Sunday, December 30, 2012

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; ഫൈസി പ്രതിഭ പുരസ്‌കാരം പ്രഖ്യാപിച്ചു

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി യോടനുബന്ധിച്ച് നല്‍കപ്പെടുന്ന കോട്ടുമല ഉസ്താദ് സ്മാരക ഫൈസി പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹരമായവരെ ജൂറി കണ്‍വീനര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രഖ്യാപിച്ചു. സമസ്ത മുശാവറയിലെ സേവനങ്ങള്‍, സംഘാടനം, ഗ്രന്ഥ രചന, അറബിക് കവിത, പത്രപ്രവര്‍ത്തനം, ഗവേഷണം തുടങ്ങിയ മേഖലകളിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പ്രതിഭകളെ തെരഞ്ഞെടുത്തത്. ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് 2013 ജനുവരി 10 ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് കോട്ടുമല ഉസ്താദ് പുരസ്‌കാരം സമ്മാനിക്കും. 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടുമാരായ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, വില്ല്യാപള്ളി ഇബ്രാഹിം മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, പി.പി മുഹമ്മദ് ഫൈസി, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍ വയനാട്, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ (സമസ്ത മുശാവറ). ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി, ഹാജി കെ. മമ്മദ് ഫൈസി, ഹക്കീം ഫൈസി ആദൃശ്ശേരി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി (വിദ്യഭ്യാസം), മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, അബ്ദുല്ലത്തീഫ് ഫൈസി ഇരിങ്ങാട്ടിരി, കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുല്ല ഫൈസി പടന്ന, ഇ. ഹസന്‍ മുസ്‌ലിയാര്‍ എറണാകുളം, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അലവി ഫൈസി കുളപ്പറമ്പ്, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍ (ദര്‍സ്), ഉമര്‍ ഫൈസി മുക്കം, കെ.എ റഹ്മാന്‍ ഫൈസി, ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായ്, മുഹമ്മദ് ഫൈസി ഓണംമ്പിള്ളി (സംഘാടനം), എം.പി മുസ്തഫല്‍ ഫൈസി, ജലീല്‍ ഫൈസി പുല്ലങ്കോട്, എം.കെ. കൊടശ്ശേരി, സിദ്ദീഖ് ഫൈസി നദ്‌വി ചേറൂര്‍ (ഇസ്‌ലമിക് സാഹിത്യം), ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ബശീര്‍ ഫൈസി ചീക്കോന്ന് (അറബിക് കവിത), ഡോ. സൈതാലി ഫൈസി പട്ടിക്കാട്, ഡോ. ഇസ്മായില്‍ ഫൈസി കായണ്ണ, ഡോ. സലാം ഫൈസി പാതിരമണ്ണ (ഗവേഷണം), അബ്ദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി (അറബിക് പത്രപ്രവര്‍ത്തനം) എന്നിവരാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്ക പ്പെട്ടവര്‍. 
ഫൈസി പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ക്കുമുള്ള ഉപഹാരം നേരത്തെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിച്ചിരുന്നു.

Tuesday, December 25, 2012

SKSSF മനുഷ്യജാലിക; കാസര്‍ഗോഡ്‌ 1001 അംഗസ്വാഗതസംഘം രൂപീകരിച്ചു

 
കാസര്‍കോട്: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ജനുവരി 26ന് കാസര്‍കോട്ട് വെച്ച് നടത്തുന്ന മനുഷ്യജാലികയുടെ വിജയത്തിന് 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കാസര്‍കോട് സിറ്റി ടവറില്‍ വെച്ച് നടന്ന സ്വാഗതസംഘരൂപീകരണ കണ്‍വെന്‍ഷന്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ സുന്നി യുവജനസംഘം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ ഉദ്ഘാടനം ചെയ്തു. 
ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ജാലികരൂപരേഖ അവതരിപ്പിച്ചു. അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, പി.എസ്. ഇബ്രാഹിം ഫൈസി, ടി.കെ.സി. അബ്ദുള്‍ ഖാദര്‍ ഹാജി ചെറുവത്തൂര്‍, എം.എ. ഖലീല്‍, എസ്.പി.സലാഹുദ്ധീന്‍, കെ.എം. സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, ബഷീര്‍ ദാരിമി തളങ്കര, ടി.എ.മുഹമ്മദ് കുഞ്ഞി തുരുത്തി, സി.എ. അബ്ദുള്ള കുഞ്ഞി ചാല, എന്‍.ഐ. അബ്ദുള്‍ ഹമീദ് ഫൈസി, യു.ബഷീര്‍ ഉളിയത്തടുക്ക, റഷീദ് മൗലവി ചാലകുന്ന്, ഖലീല്‍ ഹസനി ചൂരി, ഇ.എം. കുട്ടി മൗലവി, സലാം ഫൈസി പേരാല്‍, താജുദ്ധീന്‍ ചെമ്പരിക്ക, എ.എ. സിറാജുദ്ധീന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖല ജനറല്‍ സെക്രട്ടറി ഫാറൂഖ് കൊല്ലമ്പാടി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഹാരീസ് ദാരിമി ബെദിര നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ (മുഖ്യ രക്ഷാധികാരി) സയ്യിദ് ജിഫിരി മുത്തുക്കോയ തങ്ങള്‍, ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, യു.എം. അബ്ദുറഹ്മാന്‍ മൗലവി, നീലേശ്വരം ഖാസി മഹ്മൂദ് മുസ്ലീയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍,എം.എ.ഖാസിം മുസ്ലിയാര്‍, പയ്യക്കി ഉസ്താദ് അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, യഹ്‌യ തളങ്കര, ടി.ഇ. അബ്ദുള്ള, മധൂര്‍ ഹംസ, അബ്ബാസ് ഫൈസി പുത്തിഗ, പി.എസ്. ഇബ്രാഹിം ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, സയ്യിദ് ഹാദി തങ്ങള്‍, ടി.കെ.സി.അബ്ദുള്‍ ഖാദര്‍ ഹാജി ചെറുവത്തൂര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ഖത്തര്‍ അബ്ദുള്ള ഹാജി (രക്ഷാധികാരികള്‍).യു.ബഷീര്‍ ഉളിയത്തടുക്ക (ചെയര്‍മാന്‍) എന്‍.ഐ. അബ്ദുള്‍ ഹമീദ് ഫൈസി, (വര്‍ക്കിംഗ് ചെയര്‍മാന്‍) ഹാരീസ് ദാരിമി ബെദിര (ജനറല്‍ കണ്‍വീനര്‍),ഫാറൂഖ് കൊല്ലമ്പാടി (വര്‍ക്കിംഗ് കണ്‍വീനര്‍) ടി.എ.മുഹമ്മദ് കുഞ്ഞി തുരുത്തി (ട്രഷറര്‍), മുഹമ്മദ് ഫൈസി കജ, താജുദ്ധീന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലമ്പാടി, ബഷീര്‍ ദാരിമി തളങ്കര, എ.കെ. ഹനീഫ്, സത്താര്‍ ഹാജി, യു.സഹദ് ഹാജി, കെ.എം.അബ്ദുറഹ്മാന്‍ (വൈസ്‌ചെയര്‍മാന്‍). ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തു ചെര്‍ക്കള, കെ.എം. ശറഫുദ്ധീന്‍, ദൃശ്യ മുഹമ്മദ് കുഞ്ഞി, (കണ്‍വീനര്‍), പ്രചരണം: എം.എ. ഖലീല്‍ (ചെയര്‍മാന്‍), ഖലീല്‍ ഹസനി ചൂരി (കണ്‍വീനര്‍), ഫിനാന്‍സ്: എസ്.പി.സലാഹുദ്ധീന്‍, (ചെയര്‍മാന്‍), റഷീദ് മൗലവി ചാലകുന്ന് (കണ്‍വീനര്‍) സ്വീകരണം :സി.എ. അബ്ദുല്ല കുഞ്ഞി ചാല (ചെയര്‍മാന്‍), അബു ഉളിയത്തടുക്ക (കണ്‍വീനര്‍), സ്റ്റേജ് ആന്റ് സൗണ്‍സ് : എസ്.എം.ഇബ്രാഹിം (ചെയര്‍മാന്‍) അബ്ദുല്ല ചാല (കണ്‍വീനര്‍) വളണ്ടിയര്‍ : കുഞ്ഞാലി കൊല്ലമ്പാടി (ക്യാപ്റ്റന്‍) എ.എ. സിറാജുദ്ധീന്‍ (വൈസ് ക്യാപ്റ്റന്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു

Saturday, December 22, 2012

SKSSF മനുഷ്യജാലിക കാസര്‍കോട് ജില്ലാ സ്വാഗതസംഘം ഇന്ന് സിറ്റിടവറില്‍

കാസര്‍കോട് : രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ജനുവരി 26ന് സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ നാളെ (ഞാറാഴ്ച്ച) ഉച്ചയ്ക്ക് 2 മണിക്ക് കാസര്‍കോട് സിറ്റിടവറില്‍ വെച്ച് നടക്കും. മനുഷ്യ ജാലികയുടെ ഭാഗമായി മേഖലാതലത്തില്‍ ജാലികാസംഗമവും വാഹനപ്രചരണ ജാഥയും ക്ലസ്റ്റര്‍ തലത്തില്‍ ജാലികാകൂട്ടായിമയും ശാഖാതലത്തില്‍ ജാലിക വിചാരവും സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ധീന്‍, മുഹമ്മദലി കോട്ടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ്.വൈ.എസ് പ്രഖ്യാപന സമ്മേളനം

സംഘശക്തി വിളിച്ചോതി എസ്.വൈ.എസ് മഹാസമ്മേളനം

കാളമ്പാടി ഉസ്താദ്‌ നഗര്‍: കേരളീയ മുസ്‌ലിംകളുടെ ഏറ്റവും വലിയ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജന സംഘടന തലസ്ഥാന നഗരിയെ അക്ഷരാര്‍ത്ഥത്തില്‍ ശുഭ്രസാഗരമാക്കി. 
എസ്.വൈ.എസ് 60ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് തലസ്ഥാനത്തെത്തിയ പ്രവര്‍ത്തകര്‍ തലസ്ഥാന നഗരി ഇതുവരെ കണ്ടിട്ടില്ലാത്തത്രയായിരുന്നു.
ദക്ഷിണ കന്നഡയില്‍ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുമായി പതിനായിരങ്ങളാണ് സമ്മേളനത്തില്‍ അണിചേരാന്‍ അനന്തപുരിയിലെത്തിയത്. പുലര്‍ച്ചെ തന്നെ ബസിലും ട്രെയിനിലും സ്വകാര്യ വാഹനങ്ങളിലുമായി പ്രവര്‍ത്തകര്‍ തലസ്ഥാനത്തെത്തി ചേര്‍ന്നിരുന്നു. ഇവര്‍ക്കായി ഭക്ഷണവും കുടിവെള്ളവും വിവിധ സ്ഥലങ്ങളിലായി സംഘാടകര്‍ ഒരുക്കിയിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയെ നൂറു കണക്കിന് പ്രവര്‍ത്തകര്‍ ബീമാപള്ളി സന്ദര്‍ശിച്ചു. അവിടെ നിന്നും ഉച്ചയോടെ തന്നെ സമ്മേളന നഗരിയായ ചന്ദ്രശേഖരന്‍ സ്റ്റേഡിയത്തിലേക്ക് എസ്.വൈ.എസ് പ്രവര്‍ത്തകര്‍ ഒഴുകി തുടങ്ങി.
സമ്മേളനത്തിനെത്തുന്ന പ്രവര്‍ത്തകരുടെ തിരക്ക് കണക്കിലെടുത്ത് നഗരത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. ജില്ലയിലെ പ്രധാന ജമാഅത്തുകളായ ആലംകോട് വലിയപള്ളി ആറ്റിങ്ങല്‍ ജുമാ മസ്ജിദ്, കഴക്കൂട്ടം പള്ളി മസ്ജിദ്ഹാള്‍, തമ്പാനൂര്‍ പള്ളി, ചാല ജുമാ മസ്ജിദ്, അട്ടക്കുളങ്ങര പള്ളി, മണക്കാട് ജുമാ മസ്ജിദ എന്നിവിടങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ക്ക് നിസ്‌കാരത്തിനും മറ്റും സൗകര്യം ഒരുക്കിയിരുന്നു.
കല്ലമ്പലം അല്‍ഇര്‍ഫാന്‍ ഓഡിറ്റോറിയം, കടുവയില്‍ കെ.ടി.എം ഓഡിറ്റോറിയം, ആറ്റിങ്ങളല്‍ ടൗണ്‍ഹാള്‍, കോരാണി കെ.എം രേവതി ഓഡിറ്റോറിയം, തോന്നയ്ക്കല്‍ കെ.എം സഫാ ഓഡിറ്റോറിയം, പാളയം സി.എച്ച് സെന്റര്‍, മേലെതമ്പാനൂര്‍ സമസ്ത ജൂബിലി സൗധം, ചാല ഖുതുബുഖാന, വള്ളക്കടവ് അറഫ ഓഡിറ്റോറിയം, കമലേശ്വരം ഓഡിറ്റോറിയം, കണിയാപുരം ഇര്‍ശാദിയ്യ അറബിക് കോളജ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി പ്രവര്‍ത്തകര്‍ക്ക് സൗകര്യമൊരുക്കി.
ഭക്ഷണത്തിനും മറ്റുമായി അഞ്ച് കേന്ദ്രങ്ങളില്‍ കാറ്ററിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെ നഗരസഭയുടെ സഹകരണത്തോടെ മിതമായ നിരക്കില്‍ കുടിവെള്ളവും ഭക്ഷണകിറ്റുകള്‍ ലഭ്യമാക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
സമ്മേളനും ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ 25000 ത്തോളം പേര്‍ക്കിരിക്കാവുന്ന ഗാലറിയും ഇതിന്റെ രണ്ടിരട്ടിയോളം ആളുകളെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയം ഗ്രൗണ്ടും തൂവെള്ള വസ്ത്ര ധാരികളായ എസ്.വൈ.എസ് പ്രവര്‍ത്തകരാല്‍ തിങ്ങി നിറഞ്ഞിരുന്നു. നിരവധി പേര്‍ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കുവാന്‍ സാധിക്കാത്തെ സമ്മേളന നഗരി കാണാന്‍ സാധിക്കുന്ന ഇടങ്ങളിലെല്ലാം ഇടം പിടിച്ചു.
സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകര്‍ ഇരിപ്പിടങ്ങളില്‍നിന്നും എഴുന്നേല്‍ക്കാതെ സമ്മേളനം കഴിയുന്നതുവരെ പുലര്‍ത്തിയ അച്ചടക്കം തലസ്ഥാനത്തിന് പുതുമ സമ്മാനിച്ചു. മുഖ്യമന്ത്രിയും പാണക്കാട് തങ്ങളും അഞ്ച് മന്ത്രിമാരും ഉള്‍പെടെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരെ അണിനിരത്തിയ വേദിയും ശ്രദ്ധയമായി.

Monday, December 17, 2012

ഒടിഞ്ഞ വിരലുകളുമായി വരച്ച് ഒന്നാം സമ്മാനം നേടി

തൃക്കരിപ്പൂര്‍: ഒടിഞ്ഞ കൈവിരലു കളുമായി അറബിക് കോളജ് ഫെസ്റ്റിനെത്തി എ- ഗ്രേഡോടെ ഒന്നാം സമ്മാനം നേടിയ വിദ്യാര്‍ഥി കാണികളുടെ മനം കവര്‍ന്നു. വയനാട് മുസ്ലിം ഓര്‍ഫനേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൂളിവയല്‍ ഇമാം ഗസ്സാലി അക്കാദമിയിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്തി ഷറഫുദ്ദീന്‍ ബത്തേരിയാണ് വേദന മാറ്റിവെച്ച് മത്സരത്തിനെത്തിയത്.
കഴിഞ്ഞ ദിവസം ഫുട്ബാള്‍ കളിക്കിടെയാണു യുവാവിനു പരിക്കേറ്റത്. ഡോക് ടര്‍മാര്‍ മരുന്നും വിശ്രമവും നിര്‍ദേശിച്ചുവെങ്കിലും ചിത്രകലയോടുള്ള ആഭിമുഖ്യം മൂലം പങ്കെടുക്കുകയായിരുന്നു.
കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി. ചിത്രകലയില്‍ പ്രത്യേക പഠനം നടത്തിയിട്ടില്ലാത്ത ഷറഫുദ്ദീന്‍ ഉമ്മ വരിയില്‍ നസീമയില്‍ നിന്നാണ് ചിത്രകലയില്‍ എത്തിയത്.
പിതാവ്: ഷംസുദ്ദീന്‍ അറബിലകത്ത്.

trikarpurnews.com

Sunday, December 16, 2012

ഉത്തരമേഖലാ അറബിക് കോളജ് ഫെസ്റ്റ്: ഇമാം ഗസ്സാലി കോളേജ് ജേതാക്കള്‍


തൃക്കരിപ്പൂര്‍:  പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളജിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി  തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം റബ്ബാനിയാ ശരീഅത്ത് കോളജില്‍ നടന്ന ഉത്തരമേഖലാ അറബിക് കോളജ് ഫെസ്റ്റില്‍ ജൂനിയര്‍ ,സബ്‌ ജൂനിയര്‍ വിഭാഗങ്ങളില്‍ വയനാട് ജില്ല ജേതാക്കളായി. ജൂനിയര്‍ വിഭാഗത്തില്‍  കൂളിവയല്‍ ഇമാം ഗസ്സാലി അക്കാദമി  (129 പോയിന്റ്), സബ്‌ ജൂനിയര്‍ വിഭാഗത്തില്‍ വാരാമ്പറ്റ സആദ ശരീയ കോളജ്(65 പോയിന്റ്) എന്നീ കോളജുകളാണ് നേട്ടത്തിനു പിന്നില്‍.
ജൂനിയര്‍ വിഭാഗത്തില്‍ യഥാക്രമം വേങ്ങര ബദരിയാ ശരീയ കോളജ് (104), ദാറുല്‍ ഉലൂം ബത്തേരി(80) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സബ് ജൂനിയര്‍  വിഭാഗത്തില്‍  വേങ്ങര ബദരിയാ ശരീയ കോളജ് (64) രണ്ടാം സ്ഥാനവും തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം റബ്ബാനിയ കോളജ് (49) മൂന്നാം സ്ഥാനവും നേടി.
സമസ്ത കേരള ജം ഇയത്തുല്‍ ഉലമയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്ത 5 ജില്ലകളിലെയും മംഗലാപുരത്തെയുമടക്കം 21 കോളേജുകളിലെ 300 ഓളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
സമാപനച്ചടങ്ങില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ട്രോഫികള്‍ സമ്മാനിച്ചു. സമാപന സമ്മേളനം ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല  ബാഖവി അധ്യക്ഷത വഹിച്ചു.
സിറാജുദ്ദീന്‍ ദാരിമി, ചുഴലി മുഹ്യുദ്ദീന്‍ മൗലവി, മുഹമ്മദലി ബാഖവി, സത്താര്‍ വടക്കുമ്പാട്, കെ.പി.പി.തങ്ങള്‍ അല്‍ ബുഖാരി, സി.കെ.കെ. മാണിയൂര്‍, ടി.പി.ഷാഹുല്‍ ഹമീദ് ,ജൂബിലി മൊയ്തീന്‍ കുട്ടി ഹാജി, എന്‍.പി.അബ്ദുല്‍ ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു.  അഹമദ്‌ ബഷീര്‍ ഫൈസി അല്‍ അസഹരി സ്വാഗതവും അനീസ്‌ ഫൈസി കടന്നപ്പള്ളി ന്നടിയും പറഞ്ഞു. തുടര്‍ന്ന് ബുര്‍ദ്ദാ മജ്‌ലിസും ദഫ് മുട്ടും അരങ്ങേറി.

Saturday, December 15, 2012

ഉത്തര മേഖല കോളേജ് ഫെസ്റ്റിന് ത്രിക്കരിപ്പൂരില്‍ ഉജ്ജ്വല തുടക്കം

തൃക്കരിപ്പൂര്‍: നവ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്രബോധന രംഗത്ത്‌ മുന്നേറാന്‍ മുതഅല്ലിമുകള്‍ സജ്ജരാവണമെന്ന്‌ സമസ്ത കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്്ലിയാര്‍ പറഞ്ഞു. തൃക്കരിപ്പൂറ്‍ മുനവ്വിറുല്‍ ഇസ്്ലാം റബ്ബാനി അറബിക്‌ കോളജില്‍ നടക്കുന്ന ഉത്തരമലബാര്‍ അറബിക്‌ കോളജ്‌ ഫെസ്റ്റിനോടനുബന്ധിച്ച്‌ നടന്ന മുതഅല്ലിം സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളജിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി കേരളത്തില്‍ രണ്ടിടങ്ങളിലായി നടക്കുന്ന മേഖലാ അറബിക് കോളജ് ഫെസ്റ്റുകളില്‍ ഉത്തരമേഖലാ മത്സരങ്ങള്‍ ഇന്നലെയും ഇന്നുമായി തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം റബ്ബാനിയാ ശരീഅത്ത് കോളജില്‍ നടക്കുന്നു.
കേരളത്തിലെ അഞ്ചു ജില്ലകളിലെ 19 കോളജുകളില്‍ നിന്നും കര്‍ണാടകയിലെ 2 കോളജുകളില്‍ നിന്നുമായി 200 പണ്ഡിത വിദ്യാര്‍ഥികള്‍ പങ്കെടുക്കും. അഞ്ചു വേദികളിലായി 39 ഇനങ്ങളില്‍ മത്സരം നടക്കും. സീനിയര്‍ വിഭാഗം മത്സരങ്ങള്‍ മലപ്പുറത്ത് നടക്കും. 
 സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഖജാഞ്ചി കെ ടി അബ്ദുല്ല മൌലവി അധ്യക്ഷതവഹിച്ചു. സയ്യിദ്‌ ഉമര്‍ കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഇസ്മായില്‍ ബാഖവി വിഷയാവതരണം നടത്തി. ഖമറുദ്ദീന്‍ ഫൈസി, സി ടി അബ്ദുല്‍ഖാദര്‍, ഒ ടി അഹമ്മദ്‌ ഹാജി, അഷറഫ്‌ മുന്‍ഷി, എം എ സി കുഞ്ഞബ്ദുല്ല ഹാജി, താജുദ്ദീന്‍ ദാരിമി, എം എം അഷറഫ്‌ മാസ്റ്റര്‍, ഇസ്മായില്‍ കക്കുന്നം സംസാരിച്ചു. രാവിലെ സംഘാടക സമിതി ഖജാഞ്ചി ടി കെ സി അബ്ദുല്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. മാണിയൂര്‍ അഹമദ്‌ മുസ്ള്യാര്‍, സയ്യിദ്‌ ഉമര്‍ കോയ തങ്ങള്‍, ടി കെ ജലീല്‍ ഹാജി, എന്‍ എം മജീദ്‌ നേതൃത്വംനല്‍കി. ഇന്ന്‌ ഏഴ്‌ വേദികളിലായി വിവിധ കലാമല്‍സരങ്ങള്‍ അരങ്ങേറും. വൈകീട്ട്‌ സമാപിക്കും.

ഉത്തര മേഖല കോളേജ് ഫെസ്റ്റ് : വിളംബര ജാഥ നടത്തി


തൃക്കരിപ്പൂരില്‍ ഉത്തര മേഖലാ അറബിക് കോളജ് ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥം നടന്ന വിളംബര ജാഥ.

തൃക്കരിപ്പൂര്‍: ഉത്തര മേഖലാ അറബിക് കോളജ്  ഫെസ്റ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് തൃക്കരിപ്പൂരില്‍ വിളംബര ജാഥ നടത്തി. ബീരിച്ചേരി ജുമാമസ്ജിദ് പരിസരത്തുനിന്നു ആരംഭിച്ച ജാഥ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. ജനറല്‍ കണ്‍വീനര്‍ എന്‍.എ.മജീദ്‌ ഹാജി, ഭാരവാഹികളായ മാണിയൂര്‍ അബ്ദുല്ല ബാഖവി, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി, ബഷീര്‍ ഫൈസി, വി.ടി.ഷാഹുല്‍ ഹമീദ്, ടി.കെ.അബ്ദുല്‍ ജലീല്‍ ഹാജി, അഷ്‌റഫ്‌ ഹാജി ഒളവറ, എ.ജി.സിദ്ദീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tuesday, December 11, 2012

കേരളത്തില്‍ അറിവിന്റെ പൊന്‍വെളിച്ചം വിതറിയത് ജാമിഅ: നൂരിയ -തങ്ങള്‍

ദുബൈ: മതപഠന സമ്പ്രദായം പരിഷ്കരിക്കുന്നതിന്റെ പേരില്‍ പരമ്പരാഗതമായ വിജ്ഞാ ന സമ്പാദനരീതി തകരാന്‍ അനുവദിക്കരുതെന്ന് പട്ടിക്കാട് ജാമിഅ: നൂരിയ സെക്രട്ടരി സയ്യിദ് സദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി യു.എ.ഇ ഓസ്ഫോജ്ന  സംഘടിപ്പിച്ച പ്രചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ അനന്തരാവകാശികളായ പണ്ഡിതസമൂഹം ഇസ്ലാമിക വിജ്ഞാനത്തെ എത്ര ത്യാഗം സഹിക്കേണ്ടി വന്നാലും തലമുറകളിലേക്ക് കൈമാറുന്ന കാര്യത്തില്‍ ബദ്ധശ്രദ്ധരാകണം. മഹാന്‍മാരായ പൂര്‍വിക പണ്ഡിതരുടെ നിഴല്‍പാടുകള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നതെന്നും അവര്‍ കാണിച്ച പാത നിര്‍വിഘ്നം തുടര്‍ന്നുകൊണ്ടുപോകാന്‍ പുതിയ തലമുറ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൗതികമായ താല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുമായി ആത്മീയ ജ്ഞാനത്തെ ഉപയുക്തമാക്കരുതെന്ന് അദ്ദേഹം  ഉണര്‍ത്തി. പഴയകാലത്തെ ജ്ഞാനസമ്പാദനം കടുത്ത വിശപ്പും ദാരിദ്യ്രവും സഹിച്ചുകൊണ്ടായിരുന്നു. അറിവിനെ കൂടുതല്‍ സമ്പന്നമാക്കിയത് ദൈന്യത നിറഞ്ഞ അന്നത്തെ അനുഭവങ്ങളായിരുന്നുവെന്നും തങ്ങള്‍ ഓര്‍മപ്പെടുത്തി.

Sunday, December 9, 2012

മനുഷ്യജാലിക 2013 ജനുവരി 26

രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍: സ്വാഗതസംഘം 23ന്
 
കാസര്‍കോട് : രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ജനുവരി 26ന് സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 23ന് ഞാറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കാസര്‍കോട് സിറ്റിടവറില്‍ വെച്ച് നടക്കും. മനുഷ്യ ജാലിക വിജയിപ്പിക്കാന്‍ മേഖല-ക്ലസ്റ്റര്‍-ശാഖാ തലങ്ങളില്‍ വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ധീന്‍, മുഹമ്മദലി കോട്ടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.

Tuesday, December 4, 2012

‘ഇസ്ലാമിക്‌ സെന്ററുകള്‍ ’ ഇനി മുതല്‍ ‘സമസ്‌ത കേരള ഇസ്ലാമിക്‌ സെന്ററുകള്‍’ ആക്കിമാറ്റാന്‍ നാഷണല്‍ കമ്മറ്റി നിര്‍ദേശം

 ‘‘വിശ്വാസി: പ്രകോപനങ്ങള്‍ക്കും പ്രലോപനങ്ങള്‍ക്കും മദ്ധ്യെ’’ യൂണിറ്റുകളില്‍ പഠന ക്യാമ്പുകള്‍ നടക്കും 
സൌദി: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ങ്ങള്‍ പ്രചരിപ്പിക്കാനായി രാജ്യത്തെ വിവിധ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക്‌ സെന്ററുകള്‍ 2013 ജനുവരിയോടെ സമസ്‌ത കേരള ഇസ്ലാമിക്‌ സെന്ററുകളായി അറിയപ്പെടുമെന്നും ഇക്കാര്യം വിളമ്പരം ചെയ്യാനായി യൂണിറ്റുകളില്‍ പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ഇസ്ലാമിക്‌ സെന്റര്‍ സൌദി നാഷണല്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
നിലവില്‍ സംഘടനാ ആസ്ഥാനങ്ങള്‍ക്ക്‌ ‘ഇസ്ലാമിക്‌ സെന്റര്‍’ എന്നു മാത്രം ഉപയോഗിച്ചു വരുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില പരാതികളും നിര്‍ദേശങ്ങളും കോഴിക്കോട്‌ ഇസ്ലാമിക്‌ സെന്റര്‍, സ്റ്റേറ്റ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ എന്നീ നേതൃത്വവുമായി പങ്കുവെച്ചതിനെ തുടര്‍ന്നാണ്‌ നിലവിലുള്ള ഇസ്ലാമിക്‌ സെന്ററുകളെ ‘സമസ്‌ത കേരള’ ചേര്‍ത്ത്‌ പുന:നാമകരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന്‌ ഇസ്ലാമിക്‌ സെന്ററുകളുടെ സൌദി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അസ്‌ലം അടക്കാത്തോട്‌ അറിയിച്ചു.
ഇതു സംബന്ധിച്ച വിളമ്പരം പൊതു ജനങ്ങള്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ എത്തിക്കാനായി വിവിധ കര്‍മ്മപദ്ധതികള്‍ക്കും നാഷണല്‍ കമ്മറ്റി അന്തിമ രൂപം നല്‍കി.
ഇതിന്റെ ഭാഗമായി ‘‘വിശ്വാസി: പ്രകോപനങ്ങള്‍ക്കും പ്രലോപനങ്ങള്‍ക്കും മദ്ധ്യെ’’ എന്നപേരില്‍ 2013 ജനുവരി 15 നു മുമ്പായി എല്ലാ ശാഖകളിലും രണ്ടു മണിക്കൂറില്‍ ചുരുങ്ങാത്ത പൊതു പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ശാഖാ കമ്മറ്റികള്‍ക്ക്‌ നിര്‍ദേശം നല്‍കിയ്‌ട്ടുണ്ട്‌
സമസ്‌തയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളും പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരവും ചുണ്ടിക്കാണിക്കുന്നതുമായ പ്രസ്‌തുത ക്യാമ്പുകള്‍ക്ക്‌ ആവശ്യമായ നിര്‍ദേശങ്ങളും വിഷയ സൂചകങ്ങളടങ്ങിയതുമായ നാഷണല്‍ കമ്മറ്റി സര്‍ക്കുലര്‍ എല്ലാ യൂണിറ്റുകള്‍ക്കും അയച്ചിട്ടുണ്ടെന്നും ഇനിയും ലഭിച്ചിട്ടില്ലാത്തവര്‍ നാഷണല്‍ കമ്‌മറ്റിയുമായി ഉടന്‍ ബന്ധപ്പെടണമെന്നും സൌദി നാഷണല്‍ കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‌ത്ഥി ച്ചു.

Monday, December 3, 2012

എസ്.വൈ.എസ് അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം, വിപുലമായ ഒരുക്കങ്ങള്‍

 ഡിസംബര്‍ 7വെള്ളിയാഴ്ച "ദീനീ ദഅ്‌വത്തിനൊരു കൈത്താങ്ങ്"  
ജില്ലയിലെ മുഴുവന്‍ പള്ളികളിലും ഫണ്ട് ശേഖരണം
ഡിസംബര്‍ 9  സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളെ
പങ്കെടുപ്പിച്ച് കൊണ്ട് ജില്ലാ സെമിനാര്‍ 

കാസര്‍കോട് : സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക മഹാ സമ്മേളനം 2012 ഡിസംബര്‍ 19 മുതല്‍ 2014 ഏപ്രില്‍ വരെ ഒന്നര വര്‍ഷം നീളുന്ന വിവിധ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു. യൂണിറ്റ് തലം മുതല്‍ സംഘടനാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുന്നതിന്റെ ഭാഗമായി ഡിസംബര്‍ 7-ാം തീയ്യതി വെള്ളിയാഴ്ച ദീനീ ദഅ്‌വത്തിനൊരു കൈത്താങ്ങ് നല്‍കിക്കൊണ്ട് ജില്ലയിലെ മുഴുവന്‍ പള്ളികളിലും ഫണ്ട് ശേഖരണം നടത്താനും ഡിസംബര്‍ 9-ാം തീയ്യതി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ സെമിനാര്‍ വിജയിപ്പിക്കാനും ഡിസംബര്‍ 19-ാം തീയ്യതി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം അവിസ്മരണീയമാക്കുവാനും ശാഖാതലങ്ങളില്‍ നിന്നും 50-ല്‍ കുറയാത്ത പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ സജ്ജരാവണമെന്നും ജില്ലാ കമ്മിറ്റി ഭാരവാഹികളായ എം.എ.ഖാസിം മുസ്ല്യാര്‍, അബ്ബാസ് ഫൈസി പുത്തിഗെ, മെട്രോ മുഹമ്മദ് ഹാജി, പൂക്കോയ തങ്ങള്‍ ചന്തേര, കെ.കെ.അബ്ദുല്ല ഹാജി, എസ്.പി സലാഹുദ്ദീന്‍, ഹാദി തങ്ങള്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എന്‍.പി. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, താജുദ്ദീന്‍ ചെമ്പരിക്ക, മൊയ്തു മൗലവി, എന്നിവര്‍ അറിയിച്ചു.

Monday, November 26, 2012

ആദരിക്കേണ്ടവരെ നിന്ദിക്കുന്നവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ല : സൈനുല്‍ ഉലമ

കാസര്‍കോട്:ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരെയും ഇസ്ലാം ബഹുമാനിക്കാന്‍ കല്‍പിച്ചവരെയും ബഹുമാനിക്കലും ആദരിക്കലും നമ്മുടെ കടമയാണെന്നും അത്തരക്കാരെ നിന്ദിക്കുന്നവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലെന്നും സമസ്ത കേന്ദ്ര മുശാവറ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. സമസ്ത കേന്ദ്ര മുശാവറയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തിയ ആനക്കര കോയകുട്ടി മുസ്ലിയാര്‍ക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവിയുടെ അധ്യക്ഷത വഹിച്ചു.സുന്നി യുവജനസംഘം ജില്ലാ പ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തഗ, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി പി.ബി.അബ്ദു റസ്സാഖ് എം.എല്‍.എ.,എന്‍.എ.നെല്ലികുന്ന് എം.എല്‍.എ., എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.പി. അലി ഫൈസി, ട്രഷറര്‍ ലത്തീഫ് ചെര്‍ക്കള, പി.എസ്.ഇബ്രാഹിം ഫൈസി, യഹിയ തളങ്കര, ചെര്‍ക്കള അഹമദ് മുസ്ലിയാര്‍, സ്വാലിഹ് മുസ്ലിയാര്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, ടി.കെ.സി. അബ്ദുള്‍ ഖാദര്‍ ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ഇ.പി.ഹംസത്തു സഅദി, എസ്.പി.സലാഹുദ്ധീന്‍, പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, ഹാശിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി തുരുത്തി, തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Thursday, November 22, 2012

കോയകുട്ടി ഉസ്താദിന് സ്വീകരണം വിജയിപ്പിക്കും

ബദിയടുക്ക :സമസ്ത കേന്ദ്ര മുശാവറയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തുന്ന ആനക്കര കോയകുട്ടി മുസ്ലിയാര്‍ക്ക് നവമ്പര്‍ 25ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖല പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍,നാസര്‍ഫൈസി കൂടത്തായി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.മേഖല പ്രസിഡണ്ട് അബ്ദുല്ലാഹി മുനീര്‍ ഫൈസി ഇഡിയടുക്കയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.ആലികുഞ്ഞി ദാരിമി, റസാഖ് അര്‍ശദി കുമ്പടാജ, സിദ്ദീഖ് ബെളിഞ്ചം, ബഷീര്‍ മൗലവി കുമ്പടാജ, ജലാലുദ്ദീന്‍ ദാരിമി, ബഷീര്‍ ദാരിമി നെക്രാജ, അബ്ദുള്‍ ഖാദര്‍ കുമ്പടാജ, ഹസ്സന്‍ കുഞ്ഞി ദര്‍ക്കാസ്, ബി.എം.അശ്‌റഫ്, ആദം ദാരിമി നാരമ്പാടി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

Tuesday, November 20, 2012

ഫലസ്തീന്‍:; ഇന്ത്യാ ഗവണ്‍മെന്റ് ഇടപെടണം- സമസ്ത

മദ്രസകളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും
ചേളാരി: ഫലസ്തീന്‍ ഭരണ സിരാകേന്ദ്രങ്ങളിലും ആശുപത്രികളിലും ഇസ്രാഈല്‍ സൈന്യം വ്യോമാക്രമണം നടത്തി എട്ട് കുട്ടികളടക്കം ഇതിനകം അമ്പതോളം പേര്‍ കൊല്ലപ്പെടാനിടയായി. ആശുപത്രികള്‍ക്ക് നേരെ പോലും ഇസ്രാഈല്‍ സൈന്യം മനുഷ്യത്വരഹിതമായ ആക്രമണം നടത്തുകയാണ്. ഗാസ വളഞ്ഞതിനാല്‍ പുറത്തുനിന്നുള്ള ഭക്ഷണവും, മരുന്നും ഉള്‍പ്പെടെ നിഷേധിക്കപ്പെട്ട ഒരു ജനതക്ക് നരകം തീര്‍ത്ത ഇസ്രാഈല്‍ നടപടിക്കെതിരില്‍ അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും ചടുല നീക്കങ്ങളൊന്നും നടത്തിക്കാണുന്നില്ലെന്നത്  അങ്ങേ അറ്റം ഉല്‍ക്കണ്ഠ ഉണ്ടാക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും, സെക്രട്ടറിമാരായ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരും പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാരും പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. 
ആക്രമണം ശക്തിപ്പെടുത്തുമെന്നും കരയാക്രമണംത്തിന് ഉദ്ദേശ്യമുണ്ടെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഭീഷണി മുഴക്കിയത് കൂടി കണക്കിലെടുത്താല്‍ ഫലസ്തീന്‍ ചോരക്കടലാവാനാണ് സാധ്യത. ജന്മദേശത്തിന്റെ ജന്മാവകാശത്തിന് വേണ്ടി പോരാടുന്ന ഫലസ്തീനികളെ നയതന്ത്ര തലത്തിലും മറ്റും സഹായിക്കാന്‍ മനുഷ്യാവകാശങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിവരുന്ന ഭാരതത്തിന് ബാധ്യത ഉണ്ട്. കണ്ണീര്‍ക്കടലില്‍ അകപ്പെട്ട ഫലസ്തീനികളുടെ രക്ഷക്കാവശ്യമായതെല്ലാം ഉടനടി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
 കഷ്ഠതയനുഭവിക്കുന്നവരുടെ ആശ്വാസത്തിനും സമാധാനം പുലരാനും പള്ളികളിലും മദ്‌റസകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്താനും നേതാക്കളാവശ്യപ്പെട്ടു.

മുനവ്വറലി ശിഹാബ് തങ്ങള്‍ 'അന്നഹ്ദ്' മാനേജിംഗ് ഡയറക്ടര്‍

മലപ്പുറം: ഇന്ത്യയിലെ പ്രമുഖ അറബി മാസികയായ അന്നഹ്ദയുടെ മാനേജിംഗ് ഡയറക്ടറായി സൈന്‍ ഹ്യൂമന്‍ റിസോഴ്സ് ആന്റഡ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാനും ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ മൈനോറിറ്റി സ്റ്റഡീസ് ആന്റ് ഇംക്ളൂസീവ് സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു.
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി അഫിലിയേറ്റഡ് സ്ഥാപനമായ പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാസികക്ക് ഈയിടെയായി ഇന്റര്‍നാഷണല്‍ സ്റാന്‍ഡേര്‍ഡ് സീരിയല്‍ നമ്പര്‍ ലഭിച്ചിട്ടുണ്ട്. 2006 ഓഗസ്റില്‍ പ്രസിദ്ധീകരണം ആരംഭിച്ച അന്നഹ്ദക്ക് വിവിധ അറബ് രാജ്യങ്ങളില്‍ നിരവധി എഴുത്തുകാരുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബിക് വിഭാഗം മേധാവി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ചീഫ് എഡിറ്ററും ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ചീഫ് അഡ്വൈസറുമാണ്. 
കഴിഞ്ഞ ദിവസം നടന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ മീറാന്‍ സഅദ് ദാരിമി അധ്യക്ഷത വഹിച്ചു. ശറഫുദ്ദീന്‍ ഹുദവി, കെ. സൈനുല്‍ ആബിദീന്‍ ഹുദവി, വി. ശരീഫ് ഹുദവി, എം. നദീര്‍ ഹുദവി, കുഞ്ഞിമുഹമ്മദ് ഹുദവി, കെ. ഫവാസ്, സി. ശംസുദ്ദീന്‍, ടി. സിബ്ഗത്തുള്ള എന്നിവര്‍ പങ്കെടുത്തു.

Sunday, November 18, 2012

മുഹറം 10 ശനിയാഴ്ച്ച (നവംബര്‍ 24)

കോഴിക്കോട് : ദുല്‍ഹിജ്ജ 29 ന് ബുധനാഴ്ച്ച അസ്തമിച്ച രാത്രി മാസപ്പിറവി കണ്ടതായി സ്വീകര്യ യോഗ്യമായ വിവരം ലഭിച്ചതിന്റെ അറ്റിസ്താനത്തില്‍ മുഹറം 1 നവംബര്‍ 15 വ്യാഴാഴ്ച്ചയും മുഹറം 10 നവംബര്‍ 24 ശനിയാഴ്ച്ചയായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരല്‍;ഇ ശിഹാബ് തങ്ങള്‍ , സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടരി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

Wednesday, November 14, 2012

ദുബൈ -കാസര്‍ഗോഡ്‌ ജില്ലാ എസ് .കെ എസ് .എസ് .എഫ് .പ്രവര്‍ത്തക കണ്‍വെന്‍ഷന് .

ദുബൈ :ദുബൈ -കാസര്‍ഗോഡ് ജില്ലാ എസ് .കെ .എസ് .എസ് .എഫ് .
പ്രവര്‍ത്തക  കണ്‍വെന്‍ഷനും,ഗള്‍ഫ്‌ സത്യധാര  പ്രചരണ കാമ്പയിനും

16.11.2012.വെള്ളിയാഴ്ച്ച വൈകുന്നേരം 4മണിക്ക്‌ ബര്‍ ദുബൈ സുന്നി സെന്റെര്‍ മദ്രസയില്‍ വെച് നടക്കുന്നതാണ് .ദുബയിലുള്ള കാസര്‍ഗോഡ്‌ ജില്ലക്കാരായ മുഴുവന്‍ സമസ്ത അനുഭാവികളും,പ്രവര്‍ത്തകരും   യോഗത്തില്‍ പങ്കെടുക്കണമെന്ന്‍ സെക്രട്ടറി അഭ്യര്‍ഥിച്ചു .മൊബൈല്‍ നമ്പര്‍ :0551390735,0502434575.

Saturday, November 10, 2012

തൃക്കരിപ്പൂര്‍ പഞ്ചായത്ത് എസ് .വൈ .എസ്


എസ്. വൈ. എസ്. സമ്മേളനം വിജയിപ്പിക്കും .
തൃകരിപുര്‍: തിരുവനന്തപുരത്ത് നടക്കുന്ന എസ് .വൈ.എസ് .60 ആം വാര്‍ഷിക പ്രചരണ സമ്മേളനം വിജയിപപിക്കാന്‍ ടി .കെ .സി .അബ്ദുല്‍ കാദര്‍ ഹാജിയുടെ അധ്യക്ഷധയില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ പഞ്ചായത്ത് എസ് .വൈ .എസ് .യോഗം തീരുമാനിച്ചു.
മാണിയൂര്‍ അഹമദ് മൗലവി ഉല്‍ഘാടനം ചെയ്തു.
 
ഭാരവാഹികളായി:

അബ്ദുല്‍ റഹ്മാന്‍ മൗലവി _ഉദിനൂര്‍ (പ്രസി :).
മുഹമ്മദ്‌ ഹാജി _കൈക്കൊട്ട്കടവ്, ഹിബത്തുള്ള _മെട്ടമ്മല്‍ (വൈ :പ്രസി :).
മുജീബ് റഹ്മാന്‍ _തലിച്ചാലം (ജന :സെ :).
എന്‍. അബ്ദുള്ള _നീലംബം, അബ്ദുല്‍  നാഫിഹ് അസ് അദി .(ജോ :സെ :).
ഒ. ടി .അഹമദ് ഹാജി. (ട്രഷറര്‍ )

മുഅല്ലിം സമാശ്വസ പദ്ധതിയുടെ ഒന്നാംഘട്ട ഉല്‍ഘാടനം ഇന്ന്

കാസര്‍കോട് : ജില്ലയിലെ പാവപ്പെട്ട മുഅല്ലിമീങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റിയപടെ സഹകരണത്തോട്കൂടി നടപ്പിലാക്കുന്ന മുഅല്ലിം സമാശ്വസ പദ്ധതിയുടെ ഒന്നാംഘട്ട ഉല്‍ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് (ശനി) കാസര്‍കോട് സമസ്ത ജില്ലാ ഓഫീസില്‍ വെച്ച് സമസ്ത കേന്ദ്ര മുശാവറാ അംഗം ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി നിര്‍വ്വഹിക്കും.പദ്ധതിയുടെ ഒന്നാംഘട്ടം എന്നനിലയില്‍ ജില്ലയിലെ പതിനെന്ന് മേഖലയില്‍നിന്ന് ഒരോ മുഅല്ലിമീങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ദുബായി കമ്മിറ്റി പ്രസിഡണ്ട് ശാഫി ഹാജി ഉദുമ, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍,ഹാശിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍,മുനീര്‍ ബന്താട് തുടങ്ങിയവര്‍ സംബന്ധിക്കും.

മലയാളി യുവാവിന്റെ അറബി ഗ്രന്ഥത്തിന് ലബ്‌നാനില്‍ നിന്നും പ്രസാധനം


മലപ്പുറം: മലയാളി യുവപണ്ഡിതന്റെ തൂലികയില്‍ വിരിഞ്ഞ അറബിക് ഗ്രന്ഥത്തിന് പ്രസാധനം ഏറ്റെടുത്തത് വിദേശ രാജ്യത്തെ പ്രമുഖ പ്രസാധകര്‍. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ഥിയും യുവ എഴുത്തുകാരനുമായ പെരിന്തല്‍മണ്ണ ചെറുകര ശമീം ഹുദവി രചിച്ച പുസ്തകമാണ് ലബ്‌നാനിലെ ‘ദാറുല്‍ ഖുതുബുല്‍ ഇല്‍മിയ്യ’ക്ക് കീഴില്‍ പുറത്തിറക്കിയത്.
മദീന ശരീഫിന്റെ പ്രാധാന്യവും അതിനു ചരിത്രകാരന്മാര്‍ നല്‍കിയ വിശേഷങ്ങളും ഗഹനമായി പ്രതിപാദിക്കുന്ന ‘ഇര്‍ശാദുല്‍ വറ ബി അസ്മാഇ ഖൈരില്‍ വറ ‘ എന്ന് നാമകണം ചെയ്ത 200 പേജുള്ള പൂസ്തകത്തിന്റെ പ്രസാധനമാണ് ഇവര്‍ ഏറ്റെടുത്തത്. ഇസ്‌ലാമിക ചരിത്രത്തില്‍ നൂറോളം പേരുകളിലായി അറിയപ്പെടുന്ന മദീന ശരീഫിനെ കുറിച്ച് നീണ്ട ഒരു വര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് ഈ 21 കാരന്‍ രചന നിര്‍വഹിച്ചത്.
ഗ്രന്ഥത്തിന്റെ ചെറു വിവരം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചപ്പോഴാണ് ലബ്‌നാനിലെ ബൈറൂത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഇല്‍മിയ്യ പബ്ലിക്കേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് പ്രസാധക മേധാവികള്‍ ഗ്രന്ഥത്തിന്റെ പൂര്‍ണ്ണ രൂപം തങ്ങള്‍ക്ക് അയച്ച് തരാന്‍ ആവശ്യപ്പെടുകയായിരുന്നു.
വിവിധ രാഷ്ട്രങ്ങളിലെ അറബിക് പ്രസാധകരുടെ കൂട്ടായ്മയായ അറബിക് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദലി ബൈദൂനെന്ന ലബ്‌നാന്‍ സ്വദേശിയുടെ നേതൃത്വത്തില്‍ 1971 ലാണ് ദാറുല്‍ ഖുതുബുല്‍ ഇല്‍മിയ്യ പുസ്തക പ്രസാധനമാരംഭിച്ചത്. വിവിധ രാജ്യങ്ങളിലെ യുവ എഴുത്തുകാരുടെ അനേകം രചനകള്‍ പുറത്തിറക്കിയ ഇവര്‍ ഇതിനകം നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ പുന:പ്രസാധനവും നിര്‍വഹിച്ചിട്ടുണ്ട്. കേരളത്തില്‍ പ്രചാരത്തിലുള്ള ഒട്ടുമിക്ക വിദേശ ഗ്രന്ഥങ്ങളുടെയും പ്രസാധകരാണ് ദാറുല്‍ ഇല്‍മിയ്യ. ഇവര്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ എഴുതിയ പുസ്തകത്തിന് പ്രസാധനം ഏറ്റെടുക്കുന്നത്.
പെരിന്തല്‍മണ്ണ പാറക്കാവ് സ്വദേശിയായ പെരുമ്പായി ഹംസ ഹാജി- നഫീസ ദമ്പതികളുടെ മകനായ യുവ എഴുത്തുകാരന്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. പറപ്പൂര്‍ സബിലുല്‍ ഹിദായയില്‍ നിന്നും ഇസ്‌ലാം ആന്‍ഡ് കണ്ടംപററീ സ്റ്റഡീസില്‍ ഡിഗ്രിയും പിന്നീട് ദാറുല്‍ ഹുദായില്‍ നിന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സില്‍ പി.ജി യും ചെയ്ത ശമീം ഇപ്പോള്‍ എം.ജി യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടരുകയാണ്.
മലയാളത്തിലും ഒട്ടനവധി ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതുന്ന ഈ യുവപണ്ഡിതന്‍ നിരവധി രാജ്യാന്തര സെമിനാറുകളില്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പ്രവാചക ചരിതവും മദീനയുടെ മഹിമയും പറയുന്ന പുസ്തകത്തിലൂടെ രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയനായ തങ്ങളുടെ സഹപാഠിക്ക് സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് ശമീമിന്റെ സഹപാഠികള്‍.

Wednesday, November 7, 2012

റോസാപൂക്കള്‍ കൈമാറി അവര്‍ മുഹമ്മദ് നബിയെ പരിചയപ്പെടുത്തി

കോഴിക്കോട് കടപ്പുറം. കൈകളില്‍ റോസാപൂക്കളുമായി ഒരുകൂട്ടം യുവാക്കള്‍. അങ്ങിങ്ങായി കാണുന്ന സന്ദര്‍ശക സംഘത്തെ അവര്‍ സമ്മതത്തോടെ സമീപക്കുന്നു. സ്നേഹത്തിന്റെ പ്രതീകമായി കയ്യില്‍ കരുതിയ റോസാപൂക്കള്‍ സമ്മാനിക്കുന്നു. പിന്നെ ഇതിന് പ്രേരകമായ മുഹമ്മദ് നബിയുടെ ജീവിത സന്ദേശങ്ങളും പരിചയപ്പെടുത്തുന്നു. സൌഹൃദത്തിന്റെ പുതിയ വാതായനം തീര്‍ത്ത് അവര്‍ തൊട്ടപ്പുറത്തുള്ള മറ്റൊരു സംഘത്തെ ലക്ഷ്യമാക്കി നീങ്ങുന്നു…
പ്രവാചകന്റെ ജീവിത സന്ദേശം പൊതുജനങ്ങളിലെത്തിക്കാന്‍ എസ്.കെ.എസ്.എസ്.എഫിന് കീഴില്‍ കോഫി ഇന് ആര്‍ട്ട് കമ്മ്യൂണിറ്റി കഴിഞ്ഞ ഞായറാഴ്ച നടത്തിയ പരിപാടിയിലാണ് ഈ രംഗങ്ങള്‍ അരങ്ങേറിയത്. കോഴിക്കോട് ബീച്ചിലെത്തിയ അമുസ്‌ലിംകളടക്കമുള്ള സന്ദര്‌‍ശകര്‍ക്ക് പുഷ്പം കൈമാറി സ്നേഹത്തിന്‍റെ പ്രതീകമായ പ്രവാചകനെ പരിചയപ്പെടുത്തി അവര്‍.
ലണ്ടനിലെ യംഗ് മുസ്‌ലിംസ് ആഗോളവ്യാപകമായി സംഘടിപ്പിച്ച ഗ്ലോബല്‌ റോസ് ഡേയുടെ ഭാഗമായാണ് പരിപാടി നടന്നത്. ബീച്ചിലും പരിസരത്തും ഒഴിവുദിനം ആസ്വദിക്കാനെത്തിവര്‍ക്ക് അവര്‍ സ്നേഹത്തിന്റെ പ്രതീകമായ റോസ് പുഷ്പം കൈമാറി, കൂടെ മറ്റുള്ളവരോട് കരുണ കാണിക്കുന്നതിനെ കുറിച്ചുണര്‍ത്തിയ പ്രവാചക വാക്യങ്ങളടങ്ങിയ ലഘുലേഖകളും. നിര്‍മലമായ പ്രവാചകാധ്യാപനങ്ങളെ പരിചയപ്പെട്ടതിന്റെ സന്തോഷം അവരുടെ മുഖത്ത് പ്രകടം.
യു.കെ, ജര്‍മനി, ദുബൈ, പാരിസ്, കൈറോ, സ്വീഡന്, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളടക്കം ലോകമൊന്നാകെ ഈ റോസ്ഡേയില്‍ പങ്കുകൊണ്ടു. ആഗോളതലത്തില്‍ തന്നെ പ്രവാചകനെ വക്രമായി ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ ജനകീയമായ സന്ദേശ പ്രചരണമാര്‍ഗം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

Saturday, November 3, 2012

എസ്.കെ.എസ്.എസ്.എഫ്.മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു

കാസര്‍കോട് : പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ്. 2013-2015 വര്‍ഷത്തേക്ക് നല്‍കുന്ന അംഗത്വ വിതരണത്തിന്റെ ഉല്‍ഘാടനം കുമ്പോല്‍ സയ്യിദ് .കെ.എസ്.അലി തങ്ങള്‍ നിര്‍വ്വഹിച്ചു. കാമ്പയിന്‍ നവംബര്‍ 1 മുതല്‍ 31 വരെ വിതരണവും ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ ശാഖാ, ക്ലസ്റ്റര്‍,മേഖല കമ്മിറ്റികള്‍ നിലവില്‍ വരും. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, വൈസ് പ്രസിഡണ്ട് ഹാശിം ദാരിമി ദേലമ്പാടി,ഓര്‍ഗനൈസിംഗ് സെക്രട്ടറി മെയ്തുചെര്‍ക്കള, എം.എ.ഖലീല്‍, ഹബീബ് ദാരിമി പെരുമ്പട്ട, ആലികുഞ്ഞി ദാരിമി ,ഹമീദ് ഫൈസി, കുഞ്ചാര്‍ അബ്ദുല്ല ഫൈസി, ശരീഫ് നിസാമി മുഗു, ജമാല്‍ ദാരിമി, കെ.എം.ശറഫുദ്ദീന്‍, സിദ്ദീഖ് മണിയൂര്‍, അശ്‌റഫ് നെക്ക്രാജ, അബൂബക്കര്‍ സാലുദ് നിസാമി, ഫാറൂഖ് കൊല്ലമ്പാടി, ലത്തീഫ് കൊല്ലമ്പാടി, സുഹൈര്‍ അസ്ഹരി സംബന്ധിച്ചു.

Wednesday, October 31, 2012

സി.കോയക്കുട്ടി മുസ്ലിയാര്‍ സമസ്ത പ്രസിഡണ്ട്

 സമസ്തയുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ കേരളത്തിലെ പള്ളിദര്സുകള്‍ ജന്മം നല്‍കിയ മറ്റൊരു പണ്ഡിതപ്രതിഭയാണ്. ഭൌതികതയുടെ ഭ്രമങ്ങള്‍ തൊട്ടുതീണ്ടാതെ നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ച ഒരു ജീവിതം. സ്വാതികമാണാ നടത്തം പോലും.
1934 ചോലായില്‍ ഹസൈനാരുടെയും ആലത്തില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ജനിക്കുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശും സഹോദരനുമായിരുന്ന സി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലായരുന്നു കിതാബോതി തുടങ്ങിയത്. കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന് ഓത്ത് തുടര്‍ന്ന ഉസ്താദ് പിന്നെ ചേരുന്നത് കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സിലാണ്. കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കെകെ.അബൂബക്കര്‍ ഹസ്രത്ത്, ഒ.കെ.സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് മറ്റു ഉസ്താദുമാര്‍.
കണ്ണിയത്ത് ഉസ്താദിന് ശിഷ്യനായ കോയക്കുട്ടി ഉസ്താദിനോട് വലിയ സ്‌നേഹമായിരുന്നു. ഇടക്ക് വീട്ടില്‍ പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് ഉസ്താദിനെയായിരുന്നു. കണ്ണിയത്ത് ഉസ്താദ് പൊന്നാനിയിലെ ദര്‍സ് അവസാനിപ്പിച്ചപ്പോള്‍ ശിഷ്യനോട് പറഞ്ഞു: ‘നീ എന്റെ വീട്ടില് നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം’. അത്രമേലായിരുന്നു ഉസ്താദുമായുള്ള ബന്ധം.
കുഴിപ്പുറത്ത് ഓ.കെ സൈനുദ്ദീന്‍ മുസ്ലിയാരുടെ ദര്‍സില് ഓതിക്കൊണ്ടിരിക്കെ ഒഴിവുസമയങ്ങളില്‍ വഅദ് പറഞ്ഞാണ് ബാഖിയാത്തിലേക്ക് പോകാനുള്ള പണം സമ്പാദിക്കുന്നത്. അങ്ങനെ വെല്ലൂരിലേക്ക് ഉപരിപഠനത്തിന് പോയി. ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരാണ് ബാഖിയാത്തിലെ പ്രധാന അധ്യാപകര്‍‍.
ബാഖിയാത്തിലെ പഠനം കഴിഞ്ഞ് തിരിച്ചുവന്നത് തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്‍ മുദരിസാകാനായിരുന്നു. അക്കാലത്ത്  അന്യദേശക്കാരായ 75 വിദ്യാര്‍ഥികളുണ്ടായിരുന്നു അവിടെ. കുറച്ച് കാലത്തെ സേവനത്തിന് ശേഷം അവിടം വിട്ടു. പിന്നെ നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി തുടങ്ങി വിവിധ പള്ളികളില്‍ ദര്‍സു നടത്തി. നിരവധി ശിഷ്യഗണങ്ങള്‍ ആ ദര്‍സിലിരുന്നു മതത്തിന്റെ മര്‍മമറിഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗവും തൃപ്തിയുമായിരുന്നു അരനൂറ്റാണ്ടിലേറെ കാലം ഉസ്താദിനെ ദര്‍സ് രംഗത്ത് ഉറപ്പിച്ചു നിര്‍ത്തിയത്. അതിനു ശേഷം കാരത്തൂര്‍ ജാമിഅ ബദരിയ്യയില്‍ പ്രിന്‍സിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1988 ലാണ് സമസ്തയുടെ മുശാവറയില് അംഗമാകുന്നത്. 2001 ല്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടു സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ആനക്കരയടക്കം പത്തോളം മഹല്ലുകളുടെ ഖാദിയാണ്. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ദുആസമ്മേളനങ്ങളില്‍ ഉസ്താദിന്റെ സാന്നിധ്യം കാണാം.
സമസ്ത പാലക്കാട് ജില്ലാകമ്മിറ്റി പ്രസിഡണ്ട്,  മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷ ബോഡിലെയും വിദ്യാഭ്യാസ ബോഡിലെയും അംഗം തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്നു.
കാവുമ്പുറം കുഞ്ഞു ഹൈദര്‍ മുസ്ലിയാരുടെ മകള്‍ ഫാതിമയാണ് ഭാര്യ. അഞ്ചു ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമുണ്ട്.
http://www.islamonweb.net/article/2012/10/13143/

Monday, October 29, 2012

എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശ സമ്മേളനം നവംബര്‍ ഒന്നിന്

നവംബര്‍ ഒന്നിന് വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക്
കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത്
കാസര്‍കോട് : ജിന്നും മുജാഹിദും പരിണാമങ്ങളുടെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി നവമ്പര്‍ മുതല്‍ ജനുവരി വരെ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാമ്പയിനിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ആദര്‍ശ സമ്മേളനം നവംബര്‍ ഒന്നിന് വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രതേകം സജ്ജമാക്കിയ മര്‍ഹൂം കാളമ്പാടി ഉസ്താദ് നഗറില്‍ നടക്കും. സംസ്ഥാന ഇസ്തിഖാമ കമ്മിറ്റി ചെയര്‍മാന്‍ സലീം ഫൈസി ഇര്‍ഫാനി എല്‍.സി.ഡി. ക്ലിപ്പിംഗ് സഹിതം വിഷയം അവതരിപ്പിക്കും. പരിപാടി വിജയിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖല പ്രവര്‍ത്തക സമിതി യോഗം തൂരുമാനിച്ചു.പ്രസിഡണ്ട് അബ്ദുല്ലാഹി മുനീര്‍ ഫൈസി ഇഡിയടുക്കയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.ആലികുഞ്ഞി ദാരിമി, റസാഖ് അര്‍ശദി കുമ്പടാജ, സിദ്ദീഖ് ബെളിഞ്ചം, ബഷീര്‍ മൗലവി കുമ്പടാജ, ജലാലുദ്ദീന്‍ ദാരിമി, ബഷീര്‍ ദാരിമി നെക്രാജ, അബ്ദുള്‍ ഖാദര്‍ കുമ്പടാജ, ഹസ്സന്‍ കുഞ്ഞി ദര്‍ക്കാസ്, ബി.എം.അശ്‌റഫ്, ആദം ദാരിമി നാരമ്പാടി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Monday, October 22, 2012

ഗള്‍ഫ് സത്യധാര കാലത്തിന്റെ ആവശ്യം - ഖാസി ത്വാഖ അഹ്മദ് മൌലവി അല്‍അസ്ഹരി

അബുദാബി: സത്യധാരയുടെ ഗള്‍ഫ് പതിപ്പ് പുറത്തിറങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും `ഗള്‍ഫ് സത്യധാര` കാലത്തിന്റെ ആവശ്യമാണെന്നും അതിനെ വിജയിപ്പിക്കുവാന്‍ ഏവരും കര്‍മ്മ രംഗത്തിറങ്ങണമെന്നും കീഴൂര്‍--മംഗലാപുരം ഖാസിയും മലബാര്‍ ഇസ്‌ലാമിക് കൊംബ്ലെക്സ് പ്രസിഡന്റുമായ ത്വാഖ അഹ്മദ് മൌലവി അല്‍അസ്ഹരി ആവശ്യപ്പെട്ടു. 'ഗള്‍ഫ് സത്യധാര'യുടെ യു.എ.ഇ തല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് മറ്റെവിടെയും കാണാത്തവിധം ധാര്‍മിക മൂല്യത്തിലൂന്നിയ ജീവിതം നയിക്കുന്ന ഒരു ദിശാബോധമുള്ള സമൂഹത്തെ ശ്രഷ്ടിച്ചെടുക്കുന്നതില്‍ സമസ്ത വഹിച്ച പങ്ക് നിസ്തൂലമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ഒന്ന് തീരുമാനമെടുത്തിട്ടുന്ടെങ്കില്‍ അതില്‍ തിരുത്തല്‍ വന്നതായോ തെറ്റ് സംഭവിച്ചതായോ ചരിത്രമില്ലെന്ന് അദ്ദേഹം പറഞ്ഞു. എളിമയും ലാളിത്യവും നിറഞ്ഞ ജീവിതം നയിച്ച് ആധുനിക സമൂഹത്തിനു ഒരു ഉത്തമ ജീവിത മാത്രക കാഴ്ച വെച്ച് കടന്നുപോയ സമസ്ത പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ ജീവിത വഴി നാം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി സുന്നീ സെന്റര്‍ പ്രസിഡന്റ്‌ ഡോ.അബ്ദുറഹ്മാന്‍ മൌലവി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. `ഗള്‍ഫ് സത്യധാര`യുടെ പ്രവാസീ ലോകത്തെ പ്രസക്തിയെ കുറിച്ച് ഇല്യാസ് വെട്ടം മുഖ്യ പ്രഭാഷണം നടത്തി. ഫണ്ടുദ്ഘാടനം ദാവൂദ് ഹാജി തൃശൂരില്‍ നിന്നും സ്വീകരിച്ചുകൊണ്ട് പല്ലാര്‍ മുഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിച്ചു. കേരള-ഇസ്ലാമിക്‌-ക്ലാസ്സ്-റൂം അഡ്മിന്‍ അബ്ദുറഹ്മാന്‍ പടന്ന (എ.ആര്‍.സി.കെ.പി)ക്ക് പരിപാടിയില്‍ വെച്ച് സ്വീകരണം നല്‍കി.എസ്.കെ.എസ്.എസ്.എഫ് അബുദാബി സ്റ്റേറ്റ് പ്രസിഡന്റ്‌ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ബാഖവി കടമേരി, കെ.എം.സി.സി അബുദാബി സ്റ്റേറ്റ് പ്രസിഡന്റ്‌ എന്‍. കുഞ്ഞിപ്പ എന്നിവര്‍ പ്രസംഗിച്ചു. ഉസ്മാന്‍ ഹാജി തൃശൂര്‍ സ്വാഗവും കരീം മൌലവി നന്ദിയും പറഞ്ഞു.

Saturday, October 20, 2012

ബലി പെരുന്നാള്‍ ദിനത്തില്‍ മാറ്റം; കേരളത്തിലും ഗള്‍ഫിലും ബലി പെരുന്നാള്‍ 26ന് വെള്ളിയാഴ്ച


കോഴിക്കോട് : നേരത്തെ അറിയിച്ചതില്‍ നിന്നും വിത്യസ്തമായി കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ 26 ന്  വെള്ളിയാഴ്ചയായിരിക്കുമെന്നു പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്ത ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒക്ടോബര്‍ 27 ശനിയാഴ്ചയായിരിക്കും ഈദുല്‍ അദ്ഹയെന്നു നേരത്തെ വിവിധ ഖാദിമാരും സംഘടന നേതാക്കളും അറിയിച്ചിരുന്നു. എന്നാല്‍ മാസപ്പിറ കണ്ടവര്‍ ഖാദിമാരെ സമീപിച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ ഒക്ടോബര്‍ 25 വ്യാഴാഴ്ച അറഫ ദിനമായും 26 വെള്ളിയാഴ്ച ബലിപെരുന്നാള്‍ ദിനമായും ഖാദിമാര്‍ മാറ്റിയുറപ്പിച്ചത്.

Wednesday, October 17, 2012

ബലി പെരുന്നാള്‍ വെള്ളിയാഴ്ച – സൌദി മതകാര്യകോടതി

ദുല്‍ഖഅ്ദ 29ന് തിങ്കളാഴ്ച രാജ്യത്ത് എവിടെയും മാസം കണ്ടതായി സ്ഥിരപ്പെടാത്തതിനാല്‍ ദുല്‍ഹിജ്ജ ഒന്നാം തിയതി ബുധനാഴ്ചയായിരിക്കുമെന്നും ഈ വര്‍ഷത്തെ അറഫ ദിനം ഒക്ടോബര്‍ 25 വ്യാഴാഴ്ചയും ബലിപെരുന്നാള്‍ വെള്ളിയാഴ്ചയുമായിരിക്കുമെന്നും സൌദി മതകാര്യ ഉന്നതാധികാരകോടതി അറിയിച്ചു.  ഓരോ ചന്ദ്രമാസത്തിന്റെയും പിറവി നിരീക്ഷിക്കാനായി കോടതി പ്രത്യേകം സംഘത്തെ നിശ്ചയിക്കാറുണ്ട്. ദുല്‍ഖഅ്ദ ഒന്ന് സപ്തംബര്‍ 17നാണെന്ന് സ്ഥിരപ്പെട്ടതനുസരിച്ച് ഒക്ടോബര്‍ 15 തിങ്കളാഴ്ചയായിരുന്നു ദുല്‍ഖഅ്ദ 29. അത് പ്രകാരമാണ് ഇന്നലെ ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാനായി സംഘത്തെ നിയോഗിച്ചത്. പക്ഷെ, എവിടെയും പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന്, ഹദീസുകള്‍ നിര്‍ദ്ദേശിക്കുന്നപോലെ, ദുല്‍ഖഅ്ദ മാസം 30 ആയും ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായും തീരുമാനിക്കുകയായിരുന്നു കോടതി.
ബലി പെരുന്നാള്‍ ദിനത്തെ സംബന്ധിച്ച് അറബ് ലോകത്ത് നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഇതോടെ അറുതിയായിരിക്കയാണ്. ഇന്നലെ മാസം കണ്ടതായും അതനുസരിച്ച് ഇന്ന് ചൊവ്വാഴ്ച ദുല്‍ഹിജ്ജ ആരംഭിച്ചതായും മേഖലയിലെ ചില പ്രമുഖ പത്രങ്ങളില്‍ വാര്‍ത്ത വന്നതും ആശയക്കുഴപ്പത്തിന് ആക്കം കൂട്ടിയിരുന്നു. ഭൂരിഭാഗ ഗള്‍ഫ് രാഷ്ട്രങ്ങളും മാസപ്പിറവിയിലും അനുബന്ധ കാര്യങ്ങളിലും സൌദി കോടതിയുടെ തീരുമാനത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കാറ്.

Tuesday, October 16, 2012

ഫത്ഹുല്‍മുഈന്‍ രചയിതാവിന്റെ നാട് തേടി ബ്രിട്ടീഷ് പൗരന്‍


കോഴിക്കോട്: പ്രമുഖ കര്‍മ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്റെ രചയിതാവ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാട് തേടി ബ്രിട്ടിഷ് പൗരന്‍ കേരളത്തില്‍.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ രചനകളും അദ്ദേഹത്തിന്റെ ജീവിത വേരുകളും തേടിയുള്ള അന്വേഷണ യാത്രയുടെ ഭാഗമായി കേരളത്തിലെ കര്‍മശാസ്ത്ര പഠനത്തിന്റെ സാധ്യതകള്‍ നേരിട്ടറിയാനാണ് ലണ്ടന്‍ സ്വദേശിയായ ജമീര്‍ മിയ എന്ന മുപ്പത്തിരണ്ടുകാരന്‍ എത്തിയത്.
സൈനുദ്ദീന്‍ മഖ്ദുമിന്റെ വിജ്ഞനവും രചനാ വൈഭവവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പഠനത്തിനു വിധേയമാക്കിയപ്പോള്‍ മഖ്ദൂമിന്റെ ജന്മനാടും കര്‍മ്മഭൂമികയും കാണാന്‍ ആഗ്രഹമുണ്ടയെന്നും ജമീര്‍ മിയ പറയുന്നു.
കേരളത്തിലെ പാരമ്പര്യ മതപഠന രീതിയായ പളളി ദര്‍സുകളിലെ അന്തരീക്ഷം ലോകത്ത് ഒരിടത്തും ലഭിക്കാത്തതാണെന്നും ഈ പഠന സംവിധാനം തന്നെ വല്ലാതെ ആകര്‍ഷിച്ചതായും ഇദ്ദേഹം പറയുന്നു.
ബംഗ്ലാദേശില്‍ ജനിച്ച ജമീര്‍ മിയ ചെറുപ്രായത്തില്‍ തന്നെ കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് കുടിയേറിപ്പാര്‍ത്തു. ലണ്ടനില്‍ നിന്ന് തന്നെ ബിരുദവും വെബ് ഡിസൈനിംഗില്‍ ബിരദാനന്തര ബിരുദവുംനേടിയ മിയ ഇപ്പോള്‍ അഞ്ച് വര്‍ഷമായി യമനിലെ തരീമിലാണ് ഉന്നത പഠനം നടത്തുന്നത്.
കേരളത്തിലെ മതകീയ അന്തരീക്ഷവും വിദ്യാഭ്യാസ രീതിയും മതാധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഗുരൂ ശിഷ്യബന്ധവും തന്നെ വല്ലാതെ സ്വാധീനിച്ചെന്നും വിദേശ വിദ്യാര്‍ത്ഥികളുടെ മത പഠനത്തിനും ഗവേഷണത്തിനും കേരളത്തില്‍ അവസരമുണ്ടെങ്കില്‍ ഇവിടെ പഠിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച്ചത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയത്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ വസതികള്‍ സന്ദര്‍ശിക്കുകയും അവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കേരളത്തിലെ മത വിദ്യാഭ്യാസ രീതികള്‍ കണ്ടെത്താന്‍ വിവിധ പള്ളി ദര്‍സുകളും മത വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. പ്രമുഖ സൂഫിവര്യരുടെ മഖ്ബറകളും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സന്ദര്‍ശനവും നടത്തുന്നുണ്ട്.
സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഖബറുണ്ടെന്ന കരുതപ്പെടുന്ന വടകര ചോമ്പാലയിലെ കുഞ്ഞിപ്പളളിയും സന്ദര്‍ശിച്ചു. ജമീര്‍ മിയ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവരെ സമീപിക്കുകയും കേരളത്തിലെ മതവിദ്യഭ്യാസത്തിന്റെ പുരോഗതിയും വിദേശികളുടെ വിദ്യാഭ്യാസ സാധ്യതകള്‍ ചോദിച്ചറിയുകയും ചെയ്തു.
 http://www.chandrikadaily.com/kerala_fathahul-mueen_british.html (ചന്ദ്രിക)

ജിന്നും മുജാഹിദും പരിണാമങ്ങളുടെ ഒരു നൂറ്റാണ്ട് - എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശ സമ്മേളനം നവമ്പര്‍ 1 ന് കാസറകോട്ട്

കാസര്‍കോട് : ജിന്നും മുജാഹിദും പരിണാമങ്ങളുടെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി നവമ്പര്‍ മുതല്‍ ജനുവരി വരെ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാമ്പയിനിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ആദര്‍ശ സമ്മേളനം നവമ്പര് ഒന്നിന് വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറിയേറ്റ്‌യോഗം തീരുമാനിച്ചു. പരിപാടിയില്‍ സംസ്ഥാന ഇസ്തിഖാമ കമ്മിറ്റി ചെയര്‍മാന്‍ സലീം ഫൈസി ഇര്‍ഫാനി എല്‍.സി.ഡി. ക്ലിപ്പിംഗ് സഹിതം വിഷയം അവതരിപ്പിക്കും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍,ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം. ശറഫുദ്ദീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

24 മദ്‌റസകള്ക്ക് സമസ്ത അംഗീകാരം നല്കി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പാണക്കാട് സയ്യിദ് സ്വാദിഖ്അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. മുണ്ടൂര്‍ നൂറുല്‍ഇസ്‌ലാം മദ്‌റസ, അറസിന മക്കി ഖലന്തര്‍ ശാഹ് യതീംഖാന മദ്‌റസ, സല്‍മറ മഅ്ദനുല്‍ഉലൂം മദ്‌റസ, സജീപനടു-ബയിലഗുത്തു നൂറുല്‍ഹുദാ മദ്‌റസ, ബോളിയാര്‍ നൂറുല്‍ഇസ്‌ലാം മദ്‌റസ, കടപ്പള്ള ലിറ്റില്‍ സ്റ്റാര്‍ ഇന്ത്യന്‍ സ്‌കൂള്‍ മദ്‌റസ (ദക്ഷിണകന്നഡ)
, മജിര്‍പ്പള്ള ഖിദ്മത്തുല്‍ ഇസ്‌ലാം മദ്‌റസ, കടവത്ത് കുഞ്ഞിപ്പ ഹാജി മെമ്മോറിയല്‍ മദ്‌റസ, ഇടിയടുക്ക കണ്ടിജെ മമ്മിഞ്ഞിഹാജി മെമ്മോറിയല്‍ മദ്‌റസ, സാന്ത്യാടി മിസ്ബാഹുല്‍ ഹുദാ മദ്‌റസ (കാസര്‍ഗോഡ്), കീരിയോട് മദ്‌റസത്തുല്‍ മദനിയ്യ(കണ്ണൂര്‍), മുട്ടുനട ശംസുല്‍ഹുദാ മദ്‌റസ (കോഴിക്കോട്), വടക്കുംപാടം മിസ്ബാഹുല്‍ ഉലൂം മദ്‌റസ, തടപ്പറമ്പ് കളരി മിസ്ബാഹുല്‍ ഹുദാ മദ്‌റസ, കുരുന്തിപൊയില്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, നീറ്റിങ്ങര ഇര്‍ശാദുസ്വിബ്‌യാന്‍ മദ്‌റസ, കാര്‍ത്തല മര്‍കസ് ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ (മലപ്പുറം), കണ്ണിയ്യിംക്കാട്ട്പറമ്പില്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, ഗാന്ധിനഗര്‍ ഹസനാത്തുല്‍ ജാരിയ മദ്‌റസ, ചെട്ടിയാര്‍കാട് അല്‍മദ്‌റസത്തുനൂരിയ്യ, എം.എച്ച്.എസ്.റോഡ്-ചിരട്ടപള്ളി നൂറുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട്), കുട്ടഞ്ചാല്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (ആലപ്പുഴ), ചങ്ങന്‍കുളങ്ങര ദാറുല്‍അമാന്‍ മദ്‌റസ (കൊല്ലം), വെട്ടുറോഡ്-കണിയാപുരം മുഹ്‌യദ്ദീന്‍ മദ്‌റസ (തിരുവനന്തപുരം) എന്നീ 24 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9206 ആയി ഉയര്‍ന്നു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം.ഖാസിം മുസ്‌ലിയാര്‍ കുമ്പള, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.ഉമ്മര്‍ ഫൈസി മുക്കം, മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു

Sunday, October 14, 2012

കാളമ്പാടി ഉസ്താദ് അനുസ്മരണ സമ്മേളനം 20ന് കാസര്‍കോട്ട്

കാസര്‍കോട് :സമസ്ത കേന്ദ്ര മുശാവറ പ്രസിഡണ്ടും പട്ടികാട് ജാമിഅ നൂരിയ അറബിക്ക് കോളേജ് പ്രൊഫസറും സമസ്ഥ ഫത്ത്‌വ കമ്മിറ്റി അംഗവുമായിരുന്ന ശൈഖുന റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ പേരിലുള്ള അനുസ്മരണ സമ്മേളനവും ദിഖ്‌റ്-ദുഅ മജ്‌ലിസും എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 20ന് ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. പരിപാടിയില്‍ സമസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയില്‍ സമസ്ഥയുടെയും കീഴ്ഘടകങ്ങളുടെയും നേതാകളെ പങ്കെടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര,എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം. ശറഫുദ്ദീന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Tuesday, October 9, 2012

ഖാസിയാറകത്ത് മുഹമ്മദ്കുഞ്ഞി ഹാജി: തെറ്റുകളോട് കലഹിച്ച പണ്ഡിതന്‍

http://utharadesamonline.com/article_details&article_id=615 (T.A.Shafi)

(പഴയ ഒരു ലേഖനമാണ് )
പാണ്ഡിത്യത്തിന്റെ പ്രഭ ചൊരിഞ്ഞ് കാസര്‍കോടിന്റെ പരിസരങ്ങളെ പ്രകാശിതമാക്കിയ തളങ്കര ഖാസിയാറകത്ത് കുടുംബത്തില്‍ നിന്ന് ഒരു വിളക്കുകൂടി കണ്ണടച്ചു.
നാട്ടുകാരുടെ പ്രിയപ്പെട്ട കുന്‍ച്ച ഇന്ന് രാവിലെ തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദില്‍ തിങ്ങിക്കൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ആറടിമണ്ണിലമര്‍ന്നപ്പോള്‍ അസ്തമിച്ചത് ഒരു കാലഘട്ടത്തിനുതന്നെ തേജസായി ജ്വലിച്ച സൂര്യപ്രകാശമാണ്.


അപൂര്‍വ്വ സൌഭാഗ്യങ്ങളുടെ നടുക്കായിരുന്നു ഖാസിയാറകത്ത് മുഹമ്മദ്കുഞ്ഞി ഹാജി എന്ന ഞങ്ങളുടെ പ്രിയപ്പെട്ട കുന്‍ച്ചയുടെ ജനനവും ജീവിതവും. ഉപ്പ 38 വര്‍ഷം കാസര്‍കോട് ഖാസിയായിരുന്ന പണ്ഡിത ശ്രേഷ്ഠന്‍ ഖാസി അബ്ദുല്‍ഖാദര്‍ ഹാജി. ഉപ്പൂപ്പ പണ്ഡിതരുടെ നായകന്‍ എന്നു പേരെടുത്ത \'അഉള ഹാജിക്ക\' എന്ന ഖാസി അബ്ദുല്ല ഹാജി. ഭാര്യയാണെങ്കില്‍ ചെമ്പരിക്ക ഖാസിയായിരുന്ന സി. മുഹമ്മദ്കുഞ്ഞി മുസ്ള്യാരുടെ മകളും ഖാസി സി.എം. അബ്ദുല്ല മൌലവിയുടെ സഹോദരിയുമായ ആയിഷ ഹജ്ജുമ്മ. മകന്‍ പ്രമുഖ പണ്ഡിതനും മംഗലാപുരം-കീഴൂര്‍ ഖാസിയുമായ ത്വാഖ അഹമ്മദ് മൌലവി അല്‍ അസ്ഹരി.
ഒരു തരത്തില്‍ പറഞ്ഞാല്‍ ആരും കൊതിച്ചുപോകുന്ന ജന്മമായിരുന്നു അത്. ചുറ്റും പണ്ഡിതര്‍. മേലെയും താഴെയും പണ്ഡിതര്‍.
ആ പണ്ഡിത്യത്തിന്റെ സൌരഭ്യത്തില്‍ നല്ലജീവിതം എഴുതിത്തീര്‍ത്ത കുന്‍ച്ച തളങ്കരക്ക് ആശ്വാസം ചൊരിഞ്ഞ രോഗശുശ്രൂഷകന്‍ കൂടിയായിരുന്നു.
വയറൊന്ന് വേദനിക്കുമ്പോഴും മനസിന്റെ നിയന്ത്രണമൊന്ന് തെറ്റുമ്പോഴും നാട്ടുകാര്‍ ഓര്‍ത്തതും ഓടിച്ചെന്നതും കുന്‍ച്ചയുടെ അരികിലേക്കാണ്. അവിടെ ആശ്വാസത്തിന്റെ ഒരു തീരം അവര്‍ കണ്ടെത്തിയിരുന്നുവെന്നതാണ് നേര്. ആ സന്നിധിയില്‍ ഏത് വിഷമത്തിനും പ്രതിവിധി ഉണ്ടാവും എന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്നുവെന്നതിനും കാലം സാക്ഷി.
തെറ്റുകളോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയ കുന്‍ച്ചയുടെ പ്രകൃതം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നേരിന്റെ വഴിയില്‍ നിന്ന് ഒരിക്കലും അണുകിട തെറ്റില്ല അദ്ദേഹം. അങ്ങനെ തന്നെയായിരിക്കണം എല്ലാവരുമെന്ന നിര്‍ബന്ധബുദ്ധി കുന്‍ച്ച വെച്ചുപുലര്‍ത്തിയിരുന്നുവെന്നതിന് നിരത്താന്‍ ഉദാഹരണങ്ങള്‍ നിരവധിയുണ്ട് നാട്ടുകാര്‍ക്ക്.
ഖുര്‍ആന്‍ പാരായണത്തില്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തിയിരുന്ന കുന്‍ച്ച തജ്വീദില്‍ തനിക്കുള്ള പ്രാവീണ്യം കാലത്തിനു കാട്ടിക്കൊടുത്തിട്ടുണ്ട്. തജ്വീദ് അനുസരിച്ച് മാത്രമേ ഖുര്‍ആന്‍ പാരായണം നടത്താന്‍ പാടുള്ളൂവെന്ന് കുന്‍ച്ചക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അക്ഷരതെറ്റുകളോട് എന്നും തെറ്റിയേ അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നുള്ളൂ. നിസ്കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമിനാണ് പരായാണ തെറ്റ് സംഭവിക്കുന്നതെങ്കില്‍ സലാം വീട്ടേണ്ട താമസം കുന്‍ച്ച അത് ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്തിരിക്കും.
കുന്‍ച്ചയുടെ ഖുര്‍ആന്‍ പാരായണത്തിന് വല്ലാത്തൊരു സൌന്ദര്യമുണ്ടായിരുന്നു. ആ ശബ്ദമാധുരി കേട്ട് കാലം സായൂജ്യം പൂണ്ടത് ആര്‍ക്കും മറക്കാനാവില്ല. മാലിക്ദീനാര്‍ ഉറൂസ് വേളകളില്‍ മതപ്രഭാഷണത്തിന് മുമ്പ് കുന്‍ച്ചയുടെ ഖുര്‍ആന്‍ പാരായണം നിര്‍ബന്ധമാണെന്ന് എല്ലാവരുമങ്ങ് കൊതിച്ചുപോയത് അതുകൊണ്ടുതന്നെയാണ്. മണിക്കൂറുകളോളം അക്ഷരതെറ്റ് കൂടാതെ കൂടാതെ, മധുരമായ ശൈലിയില്‍ ഖുര്‍ആന്‍ പാരായണം നടത്തിയിരുന്ന കുന്‍ച്ചയെ കേള്‍ക്കാന്‍ നാട് ഒന്നടങ്കം ഒഴുകിയെത്തിയിരുന്നുവെന്നതാണ് സത്യം.
കവിയും തജ്വീദില്‍ അഗ്രഗണ്യനുമായിരുന്ന ടി. ഉബൈദിന്റെ കീഴില്‍ തജ്വീദും ഖുര്‍ആന്‍ പാരായണവും ശീലിച്ച കുന്‍ച്ച പിന്നീട് ടി. ഉബൈദിനെ അതിശയിപ്പിച്ചുകൊണ്ട് പാരായണത്തിലൂടെ ശ്രദ്ധേയനായതിനും കാലം സാക്ഷി. അതുകൊണ്ടുതന്നെ ടി. ഉബൈദിന് കുന്‍ച്ചയോട് വല്ലാത്ത സ്നേഹവുമായിരുന്നു.
ഖാസിലേന്‍ മദ്രസയില്‍ കുന്‍ച്ചക്ക് കീഴില്‍ ഖുര്‍ആന്‍ പാരായണം പഠിക്കാന്‍ നിരവധിപേരെത്തുമായിരുന്നു. കുന്‍ച്ചക്ക് കീഴില്‍ ഖുര്‍ആന്‍ പഠിച്ചാലേ അത് യഥാര്‍ത്ഥ പഠനമാവുകയുള്ളൂവെന്ന തിരിച്ചറിവ് നാട്ടുകാര്‍ക്കുണ്ടായിരുന്നു.
തെറ്റുകളോട് സമപ്പെട്ടുപോകാന്‍ മാത്രം ചാഞ്ചാട്ടമുള്ള ഹൃദയമായിരുന്നില്ല അദ്ദേഹത്തിന്റേത്. ആരെയും കൂസാത്ത ഒരു ശൈലി കുന്‍ച്ചയുടെ പ്രത്യേകതയായിരുന്നു. വാക്കുകളില്‍ അല്‍പം കാര്‍ക്കശ്യമുണ്ടായിരുന്നുവെന്ന് ആ സംസാരവും നോട്ടവും പലപ്പോഴും തോന്നിച്ചിരുന്നുവെങ്കിലും സ്നേഹത്തിന്റെ ലേപനം ആ കാര്‍ക്കശ്യത്തിനു പിന്നില്‍ ഒളിച്ചിരുന്നുവെന്നും ആ സ്നേഹ ലേപനത്തിന്റെ ആശ്വാസം നാട് അനുഭവിച്ചിരുന്നുവെന്നതുമാണ് യാഥാര്‍ത്ഥ്യം.
ആര്‍ഭാടങ്ങളോട് വല്ലാത്ത കലിയായിരുന്നു കുന്‍ച്ചക്ക്. ഭക്ഷണം അനാവശ്യമായി കളയാന്‍ ഒരാളെയും അനുവദിക്കുമായിരുന്നില്ല. കല്യാണ വീടുകളില്‍ കുട്ടികള്‍ക്ക് പാത്രം നിറയെ ഭക്ഷണം വിളമ്പുമ്പോള്‍ കുന്‍ച്ച ഇടപെടും. \'കഴിക്കാന്‍ കഴിയുന്നത്ര വിളമ്പിയാല്‍ പോരേ, ഭക്ഷണമാണ്, കളഞ്ഞാല്‍ ഖേദിക്കേണ്ടി വരും...\' അങ്ങനെയൊരു മുന്നറിയിപ്പും.
തളങ്കര മദ്രസാ മാനേജ്മെന്റ് അസോസിയേഷന്റെ തലപ്പത്ത് കുന്‍ച്ച പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ സംഘടനക്ക് നേരിന്റെ ഒരു ചാല് കീറിക്കൊടുത്തുകൊണ്ടാണ് അദ്ദേഹം ആ സ്ഥാനത്തിനിന്ന് ഒഴിഞ്ഞത്. രാഷ്ട്രീയത്തിലും കുന്‍ച്ച തന്റെ പ്രവര്‍ത്തനം അടയാളപ്പെടുത്തിയിട്ടുണ്ട്. മുസ്ളിംലീഗിന്റെ ഖാസിലേന്‍ വാര്‍ഡ് പ്രസിഡണ്ടായിരുന്നു. സ്ഥാനങ്ങളോടും അധികാരത്തോടും അടുക്കാന്‍ അദ്ദേഹത്തിന് ഒരിക്കലും താല്‍പര്യമുണ്ടായിരുന്നില്ല. സ്ഥാനങ്ങള്‍ ഭവ്യതയോടെ പിന്നാലെ പോയി നിന്നപ്പോഴും സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു അവയെയെല്ലാം. വ്യാപാരിയായും കുന്‍ച്ച ജീവിതത്തിന്റെ ഒരു ഭാഗം ചെലവഴിച്ചിട്ടുണ്ട്. കാസര്‍കോട് ടൌണില്‍ അലൂമിനിയം പാത്രങ്ങള്‍ വില്‍ക്കുന്ന കട അദ്ദേഹം നടത്തിയിരുന്നു.
ഇന്നലെ, കുന്‍ച്ചയുടെ മരണവിവരമറിഞ്ഞ് ഖാസിലേനിലെ വീട്ടിലേക്ക് ഒഴുകിയെത്തിയ സ്ത്രീകളടക്കമുള്ള ജനസഞ്ചയം ആ പണ്ഡിതനോടുള്ള ആദരവ് തങ്ങള്‍ എത്രമാത്രം കാത്തുസൂക്ഷിച്ചിരുന്നുവെന്ന് അടയാളപ്പെടുത്തുകയായിരുന്നു. രാവേറെ വൈകിയിട്ടും ആ ഒഴുക്ക് തുടര്‍ന്നു.
നൂറ്റാണ്ട് പഴക്കമുള്ള, ഖാസിമാര്‍ വാണ, ഖാസിലേനിലെ ആ മാളിക വീടിന്റെ അകമുറിയില്‍ ജീവനറ്റ്, വെള്ളമുണ്ട് പുതച്ച് കിടക്കുമ്പോഴും ഉദിച്ചുനില്‍ക്കുന്ന നിലാവ് കണക്കെ പ്രകാശിക്കുന്നുണ്ടായിരുന്നു കുന്‍ച്ചയുടെ മുഖം. കാലത്തെ നേര്‍വഴിയിലേക്ക് നയിച്ച ഒരു വാദ്യാരുടെ സംതൃപ്ത ജീവിതത്തിന്റെ അടയാളമാണ് മുഖത്തെ ആ പ്രഭയെന്ന് എന്റെ മനസ് മന്ത്രിച്ചു.
ഇന്ന് രാവിലെ മാലിക്ദീനാര്‍ ജുമാമസ്ജിദ് മയ്യത്ത് നിസ്കാരത്തിന് എത്തിയവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ കാഴ്ചയും കുന്‍ച്ചയെ നാട് എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നതിന്റെ മറ്റൊരു തെളിവായി. മയ്യത്ത് നിസ്കാരം കഴിഞ്ഞിട്ടും ആളുകള്‍ പള്ളിയിലേക്കൊഴുകുന്നുണ്ടായിരുന്നു. അവസാനമായി ആ പണ്ഡിത ശ്രേഷ്ഠനെ ഒരുവട്ടം കൂടി കാണാന്‍ കൊതിച്ച്.

Saturday, October 6, 2012

എസ്.കെ.എസ്.എസ്.എഫ്. ജാഗരണസംഗമം 8 മുതല്‍

കാസര്‍കോട് : വിശുദ്ധിയിലൂടെ, സംഘബോധത്തിലേക്ക് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ഒക്‌ടോബര്‍ 13ന് പയ്യന്നൂര് വെച്ച് സംഘടിപ്പിക്കുന്ന ഉത്തരമേഖല ജാഗരണസമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ എല്ലാ മേഖലകളിലും ജാഗരണസംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാസെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പയ്യന്നൂര് നടക്കുന്ന സമ്മേളനത്തില്‍ ശാഖ-ക്ലസ്റ്റര്‍-മേഖല പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ജില്ലാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കണമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര,എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം. ശറഫുദ്ദീന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Tuesday, October 2, 2012

റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ വഫാത്തായി..


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ ശൈഖുനാ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ വഫാത്തായി.ഖബറടക്കം നാളെ രാവിലെ ഒന്പത് മണിക്ക് കാളന്പാടിയില്‍ ഹൃദായാഘാത ത്തെത്തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്ക പ്പെട്ട അദ്ദേഹം ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം 1 മണിയോടെയാണ് വഫാതായത്. 78 വയസ്സായിരുന്നു അദ്ദേഹത്തിന്. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വെച്ച് മയ്യിത്ത് കുളിപ്പിച്ച ശേഷം വൈകുന്നേരം നാലുമണിയോടെ ജനാസ കോട്ടുമല കോംപ്ലക്സിലേക്ക് കൊണ്ടുവരും. അവിടെ വെച്ച് പൊതുജനങ്ങള്‍ക്ക് മയ്യിത്ത് നമസ്കരിക്കാന്‍ സൌകര്യമുണ്ടായിരിക്കും. നാളെ രാവിലെ ഒന്പത് മണിക്ക് കാളന്പാടി മഹല്ലു മസ്ജിദില്‍ ഖബറക്കം.
സുന്നീ ആദര്‍ശപ്രസ്ഥാനരംഗത്ത് കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെ സജീവ സാന്നിധ്യമായിരുന്നു കാളമ്പാടി ഉസ്താദ്. തന്‍റെ സ്വതസിദ്ധമായ ശൈലിയിലൂടെ സത്യമാണെന്ന് ബോധ്യമുള്ളത് ആരുടെ മുമ്പിലും ധൈര്യ സമേതം തുറന്ന് പറയുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രകൃതം.
1961ല്‍ വെല്ലൂര്‍ബാഖിയാതില്‍നിന്ന് രണ്ടാം റാങ്കോടെ ബാഖവി ബിരുദം നേടിയ അദ്ദേഹം ശിഷ്ടകാലം മുഴുവനും ചെലവഴിച്ചത് അധ്യാപനത്തിലായിരുന്നു. അരീക്കോട് ദര്‍സില്‍നിന്ന് തുടങ്ങിയ അധ്യാപനം മൈത്ര, മുണ്ടക്കുളം, കാച്ചിനിക്കാട്, മുണ്ടംപറമ്പ്, നെല്ലിക്കുത്ത്, പന്തല്ലൂര്‍ എന്നിവിടങ്ങളിലൂടെ തുടര്‍ന്ന് 1961ല്‍ ജാമിഅ നൂരിയ്യയിലെത്തി.
അരീക്കോട്, നെല്ലിക്കുത്ത് തുടങ്ങി ധാരാളം മഹല്ലുകളിലെ ഖാളീ കൂടിയാണ് കാളമ്പാടി ഉസ്താദ്. 1969ല്‍ സമസ്തയിലെത്തിയ അദ്ദേഹം സമസ്തയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൂടിയാണ്.
മലപ്പുറം കുന്നുമ്മല്‍ സ്കൂളില്‍ അഞ്ചാം ക്ലാസ് വരെ ഭൌതിക പഠനം നടത്തിയ അദ്ദേഹം അതേ സമയം തന്നെ അവിടത്തെ ദര്‍സിലെ കൂടി വിദ്യാര്‍ത്ഥിയായിരുന്നു. ശേഷമുള്ള പഠനം മതരംഗത്ത് മാത്രമായി പരമിതപ്പെടുത്തുകയായിരുന്നു. കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റലൂര്‍ തുടങ്ങിയ ദര്‍സുകളില്‍ പഠിച്ച അദ്ദേഹം അവസാനം എത്തിച്ചേര്‍ന്നത് പരപ്പനങ്ങാടി പനയത്തുപള്ളിയിലായിരുന്നു. കോട്ടുമല അബൂബകര്‍ മുസ്ലിയാര്‍, ശെയ്ഖ് ആദം ഹസ്റത്, ശെയ്ഖ് അബൂബക്റ് ഹസ്റത്, ശൈഖ് ഹസന്‍ ഹസ്റത് തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്‍റെ ഗുരുനാഥരാണ്.
1934ല്‍ മലപ്പുറം ജില്ലയിലെ ഉമ്മത്തൂരിലായിരുന്നു ജനനം. 1959ല്‍ വിവാഹം കഴിച്ചു. ആറ് ആണും അഞ്ച് പെണ്ണുമടക്കം പതിനൊന്ന് മക്കളാണ് അദ്ദേഹത്തിന്.
കേരളത്തിലെ പരമോന്നത പണ്ഡിത സഭയുടെ സാരഥ്യമരുളുമ്പോഴും ലാളിത്യത്തിന്‍റെ നിറകുടമായിരുന്നു ശൈഖുനാ കാളമ്പാടി ഉസ്താദ്. വഴിയരുകിലോ വീട്ടിലോ അദ്ദേഹത്തെ കണ്ടാല്‍ ഒരു സാധാരണക്കാരനെന്നേ ആര്‍ക്കും തോന്നൂ. ജനലക്ഷങ്ങള്‍ ഒരുമിക്കുന്ന മഹാസമ്മേളനങ്ങളിലും തന്‍റേതായ സ്വതസിദ്ധ ശൈലിയുള്ള ആ വാക്കുകള്‍ കേള്‍ക്കാനായിരുന്നു അനുയായികള്‍ പലപ്പോഴും കാത്തുനിന്നത്. ആ വാക്കുകള്‍ എല്ലായ്പ്പോഴും കൃത്യവും അതിലേറെ ഗഹനവുമായിരുന്നു

Thursday, September 27, 2012

താജുദ്ധീന്‍ ദാരിമി പടന്നക്ക് SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയപ്പ് നല്‍കി

കാസര്‍കോട് : ഹജ്ജ് കര്‍മ്മത്തിന് പോകുന്ന എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ഉപാധ്യക്ഷന്‍ താജുദ്ധീന്‍ ദാരിമി പടന്നക്ക് സ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, കെ.എം. ശറഫുദ്ദീന്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ശരീഫ് നിസാമി മുഗു, മുനീര്‍ ഫൈസി ഇടിയടുക്ക, ആലികുഞ്ഞി ദാരിമി, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംങ്കാര്‍, ഹമീദ് ഫൈസി കൊല്ലമ്പാടി,ശമീര്‍ മൗലവി കുന്നുങ്കൈ, ഇസ്മായില്‍ മാസ്റ്റര്‍ കക്കുന്നം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. താജുദ്ധീന്‍ ദാരിമി പടന്ന യാത്രയപ്പിന് നന്ദി പറഞ്ഞു.

Wednesday, September 26, 2012

എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശ സമ്മേളനം ഒക്‌ടോബറില്‍ കാസറകോട്ട്

കാസര്‍കോട് : ജിന്നും മുജാഹിദും പരിണാമങ്ങളുടെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാമ്പയിനിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ആദര്‍ശ സമ്മേളനം ഒക്‌ടോബറില്‍ സംഘടിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തകയോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, താജുദ്ധീന്‍ ദാരിമി പടന്ന, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, കെ.എം. ശറഫുദ്ദീന്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ശരീഫ് നിസാമി മുഗു, മുനീര്‍ ഫൈസി ഇടിയടുക്ക, ആലികുഞ്ഞി ദാരിമി, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംങ്കാര്‍, ഹമീദ് ഫൈസി കൊല്ലമ്പാടി,ശമീര്‍ മൗലവി കുന്നുങ്കൈ, ഇസ്മായില്‍ മാസ്റ്റര്‍ കക്കുന്നം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എസ് എം എഫ് ജില്ലാ പ്രതിനിധി സംഗമം

ചെര്‍ക്കള : സമസ്ത കേരള സുന്നി മഹല്‍ ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ പ്രതിനിധി സംഗമം ചെര്‍ക്കള ഖൂവത്തുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി മദ്രസ ഓഡിറ്റോറിയത്തില്‍ നടന്നു. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ടി കെ എം ബാവ മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തിയതോടെ പരിപാടിക്ക് തുടക്കമായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടമല ടി എം ബാപ്പു മുസ്ല്യാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. എസ് എം എഫ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ പൂക്കോയ തങ്ങള്‍, മുക്രിം ഇബ്രാഹിം ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, സി ബി അബ്ദുല്ല ഹാജികെ ടി അബ്ദുല്ല ഫൈസി വെള്ളിമുക്ക്, റഷീദ് ബെളിഞ്ചം, അബുഹന്നത്ത് മൗലവി, മുഹമ്മദ്കുഞ്ഞി ചായിന്റടി, ബഷീര്‍ ഫൈസ് ചെറുകുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇബ്രാഹിം മുണ്ട്യത്തടുക്ക സ്വാഗതവും, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Wednesday, September 19, 2012

തന്‍വീര്‍ - 2012 സെപ്റ്റംബര്‍ 21 വെള്ളിയാഴ്ച്ച

ദുബൈ :  എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ  ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍‍ 21 വെള്ളിയാഴ്ച്ച കെ.എം.സി.സി(അല്‍ ബാറാഹ) ഹാളില്‍ വെച്ച് നടത്തുന്ന തന്‍വീര്‍ - 2012 ല്‍ പ്രമുഖ മത പണ്ഡിതന്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തും. ബഹു: സയ്യിദ് അസ്ഹര്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.ദുബൈ സുന്നി സെന്റര്‍,കെ.എം.സി.സി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 055 1390735 , 055 3065495

Monday, September 10, 2012

സുന്നി മഹല്‍ഫെഡറേഷന്‍ തൃക്കരിപ്പൂര്‍ മണ്ഡലം സമ്മേളനം നാളെ

തൃക്കരിപ്പൂര്‍: സുന്നി മഹല്‍ഫെഡറേഷന്‍ തൃക്കരിപ്പൂര്‍ മണ്ഡലം സമ്മേളനവും ട്രെയിനിങ് കൗണ്‍സലിങ് സെന്റര്‍ ഉദ്ഘാടനവും ചൊവ്വാഴ്ച ചന്തേര സി.എം.ഉസ്താദ് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നീലേശ്വം മുനിസിപ്പാലിറ്റി, ചെറുവത്തൂര്‍, പടന്ന, തൃക്കരിപ്പൂര്‍, വലിയപറമ്പ്, പിലിക്കോട്, കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ 65 മഹല്ലുകളിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനപ്രചാരണത്തിന്റെ ഭാഗമായുള്ള ജാഥ ഞായറാഴ്ച രാവിലെ തൈക്കടപ്പുറത്തുനിന്നുമാരംഭിച്ച് തിങ്കളാഴ്ച തൃക്കരിപ്പൂരില്‍ സമാപിക്കും. സമ്മേളനം ഇ.കെ.മുഹമ്മദ് മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ 65 ഖത്തീബ്മാര്‍ പങ്കെടുക്കുന്ന ശില്പശാലയില്‍ എ.പി.നിസാം ഗുരുവായൂര്‍ ക്ലാസ്സെടുക്കും. വൈകിട്ട് സെമിനാര്‍ ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ഡോ. പി.നസീര്‍ വിഷയം അവതരിപ്പിക്കും. വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ഭാരവാഹികളായ ടി.കെ.പൂക്കോയ തങ്ങള്‍, സി.ടി.അബ്ദുള്‍ ഖാദര്‍, ഇ.എം.കുട്ടി ഹാജി, ടി.കെ.സി.അബ്ദുള്‍ഖാദര്‍ ഹാജി, ഹക്കീം മാടക്കാല്‍ , പി.സി.കുഞ്ഞബ്ദുള്ള, റസാഖ് പുനത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Thursday, September 6, 2012

അറിവിലൂടെ ശക്തിനേടുക: ഹൈദറലി ശിഹാബ് തങ്ങള്

160 വിദ്യാര്‍ത്ഥികള്‍ക്ക് ദാറുല്‍ ഹുദയില്‍ അഡ്മിഷന്‍; ക്ലാസ്സുകള്‍ ആരംഭിച്ചു 
ചെമ്മാട്: അറിവ് മനുഷ്യനന്മമയാണ് പ്രധാനം ചെയ്യുന്നതെന്നും അതിലൂടെ ശക്തിയാവാന്‍ നാം തയ്യാറാവണ മെന്നും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യിലേക്ക് ഈ വര്‍ഷം അഡ്മിഷന്‍ നേടിയവര്‍ക്കുള്ള ക്ളാസുദ്ഘാടന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്കന്ററി ഇന്‍സ്റി റ്റ്യൂഷനിലേക്ക് എന്‍പത്തി അഞ്ചും നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ആന്റ് കണ്ടംപററി സ്റഡീസിലേക്ക് അറുപത്തിനാലും സയ്യിദലവി മമ്പുറം തങ്ങള്‍ മൌലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലേക്ക് പതിനൊന്നുമടക്കം ആകെ നൂറ്റിഅറുപത് വിദ്യാര്‍ത്ഥികള്‍ക്കാണ് പുതുതായി അഡ്മിഷന്‍ നല്‍കിയത്. ദാറുല്‍ ഹുദാ പ്രൊ.ചാന്‍സിലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ക്ളാസുദ്ഘാടനം നിര്‍വഹിച്ചു. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി, ബീഹാര്‍ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ദിലേര്‍ഖാന്‍, യു. ശാഫി ഹാജി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി.യൂസുഫ് ഫൈസി മേല്‍മുറി, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, ഇബ്റാഹീം ഫൈസി, ഹസന്‍ കുട്ടി ബാഖവി, ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു

Sunday, August 26, 2012

ദാറുല്‍ ഇര്‍ശാദ് അക്കാദമി, ചട്ടഞ്ചാല്‍

കാസര്‍ഗോഡിന്റെ വിദ്യാഭ്യാസ ചരിതം ശൈഖുനാ ശഹീദെ മില്ലത്ത് സി.എം അബ്ദുല്ല മൗലവിയുടെയും കൂടി വിദ്യാഭ്യാസ ചരിതമാണ്. വടക്കേ കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ നവോത്ഥാന നായകനാണ് മഹാനവര്‍കള്‍. കേരളക്കരയില്‍ സച്ചരിതരായ സ്വഹാബത്ത് പകര്‍ന്ന ദീനീ പാഠങ്ങള്‍ പിന്‍ഗാമികള്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ചു. ആ സ്വഹാബീ പരമ്പരയില്‍ പെട്ടവരായിരുന്നു ചെമനാടില്‍ നിന്ന് ചെമ്പരിക്കയിലേക്ക് താമസം മാറിയ സൂഫി വര്യന്‍ പോകൂഷാ. അവരും മകന്‍ അബ്ദുല്ലാഹില്‍ ജവാഹിരിയും പേരമകന്‍ ചെമ്പരിക്ക എന്നറിയപ്പെട്ട സി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരും നാടിന്റെ ആത്മീയ ധാരയിലെ നിലക്കാത്ത പ്രവാഹങ്ങളായിരുന്നു. ധാര്‍മിക വിജ്ഞാനീയങ്ങളായിരുന്നു അവര്‍ക്ക് കൊടുക്കാനും വാങ്ങാനും ഉണ്ടായിരുന്നത്. അവരുടെ പിന്‍ഗാമി സി.എം ആ വഴിയെ നടന്നു. ദര്‍സ് പഠന കാലത്തും ബാഖിയാത്ത് കോളെജ് പഠന കാലത്തും ശേഷം അധ്യാപന കാലത്തും സമുദായത്തിന്റെ മത ജ്ഞാനത്തിലുള്ള ആകുലതകളായിരുന്നു ആ മനം നിറയെ . ഭൗതിക പ്രസരിപ്പ് മതത്തെ നിരാകരിക്കുന്ന വിധത്തിലാകുന്ന അത്യാധുനികതയാണ് പ്രശ്‌നം. അങ്ങനെയാണ് മത ഭൗതിക സമന്വയ വിദ്യാഭ്യാസമെന്നാശയം മുള പൊട്ടുന്നതും നാട്ടിലെ പ്രമാണിയും മത ഭക്തനുമായിരുന്ന  കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ സഹകരണത്തോടെയും വന്ദ്യ പിതാവ് ഖാസി  സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ ആശീര്‍ വാദത്തോടെയും 1971 ഏപ്രില്‍ 28ന് സഅദിയ്യ കോളജ് സ്ഥാപിക്കുന്നതും. സഅദിയ്യയുടെ സംസ്ഥാപനത്തിന് മുമ്പ് പരവനുടുക്കം ആലിയ കോളജ് സമന്വയ വിദ്യാഭ്യാസത്തിനുള്ള വേദിയാക്കാമെന്ന ഉമറാക്കളുടെ ആഗ്രഹത്തിന് വഴങ്ങി അവിടെയെത്തിയെങ്കിലും ഭരണ ഘടനയിലെ ജമാഅത്തെ ഇസ്‌ലാമി വിധേയ മത നവീകരണ വാദം മൂലം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
സഅദിയ്യ വിട്ടതിന് ശേഷമാണ് ഒരു നിയോഗമെന്നോണം തെക്കില്‍ മൂസ ഹാജി സമീപിച്ച് ചട്ടഞ്ചാല്‍ മാഹിന ബാദിലുള്ള വിശാല സ്ഥലം കൈമാറുന്നതും ഒരു വിജ്ഞാന കേന്ദ്രം സ്ഥാപിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതും. തുടര്‍ന്ന് 1993 ജൂലൈ 4ന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മഹനീയ കരങ്ങളാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന് ശിലാസ്ഥാപനം നിര്‍വ്വഹിക്കപ്പെട്ടു. ആദ്യം ഇംഗ്ലീഷ് മീഡിയം സ്‌കൂളും യതീം ഖാനയും മദ്രസയും സ്ഥാപിച്ച് ലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്നു ഈ വിദ്യാഭ്യാസ സമുച്ചയം.1999 ഒരു തീര്‍ഥയാത്രയുടെ സുവര്‍ണ സാഫല്യത്തിന്റെ വര്‍ഷമായിരുന്നു. താന്‍ വര്‍ഷങ്ങളിത് വരെ കൊണ്ട് നടന്ന മത ഭൗതിക വിദ്യാഭ്യാസ പദ്ധതി നാട്ടില്‍ നടപ്പാക്കാന്‍ പോകുന്നു. അപ്പോഴേക്കും സമന്വയ വിദ്യാഭ്യാസം കേരളക്കരയില്‍ ഒരു വിഷയമായിക്കഴിഞ്ഞിരുന്നു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് സ്ഥാപനമായി മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്, ദാറുല്‍ ഇര്‍ശാദ് അക്കാദമിയെ അംഗീകരിച്ചതോടുകൂടിയായിരുന്നു ആ സാക്ഷാല്‍കാരം.
മഹല്‍ സ്ഥാപനത്തിന്റെ ആദ്യ ബാച്ച് ദാറുല്‍ ഹുദായിലെ രണ്ട് വര്‍ഷത്തെ പി.ജി പഠനത്തിന് ശേഷം ഹുദവികളായി പ്രവര്‍ത്തന ഗോദയിലിറങ്ങിക്കഴിഞ്ഞു. ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകള്‍ ഉദുമ പടിഞ്ഞാര്‍ ജൂനിയര്‍ വിങ് കാമ്പസിലും ആറു മുതല്‍ ഡിഗ്രി ഫൈനല്‍ വരെയുള്ള ക്ലാസുകള്‍ ചട്ടഞ്ചാല്‍ മാഹിനാബാദ് മെയിന്‍ കാമ്പസിലും പ്രവര്‍ത്തിച്ചുവരുന്നു. മുന്നോറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദാറുല്‍ ഇര്‍ശാദ് അക്കാദമി നിലവിലെ പ്രിന്‍സിപ്പള്‍ അന്‍വര്‍ അലി ഹുദവി മാവൂരാണ്. സി.എം ഉസ്താദ് തന്നെയായിരുന്നു വിയോഗം വരെയുള്ള പ്രിന്‍സിപ്പാള്‍.
എം.ഐ.സി വിദ്യാഭ്യാസ സമുച്ചയത്തിന് കീഴില്‍ ദാറുല്‍ ഇര്‍ശാദിന് പുറമെ ബഹുമുഖ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ക്ക് പുറമെ കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള പഠിതാക്കളും വിദ്യ നുകരുന്നു.  മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ നിലവിലെ പ്രസിഡന്റ് പ്രമുഖ പണ്ഡിതനും സി.എം ഉസ്താദിന്റെ സഹോദരി പുത്രനുമായ ത്വാഖ അഹ്മദ് അല്‍ അസ്ഹരിയാണ്. ജന. സെക്രട്ടറി സമസ്ത കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയും സി.എം ഉസ്താദിന്റെ നിഴല്‍പോലെ പ്രവര്‍ത്തിച്ച പ്രമുഖ പണ്ഡിതനുമായ യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരാണ്.

Thursday, August 16, 2012

വരുമാനത്തിനനുസരിച്ച് വിശ്വാസികള്‍ സക്കാത്ത് നല്‍കണം. ചുഴലി

തൃക്കരിപ്പൂര്‍: ഇസ്ലാമിന്റെ പഞ്ച സതംഭങ്ങളിലൊന്നായ സക്കാത്ത് നല്‍കുന്നതില്‍ വിശ്വാസികള്‍ ശുഷ്‌കാന്തി കാണിക്കണമെന്ന്  ചുഴലി മുഹ്‌യുദ്ധീന്‍ മൌലവി അഭ്യര്‍ത്ഥിച്ചു. തൃക്കരിപ്പൂര്‍ ടൗണ്‍ ജുമാ മസ്ജിദില്‍ സക്കാത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ചുഴലി മൊഹ്‌യുദ്ദീന്‍ മൗലവി.  വിശ്വാസികള്‍ അവരുടെ വരുമാനത്തിനനുസൃതമായ രീതിയില്‍ സക്കാത്ത് നല്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി


മലപ്പുറം ജില്ലയിലെ ചെമ്മാട് ആസ്ഥാനമായി സ്ഥിതിചെയ്യുന്ന ഉന്നത ഇസ്‌ലാമിക കലാലയമാണ് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി.സ്ഥാപനം: 1986 ജൂണ്‍ 26
വൈസ് ചാന്‍സ്‌ലര്‍: ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി
സ്ഥലം: ചെമ്മാട്
ബിരുദം: ഹുദവി
ഇസ്‌ലാമിക വിദ്യാഭ്യാസത്തോടൊപ്പം ഭൗതികവിദ്യാഭ്യാസ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഈ സ്ഥാപനത്തില്‍ ആധുനിക ഇസ്‌ലാമിക ചിന്താധാരകളെ കുറിച്ചുള്ള പ്രത്യേകം ഗവേഷണങ്ങള്‍ തന്നെ നടക്കുന്നുണ്ട്. കൂടാതെ വിദ്യാര്‍ഥികളുടെ ഭാഷാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും പ്രത്യേകം ഊന്നല്‍ നല്‍കിയിരിക്കുന്നു.

ലീഗ് ഓഫ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, ദ ഫെഡറേഷന്‍ ഓഫ് ദ യൂണിവേഴ്‌സിറ്റീസ് ഓഫ് ദ ഇസ്‌ലാമിക് വേള്‍ഡ്, Al-Fathih University, Libya; Al-Azhar University,Cairo, Egypt; Jamia Milliyya, New Delhi; Aligarh Muslim University, Aligarh and Moulana Azad National Urdu University, Hyderabad തുടങ്ങിയ വ്യത്യസ്ത സ്ഥാപനങ്ങളുടെ സിലബസ് അംഗീകാരവും ഉണ്ട്. ക്ലാസോടൊപ്പം ഹോസ്റ്റല്‍ സൗകര്യവും ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, സയന്‍സ് ലാബ്, മെഡിക്കല്‍ എയിഡ്, കോണ്‍ഫറന്‍സ് ഹാള്‍, സ്‌പോര്‍ട്‌സ് ആന്റ് റിക്രിയേഷന്‍, ജുമാമസ്ജിദ് മുതലായ സംവിധാനങ്ങളും സ്ഥാപനത്തിലുണ്ട്.
അല്‍ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(അസാസ്) ആണ് കോളേജിലെ വിദ്യാര്‍ഥി സംഘടന. വിദ്യാര്‍ഥികളുടെ വിവിധോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാം ഓണ്‍സൈറ്റ് ആണ് കോളേജ് നേതൃത്വം നല്‍കി നടത്തുന്ന ഇസ്‌ലാമിക വെബ്‌സൈറ്റ്. തെളിച്ചം എന്ന മാസികയും സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങി കൊണ്ടിരിക്കുന്നു.
സ്ഥാപനങ്ങള്‍: മൗലാദവീല ഹിഫ്ദുല്‍ ഖുര്‍ആന്‍ കോളേജ്, എന്‍. ഐ. ഐ. സി.എസ്(ഉറുദു), സെന്റര്‍ ഫോര്‍ പബ്ലിക് എഡുക്കേഷന്‍ ആന്റ് ട്രൈനിങ്, മന്‍ഹജുല്‍ ഹുദ ഇസ്‌ലാമിക് കോളേജ്, ഫാതിമ സഹ്‌റ വിമന്‍സ് കോളേജ്.
ചാന്‍സ്‌ലര്‍: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊ ചാന്‍സ്‌ലര്‍: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വൈസ് ചാന്‍സ്‌ലര്‍: ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി
വിലാസം:
Darul Huda Islamic University Hidaya Nagar, Chemmad Tirurangadi PO Malappuram Dist. Pin: 676306 Kerala, India Phone: 0494-2463155 info@dhiu.info WEBSITE: http://www.darulhuda.com

Friday, August 10, 2012

ജാമിഅ നൂരിയ അറബിക് കോളേജ്


തെന്നിന്ത്യയിലെ പ്രമുഖ മുസ്‌ലിം മത കലാലയങ്ങളിലൊന്നാണ് ജാമിഅഃ നൂരിയഃ അറബിക് കോളേജ്, ഫൈസാബാദ്, പട്ടിക്കാട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത പട്ടിക്കാട് ആണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. കേരളത്തിലെ മുസ്‌ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ 1962-ല്‍ തുടക്കം കുറിക്കപ്പെട്ട ഈ കലാലയം അതിന്റെ പ്രവര്‍ത്തന പഥത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കി. ഇവിടെ നിന്നും മൗലവി ഫാസില്‍ ഫൈസി (എം.എഫ്.എഫ്) ബിരുദം നേടിയ പണ്ഡിത വ്യൂഹം ഇന്ന് കേരളത്തിനകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു. കേരളത്തിലെ ആദ്യത്തെ ഇസ്‌ലാം മത പഠന ബിരുദ ദാന കലാലയമായിട്ടാണ് ജാമിഅഃ നൂരിയഃ അറബിക് കോളെജ് അറിയപ്പെടുന്നത്. പ്രമുഖ മുസ്‌ലിം നവോഥാന നായകനായിരുന്ന പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങളാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ശില്‍പി. സമ്പന്നനും ഉദാരമതിയുമായ ബാപ്പുഹാജി എന്ന വ്യക്തിയാണ് ജാമിഅ നൂരിയ അറബിക് കോളേജ് സ്ഥാപിക്കുന്നതിന്ന് 250-ഓളം ഏക്കര്‍ സ്ഥലവും സമ്പത്തും നല്‍കി സഹായിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനും ഈ സ്ഥാപനത്തിന്റെ തന്നെ ഇപ്പോഴത്തെ പ്രിന്‍സിപ്പലുമായ പ്രൊഫ. ആലികുട്ടി മുസ്‌ലിയാര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, എസ്.വൈ.എസ്. എന്നിവയുടെ സംസ്ഥാന അദ്ധ്യക്ഷനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുന്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പരേതനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ , സത്യധാര ദ്വൈവാരിക പത്രാധിപര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി തുടങ്ങിയവര്‍ ഈ സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങിയ പ്രമുഖരാണ്. ഓരോ വര്‍ഷവും നടക്കുന്ന സനദ് ദാന സമ്മേളനത്തില്‍ വെച്ചാണ് നൂറുകണക്കിന് ഫൈസികള്‍ക്ക് ബിരുദം നല്‍കുന്നത്.
മുത്വവ്വല്, മുഖ്തസര്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്ന ഇവിടെ അനിവാര്യമായ ഭൗതിക വിഷയങ്ങളും അഭ്യസിപ്പിക്കപ്പെടുന്നു. വിദ്യാര്‍ഥികളുടെ നാനോന്മുഖ അഭിവൃദ്ധിക്കായി സ്ഥാപിപിക്കപ്പെട്ടതാണ് നൂറുല്‍ ഉലമാ എന്ന വിദ്യാര്‍ത്ഥി സമാജം . ഇതിന്റെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് അല്‍മുനീര്‍ മാസിക. നൂരിയ്യഃ യതീംഖാന, ജാമിഅഃ അപ്ലൈഡ് സയന്‍സ് കോളേജ്, ഇസ്ലാമിക് ലൈബ്രറി, എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് എന്നിവയും അനുബന്ധ സ്ഥാപനങ്ങളാണ്.

പെരുന്നാള്‍ അവധി മൂന്ന് ദിവസമാക്കണം: ജില്ലാ എസ്.കെ.എസ്.എസ്.എഫ്


കാസര്‍കോട് : പെരുന്നാള്‍ അവധി മൂന്ന് ദിവസമാക്കി പ്രഖ്യാപിച്ച് ആഘോഷത്തെ ബാധിക്കാത്തവിധം പരീക്ഷകള്‍ പുന:ക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ പല ആഘോഷങ്ങള്‍ക്കും ആഴ്ച്ചകളോളം അവധി അനുവദിക്കുമ്പോള്‍ പെരുന്നാളുകള്‍ക്ക് ഒരു ദിവസം മാത്രം അവധി അനുവദിക്കുന്ന പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കണം. ഇപ്രാവശ്യം സ്‌കൂള്‍, യുണിവേഴ്‌സിറ്റി പരീക്ഷകള്‍ റമദാന്‍ വ്രതവും പെരുന്നാളും പരിഗണിക്കാതെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Monday, August 6, 2012

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പി.ജി. ഫൈനല്‍ പരീക്ഷ: ജില്ലയ്ക്ക് രണ്ട് റാങ്കുകള്‍


കാസര്‍കോട്‌ : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പി.ജി. ഫൈനല്‍ പരീക്ഷയില്‍ കാസറഗോഡ് ജില്ലയ്ക്ക് രണ്ട് റാങ്കുകള്‍. ദാറുല്‍ ഹുദാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സില്‍ പഠിതാവായ മന്‍സൂര്‍ ഇര്‍ശാദി കളനാട്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഫണ്ടമെന്റല്‍ സ്റ്റഡീസില്‍ പഠിതാവായ ഇബ്രാഹിം ബെളിഞ്ചയും റാങ്ക് ജേതാക്കളായി.

മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാം ആന്റ് കണ്ടംപററി സ്റ്റഡീസില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ മന്‍സൂര്‍ ഇര്‍ശാദി കളനാട് കൊമ്പംപാറ ഹൗസിലെ മുഹമ്മദ് ദേളി- ആയിഷ ദമ്പതികളുടെ മകനാണ്. മാലിക്ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ഇബ്രാഹിം ബെളിഞ്ച മുഹമ്മദ് - ആസ്യാമ്മ ദമ്പതികളുടെ മകനാണ്.

ഇസ്ലാമിക് സര്‍വ്വകലാശാല ക്യാമ്പസ്സില്‍ ഇമാം മാലികി (റ) ന്റെ ഹദീസ് സമാഹരണത്തിലെ സംഭാവനകളെകുറിച്ച് ഇംഗ്ലീഷില്‍ മന്‍സൂര്‍ ഇര്‍ശാദി അവതരിപ്പിച്ച പ്രബന്ധവും മുലയൂട്ടലിന്റെ ഇസ്ലാമിക കര്‍മ്മശാസ്ത്ര മാനങ്ങളെക്കുറിച്ച് അറബിയില്‍ ഇബ്രാഹിം അവതരിപ്പിച്ച പ്രബന്ധവും ശ്രദ്ധേയമായിരുന്നു.