Saturday, April 30, 2011

എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂര്‍ മേഖല സര്‍ഗ്ഗലയം ഇന്ന്

ത്രിക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂര്‍ മേഖല സര്‍ഗ്ഗലയം മെയ് ഒന്ന് ഞായറാഴ്ച വെള്ളാപ്പില്‍ തയ്യാറാക്കിയ ശഹീദെമില്ലത്ത് സി.എം. ഉസ്താദ് നഗറില്‍ നടക്കും. രാവിലെ 8.30ന് യു.പി.സി. അഹമ്മ ഹാജി പതാക ഉയര്‍ത്തും. 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം അബ്‌ദുല്‍ നാഫി അസ്അദിയുടെ അദ്ധ്യക്ഷതയില്‍ പി.കെ. താജുദ്ദീന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. എല്‍.കെ അബ്‌ദുള്‍ ഖാദിര്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തും. .പി. സലാഹുദ്ധീന്‍, എം.ടി.പി. അബ്‌ദുള്‍ സത്താര്‍, പി.എന്‍. അഷ്‌റഫ്, എം.ടി.പി സുലൈമാന്‍ ഹാജി, വി.വി. മൂസ, ഇബ്രാഹിം ഖലീല്‍, കെ.പി. ശബീബ് പ്രസംഗിക്കും. അഞ്ഞൂറില്‍ പരം കലാപ്രതിഭകളുടെ കലാസാഹിത്യ മത്സരവും ദഫ് മത്സരവും നടക്കും.
വൈകുന്നേരം ഏഴ് മണിക്ക് സമാപന സമ്മേളനം യു.പി.സി. അഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ .ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് റഷീദലി തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. സയ്യിദ് അന്‍‌‌വര്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. സമീര്‍ ഹൈതമി മുഖ്യ പ്രഭാഷണം നടത്തും. എം.ടി.പി കാസിം മാസ്റ്റര്‍, കെ.കെ. അമീര്‍, സിദ്ധീഖ് ഹാജി, റിയാസ് വെള്ളാപ്പ് എന്നിവര്‍ പ്രസംഗിക്കും.

മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി സനദ് ദാന സമ്മേളനം

തളങ്കര: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ ആദ്യ സനദ് സമ്മേളനം വെള്ളിയാഴ്ച രാത്രി മാലിക് ദീനാര്‍ പള്ളിയങ്കണത്തില്‍ നടന്നു. പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങില്‍ കാസര്‍കോട് സംയുക്ത ഖാസി ടി.കെ. എം. ബാവമുസ്‌ലിയാര്‍ സനദും, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

അറിവ് മനുഷ്യജീവന്റെ തുടിപ്പാണെന്നും അതു നേടാനും വര്‍ദ്ധിപ്പിക്കാനുമാണ് വിശ്വാസി തയ്യാറാവേണ്ടതെന്നും സംയുക്ത ഖാസി ബാവ മുസ്ലിയാര്‍ പത്താം വാര്‍ഷികത്തിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

ഭാഷാ- ദേശ വിത്യാസമില്ലാതെ എവിടെയും ഏത് ഭാഷയിലും ഇസ്ലാമിന്റെ മഹിത സന്ദേശം പ്രചരിപ്പിക്കുന്നതിനുതകുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളെയാണ് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വളര്‍ത്തിയെടുക്കുന്നതെന്ന് ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു. അറിവില്ലാത്തവന്റെ ജീവിതം പാഴായിപ്പോവുമെന്നും അറിവ് സമ്പാദിക്കാനും ഏറ്റവും കുറഞ്ഞത് അതു കേള്‍ക്കാനെങ്കിലും എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ പ്രസിഡന്റ് കെ. മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. മംഗലാപുരം- ചെമ്പരിക്ക ഖാസി ത്വാഖാ അഹമ്മദ് മൗലവി മുഖ്യാതിഥിയായിരുന്നു.

നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ഗള്‍ഫ് വ്യവസായിയും മലബാര്‍ ഇസ്ലാമിക് അക്കാദമി യു.എ.ഇ കമ്മിറ്റി ചെയര്‍മാനുമായ യഹ്‌യാ തളങ്ക, ഖത്തീബ് അബ്ദുസ്സലാം ദാരിമി കരുവരാക്കുണ്ട്, അക്കാദമി മാനേജര്‍ ടി.എ. കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, ജമാഅത്ത് കൗണ്‍സില്‍ ട്രഷറര്‍ കെ.എം. അബ്ദുല്‍ ഹമീദ് ഹാജി, സെക്രട്ടറിമാരായ ഹാഷിം കടവത്ത്, സുലൈമാന്‍ ഹാജി ബാങ്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി എന്‍.എം. കറമുള്ളാ ഹാജി സ്വാഗതവും പ്രിന്‍സിപ്പാല്‍ അബ്ദുല്‍ ജലീല് ഹുദവി നന്ദിയും പറഞ്ഞു.

Sunday, April 24, 2011

കുട്ടികളുടെ ജനനം മുതല്‍ വിദ്യാഭ്യാസം തുടങ്ങണം:ഡോ: മായിന്‍ കുട്ടി

ത്രിക്കരിപ്പൂര്‍: കുട്ടികളുടെ ജനനം മുതല്‍ വിദ്യാഭ്യാസം തുടങ്ങണമെന്നും അത് ഇംഗ്ലീഷ് മീഡിയത്തിലേയോ മറ്റോ വിദ്യാഭ്യാസമല്ലെന്നും ബാബ ആറ്റോമിക് റിസര്ച്ച് സെന്റര്‍ മുന്‍ ശാസ്‌ത്രജ്ഞനും സി.ജി. ഡയറക്ടിറുമായ ഡോ: മായിന്‍ കുട്ടി അഭിപ്രായപ്പെട്ടു. ത്രിക്കരിപ്പൂര്‍ ബസ് സ്റ്റാന്‍‌ഡ് പരിസരത്ത് ദാറുല്‍ ഹുദാ സില്‍‌വര്‍ ജൂബിലി പ്രചരണ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കരിയര്‍ എക്സ്പോകയില്‍ കരിയര്‍ ടോക് നടത്തുകയായിരുന്നു അദ്ദേഹം.
90 ശതമാനം രക്ഷിതാക്കളും കുട്ടികളെ മനസ്സിലാക്കിയിട്ടില്ല. ചെറിയ പ്രായത്തില്‍ നല്കുുന്ന അറിവ് കുട്ടികളില്‍ തങ്ങി നില്ക്കും . കുട്ടികളോട് നിഷേധ രീതിയില്‍ പെരുമാറുന്നത് ഭാവിയില്‍ ദോഷം ചെയ്യും. കുട്ടികളുടെ അഭിരുചിക്കനുസരിച്ചായിരിക്കണം ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കേണ്ടത്, അല്ലാതെ മാതാപിതാക്കളുടെ ഇഷ്‌ടത്തിന് കോഴ്സ് തെരഞ്ഞെടുത്താ‍ല്‍ കുട്ടികള്ക്ക ത് വിദ്യയില്ലാത്ത അഭ്യാസം മാത്രമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്‌തു. സിറാജുദ്ധീന്‍ ദാരിമി, സമീര്‍ ഐത്തമി. മുനീര്‍ ഹുദവി പ്രസംഗിച്ചു.

Saturday, April 23, 2011

സില്‍വര്‍ ജൂബിലി പ്രചാരണവും കരിയര്‍ എക്സ്പോയും ഇന്ന്

തൃക്കരിപ്പൂര്‍: ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്്ലാമിക്‌ യൂനിവേഴ്സിറ്റി സില്‍വര്‍ ജൂബിലി പ്രചാരണവും കരിയര്‍ എക്സ്പോയും നാളെ (ശനിയാഴ്ച) തൃക്കരിപ്പൂരില്‍ നടക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. രാവിലെ 10ന്‌ എസ്‌.എസ്‌.എല്‍.സി, പ്ളസ്‌ ടു കഴിഞ്ഞവര്‍ക്ക്‌ തുടര്‍പഠനത്തെ കുറിച്ചും തൊഴില്‍ സാധ്യതകള്‍ ഏറെയുള്ള കോഴ്സുകളെ കുറിച്ചും പരിചയപ്പെടുത്തുന്ന കരിയര്‍ എക്സ്പോ ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌ നടക്കും. പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഡോ. മായിന്‍കുട്ടി കരിയര്‍ ടോക്ക്‌ നടത്തും. വൈകീട്ട്‌ നടക്കുന്ന പ്രചാരണ സമ്മേളനം പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി ടി അബ്ദുല്‍ഖാദര്‍ അധ്യക്ഷതവഹിക്കും. എ പി അബ്ദുല്ലക്കുട്ടി എം.എല്‍.എ, ഡോ ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ഡോ. സുബൈര്‍ ഹുദവി, പ്രഫ.ഇഷാഖ്‌ നദ്‌വി, ചെര്‍ക്കളംഅബ്ദുല്ല, എം സി ഖമറുദ്ദീന്‍ സംസാരിക്കും. രാത്രി 9ന്‌ ദാറുല്‍ഹുദ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഉത്തരേന്ത്യന്‍ കലാവിരുന്നും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം എ മുഹമ്മദ്‌ അസ്ളം, ഉമര്‍ഹുദവി പുളപ്പാടം, സി ടി അബ്ദുല്‍ഖാദര്‍, സത്താര്‍ വടക്കുമ്പാട്‌ സംബന്ധിച്ചു.

Tuesday, April 19, 2011

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി: ഫീഡര്‍ കോണ്‍ഫറന്‍സ്‌ ഏപ്രില്‍ 22ന്‌ ദുബായില്‍

ദുബൈ : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ രാജ്യാന്തര തലത്തില്‍ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി ദുബൈ ഫീഡര്‍ കോണ്‍ഫറന്‍സ്‌ ഏപ്രില്‍ 22ന്‌ ദുബൈയിലെ ജംഇയ്യത്തുല്‍ ഇസ്‌ലാഹ്‌ ഓഡിറ്റോറിയത്തില്‍ നടക്കും.

ഏപ്രില്‍ 22 ന്‌ രാവിലെ ഒമ്പത്‌ മണിക്ക്‌ ഉദ്‌ഘാടന സെഷന്‍ ആരംഭിക്കും. തുടര്‍ന്ന്‌ അലവിക്കുട്ടി ഹുദവി മുണ്ടം പറമ്പ്‌, സിംസാറുല്‍ ഹഖ്‌ ഹുദവി മമ്പാട്‌ എന്നിവര്‍ നയിക്കുന്ന തബ്‌സിറ സെഷനില്‍ സമകാലിക സംഭവ വികാസങ്ങളെ ഖുര്‍ആനിക വെളിച്ചത്തില്‍ വിശകലനം നടത്തും. ജുമുഅ നമസ്‌കാരാനന്തരം നടക്കുന്ന തര്‍ബിയ സെഷന്‌ സ്ലൈഡ്‌ ഷോകളുടെയും ചിത്രീകരണങ്ങളുടെയും സഹായത്തോടെ ക്രിയാത്മകവും ഫലപ്രദവുമായ പാരന്റിങിന്റെ സാധുതയെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടക്കും.

അബ്‌ദുല്‍ ബാരി ഹുദവി കൂടല്ലൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ നടക്കുന്ന തൗഇയ സെഷനില്‍ പ്രവാസികള്‍ക്കുണ്ടായിരിക്കേണ്ട സാമൂഹികാവബോധത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യും.ആരോഗ്യ പരിപാലനം, ധനവിനിയോഗം തുടങ്ങിയ സുപ്രധാന മേഖലകളില്‍ പ്രവാസികള്‍ക്കിടയില്‍ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന ഗുരുതരമായ വീഴ്‌ചകളെയും അവയുടെ പരിഹാരമാര്‍ഗങ്ങളെയും പരാമര്‍ശിക്കും.


വൈകീട്ട്‌ ഏഴു മണിക്കാരംഭിക്കുന്ന പൊതു പരിപാടി സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കമാകും. പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്‌ മുഖ്യപ്രഭാഷണം നടത്തും. അബ്‌ദുസ്സലാം ബാഖവി, അബ്‌ദുല്‍ ജലീല്‍ ദാരിമി, അലി ബാവ ഫൈസി എന്നിവര്‍ സംബന്ധിക്കും.
റിപ്പോര്‍ട്ടര്‍. കെ.വി.വി. അബ്ദുള്ള വള്വക്കാട്

Monday, April 18, 2011

ഹൈദരലി തങ്ങളുടെ പ്രസ്താവന.

ഫിഖ്‌ഹ്‌ കോണ്‍ഫറന്‍സ്‌ 24ന്‌

കണ്ണൂര്‍ : മെയ്‌ 6,7,8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരില്‍ 24ന്‌ ഫിഖ്‌ഹ്‌ കോണ്‍ഫറന്‍സ്‌ നടക്കും.
രാവിലെ പത്തുമണിക്ക്‌ സമസ്‌ത ജന.സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രൊ.ചാന്‍സലറുമായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ ഹാശിം കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിക്കും.
ഷെയര്‍ മാര്‍ക്കറ്റിങ്‌, നെറ്റ്‌ മാര്‍ക്കറ്റിങ്‌, അവയവ- രക്‌ത ദാനം, ഹെയര്‍ ഫിക്‌സിംഗ്‌, ഹെയര്‍ കളറിംഗ്‌ എന്നീ വിഷയങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മുഖ്യപ്രഭാഷണം നടത്തും. പി.കെ.പി അബ്‌ദുസ്സലാം മുസ്‌ലിയാര്‍, വി. ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, കെ.പി. ജഅ്‌ഫര്‍ ഹുദവി കുളത്തൂര്‍, മാണിയൂര്‍ അഹ്‌മദ്‌ മുസ്‌ലിയാര്‍, എ.പി.മുസ്ഥഫ ഹുദവി അരൂര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍ എന്നിവര്‍ വിഷയമവതരിപ്പിക്കും.