Wednesday, January 26, 2011

മനുഷ്യ ജാലിക തൃക്കരിപ്പൂരില്‍ ചരിത്ര സംഭവമായി

ത്രിക്കരിപ്പൂര്‍: “രാഷ്‌ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കാവല്‍” എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തിനകത്തും പുറത്തുമായി 31 കേന്ദ്രങ്ങളില്‍ മനുഷ്യ ജാലികയുടെ ഭാഗമായി ആയിരങ്ങള്‍ സംബന്ധിച്ച കാസര്‍ഗോഡ് ജില്ലയുടെ മനുഷ്യ ജാലിക ജില്ലയില്‍ പുതിയ ചരിത്രം രചിച്ച് ത്രിക്കരിപ്പൂരിന്റെ മണ്ണില്‍ സമാപിച്ചു. വൈകുന്നേരം 4.30ന് ബീരിച്ചേരി അല്‍ ഹുദാ മസ്‌ജിദ് പരിസരത്ത് നിന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ. പൂക്കോയ തങ്ങള്‍ പതാക കൈമാറിയതോട് കൂടി ആരംഭിച്ച മനുഷ്യ ജാലിക വൈകുന്നേരം 6.30 മണിക്ക് ത്രിക്കരിപ്പൂര്‍ ടൌണില്‍ സമാപിച്ചു. റാലിക്ക് ജില്ലാ നേതാക്കളായ ഇബ്രാഹിം ഫൈസ് ജെഡിയാര്‍, റഷീദ് ബെളിഞ്ചം, ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, സുഹൈര്‍ അസ്‌ഹരി, സയ്യിദ് ഹാദി തങ്ങള്‍, സത്താര്‍‌ ചന്തേര, തുടങ്ങി നിരവധി പേര്‍ നേതൃത്വം നല്‍കി. നേതാക്കള്‍ക്ക് പിന്നില്‍ ത്വലബ, വിഖായ, കാമ്പസ് എന്നീ വിഭാഗങ്ങളിലായി 313 അംഗങ്ങളും അതിന് പിന്നില്‍ സാധാരണ പ്രവര്‍ത്തകരും അണി നിരന്നു. റാലി കാണാന്‍ നാനാ മതസ്ഥരായ ജനങ്ങള്‍ റോഡിന്റെ ഇരുവശത്തുമായി തടിച്ച് കൂടിയിരുന്നു.
ടൌണില്‍ വെച്ച് നടന്ന പൊതുസമ്മേളനം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്തു. മാണിയൂര്‍ അഹമ്മദ് മൌലവി പ്രാര്‍ത്ഥന നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. എം.എ. കാസിം മുസ്ലിയാര്‍, വത്സന്‍ പിലിക്കോട്, എം.സി. ഖമറുദ്ധീന്‍, എ.ജി.സി. ബഷീര്‍, കെ. വെളുത്തമ്പു,പിപി. അടിയോടി മാസ്റ്റര്‍, കെ.വി. ലക്ഷമണന്‍, കരുണാകരന്‍, പള്ളങ്കോട് അബ്‌ദുള്‍ ഖാദര്‍ മദനി, ഇസ്മായില്‍ കക്കുന്നം,
നാഫി അസ് ‌അദി, എന്നിവര്‍ സംബന്ധിച്ചു. താജുദ്ദീന്‍ ദാരിമി നന്ദി പറഞ്ഞു. തൃക്കരിപ്പൂരില്‍

No comments:

Post a Comment