Tuesday, July 31, 2012

ഉദിനൂര്‍ റമദാന്‍ പ്രഭാഷണം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ത്രിക്കരിപ്പൂര്‍: റമദാന്‍ വിശുദ്ധിക്ക്‌ വിമോചനത്തിന്‌ എന്ന പ്രമേയത്തില്‍ ഉദിനൂര്‍ മഹല്ല്‌ മുസ്ളിം റിലീഫ്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരക്ക്‌ ഓഗസ്റ്റ്‌ ആറ്‌ തിങ്കളാഴ്ച തറാവീഹ്‌ നിസ്ക്കാരാനന്തരം ഉദിനൂറ്‍ ജുമാ മസ്ജിദിന്‌ സമീപം പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം പി. മുഹമ്മദ്‌ കുഞ്ഞി ഹാജി സാഹിബ്‌ നഗറില്‍ സമാരംഭം കുറിക്കും. പരിപാടിക്ക്‌ തുടക്കം കുറിച്ച കൊണ്ട് അബൂദാബി ബ്രിട്ടീഷ്‌ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഇസ്ളാമിക്‌ സ്റ്റഡീസ്‌ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്‌ സിംസാറുല്‍ ഹഖ്‌ ഹുദവി "ലോകാവസാന ദൃഷ്ടാന്തങ്ങള്‍" എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കും. ആഗസ്റ്റ്‌ ഏഴിന്‌ പ്രമുഖ പ്രഭാഷകന്‍ ശൌക്കത്തലി വെള്ളമുട "ലൈലത്തുല്‍ ഖദര്‍ വിശ്വാസിയുടെ വിജയം" എന്ന വിഷയത്തില്‍ പ്രഭാഷണം അവതരിപ്പിക്കും. ആഗസ്റ്റ്‌ എട്ട് ബുധനാഴ്ച രാത്രി സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയും പ്രഭാഷകനുമായ അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ "ആത്മസംസ്കരണവും സാമ്പത്തിക ശുദ്ധീകരണവും" എന്ന വിഷയത്തെ അധികരിച്ച്‌ പ്രഭാഷണ പ്രമേയം അവതരിപ്പിക്കും. തുടര്‍ന്ന് സമസ്‌ ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം  ഉസ്താദ്‌ വാവാട്‌ കുഞ്ഞിക്കോയ മുസ്ളാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സദസ്സ്‌ നടക്കും. ആഗസ്റ്റ്‌ ഒന്‍പത്‌ സമാപന ദിവസം പ്രമുഖ പ്രഭാഷകനും കഞ്ഞങ്ങാട്‌ ടൌ ജുമാ മസ്ജിദ്‌ ഖത്തീബുമായ  ഉസ്‌ താദ്‌ കീച്ചേരി അബ്ദുള്‍ ഗഫൂറ്‍ മൌലവി "വ്രതം നല്‍കുന്ന ശിക്ഷണം" എന്ന വിശയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന മജ്ലിസു തൌബക്ക്‌ വാവാട്‌ ഖാസി കെ. മൊഹിയുദ്ദീന്‍ മുസ്ളാര്‍ നേതൃത്വം നല്‍കും. പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി നേതാക്കള്‍ അറിയിച്ചു. പരിപാടിക്ക്‌ സ്‌ ത്രീകള്‍ക്ക്‌ പ്രത്യേകം സ്ഥല സൌകര്യം ഒരിക്കിയിട്ടുണ്ട്. എല്ലാ ദിവസത്തെയും പരിപാടികള്‍ ഉദിനൂറ്‍ ഡോട്ട് കോമിലൂടെ തത്സമയ സംപ്രെക്ഷണവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  

Tuesday, July 24, 2012

എസ്.കെ.എസ്.എസ്.എഫ് സിവില്‍ സര്‍വീസ്‌ കോച്ചിംഗ് പദ്ധതി : സ്റ്റെപ്


കേരളത്തില്‍ ആദ്യമായി ഒരു മുസ്‌ലിം സംഘടന 2 ഐ എ എസ്  ഉദ്യോഗസ്ഥരെ രാഷ്ട്രത്തിനു സംഭാവന ചെയ്ത എസ് കെ എസ് എസ് എഫ് ന്റെ കീഴില്‍ ഇപ്പോള്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാം 

Thursday, July 19, 2012

ആതുരസേവനരംഗത്ത് സഹചാരിയുടെ പ്രവര്‍ത്തനം സജീവമാക്കും

കാസര്‍കോട്: ആതുരസേവനരംഗത്ത് എസ്.കെ.എസ്.എസ്.എഫ്.  സഹചാരി റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനം സജീവവും ജനകീയവുമാക്കാന്‍ സഹചാരി സെല്‍ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. പാവപ്പെട്ട രോഗികള്‍ക്ക് അപേക്ഷ സ്വീകരിച്ച് മാസാന്തര മരുന്ന് വിതരണവും മാരകമായ രോഗം പിടിപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായവും നല്‍കുകയാണ് സഹചാരി സെല്‍ ചെയ്ത് വരുന്ന സേവനപ്രവര്‍ത്തനം. ഇത് മറ്റു മേഖലകളിലേക്കും വ്യാപിപിക്കാനും ജില്ലാ കമ്മിറ്റി അലോചിക്കുന്നു. ഇതിന് വേണ്ട ധനശേഖരണം എല്ലാ വര്‍ഷവും റമളാനില്‍ ആദ്യത്തെ വെള്ളിയാഴ്ച്ച പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കും. ഈ തുക റിലീഫ് പ്രവര്‍ത്തനത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. യോഗത്തില്‍ സഹചാരി സെല്‍ ജില്ലാ ചെയര്‍മാന്‍ ഹാരിസ് ദാരിമി ബെദിര അധ്യക്ഷതവഹിച്ചു.എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറ റഷീദ് ബെളിഞ്ചം, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, ഫാറൂഖ് കൊല്ലമ്പാടി, എന്‍.ഐ. അബ്ദുള്‍ ഹമീദ് ഫൈസി, സക്കരിയ ദാരിമി ചാലിങ്കാല്‍, സയിദ് ദാരിമി പടന്ന, സിദ്ദീഖ് ബെളിഞ്ചം, ഷരീഫ് നിസാമി മുഗു തുടങ്ങിയവര്‍ സംസാരിച്ചു.കണ്‍വീനര്‍ കെ.എം.ശറഫുദ്ദീന്‍ സ്വാഗതവും സിദ്ദീഖ് അസ്ഹരി പാത്തൂര്‍ നന്ദിയും പറഞ്ഞു.

പതിനഞ്ച് മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം നല്‍കി


കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
പെരിയപട്ടണ നൂറുല്‍ഹുദാ മദ്‌റസ (മൈസൂര്‍), മടിക്കേരി നൂറുല്‍ഹുദാ മദ്‌റസ (കൊടഗ്), ഗൂന്നഡ്ക തേക്കില്‍ മോഡല്‍ മദ്‌റസ, കുമ്പ്ര അല്‍മദ്‌റസത്തുല്‍ ഖൗസരിയ്യ ബോര്‍ഡിംഗ് മദ്‌റസ (ദക്ഷിണകന്നഡ), കുണ്ടേരി ഹിദായത്തുസ്വിബ്‌യാന്‍ മദ്‌റസ, വിടുമ്പ്-കൈതേനി നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ, പെരുവ ശറഫുല്‍ ഇസ്‌ലാം മദ്‌റസ (കണ്ണൂര്‍), പട്ടിക്കാട് മിസ്ബാഹുല്‍ ഹുദാ മദ്‌റസ, ആലുങ്ങല്‍ നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ (മലപ്പുറം), അരീക്കര സ്ട്രീറ്റ് നൂറുല്‍ഹുദാ മദ്‌റസ (പാലക്കാട്), വരന്തരപ്പിള്ളി ഐ.സി.സി.ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ (തൃശൂര്‍), മഞ്ഞപ്പെട്ടി ദാറുല്‍ഹുദാ മദ്‌റസ (എറണാകുളം), തലേക്കുന്ന് ദിയാനത്തുല്‍ ഇസ്‌ലാം മദ്‌റസ (തിരുവനന്തപുരം), കെ.ഐ.സി.മദ്‌റസ മഥാര്‍ഖദീം, കെ.ഐ.സി.മദ്‌റസ വക്‌റ (ഖത്തര്‍) എന്നീ 15 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9154 ആയി ഉയര്‍ന്നു.
കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എം.പി.എം.ഹസ്സന്‍ ശരീഫ് കുരിക്കള്‍, എം.സി മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി, എം.എം.ഖാസിം മുസ്‌ലിയാര്‍, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.

Monday, July 16, 2012

ഏഴായിരത്തിലധികം ഹജ്ജാജിമാര്‍ എത്തി; പ്രാര്‍ഥനാസദസ്സോടെ പൂക്കോട്ടൂര്‍ ഹജ്ജ് ക്യമ്പ് സമാപിച്ചു


പൂക്കോട്ടൂര്‍: രണ്ട് ദിവസമായി പൂക്കോട്ടൂരില്‍ നടന്ന ഹജ്ജ്ക്യാമ്പ് സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഏഴായിരത്തിലധികം ഹാജിമാര്‍ പങ്കെടുത്തു. രണ്ടാം ദിവസത്തെ ക്യാമ്പ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട് അംഗം പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനംചെയ്തു. കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, എ.എം. കുഞ്ഞാന്‍ഹാജി, കെ.പി. ഉണ്ണീതുഹാജി, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, കെ.എം. അക്ബര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാസദസ്സ് നടന്നു. ഹാജിമാരും വളണ്ടിയര്‍മാരും നാട്ടുകാരും സദസ്സില്‍ പങ്കെടുത്തു. അനാഥ-അഗതി വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ നടന്ന പ്രാര്‍ഥന അറഫ സംഗമത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു.

Thursday, July 12, 2012

എസ്.കെ.എസ്.എസ്.എഫ്. പെരുമ്പട്ട മേഖല ക്ലസ്റ്റര്‍ നേതൃസംഗമങ്ങള്‍ 15 ന്

പെരുമ്പട്ട:എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസ കാമ്പയിന്റെ ഭാഗമായി പെരുമ്പട്ട മേഖല കമ്മിറ്റിയുടെ നേതൃസംഗമം ആമത്തലയില്‍ നടന്നു. മേഖലാ പരിതിയില്‍ പെടുന്ന കുന്നുങ്കൈ ക്ലസ്റ്റര്‍ നേതൃസംഗമം 15 ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓട്ടപ്പട മദ്രസയിലും കാക്കടവ് ക്ലസ്റ്റര്‍ നേതൃസംഗമം 15 ന് വൈകുന്നേരം നാല് മണിക്ക് അരിയങ്കല്‍ മദ്രസയിലും നടത്താന്‍ മേഖലാ നേതൃസംഗമം തീരുമാനിച്ചു.ഒന്നാം ഘട്ടമായി മേഖലാ-ക്ലസ്റ്റര്‍-ശാഖാതല നേതൃസംഗമവും രണ്ടാം ഘട്ടമായി തഖ്‌വീം കൗണ്‍സില്‍ ക്യാമ്പുകളുമാണ് കാമ്പയ്‌ന്റെ ഭാഗമായി് നടക്കുന്നത്. മേഖല നേതൃസംഗമത്തില്‍ പ്രസിഡണ്ട് സകരിയ ദാരിമി അരിയങ്കല്‍ അധ്യക്ഷതവഹിച്ചു. താജുദ്ധീന്‍ ദാരിമി പടന്ന ഉല്‍ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം വിഷയാവതരണം നടത്തി. ജില്ലാ മുബല്ലിഗ് ലത്തീഫ് കൊല്ലമ്പാടി കര്‍മ്മപദ്ദതി അവതരിപ്പിച്ചു. ഹബീബ് ദാരിമി പെരുമ്പട്ട, ജാബിര്‍ ഹുദവി ചാനടുക്ക, സ്വാദിഖ് ഓട്ടപ്പട, അഫ്‌സല്‍ ചീമേനി, ശക്കീല്‍ പെരുനമ്പട്ട, ശക്കീര്‍ ആമത്തല തുടങ്ങിയവര്‍ സംബന്ധിച്ചു.് മേഖലാ ജനറല്‍ സെക്രട്ടറി ശമീര്‍ മൗലവി കുന്നുങ്കൈ സ്വാഗതം പറഞ്ഞു.

Tuesday, July 10, 2012

മദ്രസ്സാ ഉസ്‌താദുമാര്‍ക്ക് റമദാന്‍ ബോണസ് നല്‍കും.

ദുബൈ: ത്രിക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളേജിലെയും ബ്രാഞ്ച് മദ്രസകളിലെയും അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഈ വര്‍ഷവും റമദാന്‍ ബോണസ് നല്‍കാന്‍ തീരുമാനിച്ചതായി ദുബൈ - ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാ‌അത്ത് കമ്മിറ്റി പ്രസിഡണ്ട് യു.പി. മുഹമ്മദ് സഹീര്‍, ജന: സെക്രട്ടറി സലാം തട്ടാനിച്ചേരി, ട്രഷറര്‍ എന്‍.പി. ഹമീദ് ഹാജി എന്നിവര്‍ അറിയിച്ചു.

Friday, July 6, 2012

skssf, trend


മുസ്‌ലിം സമുദായത്തെ ഇനിയും ഉറക്കിക്കിടത്താനാവില്ല: പൂക്കോട്ടൂര്‍


മലപ്പുറം: മുസ്‌ലിം സമുദായത്തെ ഇനി ആര്‍ക്കും ഉറക്കിക്കിടത്താനാ വില്ലെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്‌ ആരും ഭീഷണിപ്പെ ടുത്തേണ്‌ടതില്ലെന്നും എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ പ്രസ്താവിച്ചു. 
വെള്ളംകോരികളും വിറകുവെട്ടികളുമല്ല മുസ്‌ലിംകള്‍.. വിദ്യാഭ്യാസത്തില്‍ സമുദായവും മുന്നേറിയിട്ടുണ്‌ട്‌. അതിനാല്‍, അര്‍ഹമായ അവകാശത്തിനു വേണ്‌ടിയുള്ള ന്യായമായ പോരാട്ടമാണു മുസ്‌ലിംകള്‍ നടത്തുന്നത്‌. ന്യൂനപക്ഷ അവകാശധ്വംസനത്തിനെതിരേ സമസ്‌തയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്‌ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമദൂരം, ശരിദൂരം എന്നൊക്കെ പറഞ്ഞ്‌ ഇനിയാരും സമുദായത്തെയും സര്‍ക്കാരിനെയും പേടിപ്പിക്കേണ്‌ട. എന്നാല്‍, ഇങ്ങനെ പറയുന്നവരെയൊന്നും മുസ്‌ലിം സമുദായം പേടിക്കുന്നുമില്ല. അര്‍ഹമായ അവകാശം വേണമെന്നാണു മുസ്‌ലിംകള്‍ ആവശ്യപ്പെടുന്നത്‌. അനര്‍ഹമായതൊന്നും വേണ്‌ട. അവിഹിതമായി വല്ലതും നേടിയിട്ടുണെ്‌ടങ്കില്‍ അതു തിരിച്ചുകൊടുക്കാം. അതിനു മറ്റുള്ളവരും തയ്യാറാവണം. 
മുസ്‌ലിം സമുദായം അനര്‍ഹമായതു നേടിയെന്നു പറയുന്ന എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും അതു തെളിയിക്കാനായി ഒരു മേശയ്ക്കു ചുറ്റുമുള്ള ചര്‍ച്ചയ്ക്കു വരണം. ചര്‍ച്ചയ്ക്കു മുസ്‌ലിം സമുദായം തയ്യാറാണ്‌. പിന്നാക്കപ്രദേശമായ മലപ്പുറത്തിന്റെയും മലബാറിന്റെയും വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നല്‍കിയപ്പോഴാണു ചിലര്‍ക്കു പ്രശ്‌നങ്ങളുണ്‌ടായത്‌. ഹിന്ദു–ക്രിസ്‌ത്യന്‍ സമുദായങ്ങള്‍ക്കു കൂടുതല്‍ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ സംസ്ഥാനത്തുണ്‌ട്‌. 
എന്നാല്‍, കേരള ജനസംഖ്യയില്‍ 25 ശതമാനമുള്ള മുസ്‌ലിംകള്‍ക്ക്‌ ആനുപാതികമായി സ്ഥാപനങ്ങള്‍ ഒന്നുമില്ല എന്ന്‌ എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും അറിയണം. അവിഹിതമായി സര്‍ക്കാരില്‍ നിന്നു പലതും നേടിയത്‌ അവരാണ്‌. അപ്പോഴൊന്നും മുസ്‌ലിം സമുദായത്തിനു പരാതിയുണ്‌ടായിരുന്നില്ല. എന്നാല്‍, മുസ്‌ലിംകള്‍ക്കു ചില സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോള്‍ ഇവര്‍ക്കായിരുന്നു പരാതി. 
അഞ്ചാംമന്ത്രിപദവിയില്‍ സാമുദായിക അസന്തുലിതാവസ്ഥ പറഞ്ഞവര്‍ എന്തുകൊണ്‌ട്‌ രാജ്യസഭയിലേക്കു വിട്ട ഒമ്പതു പേരില്‍ ഒരാളെങ്കിലും മുസ്‌ലിം സമുദായത്തില്‍ നിന്നാവണം എന്നു പറഞ്ഞില്ല? എന്നാല്‍, അസന്തുലിതാവസ്ഥ എന്ന പേരു പറഞ്ഞു സാമുദായിക വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ചെറുക്കും. 
രാവിലെ പത്തരയോടെ സുന്നി മഹല്‍ പരിസരത്തു നിന്നു തുടങ്ങിയ മാര്‍ച്ച്‌ നഗരം ചുറ്റി കലക്‌ടറേറ്റിനു മുന്നില്‍ സമാപിച്ചു..ശേഷം നടന്ന പ്രതിഷേധ സംഗമം പി പി മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. നേതാക്കള്‍ കലക്ടര്‍ക്കു നിവേദനം നല്‍കി. സമസ്ത ജില്ല--കേന്ദ്ര നേതാക്കള്‍ സംബന്ധിച്ച  പ്രതിഷേധ സംഗമത്തില്‍  കെ മമ്മദ്‌ ഫൈസി, കെ എ റഹ്‌മാന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവരും സംസാരിച്ചു.

ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും


കാസര്‍കോട്:'റമളാന്‍ വിശുദ്ധിക്ക് വിജയത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിന്റെ ഭാഗമായി ജൂലൈ 23,24,25 തിയതികളില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് വെച്ച് റംസാന്‍ പ്രഭാഷണം സംഘടിപ്പിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.പരിപാടിയുടെ വിജയത്തിന്ന് വേണ്ടി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷനില്‍ ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. സുന്നി യുവജന സംഘം ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.
പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, സയ്യിദ് ഹാദി തങ്ങള്‍, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, കെ.എം.ശറഫുദ്ദീന്‍, ഇസ്ഹാഖ് ഹാജി ചിത്താരി, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാഗതസംഘഭാരവാഹികളായി ഖാസി ടി.കെ.എം. ബാവ മുസ്ലിയാര്‍, ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, യു.എം. അബ്ഗുറഹ്മാന്‍ മൗലവി, എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ,സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍, എം.എ.ഖാസിം മുസ്ലിയാര്‍ , സയ്യിദ് എം.എസ്.തങ്ങള്‍ മദനി, ടി.കെ.പൂക്കോയ തങ്ങള്‍, ചെര്‍ക്കളം അബ്ദുല്ല, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, എന്‍.എ.അബൂബക്കര്‍, മെട്രോ മുഹമ്മദ് ഹാജി, മുക്രിഇബ്രാഹിം ഹാജി, കെ.മൊയ്തിന്‍കുട്ടി ഹാജി(രക്ഷാധികാരികള്‍),ഖത്തര്‍ ഇബ്രാഹിം ഹാജി് (ചെയര്‍മാന്‍),അബ്ബാസ് ഫൈസി പുത്തിഗെ,അബ്ദുസലാം ദാരിമി ആലംമ്പാടി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, പി.എസ്.ഇബ്രാഹിം ഫൈസി, ഇ.പി.ഹംസത്തു സഅദി, സയ്യിദ് ഹാദി തങ്ങള്‍, എം.അബ്ദുല്ല മുഗു, ഖത്തര്‍ അബ്ദുല്ല ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, കണ്ണൂര്‍ അബ്ദുല്ല, ടി.ഡി.അഹമദ് ഹാജി, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി (വൈസ് ചെയര്‍മാന്‍), ഇബ്രാഹിം ഫൈസി ജെഡിയാര്‍(ജനറല്‍ കണ്‍വീനര്‍), റഷീദ് ബെളിഞ്ചം (വര്‍ക്കിംഗ് കണ്‍വീനര്‍),താജുദ്ദീന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലംമ്പാടി, മുഹമ്മദ് ഫൈസി കജ,ലത്തീഫ് ചെര്‍ക്കള, അബ്ദുള്‍ ഖാദര്‍ സഅദി, കെ.യു.ദാവൂദ്, ഹബീബ് ദാരിമി പെരുമ്പട്ട, മുഹമ്മദലി കോട്ടപുറം, കെ.എം.ശറഫുദ്ദീന്‍, എ.സി.മുഹമ്മദ്, താജുദ്ദീന്‍ ചെമ്പരിക്ക, ഇസ്ഹാഖ് ഹാജി ചിത്താരി, യു.സഹദ് ഹാജി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ കുന്നുങ്കൈ, (കണ്‍വീനര്‍),ബാവ ഹാജി മേല്‍പ്പറമ്പ്(ട്രഷറര്‍),പ്രചരണം:അബൂബക്കര്‍ സാലുദ് നിസാമി,(ചെയര്‍മാന്‍),റഫീഖ് അങ്കകളരി്(കണ്‍വീനര്‍),ഫിനാന്‍സ്:കെ.എം.അബ്ദുല്ല (ചെയര്‍മാന്‍), സയ്യിദ് ഹുസൈന്‍ തങ്ങള്‍ (കണ്‍വീനര്‍), സ്വീകരണം: എസ്.പി.സലാഹുദ്ദീന്‍(ചെയര്‍മാന്‍), ഹാരിസ് ദാരിമി ബെദിര(കണ്‍വീനര്‍)സ്റ്റേജ്&,സൗണ്‍സ്: എം.എ.ഖലീല്‍(ചെയര്‍മാന്‍), മൊയ്ദീന്‍ ചെര്‍ക്കള(കണ്‍വീനര്‍), വളണ്ടിയര്‍: ആലി കുഞ്ഞി കൊല്ലമ്പാടി (ക്യാപ്റ്റന്‍), റഷീദ് മൗലവി ചാലകുന്ന്, ഫാറൂഖ് കൊല്ലമ്പാടി (വൈസ് ക്യാപ്റ്റന്‍)തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Wednesday, July 4, 2012

എസ്.കെ.എസ്.എസ്.എഫ്. റംസാന്‍ പ്രഭാഷണം : 313 അംഗസ്വാഗതസംഘം രൂപികരിച്ചു

കാസര്‍കോട്:`റമളാന്‍ വിശുദ്ധിക്ക് വിജയത്തിന്` എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിന്റെ ഭാഗമായി ജൂലൈ 23,24,25 തിയതികളില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് വെച്ച് റംസാന്‍ പ്രഭാഷണം സംഘടിപ്പിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.പരിപാടിയുടെ വിജയത്തിന്ന് വേണ്ടി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷനില്‍ ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. സുന്നി യുവജന സംഘം ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, സയ്യിദ് ഹാദി തങ്ങള്‍, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, കെ.എം.ശറഫുദ്ദീന്‍, ഇസ്ഹാഖ് ഹാജി ചിത്താരി, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാഗതസംഘഭാരവാഹികളായി ഖാസി ടി.കെ.എം. ബാവ മുസ്ലിയാര്‍, ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, യു.എം. അബ്ഗുറഹ്മാന്‍ മൗലവി, എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ,സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍, എം.എ.ഖാസിം മുസ്ലിയാര്‍ , സയ്യിദ് എം.എസ്.തങ്ങള്‍ മദനി, ടി.കെ.പൂക്കോയ തങ്ങള്‍, ചെര്‍ക്കളം അബ്ദുല്ല, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, എന്‍.എ.അബൂബക്കര്‍, മെട്രോ മുഹമ്മദ് ഹാജി, മുക്രിഇബ്രാഹിം ഹാജി, കെ.മൊയ്തിന്‍കുട്ടി ഹാജി(രക്ഷാധികാരികള്‍),ഖത്തര്‍ ഇബ്രാഹിം ഹാജി് (ചെയര്‍മാന്‍),അബ്ബാസ് ഫൈസി പുത്തിഗെ,അബ്ദുസലാം ദാരിമി ആലംമ്പാടി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, പി.എസ്.ഇബ്രാഹിം ഫൈസി, ഇ.പി.ഹംസത്തു സഅദി, സയ്യിദ് ഹാദി തങ്ങള്‍, എം.അബ്ദുല്ല മുഗു, ഖത്തര്‍ അബ്ദുല്ല ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, കണ്ണൂര്‍ അബ്ദുല്ല, ടി.ഡി.അഹമദ് ഹാജി, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി (വൈസ് ചെയര്‍മാന്‍), ഇബ്രാഹിം ഫൈസി ജെഡിയാര്‍(ജനറല്‍ കണ്‍വീനര്‍), റഷീദ് ബെളിഞ്ചം (വര്‍ക്കിംഗ് കണ്‍വീനര്‍),താജുദ്ദീന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലംമ്പാടി, മുഹമ്മദ് ഫൈസി കജ,ലത്തീഫ് ചെര്‍ക്കള, അബ്ദുള്‍ ഖാദര്‍ സഅദി, കെ.യു.ദാവൂദ്, ഹബീബ് ദാരിമി പെരുമ്പട്ട, മുഹമ്മദലി കോട്ടപുറം, കെ.എം.ശറഫുദ്ദീന്‍, എ.സി.മുഹമ്മദ്, താജുദ്ദീന്‍ ചെമ്പരിക്ക, ഇസ്ഹാഖ് ഹാജി ചിത്താരി, യു.സഹദ് ഹാജി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ കുന്നുങ്കൈ, (കണ്‍വീനര്‍),ബാവ ഹാജി മേല്‍പ്പറമ്പ്(ട്രഷറര്‍),പ്രചരണം:അബൂബക്കര്‍ സാലുദ് നിസാമി,(ചെയര്‍മാന്‍),റഫീഖ് അങ്കകളരി്(കണ്‍വീനര്‍),ഫിനാന്‍സ്:കെ.എം.അബ്ദുല്ല (ചെയര്‍മാന്‍), സയ്യിദ് ഹുസൈന്‍ തങ്ങള്‍ (കണ്‍വീനര്‍), സ്വീകരണം: എസ്.പി.സലാഹുദ്ദീന്‍(ചെയര്‍മാന്‍), ഹാരിസ് ദാരിമി ബെദിര(കണ്‍വീനര്‍)സ്റ്റേജ്്&,സൗണ്‍സ്: എം.എ.ഖലീല്‍(ചെയര്‍മാന്‍), മൊയ്ദീന്‍ ചെര്‍ക്കള(കണ്‍വീനര്‍), വളണ്ടിയര്‍: ആലി കുഞ്ഞി കൊല്ലമ്പാടി (ക്യാപ്റ്റന്‍), റഷീദ് മൗലവി ചാലകുന്ന്, ഫാറൂഖ് കൊല്ലമ്പാടി (വൈസ് ക്യാപ്റ്റന്‍)തുടങ്ങിയവരെ തെരഞ്ഞെടുത്തു. 

psc പരിശീലന ക്ലാസ്



ഉമ്മര്ഹാജി സ്മാരക അവാര്ഡ് സയ്യിദ് ടി. കെ .പൂക്കോയതങ്ങള്‍ക്ക്

ദുബായ് : വ്യാപാര പ്രമുഖനും  സാമൂഹിക പ്രവര്ത്തകനുമായ  മാണിയാട്ടെ മര്ഹൂം  എം ,ടി .പി ഉമ്മര്ഹാ്ജിയുടെ  സ്മരണക്കായി  പിലികോട് പഞ്ചായത്ത്  കെ.എം.സി.സി.ഏര്‍പ്പെടുത്തിയ  പ്രഥമ അവാര്‍ഡിന് ചന്ദേരയിലെ സയ്യിദ് ടി.കെ.പൂക്കോയതങ്ങളെ  തെരഞ്ഞെടുത്തു
കഴിഞ്ഞ 26  വര്ഷമായി ചന്ദേര മുസ്ലിം ജമാ അതിന്റെയും , ദീര്ഘഥ കാലമായി ത്രിക്കരിപുര്‍ മസാലിഹുല്‍ മുസ്ലിമീന്‍ സംയുക്ത ജമാഅതിന്റെയും പ്രസിടന്റായി  പ്രവര്ത്തിച്ചു വരുന്ന പൂക്കോയതങ്ങള്‍ ചന്ദേര മഹല്ലിലെ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ,പിലിക്കോട് പഞ്ചായത്തില്‍ സമാധനം നിലനിര്‍ത്തുന്നതിനും നിര്ണായക പങ്ക് വഹിച്ചുവരികയാണ് . പത്തായിരം  രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്  അവാര്ഡ് .
അവാര്ഡ്   സപ്തംബര്‍ അവസാനവാരം  ചന്ദേര യില്‍  വെച്ച്  നടക്കുന്ന പൊതുസമ്മേളനത്തില്‍ നല്കും .കാസര്ഗോരഡ്‌ ജില്ല മുസ്ലിം ലീഗ് കൌണ്സിനലര്‍ , സമസ്ത കേരള സുന്നിയുവജന സംഗം കാസര്ഗോ ഡ്‌ ജില്ല പ്രസിടന്റ്റ് ,സമസ്ത :ജാമിഅ സദിയ ഇസ്ലാമിയ കാസര്ഗോ ഡ്‌  ജില്ല കമ്മിറ്റി പ്രസിടന്റ്റ് , സുന്നി മഹല്ല് ഫെടരേഷന്‍ തൃക്കരിപൂര്‍ മണ്ഡലം പ്രസിടന്റ്റ് ,എന്നീ നിലകളില്‍  പ്രവത്തിക്കുന്ന പൂക്കോയതങ്ങള്‍ ഫാഷന്‍ ഗോള്ഡ് മഹല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍ കൂടിയാണ് . ഇതുസംബന്ദിച്ചു ചേര്ന്ന  യോഗത്തില്‍ എം .ടി .പി. ജമാലുദ്ധീന്‍ അധ്യക്ഷത  വഹിച്ചു . സി.എം .ജലീല്‍ .എം ബി എ കാദര്‍, എം .ടി .പി .അസ്കര്‍ അബ്ദുള ,വി .കെ .അബ്ദുല്‍ റഹ്മാന്‍ ,എം .ടി .പി .ജാഫര്‍ സ്വദിക് ,സി .എം .നൂറുദ്ദീന്‍ .സംബന്ധിച്ചു .

Tuesday, July 3, 2012

ഇസ്‌ലാമിക് യൂത്ത് സെന്റര്‍- സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം

യുവ തലമുറയെ വിദ്യാഭ്യാസപരമായി ശാക്തീകരിക്കുക എന്നത് സെന്ററിന്റെ പ്രധാന അജണ്ടകളിലൊന്നാണ്. ജിദ്ദയിലെ ഇസ്‌ലാമിക് ഡെവലെപ്‌മെന്റ് ബാങ്ക്, ഡല്‍ഹിയിലെ സ്റ്റുഡന്‍സ് ഇസ്‌ലാമിക് ട്രസ്റ്റ് എന്നിവയുമായി സഹകരിച്ച് പ്രൊഫഷണല്‍ -ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രതിഭാധനരായ ശതക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കാന്‍ പ്രസ്തുത സംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്.

Islamic Youth Centre
5/3274 A, Bank Road
Calicut- 673 001
Kerala

ബറാഅത്ത്‌ രാവ് സമാഗതമാകുമ്പോള്‍..


വിശുദ്ധ റമസാനിന്റെ തൊട്ടുമുമ്പുള്ള ഈ അനുഗ്രഹീത ശഅബാന്‍ മാസം വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്‌.
അല്ലാഹു അവന്റെ വിശ്വാസികള്‍ക്കായി ഏറെ അനുഗ്രഹം ചൊരിയുന്ന ബറാഅത്ത്‌ രാവ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌ ഈ മാസത്തിലാണ്‌. 
ലൈലതുന്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലതുല്‍ ബറാഅത്‌(മോചന രാത്രി) ലൈലതുസ്സ്വക്ക്‌ (എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ലൈലതുല്‍റഹ്‌മ (കാരുണ്യം വര്‍ഷിക്കുന്ന രാത്രി) എന്നിങ്ങിനെ പല പേരുകളിലും അറിയപ്പെടുന്ന ശഅ²്‌ബാന്‍ 15ന്റെ രാവിന്റെ മഹത്വവും പ്രാധാന്യവും വ്യക്തമാക്കുന്ന നിരവധി തിരുവചനങ്ങള്‍ കാണാം:
നബി(സ്വ) പറയുന്നു: “ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു അവന്റെ കരുണാവിശേഷം കൊണ്‌ട്‌ വെളിവാകയും അവന്റെ സൃഷ്ടികളില്‍ ബഹുദൈവവിശ്വാസികളും ശത്രുതാ മനോഭാവമുള്ളവരുമല്ലാത്ത എല്ലാവര്‍ക്കും പാപമോചനം നല്‍കുകയും ചെയ്യും”. മറ്റു ചില നിവേദനങ്ങളില്‍ ജ്യോത്സനും മാരണക്കാരനും മദ്യപാനിക്കും മാതാപിതാക്കളെ വെറുപ്പിക്കുന്നവനും വ്യഭിചാരിക്കും ഒഴികെ എന്നും വന്നിട്ടുണ്‌ട്‌.
ആഇശ(റ) പറയുന്നു: നബി(സ്വ) ഒരു രാത്രിയില്‍ എഴുന്നേറ്റു നിസ്‌കരിച്ചു. വളരെ ദീര്‍ഘമായ സുജൂദായിരുന്നു അവിടുന്ന്‌ ചെയ്‌തത്‌. നബി(സ്വ) വഫാത്തായിപ്പോയിരിക്കുമോ എന്നോര്‍ത്ത്‌ ഞാന്‍ അടുത്തുചെന്നു. അവിടുന്ന്‌ സുജൂദില്‍ നിന്ന്‌ തല ഉയര്‍ത്തുകയും നിസ്‌കാരം അവസാനിപ്പിക്കുകയും ചെയ്‌ത ശേഷം എന്നോട്‌ ചോദിച്ചു: ‘ആഇശാ! നബി നിന്നെ വഞ്ചിച്ചു എന്ന്‌ നീ വിചാരിച്ചുവോ’ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാണെ, ഞാനങ്ങനെ വിചാരിച്ചിട്ടില്ല. പക്ഷേ, അങ്ങയുടെ സുജൂദിന്റെ ദൈര്‍ഘ്യം കാരണം അവിടുന്ന്‌ വഫാത്തായിപ്പോയിരിക്കുമോ എന്ന്‌ ഞാന്‍ ഊഹിക്കുകയുണ്‌ടായി’.
അവിടുന്ന്‌ ചോദിച്ചു: ‘ഈ രാവ്‌ എത്ര മഹത്വമുള്ളതാണെന്ന്‌ നിനക്കറിയാമോ?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ തിരുദൂതര്‍ക്കും കൂടുതലായറിയാം’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഇത്‌ ശഅബാന്‍ പതിനഞ്ചാം രാവാണ്‌. നിശ്ചയം ഈ രാവില്‍ അല്ലാഹു അവന്റെ അടിമകളില്‍ കരുണാകടാക്ഷം കൊണ്‌ട്‌ പ്രത്യക്ഷപ്പെടുകയും അനന്തരം പാപമോചനത്തിനര്‍ഥിക്കുന്നവര്‍ക്ക്‌ മോചനം നല്‍കുകയും കരുണാര്‍ഥികള്‍ക്ക്‌ കരുണ ചെയ്യുകയും മനസില്‍ ശത്രുതവെച്ചു നടക്കുന്നവരെ അതേ നിലയില്‍ത്തന്നെ വിട്ടുകളയുകയും ചെയ്യും (ബൈഹഖ്വി).
ഇപ്രകാരമുള്ള ധാരാളം ഹദീസുകള്‍ക്കു പുറമെ വിശുദ്ധ ഖുര്‍ആനിലെ സൂറത്തു ദുഖാന്‍ സൂക്തങ്ങള്‍ വിശദീകരിച്ചുള്ള മുഫസ്സിറുകളുടെ വിശദീകരണങ്ങളും ഈ രാവിന്റെ മഹത്വവും പ്രാധാന്യവും എടുത്തു പറയുന്നതാണ്‌.
ബറാഅത്ത്‌ രാവില്‍ അഞ്ചു സവിശേഷതകള്‍ ഉണെ്‌ടന്നു കൂടി അവര്‍ രേഖപ്പെടുത്തുന്നു. (1)അടുത്ത വര്‌ഷം വരെയുള്ള ഭക്ഷണം, മരണം, രോഗം തുടങ്ങിയ കാര്യങ്ങള്‍ കണക്കാക്കുന്ന രാത്രി, (2)ഇബാദത്തെടുക്കാന്‍ വിശിഷ്ടമായ രാത്രി, (3)അനുഗ്രഹത്തിന്റെ രാത്രി, (4)പാപം പൊറുക്കുന്ന രാത്രി, (5)നബി(സ)ക്ക്‌ ശഫാഅത്ത്‌ നല്‌കപപ്പെട്ട രാത്രി. (തഫ്‌സീര്‍ കഷ്‌ശാഫ്‌, റാസി, ജമല്‍).
ആ രാത്രി പ്രാര്‌ത്‌ഥുനക്ക്‌ ഉത്തരം ലഭിക്കുന്ന രാത്രിയാണെന്ന്‌ ഇമാം ഷാഫി(റ)വും രേഖപ്പെടുത്തിയിട്ടുണ്ട്‌. അദ്ദേഹം പറയുന്നു, വെള്ളിയാഴ്‌ച രാവ്‌, വലിയ പെരുന്നാള്‍ രാവ്‌, ചെറിയ പെരുന്നാള്‍ രാവ്‌, റജബിലെ ആദ്യത്തെ രാവ്‌, ശഅബാന്‍ നടുവിലെ രാവ്‌ എന്നീ രാവുകളില്‍ പ്രാര്‌ത്‌ഥ്‌നക്ക്‌ ഉത്തരം ലഭിക്കും.
ബറാഅത്ത്‌ രാവില്‍ മഗ്‌ രിബിനു ശേഷം മൂന്നു യാസീന്‍ ഓതി ദുആ ചെയ്യുന്നപതിവ്‌ നാം കണ്ടുവരുന്നുണ്ട്‌. ഇക്കാര്യം  സലഫുസ്സ്വലിഹീങ്ങള്‍ രേഖപ്പെടുത്തിയതും അവര്‍ ചെയ്‌തു പോന്നതുമാണ്‌. ഇമാം ഗസ്സാലി(റ)തങ്ങളുടെ ഇഹ്‌യയുടെ വ്യാഖ്യാന ഗ്രന്‌ഥമായ ഇത്‌ഹാഫില്‍ ഇക്കാര്യം വിവരിച്ചിട്ടുണ്‌ട്‌. ഒന്നാമത്തെ യാസീന്‍ ആയുസ്സ്‌ നീളാനും രണ്‌ടാമത്തേത്‌ ഭക്ഷണത്തില്‍ ബറകത്ത്‌ ലഭിക്കുവാനും മൂന്നാമത്തേത്‌ അവസാനം നന്നാകുവാനും വേണ്‌ടിയാണ്‌ എന്ന്‌ പറഞ്ഞുകൊണ്‌ടാണ്‌ ഇത്‌ അദ്ധേഹം വിവരിച്ചിട്ടുള്ളത്‌. 
ഈ രാവിന്റെ പകലില്‍ വ്രതമനുഷ്‌ഠിക്കല്‌ സുന്നത്തും പുണ്യമുള്ളതുമാണ്‌. ശംസുദ്ദീന്‌ മുഹമ്മദുര്‌റംലീ (റ) തന്റെ ഫതാവയില്‌ പ്രസ്‌തുത വ്രതം സുന്നത്താണെന്ന്‌ വ്യക്തമാക്കിയിട്ടുണ്‌ട്‌. ശഅ്‌ബാന്‌ പകുതിയായാല്‌ ശഅബാന്‌ 15 ന്‌ നോമ്പനുഷ്‌ഠിക്കാന്‌ പ്രേരണ നല്‌കുന്ന ഇബ്‌നുമാജയുടെ ഹദീസിനെ കുറിച്ച്‌ ചോദിച്ചപ്പോള്‌ ആ ഹദീസിന്‌ അദ്ദേഹം അംഗീകാരം നല്‌കുകയും ചെയ്‌തിട്ടുണ്‌ട്‌. പ്രസ്‌തുത ദിനം വെളുത്തവാവിന്റെ ദിനം കൂടിയായതിനാല്‌ അന്ന്‌ നോമ്പ്‌ സുന്നത്തില്ലെന്ന്‌ പറയുന്നത്‌ തികഞ്ഞ അജ്ഞതയാണ്‌. (ഫതാവല്‌ അല്ലാമ ശംസുദ്ദീനിര്‌റംലി, ഫതാവല്‌കുബ്‌റയോടുകൂടെ2/79, ലത്വാഇഫുല്‌ മആരിഫ്‌ 1/160)
ചുരുക്കത്തില്‍ രാത്രി ഇബാദത്തുകള്‍ കൊണ്ടും പകല്‍ വ്രതമനുഷ്‌ഠിച്ചും ഭക്ത്യാദരവുകളോടെ നാം ആചരിക്കേണ്ട ഒരു ദിനമാണ്‌ ഇതെന്നു നമുക്ക്‌ മനസ്സിലാക്കാം.
അതു കൊണ്ട്‌ ഇത്തരം പുണ്ണ്യദിനങ്ങളെയും സന്ദര്‍ഭങ്ങളെയും അനാവശ്യവിവാദങ്ങളിലും തര്‍ക്കങ്ങളിലും കോര്‍ക്കാതെ നമ്മുടെ സച്ചരിതരായ മുന്‍ഗാമികളെ മാതൃകയാക്കി ഈ ദിനത്തെ ആദരിക്കുവാനും, ബഹുമാനിക്കാനും, സര്‍വ്വോപരി അതിന്റെ മഹത്വം ഉള്‌ക്കൊ ള്ളുവാനും, കഴിഞ്ഞ ജീവിതത്തില്‍ വന്ന അപാകതകള്‍ പരിഹരിക്കാനും, നമുക്ക്‌ ഈ രാവും പകലും ഉപയോഗപ്പെടുത്താം. സര്‍വ്വശക്തന്‍ അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍.

ഗള്‍ഫില്‍ ബറാഅത്ത്‌ രാവ്‌ ബുധനാഴ്‌ച; കേരളത്തില്‍ വ്യാഴാഴ്‌ച


ജി.സി.സി: ഗള്‍ഫു രാഷ്‌ട്രങ്ങളില്‍ പുണ്ണ്യ ബറാഅത്ത്‌ രാവ്‌ ജൂലൈ 4 ന്‌ ബുധനാഴ്‌ച അസ്‌തമിച്ച രാത്രിയും സുന്നത്തു നോമ്പെടുക്കേണ്ട ദിനം വ്യാഴാഴ്‌ച പകലുമായി നിശ്ചയിച്ചതായി സഊദി, ബഹ്‌റൈന്‍ യു.എ.ഇ, ഒമാന്‍, തുടങ്ങിയ ഗള്‍ഫ്‌ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അറിയിച്ചു
എന്നാല്‍ കേരളത്തില്‍ ശഅ്‌ബാന്‍ മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ റജബ്‌ 30 പൂര്‍ത്തീകരിച്ച്‌ ജൂണ്‍ 22 വെള്ളി ശഅ്‌ബാന്‍ ഒന്നായും ബറാഅത്ത്‌രാവ്‌ (ശഅ്‌ബാന്‍ 15)ജൂലൈ 5 ന്‌ വ്യാഴായ്‌ച്ച അസ്‌്‌തമിച്ച രാത്രി ആയും സമസ്‌ത നേതാക്കള്‍ നേരത്തെ അറിയിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ കേരളത്തില്‍ സുന്നത്ത്‌ നോമ്പെടുക്കേണ്‌ട ദിവസം വെള്ളിയാഴ്‌ചയുമായിരിക്കും. 

എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കൗണ്‍സില്‍ ക്യാമ്പ് 7ന് ബേവിഞ്ചയില്‍

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആറ് മാസ കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിന്ന് വേണ്ടി ജില്ലാ കൗണ്‍സില്‍ ക്യാമ്പ് ജൂലൈ 7ന് ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 3 മണി വരെ ന്യൂ ബേവിഞ്ച ഖുര്‍ആന്‍ സ്റ്റഡീ സെന്ററില്‍ വെച്ച് സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം തീരുമാനിച്ചു. പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി ഉല്‍ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡണ്ട് സത്താര്‍ പന്തലൂര്‍ വിഷയം അവതരിപ്പിക്കും. ക്യാമ്പില്‍ ജില്ലയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരെയും നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദി നിസാമി, ഹാരിസ്ദാരിമി ബെദിര, ഹാഷിംദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു.

Monday, July 2, 2012

സമസ്ത പൊതുപരീക്ഷ ഒന്നാംഘട്ടം പൂര്‍ത്തിയായി 2.23 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതി


ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളിലെ 9139 മദ്‌റസകളില്‍ 5,7,10,+2 ക്ലാസുകളില്‍ നടതത്തിയ പൊതുപരീക്ഷയുടെ ഒന്നാംഘട്ടം 2012 ജൂണ്‍ 30, ജൂലൈ 1 തിയ്യതികളില്‍ വിജയകരമായി പൂര്‍ത്തിയായി.
അഞ്ചാം തരത്തില്‍ 6513 സെന്ററുകളിലായി 116530 കുട്ടികളും, ഏഴാം തരത്തില്‍ 5702 സെന്ററുകളിലായി 85552 കുട്ടികളും, പത്താം തരത്തില്‍ 2485 സെന്ററുകളിലായി 19886 കുട്ടികളും, +2 ക്ലാസില്‍ 225 സെന്ററുകളിലായി 1036 കുട്ടികള്‍ ഉള്‍പ്പെടെ 2,23,004 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. 2012 ജൂലൈ 8ന് 5, 7 ക്ലാസുകളില്‍ ഖുര്‍ആന്‍ പരീക്ഷ നടക്കും. 123 ഡിവിഷനുകളാക്കി തിരിച്ച് ഒരു ചീഫ് സൂപ്രണ്ട്, 128 സൂപ്രണ്ടുമാരും, 8166 സൂപ്രവൈസര്‍മാരെയും നിയമിച്ചു നടത്തിയ പൊതുപരീക്ഷയുടെ സമ്പൂര്‍ണ്ണ വിജയത്തിന് സമര്‍പ്പണം ചെയ്ത സൂപ്രണ്ടുമാര്‍, സൂപ്രവൈസര്‍മാര്‍, ഓഫീസ് ഉദ്ദ്യോഗസ്ഥന്മാര്‍, മദ്‌റസാ മാനേജ്‌മെന്റ്, മറ്റുബന്ധപ്പെട്ട എല്ലാവര്‍ക്കും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് ഹൈദര്‍അലി ശിഹാബ് തങ്ങള്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭിനന്ദനവും, നന്ദിയും അറിയിച്ചു. 2012 ജൂലൈ 7 ശനിയാഴ്ച രാവിലെ 8.30ന് ചേളാരി സമസ്താലയത്തില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിക്കും.