Saturday, March 31, 2012

SKSSF സഖാഫീസ്‌ സമ്മേളനം സ്വാഗതസംഘ കണ്‍വെന്‍ഷന്‍

കാസര്‍കോട്‌ : SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി ഏപ്രില്‍ 12ന്‌ വ്യാഴാഴ്‌ച കാസര്‍കോട്‌ ടൗണില്‍ വെച്ച്‌ നടത്തുന്ന സഖാഫീസ്‌ സമ്മേളനത്തിന്‍റെ വിജയത്തിന്‌ വേണ്ടി വിപുലമായ സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ഉച്ചയ്‌ക്ക്‌ 2.30ന്‌ കാസര്‍കോട്‌ സിറ്റി ടവറില്‍ വെച്ച്‌ നടക്കും. മുഴുവന്‍ സംഘടനബന്ധുക്കളും കണ്‍വെന്‍ഷനില്‍ സംബന്ധിക്കണമെന്ന്‌ SKSSF ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.ഏപ്രില്‍ 12ന്‌ നടക്കുന്ന പരിപാടിയില്‍ അടുത്തകലങ്ങളിലായി സമസ്‌തയിലേക്ക്‌ കടന്നുവന്ന സഖാഫികള്‍, ബാഖവികള്‍, സഅദികള്‍, മറ്റുനേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ ഭാഗമായി മേഖല-ക്ലസ്റ്റര്‍-ശാഖ തലങ്ങളില്‍ കണ്‍വെന്‍ഷനുകളും വാഹനപ്രചരണജാഥയും ശാഖാപര്യടനവും സംഘടിപ്പിക്കാന്‍ ജില്ലാനേതാക്കള്‍ ആഹ്വാനം ചെയ്‌തു.

Wednesday, March 28, 2012

സ്വന്തം രാജ്യത്തെ തൊഴില്‍ സാധ്യതകള്‍ പ്രവാസികള്‍ തിരിച്ചറിയണം-റിയാദ് ഇസ്‌ലാമിക് സെന്റര്‍

റിയാദ് : ജീവിതത്തില്‍ ഉത്തരവാദിത്വബോധവും സമൂഹത്തോട് കരുണയുമാണ് ഒരു മുസ്‌ലിമിന് ഉണ്ടാകേണ്ടതെന്നും സ്വന്തം ശരീരത്തോടും കുടംബത്തോടും സമൂഹത്തോടുമുളള ബാധ്യത നിര്‍വഹണത്തില്‍ വരുത്തുന്ന വീഴ്ച കുടംബ രാഷ്ട്ര തകര്‍ച്ചക്ക് കാരണമാകുമെന്നും. നിയമ സങ്കീര്‍ണതകള്‍ പ്രവാസം കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുമ്പോള്‍ സ്വന്തം രാജ്യത്തെ തൊഴില്‍ സാധ്യതകള്‍ തിരിച്ചറിയാനും മാന്‍പവറിനു കേരളത്തില്‍ ഉയരുന്ന മൂല്യവും പ്രവാസത്തിലൂടെ ലഭിക്കുന്ന നേട്ട കോട്ടങ്ങളും വിലയിരുത്തി ഉചിത മാര്‍ഗങ്ങള്‍ തെരെഞ്ഞെ ടുക്കാന്‍ പ്രവാസികള്‍ സന്നദ്ധരാകണമെന്നും റിയാദ് ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തക്യാമ്പ് അഭിപ്രായപ്പെട്ടു. ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക എന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി നടന്ന ഏക ദിനക്യാമ്പില്‍ ഉത്തരവാദിത്വ ബോധം പ്രവാചക വീക്ഷണം അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, പൊതു പ്രവര്‍ത്തനം പ്രവാചക വീക്ഷണം ഫവാസ് ഹുദവി പട്ടിക്കാട്. തൊഴില്‍ പ്രവാചക വീക്ഷണം സലീം വാഫി മൂത്തേടം തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഹഫീദ് വഴിപ്പാറ, നൗഫല്‍ വാഫി മണ്ണാര്‍ക്കാട്, അബൂബക്കര്‍ ബാഖവി മാരായമംഗലം, അബ്ദുല്ല ഫൈസി കണ്ണൂര്‍, ഉമര്‍ കോയ യൂണിവേഴ്‌സിററി, ഹബീബുളള പട്ടാമ്പി, എന്‍ സി മുഹമ്മദ് കണ്ണൂര്‍, ശബീര്‍ അലി മണ്ണാര്‍ക്കാട്, സി പി നാസര്‍ കണ്ണൂര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. അഷvറഫ് ഫൈസി വാഴക്കാട്, മുഹമ്മദലി ഹാജി തിരുവേഗപ്പുറ. അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് വളകൈ, സമദ് പെരുമുഖം, മുഹമ്മദ് മാസ്‌ററര്‍, വളക്കൈ, മുസ്തഫ ചീക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.

Saturday, March 17, 2012

സയ്യിദ് മുഹമ്മദ് ജിഫ്രിതങ്ങള് അന്തരിച്ചു

തിരൂരങ്ങാടി: സുന്നിയുവജനസംഘത്തിന്റെയും സുന്നി മഹല്ലി ന്റെയും സംസ്ഥാന വൈസ് പ്രസിഡന്റ് കക്കാട് സയ്യിദ് മുഹമ്മദ് ജിഫ്രിതങ്ങള്‍ എന്ന എസ്. എം. ജിഫ്രി തങ്ങള്‍ ( 76 ) അന്തരിച്ചു. കരള്‍ രോഗംമൂലം മൂന്നുമാസമായി ചികിത്സയിലായിരുന്നു. ദീര്‍ഘ കാലം തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റായിരുന്നു. പട്ടിക്കാട് ജാമിഅനൂരിയ അറബിക് കോളജ് എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം, എംഇഎം എന്‍ജിനിയറിങ് കോളജ് എക്‌സി ക്യുട്ടിവ് കമ്മിറ്റി അംഗം, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ്,
ദാറുല്‍ ഹുദാ സിന്‍ഡിക്കേറ്റ് മെമ്പര്‍, സാദാത്ത് അസോസിയേഷന്‍ പ്രസിഡന്റ്, താനൂര്‍ ഇസ്‌ലാഹു ഉല്‍ ഉലൂം അറബിക് കോളജ് വൈസ് പ്രസിഡന്റ്, കൂണ്ടൂര്‍ മര്‍ക്കസ് വൈസ് പ്രസിഡന്റ്, കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡന്റ്, കക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, കരുമ്പില്‍ മഹല്ല് പ്രസിഡന്റ്, കക്കാട് ഇംദാദുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ്, കക്കാട് ടൗണ്‍ മുസ്‌ലിംലീഗ് പ്രസിഡന്റ്, കക്കാട് ടൗണ്‍ മുസ്‌ലിംലീഗ് റിലീഫ് കമ്മിറ്റി പ്രസിഡന്റ്, പൂക്കിപറമ്പ് സി.എച്ച് ഹൈദ്രോസ് മുസ്ല്യാര്‍ സ്മാരക കോംപ്ലക്‌സ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊന്നാനി മൗനത്തുല്‍ ഇസ്‌ലാം സഭ കമ്മിറ്റിയംഗവുമായിരുന്നു. എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി, സമസ്ത ബുക്ക് ഡിപ്പോ മാനേജര്‍, എസ്. വൈ. എസ് ഓഫീസ് സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, തിരൂരങ്ങാടി പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ്, കക്കാട് ജി. എം. യു. പി സ്‌കൂള്‍ പി. ടി. എ. പ്രസിഡന്റ്, ചേറൂര്‍ യതീംഖാന കമ്മിറ്റി വൈസ് പ്രസിഡന്റ്, കരുമ്പില്‍ മദ്രസാ കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
പിതാവ്: പരേതനായ സയ്യിദ് ഫസല്‍ജിഫ്രി പൂക്കോയ തങ്ങള്‍. ഭാര്യ: സയ്യിദ് ആയിശ ബീവി. മക്കള്‍: ശരീഫ മുത്തു ബീവി. റൗള ബീവി, മരുമകന്‍: സയ്യിദ് ഹസ്സന്‍ ജിഫ്രി, സഹോദരങ്ങള്‍: സയ്യിദ് ഹുസൈന്‍ ജിഫ്രി തങ്ങള്‍, സയ്യിദ് അബ്ദുല്ല ജിഫ്രിതങ്ങള്‍, സയ്യദ് ഉമര്‍ ജിഫ്രി തങ്ങള്‍, പരേതരായ സയ്യിദ് ഹൈദ്രോസ് ജിഫ്രി തങ്ങള്‍, സയ്യിദ് ഉമര്‍ ജിഫ്രിതങ്ങള്‍. ഖബറടക്കം കക്കാട് ജുമാമസ്ജിദ്ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച 10ന് നടക്കും

Monday, March 12, 2012

എസ്.കെ.എസ്.എസ്.എഫ് വിമോചന യാത്ര ജില്ലയില്‍ വിപുലമായ സ്വീകരണപരിപാടി

കാസര്‍കോട്: സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന എസ്.കെ.എസ്.എസ്.എഫ് വിമോചന യാത്രയ്ക്ക് കാസര്‍കോട് ജില്ലയില്‍ കുമ്പള, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീവിടങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കാന്‍ ജില്ലാസെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സ്വീകരണകേന്ദ്രങ്ങളില്‍ മാര്‍ച്ച് 22ന് മുമ്പ് ബഹുജനകണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് വിപുലമായ സ്വാഗതസംഘം രൂപീരകരിക്കും. വിമോജനയാത്രയുടെ ഭാഗമായി ഏപ്രില്‍ ആദ്യവാരത്തില്‍ ക്ലസ്റ്റര്‍ തലങ്ങളില്‍ പദയാത്രയും മേഖലാതലത്തില്‍ സന്ദേശയാത്രയും സംഘടിപ്പിക്കും. സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.