Monday, April 30, 2012

വള്വക്കാട് മുസ്ളിം ജമാ അത്ത് മതപ്രഭാഷണ പരമ്പര ഇന്ന് മുതല്‍

ത്രിക്കരിപ്പൂര്‍: വള്വക്കാട് മുസ്ളിം ജമാ അത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില് ഇന്ന് (തിങ്കള്‍) മുതല് മെയ് രണ്ടു വരെ വള്വക്കാട് അന്‍വാറുല് ഇസ്ളാം മദ്രസ അങ്കണത്തില് നടക്കും.ഇന്ന്നാ വൈകു ന്നേരം  ഏഴുമണിക്ക് ബോവിക്കാനം ജുമാ മസ്ജിദ് ഖത്തീബ് ഇ പി ഹംസത്ത് സ അദിയും മെയ് ഒന്നിന് അബ്ദുല് ലത്തീഫ് ദാരിമി, മെയ് രണ്ടിന് ഖുര് ആന് സ്റ്റഡിസെന്റര് ഡയരക്ടര് റഹ്മത്തുള്ള ഖാസിമി മുത്തേടവും പ്രഭാഷണം നടത്തും.

Saturday, April 21, 2012

പിന്നോക്കാവസ്ഥ പരിഹരിക്കുകയെന്നത്‌ എം.ഐ.സിയുടെ ദൗത്യം : മുനവ്വറലി ശിഹാബ്‌ തങ്ങള്‍

മാഹിനാബാദ്‌ : ഒരു കാലത്ത്‌ വിജ്ഞാന രംഗത്ത്‌ അതിനിപുണരായിരുന്ന മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ ഊര്‍ജിത ശ്രമങ്ങള്‍ കൂടിയേ തീരൂവെന്ന്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ അഭിപ്രായപ്പെട്ടു. മലബാര്‍ ഇസ്‌ലാമിക്‌ കോംപ്ലക്‌സ്‌ 19-ാം വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം..സി പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള മഹത്തായ ദൗത്യത്തിലാണ്‌ ഏര്‍പ്പെട്ടിരിക്കുന്നത്‌. വിജ്ഞാനത്തില്‍ അധിഷ്‌ഠിതമായി വളരുകയെന്ന ഇസ്‌ലാമിന്‍റെ സന്ദേശമാണ്‌ അതുയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം..സി 19-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ സമ്മേളന സുവനീര്‍ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ വേദിയില്‍ വെച്ച്‌ മെട്രോ മുഹമ്മദ്‌ ഹാജിക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു. ഖാസി ത്വാഖാ അഹ്‌മദ്‌ മൗലവി അദ്ധ്യക്ഷം വഹിച്ചു. യു.എം അബ്‌ദുല്‍റഹ്‌മാന്‍ മൗലവി, കെഎസ്‌ അലി തങ്ങള്‍ കുമ്പോല്‍, ഖാസി ഇ.കെ മഹ്‌മൂദ്‌ മുസ്‌ലിയാര്‍, എം.എസ്‌ തങ്ങള്‍ മദനി, ചെര്‍ക്കള അഹ്‌മദ്‌ മുസ്‌ലിയാര്‍, കെ. മൊയ്‌തീന്‍ കുട്ടി ഹാജി, മുന്‍മന്ത്രി ചെര്‍ക്കളം അബ്‌ദുല്ല, പി.ബി അബ്‌ദുല്‍ റസാഖ്‌ എം.എല്‍., മുന്‍മന്ത്രി സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന്‌ എം.എല്‍., . ചന്ദ്രശേഖര്‍ എം.എല്‍., കെ.എം സൈനുദ്ദീന്‍ ഹാജി, സ്വാലിഹ്‌ മുസ്‌ലിയാര്‍, ഇബ്രാഹീം മുസ്‌ലിയാര്‍ കാഞ്ഞങ്ങാട്‌, ശംസുദ്ദീന്‍ ഫൈസി, പാദൂര്‍ കുഞ്ഞാമു ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, മുഹമ്മദ്‌ കുഞ്ഞി ഹാജി പാക്യാര, ടി.ഡി അഹ്‌മദ്‌ ഹാജി, ജലീല്‍ കടവത്ത്‌, റഷീദ്‌ ബെളിഞ്ചം, ടി.കെ ഉമര്‍ കുഞ്ഞി തെക്കില്‍, ശാഫി തൈര, മല്ലം സുലൈമാന്‍ ഹാജി, റഫീഖ്‌ അങ്കക്കളരി, ഇബ്രാഹീം മണ്യ, മിഅ്‌റാജ്‌ നൗശാദ്‌ കളനാട്‌, പി.വി അബ്‌ദുസ്സലാം ദാരിമി ആലംപാടി, ശാഫി കട്ടക്കാല്‍, അന്‍വര്‍ ഹുദവി മാവൂര്‍, എംപി മുഹമ്മദ്‌ ഫൈസി ചേരൂര്‍, ശാഫി ഹാജി ബേക്കല്‍, അഡ്വ. സി.എന്‍ ഇബ്രാഹീം, ചെറുകോട്‌ അബ്‌ദുല്ല കുഞ്ഞി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന്‌ നടന്ന ഖുര്‍ആന്‍ ക്ലാസ്സിന്‌ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്‌ടര്‍ റഹ്‌മത്തുള്ളാ ഖാസിമി മുത്തേടം നേതൃത്വം നല്‍കി. തുടര്‍ന്ന്‌ നടന്ന നടന്ന ദിക്‌റ്‌ ഹല്‍ഖഃ, സി.എം ഉസ്‌താദ്‌ അനുസ്‌മരണം, പ്രാര്‍ത്ഥനാ സദസ്സ്‌ കണ്ണൂര്‍ നാഇബ്‌ ഖാസി ഹാശിം കുഞ്ഞി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.പി.കെ തങ്ങള്‍ മാസ്‌തിക്കുണ്ട്‌ അധ്യക്ഷത വഹിച്ചു. നൗഫല്‍ ഹുദവി കൊടുവള്ളി അനുസ്‌മരണ പ്രഭാഷണം നടത്തി. ദിക്‌റ്‌ ഹല്‍ഖക്ക്‌ പ്രഗത്ഭ വാഗ്മിയും പണ്ഡിതനുമായ വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ കൊടുവള്ളി നേതൃത്വം നല്‍കി. പി. അബ്‌ദുല്‍ ബാരി ഫൈസി തളിപ്പറമ്പ്‌, ഉമ്പു തങ്ങള്‍ ആദൂര്‍, കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, അത്താഉല്ലാ തങ്ങള്‍ ഉദ്യാവര്‍, ഖാസി ഇ.കെ മഹ്‌മൂദ്‌ മുസ്‌ലിയാര്‍, അബൂബക്കര്‍ ആറ്റക്കോയ തങ്ങള്‍ ആദൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ സ്വാഗതം സംഘം ചെയര്‍മാന്‍ മൊയ്‌തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍ പതാക ഉയര്‍ത്തിയതോടു കൂടി സമ്മേളന പരിപാടിക്ക്‌ തുടക്ക കുറിച്ചു. ഖാസി ത്വാഖാ അഹ്‌മദ്‌ മൗലവി, യു.എം അബ്‌ദുര്‍റഹ്‌മാന്‍ മൗലവി, എം.എ ഖാസിം മുസ്‌ലിയാര്‍, കെ.കെ അബ്‌ദുല്ല ഹാജി ഖത്തര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, ചെര്‍ക്കള അഹ്‌മദ്‌ മുസ്‌ലിയാര്‍, എം.പി മുഹമ്മദ്‌ ഫൈസി, ടി.ഡി അബ്‌ദുര്‍റഹ്‌മാന്‍ ഹാജി, ടി.ഡി അഹ്‌മദ്‌ ഹാജി, ജലീല്‍ കടവത്ത്‌, സി.എച്ച്‌ അബുദല്ല കുഞ്ഞി ഹാജി ചെറുക്കോട്‌ ഹാജി, സി.എന്‍ ഇബ്‌റാഹിം, ശാഫി ഹാജി ബേക്കല്‍, ശംസുദ്ധീന്‍ ഫൈസി, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, നിസാര്‍ കല്ലട്ര, ഇബ്‌റാഹിം കുണിയ, മല്ലം സുലൈമാന്‍ ഹാജി, മജീദ്‌ ചെമ്പിരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. രാവലെ സുബ്‌ഹ്‌ നിസ്‌കാരാനന്തരം അബ്‌ദുല്‍ ഖാദിര്‍ ബാഖവി നദ്‌ലി മാണിമൂലയുടെ നേതൃത്വത്തില്‍ ഉദ്‌ബോധനം നടക്കും. എട്ട്‌ മണിക്ക്‌ നടക്കുന്ന ഫിഖ്‌ഹ്‌ സെമിനാര്‍ അബ്‌ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മീത്തബയലിന്‍റെ അധ്യക്ഷതയില്‍ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി പി.കെ.പി അബ്‌ദുസ്സലാം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. ഹെയര്‍ ഫിക്‌സിംഗ്‌, കളറിംഗ്‌ - ജാഫര്‍ ഹുദവി ഇന്ത്യനൂര്‍, ഷയര്‍ ബിസിനസ്സ്‌, നെറ്റ്‌ മാര്‍ക്കറ്റിംഗ്‌ - ജാഫര്‍ ഹുദവി കൊളത്തൂര്‍, ഇസ്‌ലാമിലെ ശിക്ഷാ നിയമങ്ങള്‍ - .പി മുസ്‌തഫാ ഹുദവി അരൂര്‍ തുടങ്ങിയവര്‍ വിഷയാതവരണം നടത്തും. ഉച്ചക്ക്‌ 1:30 ന്‌ നടക്കുന്ന പ്രവാസി സംഗമം കേരള ടൂറിസ്റ്റ്‌ വകുപ്പ്‌ മന്ത്രി എ.പി അനില്‍ കുമാര്‍ ഉത്‌ഘാടനം ചെയ്യും, പൊതുമരാമത്ത്‌ വകുപ്പു മന്ത്രി ഇബ്രാഹീം കുഞ്ഞി, ഖത്തര്‍ ശാഫി ഹാജി, അബ്‌ദുല്ല കുഞ്ഞി ഹാജി സ്‌പീഡ്‌ വേ, .പി ഉമര്‍ കാഞ്ഞങ്ങാട്‌ സംബന്ധിക്കും. വൈകുന്നേരം നടക്കുന്ന പൈത്യകം സാംസ്‌കാരികം. ചരിത്രം സെക്ഷന്‍ കെ. മൊയ്‌തീന്‍ കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയില്‍ സാമൂഹ്യ ക്ഷേമ വകുപ്പ്‌ മന്ത്രി എം.കെ മുനീര്‍ ഉദ്‌ഘാടനം ചെയ്യും പ്രൊഫസര്‍ ഒമാനൂര്‍ മുഹമ്മദ്‌ കെ.പി കുഞ്ഞി മൂസ പ്രൊഫസര്‍ എം.എ റഹ്‌മാന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച്‌ സംസാരിക്കും. കെ.എം ഷാജി എം.എല്‍.എ ശാഫി പറമ്പില്‍ എം.എല്‍., റഹ്‌മാന്‍ തായലങ്ങാടി, . അബ്‌ദുര്‍റഹിമാന്‍ സംബന്ധിക്കും. രാത്രി നടക്കുന്ന ആദര്‍ശം സംഘാടനം പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉത്‌ഘാടനം ചെയ്യും. എം.എ ഖാസിം മുസ്‌ലിയാര്‍ അദ്ധ്യക്ഷം വഹിക്കും. മുസ്ഥഫ അശ്‌റഫി കക്കുപ്പടി, പിണങ്ങോട്‌ അബൂബക്കര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച്‌ സംസാരിക്കും.

Thursday, April 19, 2012

വാഫി, വഫിയ്യ

വിമോചന യാത്രയ്ക്ക്‌ തൃക്കരിപ്പൂരില്‍ വ്യാഴാഴ്ച‌ സ്വീകരണം

എസ്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌ വിമോചന യാത്രയോടനുബന്ധിച്ച്‌ സമസ്‌ത കേരള സുന്നീ ബാലവേദി പ്രവര്‍ത്തകര്‍ തൃക്കരിപ്പൂര്‍ ടൌണില്‍ നടത്തിയ വിളംബര യാത്ര












തൃക്കരിപ്പൂര്‍‍: ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി എസ്‌ കെ എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ നയിക്കുന്ന വിമോചന യാത്രയ്ക്ക്‌ ഊഷ്മള സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേലനത്തില്‍ അറിയിച്ചു. ബുധനാഴ്ച മംഗലാപുരത്ത്‌ നി്ന്ന് ആരംഭിച്ച്‌ തിരുവനന്തപുരത്ത്‌ അവസാനിക്കുന്ന വിമോചന ജാഥയുടെ ജില്ലാ തല സമാപനമാണ് വ്യാഴാഴ്ച തൃക്കരിപ്പൂരില്‍ നടക്കുന്നത്‌. നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി കാലിക്കടവില്‍ നിന്നും സ്വീകരിച്ച്‌ തങ്കയം ജംഗ്ഷനില്‍ നിന്നും പണ്ഡിതരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ജാഥാ നായകനെ തുറന്ന വാഹനത്തില്‍ സ്വീകരണ വേദിയിലേക്ക്‌ ആനയിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ ടി കെ പൂക്കോയതങ്ങളുടെ അധ്യക്ഷതയില്‍ തൃക്കരിപ്പൂര്‍ റെയിഞ്ച്‌ ജം ഇയ്യത്തുല്‍ മുല്ലിമീന്‍ പ്രസിഡന്റ്‌ മാണിയൂര്‍ അഹമദ്‌ മൌലവി ഉദ്ഘാടനം നിര്‍വഹിക്കും. വിമോചന യാത്ര സ്പെഷ്യല്‍ സപ്ലിമെന്റ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എ ജി സി ബഷീര്‍ റഷീദ്‌ ഹാജിക്ക്‌ നല്‍കി പ്രകാശനം ചെയ്യും. തുടര്‍ന്ന്‌ സലാഹുദ്ദീന്‍ ഫൈസി വല്ലപുഴ, ഇസ്മയില്‍ സഖാഫി തൊട്ടുമുക്കം, ഹസ്സന്‍ സഖാഫി, നാസര്‍ ഫൈസി കൂടത്തായ്‌, ഓണം പള്ളി മുഹമ്മദ്‌ ഫൈസി എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച്‌ സംസാരിക്കും. കെ ടി അബ്ദുല്ല മൌലവി, കെ കെ ദാരിമി, ഉമര്‍ ബാഖവി, റസാക്ക്‌ ദാരിമി അറക്കല്‍, അബ്ദുല്ല ബാരി ബാഖവി, കെ സി ഉസ്താദ്‌, കെ ടി അബ്ദുള്ള ഫൈസി, ഡി സി സി ജനറല്‍ സെക്ര'രി അഡ്വ: കെ കെ രാജേന്ദ്രന്‍,സോഷ്യലിസ്റ്റ്‌ ജനത ജില്ലാ സെക്രട്ടറി ടി വി ബാലകൃഷ്ണന്‍, സി പി എം നേതാവ്‌ ടി വി കുഞ്ഞികൃഷ്ണന്‍ ആശംസാ പ്രസംഗം നടത്തും. പത്രസമ്മേളനത്തില്‍ ടി കെ സി ഖാദര്‍ ഹാജി, എം ടി പി ഇസ്മയില്‍, ബഷീര്‍ ഫൈസി, ഹാരിസ്‌ അഹ്സനി, ഇസ്മയില്‍ ചന്തേര, ടി എം മുജീബ്‌ റഹ്മാന്‍, സത്താര്‍ ചന്തേര, സി ഹംസ, എം എ നാസര്‍ സംബന്ധിച്ചു.

Wednesday, April 18, 2012

സമസ്‌ത ഒമ്പത്‌ മദ്‌റസകള്‍ക്ക്‌ കൂടി സമസ്‌ത അംഗീകാരം നല്‍കി

കോഴിക്കോട്‌ : കോഴിക്കോട്‌ സമസ്‌ത കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ ടി.കെ.എം.ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന മന്ത്രിസഭയില്‍ രാഷ്‌ട്രീയ ശക്തിയുടെ ആനുപാതികമായി അവകാശം ഉന്നയിച്ചതിന്‌ വര്‍ഗീയ നിറം നല്‍കി പ്രചരണം നടത്തുന്നതില്‍ നിന്ന്‌ ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന്‌ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ നിര്‍വ്വാഹക സമിതി യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉന്നത സ്ഥാനങ്ങളും കയ്യടക്കിയ ചില സമുദായക്കാര്‍ ന്യൂനപക്ഷത്തിന്‌ അര്‍ഹതപ്പെട്ടത്‌ ലഭിക്കുമ്പോള്‍ വര്‍ഗീയ നിറം ചാര്‍ത്താന്‍ നടത്തുന്ന നീക്കം കേരളത്തിന്റെ സംസ്‌ക്കാരിക പൈതൃകത്തെയാണ്‌ വെല്ലുവിളിക്കുന്നതെന്ന്‌ പ്രമേയം പറഞ്ഞു.
ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം നില്‍കുന്ന മതന്യൂനപക്ഷങ്ങളെയും അധസ്ഥിതരെയും ഉയര്‍ത്തിക്കൊണ്ടുവന്ന്‌ ഭാരതത്തിന്‍റെ മഹത്തായ ഭരണഘടനയോട്‌ നീതി പലുര്‍ത്തുകയാണ്‌ ഭൂരിപക്ഷ സമുദായവും ഭരണാധികാരികളും മാധ്യമങ്ങളും ചെയ്യേണ്ടത്‌.
മുസ്‌ലിം-ദളിത്‌-പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക്‌ ആശ്വാസമായ നിലപാടുകള്‍ സ്വീകരിച്ചു കേരളത്തിന്‍റെ സാമൂഹിക നീതിബോധത്തിന്‌ ആക്കം കൂട്ടിയ മുസ്‌ലിം ലീഗ്‌ പ്രസ്ഥാനത്തെ അഭിനന്ദിക്കുന്നതിന്‌ പകരം വിലയിടിച്ച്‌ കാണിക്കാന്‍ ചിലര്‍ നടത്തുന്ന നീക്കം യാദൃശ്ചികമല്ല.
ഇത്തരം അനഭലഷണീയ പ്രവണതകള്‍ക്കെതിരില്‍ മുഴുവന്‍ മതേതര വിശ്വാസികളെയും സമുദായത്തോടൊപ്പം അണിനിരത്തി രാഷ്ട്രത്തിന്റെ യശസുയര്‍ത്താന്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതൃത്വം നല്‍കുമെന്നും പ്രമേയത്തില്‍ പറഞ്ഞു.
അത്തൂര്‍ ബദ്‌രിയ്യ അറബിക്‌ സ്‌കൂള്‍ മദ്‌റസ, സിര്‍സി ഹയാത്തുല്‍ ഇസ്‌ലാം ഉറുദു മദ്‌റസ, ശെട്ടിബെട്ടു ദാറുസ്സലാം ബ്രാഞ്ച്‌ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ (കര്‍ണാടക), ചോമ്പാല നൂറുല്‍ ഹുദാ മദ്‌റസ (കോഴിക്കോട്‌), അരിമ്പ്ര ബദ്‌റുല്‍ ഹുദാ മദ്‌റസ (മലപ്പുറം), കൂര്‍ക്കമറ്റം ശംസുല്‍ഹുദാ മദ്‌റസ ആന്റ്‌ ദാറുസ്സലാം മസ്‌ജിദ്‌ (തൃശൂര്‍), കുറിയിടത്ത്‌കോണം നജ്‌മുല്‍ഹുദാ ബ്രാഞ്ച്‌ മദ്‌റസ, ചുള്ളിമാനൂര്‍ അല്‍റാശിദ്‌ മദ്‌റസ (തിരുവനന്തപുരം), തരീഫ്‌ മിസ്‌ബാഹുല്‍ അനാം മദ്‌റസ (ഒമാന്‍) എന്നീ 9 മദ്‌റസകള്‍ക്ക്‌ അംഗീകാരം നല്‍കി. ഇതോടെ സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9131 ആയി ഉയര്‍ന്നു.
പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍..എം.അബ്‌ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍, എം.സി മായിന്‍ ഹാജി, എം.എം.ഖാസിം മുസ്‌ലിയാര്‍, ഹാജി.കെ.മമ്മദ്‌ ഫൈസി, കൊട്ടപ്പുറം അബ്‌ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, ഉമര്‍ ഫൈസി മുക്കം, മൊയ്‌തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.

SKSSF പതാക കൈമാറി, വിമോചന യാത്രക്ക്‌ ഇന്ന്‌ (18) മംഗലാപുരത്ത്‌

കോഴിക്കോട് : SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിമോചന യാത്ര യുടെ പതാക പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ജാഥാ ക്യാപ്‌റ്റന്‍ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവിന്‌ കൈമാറി. മത രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പാണക്കാട്‌ നടന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങിലാണ്‌ വിമോചന യാത്രയുടെ പതാക കൈമാറ്റം നടന്നത്‌. ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി SKSSF നടത്തി വരുന്ന കാമ്പയിന്‍റെ ഭാഗമായാണ്‌ വിമോചന യാത്ര സംഘടിപ്പിക്കുന്നത്‌. ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ജാഥാ ഡയറക്‌ടര്‍ മുസ്‌തഫ മുണ്ടുപാറ, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, കാളാവ്‌ സൈദലവി മുസ്‌ലിയാര്‍, പുറങ്ങ്‌ അബ്‌ദുള്ള മൗലവി, പി. ഉബൈദുള്ള എം. എല്‍., ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി. കെ. കുഞ്ഞു, കെ. കെ എസ്‌ തങ്ങള്‍ വെട്ടിച്ചിറ, ജബ്ബാര്‍ ഹാജി എളമരം, നാസര്‍ ഫൈസി കൂടത്തായി, ജി. എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, പി. എം. റഫീഖ്‌ അഹ്‌മദ്‌, ഇബ്രാഹീം ഫൈസി പഴുന്നാന, ഖാസിം ഫൈസി പോത്തന്നൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അയ്യൂബ്‌ കൂളിമാട്‌, മസ്‌തഫ അഷ്‌റഫി കക്കുപടി, ആര്‍. വി. സലാം, കെ. എന്‍ എസ്‌ മൗലവി, അലി ഫൈസി പാവണ്ണ, ആഷിഖ്‌ കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, . .പി. എം. അഷ്‌റഫ്‌, റഫീഖ്‌ ഫൈസി തെങ്ങില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ സമസ്‌ത നേതാക്കളുടെ സാന്നിധ്യത്തില്‍ വിമോചന യാത്രാ അംഗങ്ങള്‍ പ്രത്യേകം യോഗം ചേര്‍ന്നു. സമസ്‌ത പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. പാണക്കാട്‌ മഖാം, മമ്പുറം മഖാം എന്നിവിടങ്ങളില്‍ സിയാറത്ത്‌ നടന്നു .
ഇന്ന്‌ (ബുധന്‍) വൈകീട്ട്‌ 4 മണിക്ക്‌ മംഗലാപുരം നെഹ്‌റു മൈതാനത്ത്‌ ഉദ്‌ഘാടന സമ്മേളനം നടക്കും.മംഗലാപുരം ഖാസി ത്വാഖാ അഹ്‌മദ്‌ മൗലവിയുടെ അധ്യക്ഷതയില്‍ സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ വിമോചന പ്രഖ്യാപനം നടത്തും. സമസ്‌ത കേന്ദ്ര മുശാവറ അംഗം ജബ്ബാര്‍ മുസ്‌ലിയാര്‍, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, മുസ്‌തഫ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, മുജീബ്‌ ഫൈസി പൂലോട്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. യാത്ര നാളെ (വ്യാഴം) രാവിലെ കാസര്‍ക്കോഡ്‌ ജില്ലയിലെ കുമ്പളയില്‍ നിന്ന്‌ തുടങ്ങി കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക്‌ ശേഷം തളിപ്പറമ്പില്‍ സമാപിക്കും.

മത-ഭൌതിക വിദ്യാഭ്യാസത്തിന്റെ പൊന്‍പ്രഭ എം.ഐ.സി

http://www.kasaragod.com/news_details.php?CAT=18&NEWSID=66811
ഉത്തര മലബാറിന്റെ തിരുനെഞ്ചില്‍ മത-ഭൌതിക വിദ്യാഭ്യാസത്തിന്റെ പൊന്‍പ്രഭ വാരി വിതറി കൊണ്ട് എം.ഐ.സി.എന്ന കലാലയം അതിവേഗം മുന്നോട്ട് പ്രയാണംനടത്തികൊണ്ടിരിക്കുന്നു.എം.ഐ.സി.യുടെ പത്തൊന്‍പതാം വാര്‍ഷികം ഈ മാസം 20 ,21 ,22 തിയ്യതികളില്‍ അതി വിപുലമായി കൊണ്ടാടുന്ന വേളയില്‍ ഈ വിദ്യാഭ്യാസ കൊട്ടാരങ്ങള്‍ ചന്ദ്രഗിരി പുഴയുടെ ഇളം തെന്നല്‍ വീശിയെത്തുന്ന മാഹിനബാദിലെ വിശാലമായ കുന്നിന്‍ മുകളില്‍ സ്ഥാപിച്ചു അത്ഭുതങ്ങള്‍ കാട്ടിയ രാജ ശില്പി നമ്മോടോപ്പമില്ലാത്തത് വളരെയധികം ദുഃഖം നമ്മിലുണ്ടാക്കുന്നു.

നീണ്ട പത്തു വര്‍ഷത്തെ ചിന്തകളും,ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളും കൊണ്ട് സമന്വയ വിദ്യാഭ്യാസ ലക്ഷ്യങ്ങളുമായി 1971.ഏപ്രില്‍ ഇരുപ്പത്തിയെട്ടിനു ഉത്ഘാടനം ചെയ്യപ്പെടുകയും,തുടര്‍ന്നു ഇരുപത് വര്‍ഷത്തോളം കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സംരക്ഷിക്കുകയും ചെയ്തിരുന്ന സആദിയ അറബി കോളേജില്‍ നിന്നും അതികഠിനമായ ഹൃദയ വേദനയോടെ പടി ഇറങ്ങേണ്ടി വന്ന ഒരു കര്‍മ്മയോഗിയുടെ കഥ ഉത്തര മലബാറിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ടു കഴിഞ്ഞു.

ഇരുപത് വര്‍ഷത്തെ പാരമ്പര്യത്തെ ഇടയ്ക്കു കയറിവന്ന അനര്‍ഹരായ ചിലര്‍ ചോദ്യം ചെയ്ത കഥ...വര്‍ഷങ്ങളോളം കൂടെ നടക്കുകയും,പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ചിലര്‍ പെട്ടെന്നൊരു നിമിഷത്തില്‍ തനിക്കെതിരെ വഞ്ചനാപരമായി രംഗത്ത് വന്നപ്പോള്‍ കണ്ണീരില്‍ കുതിര്‍ന്ന കണ്ണുകളുമായി സഅദിയായുടെ പടവുകള്‍ ഇറങ്ങിയ ത്യാഗി വര്യരായ സി.എം.ഉസ്താദ് തന്‍റെ ജീവിതത്തില്‍ നേരിട്ട .ചരിത്രത്തില്‍ തുല്യതയില്ലാത്ത കൊടും വഞ്ചനയുടെ ആ കഥ ഇന്നും അങ്ങിനെ തന്നെ ബാക്കി നില്‍ക്കുന്നു.

സഅദിയായില്‍ നിന്നും പുറത്തിറങ്ങിയതോടെ എല്ലാം കഴിഞ്ഞു എന്ന് കരുതി ദിവാ സ്വപ്നം കണ്ടു കൊണ്ടിരുന്നവരെ അമ്പരപ്പിച്ചു കൊണ്ട് ഈ തേരാളി ഒരു മിന്നല്‍ പിണര്‍ പോലെ ഉയര്‍ന്നു പൊങ്ങുന്ന കാഴ്ചയാണ് പിന്നീട് നാം ദര്‍ശിച്ചത്.സഅദിയായില്‍ നിന്നും പടിയിറങ്ങി വന്നതിനു ശേഷം ഒരു വര്‍ഷത്തോളം വിശ്രമത്തിലായിരുന്നുയെന്നു പറയാം.എന്നാല്‍ ഈ പണ്ഡിത തേജസ്സ് വിശ്രമത്തില്‍ ഇരിക്കേണ്ട ആളല്ലായെന്നു സൃഷ്ടി നാഥന്‍ മുമ്പേ തീരുമാനിച്ചതിനാല്‍ ആ നിയോഗം പോലെ 1992 ലെ ഒരു സായാഹ്നത്തില്‍ പ്രമുഖനായ തെക്കിലിലെ എ.എം.മൂസ ഹാജി അദ്ദേഹത്തിന്‍റെ പച്ച കളര്‍ അംബാസറ്റര്‍ കാറില്‍ ഈ തേജസ്സിന്റെ വീട്ടിനു മുമ്പില്‍ വന്നിറങ്ങി.ഉസ്താദ് അദ്ദേഹത്തെ സ്വീകരിച്ചു.അദ്ദേഹത്തിന്‍റെ വരവിന്‍റെ ഉദ്ദേശം ഉസ്താദിന് അറിയുമായിരുന്നില്ല.പല കാര്യങ്ങളും അവര്‍ സംസാരിച്ചു.ചിന്താ ശേഷിയും മത സ്നേഹവും,ദീര്‍ഘ വീക്ഷണങ്ങളും ഉണ്ടായിരുന്ന മൂസ ഹാജി തെക്കില്‍ മായിനടുക്കത്ത് പത്തേക്കര സ്ഥലം സ്വരൂപിച്ചു കൊണ്ട് അതിന്‍റെ രേഖകളുമായിട്ടാണ് കയറിവന്നത്.

എന്നാല്‍ സഅദിയായില്‍ നിന്നു നേരിട്ട കൊടും വഞ്ചന വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ കാലത്തിനു മുമ്പേ സഞ്ചരിച്ച സി.എം.ഉസ്താദ് ശ്രദ്ധിച്ചു.സമസ്ത ജില്ലാ മുശാവറ യോഗത്തില്‍ വെച്ചു വിഷയം ചര്‍ച്ച ചെയ്തു ശേഷം തീരുമാനം അറിയിക്കാമെന്ന് സി.എം.ഉസ്താദ് മൂസ ഹാജിയെ അറിയിച്ചു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ പ്രസിഡന്റ്‌ ആയിരുന്ന അദ്ദേഹം 28 -02 -1992 നു ജില്ലാ മുശാവറ യോഗം വിളിപ്പിച്ചു.യോഗത്തില്‍ വിഷയം അവതരിപ്പിച്ചു.എല്ലാവരും സ്ഥാപനം തുടങ്ങാമെന്ന് സമ്മതിച്ചു.അതോടെ സ്ഥാപനം പണിയാനും മലബാര്‍ ഇസ്ലാമിക് കോമ്പ്ലെക്സ് എന്ന് പേരിടാനും തീരുമാനിച്ചു.അതിനു ശേഷം വീണ്ടും ഒരു യോഗം വിളിച്ചു.ആ യോഗത്തില്‍ സംബന്ടിച്ച മൂസ ഹാജി സ്ഥലത്തിന്റെ രേഖകള്‍ കൈമാറി.1993 .മെയ്‌ നാലാം തിയ്യതി എം.ഐ.സി.പ്രവര്‍ത്തനം ആരംഭിച്ചു.03 .07 .1993 മാഹിനടുക്കമെന്ന സ്ഥലത്ത് ശിലാസ്ഥാപനം നടന്നു അതോടെ മാഹിനടുക്കം മാഹിനാബാദ് ആയി മാറി.ശിലാ സ്ഥാപന സമയത്ത് വലിയൊരു അനുഗ്രഹം പോലെ മഴ വര്‍ഷിച്ചു കൊണ്ടിരുന്നപ്പോള്‍ എ.എം.മുസ ഹാജി പുഞ്ചിരിച്ചു കൊണ്ടിരുന്നു.നാലാം ദിവസം 07 .07 .1993 നു എ.എം.മുസ ഹാജി എന്ന മഹാ മനുഷ്യന്‍ ഈ ലോകത്തോട് വിട പറഞ്ഞു.ഒരു മഹാ വിദ്യാഭ്യാസ കൊട്ടാരം സ്ഥാപിക്കാന്‍ കഴിവുള്ള മഹാ പണ്ഡിത തേജസ്സിനെ കാര്യങ്ങള്‍ ഏല്‍പ്പിച്ച സമാധാനത്തോടെ.ശിലാ സ്ഥാപനത്തിന് മുമ്പ് തന്നെ എം.ഐ.സി യുടെ കീഴില്‍ മലയാളം പ്രൈമറി സ്കൂള്‍ ആരംഭിച്ചിരുന്നു.ചട്ടന്‍ചാല്‍ മുസ്ലിം ജമാ-അത്തിന്‍റെ മദ്രസ്സ കെട്ടിടത്തിലായിരുന്നു അത്.ഒരേ സമയം പഠനവും,കെട്ടിട നിര്‍മ്മാണവും നടന്നുകൊണ്ടിരുന്നു.പിന്നീട ഇംഗ്ലീഷ് മിഡിയം സ്കൂള്‍ തുടങ്ങി.ശേഷം എത്തീം ഖാന ആരംഭിച്ചു.(24 -05 -1996 ) അതിനു ശേഷം 16 -04 -1999 നു മത വിദ്യാഭ്യാസവും,ഭൌതിക വിദ്യാഭ്യാസവും കോര്‍ത്തിണക്കി കൊണ്ടുള്ള കോര്‍ത്തിണക്കി കൊണ്ടുള്ള സമന്വയ വിദ്യാഭ്യാസം നടത്തുന്നതിനു വേണ്ടി ഉദുമയില്‍ ദാറുല്‍ ഇര്‍ഷാദ് സമന്വയ വിദ്യാലയം തുടങ്ങി.അതോടൊപ്പം പ്രാഥമിക മദ്രസ്സയും തുടങ്ങി.

24 -02 -2010 നു ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ് ആരംഭിച്ചു.ശേഷം പ്ലസ്‌ ടു ക്ലാസ്സുകളും തുടങ്ങി.മത രംഗത്തും,ഭൌതിക രംഗത്തും,മത-ഭൌതിക സമന്വയ വിദ്യാഭ്യാസ രംഗത്തും സ്ഥാപനങ്ങള്‍ ഒന്നിച്ചു മുന്നോട്ട് ഗമിച്ചു,മത രംഗത്തെ പ്രാഥമിക മദ്രസ്സ,ദര്സ്സു വിദ്യാഭ്യാസത്തില്‍ ഉന്നത ബിരുദമായ മൗലവി ഫാസില്‍ നല്‍കുന്ന മുത്വവ്വല്‍ കോളേജ്,അഫ്സലുല്‍ ഉലമ വനിതാ കോളേജ്,എന്നിവ തുടങ്ങിയവയൊക്കെ കേരളത്തിലെ ആധികാരിക പണ്ഡിത സഭയായ സമസ്തയുടെ അംഗീകാരം ഉള്ളതാണ്.എല്‍.കെ.ജി.തൊട്ടു എസ്.എസ്.എല്‍.സി.വരെയുള്ള ഇംഗ്ലീഷ് സ്കൂള്‍,പ്ലസ്‌ ടു ക്ലാസ്സുകളും,ഡിഗ്രീ കോഴ്സുകള്‍ അടങ്ങിയ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ് ഉള്‍പ്പെടെയുള്ള ഭൌതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്കെയുംകേരള ഗവര്‍മെന്റിന്റെയും,കണ്ണൂര്‍ യുണിവേഴ്സിറ്റിയുടെയും അന്ഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നു.മത-ഭാതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഇര്‍ഷാദ് അക്കാദമി ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യുണിവേഴ് സിറ്റിയുടെ അന്ഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നു.

വെറും പതിനാറു വര്ഷം കൊണ്ട് കാരിരുമ്പ് പോലും തോറ്റു പോകുന്നതും,വന്യ ജീവികള്‍ ഉള്‍പ്പെടെ സഞ്ചരിച്ചു കൊണ്ടിരുന്നതുമായ മായിനടുക്കമെന്ന കുന്നിന്‍ മുകളിലെ പാറപ്പുറത്ത് അത്ഭുതങ്ങളുടെ കൊട്ടാരങ്ങള്‍ നിര്‍മ്മിച്ച്‌,അതില്‍ മത-ഭൌതിക സമന്വയ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിവിധ തരം മാണിക്യങ്ങള്‍ നിറച്ചു വെച്ചു ഒരു മഹാ മനീഷി.മത -ഭൌതിക വിദ്യാഭ്യാസം നുകരാന്‍ വേണ്ടി അക്ഷരങ്ങള്‍ തേടി നടക്കുന്ന വിദ്യാര്‍ത്തികള്‍ക്ക് മുമ്പില്‍ ബികോം,ബി.ബി.എം,ബി.എ.ഇംഗ്ലീഷ്,ബി.എ.ട്രാവലിംഗ് ആന്‍ഡ്‌ ടുറിസം,ബി.എസ്.സി.കമ്പ്യൂട്ടര്‍ സയന്‍സ്,യെമ്കോം പി.ജി ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളുടെ വാതായനങ്ങള്‍ ഇവിടെ തുറന്നു വെച്ചിട്ടുണ്ട്. സമുദായത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രതിഫലം കാംക്ഷിക്കാതെ ഒരു പുരുഷായുസ്സ് മുഴുവന്‍ ഒരു മെഴുകുതിരി പോലെ ഉരുകി തീര്‍ത്ത്‌ സമൂഹത്തിനു മാര്‍ഗ്ഗ ദീപമായി മാറിയ ധീര തേരാളി തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമേ നാം കണ്ടിട്ടുള്ളു.അമ്പതു വര്‍ഷത്തോളം അദ്ദേഹം സ്വപ്നം കണ്ടിരുന്ന സമന്വയ വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്ന ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് സനദ് നല്‍കുന്ന ആ സുന്ദര മുഹൂര്‍ത്തം വളരെ അടുത്തെത്തിയ നേരത്താണ് ഉത്തര മലബാറിന്റെ സമന്വയ വിദ്യാഭ്യാസ പിതാവായിരുന്ന അദ്ദേഹം നമ്മെ ഏറെ ദുഖിപ്പിച്ചു കൊണ്ട് വേര്‍ പിരിഞ്ഞു പോയത്.

ഏറെ പ്രയാസങ്ങള്‍ അനുഭവിച്ച് ആദ്യമായി സ്ഥാപിച്ച സആദിയ, അതില്‍ പഠിപ്പിച്ചിരുന്ന സമന്വയ വിദ്യാഭ്യാസ സിലബസ് ഇടയ്ക്കു കയറി വന്നവര്‍ ഏക പക്ക്ഷീയമായി മാറ്റിയപ്പോഴും,ഒടുവില്‍ അവിടെ കൂടെ ഉണ്ടായിരുന്ന ചിലര്‍ കൊടും വഞ്ചന ചെയ്തപ്പോഴും,സആദിയ പിടിച്ചെടുത്തപ്പോഴും ,ഒടുവില്‍ കഠിനമായ മനോ വേദന അനുഭവിച്ച് കണ്ണുകള്‍ സജലങ്ങളായി അവിടെ നിന്നും പടിയിരങ്ങിയപ്പോഴും ഈ മഹാ മനീഷി അനുഭവിച്ച വേദന അദ്ദേഹം ആരോടും പറയാതെ എല്ലാം സ്വയം അനുഭവിച്ചു സ്വയം ഉരുകി തീര്‍ന്നു.എന്നിട്ടും ചില കുബുദ്ധികള്‍ ഈ മഹാ ത്യാഗിയെ വെറുതെ വിട്ടില്ല.സഅദിയായുടെ പിറവി ചരിത്രം തന്നെ തിരുത്തി വികലമാക്കി കുറിക്കുന്നതിന് വേണ്ടി ചില കൂലി എഴുത്തുകാരെ അക്കൂട്ടര്‍ ഏര്‍പ്പെടുത്തി.വാര്‍ഷിക സമ്മേളന സോവനീരില്‍ പോലും ഈ കര്‍മ്മ യോഗിയെ ഒഴിവാക്കി നോക്കി.

എന്നാല്‍ ഇത്തരം വാറോലകള്‍ കണ്ടാലൊന്നും തെറിച്ചു പോകുന്ന ബുദ്ധിയും,വിവേകവുമല്ല ഉത്തര മലബാറിലെ ജനങ്ങള്‍ക്കുള്ളത്.പണ്ടിത്യത്തിന്റെ നിറകുടമായിരുന്ന അദ്ദേഹം ഒരിക്കലും തുളുംബിയില്ല,കാരണം നിറകുടം തുളുംബില്ല.ശിഷ്യന്മാരെയും,ജനങ്ങളെയും ആവേശം കൊള്ളിക്കാന്‍ വേണ്ടി വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുകയും അല്‍പ്പനേരം കഴിഞ്ഞാല്‍ അതൊക്കയും വിഴുങ്ങിക്കളയുകയും ചെയ്യുന്ന നാടകങ്ങളല്ല ഉചിതം,അതിനു പകരം പ്രവര്‍ത്തികള്‍ക്കാണ്‌ തിരിച്ചറിവുള്ള നക്ഷത്രങ്ങളുടെ കൂട്ടുക്കാരന്‍ പതിനേഴു വര്ഷം കൊണ്ട് പടുത്തുയര്‍ത്തിയത് ഒരു മഹാ സ്ഥാപനമാണ്‌.ഉത്തര മലബാറിന്റെ നവോദ്ധാന-വിദ്യാഭ്യാസ നായകന്‍ സ്വന്തം ജീവിതം തന്നെ ജീവിച്ചു തീര്‍ത്തത് ഇവിടുത്തെ സമൂഹത്തിനു വേണ്ടിയാണ്.ഇതുപോലെയുള്ള ഒരു സ്ഥാപനം മംഗലാപുരത്തും സ്ഥാപിക്കാന്‍ വേണ്ടി ശ്രമം നടത്തി കൊണ്ടിരിക്കവെയാണ് ഈ താരകം നമ്മെ വിട്ടു പിരിഞ്ഞത്.സ്വന്തം ജീവിതം തന്നെ നമുക്ക് സന്ദേശമായി നല്‍കിയ ഈ മഹാ മനീഷി നമുക്ക് മാതൃകയാണ്.അദ്ദേഹത്തിന്‍റെ കൂടെ കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിരുന്ന യു.എം.അബ്ദുല്‍ റഹിമാന്‍ മൌലവി എം.ഐ.സിയുടെ സ്ഥാപക സമയത്ത് തന്നെ സെക്രട്ടറിയാണ്.അദ്ദേഹവും ഖാസി ത്വാഖ അഹമ്മദ്‌ മൌലവി അല്‍-കാസിമി,അല്‍-അസ്ഹരിയും ഈ സ്ഥാപനത്തെ മുന്നോട്ടു ചലിപ്പിക്കുന്നു രാപകല്‍ വ്യത്യാസമില്ലാതെ അവര്‍ ഇതിനു വേണ്ടി ഓടി നടക്കുന്നു.ഒപ്പം ഒരുപാട് ജീവനക്കാരും അഭ്യുദയ കാംക്ക്ഷികളും ഇതിന്റെ പ്രവര്‍ത്തനം മുന്നോട്ടു നയിക്കാന്‍ വേണ്ടി പ്രയത്നിക്കുന്നു.സി.എം.ഉസ്താതിന്റെ വേര്‍പാടോടെ ഈ സ്ഥാപനം പൂട്ടി പോകുമെന്ന് ദിവാ സ്വപ്നം കണ്ടു കൊണ്ടിരുന്നവര്‍ക്ക് മുമ്പില്‍ അത് പ്രയാണം തുടരുകയാണ് ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം കൂടി തുന്നി ചേര്‍ക്കുന്നതിനു വേണ്ടി.

എസ് കെ എസ് ബി വി സമ്മര്‍ ക്യാമ്പ് ഇന്ന്..



തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ റൈഞ്ച് സുന്നി ബാല വേദിയുടെ ആഭിമുഖ്യത്തിലുള്ള സമ്മര്‍ ക്യാമ്പ്‌ ഇന്ന്. റൈഞ്ച് പരിധിയിലെ 26 മദ്രസകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രധിനിധികളാണ് മുവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുക. മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ ക്യാമ്പ്‌ ഉത്ഘാടനം ചെയ്യും.

Sunday, April 15, 2012

ദാറുല്‍ ഹുദാ ഓഫ്‌ കാമ്പസ്‌ ആസാമില്‍ സ്ഥാപിക്കും : ഡോ. ബഹാഉദ്ദീന്‍ നദ്‌വി

ഗുവാഹത്തി : ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്‌ ആസാമിലെ ബോര്‍പെട്ട ജില്ലയില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ കാമ്പസ്‌ സ്ഥാപിക്കുമെന്ന്‌ വൈസ്‌ ചാന്‍സലര്‍ ഡോ ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പ്രസ്‌താവിച്ചു. ആസാമിലെ ബോര്‍പെട്ട ജില്ലയിലെ ബൈശ നഗരത്തില്‍ ദാറുല്‍ ഹുദാ പ്രതിനിധികള്‍ക്ക്‌ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈശ ഗ്രാമവാസികള്‍ ദാറുല്‍ ഹുദാ മോഡല്‍ വിദ്യാഭ്യാസം സസന്തോഷം സ്വീകരിക്കുകയും സ്ഥാപനത്തിന്‌ ഭൂമി വാഗ്‌ദാനം നല്‍കുകയും പൂര്‍ണ പിന്തുണ അറിയുക്കുകയും ചെയ്‌തു. സ്വീകരണ സമ്മേളനത്തില്‍ ആസാമിലെ മത രാഷ്‌ട്രീയ സാംസ്‌കാരിക വൈജ്ഞാനിക രംഗത്തെ വിവിധ വ്യക്തിത്വങ്ങള്‍ അടക്കം വന്‍ ജനാവലി പങ്കെടുത്തു.
സമ്മേളനത്തില്‍ മാല്‍ദിയ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പള്‍ അല്‍ ഹാജ്‌ അതാഉര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ്‌ ആസാം പ്രസിഡണ്ട്‌ മുഹമ്മദ്‌ ദിലേര്‍ഖാന്‍, ജില്ല പഞ്ചായത്ത്‌ മെമ്പര്‍ മതീഉര്‍റഹ്മാന്‍, കോട്ടണ്‍ കോളേജ്‌ പ്രൊഫസര്‍ ഡോ. ഫസലുര്‍ റഹ്മാന്‍, ആസാം ന്യൂനപക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട്‌ മുഹമ്മദ്‌ അബ്‌ദുര്‍റഹ്മാന്‍ അഹ്‍മദ്‌, മുസ്‌ലിംലീഗ്‌ സെക്രട്ടറി മുസമ്മില്‍ അഹമ്മദ്‌, എം.എസ്‌.എഫ്‌ സെക്രട്ടറി അഡ്വ. അന്‍വര്‍ റഹ്മാന്‍, ഹാഫിസ്‌ മുഖ്‌ലിസുര്‍റഹ്മാന്‍, മുഹമ്മദ്‌ അംറാന്‍ ഹുസൈന്‍, മുഹമ്മദ്‌ അകീഫ്‌ അലി, മുഹമ്മദ്‌ യൂനുസ്‌ അലി, മുഹമ്മദ്‌ റഫീഖ്‌ അലി തുടങ്ങി ആസാമിലെ വിവിധ ജനപ്രതിനിധികളും ദാറുല്‍ ഹുദാ സെക്രട്ടറി യു. ശാഫി ഹാജി, കുണ്ടൂര്‍ മര്‍കസ്‌ പ്രിന്‍സിപ്പള്‍ അബ്‌ദുല്‍ ഗഫൂര്‍ ഖാസിമി, ദാറുല്‍ ഹുദാ കമ്മിറ്റി മെംബര്‍മാരായ ഇബ്രാഹീം ഹാജി തയ്യിലക്കടവ്‌, അബ്‌ദുല്‍ നാസിര്‍ വെള്ളില, കെ.ടി. ജാബിര്‍ ഹുദവി തുടങ്ങിയവരും പങ്കെടുത്തു.

Thursday, April 12, 2012

മടക്കയാത്ര; സഖാഫി സമ്മേളനം ഇന്ന് (12) കാസര്‍കോട്ട്‌

കാസര്‍കോട്‌ : സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 30 വരെ മംഗലാപുരത്ത്‌ നിന്ന്‌ തിരുവനന്തപുരം വരെ നടത്തുന്ന SKSSF വിമോചന യാത്രയുടെ ഭാഗമായി SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി ഏപ്രില്‍ 12ന്‌ വ്യാഴാഴ്‌ച കാസര്‍കോട്‌ പുതിയ ബസ്സ്‌റ്റാന്റിന്‌ സമീപത്ത്‌ കാന്തപ്രയാണത്തിന്‌ അന്ത്യപ്രണാമം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സഖാഫി സമ്മേളനത്തില്‍ അടുത്ത കാലങ്ങളിലായി കാന്തപുരം ഗ്രൂപ്പ്‌ വിട്ട്‌ സമസ്‌തയിലേക്ക്‌ കടന്നുവന്ന നാല്‍പതോളം പണ്‌ഡിതന്‍മാരും നേതാക്കളും സംബന്ധിക്കും. പരിപാടിക്ക്‌ തുടക്കംക്കുറിച്ച്‌ രാവിലെ 9 മണിക്ക്‌ സ്വാഗതസംഘം ചെയര്‍മാന്‍ പാദൂര്‍ ഷെരീഫ്‌ പതാക ഉയര്‍ത്തും. വൈകുന്നേരം 4 മണിക്ക്‌ പൊതുസമ്മേളനം ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ ഖാസി ത്വാഖ അഹമ്മദ്‌ മുസ്ലിയാര്‍ അല്‍അസ്‌ഹരി ഉദ്‌ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറയും. സമസ്‌തജില്ലാജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി, സമസ്‌ത ദക്ഷിണകന്നഡ ജില്ലാപ്രസിഡണ്ട്‌ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ സുന്നീയുവജനസംഘം ജില്ലാപ്രസിഡണ്ട്‌ എം.എ.ഖാസിം മുസ്ലിയാര്‍, ട്രഷറര്‍ മെട്രോ മുഹമ്മദ്‌ ഹാജി, സയ്യിദ്‌ എം.എസ്‌.തങ്ങള്‍, കെ.കെ.അബ്‌ദുല്ല ഹാജി ഖത്തര്‍, സമസ്‌തയിലേക്ക്‌ കടന്നുവന്ന ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഇസ്‌മായില്‍ സഖാഫി തോട്ടുമുക്കം, സി.എം.കുട്ടി സഖാഫി വെള്ളേരി, എം.എ.ജലീല്‍ സഖാഫി പുല്ലാര, അയൂബ്‌ സഖാഫി പള്ളിപ്പുറം, മുഹമ്മദ്‌ സഖാഫി മലയമ്മ, അബ്‌ദുല്‍ സലാം സഖാഫി പറപ്പൂര്‍, അബ്‌ദുള്‍ ഖാദര്‍ സഖാഫി നൂഞേരി, മുഹമ്മദ്‌ സഖാഫി നൂഞേരി, സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി, അബ്‌ദുല്‍ അസീസ്‌ സഖാഫി, അബ്‌ദുല്‍ നാസര്‍ സഅദി പാതിരമണ്ണ, യൂസഫ്‌ സഖാഫി, യക്കൂബ്‌ സഖാഫി, അലി സഖാഫി പള്ളിപ്പുറം, പ്രൊ.ഒമാനൂര്‍ മുഹമ്മദ്‌, ജുനൈദ്‌ സഅദി, റഷീദ്‌ സഅദി പയ്യന്നൂര്‍, ഷമീര്‍ സഖാഫി, അബൂബക്കര്‍ സഖാഫി പള്ളിശ്ശേരി, അബ്‌ദുല്‍ നാസര്‍ സഖാഫി വയനാട്‌, അഷ്‌റഫ്‌ സഖാഫി വെണ്ണക്കോട്‌, നൗഷാദ്‌ സഖാഫി ആലപ്പുഴ, ഇ.കെ.കബീര്‍ സഖാഫി അഴീക്കോട്‌, മൊയ്‌തീന്‍കുട്ടി സഖാഫി, കെ.ടി.മുഹമ്മദ്‌ സഖാഫി, ഫരീദ്‌ സഖാഫി കക്കാട്‌, ഫക്രൂദ്ദീന്‍ സഖാഫി, ഇബ്രാഹിം സഅദി, ലത്തീഫ്‌ സഅദി മലപ്പുറം, എ.പി.മുഹമ്മദ്‌ ഹാജി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.

Monday, April 9, 2012

ചിന്തയുടെ തിരിനാളം കൊളുത്തിയ ചാരിതാര്‍ഥ്യത്തോടെ റാഷിദ് മടങ്ങി

ചിന്തയുടെ തിരിനാളം കൊളുത്തിയ ചാരിതാര്‍ഥ്യത്തോടെ റാഷിദ് മടങ്ങി
(മാധ്യമം)

ജിദ്ദ: ജീവിതത്തില്‍ അഴിച്ചുപണി ആവശ്യമാണെന്ന ബോധം പ്രവാസി സമൂഹത്തിനിടയില്‍ സന്നിവേശിപ്പിക്കാന്‍ സാധിച്ചതില്‍ തനിക്ക് ചാരിതാര്‍ഥ്യമുണ്ടെന്ന് ‘സൈന്‍’ എക്സികൂട്ടിവ് ഡയറക്ടറും പ്രഭാഷകനുമായ റാഷിദ് ഗസ്സാലി.13ദിവസത്തിനിടയില്‍ 22പരിപാടികളില്‍ പങ്കെടുത്ത് നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് തികഞ്ഞ ആത്മസംതൃപ്തിയോടെ ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തി, കുടുംബം, സമൂഹം, സംഘടനകള്‍ തുടങ്ങി എല്ലാ തലങ്ങളിലും അഴിച്ചുപണി അനിവാര്യമായി വന്നിരിക്കയാണെന്ന് റാഷിദ് അഭിപ്രായപ്പെടുന്നു. അത്തരമൊരു ചിന്തക്കയിലേക്ക് അവരെ നയിക്കാന്‍ സാധിച്ചുവെന്നതാണ് ആഹ്ളാദം പകരുന്നത്. ഇതിന് മുമ്പ് നാട്ടിലടക്കം ആറ് രാഷ്ട്രങ്ങളില്‍ നിരവധി പരിപാടികള്‍ നടത്തിയിരുന്നുവെങ്കിലും ജിദ്ദയിലേത് ഹൃദയസ്പൃക്കായ അനുഭവമായിരുന്നു. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലെ വിവിധ സമൂഹങ്ങളുമായി സംവദിക്കാന്‍ സാധിച്ചത് അവിസ്മരണീയമാണ്.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മാനവ വിഭവ ശേഷി പരിശീലന സംരംഭമായ ‘സൈനി’ന്‍െറ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തോടെയാണ് മടങ്ങുന്നത്. അറിവ് പകരുന്നതോടൊപ്പം അത് ജീവിതത്തില്‍ കാത്തുസൂക്ഷിക്കാനുള്ള പരിശീലനവും നല്‍കുന്നതാണ് ‘സൈനി’ന്‍െറ രീതിയത്രെ.
മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികളുമായി താരതമ്യം ചെയ്യുമ്പോള്‍ ജിദ്ദയിലെ പ്രവാസി കുട്ടികള്‍ ഏറെ മുന്നിലാണെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് റാഷിദ് പറഞ്ഞു. അറിവ് ഉണ്ടാവുക എന്നതല്ല പ്രധാനം ആ അറിവിന്‍െറ പ്രകടനമാണ് ഇന്നത്തെ അളവുകോല്‍. ഇതിന് കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടായേ തീരു. 70 മണിക്കൂര്‍ ഉപയോഗപ്പെടുത്തി ഒന്നര വര്‍ഷത്തെ ഒരു പരിപാടി ഇതിന് വേണ്ടി സൈന്‍ ആവിഷ്കരിച്ചതായി അദ്ദേഹം പറഞ്ഞു.
2011ല്‍ ഫാറൂഖ് കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം. അതേ വര്‍ഷം കോളജ് യൂനിയന്‍ ചെയര്‍മാന്‍. വിദ്യാര്‍ഥികള്‍ക്കുള്ള പാര്‍ലമെന്‍റിലും മലേഷ്യയില്‍ നടന്ന അന്താരാഷ്ട്ര യുവജന സമ്മേളനത്തിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചു.
പ്രസംഗ വേദിയിലെ അല്‍ഭുത ബാലന്‍ എന്ന ‘മാധ്യമ’ത്തിന്‍െറ വിശേഷണം സാര്‍ഥകമായപ്പോഴാണ് റാഷിദ് ഗസ്സാലി എന്ന പ്രഭാഷകന്‍െറ രംഗപ്രവേശം. കമലാ സുറയ്യ ഇസ്ലാം മതം സ്വീകരിക്കുമ്പോള്‍ തനിക്ക് വയസ് പത്ത്. മറ്റൊന്നും ആലോചിച്ചില്ല. ബാല്യത്തിന്‍െറ ആവേശത്തില്‍ ജുമുഅക്ക് ശേഷം അതിനെ കുറിച്ച് പ്രസംഗിച്ചു. അന്ന് ‘മാധ്യമം’ എഴുതിയ കുറി്പ്പ് തനിക്ക് പ്രചോദനമായി. ഇപ്പോള്‍ പ്രഭാഷണ കലയുടെ പുതിയ ചക്രവാളങ്ങള്‍ താണ്ടുകയാണ് ഈ 25കാരന്‍. പ്രസംഗം കേട്ടവര്‍ ആദ്യം ചിരിക്കും; പിന്നെ ചിന്തിക്കും, അവസാനം കരയും. ആ കലയുടെ അപാര സാധ്യതകള്‍ വിനിയോഗിച്ചാണ് ജിദ്ദയിലെ പ്രവാസികളെ വന്നു കണ്ടു, കീഴടക്കി തിരിച്ചുപോകുന്നത്.

SKSSF വിമോചനയാത്ര; തൃക്കരിപ്പൂര്‍ മണ്ഡലം സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു

തൃക്കരിപ്പൂര്‍ : ആത്മീയത ; ചൂഷണത്തിനെതിരെ ജിഹാദ്‌' എന്ന പ്രമേയവുമായി SKSSF സ്റ്റേറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്തുനിന്ന്‌ തിരുവനന്തപുരം വരെ നടക്കുന്ന വിമോചനയാത്ര വിജയിപ്പിക്കുന്നതിനും പരിപാടി ചരിത്രസംഭവമാക്കുന്നതിനും SKSSF തൃക്കരിപ്പൂര്‍ മണ്ഡലം സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
(മുഖ്യ രക്ഷാധികാരി) മണിയൂര്‍ അഹമദ് മൗലവി, ടി.കെ പൂക്കോയ തങ്ങള്‍ (ചെയര്‍മാന്‍). പി.സി മുസ്തഫ ഹാജി, റഷീദ് ഹാജി ആയിറ്റി (വൈസ് ചെയര്‍മാന്‍). ഹാരിസ് അല്‍ ഹസനി (ജനറല്‍ കണ്‍വീനര്‍), സമീര്‍ മൗലവി പെരുംപട്ട (കണ്‍വീനര്‍). നാഫി മൗലവി, സി.ടി അബ്ദുല്‍ ഖാദിര്‍ ഹാജി (ചെയര്‍മാന്‍ ഫിനാന്‍സ്). സലാം ഹാജി (കണ്‍വീനര്‍). ഇസ്മില്‍ ചന്ദേര (ചെയര്‍മാന്‍ സ്റ്റേജ്) ഹിബതുള്ള (കണ്‍വീനര്‍ സ്റ്റേജ്). പി.കെ താജുദ്ദീന്‍ ദാരിമി (ചെയര്‍മാന്‍ പ്രചാരണം), ബഷീര്‍ ഫൈസി (കണ്‍വീനര്‍ പ്രചാരണം)