Saturday, October 29, 2011

സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃക്കരിപ്പൂര്‍ റെയിഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍

തൃക്കരിപ്പൂര്‍: ഉമറാ കൂട്ടായ്മയിലൂടെ മദ്രസപ്രസ്ഥാന ശാക്തീകരണം സാധ്യമാക്കണമെന്ന് മാണിയൂര്‍ അഹമ്മദ് മൗലവി പറഞ്ഞു. സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃക്കരിപ്പൂര്‍ റെയിഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിജ്ഞാന സ്രോതസ്സുകളായ പള്ളി ദര്‍സുകള്‍ ശോഷിക്കുന്ന സാഹചര്യത്തില്‍ മദ്രസ സംവിധാനങ്ങള്‍ നിലനിര്‍ത്തുക വഴി മികച്ചസേവനമാണ് ഉമറാ കൂട്ടായ്മ നിര്‍വഹിക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു. ഹാരിസ് അല്‍ഹസനി മാവിലാടം സ്വാഗതവും കെ.പി.അഷ്‌റഫ് മുന്‍ഷി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍: മാണിയൂര്‍ അഹമ്മദ് മൗലവി (പ്രസി), മൗലവി ഉസ്മാന്‍ ഹാജി, എം.കെ.എസ്.അഹമ്മദ് (വൈ. പ്രസി), കെ.ടി.അബ്ദുള്ള മൗലവി (സെക്ര.), ഹാരിസ് അല്‍ഹസനി, ഖമറുദ്ദീന്‍ ഫൈസി (ജോ. സെക്ര), എന്‍.മജീദ് ഹാജി (ട്രഷ). ക്ഷേമസമിതി: അബ്ദുള്‍റഹീം മൗലവി ഉദിനൂര്‍ (പ്രസി), എന്‍.മുഹമ്മദ്കുഞ്ഞി മൗലവി (സെക്ര). പരീക്ഷാബോര്‍ഡ്: എന്‍.സി.കുഞ്ഞുമുഹമ്മദ് മൗലവി (ചെയ.), മാനേജ്‌മെന്റ് അസോസിയേഷന്‍: ടി.പി.ശാഹുല്‍ഹമീദ് ഹാജി (പ്രസി.), യു.പി.സി.അഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഒളവ, എം.എ.സി.അബ്ദുള്ള ഹാജി (വൈ. പ്രസി), കെ.പി.അഷ്‌റഫ് മുന്‍ഷി (ജന. സെക്ര), എം.കെ.സെയ്ദ്, എം.കെ.മുഹമ്മദ്, എ.ജി.സിദ്ദിഖ് (ജോ. സെക്ര), എ.ജി.സി.മുസ്തഫ (ഖജാ).

Wednesday, October 26, 2011

മാസപ്പിറവി അറിയിക്കണം - ഖാസിമാര്‍

വ്യാഴാഴ്ച (ഇന്ന്) മാസപ്പിറവി കാണുന്നവര്‍ വിവരം അറിയിക്കണമെന്ന്
ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കുവേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ (9447004601),
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ (0483 2710146),
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (0495 3219318, 9447172149)
എന്നിവര്‍ അറിയിച്ചു.

ദാരിമീസ് അസോസിയേഷന്‍ പണ്ഡിത സംഗമം

കാസര്‍കോട്: ദാരിമീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്പീഡ് വേഇന്നില്‍ പണ്ഡിത സംഗമം സംഘടിപ്പിച്ചു. സമസ്ത ജില്ലാ മുശവറ അംഗം പി.വി അബ്ദുല്‍ സലാം ദാരിമി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ ദാമിരി അധ്യക്ഷത വഹിച്ചു. ടി.വി അഹമ്മദ് ദാരിമി, റഫീഖ് ദാരിമി, ഖാസിം ദാരിമി, അഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി, തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഹമദ് മദനി, കെ.ടി അബ്ദുല്ല ഫൈസി, എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജമാലുദ്ദീന്‍ ദാരിമി സ്വാഗതം പറഞ്ഞു.

Saturday, October 22, 2011

എസ്. കെ. എസ്. എസ്. എഫ്. കാസര്‍കോട് മുഖാമുഖം ശ്രദ്ധേയമായി.

കാസര്‍കോട് : ആദര്‍ശ പ്രചരണ രംഗത്ത് പുതിയ കര്‍മ്മപദ്ധതികളുമായി എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ഡിസംബര്‍ വരെ സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാമ്പയിന് ആവേശകരമായ തുടക്കമായി.. ഇതിന്‍റെ ഭാഗമായി കാസര്‍കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം ശ്രദ്ധേയമായി.
അഹ്‌ലു സുന്നത്തുവല്‍ജമാഅത്തിന്റെ ആശയവിശദീകരണവും തവസ്സ്വുല്‍, ഇസ്തിഖാസ, സ്ത്രീപള്ളിപ്രവേശം, തറാവീഹ്, ജുമുഅ ഖുത്തുബ തുടങ്ങിയ തര്‍ക്കവിഷയങ്ങളിലുളള സംശയനിവാരണവും വ്യാജ മുടി വിശദീകരനവുമാണ് മുഖാമുഖത്തില്‍ നടന്നത്.
കെ ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗത പ്രഭാഷണം നടത്തി.
അഹലു സന്നുത്തുവല്‍ ജമാഅത്തിന്റെ ആശയ വിശദീകരണവും, തവസുല്‍, ഇസ്തിഖാസ, സ്ത്രീപള്ളിപ്രവേശം, തറാവീഹില്‍, ജുമുഅ ഖുത്വബ തുടങ്ങിയ തര്‍ക്ക വിഷയങ്ങളിലുള്ള സംശയനിവാരണങ്ങളാണ് മുഖാമുഖത്തില്‍ സംഘടിപ്പിച്ചിരുന്നത്.
ഉസ്താദ്‌ മുസ്തഫ അഷ്‌റഫി കക്കുപടി, എം ടി അബൂബക്കര്‍ ദാരിമി, ഗഫൂര്‍ അന്‍വരി എടപ്പാള്‍, ഷൗക്കത്ത് ഫൈസി മഞ്ചേരി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. എം എ ഖാസി മുസ്ല്യാര്‍, എം എ.സ് തങ്ങള്‍ മദനി പൊവ്വല്‍, അബ്ദുല്‍ സലാം ദാരിമി ആലമ്പാടി, സയ്യിദ് ഹാദി തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സി എച്ച് ഖാലിദ് ഫൈസി, മഹ്മൂദ് ദാരിമി, അബൂബക്കര്‍ സാലുദ് നിസാമി, എം എ ഖലീല്‍, ഹാരിസ് ദാരിമി ബെദിര, താജുദ്ദിന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹമീബ് ദാരിമി പെരുമ്പട്ട, ബഷീര്‍ ദാരിമി തളങ്കര, സിറാജ്ജുദ്ദിന്‍ ദാരിമി കക്കാട്, മൊയ്തീന്‍ ചെര്‍ക്കള, കെ എം ഷറഫുദ്ദിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ക്യാമ്പയിന്റെ ഭാഗമായി മേഖലാതലത്തില്‍ ആദര്‍ശ പ്രഭാഷണവും, ക്ലസ്റ്റര്‍ തലങ്ങളില്‍ സുന്നത്ത് ജമാഅത്ത് വിശദീകരണവും, ശാഖാ തലത്തില്‍ സിഡി പ്രദര്‍ശനവും നടക്കും.

Saturday, October 15, 2011

മലയാളികള്‍ക്ക് സ്നേഹവും ജീവിതവും നല്‍കി

കാണുന്നവരോടെല്ലാം കേരളീയരുടെ നന്മയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയും മലയാളികളെ കൂടപ്പിറപ്പുകളെപ്പോലെ സ്നേഹിക്കുകയും ചെയ്ത അറബ് വ്യാപാര പ്രമുഖന്‍ അബൂദാബിയിലെ അബ്ദുറഹീം അബ്ദുല്ലാ ഹുസൈന്‍ അല്‍ഖൂരി ഓര്‍മയായി. അറബ് രാജ്യങ്ങളും അറബികളുമായുള്ള കേരളക്കരയുടെ ബന്ധത്തിനും അനേക നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മത പ്രചാരണം നടത്തിയും വ്യാപാരം ചെയ്തും കുടുംബ ജീവിതം നയിച്ചും അറബികള്‍ കേരളത്തിന്റെ ഭാഗമായിട്ടുണ്ട്. പില്‍ക്കാലം മലയാളക്കരയുടെ പ്രധാന ഉപജീവനമാര്‍ഗം തന്നെയായി അറബ് നാടുകള്‍.
അനേക ലക്ഷം കേരളീയര്‍ ഇന്ന് അറബ് നാടുകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്നു. അറബ് രാജ്യങ്ങളുടെയും അറബികളുടെയും ഉദാരമനസ്സ് നമ്മുടെ നാടിന്റെ സമ്പദ് ഘടനയുടെ തന്നെ കരുത്തും പിന്‍ബലവുമായിരിക്കുന്നു. പക്ഷേ ഈ പൊതുവായ നിരീക്ഷണങ്ങള്‍ക്കുമപ്പുറമായിരുന്നു അബ്ദുറഹീം അല്‍ഖൂരി. മലയാളികള്‍ക്കുപൊതുവിലും പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തിന് പ്രത്യേകിച്ചും.
കേരളത്തിലെ പൊതുസമൂഹം ഏറെ സ്നേഹബഹുമാനം നല്‍കിയ ആദരണീയനായ ഞങ്ങളുടെ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാട് താങ്ങാനാവാതെ ദിവസങ്ങളോളം കരഞ്ഞും പ്രാര്‍ത്ഥിച്ചും കഴിഞ്ഞ അബ്ദുറഹീം ഖൂരിയുടെ മുഖം ഒരിക്കലും മനസ്സില്‍ നിന്നു മാഞ്ഞുപോവില്ല. ആ ദിവസങ്ങളില്‍ തന്റെ ജോലിക്കാരും മറ്റുമായ ഏത് മലയാളിയെ മുന്നില്‍കണ്ടാലും വിതുമ്പലടക്കാനാവാതെ തേങ്ങിക്കരയുകയായിരുന്നു അദ്ദേഹം.
കാല്‍ നൂറ്റാണ്ടായുള്ള ആത്മബന്ധമായിരുന്നു അവര്‍തമ്മിലുണ്ടായിരുന്നത്. തന്റെ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളില്‍ നിന്നാണ് അദ്ദേഹം ശിഹാബ് തങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കുന്നത്. യു.എ.ഇയിലെ പരിപാടികള്‍ക്കായി ശിഹാബ് തങ്ങള്‍ ചെല്ലുമ്പോള്‍ ലഭിക്കുന്ന സ്വീകരണങ്ങളും വാര്‍ത്താമാധ്യമ പരിഗണനയുമെല്ലാം ഖൂരി പിന്നീട് ശ്രദ്ധിച്ചു തുടങ്ങി.
ഈജിപ്തിലെ പഠനത്തിലൂടെയും മറ്റും ശിഹാബ് തങ്ങള്‍ക്കു ലഭിച്ച സവിശേഷമായ അറബ് ഭാഷാ സാഹിത്യ പാണ്ഡിത്യവും ഖൂരിയെ ആകര്‍ഷിച്ചു. അങ്ങനെയെല്ലാം തുടങ്ങിയ സൗഹൃദം പിന്നീട് ആത്മാവില്‍തൊട്ട സ്നേഹമായി മാറി. ഇക്കാക്ക അബൂദാബിയിലെത്തുമ്പോഴെല്ലാം സ്വീകരിക്കാന്‍ അബ്ദുറഹീം ഖൂരി ഓടിയെത്തും. പ്രത്യേക വിരുന്നും ചര്‍ച്ചകളും. ഇക്കാക്കയെ കാണാന്‍ വേണ്ടി മാത്രമായി പലവട്ടം ഖൂരി കേരളത്തില്‍ വന്നു. അപ്പോഴെല്ലാം ആരോഗ്യ പ്രശ്നങ്ങളോ തിരക്കുകളോ ഗൗനിക്കാതെ എയര്‍പോര്‍ട്ടില്‍ കൂട്ടിക്കൊണ്ടുവരാന്‍ ഇക്കാക്ക തന്നെ നേരിട്ടുചെന്നു.
"ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ആത്മീയ' മാണെന്ന് ഇക്കാക്കയെപറ്റി ഖൂരി പറയും. ഗഹനമായ മത വിഷയങ്ങളും സമൂഹത്തിലെ പാവപ്പെട്ടവരുടെ പ്രയാസങ്ങളുമാണ് ഇരുവരും ഏറെയും സംസാരിക്കാറുണ്ടായിരുന്നത്. ആ ആത്മസൗഹൃദത്തിന്റെ കൂടിക്കാഴ്ചകളിലൂടെ കേരളത്തിലെ ആയിരക്കണക്കിനു പാവങ്ങള്‍ക്ക് ആശ്വാസമായ ഒട്ടേറെ ആനുകൂല്യങ്ങളും ലഭിച്ചു എന്നത് നന്ദിപൂര്‍വം സ്മരിക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധനാലയ സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന വിശ്വാസികള്‍ ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു വിഷമം ബോധിപ്പിക്കുമ്പോള്‍ അദ്ദേഹം ഖൂരിയെ വിളിക്കും. മിക്കപ്പോഴും ഖൂരി ഇങ്ങോട്ട് വിളിച്ച് അദ്ദേഹത്തോട് ചോദിക്കും: "നാം അത്യാവശ്യം സഹായിക്കേണ്ട ആരെങ്കിലുമുണ്ടോ' എന്ന്. അപ്പോഴും ഇത്തരം വിവരങ്ങള്‍ പറയും. അങ്ങനെ നിയമവിധേയമായ മാര്‍ഗത്തിലൂടെ കേരളത്തില്‍ നിരവധി മസ്ജിദുകള്‍ ഉയര്‍ന്നുവന്നതിന് ഖൂരിയുടെ ഉദാര മനസ്സ് സഹായകമായി.
നിരവധി ദരിദ്ര യുവതികള്‍ക്ക് മംഗല്യസൗഭാഗ്യം ലഭിക്കുന്നതിന് അബ്ദുറഹീം അല്‍ഖൂരി എന്ന വലിയ മനുഷ്യന്‍ സഹായ ഹസ്തം നീട്ടി. 2008ല്‍ 17 യുവതികളും ഈ വര്‍ഷം 12 യുവതികളും "സമൂഹ' ചടങ്ങില്‍വെച്ചു തന്നെ വിവാഹിതരായി. ഇത്തരം ചടങ്ങുകളില്ലാതെ നിരവധി ദരിദ്രരുടെ വിവാഹങ്ങളും ഭവനനിര്‍മാണവും ഖൂരിയുടെ സഹായത്തില്‍ നമ്മുടെ നാട്ടില്‍ നടന്നു. ചടങ്ങുകള്‍ക്കൊക്കെ ഇക്കാക്ക കാര്‍മികത്വം വഹിക്കണമെന്നത് ഖൂരിയുടെ നിര്‍ബന്ധമായിരുന്നു. പള്ളികള്‍ക്ക് തറക്കല്ലിടുന്നതും ഉദ്ഘാടനം ചെയ്യുന്നതും ശിഹാബ് തങ്ങളായിരിക്കണം. നിര്‍ധനര്‍ക്കു വീടു വെച്ചുകൊടുക്കുമ്പോള്‍ ഇക്കാക്ക തന്നെ തുറന്നു കൊടുക്കണം. ചികിത്സാ സഹായം ഇക്കാക്കയുടെ കൈകള്‍കൊണ്ട് നല്‍കണം. എല്ലാറ്റിലും ഈ നിഷ്ഠ പുലര്‍ത്തി.
ഈ വര്‍ഷം സമൂഹ വിവാഹത്തിന് കാര്‍മികത്വം വഹിക്കാന്‍ ഈ ലേഖകന്‍ തന്നെ വേണമെന്ന് ഖൂരി നിര്‍ബന്ധം പിടിച്ചു. ഖൂരിയുടെ സഹായത്തോടെ വിവാഹം ചെയ്തയക്കുന്നവരില്‍ പാവപ്പെട്ട ഹൈന്ദവ യുവതികളും ഉണ്ടെന്നറിയിക്കുമ്പോള്‍ അദ്ദേഹത്തിനു ഏറെ സന്തോഷമാണ്. കേരളത്തിന്റെ ഈ മൈത്രീ മനസ്സ് ആ അറബ്പ്രമുഖന്‍ പ്രത്യേകം എടുത്തുപറയുകയും ചെയ്യും. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സേവനത്തിനായി ശിഹാബ് തങ്ങള്‍ മുന്‍കൈയെടുത്ത് കരിപ്പൂരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച മുസാഫിര്‍ഖാനക്കും നിര്‍ധന രോഗികളെ സഹായിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ സി.എച്ച് സെന്ററിനുമെല്ലാം അബ്ദുറഹീം ഖൂരിയുടെ കൈത്താങ്ങ് ലഭിച്ചു.
കേരളത്തില്‍ ആര്‍ക്ക് എന്തു നല്‍കുന്നതും എത്രയായാലും അത് ശിഹാബ് തങ്ങള്‍ മുഖേനയാവണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ശിഹാബ് തങ്ങള്‍ നന്മയുടെ മാര്‍ഗത്തിലൂടെയാണ് നയിക്കുകയെന്ന് അദ്ദേഹം മറ്റുള്ളവരോട് പറയുകയും ചെയ്യും.
അമേരിക്കയില്‍നിന്നു ഇക്കാക്ക ചികിത്സ കഴിഞ്ഞുവരുമ്പോള്‍ പത്നി ശരീഫാ ഫാത്തിമാബീവി മരണപ്പെട്ട ദുഃഖപൂര്‍ണമായ അന്തരീക്ഷമാണ് കൊടപ്പനക്കലുള്ളത്. ഈ സമയത്ത് ആത്മസുഹൃത്തിനെ ആശ്വസിപ്പിക്കാന്‍ ഖൂരി അബൂദാബിയില്‍ നിന്നു പറന്നെത്തി. പക്ഷേ ഇക്കാക്ക മരിച്ചതറിഞ്ഞ് ആകെ തളര്‍ന്നുപോയ ഖൂരി പിന്നീട് കേരളത്തിലേക്കു വന്നില്ല. "ഞാന്‍ ഇനി അങ്ങോട്ടില്ല, സയ്യിദ് ശിഹാബില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ആ കസേരയിലേക്കു നോക്കാന്‍ എനിക്കു കഴിയില്ല' എന്ന് മാധ്യമപ്രതിനിധികളോട് അദ്ദേഹം പലവട്ടം പറഞ്ഞു.
ഇക്കാക്കക്കു വേണ്ടി പ്രാര്‍ത്ഥനകളും ദാനധര്‍മങ്ങളുമായിരുന്നു പിന്നീട്. തളിപ്പറമ്പിലെ ഹൈവേ മസ്ജിദുസ്സ്വഹാബയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ റമസാനില്‍ ശിഹാബ് തങ്ങളുടെ പേരില്‍ 30 ദിവസങ്ങളിലായി 60000 പേര്‍ക്ക് വിഭവ സമൃദ്ധമായ ഇഫ്താര്‍ ഖൂരിയുടെ വകയായി നല്‍കി. മസ്ജിദ് ട്രസ്റ്റിനു കീഴില്‍ ശിഹാബ് തങ്ങള്‍ സ്മരണക്കായി ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തി. അവിടെ സൗജന്യ ഡയാലിസിസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചു. ഓരോ വര്‍ഷവും ആയിരക്കണക്കിന് മുസ്ഹഫുകള്‍ "ശിഹാബ് തങ്ങളുടെ പേരില്‍ വഖഫ് ചെയ്തത്' എന്ന് അടയാളപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഖൂരി അയക്കുന്നു. നിരവധി അനാഥശാലകള്‍ക്കും അഗതികള്‍ക്കും കൈയയച്ചു സഹായം നല്‍കി. പതിനായിരക്കണക്കിനു നിര്‍ധനര്‍ക്ക് രണ്ടു പെരുന്നാളിനുമായി അരിയും മാംസവും വിതരണം തുടങ്ങി. മലയാളിയായ ആത്മമിത്രത്തിന്റെ സ്മരണ എന്നും നിറഞ്ഞുനില്‍ക്കാന്‍ ഖൂരി ചെയ്തത് എണ്ണമറ്റ സല്‍പ്രവൃത്തികളാണ്.
മെഡിക്കല്‍ എന്‍ട്രന്‍സ് പാസ്സായിട്ടും സാമ്പത്തിക പ്രയാസം നിമിത്തം പഠനം തടസ്സപ്പെടുമായിരുന്ന മലപ്പുറത്തെ നുസ്രത്തിനെക്കുറിച്ച് "ചന്ദ്രിക'യില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടപ്പോള്‍ പഠനച്ചെലവ് മുഴുവന്‍ ഏറ്റെടുത്ത ഖൂരി, ഇരുകൈകളുമില്ലാത്ത sൈ്രമറി സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പ്രതിമാസം പഠന സഹായത്തുകയും അയച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഉദാഹരണങ്ങള്‍ നിരവധി. അബ്ദുറഹീം അല്‍ഖൂരിയുടെ കരുണ നിറഞ്ഞ മനസ്സ് നിരവധി മലയാളി കുടുംബങ്ങള്‍ക്ക് ഈ വിധം ആശ്രയമായിരുന്നു.
ഇക്കാക്കയോടുള്ള സ്നേഹം മക്കളോടും സഹോദരന്മാരോടും അതേ തീവ്രതയോടെയാണ് ഖൂരി പുലര്‍ത്തിപ്പോന്നത്. ഇടക്കെല്ലാം പാണക്കാട്ടേക്ക് ഫോണ്‍ ചെയ്യും. കുടുംബ വിശേഷങ്ങള്‍ ആരായും. ഇക്കാക്കയുടെ മക്കളായ ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരോട് പ്രത്യേക വാത്സല്യമാണ്. സയ്യിദ് മുനവ്വറലി ശിഹാബ് ഈയിടെ അബൂദാബിയില്‍ ചെന്നപ്പോഴും വാത്സല്യപൂര്‍വം വിളിച്ച് വിവരങ്ങളാരാഞ്ഞതും ഓരോരുത്തരെയും അന്വേിച്ച കാര്യവും പറഞ്ഞു. അദ്ദേഹം ഫോണില്‍ വിളിക്കുമ്പോഴെല്ലാം നന്മ ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിക്കുക. സ്നേഹത്തെയും സമുദായത്തിന്റെ ഒത്തൊരുമയെയുംകുറിച്ചാണ് സംസാരിക്കുക.
കൊടപ്പനക്കല്‍വെച്ചും അബൂദാബിയില്‍വെച്ചും ഞങ്ങള്‍തമ്മില്‍ കൂടിക്കാഴ്ചകള്‍ക്ക് അവസരമുണ്ടായി. അദ്ദേഹത്തിന്റെ പിന്തുണയുള്ള സംരംഭങ്ങളെക്കുറിച്ചെല്ലാം പ്രത്യേക ശ്രദ്ധയും സാന്നിധ്യവും വേണമെന്ന് സ്നേഹപൂര്‍വം നിര്‍ബന്ധിക്കും. ഈ വര്‍ഷം സമൂഹ വിവാഹത്തിനായി അദ്ദേഹത്തെ പ്രതിനിധീകരിച്ചെത്തിയത് പുത്രന്‍ മഹ്മൂദ് അല്‍ഖൂരിയായിരുന്നു. പിതാവിന്റെ പാത പിന്തുടരുന്ന സദ്സ്വഭാവിയും സമുദായസ്നേഹിയുമായ പുത്രന്‍.
അബ്ദുറഹീം അല്‍ഖൂരി എന്ന അറബ് പൗരന്‍ വിടവാങ്ങുമ്പോള്‍ മലയാളികള്‍ക്ക് നഷ്ടപ്പെടുന്നത് അളവറ്റ സ്നേഹത്തിന്റെയും ആശ്രയത്തിന്റെയും ആശ്വാസത്തിന്റെയും തുരുത്തായിരുന്ന ഒരു മഹാമനുഷ്യനെയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും പ്രധാനം ചെയ്യട്ടെ
chandrika daily.

Wednesday, October 12, 2011

കാന്തപുരത്തിന്റെ നിലപാട്‌ ഇരട്ടത്താപ്പ്‌: എസ്‌.വൈ.എസ്‌

കോഴിക്കോട്‌: വ്യാജകേശത്തെക്കുറിച്ചും രാഷ്‌ട്രീയ നിലപാട്‌ സംബന്ധിച്ചും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഇരട്ടത്താപ്പ്‌ വ്യക്തമാക്കുന്നതാണെന്ന്‌ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ കെ എ റഹ്‌മാന്‍ ഫൈസി, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.
വ്യാജകേശം ലഭിച്ചത്‌ ഖസ്‌റജി കുടുംബപരമ്പരയിലൂടെയല്ലെന്ന കാന്തപുരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ നേരത്തെ മര്‍കസ്‌ സമ്മേളനത്തില്‍ നടത്തിയ പരസ്യവിശദീകരണം ശുദ്ധകളവാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌. തന്റെ പിന്തുണയില്ലെങ്കില്‍ മുസ്‌ലിംലീഗിന്‌ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണേ്‌ടാ മൂന്നോ സീറ്റുകള്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളൂവെന്ന അവകാശവാദം മുസ്‌ലിം സംഘടിത രാഷ്‌ട്രീയശക്‌തിയെ ചെറുതാക്കി കാണിക്കാനുള്ള കുല്‍സിത ശ്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.

അബ്ദുല്‍ റഹീം അല്‍ ഖൂരി നിര്യാ ത നായി

അബുദാബി:വന്ദ്യരായ പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളുടെ സ്നേഹിതനും യു.എ.ഇയിലെ മത-സാം സ്‌കാ രിക-ജീ വ കാ രുണ്യംഗങ്ങളിലെ നിറ സാന്നി ദ്ധ്യ വു മാ യി രുന്ന അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി (68) നിര്യാ ത നായി. ഹൃദ്രോഗം മൂലം ചികി ത്സ യി ലാ യി രുന്ന അദ്ദേഹം ശൈഖ് ഖലീഫ ഹോസ്പി റ്റ ലില്‍ ചൊ വ്വാഴ്ച ഉച്ച യോ ടെ യാണ് നിര്യാ ത നാ യ ത്.
വിദഗ്ദ ചികി ത്സ ക്കായി അമേ രി ക്ക യി ലേക്ക് കൊണ്ടു പോകാ നുള്ള ശ്രമ ത്തി നി ട യി ലാ യി രുന്നു അന്ത്യം സംഭ വി ച്ച ത്. അല്‍ ഖൂരി കെമി ക്കല്‍സ് ഗ്രൂപ്പ് ചെയര്‍മാനും അബ്ദുല്‍ റഹീം ട്രേഡിംഗ് കമ്പനി മാനേ ജിംഗ് ഡയ ര ക്ട റു മാ യി രു ന്നു.
പാണ ക്കാട് കുടും ബ വു മായി ഏറെ ആത്മ ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഇന്ത്യ യിലെ ജീവ കാ രുണ്യ പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ സംഭാ വ ന കള്‍ അര്‍പ്പിച്ചിട്ടുണ്ട്. മുംബ യി ലും കേര ള ത്തി ലു മായി 12 മസ്ജി ദു കള്‍ നിര്‍മ്മി ച്ചി ട്ടുണ്ട്.
മൂന്നു വര്‍ഷ ത്തി നി ട യില്‍ കണ്ണൂ രിലെ തളി പ്പ റ മ്പില്‍ 25 ഓളം യുവ തി ക ളുടെ വിവാഹം നട ത്തി ക്കൊ ടു ത്തി രുന്നു.കോ ഴി ക്കോട് സി. എച്ച്.സെന്റര്‍ ഉള്‍പ്പെടെ ജീവ കാ രുണ്യ രംഗത്ത് പ്രവര്‍ത്തി ക്കുന്ന പല സംഘ ട ന കള്‍ക്കും അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി യുടെ സഹായം ലഭിച്ചു വന്നി രു ന്നു.
പരേ ത നായ അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി യാണ് പിതാ വ്. മു ഹ മ്മ ദ്, മഹ്മൂദ്, ഹുസൈന്‍ എന്നീ ആണ്‍ മക്ക ളുണ്ട്.
അബു ദാ ബി യില്‍ വന്‍ ജനാ വ ലി യുടെ സാന്നി ദ്ധ്യ ത്തില്‍ മയ്യിത്ത് ഖബ റ ട ക്കി.അബ്ദുള്ള ഹുസൈന്‍ മസ്ജി ദില്‍ നടന്ന മയ്യിത്ത് നമ സ്‌കാ ര ത്തില്‍ യു. എ. ഇ. ഫെ ഡ റല്‍ നാഷ നല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ അഹ മ്മദ് ശബീബ് അല്‍ ദാഹി രി, ഡോ. അ ഹ മ്മദ് ഖസ്‌റജി തുടങ്ങി നിര വധി പ്രമു ഖര്‍ സംബന്ധി ച്ചു.

Sunday, October 9, 2011

പ്രവാചക നിന്ദയും വിവാദകേശവും: പ്രകടനം 13ന് കാഞ്ഞങ്ങാട്ട്

കാസര്‍കോട്: പ്രവാചകനെ നിന്ദിക്കുംവിധം വിവാദകേശവുമായി ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നവിധം പ്രവര്‍ത്തിക്കുന്ന വിഘടിതസുന്നികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിഞ്ഞ് പൊതുസമൂഹത്തോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭപരിപാടിയുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രകടനത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ 13ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് വെച്ച് പ്രതിഷേധപ്രകടനം സംഘടിപ്പിക്കുമെന്ന് ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.

ഹജ്ജ്‌ പൂര്‍ണതയിലേക്കുളള പ്രയാണം

റിയാദ്‌ : പൂര്‍ണതയിലേക്കുളള വിശ്വാസിയുടെ പ്രയാണമാണ്‌ ഹജ്ജ്‌. ഈ യാത്രയില്‍ ഒരുക്കേണ്ട പാഥേയം നിഷ്‌കളങ്കതയാണ്‌. ഒപ്പം കരുതേണ്ടത്‌ ഹലാലായ ധനവും. ആരാധനാലയങ്ങള്‍ ആള്‍ക്കൂട്ടങ്ങള്‍ കൊണ്ട്‌ വീര്‍പ്പുമുട്ടുകയും മനുഷ്യജീവിതം ജീര്‍ണത കൊണ്ട്‌ മലിമസമാവുകയും ചെയ്യുന്നതാണ്‌ വര്‍ത്തമാനത്തിന്‍െറ മുഖം. ഇതില്‍ നിന്ന്‌ വ്യത്യസ്‌തമാകണം ഹാജിയുടെ ജീവിതം. ഹജ്ജിലൂടെ നേടിയെടുക്കുന്ന വിശുദ്ധി ശിഷ്‌ടകാല ജീവിതത്തില്‍ നമുക്ക്‌ വെളിച്ചം പകരണം ഹജ്ജിനുവേണ്ടി നാം പിന്നിടുന്ന ഒരോ പാതകളും ചരിത്രമുറങ്ങുന്ന മണ്ണാണ്‌. ചരിത്രം നമുക്ക്‌ നല്‍കുന്ന സന്ദേശം വര്‍ത്തമാനവുമായി കൂട്ടിച്ചേര്‍ത്ത്‌ ജീവതത്തിന്‌ പുതിയ രൂപവും ഭാവവും നല്‍കാന്‍ നമുക്ക്‌ പ്രചോദനമാകണമെന്ന്‌ റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംരഭമായ വാദീനൂര്‍ ഹജ്ജ്‌ ക്ലാസ്സ്‌ ഉല്‍ഘാടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മുസ്‌തഫ ബാഖവി ക്ലാസ്സിനു നേതൃത്വം നല്‍കി. ഡോക്‌ടര്‍ ഹംസക്കുട്ടി സഫ മക്ക പോളിക്ലിനിക്‌ ഉല്‍ഘാടനം ചെയ്‌തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചുങ്കത്തറ, താജുദ്ദീന്‍ സാര്‍ ആലപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍, അബൂബക്കര്‍ ബാഖവി, അസീസ്‌ പുളളാവൂര്‍, ഹംസ മൂപ്പന്‍, നൗഷാദ്‌ വൈലത്തൂര്‍, സൈതാലി വലമ്പൂര്‍, ഹഫീദ്‌, തുടങ്ങിവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും അബ്‌ദു റസാഖ്‌ വളകൈ നന്ദിയും പറഞ്ഞു.

Sunday, October 2, 2011

സമസ്തയെ വേദനിപ്പിക്കുന്ന നിലപാടുകള്‍ ഉണ്ടാകില്ലെന്ന പ്രഖ്യാപനം സ്വാഗതം: ചെറുശ്ശേരി

കാസര്‍കോട്: കേരളത്തിലെ ഏറ്റവും കൂടുതല്‍ ബഹുജന അടിത്തറയുള്ള മതസംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും മുസ്‌ലിം സമുദായം കൂടുതലായി അണിനിരന്ന രാഷ്ട്രീയ സംഘടന മുസ്‌ലിം ലീഗാണെന്നും സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
ഈ രണ്ടു സംഘടനകളുടെയും നിലനില്‍പ്പിനെ ചോദ്യം ചെയ്യുകയും സമുദായത്തില്‍ പുതിയ ഭിന്നത സൃഷ്ടിക്കുകയും ചെയ്തവരാണ് കാന്തപുരം വിഭാഗം. ഇവ രണ്ടിനോടുമുള്ള വൈരാഗ്യം മാത്രമാണ് അവരുടെ പിറവിക്കു തന്നെ കാരണം.
കേരള മുസ്‌ലിംകളുടെ ഐക്യത്തിന്റെ കേന്ദ്രബിന്ദുവായ പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടാണ് കാന്തപുരം വിഭാഗം പ്രദമമായി രംഗപ്രവേശനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു
.
ഫെബ്രുവരിയില്‍ മലപ്പുറം - കൂരിയാടിലെ വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുളള ശഹീദേമില്ലത്ത് സി.എം. ഉസ്താദ് നഗറില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സൈനുല്‍ ഉലമ.
ശരീഅത്ത് സംവാദകാലത്ത് മുസ്‌ലിം സംഘടനകള്‍ ഒന്നിച്ചത് തെറ്റാണെന്ന് പ്രഖ്യാപിക്കുകയും സമസ്തയില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ ഇത് മാത്രമാണ് കാരണമെന്നുമാണ് അവര്‍ മുമ്പ് പ്രചരിപ്പിച്ചിരുന്നത്. അവരുടെ ഉസ്താദിന്റെ ഉസ്താദ്‌ ആയിരുന്ന ശൈഖുനാ ശംസുല്‍ ഉലമ മതത്തില്‍ നിന്നും പുറത്തു പോയെന്ന് പരസ്യമായി പ്രഖ്യപിച്ചവര്‍ കൂടിയാണവര്‍.
അങ്ങിനെ ആ മഹാന്മാരുടെ ജീവിത കാലത്ത് തന്നെ അവര്‍ക്കെതിരെ തുടങ്ങിയ നുണ പ്രചരണമാണിപ്പോള്‍ ഒടുവില്‍ മഹാനായ തിരു നബി(സ) തങ്ങളുടെ പേരില്‍ വരെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹാനായ സമസ്ത പ്രസിടെന്റ് കണ്ണിയ്യത്തുസ്താദിന് അത്തും പിത്തും ആണെന്നും അദ്ദേഹം ഉപ്പും ചാക്കാണെന്നും ആക്ഷേപിച്ച അവരെ, കണ്ണിയത് തന്നെ ഇപ്പോള്‍ ഒരു രോമത്തില്‍ കുടുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയെ വേദനിപ്പിക്കുന്ന നിലപാടുകള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച മുസ്ലിം ലീഗ് നേത്രത്വത്തിന്റെ തീരുമാനം സമസ്ത സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.
സുന്നി ഐക്യത്തിന് സമസ്‌ത എതിരല്ലെന്നും ഐക്യ പ്രസ്തവനകള്‍ ആത്മാര്തമാണെങ്കില്‍ സമസ്തയില്‍ നിന്നും പിടിച്ചെടുത്ത മദ്ദ്രസ്സകളും സ്ഥാപനങ്ങളും വിട്ടു തരികയും സമസ്‌തക്കെതിരെ നിലവിലുള്ള കേസുകള്‍ പിന്‍വലി ക്കുകയുമാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മുസ്ലിം ലീഗിനോട് കഴിഞ്ഞ കാലം വരെ തുടര്‍ന്ന പ്രവര്‍ത്തന രീതിയില്‍ ഇന്നേവരെ മാറ്റംവരുത്തിയതായി അണികളോട് പ്രഖ്യാപിക്കുകയോ പ്രവര്‍ത്തനത്തില്‍ പ്രകടമാക്കുകയോ ചെയ്യാത്ത ഈ വിഭാഗം ഭരണമാറ്റത്തിന് അനുസൃതമായി സ്വീകരിക്കുന്ന അവസരവാദ സമീപനങ്ങളില്‍ സമുദായ രാഷ്ട്രീയ നേതാക്കള്‍ വഞ്ചിതരാകുന്നതുവഴി സമൂഹത്തിന് വരാനിരിക്കുന്ന നാശം മുന്നില്‍കണ്ടുകൊണ്ടുള്ള മുന്നറിയിപ്പാണ് സമസ്ത നല്‍കുന്നതെന്ന് സൈനുല്‍ ഉലമയും മറ്റു നേതാക്കളും ചൂണ്ടിക്കാട്ടി.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലാണ് സമസ്ത മുശാവറ കാര്യങ്ങള്‍ വിലയിരുത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ നിലപാടിന് വിരുദ്ധമായിപ്രവര്‍ത്തിക്കുന്നവരുമായി ഒത്തുതീര്‍പ്പിനും സഹകരണത്തിനും സമസ്ത ഒരുക്കമല്ലെന്നും തുടര്‍ന്ന് സംസാരിച്ച നേതാക്കളും പറഞ്ഞു.
ശൈഖുനാ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ.ഖാസിം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
സമസ്ത സെക്രട്ടറിയും കടമേരി റഹ്മാനിയ്യ:അറബിക് കോളേജ് പ്രിന്സിപ്പലുമായ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണവും നടത്തി.
ആനുകാലിക ചര്‍ച്ചാവിഷയമായ പ്രവാചക നിന്ദയും വിവാദകേശവും എന്ന വിഷയത്തെക്കുറിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ.ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട്, മുജീബ് ഫൈസി പൂലോട് എന്നിവര്‍ എല്‍.സി.ഡി ക്ലിംപ്പിങ്ങോടുകൂടി പ്രസംഗിച്ചു.
പി.കെ.പി.അബ്ദുസലാം മുസ്ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി,കെ.മമ്മദ് ഫൈസി, ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, മെട്രോ മുഹമ്മദ് ഹാജി, എന്‍.എ.അബൂബക്കര്‍ ഹാജി, പി.എ. അഷ്‌റഫലി,പി.ബി. അഹമ്മദ്, പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജി, നീലേശ്വരം ഖാസി ഇ.കെ. മഹമൂദ് മുസ്‌ല്യാര്‍, കെ.പി.കെ. തങ്ങള്‍, ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, കെ.എസ്.അലി തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, എന്‍.എ.അബൂബക്കര്‍, യഹ്‌യ തളങ്കര, പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ പൈവളിഗെ, മാഹിന്‍ മുസ്‌ല്യാര്‍, വി.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍, ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, കെ.ടി. അബ്ദുല്ല ഫൈസി പടന്ന, അബ്ദുസ്സലാം ദാരിമി ആലംപാടി, കെ.കെ. അബ്ദുല്ല ഹാജി ഉദുമ, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കണ്ണൂര്‍ അബ്ദുല്ല, കെ.എം.സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, എം.പി. മുഹമ്മദ് ഫൈസി, എസ്.പി. സലാഹുദ്ദീന്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, സി.കെ.കെ. മാണിയൂര്‍, ഇ.എം. കുട്ടി ഹാജി, അബ്ദുല്‍ റഹ്മാന്‍ ചിത്താരി, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, ടി.സി.കുഞ്ഞബ്ദുല്ലഹാജി, റഷീദ് ബെളിഞ്ചം, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബ്ദുല്‍ റഹ്മാന്‍ കുന്നുങ്കൈ, അബൂബക്കര്‍ സാലൂദ് നിസാമി, ടി.വി. അഹമ്മദ് ദാരിമി തുടങ്ങിയവര്‍ സംബന്ദിച്ചു.
രാവിലെ 8 മണിക്ക് മാലിക്ദീനാര്‍ മഖാം സീയാറത്തിന് സയ്യിദ് എം.എ സ്.തങ്ങള്‍ പൊവ്വല്‍ നേതൃത്വം നല്‍കി.സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി.

Saturday, October 1, 2011

സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളന സംസ്ഥാനതല പ്രചരണോദ്ഘാടനം ഒക്ടോബര്‍ 2ന്

കാസര്‍കോട് : പരിശുദ്ധമായ അഹ്‌ലു സുന്നത്തിവല്‍ജമാഅത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുവേണ്ടി അല്ലാഹുവിന്റെ ഔലിയാക്കളും ആരിഫീങ്ങളും ആലിമീങ്ങളും ചേര്‍ന്ന് 1926 ല്‍ രൂപം നല്‍കിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇന്ന് പടര്‍ന്ന് പന്തലിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീനി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. 2012 ഫെബ്രവരി 23,24,25,26 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് 'വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍' നഗറില്‍ വെച്ച് നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം ഒക്ടോബര്‍ 2ന് (ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് കാസര്‍കോട് പുതിയ ബസ്സ് സ്റ്റാന്റിന് സമീപത്തുളള ശഹീദേമില്ലത്ത് സി.എം. ഉസ്താദ് നഗറില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതം സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8 മണിക്ക് മാലിക്ദീനാര്‍ മഖാം സീയാറത്തിന് സയ്യിദ് എം.എസ്.തങ്ങള്‍ പൊവ്വല്‍ നേതൃത്വം നല്‍കും. 8.30ന് സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മൌലാനാ യു.എം.അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തും. പൊതുപരിപാടി സമസ്തജില്ലാപ്രസിഡണ്ട് ഖാസി ടി.കെ.എം.ബാവ മാസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്തജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും. അബ്ദുസമദ് പൂക്കോട്ടൂര്‍ സാഹിബ്‌ പ്രമേയപ്രഭാഷണവും നടത്തും. മൌലാന എം.എ.ഖാസിം മുസ്ലിയാര്‍ സ്വാഗതം പറയും. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, ശൈഖുനാ പി.കെ.പി.അബ്ദുസലാം മുസ്ലിയാര്‍, ശൈഖുനാ എം.ടി.അബ്ദുല്ല മുസ്ലിയാര്‍, മൌലാന പി.പി.മുഹമ്മദ് ഫൈസി, ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിക്കും. ആനുകാലിക ചര്‍ച്ചാവിഷയമായ 'പ്രവാചക നിന്ദയും വിവാദകേശവും' എന്ന വിഷയത്തെക്കുറിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അല്‍ ഫൈസി കൂരിയാട്, മുജീബ് ഫൈസി പൂലോട് എന്നിവര്‍ എല്‍.സി.ഡി ക്ലിംപ്പിങ്ങോടുകൂടി പ്രസംഗിക്കും.
കാസറഗോഡ് നടന്ന പത്ര സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി, ജനറല്‍ കണ്‍വീനര്‍ എം.എ.ഖാസിം മുസ്ലിയാര്‍, സംസ്ഥാന സ്വാഗതസംഘം ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, എസ്.വൈ.എസ്.ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍, പ്രചരണകമ്മിറ്റി ചെയര്‍മാന്‍ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കണ്‍വീനര്‍ റഷീദ് ബെളിഞ്ചം, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ സയ്യിദ് ഹാദി തങ്ങള്‍, ടി.വി.അഹമ്മദ് ദാരിമി, മൊയ്തു ചെര്‍ക്കള, സിറാജുദ്ദീന്‍ ഖാസിലൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.