ്‌.എസ്‌. എഫിന്റെ ആഭിമുഖ്യത്തില്‍ ശാഖാ സമ്മേളനവും, സംസ്ഥാനതല മാപ്പിളപ്പാട്ട്‌ മത്സരവും ഫെബ്രുവരി 7ന്‌ മര്‍ഹൂം പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ നഗറില്‍ നടക്കും. മുസ്ളിം റിലീഫ്‌ കമ്മിററി ചെയര്‍മാന്‍ എ.സി. അത്താഉള്ള മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന പ്രസിഡണ്റ്റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. പ്രമുഖ പ്രാസംഗികന്‍ ബഹു: അബ്ദുസ്സമദ്‌ പൂക്കോട്ടൂറ്‍ മുഖ്യപ്രഭാഷണം നടത്തും, മുസ്ളിം ലീഗ്‌ ജില്ലാ സെക്രട്ടറിയും, തൃക്കരിപ്പൂറ്‍ പഞ്ചായത്ത്‌ പ്രസിഡണ്ടുമായ എ. ജി. സി. ബഷീര്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുക്കും തുടര്‍ന്ന്‌ ഗേററ്‌ സ്റ്റോര്‍ തൃക്കരിപ്പൂറ്‍ നല്‍കുന്ന 2222 രൂപ, അഹമ്മദ്‌ നങ്ങാരത്ത്‌ നല്‍കുന്ന 1111 രൂപ പ്രൈസ്‌ മണിക്കും വേണ്ടിയുള്ള സംസ്ഥാനതല മാപ്പിളപ്പാട്ട്‌ മത്സരവും നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9961725951...., 9995318762, എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Wednesday, January 26, 2011

മനുഷ്യ ജാലിക തൃക്കരിപ്പൂരില്‍ ചരിത്ര സംഭവമായി

ത്രിക്കരിപ്പൂര്‍: “രാഷ്‌ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കാവല്‍” എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തിനകത്തും പുറത്തുമായി 31 കേന്ദ്രങ്ങളില്‍ മനുഷ്യ ജാലികയുടെ ഭാഗമായി ആയിരങ്ങള്‍ സംബന്ധിച്ച കാസര്‍ഗോഡ് ജില്ലയുടെ മനുഷ്യ ജാലിക ജില്ലയില്‍ പുതിയ ചരിത്രം രചിച്ച് ത്രിക്കരിപ്പൂരിന്റെ മണ്ണില്‍ സമാപിച്ചു. വൈകുന്നേരം 4.30ന് ബീരിച്ചേരി അല്‍ ഹുദാ മസ്‌ജിദ് പരിസരത്ത് നിന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ. പൂക്കോയ തങ്ങള്‍ പതാക കൈമാറിയതോട് കൂടി ആരംഭിച്ച മനുഷ്യ ജാലിക വൈകുന്നേരം 6.30 മണിക്ക് ത്രിക്കരിപ്പൂര്‍ ടൌണില്‍ സമാപിച്ചു. റാലിക്ക് ജില്ലാ നേതാക്കളായ ഇബ്രാഹിം ഫൈസ് ജെഡിയാര്‍, റഷീദ് ബെളിഞ്ചം, ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, സുഹൈര്‍ അസ്‌ഹരി, സയ്യിദ് ഹാദി തങ്ങള്‍, സത്താര്‍‌ ചന്തേര, തുടങ്ങി നിരവധി പേര്‍ നേതൃത്വം നല്‍കി. നേതാക്കള്‍ക്ക് പിന്നില്‍ ത്വലബ, വിഖായ, കാമ്പസ് എന്നീ വിഭാഗങ്ങളിലായി 313 അംഗങ്ങളും അതിന് പിന്നില്‍ സാധാരണ പ്രവര്‍ത്തകരും അണി നിരന്നു. റാലി കാണാന്‍ നാനാ മതസ്ഥരായ ജനങ്ങള്‍ റോഡിന്റെ ഇരുവശത്തുമായി തടിച്ച് കൂടിയിരുന്നു.
ടൌണില്‍ വെച്ച് നടന്ന പൊതുസമ്മേളനം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്തു. മാണിയൂര്‍ അഹമ്മദ് മൌലവി പ്രാര്‍ത്ഥന നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. എം.എ. കാസിം മുസ്ലിയാര്‍, വത്സന്‍ പിലിക്കോട്, എം.സി. ഖമറുദ്ധീന്‍, എ.ജി.സി. ബഷീര്‍, കെ. വെളുത്തമ്പു,പിപി. അടിയോടി മാസ്റ്റര്‍, കെ.വി. ലക്ഷമണന്‍, കരുണാകരന്‍, പള്ളങ്കോട് അബ്‌ദുള്‍ ഖാദര്‍ മദനി, ഇസ്മായില്‍ കക്കുന്നം,
നാഫി അസ് ‌അദി, എന്നിവര്‍ സംബന്ധിച്ചു. താജുദ്ദീന്‍ ദാരിമി നന്ദി പറഞ്ഞു. തൃക്കരിപ്പൂരില്‍

Tuesday, January 25, 2011

റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ മനുഷ്യ ജാലിക ജനുവരി 28 ന്

റിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ജനുവരി 28 ന് നടത്തുന്ന മനുഷ്യ ജാലികയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബത്ത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 1.30ന് നടക്കുന്ന മനുഷ്യ ജാലികക്ക് എന്‍.സി. മുഹമ്മദ് കണ്ണൂര്‍, ഫവാസ് ഹുദവി, മുഹമ്മദ് കോയ തങ്ങള്‍, സമദ് പെരുമുഖം, അസീസ് പുള്ളാവൂര്‍, അശ്റഫ് കല്‍പകഞ്ചേരി, അബൂബക്കര്‍ ഫൈസി, ആറ്റക്കോയ തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പൊതുസമ്മേളനം ഹബബീബുള്ള പട്ടാന്പി ഉദ്ഘാടനം ചെയ്യും. മനുഷ്യജാലിക പ്രഭാഷണം അബൂട്ടി മാസ്റ്റര്‍ ശിവപുരം (വൈസ് പ്രിന്‍സിപ്പല്‍, മോഡേണ്‍ ഇന്‍റര്‍ നാഷണല്‍ സ്കൂള്‍, റിയാദ്) നിര്‍വ്വഹിക്കും. അഡ്വ. അജിത്ത് (..സി.സി.) ഹൈദരലി വാഫി ഇരിങ്ങാട്ടിരി (അല്‍ഹുദ ഇന്‍റര്‍ നാഷണല്‍ സ്കൂള്‍ റിയാദ്), സലീം വാഫി മുത്തേടം തുടങ്ങിയവര്‍ പ്രസംഗിക്കും.
reporter: abubacker faizy

മനുഷ്യജാലിക ഇന്ന്

കോഴിക്കോട്‌ : എസ്‌ കെ എസ്‌ എസ്‌ എഫിന്റെ ആഭിമുഖ്യത്തില്‍ റപ്പബ്ലിക്‌ ദിനത്തില്‍ രാഷ്‌ട്രരക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി മനുഷ്യജാലിക തീര്‍ക്കും. വൈകിട്ട്‌ 4 മണിക്ക്‌ കേരളത്തിലെ വിവിധ ജില്ലകളിലും ദക്ഷിണ കന്നഡ, ചിക്‌മാംഗ്ലൂര്‍, കൊടക്‌, ഹാസന്‍, നീഗലിഗി, ലക്ഷദ്വീപ്‌, ചെന്നൈ, ബംഗളുരു, ഡല്‍ഹി എന്നിവിടങ്ങളിലും സഊദി അറേബ്യ, യു എ ഇ, ഖത്തര്‍ , ഒമാന്‍ , കുവൈത്ത്‌, ബഹ്‌റൈന്‍ , തുടങ്ങി മലയാളി സാന്നിധ്യമുള്ള അറബ്‌രാഷ്‌ട്രങ്ങളില്‍ പരിപാടികള്‍ നടക്കും.

രാജ്യത്തെ സ്‌ഫോടനങ്ങളുടെ മുഴുവന്‍ പിതൃത്വവും മുസ്‌ലിംകളുടെ മേല്‍ കെട്ടിവെക്കുന്ന ശൈലിയായിരുന്നു ഭരണകൂടവും നീതിപാലകരും മാധ്യമങ്ങളും ഇതുവരെ സ്വീകരിച്ചുപോന്നത്‌. എന്നാല്‍ , സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിലൂടെ ഹിന്ദുത്വ ശക്തികളാണ്‌ യഥാര്‍ഥ കുറ്റവാളികളെന്ന്‌ വെളിപ്പെട്ടിരിക്കുകയാണ്‌. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറും നീതിപീഠവും തയ്യാറാവണം. അതേസമയം, സ്‌ഫോടനങ്ങളുടെ പേരില്‍ നൂറുകണക്കിന്‌ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരാണ്‌ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നത്‌. സംശയത്തിന്റെ പേരില്‍ ജനങ്ങളെ കുറ്റവാളികളാക്കുന്ന ശൈലി സര്‍ക്കാരും മാധ്യമങ്ങളും അവസാനിപ്പിക്കേണ്ടതും നിരപരാധികളെ ഉടന്‍ മോചിപ്പിക്കേണ്ടതുമാണ്‌. ഇവര്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പ്‌ വരുത്തണം. ഇരകള്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും വേട്ടയാടപ്പെടുകയും ചെയ്യന്ന സാഹചര്യവും നിലവിലുണ്ട്‌. ഇത്തരം പോരാട്ടങ്ങള്‍ക്ക്‌ നിയമ പരിരക്ഷയും സംരക്ഷണവും നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. സാധാരണക്കാരന്റെ അവസാനത്തെ പ്രതീക്ഷയായ ജുഡീഷ്യറിയില്‍ പോലും അഴിമതി കൊടികുത്തിവാഴുകയാണ്‌. വി ആര്‍ കൃഷ്‌ണയ്യരടക്കം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ പ്രതികരിച്ച സാഹചര്യത്തില്‍ ഇതിലെ ദുരൂഹതമാറ്റാനും നടപടി സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ബഹുസ്വര രാജ്യത്ത്‌ സമുദായങ്ങള്‍ക്കിടയില്‍ സംശയവും വിദ്വേഷവും വളര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ക്കെതിരെ സര്‍ക്കാരും സമൂഹവും ഒറ്റക്കെട്ടായി നീങ്ങണമെന്ന്‌ ആവശ്യപ്പെട്ടു.

കേരളത്തില്‍ മനുഷ്യജാലിക നടക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ബിനോയ്‌ വിശ്വം, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ , മുസ്‌തഫ മുണ്ടുപാറ, അബ്‌ദുസ്സമദ്‌ സമദാനി, പി കെ കുഞ്ഞാലിക്കുട്ടി, നാസര്‍ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, എം ഐ ഷാനവാസ്‌ എം പി, മുന്‍ മന്ത്രിമാരായ പി ജെ ജോസഫ്‌, എം കെ മുനീര്‍, കെ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ : ഓണംപിള്ളി മുഹമ്മദ്‌ ഫൈസി (ജനറല്‍ സെക്രട്ടറി), ബഷീര്‍ പനങ്ങാങ്ങര (ട്രഷറര്‍ ), അയ്യൂബ്‌ കൂളിമാട്‌ (വര്‍ക്കിംഗ്‌ സെക്രട്ടറി).
www.skssfnews.com

Saturday, January 22, 2011

പ്രബന്ധ മത്സരം നടത്തും

തൃക്കരിപ്പൂര്‍: രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി ജനുവരി 26 നു തൃക്കരിപ്പൂരില്‍ നടക്കുന്ന ജില്ലാ എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിയുടെ പ്രചരണത്തിന്റെ ഭാഗമായി പ്രബന്ധ മത്സരം, വീടുകള്‍ സന്ദര്‍ഷിച്ച് ലഘുലേഖ വിതരണം, മൊബൈല്‍ സന്ദേശം തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തുവാന്‍ പ്രചരണ വിഭാഗം കമ്മിറ്റി തീരുമാനിച്ചു.
അഡ്വക്കേറ്റ് എം.ടി.പി കരീം അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ ദാരിമി, ഇസ്മായില്‍ കക്കുന്നം, എം അഷ്‌റഫ് മാസ്റ്റര്‍, ഖലീല്‍ ഇബ്രാഹിം, നാഫിയ്
അസ്അദി, അബ്ദുള്ള നീലമ്പം എന്നിവര്‍ പ്രസംഗിച്ചു.

Friday, January 21, 2011

മനുഷ്യ ജാലിക സെമിനാര്‍ സംഘടിപ്പിച്ചു

തൃക്കരിപ്പൂര്‍: രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ്‌ ജനുവരി 26- ന് തൃക്കരിപ്പൂരില്‍ നടത്തുന്ന മനുഷ്യ ജാലികയുടെ പ്രചരണാര്‍ത്ഥം ബസ് സ്റ്റാന്റ് പരിസരത്ത് സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്ട് പി കെ താജുദ്ദീന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.
നാഫിഅ അസ്അദി ബീരിച്ചേരി അധ്യക്ഷത വഹിച്ചു. ഉമര്‍ ഹുദവി പൂളപ്പാടം, അഡ്വ.കെ കെ രാജേന്ദ്രന്‍, എ ജി സി ബഷീര്‍, എം രാമചന്ദ്രന്‍, ഇ വി ഗണേശന്‍, മനോഹരന്‍ കൂവാരത്ത്, ബഷീര്‍ ഫൈസി മാണിയൂര്‍,അബ്ദുസ്സത്താര്‍ ചന്തേര എന്നിവര്‍ പ്രസംഗിച്ചു. ഹാഷിം അരിയില്‍ മോഡറേറ്റര്‍ ആയിരുന്നു. ഇസ്മായില്‍ കക്കുന്നം സ്വാഗതവും ഹാരിസ് ഹസനി നന്ദിയും പറഞ്ഞു.

മഹല്ലുകളുടെ വിവരങ്ങളുമായി ഒരു വെബ് പോര്‍ട്ടല്‍.

തൃശൂര്‍: കേരളത്തിലെ മുസ്ലീങ്ങളെ പറ്റിയ സകല വിവരങ്ങളും അടങ്ങിയ ഒരു വെബ് പോര്‍ട്ടല്‍ ഞായറാഴ്ച നിലവില്‍ വന്നു. കേരള മുസ്ലീം ഡാറ്റ ഡോട്ട് കോം (keralamuslimdata.com) എന്നാണ് പോര്‍ട്ടലിന്റെ പേര്. ഇപ്പോള്‍ നടന്നിരിക്കുന്നത് പ്രീലോഞ്ചിംഗ് ആണ്. കേരളത്തിലെ അയ്യായിരത്തോളം മഹല്ലുകളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ഉള്‍പ്പെടുത്തുന്ന പോര്‍ട്ടലിന്റെ മുഴുസമയ പ്രവര്‍ത്തനം അടുത്ത വര്‍ഷം പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ചരമവാര്‍ഷിക ദിനത്തില്‍ ഉദ്ഘാടനം ചെയ്യാനാണ്‌ ലക്ഷ്യമിടുന്നത്‌. തൃശൂരില്‍ വച്ച് മുസ്ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയാണ് പോര്‍ട്ടലിന്റെ പ്രീലോഞ്ചിംഗ് ഉദ്‌ഘാടനം ചെയ്തത്. സര്‍ക്കാരുകള്‍ക്ക്‌ വിവിധ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നടത്തേണ്ടി വരുന്ന ആസൂത്രണത്തിന്‌ വിവരസാങ്കേതിക വിദ്യ ഏറെ പ്രയോജനം ചെയ്യുമെന്ന്‌ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടന ചടങ്ങിനിടെ പറഞ്ഞു. തൃശൂരിലെ എംഐസി ഹാളില്‍ നടന്ന ചടങ്ങില്‍ പോര്‍ട്ടലിന്റെ പ്രീലോഞ്ചിങ്‌ ചെയര്‍മാന്‍ കൂടിയായ പാണക്കാട്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഹാജി പി എച്ച്‌ അബ്ദുസ്സലാം, സെക്രട്ടറിമാരായ ടിഎ അഹമ്മദ്‌ കബീര്‍, ഇടി മുഹമ്മദ്‌ ബഷീര്‍ എംപി, കെപിഎ മജീദ്‌, പിവി അബ്ദുള്‍ വഹാബ്‌, മമ്മദ്‌ ഫൈസി, സയ്യിദ്‌ മുഹമ്മദ്‌ ഹാജി, കല്ലായി അബ്ദുള്‍ റഹിമാന്‍, എസ്‌കെഎസ്‌എസ്‌എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, റഷീദ്‌ ഫൈസി നാട്ടുകല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലകളിലെ മുസ്ലീം ജനസംഖ്യ, മുസ്ലീം സംഘടനകള്‍, മഹല്‍, മുസ്ലീം വിദ്യാഭ്യാസം, മുസ്ലീം കുടുംബങ്ങള്‍, വ്യക്തിത്വങ്ങള്‍, ജനപ്രതിനിധികള്‍, സംരംഭങ്ങള്‍, ദര്‍ഗ്ഗ ഉറൂസ്, മുസ്ലീം മാധ്യമങ്ങള്‍, മുസ്ലീം ഉദ്യോഗസ്ഥര്‍, മഹാത്മാക്കള്‍, വഖഫ് തുടങ്ങി വിപുലമായ ഒരു ഡയറക്‌ടറിയാണ് ഈ വെബ് പോര്‍ട്ടല്‍. പോര്‍ട്ടല്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ് എ ഡയറക്‌ടറിയുടെ മുഖ്യരക്ഷാധികാരി. പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാരാണ് മുഖ്യപത്രാധിപര്‍.
വിവരങ്ങളുമായി ഒരു

Tuesday, January 18, 2011

അസിമാനന്ദയുടെ മാനസാന്തരം ഖലീമിന്റെ ഓര്‍മയില്‍

ഹൈദരാബാദ്: 'ഞങ്ങള്‍ കാരണം ഇത്തരമൊരു അവസ്ഥയിലൂടെ താങ്കള്‍ കടന്നുപോവേണ്ടിവന്നതില്‍ അതിയായ ഖേദമുണ്ട്. ഒരു പശ്ചാത്താപത്തിനും ഇതിന്റെ വിലയൊടുക്കാനാവില്ല. എങ്കിലും എന്നാല്‍ കഴിയും വിധം നിങ്ങള്‍ക്കുവേണ്ടി ശ്രമിക്കും' -ജയിലഴിക്കകത്ത് ജീവിതം കുരുങ്ങിപ്പോയ നിസ്സഹായനായ മുസ്‌ലിം ചെറുപ്പക്കാരനെ സമീപിച്ച് ആര്‍.എസ്.എസ് പ്രചാരകന്‍ നാബാ കുമാര്‍ സര്‍ക്കാര്‍ എന്ന സ്വാമി അസിമാനന്ദ പറഞ്ഞതാണ് ഈ വാക്കുകള്‍.
ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ ആണ് കുറ്റസമ്മതത്തിന് വഴിവെച്ച ഖലീമിനെ അസിമാന്ദ ആദ്യമായി കാണുന്നത്. ഇരുവരുടെയും ജീവിതത്തെ മാത്രമല്ല രാജ്യത്തെ സ്‌ഫോടന പരമ്പരകളുടെ ചരിത്രത്തെ തന്നെ അടിമുടി മാറ്റിമറിക്കുയായിരുന്നു ആ കൂടിക്കാഴ്ച. നിരവധി നിരപരാധികള്‍ പ്രതിചേര്‍ക്കപ്പെട്ട ഹൈദരാബാദിലെ മക്കാ മസ്ജദ് സ്‌ഫോടന കേസിനെക്കുറിച്ചുള്ള നിര്‍ണായക കുറ്റസമ്മതമൊഴികളായിരുന്നു പിന്നീട് അസിമാനന്ദയില്‍നിന്ന് നീതിപീഠം ശ്രവിച്ചത്. മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമിയെ കൊണ്ടുവരുമ്പോള്‍ അതേ കേസില്‍ പിടിക്കപ്പെട്ട് 18മാസമായി ചഞ്ചല്‍ഗുഡ ജയിലില്‍ കഴിയുകയായിരുന്നു 23കാരനായ ഖലീം. അമ്മാവന്റെ സ്ഥാനത്തുനിര്‍ത്തി അസീമാനന്ദയോടു പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ഖലീമിന്റെ മോചനത്തിനു വഴിതുറന്നു.
കേസില്‍ ജാമ്യം നേടി കഴിഞ്ഞ ദിവസം പുറംലോകം കണ്ട ഖലീം ആ സംഭവ പരമ്പരകള്‍ വിവരിച്ചതിങ്ങനെ. 'മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ കുടുക്കി തടവിലിട്ട എന്റെ നീറുന്ന ദുരിതങ്ങള്‍ അദ്ദേഹം കാണുന്നുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോട് സലാം പറഞ്ഞു. ഞാന്‍ അരികിലേക്കു ചെന്നു. ഇതേ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് സ്വാമിജിയും ജയിലിലെത്തിയതെന്ന് എനിക്കറിയാമായിരുന്നു. ആദ്യം അദ്ദേഹം എന്നോട് ക്ഷമാപണം നടത്തി. താങ്കള്‍ ക്ഷമ ചോദിക്കേണ്ടത് എന്നോടല്ലെന്നും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും കള്ളക്കേസില്‍ കുടുങ്ങി ജയിലിലകപ്പെട്ട എല്ലാവരുമോടുമാണെന്നും ഞാന്‍ പറഞ്ഞു.
കൂടിക്കാഴ്ചകള്‍ പിന്നെയും നീണ്ടു. സി.ബി.ഐ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യാന്‍ പലയിടങ്ങളിലും കൊണ്ടുപോവുകയും ചെയ്തപ്പോഴും ഞങ്ങളുടെ സൗഹൃദം മുറിഞ്ഞില്ല. അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്നിരിക്കും. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും സ്‌ഫോടനത്തിലെ ഇരകളെക്കുറിച്ചുമെല്ലാം താല്‍പര്യത്തോടെ എന്നോടു ചോദിക്കുമായിരുന്നു. മൂന്നാം വര്‍ഷ നിയമ ബിരുദവിദ്യാര്‍ഥിയായിരിക്കെ 2007ല്‍ അറസ്റ്റു ചെയ്യുമ്പോള്‍ എന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങളെ എങ്ങനെയാണ് പൊലീസ് കരിച്ചു കളഞ്ഞത് എന്നും അദ്ദേഹം മനസ്സിലാക്കി. പളളിയില്‍ ബോംബ് വെച്ചുവെന്ന് സമ്മതിപ്പിക്കാന്‍ പൊലീസ് സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചതടക്കമുള്ള ക്രൂരമര്‍ദനങ്ങളുടെ കെട്ട് ഞാന്‍ അസിമാനന്ദക്കു മുന്നില്‍ തുറന്നു. 'എല്ലാം അദ്ദേഹം നിശബ്ദനായി കേട്ടു. കടുത്ത വേദന ആ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. പല തവണ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി.' എല്ലാം കേട്ട ശേഷം ഘനീഭവിച്ച ദുഖത്തോടെ അസിമാനന്ദ പറഞ്ഞതിങ്ങനെയായിരുന്നു. ''ജയിലില്‍ കിടന്നു മരിക്കുകയാണെങ്കില്‍ എന്റെ അവയവങ്ങള്‍ വിറ്റ് പണം സ്‌ഫോടന കേസിലെ ഇരകള്‍ക്ക് നല്‍കണമെന്ന് ഞാന്‍ എഴുതിവെക്കും. അതല്ല ജീവനോടെ പുറത്തുവരികയാണെങ്കില്‍ വ്യാജ കുറ്റം ചുമത്തപ്പെട്ട് ഈ കേസില്‍ കുടുങ്ങിയവര്‍ക്കും അവരുടെ കുടുംബത്തിനുമുള്ള സേവനത്തിനായി ഞാനെന്റെ ജീവിതം നീക്കി വെക്കും. ഹൈദരാബാദില്‍ നടന്ന സ്‌ഫോടനത്തിലെ മാത്രമല്ല, മറ്റെല്ലാ സ്‌ഫോടനങ്ങളുടെയും ഇരകളുടെ കുടംബാംഗങ്ങളോട് ഞാന്‍ മാപ്പിരക്കുന്നു. നിരപരാധികള്‍ ഇത്തരം കേസുകളില്‍ അകപ്പെട്ട് ദുരിതമനുഭവിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''
കോടതിയിലെ കുറ്റസമ്മത മൊഴിക്കുശേഷം ഒരു തവണ ജയിലില്‍ അസിമാനന്ദയെ കണ്ടുവെന്ന് ഖലീം പറഞ്ഞു. 'അദ്ദേഹം ഏറെ ആശ്വാസവാനും സന്തോഷവാനുമായി കാണപ്പെട്ടു.' ഹൈദരാബാദ്,അജ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ബോംബു സ്‌ഫോടനങ്ങളുടെ പിന്നാമ്പുറങ്ങള്‍ വ്യക്തമാക്കി എല്ലാ വിശദീകരണങ്ങളോടെയും രാഷ്ട്രപതിക്ക് കത്തയച്ചതായി അദ്ദേഹം ഖലീമിനോടു പറഞ്ഞു. ആ വാക്കുകള്‍ കേട്ട് അതീവ സന്തോഷവാനായ ഖലീമിന് ഒരു കടുത്ത ദുഖം ബാക്കിയായി. സ്വാമിജിയെ കോടതി ശിക്ഷിച്ചേക്കുമോ എന്ന കാര്യത്തില്‍ -കാരണം അത്രമാത്രം അടുത്തിരുന്നു ആ ഹൃദയങ്ങള്‍ തമ്മില്‍.
അവലംബം "മാധ്യമം"

Sunday, January 16, 2011

ജാമിഅഃ നൂരിയ്യ സമ്മേളനത്തിന് ഉജ്വല സമാപനം

നിറഞ്ഞൊഴുകിയ ശുഭ്രസാഗരത്തെ സാക്ഷിയാക്കി പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളജ്നാല്‍പത്തെട്ടാം വാര്‍ഷിക നാല്‍പത്തിയാറാം സനദ്ദാന മഹാസമ്മേളനം സമാപിച്ചു. നാടിന്റെനാനാദിക്കുകളില്‍ നിന്നായി വൈകുന്നേരത്തോടെ ഒഴുകിയെത്തിയ പണ്ഡിതരും മതവിദ്യാര്‍ത്ഥികളുംസാധാരണക്കാരുമടങ്ങുന്ന വന്‍ജനാവലി അക്ഷരാര്‍ത്ഥത്തില്‍ ഫൈസാബാദിനെ വീര്‍പ്പുമുട്ടിച്ചു.
മൂന്നു നാള്‍ നീണ്ടുനിന്ന ഗഹനമായ ചര്‍ച്ചകള്‍ക്കും വിജ്ഞാനകുതുകികള്‍ക്ക് ആസ്വാദകരമായപഠനസെഷനുകള്‍ക്കും ശേഷമാണ് ഇന്നലെ വൈകുന്നേരത്തോടെ സമ്മേളനത്തിന് സമാപനമായത്. നേരത്തെ മഗ്രിബ് നമസ്കാരത്തിന് അണിനിരന്ന ജനസഹസ്രങ്ങള്‍ ഫൈസാബാദിനെപാല്‍ക്കടലാക്കിയിരുന്നു. 224 യുവപണ്ഡിതര്‍ സ്ഥാനവസ്ത്രങ്ങളണിഞ്ഞ് വേദിക്കു മുന്നിലെത്തിയത് ജാമിഅഃനൂരിയ്യയുടെ അജയ്യമായ പണ്ഡിത ദൗത്യം പ്രതീകാത്മകമായി വിളിച്ചോതുന്നതായിരുന്നു.
സമാപന സമ്മേളനം കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജാമിഅഃ നൂരിയ്യ പ്രസിഡണ്ട് പാണക്കാട്സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജാമിഅഃ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ്സാദിഖലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സനദ്ദാന പ്രസംഗവും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍സനദ് ദാനവും നിര്‍വഹിച്ചു. സമസ്ത
പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
കേന്ദ്ര റയില്‍വേ സഹമന്ത്രി . അഹമ്മദ്, ഈജിപ്ത് എംബസിയിലെ സാംസ്കാരിക ഉപദേഷ്ടാവ് ഡോ. സഅദ്മഹ്മൂദ്ഷമ്മ, യു.. അംബാസഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അബ്ദുല്ല അല്‍ ഉവൈസി, കുവൈത്ത് അംബാസഡര്‍, സാമി അല്‍സുലൈമാന്‍, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് പ്രിന്‍സിപ്പല്‍ മൗലാനാ ഉസ്മാന്‍ മുഹ്യുദ്ദീന്‍ഹസ്രത്ത്, വൈസ് പ്രിന്‍സിപ്പല്‍ മൗലാനാ സഈദലി ഹസ്രത്ത്, അബ്ദുല്‍ഖാദര്‍ ജിലി (മദീന), മുസ്ലിംലീഗ്സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ജാമിഅഃ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടിമുസ്ലിയാര്‍, സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹീം മുസ്ലിയാര്‍, സമസ്ത സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പുമുസ്ലിയാര്‍, എം.പി. അബ്ദുസ്സമദ് സമദാനി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച്ചന്ദ്രിക പുറത്തിറക്കിയ സപ്ലിമെന്റ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ക്ക് കോപ്പി നല്‍കി സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.
chandrikadaily

Tuesday, January 11, 2011

ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു.

വള്വക്കാട് ശാഖാ എസ്. കെ. എസ്. എസ്. എഫ്.
ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു.

വള്വക്കാട്
ശാഖാ എസ്. കെ. എസ്. എസ്. എഫ്. ആഴ്ച തോറും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിഓപ്പണ്‍ ഫോറം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
ഇതിന്റെ ഉദ്ഘാടനം
പ്രസിഡണ്ട്‌ വി.പി. കുഞ്ഞബ്ദുള്ള മാസ്റ്റരുടെ അധ്യക്ഷതയില്‍ ജമഅത്ത് സെക്രട്ടറി എം. യൂസുഫ് ഹാജി നിര്‍വഹിച്ചു.
"സുന്നത്ത് ജമാഅത്ത് " എന്നാ വിഷയത്തില്‍ സദര്‍ മുഅല്ലിം
അബ്ദുല്‍ മജീദ്‌ ലത്വീഫി മോഡറേറ്റര്‍ ആയിരുന്നു.
അസൈനാര്‍ കെ., മുഹമ്മദ്‌ യമാനി, മുഹമ്മദ്‌ കെ. ശുഐബ് കെ. എന്നിവര്‍ സംസാരിച്ചു.
അബൂബക്കര്‍. വി.പി സ്വാഗതവും ഉനൈസ്. കെ. നന്ദിയും പറഞ്ഞു.

reporter : കെ.വി.വി. കുഞ്ഞബ്ദുള്ള (055 92 58 583 )

Monday, January 10, 2011

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്‌തു

ത്രിക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 26ന് ത്രിക്കരിപ്പൂരില്‍ വെച്ച് നടക്കുന്ന മനുഷ്യ ജാലിക 2011 സ്വാഗത സംഘം ഓഫീസ് സ്വാഗത സംഘം ചെയര്‍മാന്‍ ടി.കെ. പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്‌തു. ചുഴലി മുഹ്‌യുദ്ധീന്‍ ദാരിമി, ടി.പി അബ്‌ദുള്ളക്കുഞ്ഞി, ഇസ്‌മായില്‍ മാസ്റ്റര്‍ കക്കുന്നം, സത്താര്‍ ചന്തേര, നാഫി അസ്‌അദി, ഖാസിം മാസ്റ്റര്‍, ബഷീര്‍ ഫൈസി, കുഞ്ഞബ്‌ദുള്ള മാസ്റ്റര്‍, താജുദ്ദീന്‍ അസ്‌അദി, ഹാരിസ് ഹസനി, ഖാദര്‍ മെട്ടമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

Friday, January 7, 2011

ത്രൈമാസ കാന്പയിന്‍

റിയാദ് : ഉല്‍കൃഷ്ട ജീവിതത്തിലൂടെ ലോകത്തിന്‍റെ ആദരവ് നേടിയവരാണ് പൂര്‍വ്വകാല മുസ്‍ലിംകള്‍. പ്രവാചക ചര്യ അനുഗമിച്ചതിലൂടെ ലോകത്ത് ആദരവും അഭിമാനവും അവര്‍ക്ക് ലഭിച്ചു. കേരളത്തില്‍ ഇസ്‍ലാം ഒരു ശക്തിയായി വളര്‍ന്നത് ആയുധ അംഗ സാന്പത്തീക ശക്തികൊണ്ടായിരുന്നില്ല. പ്രവാചക ചര്യയിലൂടെ ജീവിച്ച മുന്‍ഗാമികളുടെ ജീവിത രീതി കൊണ്ട് മാത്രമായിരുന്നു. ഇസ്‍ലാമുമായി അകലം പാലിച്ചവര്‍ പോലും അടുത്തറിഞ്ഞപ്പോള്‍ ഇസ്‍ലാമിന്‍റെയും മുസ്‍ലിംകളെയും അംഗീകരിച്ചതിന് അനേകം ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്.
ലോകക്രമത്തില്‍ വന്ന മാറ്റം സാമ്രാജ്യത്വത്തിന്‍റെ ശത്രുവായി ഇസ്‍ലാമിനെ പ്രതിഷ്ഠിക്കപ്പെട്ടതിനെ തുടര്‍ന്ന് വലിയൊരു വിഭാഗം മാധ്യമങ്ങള്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമടങ്ങിയ കുപ്രചരണങ്ങള്‍ ഇസ്‍ലാമിനെതിരെ അഴിച്ചു വിടുകയാണ്. അവര്‍ക്ക് പിന്‍ബലമായി മുസ്‍ലിംകളില്‍ ചിലരുടെ പ്രവര്‍ത്തനങ്ങളുമുണ്ട്. ഞാനൊരു മുസ്‍ലിമാണെന്ന് തുറന്ന് പറയാന്‍ ഭയപ്പെടുകയോ മടിക്കുകയോ ചെയ്യും വിധം തേജോവധം ചെയ്യപ്പെടുന്ന ഒരു സമൂഹമായി മുസ്‍ലിംകള്‍ മാറുകയാണ്. മുസ്‍ലിം പേരിനോടുള്ള സാമ്യത പോലും തെറ്റിദ്ധരിക്കാനുള്ള കാരണമായി മാറുന്നു.
ഭീകരതയില്‍ തുടങ്ങി ലൌ ജിഹാദിലൂടെ കടന്ന് ക്ലിനിക് ജിഹാദില്‍ എത്തി നില്‍ക്കുന്ന മാധ്യമ വേട്ടക്കു മുന്നില്‍, സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് ഇസ്‍ലാം ഭീഷണിയാകുമെന്ന് ഭയന്ന് ഇസ്‍ലാമിനെതിരെ കരുക്കള്‍ നീക്കുന്ന സാമ്രാജ്യത്വ കഴുകന്‍മാര്‍ക്കു മുന്നില്‍ അരക്ഷിത ബോധത്തിലകപ്പെടുന്ന സമുദായത്തെ അഭിമാന ബോധത്തിലേക്ക് ഉയര്‍ത്താന്‍, അധാര്‍മ്മികതക്ക് അടിമപ്പെടുന്ന സമൂഹത്തെ ധാര്‍മ്മികതയിലേക്ക് നയിക്കാന്‍ ശ്രമിക്കുകയാണ് ഈ കാന്പിന്‍റെ ലക്ഷ്യം. ആയുധ ബലം കൊണ്ട് ശക്തരാവുക എന്നതിനേക്കാള്‍ ആദര്‍ശ ജീവിതം കൊണ്ട് അന്തസ്സും അഭിമാനവും വീണ്ടെടുക്കാന്‍ സമുദായത്തെ പ്രേരിപ്പിക്കുന്നതാകും ഈ കാന്പയിന്‍. പ്രത്യേകിച്ച് വിഭജനാനന്തര ഘട്ടത്തില്‍ വര്‍ഗ്ഗീയതയുടെ വിഷ സര്‍പ്പങ്ങള്‍ ഉത്തരേന്ത്യയില്‍ അഴിഞ്ഞാടിയപ്പോഴും മത സൗഹാര്‍ദ്ദം കൈവിടാതെ മുന്നേറിയ കേരളീയ സമൂഹത്തില്‍.
2011 ജനുവരിയില്‍ തുടങ്ങി ഏപ്രില്‍ ആദ്യവാരത്തില്‍ അവസാനിക്കുന്ന കാന്പയിന്‍റെ വ്യത്യസ്ത ഘട്ടങ്ങളിലായി പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സിദ്ധീഖ് ഫൈസി വാളക്കുളം, മന്നാര്‍ ഇസ്മാഈല്‍ കുഞ്ഞി ഹാജി, എം.കെ. മുനീര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുസ്തഫ ബാഖവി പെരുമുഖം, ഹൈദരലി വാഫി ഇരിങ്ങാട്ടിരി, ഫവാസ് ഹുദവി പട്ടിക്കാട്, സലീം വാഫി മുത്തേടം, ശാജഹാന്‍ ദാരിമി തിരുവനന്തപുരം, അബുട്ടി മാസ്റ്റര്‍ ശിവപുരം, അബൂബക്കര്‍ ഹുദവി മുണ്ടുപറന്പ് തുടങ്ങിയവര്‍ പങ്കെടുക്കും.
ത്രൈമാസ കാന്പയിന്‍ വിജയത്തിനായി
101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
അശ്റഫ് തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍, വി.കെ. മുഹമ്മദ്, കുന്നമ്മല്‍ കോയ, ടി.പി. മുഹമ്മദ്, ബഷീര്‍ ചേലേന്പ്ര, ളിയാഉദ്ദീന്‍ ഫൈസി (രക്ഷാധികാരികള്‍). എന്‍.സി. മുഹമ്മദ് (ചെയര്‍മാന്‍), .കെ. അലവിക്കുട്ടി ഒളവട്ടൂര്‍ (കണ്‍വീനര്‍), ഹബീബുള്ള പട്ടാന്പി, അബൂബക്കര്‍ ദാരിമി പുല്ലാര (ഫൈനാന്‍സ്) ഫവാസ് ഹുദവി പട്ടിക്കാട്, ബശീര്‍ താമരശ്ശേരി (പബ്ലിഷിംഗ് ബ്യൂറോ), അബ്ദുല്ല ഫൈസി, അബ്ബാസ് ഫൈസി (എക്സാം), ആറ്റകോയ തങ്ങള്‍, ഉമര്‍ കോയ യൂണിവേഴ്സിറ്റി (പുസ്തക വിതരണം), മുഹമ്മദലി ഹാജി, ഹസ്സന്‍ മൗലവി (കാസറ്റ് വിതരണം), ഹൈദരലി വാഫി, മൊയ്തീന്‍ കോയ (മത്സരങ്ങള്‍ ജനറല്‍), മുനീര്‍ അസ്അദി, സി.പി. അബ്ദുല്ല (മത്സരങ്ങള്‍ വിദ്യാര്‍ത്ഥി സെക്ഷന്‍), ഹംസ മൂപ്പന്‍ (മീഡിയ), സമദ് പെരുമുഖം (ട്രാന്‍സ്പോര്‍ട്ടേഷന്‍), അബ്ദുല്‍ ലത്തീഫ് ഹാജി മൈത്ര (സ്റ്റേജ്), മുഹമ്മദ് മാസ്റ്റര്‍ മണ്ണാര്‍ക്കാട് (പബ്ലിസിറ്റി), നാസര്‍ ഗ്രീന്‍ലാന്‍റ് (ഫുഡ്) തുടങ്ങിയവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രോഗ്രാമുകള്‍ : സെമിനാര്‍, ഫാമിലി സംഗമം, പ്രാദേശിക സംഗമങ്ങള്‍, സിന്പോസിയം, ടേബിള്‍ടോക്ക്, വിദ്യാര്‍ത്ഥി സംഗമം, സാംസ്കാരിക സമ്മേളനം, സോവനീര്‍ പ്രസിദ്ധീകരണം, പുസ്തക പ്രസിദ്ധീകരണം, ഖുര്‍ആന്‍ പാരായണം, ബാങ്ക് വിളി, പ്രസംഗം, മാപ്പിളപ്പാട്ട്, കഥ പറയല്‍, അറബിക് കാലിയോഗ്രഫി ക്വിസ്സ് മത്സരം (വിദ്യാര്‍ത്ഥികള്‍ക്ക്), പ്രസംഗം, മാപ്പിളപ്പാട്ട്, ക്വിസ് മത്സരം (ജനറല്‍), പ്രബന്ധം, കവിത, മാപ്പിളപ്പാട്ട് രചന മത്സരം, എക്സാം, പ്രവാചക ജീവിതം പരിചയപ്പെടുത്തുന്ന സി.ഡി. ക്വിറ്റ് സൗജന്യ നിരക്കില്‍ വിതരണം, പ്രവാചക ജീവിതം പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ വീട്ടില്‍ എത്തിക്കാന്‍ അവസരം, മത്സരങ്ങളില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് ലാപ്ടോപ്പടക്കമുള്ള സമ്മാനങ്ങള്‍, സമാപന സമാപന സമ്മേളനം.
- അലവിക്കുട്ടി -

പയ്യന്നൂര്‍: ജാമിഅ അസ്‌ഹരിയ്യ മഹാ സമ്മേളനം ഫെബ്രുവരി 18, 19, 20

പയ്യന്നൂര്‍ : മത വിദ്യാഭ്യാസ രംഗത്ത് വടക്കന്‍ മലബാറിലെ പ്രശസ്‌ത കലാലയമായ പയ്യന്നൂരിലെ ജാമിഅ അസ്‌ഹരിയ്യ കോളേജിലെ എട്ടാം വാര്‍ഷികവും നാലാം ബിരുദ ദാനവും മഹാസമ്മേളനമാക്കി നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. “ സൌഹൃദം സമാധാനത്തിന്. വിജ്ഞാനം നവോത്ഥാനത്തിന് “ എന്ന പ്രമേയവുമായി ഫെബ്രുവരി 18, 19, 20 തിയ്യതികളിലായി പയ്യന്നൂരില്‍ തയ്യാറാക്കിയ ശംസുല്‍ ഉലമാ നഗറില്‍ വെച്ചാണ് ജാമിഅ: അസ്‌ഹരിയ്യ: മഹാ സമ്മേളനം നടക്കുക.

ജാലികാവിചരം ജനുവരി 8 ന്

തൃക്കരിപ്പൂര്‍: രാഷ്ട്ര രക്ഷയ്ക്ക് സൌഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി ജനുവരി 26ന് തൃക്കരിപ്പൂരില്‍ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ലാ മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ് മുനവ്വിര്‍ നഗര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 8 ന് ശനിയാഴ്ച തൃക്കരിപ്പൂരില്‍ ജാലികാവിചരം നടത്തുവാന്‍ തീരുമാനിച്ചു.
ജാലികാ സന്ദേഷം വിളംബരം ചെയ്തു കൊണ്ട് 8 ന് രാവിലെ 10.30 ന് മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളേജില്‍ വെച്ച് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഔവര്‍ ഇന്ത്യ ഗ്രൂപ്പ് ക്വിസ് കോമ്പറ്റീഷനും മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി ഹുബ്ബുല്‍ വഥന്‍ ക്വിസ്സ് മത്സരവും നടക്കും. വൈകുന്നേരം 4.40 ന് തൃക്കരിപ്പൂര്‍ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന ജാലികാവിചാര സദസ്സില്‍ ഹാഷിം ബേവിഞ്ച മുഖ്യ പ്രഭാഷണം നടത്തും. തൃക്കരിപ്പൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്യും.
ശാഖാ യോഗത്തില്‍ പ്രസിഡണ്ട് നഫീല്‍. കെ.വി.പി.അധ്യക്ഷത വഹിച്ചു. മാണിയൂര്‍ അഹമ്മദ് ബഷീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അഹമദ് സ്വാദിഖ്. ശക്കീര്‍ അഹമദ്, മഹ്ശൂഖ്.ടി.പി, നൌഫല്‍.കെ.വി.പി. എന്നിവര്‍ സംസാരിച്ചു. അന്‍സബ്. എം.ബി. സ്വാഗതവും ഇസ്മായില്‍ എന്‍. നന്ദിയും പറഞ്ഞു.
Reporter: മുഹമ്മദ് റിയാസ്.എന്‍

Tuesday, January 4, 2011

ഇസ്ലാം മതപരിവര്‍ത്തനം ഇരട്ടിയായി

ഇസ്ലാം മതപരിവര്‍ത്തനം ഇരട്ടിയായി
ലണ്ടന്‍, ബുധന്‍, 5 ജനുവരി 2011( 10:53 IST )

ലോകമെമ്പാടും ഇസ്ലാം മതത്തെ കുറിച്ചുള്ള മോശമായ അഭിപ്രായങ്ങള്‍ പ്രചരിക്കുമ്പോഴും ബ്രിട്ടണില്‍ ഇസ്ലാമിനോടുള്ള ആകര്‍ഷണം വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദശകത്തില്‍ ഇവിടെ ഇസ്ലാം മതം സ്വീകരിച്ചവരുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്.

മുന്‍ കണക്കുകള്‍ പ്രകാരം ബ്രിട്ടണില്‍ 14,000 - 25,000 പേരാണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. എന്നാല്‍, ജനസംഖ്യാ കണക്കെടുപ്പില്‍ മതപരിവര്‍ത്തനം ചെയ്തവരുടെ എണ്ണം രേഖപ്പെടുത്താത്തത് കണക്കില്‍ അവ്യക്തത പടര്‍ത്തുന്നു.

‘ഫെയ്ത്ത് മാറ്റേഴ്സ്’ നടത്തിയ പഠനത്തിലാണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ എണ്ണം ഉദ്ദേശിക്കുന്നതിലും അപ്പുറമാണെന്ന് പറയുന്നത്. 100,000 പേരെങ്കിലും ഇതുവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം തലസ്ഥാനത്ത് മാത്രം 1,400 പേര്‍ ഇസ്ലാം മതം സ്വീകരിച്ചു. ദേശീയതലത്തിലാവട്ടെ 5,200 പേരാണ് ഒരു വര്‍ഷം ഇസ്ലാം മതത്തിലേക്ക് പോകുന്നത്. അതേസമയം, ജര്‍മ്മനിയിലും ഫ്രാന്‍സിലും ഇത്തരത്തില്‍ 4,000 മതപരിവര്‍ത്തനമാണ് വര്‍ഷം തോറും നടക്കുന്നത്.


http://malayalam.webdunia.com/newsworld/news/international/1101/05/1110105009_1.htm