Tuesday, May 29, 2012

മലബാര്‍ ഇസ്ലാമിക്‌ കംപ്ലെക്സ്, ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ് , അഡ്മിഷന്‍


ഉലമാക്കളാല്‍ കെട്ടിപ്പെടുത്ത പ്രസ്ഥാനം സമസ്ത : ദുബൈ കാസര്‍ഗോഡ്‌ ജില്ലാ SKSSF കൗണ്‍സില്‍ മീറ്റ്‌

ദുബൈ : കേരളത്തിലെ നിഷ്കളങ്കരായ ഉലമാക്കള്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ മഹിതമായ പ്രസ്ഥാനമാണ് സമസ്ത. അതിനു ശക്തി പകരല്‍ കേരള മുസ്ലിങ്ങളുടെ ബാധ്യതയാണെന്ന് SYS സംസ്ഥാന സെക്രടറി അഹമദ് തേര്‍ളായി. ദുബൈ കാസര്‍ഗോഡ്‌ ജില്ലാ SKSSF കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഷാഫി ഹാജി ഉദുമ (പ്രസിഡന്‍റ്), എം.ബി.അബ്ദുള്‍കാദര്‍ (ജനറല്‍ സെക്രട്ടറി), അശ്ഫാക് മഞ്ചേശ്വരം (ട്രഷറര്‍), അബ്ദുള്ള വള്‍വക്കാട് (ഓര്‍ഗ.സെക്രട്ടറി), ത്വാഹിര്‍ മുഗു,യാക്കൂബ് മൗലവി, സിദ്ധീഖ് ഫൈസി, ഇല്യാസ് കട്ടക്കാല്‍, ഇബ്രാഹിം പൈക (വൈ.പ്രസിടന്‍റുമാര്‍), മുഹമ്മദ്‌ സാബിര്‍ മെട്ടമ്മല്‍, നൌഷാദ് കളനാട്, മുനീര്‍ ബന്താട്, ഹസ്സൈനാര്‍ പരപ്പ, സിദ്ദിക് കനിയടുക്കം (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വിംഗുകളുടെ പ്രതിനിധികളായി മന്‍സൂര്‍ ചെമ്പരിക്ക, ജലീല്‍ പാറ, സിദ്ദിക് ചേര്‍ക്കള, കലീല്‍ മഞ്ചേശ്വരം (ട്രെന്‍റ്), അബ്ദുല്‍ കാദര്‍ അസ്-അദി, കബീര്‍ അസ്-അദി, മുഹമ്മദലി തൃക്കരിപുര്‍ (ഇബാദ്), സഈദ്‌ കുമ്പള ,ശരീഫ് ചന്ദേര, ബഷീര്‍ കളനാട്, അര്‍ഫാന്‍ ബായാര്‍ (സര്‍ഗലയം) എന്നിവരെ തെരഞ്ഞെടുത്തു. ഖലീലു റഹ്മാന്‍ കാഷിഫി ഉദ്ഘാടനം ചെയ്തു. ദുബൈ SKSSF സ്റ്റേറ്റ് പ്രസിഡന്‍റ് അബ്ദുല്‍ ഹകീം ഫൈസി, ജനറല്‍ സെക്രട്ടറി ശറഫുദ്ധീന്‍ പൊന്നാനി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷാഫി ഹാജി ഉദുമ അദ്ധ്യക്ഷത വഹിച്ചു. ഹസ്സൈനാര്‍ തോട്ടുംബാഗം,മുനീര്‍ ചെര്‍ക്കള,അസീസ്‌ മൗലവി ആശംസാ പ്രസംഗം നടത്തി. അശ്ഫാക് സ്വാഗതവും അബ്ദുള്ള വള്‍വക്കാട് നന്ദിയും പറഞ്ഞു.

Tuesday, May 22, 2012

ദുബായ് - കാസര്ഗോഡ് ജില്ല എസ്. കെ. എസ്.എസ്. എഫ് വാര്‍ഷിക ജനറല്‍ ബോഡി യോഗം


ദുബായ് - കാസര്ഗോഡ്  ജില്ല   എസ്.കെ.എസ്.എസ്.എഫ്  വാര്‍ഷിക ജനറല്‍ ബോഡി യോഗം  25/5/2012, വെള്ളിയാഴ്ച 
ജുമുഅ നമസ്കരാനന്തരം ദേര സുന്നി സെന്റെറില്‍  വെച്ച് നടക്കുന്നതാണ്.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന യോഗത്തില്‍, സയ്യിദ് ഹകീം  തങ്ങള്‍, ഹകീം  ഫൈസി, അഡ്വ. ശറഫുദ്ധീന്‍, ഖലീല് റഹ്മാന്‍  കാഷിഫി, ഫൈസല്‍ റഹ്മാനി ബായാര്‍, റഷീദ് ഹാജി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നതാണ് 

Monday, May 21, 2012

ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക ത്രൈമാസ കാമ്പയിന്‍ സമാപനം 24 ന്, അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍ പങ്കെടുക്കും

റിയാദ്‌ : റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ നടത്തുന്ന ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക ത്രൈമാസ കാമ്പയിന്‍ സമാപനം മെയ്‌ ഇരുപത്തിനാലിന്‌ വ്യാഴം രാത്രി 8.00 ന്‌ മലസ്‌ ഖസറു ദ്ദഹബി ഓഡിറേറാറിയത്തില്‍ നടക്കും. അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍, മുസ്‌തഫ മാസ്‌ററര്‍ മുണ്ടുപാറ, അന്‍വര്‍ അബ്‌ദുളള ഫള്‌ഫരി, ശിഹാബ്‌ കൊട്ടുകാട്‌, മുസ്‌തഫ ബാഖവി, ളിയാഉദ്ദീന്‍ ഫൈസി, കുന്നമ്മല്‍ കോയ, സി എം കുഞ്ഞി തുടങ്ങി മത സാംസ്‌ക്കാരിക രംഗത്തെ പ്രമുഖ വെക്‌തികള്‍ പങ്കെടുക്കും. ഹമീദ്‌ മാസ്‌ററര്‍ ആദൃശ്ശേരിയും സംഘവും നയിക്കുന്ന ഇശല്‍ സംഗമം കാമ്പയിന്‍റെ ഭാഗമായി നടന്ന നേളേജ്‌ ടെസ്‌ററ്‌, വിദ്യാര്‍ത്ഥി ഫെസ്‌ററ്‌, പ്രബന്ധ മത്സരം, എന്നിവയിലെ വിജയികള്‍ക്കുളള സമ്മാനദാനം, സര്‍ട്ടിഫിക്കററ്‌ വിതരണം എന്നിവ നടക്കും.

Saturday, May 19, 2012

അത്തൂട്ടി പള്ളിപ്രശ്‌നം കോടതി വിധി നടപ്പിലാക്കണം : SKSSF


തൃക്കരിപ്പൂര്‍: വര്‍ഷങ്ങളോളം സമസ്‌ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ കീഴിലായിരുന്ന അത്തൂട്ടി ജമാഅത്ത്‌ പള്ളിയും മദ്രസ്സയും കായികബലത്തില്‍ കൂടി കാന്തപുരം വിഭാഗം കൈയടക്കുകയും വര്‍ഷങ്ങളോളം നീണ്ട നിയമയുദ്ധത്തിന്‍ ഒടുവില്‍ പ്രസ്‌തുത പള്ളിയും മദ്രസ്സയും സമസ്‌തക്ക്‌ വിട്ട്‌ കിട്ടാന്‍ കോടതി വിധി ഉണ്ടായിട്ടും അത്‌ പ്രാവര്‍ത്തികമാക്കാന്‍ ജമാഅത്ത്‌ കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ തയ്യാറായപ്പോള്‍ പ്രവര്‍ത്തകരെ അക്രമിച്ചും കുത്തിപരിക്കേല്‍പ്പിച്ചും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനുളള വിഘടിതരുടെ ശ്രമം അപലപനീയമാണെന്നും ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ വേണ്ട വിധത്തില്‍ പ്രതികരിക്കേണ്ടി വരുമെന്നും SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ പ്രസ്‌താവിച്ചു. ഇത്‌ സംബന്ധമായി ഉണ്ടായ കോടതിവിധി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥര്‍ തയ്യാറാകണം. അല്ലാത്തപക്ഷം പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കേണ്ടി വരും. തൃക്കരിപ്പൂര്‍ മണ്‌ഡലം സുന്നീയുവജനസംഘം ആക്‌ടിംഗ്‌ പ്രസിഡണ്ട്‌ മുഹമ്മദലി, ചീമേനി ക്ലസ്റ്റര്‍ SKSSF സെക്രട്ടറി ഷക്കീര്‍ എന്നിവര്‍ കുത്തേറ്റ്‌ ആശുപത്രിയില്‍ കഴിയുകയാണ്‌. ഇവരെ അക്രമിച്ചവര്‍ക്കെതിരെ നരഹത്യയ്‌ക്ക്‌ കേസെടുക്കണമെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു

Thursday, May 17, 2012

വള്‍വക്കാട് കമ്പ്യൂട്ടര്‍, സയന്‍സ്‌ ലാബുകള്‍ ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂര്‍: കേന്ദ്ര സര്‍ക്കാറിണ്റ്റെ മദ്രസാ നവീകരണ പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂര്‍  വള്‍വക്കാട് അന്‍ വാറുല്‍ ഇസ്ളാം മദ്രസയില്‍ സയന്‍സ്‌, കമ്പ്യൂട്ടര്‍ ലാബുകളും ലൈബ്രറി ഹാളും സജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഖുര്‍ ആന്‍ സ്റ്റഡി സെണ്റ്റര്‍ ഡയരക്ടര്‍ റഹ്മത്തുല്ലാ ഖാസിമി മുത്തേടം നിര്‍വ്വഹിച്ചു. ജമാ അത്ത്‌ പ്രസിഡണ്റ്റ്‌ എ പുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം യൂസുഫ്‌ ഹാജി,അബ്ദുല്‍ ഖാദര്‍ ബാഖവി,അഹമദ്‌ സഖരിയ നിസാമി, ടി എം സിദ്ദീഖ്‌ പ്രസംഗിച്ചു.

ചീമേനി അത്തൂട്ടിയില്‍ മൂന്നു സുന്നി പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു

തൃക്കരിപ്പൂര്‍: പള്ളിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ചീമേനി അത്തൂട്ടിയില്‍ മാരാകായുധം കൊണ്ടുള്ള കുത്തേറ്റ്‌ മൂന്ന് സുന്നി പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു.. അത്തൂട്ടിയിലെ എന്‍ എം അസൈനാര്‍ (72), എന്‍ എം മൊഹമ്മദ്‌ അലി (52), എന്‍ എം സക്കീര്‍ ഹുസൈന്‍ (18) എന്നിവരെ തൃക്കരിപ്പൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു വര്‍ഷമായി വഖഫ്‌ ബോര്‍ഡില്‍ കേസിലായിരുന്ന മദ്രസയും പള്ളിയും ഇ കെ വിഭാഗത്തിന്‌ അനുകൂലമായി വിധി വന്നതോടെ നിലവില്‍ എ പി വിഭാഗത്തിണ്റ്റെ കൈവശമുള്ള പള്ളിയിലേക്ക്‌ പുതിയ ഇമാമുമായി ഇ കെ വിഭാഗം സുന്നികള്‍ നമസ്ക്കാരത്തിനെത്തി. ഇത്‌ ചോദ്യം ചെയ്ത്‌ എ പി വിഭാഗം സുന്നി പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. സക്കീര്‍ ഹുസൈന്‍, മുഹമ്മദ്‌ അലി എന്നിവര്‍ക്ക്‌ വലതു ഭാഗത്തായി കുത്തേറ്റിട്ടുണ്ട്‌. വയോ വൃദ്ധനായ അസൈനാറിന്‌ അടിയേറ്റാണ്‌ പരുക്ക്‌ പറ്റിയത്‌. അത്തൂട്ടി മൊഹിയദ്ദീന്‍ ജുമാ മസ്ജിദിണ്റ്റെ ഭരണവുമായി ബന്ധപ്പെട്ട് നേരത്തെ ഇരു വിഭാഗം സുന്നികളും തര്‍ക്കത്തിലായിരുന്നു. ഇതേതുടര്‍ന്ന് ജമാ അത്തിനെ കീഴിലുള്ള മദ്രസ അടച്ചിട്ടിരുന്നു. മദ്രസയും പള്ളിയും തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കാണിച്ച്‌ 2005 ല്‍ ഇ കെ വിഭാഗം സുന്നികള്‍ വഖഫ്‌ ബോര്‍ഡ്‌ ട്രൈബൂണലില്‍ പരാതി നല്‍കിയിരുന്നു. നീണ്ട അഞ്ചു വര്‍ഷത്തിന്‌ ശേഷം മെയ്‌ അഞ്ചിന്‌ ഇ കെ വിഭാഗം സുന്നികള്‍ക്ക്‌ പള്ളിയും മദ്രസയും ഏറ്റെടുക്കാമെന്ന് വിധി പ്രസ്താപിച്ചത്‌. വിധി അനുകൂലമായി വന്നതോടെ പതിനൊന്ന് മണിയോടെ ഇ കെ വിഭാഗം പ്രവര്‍ത്തകര്‍ പുതിയ ഇമാമുമായി പള്ളിയില്‍ പ്രവേശിച്ചതോടെയാണ്‌ പ്രശ്നങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌.പരുക്കേറ്റവരെ ഡി സി സി ജനറല്‍ സെക്രട്ടരിമാരായ കെ വി ഗംഗാധരന്‍, കരിമ്പില്‍ കൃഷ്ണന്‍, ജില്ലാലീഗ്‌ സെക്രട്ടറി എ ജി സി ബഷീര്‍, മണ്ഡലം സെക്രട്ടറി വി കെ ബാവ, എന്നിവര്‍പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

Wednesday, May 16, 2012

നാല്‌ മദ്‌റസകള്‍ക്ക്‌ കൂടി സമസ്‌ത അംഗീകാരം നല്‍കി

കോഴിക്കോട് : സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ നിര്‍വ്വാഹക സമിതി സമസ്‌ത കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ചേര്‍ന്നുചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചുജനറല്‍ സെക്രട്ടറി പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
അഡ്‌ക്ക ബണ്ടിയോട്‌ ശിഹാബുല്‍ഉലൂം റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മദ്‌റസ (കാസര്‍ഗോഡ്‌),പറമ്പത്ത്‌-തലക്കുളത്തൂര്‍ റൗളത്തുല്‍ ഇസ്‌ലാം മദ്‌റസ(കോഴിക്കോട്‌), മേട്ടുപ്പാളയം സിറാജുല്‍ഹുദാ മദ്‌റസ (പാലക്കാട്‌), ആറ്റൂര്‍ ദാറുറഹ്‌മ മദ്‌റസ (തൃശൂര്‍എന്നീ മദ്‌റസകള്‍ക്ക്‌ അംഗീകാരം നല്‍കി.ഇതോടെ സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം9135 ആയി ഉയര്‍ന്നു.
കോട്ടുമല ടി.എംബാപ്പു മുസ്‌ലിയാര്‍ഡോഎന്‍..എം.അബ്‌ദുല്‍ഖാദിര്‍സി.കെ.എംസ്വാദിഖ്‌ മുസ്‌ലിയാര്‍ടി.കെ.പരീക്കുട്ടി ഹാജിഎം.സി മായിന്‍ ഹാജിഹാജി.കെ.മമ്മദ്‌ ഫൈസികൊട്ടപ്പുറം അബ്‌ദുല്ല മാസ്റ്റര്‍കെ.ടി.ഹംസ മുസ്‌ലിയാര്‍.അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ഉമര്‍ ഫൈസി മുക്കം ചര്‍ച്ചയില്‍ പങ്കെടുത്തുപിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.

Saturday, May 12, 2012

ജില്ല ഇസ്ലാമിക് കലാമേള 13, 14 തീയ്യതികളില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന ഇസ്ലാമിക് കലാ സാഹിത്യ മത്സരം 13, 14 തീയ്യതികളില്‍ പൊവ്വല്‍ സി എം ഉസ്താദ് നഗറില്‍ സംഘടിപ്പിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

13 ന് രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ എം അബ്ദുല്ലകുഞ്ഞി ഹാജി പൊവ്വല്‍ പതാക ഉയര്‍ത്തുന്നതോടെ ദ്വിദ്വിന കലാമേളയ്ക്ക് തുടക്കമാകും. 9.30 ന് എം എസ് തങ്ങള്‍ മദനി പൊവ്വല്‍ പ്രാര്‍ത്ഥന നടത്തും. മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്യും. എം അബ്ദുല്ലകുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. സുന്നി യുവജനസംഘം ജില്ലാ പ്രസിഡണ്ട് എം എ ഖാസി മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ഖാദര്‍ മദനി പള്ളങ്കോട്, ഷാഫി ബാഖവി ചാലിയം, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ടി പി മൊയ്തു മൗലവി ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിക്കും.

14 ന് രാവിലെ എട്ടുമണിമുതല്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ മത്സരം നടക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹാഷിര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ ജില്ലാ പ്രസിഡണ്ട് കെ ടി അബ്ദുല്ല മൗലവി അധ്യക്ഷത വഹിക്കും. ത്വാഖ അഹമ്മദ് മൗലവി, എം എല്‍ എ മാരായ പി ബി അബ്ദുല്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

റെയ്ഞ്ച് തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജില്ലയിലെ 1500 ഓളം അധ്യാപക - വിദ്യാര്‍ത്ഥി പ്രതിഭകള്‍ രണ്ടു ദിവസങ്ങളിലായി അഞ്ചുവേദികളില്‍ 65 മത്സര ഇനങ്ങളില്‍ മാറ്റുരയ്ക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം അബ്ദുല്ലകുഞ്ഞി ഹാജി, കെ ടി അബ്ദുല്ല മൗലവി, എം പി മുഹമ്മദ് ഫൈസി, അബൂബക്കര്‍ മൂലടുക്കം, മുഹമ്മദ്കുഞ്ഞി ആലൂര്‍, എസ് എം മുഹമ്മദ്, അബൂക്കര്‍ സാലൂദ് നിസാമി, ഖലീല്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Thursday, May 10, 2012

നാട്ടിക വി മൂസ മുസ്‌ലിയാര്‍ സ്മാരക പുരസ്കാരം മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറക്ക്

ദമ്മാം : SYS സംസ്ഥാന സെക്രട്ടറിയും പ്രമുഖ എഴുത്ത്‌ കാരനും വാഗ്മിയുമായ മര്‍ഹൂം നാട്ടിക വി മൂസ മുസ്ലിയാരുടെ സ്മരണാര്‍ത്ഥം SKSSF ഇസ്ലാമിക് സെന്‍റര്‍ കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച ഇസ്ലാമിക സംഘടന പ്രവര്‍ത്തകനുള്ള അവാര്‍ഡിന് SKSSF മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും നിലവില്‍ SYS സംസ്ഥാന സെക്രട്ടറിയുമായ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ അര്‍ഹനായി . 1964 ല്‍ കോഴിക്കോട് ഓമശ്ശെരിയില്‍ പുല്ലംപാടി അഹ്‍മദ് ഹാജിയുടെയും ഖാദീജയുടെയും മകനായി ജനിച്ച അദ്ദേഹം മുണ്ടുപാര ഹയാതുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും പള്ളി ദര്‍സിലുമായി മതപഠനം പൂര്‍ത്തിയാക്കി. പൂളപ്പോയില്‍ ഗവ : എല്‍ പി സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ മാസ്റ്റര്‍ ടി ടി സിയും കരസ്ഥമാക്കി. കടയതൂര്‍ എല്‍ പി സ്കൂളില്‍ ജോലി ചെയ്തു വരുന്ന അദ്ദേഹം ഇപ്പോള്‍ അവധിയിലാണ്. കോഴിക്കോട് ജില്ലാ SKSSF ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയാകുന്നതും പിന്നീട് ജനറല്‍ സെക്രട്ടറിയാകുന്നതും. SKSSF ന്‍റെ സുവര്‍ണ കാല ഘട്ടമായിരുന്നു അത്. ഇപ്പോള്‍ SYS സംസ്ഥാന സെക്രട്ടറി, വിവിധ മുസ്ലിം സംഘടനകളുടെ കീഴിലുള്ള കേരള ന്യൂന പക്ഷ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി, സമസ്ത കേരള മുസ്ലിം എംപ്ലോയ്മെന്‍റ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഇസ്ലാമിക് സെന്‍റര്‍ സെക്രട്ടറി, സമസ്ത കോഴിക്കോട് ജില്ലാ കോഡിനേഷന്‍ സെക്രട്ടറി, ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ഇസ്ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി, ഓമശ്ശേരി വാദി ഹുദ വൈസ് പ്രസിഡന്‍റ്, ഇപ്പോള്‍ ഓമശ്ശെരിയില്‍ പുതുതായി ആരംഭിച്ച ഹില്‍വ്യൂ ഇന്‍റര്‍ നാഷണല്‍ സ്കൂള്‍ ജനറല്‍ സെക്രട്ടറി തുടങ്ങി ഇപ്പോളും തുടരുന്ന മത സാമൂഹിക രംഗത്തെ വിവിധ സേവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. അവാര്‍ഡ് ഇന്ന് 10/05/2012 വ്യാഴം അല്‍കോബാര്‍ അസീസിയ്യയില്‍ വെച്ച് നടക്കുന്ന വിദ്യാര്‍ഥി ഫെസ്റ്റില്‍ നല്‍കും. ഫെസ്റ്റില്‍ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.