Wednesday, July 31, 2013

ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമിയുടെയുടെ റമളാന്‍പ്രഭാഷണം കാസറകോട്ട് ആരംഭിച്ചു

കാസറകോട്: ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി നടക്കുന്ന റമളാന്‍ പ്രഭാഷണം കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ നഗറില്‍ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണത്തില്‍ ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം ഇന്ന് സ്വര്‍ഗ്ഗം നേടാന്‍ നിറ കണ്ണുകളോടെ റബ്ബിലേക്ക് എന്ന വിഷയവും നാളെ വ്യാഴാഴ്ച്ച കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മിസ്സ്ഡ്‌കോള്‍+ഇന്റര്‍നെറ്റ് =ഒളിച്ചോട്ടം എന്ന വിഷയവും അവതരിപ്പിച്ച് റമളാന്‍ പ്രഭാഷണം നടത്തും.സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.പ്രഭാഷണം രാവിലെ 9 മണിക്ക് ആരംഭിക്കുന്നു.പരിപാടിയുടെ മുന്നോടിയായി മര്‍ഹൂം ഖാസി സി.എം.അബ്ദുല്ല മുസ്ലിയാരുടെ മഖാം സിയാറത്തിന്ന് മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തി.റമളാന്‍ പ്രഭാഷണം ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് ശൈഖുനാ ആനക്കരകോയക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടരി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റിയുടെ ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് നേടിയ പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക് സമസ്ത പ്രസിഡണ്ടും ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അവാര്‍ഡും പി.ബി.അബ്ദുറസാഖ് എം.എല്‍.എ ക്യാഷ് അവാര്‍ഡും നല്‍കി.ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര,കെ.ടി. അബ്ദുല്ല ഫൈസി,അബ്ബാസ് ഫൈസി പുത്തിഗ, ഇബ്രാഹിം ഫൈസി ജെഡിയാര്‍,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.ഇന്ന് സുന്നി യുവജന സംഘം എം..ഖാസിം മുസ്ലിയാര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും.സമസ്ത പൊതുപരീക്ഷയില്‍ റാങ്ക് നേടിയവര്‍ക്ക് വിവിധ നേതാക്കള്‍ അവാര്‍ഡ് സമ്മാനിക്കും.നാളെ ഓലമുണ്ടൊവ് എം.എസ്.തങ്ങള്‍ മദനി പ്രാരംഭ പ്രാര്‍ത്ഥനയും സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ സമാപന കൂട്ടുപ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും.

ഡോ. സാകിര്‍ നായിക്കിന് ശൈഖ് മുഹമ്മദ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് സമര്‍പ്പിച്ചു

chandrikadaily.com
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം ഇന്ത്യയില്‍ നിന്നുള്ള വിഖ്യാത പണ്ഡിതനും പ്രബോധകനും വാഗ്മിയുമായ ഡോ. സാകിര്‍ നായിക് ഏറ്റുവാങ്ങി. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ രക്ഷാകര്‍ത്താവെന്ന നിലയില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാബീല്‍ കൊട്ടാരത്തിലേക്ക് സാകിര്‍ നായിക്കിനെ ക്ഷണിക്കുകയും അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു.

നേരത്തെ ദുബൈ ചേംബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാകിര്‍ നായിക് സംസാരിച്ചു. ദുബൈ ഉപഭരണാധികാരിയും ടീകോം ചെയര്‍മാനുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘാടക വിഭാഗം ചെയര്‍മാന്‍ ഇബ്രാഹിം മുഹമ്മദ് ബൂമില്‍ഹ തുടങ്ങിയ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു. സാകിര്‍ നായിക്കിന്റെ തികച്ചും ശാന്ത സ്വഭാവത്തിലുള്ള സംവാദവും, ദയാവായ്പിന്റെയും സഹിഷ്ണുതയുടെയും മതമായ ഇസ്‌ലാമിനെ പ്രമാണബദ്ധമായി പ്രബോധനം നടത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സ്വീകരിക്കുന്ന രീതിയും അഭിനന്ദനീയമാണെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയതിലും അതിനെ വ്യാഖ്യാനിക്കുന്നതിലും ഡോ. സാകിര്‍ നായിക് പ്രകടിപ്പിക്കുന്ന ബൗദ്ധികവും ആത്മീയവുമായ കഴിവില്‍ ശൈഖ് മുഹമ്മദ് അദ്ഭുതം കൂറി.

ദിവ്യഗ്രന്ഥത്തെ അത്യഗാധമായി മനസ്സിലാക്കിയതിലും വിലപ്പെട്ട ചില ഗ്രന്ഥങ്ങള്‍ രചിച്ചതിലും അദ്ദേഹത്തെ ശൈഖ് മുഹമ്മദ് അനുമോദിക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആനെ ലോക സമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന ഇത്തരമൊരു മഹത്തായ പരിപാടി ഒരുക്കിയതിലും അതില്‍ തനിക്ക് ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം നല്‍കിയതിലും അങ്ങേയറ്റത്തെ കൃതജ്ഞതയുണ്ടെന്ന് ഡോ. സാകിര്‍ നായിക് പറഞ്ഞു. ആഗോള തലത്തില്‍ തന്നെ ഖുര്‍ആന്‍ മന:പാഠ പ്രതിഭകളെ സൃഷ്ടിക്കുന്ന ഈ മഹത്തായ ഉദ്യമം വിശേഷിച്ചും ഇസ്‌ലാമിക രാജ്യങ്ങളില്‍ വലിയ ഉണര്‍വാണ് പ്രദാനം ചെയ്തിരിക്കുന്നതെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ഡോക്ടറായ സാകിര്‍ നായിക് ഇസ്‌ലാം-താരമത്യ മത വിഷയത്തില്‍ ഇന്ന് ലോകം ആദരിക്കുന്ന പ്രഭാഷകനാണ്. നാല്‍പത്തേഴുകാരനായ നായിക് മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അധ്യക്ഷനുമാണ്.

ഇസ്‌ലാമിക വീക്ഷണങ്ങള്‍ സുവ്യക്തമായി അവതരിപ്പിക്കുന്നതിലും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പൂര്‍ണമായും അകറ്റാനും നായിക്കിന്റെ പ്രഭാഷണങ്ങള്‍ വലിയ തോതില്‍ സഹായിക്കുന്നുണ്ട്. കാര്യ-കാരണ-യുക്തി ബന്ധുരമായും ശാസ്ത്രീയമായും ഇസ്‌ലാം മുന്നോട്ടു വച്ച വസ്തുതകളെ ഖുര്‍ആന്‍, ഹദീസ്, തെളിവുകളുടെ പിന്‍ബലത്തില്‍ അദ്ദേഹം അനന്യ സാധാരണമായാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡോ. സാകിര്‍ 2,000 വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്.

ഇന്ത്യയിലേതിന് പുറമെ അമേരിക്ക, കനഡ, ബ്രിട്ടന്‍, ഇറ്റലി, സഊദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോംങ്, തായ്‌ലാന്റ്, ഒമാന്‍, ഈജിപ്ത്, ഓസ്‌ട്രേലിയ, ഈജിപ്ത്, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നൈജീരിയ, ശ്രീലങ്ക, ബ്രൂണൈ, ഗയാന, ട്രിനിഡാഡ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലും അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്. 200 രാജ്യങ്ങളിലെ ടി.വി-റേഡിയോ ചനലുകളിലും പത്രങ്ങളിലും മാസികകളിലും അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ വന്നിട്ടുണ്ട്.

Sunday, July 28, 2013

ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക്

കാസറകോട് : പ്രമുഖ പണ്ഡിതനും സമസ്ത മുദരിസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപാളുമായ പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക് SKSSF കാസറകോട് ജില്ലാ കമ്മിറ്റി നല്‍കുന്ന രണ്ടാമത് ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. അവാര്‍ഡ് ജൂലൈ 30 ന് കാസറകോട് പുതിയ ബസ്റ്റാന്റിന്ന് സമീപത്ത് നടക്കുന്ന റമളാന്‍ പ്രഭാഷണ വേദിയില്‍ സമസ്ത പ്രസിഡണ്ട് ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ നല്‍കും. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ജില്ലാപ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ , ഹാഷിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹമീദ് ഫൈസി കൊല്ലമ്പാടി, ഹാരിസ്ദാരിമി ബെദിര, സി.പി. മൊയ്തു മൗലവി ചെര്‍ക്കള, മുനീര്‍ ഫൈസി ഇടിയടുക്ക, മുഹമ്മദലി മൗലവി പടന്ന, യൂനുസ് ഹസനി, സലാം ഫൈസി പേരാല്‍ , റഷീദ് ഫൈസി ആറങ്ങാടി, യൂസുഫ് വെടിക്കുന്ന്, സിദ്ദീഖ്‌ബെളിഞ്ചം, മഹ്മൂദ്‌ദേളി, യൂസുഫ് ആമത്തല, ഹാരിസ്ഹസനി മെട്ടമ്മല്‍ , ഫാറൂഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Wednesday, July 24, 2013

സമസ്ത: പൊതുപരീക്ഷ: 93.91% വിജയം; റാങ്കുകള്‍ അധികവും പെണ്‍കുട്ടികള്‍ക്ക്

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2013 ജൂണ്‍ 15, 16 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു..., ഒമാന്‍, ബഹ്‌റൈന്‍, കുവൈറ്റ്, മലേഷ്യ എന്നിവിടങ്ങളിലെ 9266 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 2,09,734 വിദ്യാര്‍ത്ഥികളില്‍ 2,02,270 പേര്‍ പരീക്ഷക്കിരുന്നതില്‍ 1,89,961 പേര്‍ വിജയിച്ചു (93.91%).
അഞ്ചാം തരത്തില്‍ മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ റെയ്ഞ്ച് എടയാറ്റൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ(.നമ്പര്‍:736)യിലെ (രജി. നമ്പര്‍.57361) മിന്‍ഹാജ എ.പി. D/o. അബ്ദുസ്സലാം ഫൈസി 500ല്‍ 494 മാര്‍ക്ക് നേടി ഒന്നാം റാങ്കും, കാസര്‍ഗോഡ് ജില്ലയിലെ ബോവിക്കാനം റെയ്ഞ്ച് ആലൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (.നമ്പര്‍:5880)യിലെ (രജി.നമ്പര്‍:8846) ആയിഷത്ത് അസ്‌ന സഅ്ദീന്‍ D/o. അബ്ബാസ്, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി റെയ്ഞ്ച് ഇരൂപ്പ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (.നമ്പര്‍:5924)യിലെ (രജി. നമ്പര്‍: 103982) അന്‍സല്‍ന D/o. അനസ് എന്നീ വിദ്യാര്‍ത്ഥിനികള്‍ക്ക് 500ല്‍ 492 മാര്‍ക്ക് നേടി രണ്ടാം റാങ്കും, ഒമാനിലെ മസ്‌ക്കറ്റ്-സീബ് എസ്.വൈ.എസ്. തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ (.നമ്പര്‍:8099)യിലെ (രജി. നമ്പര്‍. 108826) ഫാത്വിമ സന പി.പി.കെ. D/o. റിയാസ്, കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ റെയ്ഞ്ച് തെക്കെപുറം-പടന്ന റഹ്മാനിയ്യ ബ്രാഞ്ച് മദ്‌റസ(.നമ്പര്‍:6738)യിലെ (രജി. നമ്പര്‍.11783) ശറഫുന്നിസ കെ.എം. D/o. അശ്‌റഫ് എന്നീ വിദ്യാര്‍ത്ഥിനികള്‍ 500ല്‍ 491 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. അഞ്ചാം തരത്തില്‍ 1515 ഡിസ്റ്റിംങ്ഷനും, 10295 ഫസ്റ്റ് ക്ലാസും, 12253 സെക്കന്റ് ക്ലാസും, 70717 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 94,780 പേര്‍ വിജയിച്ചു (89.64%).
ഏഴാം തരത്തില്‍ മലപ്പുറം ജില്ലയിലെ മോങ്ങം റെയ്ഞ്ച് വീമ്പൂര്‍ ദാറുല്‍ഹുദാ കോളെജ് മദ്‌റസ(.നമ്പര്‍:2235)യിലെ (രജി. നമ്പര്‍. 35008) സൈനബ എം D/o. മുഹമ്മദ് മുസ്‌ലിയാര്‍, താഴെക്കോട് റെയ്ഞ്ച് മരുതല ലിവാഉല്‍ ഇസ്‌ലാം മദ്‌റസ(.നമ്പര്‍:4333)യിലെ (രജി. നമ്പര്‍. 54134) ഫാത്വിമ അമല്‍ കെ D/o. മുഹമ്മദലി എന്നീ വിദ്യാര്‍ത്ഥിനികള്‍ക്ക് 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, കിടങ്ങയം റെയ്ഞ്ച് മുടിക്കോട് ലിവാഉല്‍ ഹുദാ മദ്‌റസ(.നമ്പര്‍:1397)യിലെ (രജി. നമ്പര്‍.42689) മുബശ്ശിറ സി.ടി D/o. അബ്ദുറഹിമാന്‍, കാവന്നൂര്‍ റെയ്ഞ്ച് ചൂച്ചേങ്ങല്‍ ദാറുല്‍ ഉലൂം മദ്‌റസ (.നമ്പര്‍:3187)യിലെ (രജി. നമ്പര്‍.37064) സല്‍മാനുല്‍ഫാരിസ് എം.ടി. S/o. അബൂബക്കര്‍ എന്നിവര്‍ക്ക് 400ല്‍ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും, കോഴിക്കോട് ജില്ലയിലെ വടകര റെയ്ഞ്ച് കോട്ടക്കല്‍ ഹിദായത്തുസ്വിബ്‌യാന്‍ മദ്‌റസ (.നമ്പര്‍:292)യിലെ (രജി. നമ്പര്‍.18893) മുഹമ്മദ് ഹിസാന്‍ ടി S/o. അബ്ദുറഹീം, വയനാട് ജില്ലയിലെ പനമരം റെയ്ഞ്ച് അഞ്ചുകുന്ന് മിഫ്താഹുല്‍ ഉലൂം മദ്‌റസ (.നമ്പര്‍:3168)യിലെ (രജി. നമ്പര്‍.23780) ശാഹിന കെ D/o. അശ്‌റഫ്, ദക്ഷിണ കന്നഡ ജില്ലയിലെ കടബ റെയ്ഞ്ച് സുങ്കതകട്ടെ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (.നമ്പര്‍:2456)യിലെ (രജി. നമ്പര്‍.2882) നിശാന എം.D/o. അബ്ദുസ്സലാം, മലപ്പുറം ജില്ലയിലെ മോങ്ങം റെയ്ഞ്ച് വളമംഗലം ഇര്‍ശാദുസ്സിബിയാന്‍ മദ്‌റസ (.നമ്പര്‍:1870)യിലെ (രജി. നമ്പര്‍.34947) ഫാത്തിമത്തുസുഹ്‌റ ടി D/o. ഹൈദറലി എന്നിവര്‍ 400ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. ഏഴാം തരത്തില്‍ 8733 ഡിസ്റ്റിംങ്ഷനും, 26214 ഫസ്റ്റ് ക്ലാസും, 14918 സെക്കന്റ് ക്ലാസും, 23175 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 73040 പേര്‍ വിജയിച്ചു (98.42%).
പത്താം തരത്തില്‍ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ റെയ്ഞ്ച് മുതിരിപ്പറമ്പ് ദാറുല്‍ ഉലൂം മദ്‌റസ(.നമ്പര്‍:1325)യിലെ (രജി. നമ്പര്‍.9990) ശബാന ജാസ്മിന്‍ പി.സി. D/o. ഉമര്‍ 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, കാളികാവ് റെയ്ഞ്ച് ചാഴിയോട് നൂറുല്‍ ഇസ്‌ലാം മദ്‌റസ (.നമ്പര്‍:131)യിലെ (രജി.നമ്പര്‍.12459) റിന്‍സിയ വി.പി. D/o. ഹംസ, കൊടശ്ശേരി റെയ്ഞ്ച് ചെറുകോട് മലക്കല്‍ ബിദായത്തുല്‍ ഹിദായ മദ്‌റസ (.നമ്പര്‍:4904)യിലെ (രജി.നമ്പര്‍.11791) മുഹമ്മദ് ജസീല്‍ വി.ടി. S/o. കുഞ്ഞിമുഹമ്മദ് എന്നിവര്‍ 400ല്‍ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും, പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര റെയ്ഞ്ച് പാറപ്പുറം ഇര്‍ശാദുല്‍ അഥ്ഫാല്‍ മദ്‌റസ (.നമ്പര്‍:2917)യിലെ (രജി.നമ്പര്‍.13531) ഖദീജത്തുന്നസ്വീഹ കെ. D/o. അബ്ദുല്‍ഹമീദ് മുസ്‌ലിയാര്‍, മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ റെയ്ഞ്ച് പുല്ലിക്കുത്ത് സിറാജുല്‍ഹുദാ ബ്രാഞ്ച് മദ്‌റസ (.നമ്പര്‍:6806)യിലെ (രജി.നമ്പര്‍.13009) മുഫീദ വി.ടി. D/o. അബ്ദുസ്സലീം എന്നീ വിദ്യാര്‍ത്ഥിനികള്‍ 400ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. പത്താം തരത്തില്‍ 2791 ഡിസ്റ്റിംങ്ഷനും, 8672 ഫസ്റ്റ് ക്ലാസും, 4043 സെക്കന്റ് ക്ലാസും, 5343 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 20849 പേര്‍ വിജയിച്ചു (99.36%).
പ്ലസ്ടു പരീക്ഷയില്‍ കാസര്‍ഗോഡ് ജില്ലയിലെ കോട്ടിക്കുളം റെയ്ഞ്ച് ചെമ്പരിക്ക ദിറായത്തുല്‍ ഇസ്‌ലാം മദ്‌റസ (.നമ്പര്‍:3264)യിലെ (രജി. നമ്പര്‍.113) അബ്ദുല്‍അസീസ് സി.എം. S/o. മുഹമ്മദ് കുഞ്ഞി 400ല്‍ 384 മാര്‍ക്ക് നേടി ഒന്നാം റാങ്കും, മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ റെയ്ഞ്ച് മുതിരിപ്പറമ്പ് ദാറുല്‍ ഉലൂം മദ്‌റസ(.നമ്പര്‍:1325)യിലെ (രജി. നമ്പര്‍.784) ജസീറ പി D/o. മുഹമ്മദ് 400ല്‍ 382 മാര്‍ക്ക് നേടി രണ്ടാം റാങ്കും, കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി റെയ്ഞ്ച് തട്ടാരി ഉര്‍വത്തുല്‍ ഇസ്‌ലാം മദ്‌റസ (.നമ്പര്‍:1129)യിലെ (രജി.നമ്പര്‍.333) ത്വയ്യിബ സലീം പി D/o. മുഹമ്മദ് സലീം 400ല്‍ 373 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. പ്ലസ്ടു ക്ലാസ്സില്‍ 33 ഡിസ്റ്റിംങ്ഷനും, 282 ഫസ്റ്റ് ക്ലാസും, 221 സെക്കന്റ് ക്ലാസും, 756 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 1292 പേര്‍ വിജയിച്ചു (96.56%).
ആകെ വിജയിച്ച 1,89,961 പേരില്‍ 13,072 പേര്‍ ഡിസ്റ്റിംഷനും, 45,463 പേര്‍ ഫസ്റ്റ് ക്ലാസും, 31,435 പേര്‍ സെക്കന്റ് ക്ലാസും, 99,991 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്‍ 76,793 പേര്‍ വിജയം നേടി. ഏറ്റവും കുറച്ചു പരീക്ഷാര്‍ത്ഥികളെ പങ്കെടുപ്പിച്ച കോട്ടയം ജില്ലയില്‍ 162 പേര്‍ വിജയം വരിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണ്ണാടകയിലെ ദക്ഷിണകന്നട ജില്ലയില്‍ 6,674 പേര്‍ വിജയിച്ചു. ഏറ്റവും കുറവു വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്ന ഹാസന്‍ ജില്ലയില്‍ 56 പേരും വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ യു...യില്‍ 386 പേരും, കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെ നേരിട്ട കുവൈറ്റില്‍ നിന്ന് 2 പേരും വിജയിച്ചു. ഈ വര്‍ഷം 5-ാം ക്ലാസില്‍ 1253 മദ്‌റസയും 7-ാം ക്ലാസില്‍ 1630 മദ്‌റസയും 10-ാം ക്ലാസില്‍ 499 മദ്‌റസയും +2 ക്ലാസില്‍ 20 മദ്‌റസയും 100 ശതമാനം വിജയം നേടി.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2013 ഓഗസ്റ്റ് 25ന് ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. ഓഗസ്റ്റ് 17ന് മുമ്പ് 50രൂപ ഫീസടച്ചു രജിസ്തര്‍ ചെയ്യണം. നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം താഴെപറയുന്ന സമസ്ത വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
മാര്‍ക്ക് ലിസ്റ്റ് 123 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂലൈ 25 വ്യാഴാഴ്ച പകല്‍ 11മണിക്ക് വിതരണം ചെയ്യും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 2013 ആഗസ്ത് 17 വരെ സ്വീകരിക്കും. റാങ്ക് ജേതാക്കള്‍ക്കും, അവരുടെ അദ്ധ്യാപകര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. പ്ലസ്ടു ക്ലാസില്‍ ഒന്നാം റാങ്ക് ജേതാവിനും, അദ്ധ്യാപകനും, സ്ഥാപനത്തിനും പാണക്കാട് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡായ 5000 രൂപ വീതം നല്‍കും. പരീക്ഷാ ഫലം www.samastha.net, www.samastharesult.org, www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
എന്ന്,
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
ചെയര്‍മാന്‍-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്
പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍
ജനറല്‍ സെക്രട്ടറി-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍
സെക്രട്ടറി-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
ഡോ. എന്‍..എം.അബ്ദുല്‍ഖാദിര്‍
സെക്രട്ടറി-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
പിണങ്ങോട് അബൂബക്കര്‍
മാനേജര്‍-സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌

Monday, July 22, 2013

ഈത്തപ്പഴം ഊര്‍ജ കലവറ

thejasnews
സൌന്ദര്യവും ആരോഗ്യവും ഉണ്ടാവാന്‍ ആഗ്രഹിക്കാത്തവരുണ്േടാ? ചുവന്നു തുടുത്ത അറബികളുടെ സൌന്ദര്യം കണ്ട് അന്തംവിട്ടു ിന്നിട്ടില്ലാത്ത ഗള്‍ഫുകാരുണ്ടാവില്ല. ിങ്ങള്‍ക്കും സൌന്ദര്യവും ബുദ്ധിയും ഉണ്ടാവാുള്ള എളുപ്പവഴിയാണ് ഈത്തപ്പഴം. ഈത്തപ്പഴമില്ലാത്ത ാമ്പുതുറകളില്ല. പോഷകസമ്പന്നമായ ഈ ഫലം ാമ്പുകാലത്തു മാത്രമല്ല, മറ്റു സമയത്തും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതു ശരീരത്ത്ി ഓജസ്സും പ്രസരിപ്പും ല്‍കുന്നു. പ്രവാചകന്‍ മുഹമ്മദ് ബി ാമ്പു തുറന്നത് കാരക്കകൊണ്ടായിരുന്നു. ഈത്തപ്പഴം കൊണ്ട് ാമ്പു തുറക്കാന്‍ പ്രേരിപ്പിച്ച പ്രവാചകന്‍ അതിു കാരണമായി പറഞ്ഞത് അത് അുഗ്രഹമാണ് എന്നാണ്. ല്ല മാംസളമായ പഴത്തെ ഈത്തപ്പഴം എന്നും ഉണക്കിയതി കാരക്ക എന്നും പറയുന്നു. ഇന്നു ാമ്പുതുറകളില്‍ കാരക്കയുടെ സ്ഥാം ഈത്തപ്പഴം കൈയടക്കി. വിവിധ രാജ്യങ്ങളില്‍ിന്നുള്ള മധുവൂറുന്ന ഈത്തപ്പഴങ്ങള്‍ പഴക്കടകളുടെ ആകര്‍ഷണമാണ്. ാമ്പ് സമയത്തു പകലന്തിയോളം ഭക്ഷണപാീയങ്ങള്‍ വര്‍ജിച്ചശേഷം സന്ധ്യയില്‍ ാമ്പു തുറക്കുമ്പോള്‍ കാരക്കയുടെ ഒരു കഷണം ഭക്ഷിച്ചാല്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ ഒന്നും ഉണ്ടാവുകയില്ലെന്നു വൈദ്യശാസ്ത്രം പറയുന്നു.

ഈത്തപ്പ(ശാസ്ത്രീയാമം: ജവീലിശഃ ഉമര്യഹശളലൃമ)യിലുണ്ടാവുന്ന ഈ പഴം സ്വാദിഷ്ടമാണ്. ഔഷധമായും ഭക്ഷ്യപദാര്‍ഥമായും ആളുകള്‍ ഇതുപയോഗിച്ചുകൊണ്ടിരിക്കുന്നു. ല്ല മധുരമുള്ളതും തിേന്റെ ിറത്തിലുള്ളതുമായ ഈത്തപ്പഴം ഡാക്ടിലിഫെറേ (ഉമര്യഹശളലൃമ) സസ്യകുലത്തില്‍ പെടുന്നു. ഈത്തപ്പഴം ഉണക്കിയതായാലും പഴുത്തതായാലും അതില്‍ ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, വൈറ്റമിുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കാരക്കയുടെ കുരുവിു പോലും ഔഷധഗുണമുണ്ട്.
ഗര്‍ഭകാലത്തു സ്ത്രീകള്‍ ഈത്തപ്പഴം ദിവസേ കഴിക്കുന്നതു ശിശുവിന്റെ ആരോഗ്യത്തിു ല്ലതാണ്. അതു സന്താത്തെ ബുദ്ധിമാാക്കുമെന്നു ബി പറഞ്ഞു. പ്രസവിച്ചുകിടക്കുന്നവര്‍ക്കും ഏറ്റവും ല്ല ആഹാരമാണിത്. കാരക്കയില്‍ ഓക്സിറ്റോസിന്‍ എന്ന ഘടകം കൂടുതല്‍ ഉണ്െടന്നതാണു കാരണം. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും ഇതില്‍ിന്നു ലഭിക്കും. ഈസാബിയെ ഗര്‍ഭം ധരിച്ച സമയത്ത് മാതാവായ മറിയമിാട് അടുത്തുള്ള ഈത്തപ്പമരം കുലുക്കാന്‍ ദൈവം ആവശ്യപ്പെട്ടതായി ഖുര്‍ആന്‍ പറയുന്നു. പ്രമേഹരോഗികള്‍ക്കും ഈ പഴം ഉപയോഗിക്കാവുന്നതാണ്. പ്രസവം കഴിഞ്ഞയുടന്‍ അമ്മമാര്‍ക്കു പഴവര്‍ഗങ്ങള്‍ കൊടുക്കണമെന്നു ഡോക്ടര്‍മാര്‍ ിര്‍ദേശിക്കുന്നു.
പ്രസവം കാരണം ദുര്‍ബലമായ ശരീരം ഉത്തേജിപ്പിക്കാും ഊര്‍ജസ്വലമാക്കാും വേണ്ടിയത്രേ ഇത്. വജാതശിശുവിായി വേണ്ടത്ര പാലുല്‍പ്പാദിപ്പിക്കാും ഇതാവശ്യമാണ്. ഈത്തപ്പഴത്തിലടങ്ങിയിരിക്കുന്ന ഓക്സിറ്റോസിന്‍ സുഖപ്രസവത്ത്ി ഡോക്ടര്‍മാര്‍ ല്‍കുന്ന ഔഷധത്തിലെ ഒരു പ്രധാ കൂട്ടാണ്. സമൃദ്ധമായി പാലുണ്ടാവാും ഇതു സഹായകമാണ്. ശരീരത്തിലെ ശ്ളേഷ്മഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിറ്റോസിന്‍ പ്രസവസമയത്തു ശിശുവി ഗര്‍ഭാശയത്തില്‍ിന്നു പുറത്തു കൊണ്ടുവരാന്‍ ഗര്‍ഭപാത്രത്തെ സങ്കോചിപ്പിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണാണ്.
ശരീരത്തിു കൂടുതല്‍ ചാലകശക്തി ല്‍കുന്നതും എളുപ്പം ദഹം സംഭവിക്കുന്നതുമായ ഒരു പ്രത്യേകതരം പഞ്ചസാരയാണ് ഈത്തപ്പഴത്തിലടങ്ങിയിട്ടുള്ളത്. ശരീരത്തിലെ പഞ്ചസാരയുടെ അളവു ക്രമാതീതമായി വര്‍ധിപ്പിക്കുന്ന ഗ്ളൂക്കോസ് ഇത്തില്‍പ്പെട്ട പഞ്ചസാരയല്ല ഈത്തപ്പഴത്തിലേത്. ഈത്തപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമായുള്ളതിാല്‍ ഗര്‍ഭിണികള്‍ക്ക് ഛര്‍ദിക്കു ശമമുണ്ടാവാന്‍ ഇതു സഹായിക്കുന്നു. ക്ഷയം, പ്രമേഹം, ഗ്രഹണി, വാതം, ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് ഉത്തമമായ ഔഷധമാണിത്.
ഖുര്‍ആില്‍ പലയിടത്തും സ്വര്‍ഗീയാുഗ്രഹമായാണ് കാരക്കയെ വാഴ്ത്തുന്നത്. സ്വര്‍ഗത്തില്‍ വിശ്വാസികള്‍ക്കായി അല്ലാഹു ഒരുക്കിവച്ചിരിക്കുന്ന പഴങ്ങളില്‍ ഒന്നാണ് ഈത്തപ്പഴമെന്നു ഖുര്‍ആന്‍ പറയുന്നു. കാരക്ക ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്നു.
ശരീരത്ത്ി ഊര്‍ജസ്വലതയും ആരോഗ്യവും ല്‍കുന്ന ിരവധി ഘടകങ്ങള്‍ കാരക്കയിലുണ്ട്.
 ഇതു ാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയാല്‍ സമൃദ്ധമാണ്. കാരക്കയില്‍ പ്രോട്ടീന്‍, കാല്‍സ്യം, അമിാ ആസിഡ്, സള്‍ഫര്‍, അയേണ്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗീസ്, കോപ്പര്‍, കൊബാള്‍ട്ട്, മഗ്ീഷ്യം, സിങ്ക് എന്നീ പോഷകങ്ങളുണ്ട്. കൂടാതെ ഫൈബര്‍, ജീവകം എ1, ബി1, ബി2, ബി3, ബി5, ബി9 എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു.
വൈറ്റമിന്‍ ബി കൊണ്ട് ധ്യമായ ഫോലിക് അമ്ളം ഈത്തപ്പഴത്തിലുണ്ട്. പുതിയ കോശിര്‍മിതിക്കും അമിാ അമ്ളത്തിന്റെ ഉല്‍പ്പാദത്തിും ഇത് അത്യന്താപേക്ഷിതമാണ്.  20-35 ഗ്രാം ാരുകള്‍ ലഭിക്കാാവശ്യമായ ഈത്തപ്പഴം ഒരു ദിവസം കഴിക്കണമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ിര്‍ദേശിക്കുന്നു. ഒരു കപ്പ് കാരക്കയില്‍ 415 കലോറി ഊര്‍ജവും 95 ഗ്രാം ഷുഗറും 110 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.
കാരക്ക ശരീരത്തില്‍ ജലത്തിന്റെ അളവ് സന്തുലിതമാക്കുന്നതിാവശ്യമായ പൊട്ടാസ്യം  ല്‍കുന്നു. ഓക്സിജന്‍ ശരിയാംവിധം തലച്ചോറിലെത്തിക്കാും രക്തത്തിലെ വിസര്‍ജ്യങ്ങളെ തള്ളാും പൊട്ടാസ്യം ആവശ്യമാണ്. കിഡ്ിയുടെ പ്രവര്‍ത്തം, എല്ലുകളുടെ വളര്‍ച്ച എന്നിവ കാര്യക്ഷമമാക്കാന്‍ കാരക്കയ്ക്ക് കഴിയും. രക്തത്തില്‍ ഇരുമ്പിന്റെ കുറവ് ഇതു പരിഹരിക്കുന്നു. ജീവകം ബി5, ബി9 എന്നിവ ാഡീഞരമ്പുകള്‍ക്കു ശക്തി ല്‍കും.
രണ്േടാ മൂന്നോ ഈത്തപ്പഴം ദിവസവും കഴിച്ചാല്‍ ഫോസ്ഫറസിന്റെ കുറവു പരിഹരിക്കാാവും. ഈത്തപ്പഴം വൃക്കകളുടെ ശരിയായ പ്രവര്‍ത്തത്ത്ി ഉത്തമമാണ്. മൂലക്കുരുവിും വിഷബാധയ്ക്കും പരിഹാരമാണിത്.
ക്രി.മു. 4000 മുതല്‍ മുഷ്യര്‍ ഈത്തപ്പ കൃഷിചെയ്തിരുന്നതായി കരുതുന്നു. എപ്പോഴും കിളിര്‍ത്തു കാണപ്പെടുന്ന ഈത്തപ്പ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണു കാണപ്പെടുന്നതെങ്കിലും മിതശീതോഷ്ണ മേഖലയിലും വളര്‍ന്നുവരാറുണ്ട്. എല്ലാ കാലാവസ്ഥയിലും ഉണങ്ങാതെ ില്‍ക്കുന്ന വൃക്ഷങ്ങളില്‍ പെട്ടതാണ് ഈത്തപ്പ. മധ്യേഷ്യയില്‍ ആയിരക്കണക്കിു വര്‍ഷങ്ങള്‍ക്കു മുമ്പു തൊട്ടേ ഈത്തപ്പഴം മുഖ്യ ഭക്ഷണപദാര്‍ഥമാണ്. ഈജിപ്ത്, സൌദി അറേബ്യ, ഇറാന്‍, യു.എ.ഇ, അല്‍ജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണു ലോകത്തിലെ പ്രധാ ഈത്തപ്പഴ ഉല്‍പ്പാദകര്‍.  
കഠിമായ ചൂടി ചെറുത്തുില്‍ക്കാുള്ള ശേഷി ഇതിുണ്ട്.  ഈത്തപ്പ അഞ്ചാം വര്‍ഷം മുതല്‍  പുഷ്പിക്കാന്‍ തുടങ്ങും. 30-40 വര്‍ഷം വരെ ല്ലവിധത്തില്‍ അത് ഫലമുല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കും. വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്ന പൂക്കുംപോലെ റമദാ സ്വാഗതംചെയ്യാന്‍ ജൂണ്‍മാസത്തോടെ ഈത്തപ്പഴം വിളഞ്ഞു പാകമാവുന്നു. ഒരു സീസണില്‍ ഒരു ഈത്തപ്പയില്‍ിന്ന് ൂറു കിലോ വരെ പഴം ലഭിക്കുന്നു.
മക്കള്‍ക്കു ദിവസവും ചോക്ളേറ്റും മിഠായിയും വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കള്‍ അവരോടു സ്ഹേമുണ്െടങ്കില്‍ ചെയ്യേണ്ടത് ഈത്തപ്പഴം പോലുള്ള പഴങ്ങള്‍ വാങ്ങി ല്‍കുകയാണ്. പ്രഭാതത്തില്‍ ിങ്ങളുടെ ശരീരത്തിലേക്ക് ആദ്യം ചെല്ലുന്നത് ഈത്തപ്പഴമാവട്ടെ. എന്നുവച്ച് ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍ അറിഞ്ഞ് ധൃതികൂട്ടി അങ്ങാടിയിലേക്കു ചെന്നാല്‍ വില കേട്ട് ിങ്ങള്‍ ഞെട്ടിയേക്കും. കിലോയ്ക്ക് 100 മുതല്‍ 4,000 വരെയാണു വില.

Sunday, July 21, 2013

SKSSF കാസര്‍കോട് ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സരം 28 ന്

കാസറകോട്: ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ പാരായണ മല്‍സരം ജൂലൈ 28 ന് ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ വിദ്യാനഗറില്‍ വെച്ച് നടക്കും. 25 വയസ്സ് വരെ പ്രായമുള്ള ഓരോ മേഖലയില്‍ നിന്നുമുള്ള 5 വീതം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ജില്ലാ തല മത്സരത്തില്‍ ഒന്നു മുതല്‍ അഞ്ച് വരെ സ്ഥാനം നേടുന്നവര്‍ ജൂലൈ 31 ന് പെരുന്തല്‍മണ്ണയില്‍ വെച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കും. ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ പേരും ഫോണ്‍ നമ്പറും ജൂലൈ 23 ന് മുമ്പ് മേഖലാ കമ്മിറ്റികള്‍ രേഖാമൂലം വിദ്യാനഗറിലുള്ള ജില്ലാ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.

Sunday, July 14, 2013

SKSSF റമളാന്‍ കാമ്പയിന്‍ ; കാസര്‍കോട് ജില്ലയില്‍ വിപുലമായ പരിപാടികള്‍

കാസറകോട്: ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ തലത്തില്‍ റമളാന്‍ പ്രഭാഷണവും ജൂലൈ 20-ാം തിയ്യതി ജില്ലാ തലത്തില്‍ ഖുര്‍ആന്‍ പാരായണ മല്‍സരവും റമളാന്‍ 16 ന് സൗഹൃത സംഗമവും, വിര്‍ദുല്‍ ഇഹ്‌സാന്‍ ജില്ലാ തല ഉല്‍ഘാടനവും ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയും മേഖലാ തലത്തില്‍ തസ്‌കീയത്ത് ക്യാമ്പും ക്ലസ്റ്റര്‍ തലത്തില്‍ സകാത്ത് പഠന ക്ലാസും ബദ്ര്‍ ദിന പരിപാടിയും റിലീഫും ശാഖ തലത്തില്‍ ഖുര്‍ആനിലെ അവസാനത്തെ 10 സൂറത്തുകളെ കുറിച്ചുള്ള ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്കുള്ള പരിശീലനവും മത പഠന ക്ലാസും വിര്‍ദുല്‍ ഇഹ്‌സാനും റമളാന്‍ 23 ന് തറാവീഹിന്ന് ശേഷം ഖത്ത്മുല്‍ ഖുര്‍ആനും 25 ന് ഖബര്‍ സിയാറത്തും 27 ന് തസ്ബീഹ് നിസ്‌ക്കാരവും 29 ന് തൗബ മജ്‌ലിസും പ്രത്യേകമായി സംഘടിപ്പിക്കും. റിലീഫ് പ്രവര്‍ത്തനവും ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ തക്ബീര്‍ ജാഥയും സംഘടിപ്പിക്കും. പരിപാടികള്‍ സമയ ബന്ധിതമായി സംഘടിപ്പിക്കാന്‍ മേഖലാ-ക്ലസ്റ്റര്‍-ശാഖ കമ്മിറ്റികളോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ ആഹ്വാനം ചെയ്തു.

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്; ഹെല്‍പ് ഡസ്‌ക് ആരംഭിക്കും : SKSSF കാസറകോട്

കാസറകോട്: ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാര പ്രദമാകും വിധം സ്‌കൂളുകള്‍ക്ക് സമീപത്ത് അതാത് സ്‌കൂളിന്റെ പരിധിയില്‍ വരുന്ന SKSSF ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡസ്‌ക് ആരംഭിക്കണമെന്ന് ജില്ലാ പ്രസ്ഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു. ഹെല്‍പ് ഡസ്‌കിന്റെ ജില്ലാ തലത്തിലുള്ള മേല്‍നോട്ടം ട്രന്റ് ജില്ലാ കമ്മിറ്റിക്ക് ആയിരിക്കും. സംസ്ഥാനത്തെ മുസ്ലിം, ക്രിസ്ത്യന്‍ , സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷ വിഭാഗങ്ങളായി കണക്കാക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ , എയ്ഡഡ്‌സകൂളുകള്‍ , അഫിലിയേഷനുള്ള സി.ബി.എസ്., .സി.എസ്.ഇ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തില്‍ നിന്ന് പരമാവധി രണ്ട് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കും. അപേക്ഷകര്‍ മുന്‍ വാര്‍ഷിക പരീക്ഷയില്‍ മൊത്തത്തില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കു വാങ്ങി വിജയിച്ചിരിക്കണം. ഒന്നാം ക്ലാസുകാര്‍ക്ക് ഈ നിബന്ധന ബാധകമല്ല. അപേക്ഷകരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. വരുമാനം സംബന്ധിച്ച് സ്വയം തൊഴിലിലേര്‍പ്പട്ടവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ജോലിയുള്ളവര്‍ ഓഫീസ് മേധാവിയില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റുമാണ് ഹാജരാക്കേണ്ടത്. കുട്ടിയുടെ മതം സംബന്ധിച്ച് രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മതിയാകും. വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റോ മുദ്രപത്രത്തിലുള്ള സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ വരുമാനം, മതം എന്നിവ സംബന്ധിച്ച് രക്ഷിതാക്കള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലം സഹിതം വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ജൂലൈ 31 നകം സമര്‍പ്പിക്കണം. അപേക്ഷകരുടെ ആധാര്‍ നമ്പര്‍ , യു..ഡി നമ്പര്‍ , ബാങ്ക് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമില്ല. മുന്‍ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ് ലഭിച്ചവര്‍ അപേക്ഷാഫോറത്തില്‍ 'റിന്യൂവല്‍' എ കോളം നിര്‍ബന്ധമായും മാര്‍ക്ക് ചെയ്ത് അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത് പുതിയ അപേക്ഷ നല്‍കണം. വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളിലല്ലാതെ മറ്റൊരിടത്തും അപേക്ഷ സ്വീകരിക്കുന്നതല്ല.

Wednesday, July 10, 2013

കേരളത്തിലും ഗള്‍ഫിലും ഇന്ന് റമദാന്‍ ഒന്ന്

കോഴിക്കോട്: ഇന്നലെ മാന്തവാടിയില്‍ മാസപ്പിറവി കണ്ടതിാല്‍ ഇന്നു റമദാന്‍ വ്രതം ആരംഭിച്ചതായി ഖാസിമാരും തോക്കളും അറിയിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാ പ്രസിഡന്റ് വി എം മൂസാമൌലവി, ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൌലവി തുടങ്ങിയവരാണ് ഇന്നു റമദാന്‍ ഒന്നായി പ്രഖ്യാപിച്ചത്. ഗള്‍ഫ്ാടുകളിലും ഇന്നാണു വ്രതാരംഭം.
റമദാന്‍ സ്വീകരിക്കുന്നതിലൂടെ ഖുര്‍ആന്റെയും പ്രവാചകാധ്യാപങ്ങളുടെയും വക്താക്കളായി വിശ്വാസികള്‍ മാറണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Tuesday, July 9, 2013

സമസ്ത മുശാവറ അംഗം പി.പി മുഹമ്മദ് ഫൈസിമരണപ്പെട്ടു

chandrikadaily
വേങ്ങര: സമസ്തയുടെ ചരിത്രകാരനും മുശാവറ അംഗവും പ്രമുഖ വാഗ്മിയുമായ പി.പി മുഹമ്മദ് ഫൈസി (61) അന്തരിച്ചു. മലപ്പുറം ജില്ലാ സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറി, എസ്.വൈ.എസ് പ്രസിദ്ധീകരണമായ സുന്നി അഫ്കാറിന്റെ പത്രാധിപ സമിതി അംഗം, തിരൂരങ്ങാടി താലൂക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി, കുറ്റാളൂര്‍ ബദ്‌രിയ്യ കോളേജ് പ്രിന്‍സിപ്പല്‍, സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ഖബറടക്കം വൈകുന്നേരം മൂന്നു മണിക്ക് വേങ്ങര കുറ്റാളൂര്‍ ജുമാ മസ്ജിദില്‍ .

സി.എച്ച് ഹൈദ്രോസ് മുസ്്‌ലിയാര്‍ , എം.എം ബഷീര്‍ മുസ്‌ലിയാര്‍ എന്നിവരുടെ സന്തത സഹചാരിയായിരുന്ന മുഹമ്മദ് ഫൈസി മികച്ച സംഘാടകന്‍ കൂടിയായിരുന്നു. ഹൈദ്രോസ് മുസ്‌ലിയാരുടെയും ബഷീര്‍ മുസ്‌ലിയാരുടെയും കൂടെ സമസ്തയുടെ പ്രചരണത്തിനു വേണ്ടി പ്രയത്‌നിച്ചു. സമസ്തയുടെ പല സമ്മേളനങ്ങളുടെയും കണ്‍വീനര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. സമസ്തയുടെയും നേതാക്കളുടെയും ചരിത്രം ഉള്‍പ്പെടുത്തി അദ്ദേഹം രചിച്ച 'സമസ്ത' എന്ന ആധികാരിക ഗ്രന്ഥം ശ്രദ്ധേയമാണ്. സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാരുടെ ശിഷ്യനായിരുന്നു. കൊടിഞ്ഞി, കോട്ടക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്.

പട്ടിക്കാട് ജാമിഅ നൂരിയ്യ പൂര്‍വകാല വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ ഭാരവാഹി കൂടിയായിരുന്നു.

സമസ്ത മുശാവറ അംഗം ഉസ്താദ്‌ പി പി മുഹമ്മദ്‌ ഫൈസി മരണപ്പെട്ടു





SMF തൃക്കരിപ്പൂര്‍ മണ്ഡലം സംഘടിപ്പിക്കുന്ന തന്‍ബീഹ് റമദാന്‍ കാമ്പയിന്‍ ജൂലൈ 14-16


Wednesday, July 3, 2013

ശിഹാബ് തങ്ങള്‍ ; മറക്കാന്‍ മടിക്കുന്ന ഓര്‍മകള്‍ : SKIC റിയാദ്

റിയാദ്: മറക്കാന്‍ മടിക്കുന്ന ഓര്‍മകളാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കേരളീയ സമൂഹത്തിന് നല്‍കിയത്. തങ്ങളുടെ നിലപാടുകളുടെ പ്രസക്തി കേരളീയ സമൂഹം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. സമൂഹത്തിലേക്ക് തങ്ങള്‍ നീട്ടിയ കാരുണ്യത്തിന്റെ കൈ തങ്ങളുടെ മരണ ശേഷം കൂടുതല്‍ കരുത്തോടെ തണലേകുന്നതാണ് വര്‍ത്തമാന കേരളം നല്‍കുന്ന കാഴ്ച. ബൈത്തുറഹ്മ ഭവന പദ്ധതി അതിന്റെ ഒരു ഉദാഹരണം മാത്രമാണെന്ന് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ റിയാദ് ഏകദിന ക്യാമ്പില്‍ ശിഹാബ് തങ്ങള്‍ ഓര്‍മകളില്‍ എന്ന വിഷയാവതരണത്തില്‍ ഫവാസ് ഹുദവി പട്ടിക്കാട് പറഞ്ഞു. റമദാനിന്റെ ചൈതന്യം അബൂബക്കര്‍ ഫൈസി ചെങ്ങമനാടും റമദാന്‍ ഖുര്‍ആനിലൂടെ മുസ്തഫ ബാഖവി പെരുമുഖവും അതരിപ്പിച്ചു. കണ്ണൂര്‍ ആററക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. റിയാസ് അലി ഹുദവി അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍ സി മുഹമ്മദ് കണ്ണൂര്‍, അബൂബക്കര്‍ ബാഖവി മാരായമംഗലം, മസ്ഊദ് കൊയ്യോട്, ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്നുപതിററാണ്ടിന്റെ പ്രവാസത്തോട് വിട ചൊല്ലി നാട്ടിലേക്ക് പോകുന്ന മൊയ്തീന്‍ ചെറുവണ്ണൂരിന് ഉപഹാരം നല്‍കി. അലവിക്കുട്ടി ഒളവട്ടൂര്‍, ഹബീബുളള പട്ടാമ്പി, ഉമര്‍ കോയ യൂനിവേഴ്‌സിററി, ഹംസ മുസ്ലിയാര്‍ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. സമദ് പെരുമുഖം സ്വാഗതവും ഷാഫി വടക്കേകാട് നന്ദിയും പറഞ്ഞു.