
അബുദാബി: പ്രഭാഷണ കലയുടെ കുലപതി എം.പി.അബ്ദുസമദാനി നാളെ രാവിലെ ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയിലെത്തും. ഇസ്ലാമിക കാര്യാലയത്തിന്റെ അബുദാബിയിലെ റമസാനിലെ അതിഥികളിലൊരാളായി എത്തുന്ന സമദാനിയെ ഔഖാഫ് ഉദ്യോഗസ്ഥരും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രതിനിധികളും സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളും ചേര്‍ന്ന് സ്വീകരിക്കും.
അനവദ്യ സുന്ദരമായ വൈജ്ഞാനിക പ്രഭാഷണങ്ങളിലൂടെ പതിനായിരങ്ങളെ ആകര്‍ഷിക്കുന്ന സമദാനിയുടെ അബുദാബിയിലെ പ്രഭാഷണം ശ്രവിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. ഈ മാസം 19നും 26നുമാണ് അബുദാബിയില്‍ സമദാനിയുടെ പരിപാടികള്‍. ദുബായിലും പ്രഭാഷണ പരിപാടി ഉണ്ട്. ലോകാവസാനവും പരലോകവും മതത്തിലും ശാസ്‌ത്രത്തിലും എന്നതാണ് 19- തീയതിയിലെ വിഷയം. സിദ്ദിഖും ഫാറൂഖും വര്‍ത്തമാനകാല ദര്‍പ്പണത്തില്‍ എന്ന വിഷയത്തിലാണ് 26ന് പ്രസംഗിക്കുക.
No comments:
Post a Comment