Sunday, January 1, 2012

സമസ്ത പരിവര്‍ത്തനത്തിന്‍റെ ചാലക ശക്തി : പി.പി. ഉമര്‍ മുസ്‍ലിയാര്‍



റിയാദ്
:
കഴിഞ്ഞ എട്ടര പതിറ്റാണ്ട് കാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇന്ന് കേരളത്തില്‍ കാണുന്ന ദീനീ ചൈതന്യത്തിന്‍റെ അടിസ്ഥാനമെന്നും പരിവര്‍ത്തനത്തിന്‍റെ ചാലക ശക്തിയായി മാറാന്‍ സമസ്തക്ക് കഴിഞ്ഞിട്ടുണ്ടെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ പി.പി. ഉമര്‍ മുസ്‍ലിയാര്‍ പറഞ്ഞു. നൈസാമിന്‍റെ രാജകീയ പാരന്പര്യം ഉള്‍ക്കൊള്ളുന്ന ഹൈദരാബാദ് മുതല്‍ നവാവുമാരുടെ പൈതൃകം അവകാശപ്പെടുന്ന ബംഗാള്‍ വരെയുള്ള സ്ഥാലങ്ങളില്‍ പോലും കാണാത്ത ശാസ്ത്രീയമായ മതപഠനവും ദീനീ ചൈതന്യവും കേരളത്തിലുടനീളം നിലനിര്‍ത്താനായതില്‍ സമസ്തയുടെ പങ്ക്നിസ്തുലമാണ്. റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ ചലനം 2011 പ്രവര്‍ത്തക ക്യാന്പ് ശിഫാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.സി. മുഹമ്മദ് ഹാജി കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രവാചകന്‍റെ കാലത്ത് തന്നെ സഹാബാക്കള്‍ മുഖേന ഇസ്‍ലാം കേരളത്തിലെത്തിയതിന്‍റെ ചരിത്ര സാക്ഷ്യങ്ങളാണ് കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ്, കണ്ണൂരിലെ മടായി പള്ളി, നിലാമുറ്റം, കൊല്ലം, ജോനകാപ്പുറം, കോഴിക്കോട് മുഖദാറുമെല്ലാം. മാലിക് ബിന്‍ ദീനാര്‍ സംഘത്തിലൂടെയാണ് കേരളത്തില്‍ ശക്തമായ ഇസ്ലാമിക പ്രബോധന ദൗത്യം പിന്നീട് മഖ്ദൂം പാരന്പര്യത്തിലൂടെയാണ് നിലനിന്നത്. ശേഷം ആ ദൗത്യം ഏറ്റെടുത്തത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ്. ഖാദിയാനിസത്തിന്‍റെയും ശരീഅത്തിന്‍റെയും കാര്യത്തില്‍ സമസ്ത എടുത്ത തീരുമാനം ലോകം അംഗീകരിച്ചത് സമസ്തയുടെ ആധികാരികതയെയാണ് വ്യക്തമാക്കുന്നത്. ലോക പണ്ഡിത സംഘടനയായ റാബിത്വയുടെ പ്രതിനിധി സമസ്തയുടെ ഒരു എഴുത്തിന് വിശദീകരണവുമായി കേരളത്തിലെത്തിയതും ഇതിന്‍റെ തെളിവാണ്. മൂല്യച്ച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് മൂല്യങ്ങളുടെ വീണ്ടെടുപ്പാണ് സമസ്തയുടെ 85-ാം വാര്‍ഷിക സമ്മേളനത്തിന്‍റെ സത്യസാക്ഷികളാവുക എന്ന പ്രമേയത്തിലൂടെ ലക്ഷമാക്കുന്നത്. മലയാളികളുള്ള ലോകത്തിന്‍റെ എല്ലാ കോണുകളിലും ഇതു സംബന്ധമായ ചര്‍ച്ചകള്‍ നടക്കും. ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമസ്ത സമ്മേളനവും അനുബന്ധ പരിപാടികളും മൂല്യങ്ങളുടെ വീണ്ടെടിപ്പിന്‍റെ ഉണര്‍ത്തുപാട്ടായി മാറുമെന്നും ഉമര്‍ മുസ്‍ലിയാര്‍ പറഞ്ഞു. സമസ്തയുടെ 85-ാം വര്‍ഷിക സമ്മേളത്തിന്‍റെ പ്രചരണോദ്ഘാടനവും ഉമര്‍ മുസ്‍ലിയാര്‍ നിര്‍വ്വഹിച്ചു.
സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മനുഷ്യജാലികാ പ്രഖ്യാപനം മുസ്തഫ ബാഖവി പെരുമുഖം നിര്‍വ്വഹിച്ചു. അക്ബര്‍ വേങ്ങാട്, റസാഖ് വളകൈ, ഉമര്‍കോയ യൂണിവേഴ്സിറ്റി, അബ്ദുല്‍ ലത്തീഫ് ഹാജി തച്ചണ്മ, എം. മൊയ്തീന്‍ കോയ, സൈതലവി ഫൈസി, മായിന്‍ ഹാജി, അബൂബക്കര്‍ ഹാജി പ്രസംഗിച്ചു. സമസ്തയെ നയിച്ചവര്‍ എന്ന വിഷയത്തില്‍ സലീം വാഫി മുത്തേടം സംസാരിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സൈതാലി വലന്പൂര്‍ നന്ദിയും പറഞ്ഞു. ഹംസ കോയ പെരുമുഖം, മുഹമ്മദ് കോയ തങ്ങള്‍, ഹബീബുള്ള പട്ടാന്പി, അ്ശ്റഫ് കല്‍പകഞ്ചേരി, നാസര്‍ ഗ്രീന്‍ലാന്‍റ്, മുസ്തഫ ചീക്കോട്, ബശീര്‍ താമരശ്ശേരി, മശുദ് കൊയ്യോട് തുടങ്ങിയവര്‍ സദസ്സ് നിയന്ത്രിച്ചു.
രാവിലെ 9 ന് നടന്ന ആദ്യ സെക്ഷനില്‍ മുഹമ്മദാലി ഹാജി തിരുവേഗപ്പുറ അദ്ധ്യക്ഷത വഹിച്ചു. നൌഷാദ് വൈലത്തൂര്‍ സ്വാഗതം പറഞ്ഞു. അബ്ദുല്ല ഫൈസി കണ്ണൂര്‍, അബൂട്ടി സാര്‍, അസീസ് പുള്ളാവൂര്‍, ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍ സംസാരിച്ചു. തുടര്‍ന്ന് സത്യസാക്ഷികളാവുക എന്ന പ്രമേയം അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അവതരിപ്പിച്ചു. സമസ്ത സമ്മേളനത്തോടനുബന്ധിച്ച് നാം ചെയ്യേണ്ട കാര്യങ്ങള്‍ എന്ന ചര്‍ച്ചയില്‍ റസാഖ് വള്ളിക്കുന്ന്, സമദ് പെരുമുഖം, അസീസ് പുള്ളാവൂര്‍, കുഞ്ഞിപ്പ തിരൂര്‍, സലീം ലവംബൂര്‍, ബശീര്‍ താമരശ്ശേരി, റഫീഖ് വള്ളിത്തോട്, അബ്ദുല്‍ കരീം പുതുപ്പടി, മുജീബ് പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു. ഫവാസി ഹുദവി ചര്‍ച്ച നിയന്ത്രിച്ചു. സമദ് പെരുമുഖം നന്ദിയും പറഞ്ഞു.