Saturday, December 31, 2011

'സമസ്ത' മുസ്ലിംകളുടെ ആശാകേന്ദ്രം: ആലിക്കുട്ടി മുസ്ലിയാര്‍.

ഇതര പ്രദേശങ്ങളിലെ മുസ്ലിംകള്‍ മതപരമായും രാഷ്ട്രീയമായും സംഘടിക്കാന്‍ കാരണം 'സമസ്ത' യാണെന്ന് പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ പ്രസ്താവിച്ചു.
ദുബായില്‍ സമസ്ത സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
dr . ബഹാഉദ്ദീന്‍ നദുവി, പി.പി. മുഹമ്മദ്‌ ഫൈസി, അട്ബുല്‍ സലാം ബാഖവി, ദുബായ് ഔഖാഫ് സീനിയര്‍ സെക്രട്ടറി, മുസ്തഫ ഫൈസി എലംപാര, ടി.കെ.സി അബ്ദുല്‍ കടെര്‍ ഹാജി കൈതക്കാട്, സയ്യിദ് ഹകീം തങ്ങള്‍, മെട്രോ അബ്ദുല്‍ കാദര്‍ ഹാജി, എന്നിവര്‍ സംസാരിച്ചു.
ഷൌക്കത്തലി ഹുദവി സ്വാഗതവും അബ്ദുല്‍ ഹകീം ഫൈസി നന്ദിയും പറഞ്ഞു.

Thursday, December 29, 2011

നിലവിലുള്ള സമ്പ്രദായം മാറ്റി ഹജ്ജ് രജിസ്‌ട്രേഷന്‍ നടപ്പിലാക്കണം

തൃക്കരിപ്പൂര്‍: നിലവിലുള്ള സമ്പ്രദായം മാറ്റി ഹജ്ജ് രജിസ്‌ട്രേഷന്‍ നടപ്പിലാക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റി വര്‍ഷംതോറും ഹജ്ജിന് അപേക്ഷ ക്ഷണിക്കുന്നതിനു പകരം റജിസ്‌ട്രേഷന്‍ സമ്പ്രദായം നടപ്പാക്കണമെന്ന് വള്‍വക്കാട് അന്‍വാറുല്‍ ഇസ്‌ലാം മദ്രസ്സയില്‍ നടന്ന ഹജ്ജാജി സംഗമം ആവശ്യപ്പെട്ടു. വള്‍വക്കാട് മുസ്‌ലിം ജമാഅത്ത് റിലീഫ് കമ്മിറ്റി ഹജ്ജ് വെല്‍ഫെയര്‍ ഫോറം എന്നിവ ചേര്‍ന്നാണ് സംഗമം സംഘടിപ്പിച്ചത്. എ.പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹജ്ജ് വളണ്ടിയറായി കാല്‍ നൂറ്റാണ്ടായി സേവനം നടത്തുന്ന വി.സി.മുഹമ്മദിനെ ചടങ്ങില്‍ ആദരിച്ചു. മുഹ്‌യുദ്ദീന്‍ അസ്ഹരി, സക്കറിയ നിസാമി, എം.യൂസഫ് ഹാജി, എം.മുഹമ്മദ് കുഞ്ഞി, ശംസുദ്ദീന്‍ ആയിറ്റി ചുഴലി മൊഹ്‌യുദ്ദീന്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. പി.പി.അബ്ദുള്ള ഹാജി സ്വാഗതവും സി.ടി.ശാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

Monday, December 19, 2011

ഖാസിയുടെ മരണം പുനരന്വേഷണം നടത്തണം.

ദുബായ്: സമസ്ത വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനും ആയിരുന്ന സി.എം ഉസ്താദിന്റെ ദുരൂഹ മരണം സംബന്ധിച്ച് സി.ബി.ഐ നടത്തിയ അന്വേഷണം സംശയാസ്പതാമാനെന്നു ഹൈക്കോടതി കണ്ടെത്തിയ സ്ഥിതിക്ക് ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ സ്പെഷ്യല്‍ ടീമിനെ കൊണ്ട് അന്വെഷിപ്പിക്കനമെന്നും മരണം ആത്മഹത്യാ ആക്കി മാറ്റി ആദ്യം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഹബീപ് രഹ്മന്റെയും മറ്റും പങ്കു അന്വേഷിക്കണമെന്നും ദുബായ് കാസറഗോഡ് ജില്ല എസ് .കെ.എസ് .എസ്.എഫ് ആവശ്യപ്പെട്ടു. ഇതുമായി ബന്ടപ്പെട്ടു എസ്. കെ.എസ് .എസ്.എഫ് ഉം മറ്റു സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.
ഷാഫി haji ഉദുമ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ തോട്ടുംഭാഗം ഉത്ഘാടനം ചെയ്തു. ത്വാഹിര്‍ മുഗു, അഹ്മദ് കബീര്‍ അസ്അദി, കെ.വി.വി. കിഉഹബ്ദുല്ല വല്വക്കാട് സഈദ് ബംബ്രാന, സ്വാബിര്‍ മെട്ടമ്മല്‍, ഹാഷിം ഉദ്മ എന്നിവര്‍ സംസാരിച്ചു. അശ്ഫാക് മഞ്ജേശ്വരം സ്വാഗതവും ഫാസില്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.

Wednesday, December 14, 2011

എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ യാത്ര തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിക്കും

കാസര്‍കോട്: ആദര്‍ശപ്രചരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി നടത്തിവരുന്ന ആദര്‍ശ കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആദര്‍ശ യാത്ര ജനുവരി 9ന് തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിച്ച് 12ന് മഞ്ചേശ്വരത്ത് സമാപിക്കും. ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ ജാഥ നായകനും വൈസ്പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ഉപനായകനും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഡയറക്ടറും ട്രഷറര്‍ ഹാരീസ് ദാരിമി ബെദിര കോ-ഓഡിനേറ്ററുമായിട്ടുളള സംഘമാണ് ആദര്‍ശയാത്ര നയിക്കുന്നത്. ആദര്‍ശ യാത്രയുടെ ഭാഗമായി ശാഖ-ക്ലസ്റ്റര്‍-മേഖല തലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. മൂന്ന് മാസത്തെ ആദര്‍ശ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് 2012 ജനുവരി 19ന് കാഞ്ഞങ്ങാട് വെച്ച് ആദര്‍ശ സമ്മേളനവും മുഖാമുഖവും സംഘടിപ്പിക്കും. ആദര്‍ശയാത്രയില്‍ വിവിധ കേന്ദ്രങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നേടിയ പ്രാസംഗികന്‍മാരുടെ പ്രഭാഷണം ഉണ്ടായിരിക്കും. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരീസ് ദാരിമി ബെദിര, എം.എ.ഖലീല്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, ആലിക്കുഞ്ഞി ദാരിമി, സയ്യദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സിദ്ദീഖ് അസ്ഹരി, പാത്തൂര്‍, ഫൈസല്‍ ദാരിമി, മുനീര്‍ ഫൈസി ഉക്കിനടുക്ക, റസാഖ് അര്‍ശദി കുമ്പഡാജ, ഹനീഫ് ഹുദവി ദേലംപാടി, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, കെ.എല്‍.ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലംപാടി, ഹമീദ് നദ്‌വി ഉദുമ, യൂസഫ് ഹുദവി മുക്കൂട്, നാഫിഅ് അസ്ഹദി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Monday, December 12, 2011

5 മദ്‌റസകള്‍ക്ക് 'സമസ്ത' അംഗീകാരം നല്‍കി

സമസ്ത മദ്‌റസകളുടെ എണ്ണം 9096 ആയി
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹകസമിതി കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരമുക്ക് ഖുവ്വത്തുല്‍ ഇസ്‌ലാം സെക്കന്ററി മദ്‌റസ (കോഴിക്കോട്), പത്തിരിപ്പാല ദാറുല്‍അബ്‌റാര്‍ അഗഥി അനാഫ മന്ദിരം മദ്‌റസ (പാലക്കാട്), മണ്ടലംകുന്ന് നോര്‍ത്ത് അല്‍ മദ്‌റസത്തുല്‍ റൗളത്തുല്‍ ഉലൂം മദ്‌റസ (തൃശ്ശൂര്‍) കൊള്ളിമുകള്‍ നൂറുല്‍ ഹുദാ മദ്‌റസ (എറണാകുളം), അബ്ഹ അസീര്‍ അന്നൂര്‍ മദ്‌റസ (സഊദി അറേബ്യാ) എന്നീ 5 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9096 ആയി ഉയര്‍ന്നു.
പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, വി.മോയിമോന്‍ ഹാജി, എം.പി.എം.ഹസ്സന്‍ ശരീഫ് കുരിക്കള്‍, ടി കെ പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, കെ. മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, എം.എം.മുഹ്‌യിദ്ദീന്‍ മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമ്മര്‍ ഫൈസി മുക്കം, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.

Saturday, December 10, 2011

എസ്.വൈ.എസ്. തൃക്കരിപ്പൂര്‍ മണ്ഡലം ഓഫീസ് ഉദ്ഘാടനവും സമസ്ത സമ്മേളന പ്രചാരണോദ്ഘാടനവും

തൃക്കരിപ്പൂര്‍: എസ്.വൈ.എസ്. തൃക്കരിപ്പൂര്‍ മണ്ഡലം ഓഫീസ് ഉദ്ഘാടനവും സമസ്ത സമ്മേളന പ്രചാരണോദ്ഘാടനവും പാണക്കാട് സയ്യിദ് അബ്ബാസ്അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചെറുവത്തൂര്‍ യൂണിറ്റി ആസ്​പത്രിക്ക് സമീപം ഓഫീസ് ഉദ്ഘാടനത്തിനുശേഷം പയ്യങ്കി ശംസുല്‍ ഉലമ നഗറിലാണ് സമസ്ത സമ്മേളന പ്രചാരണോദ്ഘാടനവും പൊതുസമ്മേളനവും നടന്നത്. ടി.കെ.സി.അബ്ദുള്‍ഖാദിര്‍ ഹാജി അധ്യക്ഷനായി. ചെര്‍ക്കം അബ്ദുള്ള, മൊട്രോ മുഹമ്മദ് ഹാജി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ആര്‍.വി.കുട്ടിഹസന്‍ ദാരിമി, യു.എം.അബ്ദുള്‍റഹ്മാന്‍ മൗലവി, എം.എ.ഖാസിം മുസ്‌ലിിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിിയാര്‍, ഇ.കെ.മഹ്മൂദ് മുസ്‌ലിയിയാര്‍, കെ.എം.അബ്ബാസ് ഫൈസി, എം.സി.ഖമറുദ്ദീന്‍, കെ.ടി.അബ്ദുല്ല മൗലവി, കെ.ടി.അബ്ദുല്ല ഫൈസി, എ.ജി.സി.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.പി.അബ്ദുല്‍റഹ്മാന്‍ സ്വാഗതം പറഞ്ഞു.

Monday, December 5, 2011

സി.ബി.ഐക്ക്‌ താക്കിതായി SKSSF പ്രതിഷേധപ്രകടനം


കാസര്‍കോട്‌ : ഖാസി സി.എം അബ്‌ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ യുടെ പ്രത്യേക വിംഗിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ടും സി.ബി.ഐ യുടെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വാസ്‌തവ വിരുദ്ധമായ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ചും SKSSF ജില്ലാ കമ്മിറ്റി കാസര്‍കോട്‌ ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം സി.ബി.ഐയുടെ അന്വേഷണ സംഘത്തിന്‌ താക്കീതായി. പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിനെ സംരക്ഷിക്കാനും അവരുടെ റിപ്പോര്‍ട്ടിനെ ശരിവെക്കാനും വേണ്ടി പുകമറ സൃഷ്‌ടിക്കുന്ന രൂപത്തില്‍ മാത്രമാണ്‌ സി.ബി.ഐ സംഘം അന്വേഷണം നടത്തിയത്‌. ഖാസിയുടെ മരണം കൊലപാതകമാണെന്ന്‌ ആദ്യം പത്രസമ്മേളനം വിളിച്ച്‌ പ്രഖ്യാപിച്ച SKSSF ന്റെ നേതാക്കളോട്‌ ആരോപണത്തിന്റെ പിന്നിലുളള കാരണങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനോ ചോദ്യം ചെയ്യാനോ സംശയകരമായ മേഖലകളില്‍ അന്വേഷണം നടത്താനോ തയ്യാറാകാത്ത സി.ബി.ഐ യുടെ ഇപ്പോഴത്തെ റിപ്പോര്‍ട്ട്‌ അപൂര്‍ണ്ണമാണെന്നും അതിനെ നിയമപരമായി നേരിടാനും അതോടൊപ്പം പ്രക്ഷോഭപരിപാടികള്‍ തുടരാനും SKSSF തത്വത്തില്‍ തീരുമാനിച്ചു. പുലിക്കുന്നില്‍ നിന്ന്‌ ആരംഭിച്ച്‌ പുതിയ ബസ്‌ സ്റ്റാന്റില്‍ സമാപിച്ച പ്രതിഷേധപ്രകടനത്തില്‍ സംബന്ധിച്ച നൂറുക്കണക്കിന്‌ പ്രവര്‍ത്തകരില്‍ സി.ബി.ഐക്കെതിരെയുളള പ്രതിഷേധം പ്രകടമായിരുന്നു. പ്രകടനത്തിന്‌ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിംദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, സത്താര്‍ ചന്തേര, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, കെ.എല്‍ ഹമീദ്‌ ഫൈസി, ഹനീഫ്‌ ഹുദവി ദേലംപാടി, ഫാറൂഖ്‌ കൊല്ലംപാടി, ആലിക്കുഞ്ഞി ദാരിമി, സി.പി.മൊയ്‌തു മൗലവി, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍, സിദ്ദീഖ്‌ അസ്‌ഹരി, കെ.എച്ച്‌ അഷ്‌റഫ്‌ ഫൈസി കിന്നിംഗാര്‍, സുഹൈര്‍ അസ്‌ഹരി പള്ളംകോട്‌ തുടങ്ങിയവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

സമസ്ത സമ്മേളനം വന്‍വിജയമാക്കുക : ബശീറലി ശിഹാബ് തങ്ങള്‍


റിയാദ് : കേരളീയ മുസ്‍ലിം സമൂഹത്തിലെ ദീനീ ചൈതന്യത്തിന്‍റെ മൂല്യശക്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നും മുസ്‍ലിം സമൂഹം കേരളത്തില്‍ നേടിയ എല്ലാ പുരോഗതിക്ക് പിന്നിലും പ്രവര്‍ത്തിച്ചത് പൂര്‍വ്വ സൂരികളായ ഉലമാക്കളും ഉമറാക്കളുമാണെന്നും പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ തങ്ങള്‍ക്ക് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളനം വന്‍ വിജയമാക്കാന്‍ ഗള്‍ഫ് സംഘടനകള്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തണമെന്നും പ്രവാസികളിലെ മത ധാര്‍മ്മിക പ്രശ്നങ്ങളെന്ന പോലെ തന്നെ അവരുടെ ഭൗതിക പ്രശ്നങ്ങളിലും പുതിയതായി രൂപം കൊള്ളുന്ന നിയമ സംവിധാനങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിലും പ്രവാസി സംഘടനകള്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി മതവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിശ്വപ്രശസ്ത ഹദീസ് ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയും അതിന്‍റെ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരിയും എന്‍പത്തിയഞ്ച് മത വിദ്യാര്‍ത്ഥികള്‍ക്ക് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ നല്‍കും. പഠന തല്‍പരരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികളഅ‍ക്ക് അവരുടെ ഉസ്താദുമാരുടെ സാക്ഷിപത്രമനുസരിച്ചാണ് നല്‍കുക. സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്രീകരിച്ചാമ് കിത്താബുകള്‍ വിതരണം ചെയ്യുകയെന്നും റിയാദില്‍ രൂപീകൃതമായ സമ്മേളന സ്വാഗത സംഘവുമായി സഹകരിച്ച് സെമിനാര്‍, സംബോസിയം, ഗള്‍ഫ് പത്രങ്ങളില്‍ സപ്ലിമെന്‍റ്, സമ്മേളനം ബിഹ് സ്ക്രീനില്‍ കാണാനുള്ള സംവിധാനം എന്നിവ ചെയ്യുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ മുസ്തഫ ബാഖവി പെരുമുഖം പറഞ്ഞു.
ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്‍മാന്‍ ബാഫഖി തങ്ങള്‍, ബശീര്‍ പാണ്ടിക്കാട്, സി.പി. മുഹമ്മദ് താരിക, ഫവാസ് ഹുദവി, അബൂബക്കര്‍ ഫൈസി ചുങ്കത്തറ, ആറ്റക്കോയ തങ്ങള്‍, മുഹമ്മദലി ഹാജി, അശ്റഫ് ഫൈസി, ഇഖ്ബാല്‍ കാവനൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ഹംസ മൂപ്പന്‍ നന്ദിയും പറഞ്ഞു.

Sunday, December 4, 2011

ബോധവല്‍ക്കരണവുമായി മദ്‌റസാ മാനേജ്മെണ്റ്റ്‌ കമ്മിറ്റി

തൃക്കരിപ്പൂര്‍‍: മതവിദ്യാഭ്യാസത്തിന്റെ പ്രസക്തി സമുദായത്തിലെത്തിക്കാന്‍ തൃക്കരിപ്പൂറ്‍ റെയിഞ്ച്‌ മദ്‌റസാ മാനേജ്മെണ്റ്റ്‌ കമ്മിറ്റി ബോധവല്‍ക്കരണം നടത്തുന്നു. മദ്‌റസ അധ്യാപകര്‍ക്ക്‌ നിശ്ചിത യോഗ്യത ഉറപ്പുവരുത്തുക, മദ്‌റസകളിലെ പഠനനിലവാരം ഉയര്‍ത്താന്‍ അധ്യാപകരിലും വിദ്യാര്‍ഥികളിലും ഉണ്ടായിരിക്കേണ്ട സ്വഭാവ വിശേഷണങ്ങളെ കുറിച്ച്‌ അവബോധം വളര്‍ത്തുക, മദ്‌റസ അധ്യാപകര്‍ അകാരണമായി പിരിഞ്ഞുപോകല്‍, പിരിച്ചുവിടല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഗൌരവമായ പരിഹാരം ഉണ്ടാക്കുക തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച്‌ 11 മുതല്‍ ബോധവല്‍ക്കരണ ക്ളാസുകള്‍ സംഘടിപ്പിക്കും. നാളെ രാവിലെ മുനവ്വിറുല്‍ ഇസ്ളാം മദ്‌റസയില്‍ നടക്കുന്ന റെയിഞ്ച്‌ തല ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എ ജി സി ബഷീര്‍ നിര്‍വഹിക്കും. റെയ്ഞ്ചിലെ 20 ഓളം മദ്‌റസകളില്‍ ബോധവല്‍ക്കരണ ക്ളാസുകള്‍ നടത്തും.

Saturday, December 3, 2011

SKSSF ആദര്‍ശയാത്ര ജനുവരി 9 മുതല്‍

കാസര്‍കോട്‌ : വികാസത്തിന്റെ വഴിയടയാളങ്ങള്‍ എന്ന SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറുമാസ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടക്കുന്ന മൂന്ന്‌ മാസത്തെ ആദര്‍ശ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച്‌ ജനുവരി 9 മുതല്‍ 12 വരെ തൃക്കരിപ്പൂരില്‍ നിന്ന്‌ മഞ്ചേശ്വരം വരെ ആദര്‍ശ യാത്ര സംഘടിപ്പിക്കാന്‍ SKSSF കാസര്‍കോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം തീരുമാനിച്ചു. ആദര്‍ശയാത്രയുടെ മുന്നോടിയായി ശാഖ-ക്ലസ്റ്റര്‍-മേഖല തലങ്ങളില്‍ ആദര്‍ശസംഗമം സംഘടിപ്പിക്കും. ജനുവരി 19ന്‌ കാഞ്ഞങ്ങാട്‌ വെച്ച്‌ വിപുലമായ ആദര്‍ശസമ്മേളനവും മുഖാമുഖവും സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
- റഷീദ്‌ ബെളിഞ്ചം, SKSSF കാസര്‍കോഡ്‌ ജില്ലാ ജനറല്‍ സെക്രട്ടറി