Saturday, May 12, 2012

ജില്ല ഇസ്ലാമിക് കലാമേള 13, 14 തീയ്യതികളില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന ഇസ്ലാമിക് കലാ സാഹിത്യ മത്സരം 13, 14 തീയ്യതികളില്‍ പൊവ്വല്‍ സി എം ഉസ്താദ് നഗറില്‍ സംഘടിപ്പിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

13 ന് രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ എം അബ്ദുല്ലകുഞ്ഞി ഹാജി പൊവ്വല്‍ പതാക ഉയര്‍ത്തുന്നതോടെ ദ്വിദ്വിന കലാമേളയ്ക്ക് തുടക്കമാകും. 9.30 ന് എം എസ് തങ്ങള്‍ മദനി പൊവ്വല്‍ പ്രാര്‍ത്ഥന നടത്തും. മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്യും. എം അബ്ദുല്ലകുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. സുന്നി യുവജനസംഘം ജില്ലാ പ്രസിഡണ്ട് എം എ ഖാസി മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ഖാദര്‍ മദനി പള്ളങ്കോട്, ഷാഫി ബാഖവി ചാലിയം, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ടി പി മൊയ്തു മൗലവി ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിക്കും.

14 ന് രാവിലെ എട്ടുമണിമുതല്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ മത്സരം നടക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹാഷിര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ ജില്ലാ പ്രസിഡണ്ട് കെ ടി അബ്ദുല്ല മൗലവി അധ്യക്ഷത വഹിക്കും. ത്വാഖ അഹമ്മദ് മൗലവി, എം എല്‍ എ മാരായ പി ബി അബ്ദുല്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

റെയ്ഞ്ച് തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജില്ലയിലെ 1500 ഓളം അധ്യാപക - വിദ്യാര്‍ത്ഥി പ്രതിഭകള്‍ രണ്ടു ദിവസങ്ങളിലായി അഞ്ചുവേദികളില്‍ 65 മത്സര ഇനങ്ങളില്‍ മാറ്റുരയ്ക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം അബ്ദുല്ലകുഞ്ഞി ഹാജി, കെ ടി അബ്ദുല്ല മൗലവി, എം പി മുഹമ്മദ് ഫൈസി, അബൂബക്കര്‍ മൂലടുക്കം, മുഹമ്മദ്കുഞ്ഞി ആലൂര്‍, എസ് എം മുഹമ്മദ്, അബൂക്കര്‍ സാലൂദ് നിസാമി, ഖലീല്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. 

No comments:

Post a Comment