Tuesday, August 31, 2010

ബദര്‍ അനുസ്മരണം നടത്തി

ദുബൈ : കാസര്‍ഗോഡ് ജില്ല എസ്.കെ.എസ്.എസ്.എഫ്. സുന്നി സെന്‍ററില്‍ നടത്തിയ ബദര്‍ അനുസ്മരണ പരിപാടി അബ്ദുല്‍ ഹഖീം ഫൈസി ഉദ്ഘാടനം ചെയ്തു. ശാഫി ഹാജി ഉദുമ അധ്യക്ഷ്യം വഹിച്ചു. അബ്ദുല്‍ കബീര്‍ അസ്അദി ബദര്‍ സന്ദേശം നല്‍കി. അബ്ദുല്‍ കരീം എടപ്പാള്‍, മുസ്തഫ മൗലവി ചെറിയൂര്‍, ശക്കീര്‍ കോളയാട്, എം.ബി.എ. ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
അശ്ഫാഖ് മഞ്ചേശ്വരം സ്വാഗതവും കെ.വി.വി. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു. സമൂഹ നോന്പുതുറക്ക് ഫാസില്‍ തൃക്കരിപ്പൂര്‍, സഈദ് ബംബ്രാണ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രാര്‍ത്ഥനാ സദസ്സ് തത്സമയ സം‌പ്രേഷണം

ത്രിക്കരിപ്പൂര്‍: ഉദിനൂര്‍ മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന റംസാന്‍ പ്രഭാഷണങ്ങളുടെ സമാപനവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന് ആ‍ഗസ്റ്റ് 31 ചൊവ്വാഴ്ച ഉദിനൂരില്‍ നടക്കും. മൂന്ന് ദിവസമായി നടന്ന് വരുന്ന റംസാന്‍ പരിപാടിയുടെ സമാപന ദിവസമായ ഇന്ന് ഇഫ്ത്താര്‍ സംഗമം, ശിഹാബ് തങ്ങള്‍ സമാശ്വാസ കുടുംബ പെന്‍ഷന്‍, മഹല്ല് റിലീഫ് കമ്മിറ്റിയുടെ മെഡിക്കല്‍ എയ്‌ഡ് എന്നീ പരിപാടികള്‍ നടക്കും. രാത്രി 9.30ന് ഉമര്‍ ഹുദവിയുടെ പ്രഭാഷണത്തോടെ പരിപാടി ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സിന് സമസ്‌ത സെക്രട്ടറി, ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്യാര്‍, കോട്ടുമല ബാപ്പു മുസ്ല്യാര്‍, ശൈഖുനാ മാണിയൂര്‍ അഹമ്മദ് മൌലവി, ചുഴലി മുഹ്‌യുദ്ധീന്‍ ബാഖവി എന്നിവര്‍ നേതൃത്വം നല്‍കും. പരിസര മഹല്ലുകളിലെ ഇമാമുമാര്‍, യത്തീം ഖാനയിലെ കുട്ടികള്‍ എന്നിവര്‍ സംബന്ധിക്കും. ഉദിനൂര്‍ ജുമാ മസ്ജിദ് മുതവല്ലി ടി. അബ്ദുള്‍ റാഹീം ഹാജി, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി. ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ തത്സമയ സം‌പ്രേഷണം ഇന്ത്യന്‍ സമയം രാത്രി 9.30 മുതല്‍ മൈത്രിക്കരിപ്പൂര്‍ ഡോട്ട് കോമില്‍ (mytrikarpur.com) ലഭ്യമാകൂം

Saturday, August 28, 2010

നോമ്പ് തുറയും ഇഫ്താര്‍ സംഗമവും നടത്തി

നോമ്പ് തുറയും ഇഫ്താര്‍ സംഗമവും നടത്തി
റിയാദ്: വള്വക്കാട് മുസ്ലിം ജമാ അത്ത് സൗദി ശാഖാ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ നോമ്പ് തുറയും ഇഫ്താര്‍ സംഗമവും നടത്തി. റിയാദ് ലാവണ്യ ഓടിറ്റൊരിയത്ത്തില്‍ നടന്ന പരിപാടിയില്‍ മഹല്ലിലെ 40 ഓളം മെമ്പര്‍മാര്‍ പങ്കെടുത്തു.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബൂബക്കര്‍ ബാഖവി മാരായമംഗലം (റിയാദ് ഇസ്ലാമിക്‌ സെന്റര്) മുഖ്യ പ്രഭാഷണം നടത്തി.
റിലീഫ് പ്രവര്‍ത്തനത്തിലെ ഇസ്ലാമിലെ പ്രാധാന്യത്തെ ക്കുറിച്ച് അദ്ദേഹം ഉല്‍ബോധനം നടത്തി.
3 വര്‍ഷമായി കമ്മിറ്റി നടന്നു വരുന്ന റിലീഫ് പ്രവര്‍ത്തനം നാട്ടിലെ പാവപ്പെട്ടവര്‍ക്ക് അനുഗ്രഹമാണെന്നും ഇത്തരം കൂട്ടായ്മ വഴി സമുഹത്തിലെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്മായീല്‍ കാരോളം, കെ.പി.പി.നൌഫല്‍, വി.പി. ബഷീര്‍, വി.പി ശാഹുല്‍ ഹമീദ് ആശംസകള്‍ നേര്‍ന്നു.
പ്രസിഡണ്ട് വി.പി. ഹുസൈന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. ജലീല്‍ പൊറോപ്പാട് സ്വാഗതവും മുനീര്‍ എന്‍.പി നന്ദിയും പറഞ്ഞു.

Friday, August 27, 2010

സിറാജുദ്ധീന് ദാരിമിക്ക് ഇമാമുല് അസര് അവാര്ഡ്

റിപ്പോര്ട്ട്:കെ.പി.അബൂബക്കര്
പയ്യന്നൂര്:മെട്ടമ്മല് അബ്ദുല് അസീസ് ഫൊണ്ടേഷന് ഏര്പ്പെടുത്തിയ കെരളാ ബെറ്റര് ഖത്തീബ് 2010 നുള്ള ഇമാമുല് അസര് അവാര്ഡിന് പയ്യന്നൂര് ടൊണ് ജുമാ മസ്ജിദ് ഖത്തീബും പണ്ഡിതനും വാഗ്മിയുമായ സിറാജുദ്ധീന് ദാരിമി അര്ഹനായി. പ്രബോധന പ്രഭാഷണ രംഗങ്ങളില് ഇസ്ലാമിക മനശാസ്ത്ര ചിന്തകള്ക്ക് പ്രമുഖ്യം നല്കി കൊണ്ടുള്ള പ്രവര്ത്തനങ്ങളെ മുന് നിര്ത്തിയാണ് അവാര്ഡ്, 5001 രൂപയും പ്രശംസാ പത്രവും ഫലകവുമാണ് അവാര്ഡ്.

റാങ്കിന്റെ തങ്ക തിളക്കവുമായി കാസര്‍ഗോഡ്‌ ജില്ല.

തൃക്കരിപ്പൂര്‍: സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതു പരീക്ഷയില്‍ കാസര്‍ഗോഡ്‌ ജില്ലയില്‍ മൂന്നു റാങ്കുകള്‍ ലഭിച്ചു. അഞ്ചാം തരത്തില്‍ ഒന്നാം റാങ്കും രണ്ടാം റാങ്കും , എഴാം തരത്തില്‍ ഒന്നാം റാങ്കും ആണ് ലഭിച്ചത്.
കുമ്പള റെയ്ഞ്ചിലെ ആരിക്കാടി കടവത്ത് മുനവ്വിറുല്‍ ഇസ്ലാം മദ്രസയിലെ മുഹമ്മദ്‌ ഹനീഫ് ഇംതിയാസ് റജി:നമ്പര്‍:6262 , 500 ല്‍ 493 മാര്‍ക്ക് നേടി ഒന്നാം റാങ്കിന് അര്‍ഹനായി . രണ്ടാം റാങ്ക് തൃക്കരിപ്പൂര്‍ റെയ്ഞ്ചിലെ മുനവ്വിറുല്‍ ഇസ്ലാം മദ്രസ വടക്കേ കൊവ്വല്‍ ബ്രാഞ്ചിലെ ആയിഷ ഫര്‍സാന കരസ്ഥമാക്കി റജി:നമ്പര്‍:12149 . എഴാം തരത്തില്‍ ബേക്കല്‍ റെയ്ഞ്ചിലെ ബേക്കല്‍ കുന്നില്‍ ഖിളിരീയ മദ്രസയിലെ പി.ഖദീജത് മിഅജബിന്‍ . റജി:നമ്പര്‍ 6631 , 400 ല്‍ 392 മാര്‍ക്ക് നേടി ഒന്നാം റാങ്ക് നേടി.
തൃക്കരിപ്പൂര്‍ രെയ്ഞ്ചിലെ മുനവ്വിരുല്‍ ഇസ്ലാം മദ്രസയിലെ വടക്കേ കൊവ്വല്‍ ബ്രാഞ്ചില്‍ ഇത് രണ്ടാം തവണയാണ് റാങ്ക് ലഭിക്കുന്നത് തൃക്കരിപ്പൂരില്‍ ഇലക്ട്രോണിക്സ് സ്പെയര്‍ പാര്‍ട്സ് വ്യാപാരി കൂലേരിയിലെ വി.പി.പി. മുസ്തഫയുടെയും തങ്കയം കെ.ഫൌസിയയുടെയും മകളാണ് ആയിഷ ഫര്‍സാന.

സമസ്ത പൊതു പരീക്ഷയില്‍ 92% വിജയം

സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതു പരീക്ഷയില്‍ 92% വിജയം ,പരീക്ഷ എഴുതിയ 2,00,530 പേരില്‍ 1,84,976 പേര്‍ വിജയിച്ചു. കേരളം, തമിഴ് നാട്, കര്‍ണാടക, മഹാരാഷ്ട്ര , പോണ്ടിച്ചേരി, ലക്ഷ ദ്വീപ്‌, ആന്തമാന്‍ ,യു.എ.ഇ, ബഹറയിന്‍, മലേഷ്യ എന്നിവിടങ്ങളിലെ 8919 മദ്രസകളിലാണ്‌ പരീക്ഷ നടന്നത്.
3935 ഡിസ്റ്റിങ്ങ്ഷന്‍, 31742 ഫസ്റ്റ് ക്ലാസും 33862 സെക്കന്റ് ക്ലാസും നേടി . 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ അടുത്ത മാസം ഒന്നിന് മാര്‍ക്ളിസ്ടുകള്‍ വിതരണം ചെയ്യും. 26 വരെ പുനര്‍ നിര്‍ണ്ണയം ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതാണ്.

Thursday, August 26, 2010

പെരുന്നാള്‍ ദിനത്തില്‍ അതിരുവിട്ട ആഘോഷങ്ങള്‍ അരുതെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത്‌ സ്റ്റിയറിംഗ്‌ കമ്മിറ്റി

കാസര്‍കോട്: പെരുന്നാള്‍ ദിനത്തില്‍ അതിരുവിട്ട ആഘോഷങ്ങള്‍ അരുതെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത്‌ സ്റ്റിയറിംഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്ത കാലത്തായി പെരുന്നാളിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിളും മറ്റും അനിസ്‌ലാമിക ആചാരങ്ങള്‍ കടന്നു വരുന്നുണ്‌ട്‌. ടൗണില്‍ പടക്കം പൊട്ടിക്കുന്നതും ബൈക്കു റാലികള്‍ നടത്തുന്നതും പതിവായിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ഒഴിവാക്കേണ്ടത് മതത്തെ യാഥാര്‍ഥ്യ ബോധത്തോടെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും നിര്‍ബന്ധമായ കാര്യമാണെന്നും ഒരു മാസത്തെ കഠിന വ്രതാനുഷ്‌ഠാനത്തെ ഒറ്റ ദിവസം കൊണ്‌ട്‌ നിരര്‍ത്ഥകമാക്കരുതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബൈക്ക്‌ റാലിയുടെയും പടക്കത്തിന്റെയും അകമ്പടിയില്‍ നഗരത്തില്‍ ട്രാഫിക് സംവിധാനം തടസ്സപ്പെടുത്തുകയും, ഹോറണ്‍ മുഴക്കി ശബ്‌ദഘോഷങ്ങള്‍ സൃഷ്ടിച്ച് കച്ചവടക്കാര്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ പെരുമാറുന്നത് ഇസ്‌ലാമിന്റെ അച്ചടക്കത്തിന് ചേര്‍ന്നതല്ല. രാത്രി സമയത്ത് ടൗണില്‍ സ്‌ത്രീകളുടെ സാന്നിധ്യം പരമാവധി നിരുത്സാഹപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ചെര്‍ക്കളം അബ്‌ദുള്ള അധ്യക്ഷത വഹിച്ചു. ടി.ഇ അബ്‌ദുള്ള, എന്‍.എ അബൂബക്കര്‍, എം.എസ്‌ മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു

പര്ദ്ദയ്ക്കെതിരായ എം.എല്.എയുടെ പരാമര്ശം: എസ്.വൈ.എസ് സ്പീക്കര്ക്ക് പരാതി നല്കും

കുമ്പള: പര്ദ്ദധരിക്കുന്നതിനെ കുറിച്ച് സി.പി.എം എം.എല്.എ കെ കെ ശൈലജ ടീച്ചര് നടത്തിയ പരാമര്�ശത്തിനെതിരേസ്പീക്കര്ക്ക് പരാതി നല്കാന് എസ്.വൈ.എസ്.കുമ്പള ടൗണ് കമ്മിറ്റി തീരുമാനിച്ചു. പൊടിക്കാറ്റില് നിന്ന് രക്ഷപ്പെടാനാണ് സ്ത്രീകള് പര്ദ്ദ ധരിക്കുന്നതെന്നും ഇതിനെ ആധുനികതയുടെ ഭാഗമായി കാണാനാകില്ലെന്നുമാണ് ശൈലജ ടീച്ചര് വാര്ത്താസമ്മേളനത്തില് പറഞ്ഞത്. എം.എല്.എയുടെ തരംതാണ പ്രസ്താവന ഇസ്ലാമിനെക്കുറിച്ചുള്ള അറിവില്ലായ്മയുടെ ഉദാഹരണമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. എം.എല്.എ ഒരു പ്രത്യേക വിഭാഗം സ്ത്രീകളെ അപമാനിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി,പ്രതിപക്ഷനേതാവ്, മുസ്ലിംലീഗ് നിയമസഭ പാര്ട്ടി ലീഡര് എന്നിവര്ക്കും പരാതിനല്കാന് യോഗം തീരുമാനിച്ചു.
കണ്ണൂര് അബ്ദുല്ല അധ്യക്ഷതവഹിച്ചു. വി പി അബൂബക്കര്, കെ പി ഹംസ, പി വി സുബൈര് നിസാമി, കെ എസ് ഇബ്രാഹിം, ശംസുദ്ദീന് വളവില്,അബൂബക്കര് സാലൂദ് നിസാമി, സി എം കെ അലി, കെ എം ഹുസൈന്, അബ്ബാസ് സംസാരിച്ചു.

Tuesday, August 24, 2010

മാലിക് ദീനാര്‍ ഇസ്ലാമിക അക്കാദമി പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

തളങ്കര: മാലിക് ദീനാര്‍ ഇസ്ലാമിക അക്കാദമിയുടെപുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അഞ്ചാം തരാം പാസ്സയവരോ ഈ വര്ഷം വിജയം പ്രതീക്ഷിക്കുന്നവരോ ആയ പതിനൊന്നര വയസ്സ് കവിയാത്ത ആണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.
വിദ്യാഭ്യാസം, താമസം, ഭക്ഷണം എന്നിവ സൌജന്യമാണ്. ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യുനിവേര്സിടിയില്‍ അഫിലിയേറ്റു ചെയ്ത മാലിക് ദീനാര്‍ ഇസ്ലാമിക അക്കാദമി 12 വര്‍ഷത്തെ മത,ഭൌതിക വിദ്യാഭ്യാസമാണ് നല്‍കുന്നത്. മികച്ച കംബ്യുട്ടര്‍ പരിശീലനവും അറബി, ഇംഗ്ലീഷ്, ഉര്‍ദു, മലയാളം എന്നീ ഭാഷകളില്‍ വൈദഗ്ദ്യവും പ്രസംഗം തൂലിക പരിശീലനവും നല്‍കുന്നു.
അപേക്ഷ ഫോറവും പ്രോസ്പെക്ടസും മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോര്മുകള്‍ ൩൧ നു മുമ്പായി ഓഫീസില്‍ ലഭിക്കണം. ബന്ധപ്പെടേണ്ട നമ്പര്‍ 04994224171.

Monday, August 23, 2010

ഉദിനൂര്‍ മഹല്ല്‌ മുസ്ലിം റിലീഫ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക റമദാന്‍ പ്രഭാഷണവും പ്രാര്‍ഥനാസദസ്സും

തൃക്കരിപ്പൂര്‍: ഉദിനൂര്‍ മഹല്ല്‌ മുസ്ലിം റിലീഫ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക റമദാന്‍ പ്രഭാഷണവും പ്രാര്‍ഥനാസദസ്സും സംഘടിപ്പിക്കുന്നു. ആഗസ്‌ത്‌ 28 മുതല്‍ 31 വരെ രാത്രി തറാവീഹ്‌ നിസ്‌ക്കാരാനന്തരം, ഉദിനൂര്‍ ജുമാ മസ്‌ജിദ്‌ പരിസരത്തു വെച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.
ഷൌക്കത്തലി മൌലവി(വെള്ളമുണ്ട), അലി ഫൈസി(പാവണ്ണ), അബ്ദുല്‍ ഗഫൂര്‍ മൌലവി(കീച്ചേരി), ഉമര്‍ ഹുദവി(പൂളപ്പാടം) തുടങ്ങിയ പ്രഗത്ഭര്‍ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി പ്രഭാഷണം നടത്തും.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, മാണിയൂര്‍ അഹമ്മദ്‌ മൌലവി, ചുഴലി മുഹ്യുദ്ദീന്‍ മൌലവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സദസ്സും ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

Sunday, August 22, 2010

അഞ്ചാം തരം പൊതു പരീക്ഷ: മുനവ്വിര്‍ മദ്രസയില്‍ ഒന്നാം റാങ്ക്

Reporter: ശുഹൈല്‍ പി.പി
ത്രിക്കരിപ്പൂര്‍: 2009-10 വര്‍ഷത്തെ സമസ്‌ത പൊതു പരീക്ഷയില്‍ അഞ്ചാം തരത്തില്‍ ഒന്നാം റാങ്ക് മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ വിദ്യാര്‍ത്ഥിക്ക് ലഭിച്ചു. മുനവ്വിറുല്‍ ഇസ്ലാം മദ്രസ്സയുടെ വടക്കെ കൊവ്വല്‍ ബ്രാഞ്ചില്‍ പഠിക്കുന്ന ഫര്‍സാനയാണ് ഒന്നാം റാങ്കിന് അര്‍ഹയായത്. കേരളത്തിനകത്തും പുറത്തുമായി ഒന്‍‌പതിനായിരത്തിലധികം വരുന്ന മദ്രസ്സയിലെ പതിനായിരക്കണക്കിന് കുട്ടികളെ കടത്തി വെട്ടിയാണ് റാങ്കിന്റെ മധുരം ഫര്‍സാനയിലൂടെ മുനവ്വിറിലെത്തിയത്. ഇതിന് മുമ്പ് ഏഴാം ക്ലാസ്സ് പൊതു പരീക്ഷയിലും ഇവിടെ ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ട്. മട്ടന്നൂര്‍ സ്വദേശിയായ മുഹമ്മദ് റാഷിദ് നിസാമിയുടെ ശിക്ഷണത്തിലാണ് ഫര്‍സാന ഒന്നാം റാങ്ക് നേടിയത്. വടക്കെ കൊവ്വലിലെ വി.പി.പി. മുസ്തഫയ - ഫൌസിയ ദമ്പതികളുടെ മകളാണ് ഫര്‍സാന.
അധ്യാപകനായ മുഹമ്മദ്‌ റാഷിദ് നിസാമി(മട്ടന്നൂര്‍)യുടെയും ഇതര അധ്യാപകരുടെയും മികച്ച ശിക്ഷണമാണ് റാങ്ക് നേട്ടത്തിനു പിന്നില്‍.

Saturday, August 21, 2010

എസ്.കെ.എസ്.എസ്.എഫിന്റെ ഖാഫില - ടി.സി.എന്‍ ചാനല്‍ പ്രോഗ്രാം ശ്രദ്ധേയമാവുന്നു.

Reporter: ശുഹൈല്‍ പി.പി
ത്രിക്കരിപ്പൂര്‍: വിശുദ്ധ റമസാനില്‍ വിജ്ഞാനത്തിറ്റെ വിരുന്നുമായി എസ്.കെ.എസ്.എസ്.എഫ് മുനവ്വിര്‍ നഗര്‍ ശാഖാ കമ്മിറ്റിയുടെ ചാനല്‍ പ്രോഗ്രാം ശ്രദ്ധേയമാവുന്നു. എല്ലാ ദിവസവും രാത്രി 9.30 മുതല്‍ 10 മണിവരെ ടി.സി.എന്‍ ചാനലിലാണ് പരിപാടി സം‌പ്രേഷണം ചെയ്യുന്നത്. രാവിലെ 8 മണിമുതല്‍ 8.30 വരെ ഇതിന്റെ പുന:സം‌പ്രേഷണവുമുണ്ട്. പ്രഗത്ഭ പണ്ഡിതന്മാരായ ചുഴലി മുഹ്‌യുദ്ധീന്‍ മൌലവി, ഉമര്‍ ഹുദവി, സലീം ഫൈസി, ഇര്‍ഫാനി അല്‍ അസ്‌ഹരി, സിറാജുദ്ധീന്‍ ദാരിമി കക്കാട്, ബഷീര്‍ ഫൈസി അല്‍ അസ്‌ഹരി എന്നിവരാണ് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരിപാടികളില്‍ പങ്കെടുക്കുന്നത്.

തൃക്കരിപ്പൂരില്‍ വൈ മാക്സ് ബ്രോഡ് ബാന്ഡ് ഇന്റെര്‍നെറ്റ് അപേക്ഷിച്ചാലുടന്‍

തൃക്കരിപ്പൂര്‍: ബി എസ് എന്‍ എലില്‍ന്റെ നൂതന ഡാറ്റാ കൈമാറ്റ സാങ്കേതിക വിദ്യയായ വൈ മാക്സ് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സേവനം തൃക്കരിപ്പൂരില്‍ ലഭിച്ചു തുടങ്ങി. എക്സ് ചേഞ്ച് പരിധിയില്‍ അര കിലോമീറ്റര്‍ മുതല്‍ മൂന്നു കിലോമീറ്റര്‍ വിസ്തൃതിയില്‍ ലഭ്യമാവുന്ന തരത്തിലാണ് തുടക്കത്തില്‍ സേവനം ലഭ്യമാവുക. ലാന്‍ഡ്‌ ലൈന്‍ ഫോണ്‍ ആവശ്യമില്ലെന്നതും പ്രത്യേകതയാണ്. ഇന്‍ഡോര്‍ , ഔട്ട്‌ ഡോര്‍ ഉപയോഗങ്ങള്‍ക്കുള്ള പ്രത്യേക മോഡം ഉപയോഗിച്ചാണ് വൈ മാക്സ് പ്രവര്‍ത്തിക്കുക.512 kbps മുതല്‍ രണ്ടു എം ബി പി എസ് വരെ വേഗത ലഭിക്കും.പ്രതിമാസം 220 മുതല്‍ 7000 രൂപ വരെയുള്ള വിപുലമായ താരിഫ് പ്ലാനുകള്‍ അധികൃതര്‍ പുറത്തിറക്കി.

മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് യു.എം.അബ്ദുല്‍റഹിമാന് മൌലവിക്കു സ്വീകരണം നല്‍കി

ഷാര്‍ജ: മത-ഭൗതിക വിദ്യാഭ്യാസം സമുന്നയിപ്പിച്ചുകൊണ്ട് ഉല്‍കൃഷ്ടമായ വിദ്യാഭ്യാസ രീതിയാണ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് നടപ്പാക്കി വരുന്നതെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി യു.എം.അബ്ദുറഹിമാന്‍ മൗലവി പറഞ്ഞു. മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് ഷാര്‍ജ ഘടകം നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം എല്‍.കെ.ജിയും പ്രാഥമിക മദ്രസയുമായി 1993 ല്‍ പരേതനായ സി.എം.അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് 40 ഏക്കറോളം വിസ്തീര്‍ണ്ണത്തില്‍ 400 ലേറെ അനാഥ-അഗതി കുരുന്നുകള്‍ ഉള്‍പ്പെടെ 2000 ത്തോളം വിദ്യാര്‍ത്ഥികളുള്ള പ്രമുഖ കലാലയമായി വളരാന്‍ കഴിഞ്ഞുവെന്നും യൂണിവേഴ്‌സിറ്റ് അംഗീകാരത്തോടെ ഡിഗ്രിതലത്തില്‍ ഒട്ടനവധി ആര്‍ട്‌സ് ആന്റ് സയന്‍സ് മാനേജ്‌മെന്റ് കോഴ്‌സുകളും ഈ വര്‍ഷം മുതല്‍ പി.ജി.കോഴ്‌സും ആരംഭിക്കാന്‍ കഴിഞ്ഞതായും യു.എം.മൗലവി പറഞ്ഞു. ചടങ്ങില്‍ സലാം ഹാജി കുന്നില്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജന.സെക്രട്ടറിയും കെ.എം.സി.സി, യു.എ.ഇ കമ്മിറ്റി സെക്രട്ടറിയുമായ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു.

സഅദ് പുറക്കാട് കെ.എം.ഷാഫി ഹാജി, ശു ഐബ് തങ്ങള്‍ കളീല്‍, റഹ്മാന്‍ കാശിഫി, മൊയ്തു നിസാമി, ഷാഫി ആലംകോട്, ഖാലിദ് പാറപ്പള്ളി, സീതി മുഹമ്മദ്, എം.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അബ്ബാസ് കുന്നില്‍ സ്വാഗതവും ബി.എസ്.മഹമൂദ് നന്ദിയും പറഞ്ഞു.

ബ്രസീലിയന്‍ കോച്ച് റോബിയോ ഇസ്‌ലാം സ്വീകരിച്ചു


ദോഹ: ലോകപ്രശസ്ത ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഗെയേറ ഇസ്‌ലാം സ്വീകരിച്ചു. റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച മതപ്രഭാഷണ പരിപാടിയിലാണ് താന്‍ മുസ്‌ലിമായി അബ്ദുല്‍അസീസ് എന്ന പേര് സ്വീകരിച്ചതായി റോബിയോ പ്രഖ്യാപിച്ചത്.

'വിശുദ്ധ ഖുര്‍ആന്‍ പാരായണം ശ്രവിച്ചപ്പോള്‍ ഉള്ളടക്കം മനസ്സിലായില്ലെങ്കിലും എന്റെ ഹൃദയത്തിലേക്ക് വിവരണാതീതമായ വികാരം ഇരച്ചുകയറി. മനസ്സമാധാനം, ശാന്തത, വശ്യത എന്നൊക്കെ അതിനെ വിളിക്കാം. പിന്നീട് മുസ്‌ലിം സഹോദരങ്ങളുടെ പ്രാര്‍ഥനാ രൂപം ഞാന്‍ ശ്രദ്ധിച്ചു. ചിട്ടയോടെ അണിയണിയായി ഒരു നേതാവിന് കീഴില്‍ ഒരേ വാചകങ്ങള്‍ ഉരുവിട്ടുകൊണ്ടുള്ള പ്രാര്‍ഥനക്ക് എന്തൊരു ആകര്‍ഷണീയത? ഒരുമിച്ച് കഴിയാന്‍ അവസരം കിട്ടിയപ്പോള്‍ സ്‌നേഹപൂര്‍ണമായ അവരുടെ പെരുമാറ്റവും സ്വഭാവമഹിമയും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഞാന്‍ അവരില്‍ നിന്ന് അന്യനാണെന്ന് ഒരു നിമിഷം പോലും എനിക്ക് തോന്നിയില്ല. ഇസ്‌ലാം സ്വീകരിച്ച് സത്യസാക്ഷ്യവചനം ഉരുവിട്ടപ്പോള്‍ ഒരു തരം വെളിച്ചവും സമാധാനവും എന്റെ മനസ്സില്‍ നിറയുന്നതുപോലെ തോന്നി. മുഴുവന്‍ മനുഷ്യരുടെയും ഹൃദയങ്ങള്‍ ഈ സത്യദര്‍ശനം സ്വീകരിക്കാന്‍ തക്ക വിശാലത കൈവരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു' ഇസ്‌ലാം സ്വീകരിച്ച ശേഷം ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

റയ്യാന്‍ സ്‌പോര്‍ട്്‌സ് ക്ലബ്ബ് സാംസ്‌കാരിക സമിതി തലവന്‍ മുഹമ്മദ് മന്‍സൂര്‍ അശ്ലഹ്‌വാനി, സാമി ജാദ്, അബ്ദുറഹ്മാന്‍ അല്‍കുവാരി, ഡോ. അയ്മന്‍ ഹമൂദ:, ശൈഖ് മഹ്മൂദ് അവദ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Sunday, August 15, 2010

സമദാനിയുടെ അബുദാബി പ്രഭാഷണം 19നും 26നും


അബുദാബി: പ്രഭാഷണ കലയുടെ കുലപതി എം.പി.അബ്ദുസമദാനി നാളെ രാവിലെ ഇത്തിഹാദ്‌ വിമാനത്തില്‍ അബുദാബിയിലെത്തും. ഇസ്ലാമിക കാര്യാലയത്തിന്റെ അബുദാബിയിലെ റമസാനിലെ അതിഥികളിലൊരാളായി എത്തുന്ന സമദാനിയെ ഔഖാഫ്‌ ഉദ്യോഗസ്ഥരും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രതിനിധികളും സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളും ചേര്‍ന്ന്‌ സ്വീകരിക്കും.

അനവദ്യ സുന്ദരമായ വൈജ്ഞാനിക പ്രഭാഷണങ്ങളിലൂടെ പതിനായിരങ്ങളെ ആകര്‍ഷിക്കുന്ന സമദാനിയുടെ അബുദാബിയിലെ പ്രഭാഷണം ശ്രവിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്‌. ഈ മാസം 19നും 26നുമാണ്‌ അബുദാബിയില്‍ സമദാനിയുടെ പരിപാടികള്‍. ദുബായിലും പ്രഭാഷണ പരിപാടി ഉണ്ട്‌. ലോകാവസാനവും പരലോകവും മതത്തിലും ശാസ്‌ത്രത്തിലും എന്നതാണ്‌ 19- തീയതിയിലെ വിഷയം. സിദ്ദിഖും ഫാറൂഖും വര്‍ത്തമാനകാല ദര്‍പ്പണത്തില്‍ എന്ന വിഷയത്തിലാണ്‌ 26ന്‌ പ്രസംഗിക്കുക.

സ്വാതന്ത്ര്യ ദിനാശംസകള്‍



Uploaded with ImageShack.us

Friday, August 13, 2010

പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള് കൈകൊട്ടുകടവ് മഹല്ല് ഖാസിയായി ചുമതലയേറ്റു

കൈകൊട്ടുകടവ്: 25 /07 /2010 നു ചേര്ന്ന കൈകൊട്ടുകടവ് മുസ്ലിം ജമാഅത്ത് ജനറല് ബോഡി യോഗ തിരുമാന പ്രകാരം ബഹു : പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള് കൈകൊട്ടുകടവ് മഹല്ല് ഖാസിയായ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ് .

Wednesday, August 11, 2010

റംസാന്‍ മുബാറക്

സൗദി അറേബ്യ: റംസാന്‍ ഇന്ന് (11-08-2010) ആരംഭിക്കും

ജിദ്ദ: സൗദി അറേബ്യ,കുവൈത്ത്, ഖത്തര്‍, യു.എ.ഇ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ മാസം ഇന്ന് (11-08-2010) ആരംഭിക്കും.

സി.എം.ഉസ്‌താദിന്റെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കണം: എസ്‌.കെ.എസ്‌.എസ്‌.എഫ്‌

ദുബായ്‌ : സമസ്‌ത വൈസ്‌പ്രസിഡന്റും ചെമ്പരിക്ക- മംഗലാപുരം ഖാസിയുമായ സി.എം.അബ്ദുല്ല മുസ്ല്യാരുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുത്ത നടപടിയെ കാസര്‍കോട്‌ ജില്ലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ദുബായി കമ്മിറ്റി സ്വാഗതം ചെയ്‌തു. കഴിഞ്ഞ ഫെബ്രുവരി 15നാണ്‌ സി.എം.അബ്ദുല്ല മുസ്ല്യാര്‍ ചെമ്പരിക്ക കടപ്പുറത്ത്‌ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്‌. മരണത്തെക്കുറിച്ച്‌ പല ദുരൂഹതകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐക്ക്‌ കൈമാറുന്ന വിജ്ഞാപനത്തില്‍ ഒപ്പുവെച്ച കേന്ദ്രമന്ത്രി പൃഥിരാജ്‌ ചൗഹാന്റെ നടപടി സ്വാഗതാര്‍ഹമാണെങ്കിലും അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി കുറ്റവാളികളെ പുറത്ത്‌ കൊണ്ടുവരണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ എം.ബി.എ.ഖാദര്‍ ചന്തേര, അഷ്‌ഫാഖു മഞ്ചേശ്വരം, മുഹമ്മദലി തൃക്കരിപ്പൂര്‍, ശാഫി ഹാജി ഉദുമ, കുഞ്ഞബ്ദുല്ല വള്‍വക്കാട്‌, അബ്ദുല്‍ ഹഖീം തങ്ങള്‍, സയ്യിദ്‌ ബംബ്രാണ, ത്വാഹിര്‍മുഗു, ഇല്യാസ്‌ കട്ടക്കാല്‍,ഫാസില്‍ തൃക്കരിപ്പൂര്‍ പങ്കെടുത്തു

Sunday, August 8, 2010

എസ്.കെ.എസ്.എസ്.എഫ് അവധികൂടാരം: ദുബായ് ടീമിന് കിരീടം

ഷാര്‍ജ: എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി ഷാര്‍ജ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അവധികൂടാരം 2010 കലാസാഹിത്യ മത്സരങ്ങളില്‍ ദുബായ് ടീം കിരീടം കരസ്ഥമാക്കി യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ ഷാര്‍ജ ടീം രണ്ടാം സ്ഥാനവും, ഫുജൈറ മൂന്നാം സ്ഥാനവും നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചു.
അലവിക്കുട്ടി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ കടവയ്യൂര്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അലികുഞ്ഞ് കടപ്പുറം, മുറൂര്‍ അബ്ദുല്‍ ഖാദര്‍ ഉസ്താദ് സുലൈമാന്‍ ഹാജി, അഹ്മദ് സുലൈമാന്‍ ഹാജി, അബ്ബാസ് കുന്നില്‍, മജീദ് കാഞ്ഞിരക്കോല്‍, ആര്‍.ഒ. ബക്കര്‍, സലാംഹാജി, സി.എച്ച്. കാസിം, ഇബ്രാഹിം പള്ളിയറക്കല്‍, റസാഖ് വളാഞ്ചേരി, ശിയാസ് അബൂബക്കര്‍ തുടങ്ങി നിരവധി സുന്നി, എസ്.കെ.എസ്.എസ്.എഫ്, കെ.എം.സി നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഹബീബുല്ല ഫൈസി, കരീം ഫൈസി, ഷാക്കിര്‍ ഹുദവി, അബ്ദുല്‍ കരീം എടപ്പാള്‍, ഷക്കീര്‍ കോളയാട് തുടങ്ങിയവര്‍ വിവിധ ടീമുകള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഹഖീം ഫൈസിയുടെ അദ്ധ്യക്ഷതയാല്‍ നടന്ന സമ്മാനദാന സമ്മേളനത്തില്‍ വിവിധ നേതാക്കള്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. റഫീഖ് ഹുദവി, അബ്ദുല്‍ ഗഫൂര്‍ റഹ്മാനി, ബഷീര്‍ ഹുദവി, ഹഖീം. ടി.പി.കെ തുടങ്ങിയവര്‍ ഓഫീസ് നിയന്ത്രിച്ചു.
പരിപാടി വന്‍വിജയമാക്കിയ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.
(അവലംബം: തൃകരിപുര്‍ ന്യൂസ്‌)

Saturday, August 7, 2010

ഖത്തം ദുആ

ത്രിക്കരിപ്പൂര്‍:
ത്രിക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്രസ്സയില്‍ റമദാന്‍ അവധിക്ക് മദ്രസ്സ ഒഴിവ് നല്‍കുന്നതിന് മുമ്പായി നടത്തപ്പെടുന്ന ഖത്തം ദുആ വെള്ളിയാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം നടന്നു.
മുനവ്വിര്‍ മദ്രസ്സ ആരംഭിച്ചത് മുതല്‍ മുടങ്ങാതെ നടക്കുന്ന ഈ ചടങ്ങില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരുമായി നൂറ് കണക്കിനാളുകള്‍ സന്നിഹിതരായിരുന്നു.
ശൈഖുനാ മാണിയൂര്‍ അഹമ്മദ് മൌലവി ഖത്തം ദുആ ചടങ്ങിന് നേതൃത്വം നല്‍കി. പ്രമുഖ നേതാക്കളും പണ്ഡിതന്മാരും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

Friday, August 6, 2010

ത്രിക്കരിപ്പൂരില്‍ ശിഹാബ് തങ്ങള്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്തു

ത്രിക്കരിപ്പൂര്‍: ത്രിക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം സാഹിത്യ സമാ‍ജത്തിന്റെ കീഴില്‍ പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക ലൈബ്രറി & റീഡിങ്ങ് റൂം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ശൈഖുനാ മാണിയൂര്‍ അഹമ്മദ് മൌലവിയാണ് നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തത്. ഖമറുദ്ധീന്‍ ഫൈസി ചടങ്ങില് അദ്ധ്യക്ഷത വഹിച്ചു. എ.ജി.സിദ്ധീഖ്, അനീസ് കടന്നപ്പള്ളി, സുബൈര്‍ മയ്യില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുള്‍ വഹാബ് മാണിയൂര്‍ സ്വാഗതവും ശഫീഖ് പട്ടുവം നന്ദിയും പറഞ്ഞു.

Monday, August 2, 2010

ഈ പടിവാതില്‍ തുറന്നുതന്നെ

ഇനാമുറഹ്മാന്‍
madhyamam)
Saturday, July 31, 2010

മഴയില്‍ നനഞ്ഞ കൊടപ്പനക്കല്‍ തറവാട്ടിലെ പൂമുഖത്തെ ഘടികാരം അനക്കമറ്റു നിന്നു. ആ പൂമുഖത്തെ നിറസാന്നിധ്യമായിരുന്ന ശിഹാബ് തങ്ങള്‍ പടിയിറങ്ങിയതിന്റെ വേദന പങ്കുവെക്കുംപോലെ. മഴയില്‍ കണ്ണീര്‍വാര്‍ത്തു നില്‍ക്കുന്ന മുറ്റം കടന്ന് തറവാടിന്റെ പടി കയറുമ്പോള്‍ സമയം രാത്രി 8.30. കൊടപ്പനക്കല്‍ തറവാട്ടിലെ മുഴുവന്‍ അംഗങ്ങളും ഒത്തുചേരാനുള്ള കാത്തിരിപ്പിനിടെ മുറ്റത്ത് വന്നുനിന്ന ജീപ്പില്‍ നിന്ന് ഒരു കുടുംബം ഇറങ്ങി പൂമുഖത്തേക്ക് കയറിനിന്നു. ആ സമയത്തും ആവലാതി ബോധിപ്പിക്കാനെത്തിയ ഒരു സാധാരണകുടുംബത്തെ ബശീറലി ശിഹാബ് തങ്ങള്‍ നിറപുഞ്ചിരിയുമായി സ്വീകരിച്ചു. പൂമുഖത്തോട് തൊട്ടുനില്‍ക്കുന്ന മുറിയില്‍ അവരുടെ പ്രശ്‌നങ്ങള്‍ കേട്ട്, അവര്‍ക്ക് സാന്ത്വനമേകി തിരിച്ചയക്കുമ്പോള്‍ സമയം 10 മണി. ഇറങ്ങിപ്പോയ സ്ത്രീകളുടെ കണ്ണുകളില്‍ നനവു പടര്‍ന്നിരുന്നു. എത്രയോ കുടുംബങ്ങളുടെ കണ്ണീര്‍ വീണു നനഞ്ഞ മുറ്റത്തുകൂടെ തലതാഴ്ത്തി വിതുമ്പലടക്കി അവരും തിരിച്ചു പോയി. വര്‍ഷങ്ങളായി തുടരുന്ന പതിവിന്റെ അവസാനിക്കാത്ത തുടര്‍ച്ച.

ഈ തറവാട് അങ്ങനെയാണ്. സമയഭേദമില്ലാതെ ആര്‍ക്കും കയറിവരാം. സങ്കടങ്ങള്‍ പറയാം. ഒരു സംസ്ഥാനത്തെ, ഒരു ജനതയെ ഇത്രയധികം സ്വാധീനിച്ച ഒരു വീട്ടകം ഉണ്ടാവാനിടിയില്ല. ആ പൂമുഖത്തെ വട്ടമേശയിലേക്ക് ചാഞ്ഞിരുന്ന് കേരളത്തിന്റെ രാഷ്ട്രീയ-ആത്മീയ മണ്ഡലങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് സൗമ്യമായി തീര്‍പ്പു കല്‍പ്പിച്ചിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പുഞ്ചിരി മാഞ്ഞു പോയിട്ട് കലണ്ടറില്‍നിന്ന് ഒരു വര്‍ഷം അടര്‍ന്നു വീഴുന്നു ഇന്ന്.

2009 ആഗസ്റ്റ് ഒന്നിനാണ് മലപ്പുറത്തെ നടുക്കിയ വിയോഗമുണ്ടായത്. സംസ്ഥാനത്തു നിന്നുള്ള എല്ലാ വഴികളും പാണക്കാട്ടേക്ക് തിരിഞ്ഞ ദിനം കൂടിയായിരുന്നു അത്. തങ്ങളുടെ വേര്‍പാട് താങ്ങാനാവാതെ തരിച്ചു നിന്നവര്‍, പൊട്ടിക്കരഞ്ഞവര്‍, തളര്‍ന്നുപോയവര്‍ അങ്ങനെ എത്രയോ ആയിരങ്ങള്‍ കൊടപ്പനക്കല്‍ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച മലപ്പുറം ടൗണ്‍ഹാളിന്റെ മുറ്റത്തും പരിസരത്തും തിക്കിത്തിരക്കി ശ്വാസമടക്കി നിന്നത് അദ്ദേഹം ചെലുത്തിയ സ്വാധീനത്തിന്റെ വേറിട്ട കാഴ്ചയായിരുന്നു. വേര്‍പാടിന്റെ വിങ്ങല്‍ മാറിയിട്ടില്ലെങ്കിലും കൊടപ്പനക്കല്‍ തറവാടിന് കാര്യമായ ഋതുപ്പകര്‍ച്ചകളില്ല. പതിവുപോലെ ആ മുറ്റത്ത് ആവലാതികളുടെ കെട്ടുകളിറക്കാന്‍ ഇപ്പോഴും ആളുകളെത്തുന്നു. ബാപ്പയുടെ സ്ഥാനത്തിരുന്ന് മക്കളായ ബശീറലിയും മുനവ്വറലിയും വരുന്നവര്‍ക്ക് സാന്ത്വനമേകുന്നു. വന്നു കയറുന്നവര്‍ക്ക് ശിഹാബ്തങ്ങളുടെ പ്രതിരൂപങ്ങളാണവര്‍. തങ്ങള്‍ അവരിലൂടെ ജീവിക്കുകയാണ്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം ബാപ്പ ജീവിച്ചിരുന്നപ്പോള്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും അതിനുള്ള അവസരം ഒരുക്കിയിരുന്നുവെന്നും മുനവ്വറലിയും ബശീറലിയും ഒരേ സ്വരത്തില്‍ പറഞ്ഞു. കൈവിറക്കാതെ, ചങ്കിടിക്കാതെ, ഒട്ടും പതര്‍ച്ചയില്ലാതെ കാര്യങ്ങളെ നോക്കിക്കാണാനാവുന്നത് ബാപ്പയുടെ സാന്നിധ്യം ഇപ്പോഴുമുണ്ടെന്ന തോന്നലാണെന്നും എളാപ്പമാരുടെ പിന്തുണ ആ വിടവ് നികത്താന്‍ ഒരു പരിധിവരെ സഹായകമാണെന്നും ഇരുവരും സമ്മതിക്കുന്നു. ശിഹാബ്തങ്ങള്‍ നടന്ന വഴിയേ നടക്കുമ്പോള്‍ ഇടര്‍ച്ചയുണ്ടാവാതെ നോക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തുണയാകുന്നത് സഹോദരന്മാരുടെയും സഹപ്രവര്‍ത്തകരുടെയും അകമഴിഞ്ഞ സ്‌നേഹവും പിന്തുണയുമാണെന്ന കാര്യത്തില്‍ മുസ്‌ലിംലീഗിന്റെ അവസാന വാക്കും ശിഹാബ്തങ്ങളുടെ പിന്‍മുറക്കാരനുമായ ഹൈദരലി ശിഹാബ് തങ്ങള്‍ക്കുമില്ല സംശയം. കൊടപ്പനക്കല്‍ തറവാടിനോട് ചാരിനില്‍ക്കുന്ന വീട്ടിലിരുന്ന് വല്യാക്ക ഏല്‍പ്പിച്ചുപോയ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കരുത്ത് നല്‍കുന്നതും നോക്കിയാല്‍ കാണുന്ന ദൂരത്തുള്ള സഹോദരങ്ങളും അവരുടെ സ്‌നേഹവുമാണ്. അല്ലാഹുവിന്റെ സഹായവും തനിക്കുണ്ടെന്ന് ഈ ചെറിയ വലിയ മനുഷ്യന്‍ ഉറച്ചുവിശ്വസിക്കുന്നു. കൂടാതെ 25 വര്‍ഷം മലപ്പുറം ജില്ലാ മുസ്‌ലിം ലീഗിന്റെ അമരക്കാരനായതിന്റെ പാകതയും മുന്നോട്ടുള്ള വഴിയില്‍ അദ്ദേഹത്തിന് താങ്ങാവുന്നു. എല്ലാ ദിവസവും തങ്ങള്‍കുടുംബത്തിലെ ഒരാളെങ്കിലും പാണക്കാട്ടുണ്ടാവണമെന്ന തീരുമാനം പുതുതായി എടുത്തതിനുപിന്നിലും ഈ കൂട്ടായ്മയുടെ കെട്ടുറപ്പുണ്ട്.

രാത്രി വൈകിയും തുടര്‍ന്ന സംസാരത്തില്‍ ഇടക്ക് രാഷ്ട്രീയവും കടന്നുവന്നു. എല്ലാ സംഘടനകളോടും സൗമ്യമായ നിലപാടു സ്വീകരിച്ചിരുന്ന ശിഹാബ് തങ്ങളുടെ അനുയായികളില്‍ പ്രമുഖരായ മുനീറും ഷാജിയുമൊക്കെ മുസ്‌ലിം സംഘടനകളെയും മറ്റും തീവ്രവാദികളാക്കുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊരു ശൈലിയായി മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു തങ്ങള്‍ കുടുംബത്തിന്റെ ഒന്നടങ്കമുള്ള മറുപടി. പിണറായിയും ജയരാജനും ഒരുപോലെയല്ലല്ലോ സംസാരിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍, യുവാക്കള്‍ തീവ്രവാദത്തിലേക്ക് പോകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അബ്ബാസലി തങ്ങള്‍; രണ്ടു പേരും ഇക്കാക്കയെ ഒരുപോലെ പിന്തുണച്ചു. വിഷയം രാഷ്ട്രീയത്തിലേക്ക് വഴിമാറാതെ നോക്കാന്‍ തങ്ങള്‍ കുടുംബം ഒരുപോലെ ശ്രദ്ധവെച്ചു. ഇടക്ക് കയറിവന്നയാളെ ഹൈദരലി തങ്ങള്‍ പരിചയപ്പെടുത്തി. പെങ്ങളുടെ മകന്‍ അഹമ്മദ് ജിഫ്രി തങ്ങള്‍. അദ്ദേഹത്തിനു പിറകെയായി വാതില്‍ പാതിതുറന്ന് എത്തിനോക്കിയ ചെറുപ്പക്കാരനെ അബ്ബാസലി തങ്ങള്‍ പരിചയപ്പെടുത്തി-ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ്. ചുവരും ചാരി പുഞ്ചിരി തൂകി നിന്ന മുഈന്‍ ലണ്ടനില്‍ നിന്ന് എം.ബി.എ കഴിഞ്ഞെത്തിയിട്ട് അധികം നാളായിട്ടില്ല. ബാപ്പയോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് മുഈന്‍ തയാറായത്. രാത്രി വൈകി കൊടപ്പനക്കല്‍ തറവാടിന്റെ പടിയിറങ്ങുമ്പോഴും സംസ്ഥാനത്തെ രാഷ്ട്രീയ, ആത്മീയ ഇടങ്ങളില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്ന ഒരു വലിയ കുടുംബം വാതില്‍ തുറന്നുവെച്ചു തന്നെ ഇരിപ്പാണ്. അതുതന്നെയാണ് കൊടപ്പനക്കല്‍. ഈ മുറ്റത്ത് ആര്‍ക്കും വരാം, എപ്പോഴും. ഈ പടിവാതില്‍ തുറന്നുതന്നെ കിടക്കും.

പാണക്കാട് തങ്ങള്‍ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ന്യൂഡല്‍ഹി: ദീര്‍ഘകാലം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അനിഷേധ്യ നേതാവും സംസ്‌ഥാന പ്രസിഡന്റും വഴികാട്ടിയുമായിരുന്ന പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ സ്‌മരണയ്‌ക്കായി തപാല്‍ വകുപ്പിന്റെ സ്‌റ്റാംപ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പ്രകാശനം ചെയ്‌തു.

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലാണ്‌ ചടങ്ങ്‌ നടന്നത്‌. ശിഹാബ്‌ തങ്ങളുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണു സ്‌റ്റാംപ്‌ പുറപ്പെടുവിച്ചത്‌. ജനാധിപത്യ മതേതര ആദര്‍ശങ്ങളുടെ വക്‌താവായിരുന്ന മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ സംഭാവനകള്‍ക്ക്‌ രാജ്യം നല്‍കുന്ന ആദരവാണ്‌ സ്‌റ്റാംപെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ പരിഷ്‌കരണ രംഗത്തും നിസ്‌തൂലമായ സംഭാവനകളാണ്‌ ശിഹാബ്‌ തങ്ങള്‍ നല്‍കിയതെന്നും പ്രധാനമന്ത്രി അനുസ്‌മരിച്ചു.

സ്‌റ്റാംപും ഫസ്‌റ്റ്‌ ഡേ കവറുകളും ഇന്നു മുതല്‍ തന്നെ തപാല്‍ ഓഫിസുകളില്‍ ലഭിക്കും. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സ്‌മാരക പ്രഭാഷണ പരമ്പരയ്‌ക്കും ഇന്നു തുടക്കംകുറിക്കും.