Wednesday, February 27, 2013

19 - 2 - 2012 ന് പ്രഖ്യാപിച്ച 10 ഇന കര്‍മ്മപദ്ധതി

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രധാന പോഷകഘടകമായി 25-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന SKSSF സ്ഥാപക ദിനത്തില്‍ പുതിയ 10 ഇന കര്‍മ്മപദ്ധതികള്‍ സംസ്ഥാനപ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. സംഘടനയുടെ മുഖപത്രമായ സത്യധാര ദൈ്വവാരികയുടെ ഗള്‍ഫ് പതിപ്പായ 'ഗള്‍ഫ് സത്യധാര മാസിക' യു.എ.ഇ യില്‍നിന്നും പ്രസിദ്ധീകരണം ആരംഭിക്കും. മാര്‍ച്ച് 22ന് അബുദാബിയില്‍ നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വ്വഹിക്കും. സംഘടന കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുസ്‌ലിം സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ശാഖകള്‍ രൂപീകരിച്ചു വരികയാണ്. സംഘടനാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും കേരളത്തിലെ വിദ്യാഭ്യാസ പ്രബോധനസംരംഭങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വേണ്ടി പശ്ചിമ ബംഗാളില്‍ ആസ്ഥാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. 24 പര്‍ഗാനാസ് ജില്ലയിലെ ഗോപാല്‍ നഗറിനടുത്തുള്ള സോഹിസ്പൂര്‍ ബസാറില്‍ സംഘടനാ ആസ്ഥാനവും മസ്ജിദും മാര്‍ച്ച് 12ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ അംഗീകാരത്തോടെ ആരംഭിക്കുന്ന ഈ സംരംഭത്തിലെ ജീവനക്കാരനുള്ള ശമ്പളം സംസഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 160 വിദ്യാര്‍ത്ഥികള്‍ മതഭൗതിക വിദ്യാഭ്യാസം നേടുന്ന ഒരു പ്രാഥമിക സ്‌ക്കൂള്‍ നിലവില്‍ അവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കും ധാര്‍മ്മികപഠനം ലക്ഷ്യമാക്കുന്നതിന് സ്‌ക്കൂള്‍ ഓഫ് ഇസ്‌ലാമിക് തോട്‌സ്(ടകഠ) ഈ വര്‍ഷം സംസ്ഥാനത്തെ 30 കാമ്പസുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കും. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, കോഴിക്കോട് എന്‍.ഐ.ടി, പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ്, കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ മാര്‍ച്ച് അവസാനവാരം ക്ലാസ് ആരംഭിക്കും. രണ്ട് വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി.
സംഘടനയുടെ റിലീഫ് വിംഗായ സഹചാരിയുടെ ആഭിമുഖ്യത്തില്‍ പുതുതായി മഞ്ചേരി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ആക്‌സിഡന്റ് കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കും. മറ്റു ജില്ലകളുടെ യൂണിറ്റ് പ്രവര്‍ത്തനം താമസിയാതെ നിലവില്‍ വരും. നിലവില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ കൂടുതല്‍ വളണ്ടിയര്‍മാരുടെ ആതുര സേവനവും സൗജന്യ ഡയാലിസിസ് സൗകര്യവും ലഭ്യമാക്കും. മണ്ണാര്‍ക്കാടും തൊടുപുഴയിലും ധാര്‍മിക അന്തരീക്ഷത്തില്‍ പഠിക്കാന്‍ അവസരം സൃഷ്ടിക്കുന്ന സ്റ്റുഡന്റ്‌സ് ഹോസ്റ്റലുകള്‍ ആരംഭിക്കും. രണ്ടിടങ്ങളിലും ഭുമി ലഭ്യമാവുകയും മാണ്ണാര്‍ക്കാട് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുകുയം ചെയ്തു. സംഘടനയുടെ ആദര്‍ശ പ്രചരണ വിഭാഗമായ ഇസ്തിഖാമയുടെ നേതൃത്വത്തില്‍ ആദര്‍ശ പഠനത്തിന് യുവപണ്ഡിതന്മാര്‍ക്ക് രണ്ട് വര്‍ഷ കാലവധിയുള്ള കോഴ്‌സുകള്‍ ആരംഭിക്കും. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഒന്നാം ബാച്ചിലേക്ക് 150 പേരെ പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുത്തുകഴിഞ്ഞു. പ്രഥമ ബാച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരി 23-ന് മലപ്പുറം സുന്നിമഹലില്‍ നടക്കും.
സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ബൗദ്ധികമായ ഇടപ്പെടലുകള്‍ ലക്ഷ്യം വെച്ച് സംഘടയുടെ സാംസ്‌കാരിക വേദിയായി 'മനീക്ഷ' ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രബോധക വിഭാഗമായ ഇബാദിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ ദഅ്‌വാ പക്കേജ്, വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ അക്കാദമിക് അസ്സംബ്ലി തുടങ്ങിയവ നടക്കും. തൃശ്ശുരില്‍ അന്തര്‍ദേശിയ നിലവാരത്തിലുള്ള മോഡല്‍ സ്‌കുള്‍ പ്രവര്‍ത്തനം ആരംഭിക്കും.
പങ്കെടുക്കുന്നവര്‍:
1. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ (പ്രസിഡണ്ട്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി)
2. ഓണംപിള്ളി മുഹമ്മദ് ഫൈസി (ജന. സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി)
3. സത്താര്‍ പന്തലൂര്‍ (വൈസ്. പ്രസിഡണ്ട്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി)
4. അബ്ദുറഹീം ചുഴലി (സെക്രട്ടറി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി )
5. ഹബീബ് ഫൈസി കോട്ടോപ്പാടം (സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി)

Sunday, February 24, 2013

സി. എം. കാലത്തിനു മുമ്പേ സഞ്ചരിച്ച കര്‍മ്മ യോഗി: ബഷീര്‍ വെള്ളിക്കോത്ത്

ദുബൈ: ഉത്തര മലബാറുകാര്‍ക്ക് മത -ഭൌതിക വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ സാത്വികനായ സി. എം. അബ്ദുള്ള മുസ്ലിയാര്‍ കാലത്തിനു മുമ്പേ സഞ്ചരിച്ച കര്‍മ്മ യോഗിയാണെന്നു പ്രമുഖ വാഗ്മിയും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ ബഷീര്‍ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു.
പാരമ്പര്യമായി കിട്ടിയ നേതൃപാടവത്തിലൂടെ വര്‍ത്തമാന സമൂഹത്തില്‍ ഒരു പണ്ഡിതന്‍ എങ്ങിനെയായിരിക്കണമെന്ന് സി. എം. തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചു. സേവനങ്ങള്‍ക്ക് വിലപെശാത്ത നിസ്വാര്‍ത്ഥ സേവകനായ സി. എം. ലാളിത്യത്തിന്റെയും സത്യാസന്ധതയുടെയും പ്രതിരൂപമാണ്. ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
ദുബൈ കാസര്‍ഗോഡ്‌ ജില്ലാ എസ്. കെ. എസ്. എസ്. എഫ്., കെ .എം .സി .സി ഹാളില്‍ സംഘടിപ്പിച്ച സി. എം ഉസ്താദ് അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ടി. കെ. സി. അബ്ദുല്‍കാദര്‍ ഹാജി  അധ്യക്ഷത വഹിച്ചു. സുന്നി സെന്റര്‍ പ്രസിഡണ്ട്‌ സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ യോഗം ഉത്ഘാടനം ചെയ്തു. സയ്യിദ് ഹകീം തങ്ങള്‍, താജുദ്ദീന്‍ ബാഖവി കൊല്ലം, എം. ബി. എ. കാദര്‍ ചന്തേര, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹസൈനാര്‍ തോട്ടുംഭാഗം, ഹംസ തൊട്ടി, അബ്ദുള്ള ആറങ്ങാടി, ഷൌക്കത്ത് അലി ഹുദവി, ഹകീം ഫൈസി, റഷീദ് ഹാജി കല്ലിങ്കാല്‌, സലാം ഹാജി വെല്‍ഫിറ്റ്, ഹനീഫ് കല്മട്ട, മൊയിദു നിസാമി, ഫാസില്‍ മെട്ടമ്മല്‍, താഹിര്‍ മുഗു, കബീര്‍ അസ് അദി, ബി. എസ്. മഹമൂദ് വലിയപറമ്പ്, അബ്ബാസ് കുന്നില്‍, മുനീര്‍ ചെര്‍ക്കളം, നൂറുദ്ധീന്‍ സി എച്, ഇല്യാസ് കട്ടക്കാല്‍, മുനീര്‍ ബന്താട്, കെ. വി. വി. കുഞ്ഞബ്ദുള്ള വള്വക്കാട് പ്രസംഗിച്ചു.

M.I.C ഇഗ്‌നൈറ്റ് 13 കലാ മത്സര സംഗമത്തിന് തുടക്കമായി

ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാമത്സര സംഗമം ഇഗ്‌നൈറ്റ് 13 പരിപാടിക്ക് ചട്ടഞ്ചാല്‍ എം.ഐ.സി ക്യാമ്പസില്‍ തുടക്കമായി. തിങ്കളാഴ്ച്ച പൊതുസമ്മേളനത്തോടെ കലാമത്സര പരിപാടികള്‍ സമാപിക്കും. സൂപ്പര്‍ സീനിയര്‍, സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍, കിഡ്ഡീസ് എന്നീ വിഭാഗങ്ങളിലായി വിത്യസ്തതയാര്‍ന്ന സ്റ്റേജ്,സ്റ്റേജേതര ഇനങ്ങളില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ അഫിയേറ്റഡ് കോളേജായ എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് അക്കാദമി പ്രൈമറി,സെക്കണ്ടറി,സീനിയര്‍ സെക്കണ്ടറി,ഡിഗ്രി വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്നു.
ഇഗ്‌നൈറ്റ് 13 കലാമത്സര പരിപാടി ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. എം.ഐ.സി ജനറല്‍ സെക്രട്ടറി യു എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ അധ്യാക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുല്‍ റഹ്മാന്‍ മുഖ്യതിഥിയായിരുന്നു. കെ മൊയ്തീന്‍ കുട്ടി ഹാജി ഉപഹാര സമര്‍പ്പണം നടത്തി.
എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് പ്രിന്‍സിപ്പാള്‍ അന്‍വറലി ഹുദവി മാവൂര്‍, മുജീബുറഹ്മാന്‍ ഹുദവി വെളിമുക്ക്, കെ പി കെ തങ്ങള്‍, കെ കെ അബ്ദുല്ല ഹാജി ഖത്തര്‍, സി അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, എം എസ് മദനി തങ്ങള്‍ മാസ്തിക്കുണ്ട്, ടി ഡി അഹ്മദ് ഹാജി ചട്ടഞ്ചാല്‍, അബ്ദുല്‍ സലാം ദാരിമി ആലംപാടി, ടി ഡി കുഞ്ഞിമാഹിന്‍ ഹാജി, പാദൂര്‍ കുഞ്ഞാമു ഹാജി, എം പി മുഹമ്മദ് ഫൈസി ചേരൂര്‍, ടി ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി ചട്ടഞ്ചാല്‍, സ്വാലിഹ് മാസ്റ്റര്‍ തൊട്ടി, സി എച്ച് അബ്ദുല്ലകുഞ്ഞി ചെറുകോട്, അഡ്വ.സി എന്‍ ഇബ്രാഹീം, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി പാക്യാര, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖാലിദ് ഫൈസി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ നദ്‌വി മാണിമൂല, നെക്കര അബൂബക്കര്‍ ഹാജി, ശാഫി ഹാജി ബേക്കല്‍, ജലീല്‍ കടവത്ത്, പുത്തൂര്‍ കുഞ്ഞഹമ്മദ് പൂച്ചക്കാട്, അബ്ദുല്‍ റഹ്മാന്‍ ഹാജി തെക്കുപുറം, സി ബി ബാവ ഹാജി, ലത്തീഫ് ഹാജി ബാഡൂര്‍, പ്രൊഫ.സത്യനാഥ്, ചാക്കോ മാസ്റ്റര്‍, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി ഹുദവി, ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ഷദി കെ സി റോഡ്, നൗഫല്‍ ഹുദവി കോടുവള്ളി, അബ്ദുല്‍ ഹമീദ് ഫൈസി നദ്‌വി ഉദുമ, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, അബ്ദുല്‍ സമദ് ഹുദവി ആന്തമാന്‍,സ്വാദിഖ് ഹുദവി അങ്ങാടിപ്പുറം, അബ്ദുല്‍ റഹ്മാന്‍ ഇര്‍ഷാദി ഹുദവി തൊട്ടി, സിറാജുദ്ദീന്‍ ഇര്‍ഷാദി ഹുദവി ബദിമല, സമദ് ഹുദവി, ഫള്‌ലുറഹ്മാന്‍ ഇര്‍ഷാദി ഹുദവി, ജുനൈദ് ഇര്‍ഷാദി ഹുദവി പുണ്ടൂര്‍, ഹസൈനാര്‍ ഫൈസി, സവാദ് ഇര്‍ഷാദി ഹുദവി കട്ടക്കാല്‍, സ്വാദിഖ് ഇര്‍ഷാദി ഹുദവി ആലക്കാട്, മന്‍സൂര്‍ ഇര്‍ഷാദി ഹുദവി കളനാട് തുടങ്ങിയവര്‍ പങ്കെടുത്തു.

അബ്ദുല്‍ ഖാദര്‍ ഹാജി ഖുത്തുബയുടെ സൗന്ദര്യം

Reporter: ശരീഫ്‌ കൂലേരി
http://tkr.trikaripurvartha.com/2013/02/blog-post_18.html
തൃക്കരിപ്പൂര്‌ : രണ്ട് പതിറ്റാണ്ട് കാലം പ്രശസ്തമായ ബീരിച്ചേരി ജുമാ മസ്ജിദില്‍ മുഴങ്ങിക്കേട്ട കുത്തുബയുടെ സൗന്ദര്യമാണ്‌ ഇന്നലെ വാഹനാപകടത്തിലൂടെ വിടവാങ്ങിയ അബ്ദുല്‍ ഖാദര്‍ ഹാജി. ഖുത്തുബയുടെ അര്‍ത്ഥം അറിയാത്തവര്‍ക്ക് പോലും മനസ്സിലാകത്തവണ്ണം ആസ്വദിക്കാനും അത് ഗ്രഹിക്കാനുമുള്ള ഇദ്ദേഹത്തിന്റെ ഖുത്തുബാ പ്രഭാഷണം. നല്ല വായനക്കാരന്‍ കൂടിയായ അബ്ദുല്‍ ഖാദര്‍ ഹാജി ഹോമിയോ ചികിത്സകന്‍ കൂടിയാണ്‌.കണ്ണൂര്‌ കാസര്‍ഗോഡ്‌ ജില്ലകളിലെ നിരവധി മദ്രസകളിലും, ജുമാ മസ്ജിദുകളിലും ഖത്തീബായും, അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പരന്ന വായനയും മത ഗ്രന്ഥങ്ങളിലുള്ള പാണ്ഡിത്യവും ഏറെയുള്ള അബ്ദുല്‍ ഖാദര്‍ ഹാജിയോട് ഏത് വിഷയത്തിലും സംശയ നിവാരണം ലഭ്യമാണ്‌.. മയ്യിത്ത് ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് വള്‍വ്വക്കാട് സ്വ വസതിയിലും 11.30ന്  വള്‍വ്വക്കാട് മദ്രസയിലും പൊതു ദര്‍ശനത്തിന്‌ വെച്ച ശേഷം 12 മണിക്ക് ബീരിച്ചേരി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍  ഖബറടക്കും

മുന്‍ ബീരിച്ചേരി ജുമാ മസ്ജിദ് ഖത്തീബ് ഹോമിയോ ഡോക്ടറുമായ എം കെ അബ്ദുല്‍ ഖാദര്‍ ഹാജി (88)

തൃക്കരിപ്പൂര്‌ : ദീര്‌ഘകാലം ബീരിച്ചേരി ജുമാ മസ്ജിദ് ഖത്തീബായിരുന്ന വള്‍വ്വക്കാട്ടെ എം കെ അബ്ദുല്‍ ഖാദര്‍ ഹാജി വാഹനാപകടത്തില്‍ മരണപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെ എട്ടിക്കുളത്താണ്‌ സംഭവം. റോഡ്‌ മുറിച്ചുകടക്കവെ അത് വഴിവന്ന കാര്‍ ഇടിക്കുകയായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്‍ പരിയാരം മെഡിക്കല്‍ കോളേജിലും എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെ മരണപ്പെടുകയായിരുന്നു . പ്രമുഖ ഹോമിയോ ചികില്‌സകനാണ്‌ .
ഭാര്യമാര്‍ : വി പി ആയിഷ, നഫീസ (എട്ടിക്കുളം),  മക്കള്‍ : സൈനബ, തയ്യിബ്,ശാഹുല്‍ ഹമീദ് (സൗദി അറേബ്യ), ഡോ: ത്വാഹ, ഹഫ്സ, നഫീസത്ത്‌, മരുമക്കള്‍ : ജുവൈരിയ,കെ ഇബ്രാഹിം, ജുനൈദ്, പരേതനായ അബ്ദുല്‍ റഷീദ്. സഹോദരങ്ങള്‍ : എം കെ എസ് അഹമദ്, ശാഹുല്‍ ഹമീദ്, പരേതരായ അബ്ദുള്ള, ഇബ്രാഹിം കുട്ടിഹാജി , മുഹമ്മദ്‌, കുഞ്ഞാമിന.
http://tkr.trikaripurvartha.com/2013/02/88.

Friday, February 15, 2013

റഹീം ഹുദവി അമ്മിനിക്കാടിന് ഡോക്ടറേറ്റ്

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യുനിേ ഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഹൈദരബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ത്ഥിയുമായ റഹീം ഹുദവി അമ്മിനിക്കാടിന് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു, ആധുനിക അറബി നോവല്‍ സാഹിത്യം ഒരു വിമര്‍ശന പഠനം എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിനാണ് പി.എച്ച്.ഡി ഡോക്ടറേറ്റ് ലഭിച്ചത്. ദാറുല്‍ഹുദായില്‍ നിന്നും ഇസ്‌ലാം ആന്‍ഡ് കണ്ടംപററീ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ റഹീം ഹുദവി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദവും അലിഗഡ് മുസ്‌ലിം യുനിവേഴ്‌സിറ്റിയില്‍ നിന്നും അറബിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പെരിന്തല്‍മണ്ണ അമ്മിനിക്കാടി സ്വദേശി പരേതനായ കിഴക്കേകര അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍- മറിയ ദമ്പതികളുടെ മകനാണ് റഹീം ഹുദവി. റൈഹാനയാണ് ഭാര്യ. ജുമാന ഏക മകളാണ്.

Thursday, February 14, 2013

ഒററപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഇസ്‌ലാമിനെ കളങ്കപ്പെടുത്തരുത് എസ്.കെ.ഐ.സി റിയാദ്

റിയാദ്: മുസ്‌ലിം സമൂഹത്തിലെ ഒററപ്പെട്ട സംഭവങ്ങളുടെ പേരില്‍ മഹത്തായ ഒരു സംസ്‌ക്കാരത്തെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ കലയുടെ പേരില്‍ നടക്കുന്നത് അപലീനിയമാണെന്നും ഇതിനെതിരെയുളള പ്രതികരണങ്ങള്‍ ഇസ്‌ലാമിക സംസ്‌ക്കാരത്തിനു യോജിച്ചതും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു നേരെയുളള കടന്നുകയററമായി വിലയിരുത്തപ്പെടാന്‍ അവസരങ്ങള്‍ സൃഷ്ടിക്കാത്തവയുമാകണന്നും എസ്.കെ.ഐ.സി സൗദി ത്രൈമാസ കാമ്പയിന്റെ ഭാഗമായി നടന്ന റിയാദ് സെമിനാര്‍ അഭിപ്രായപ്പെട്ട
മുസ്‌ലിംകളാല്‍ തന്ന ഇസ്‌ലാം തെററിദ്ധരിക്കുന്ന ലോകത്ത് പ്രവാചക ചര്യ ജീവിതത്തില്‍ പകര്‍ത്താനുളള പ്രചോദനവും പ്രവാചകജീവിതം അടുത്തറിയാന്‍ അവസരം സൃഷ്ടിക്കലുമാണ് 'നവലോക ക്രമത്തിലും നവീനം പ്രവാചക ചര്യ' എന്ന കാമ്പയിന്റെ ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'നന്മ നിറഞ്ഞ നാവുകള്‍ പ്രവാചക വചനങ്ങളില്‍' എന്ന പുസ്തകം സഫിയ ട്രാവല്‍സ് പ്രതിനിധി അലവിക്കുട്ടി ഒളവട്ടൂര്‍ അബൂബക്കര്‍ ഹാജി ബ്ലാത്തൂരിനു നല്‍കി നിര്‍വഹിച്ചു. ഉബൈദ് എടവണ്ണ പുസ്തകം പരിചയപ്പെടുത്തി. കുന്നമ്മല്‍ കോയ ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി പെരുമുഖം അധ്യക്ഷത വഹിച്ചു അബൂബക്കര്‍ ഫൈസി ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തി. എന്‍ സി മുഹമ്മദ് കണ്ണൂര്‍, ഹബീളള പട്ടാമ്പി, റസാഖ് വളകൈ, ഫവാസ് ഹുദവി പട്ടിക്കാട്, മുസ്തഫ ചീക്കോട്, ഇഖ്ബാല്‍ കാവനൂര്‍, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, ഉമര്‍ കോയ യൂണിവേഴ്‌സിററി, തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍  സ്വാഗതവും ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.

3 മദ്‌റസകള്‍ക്ക് കൂടി സമസ്ത അംഗീകാരം; ഇതോടെ സമസ്ത മദ്‌റസകളുടെ എണ്ണം 9249 ആയി

വിദ്യാഭ്യാസം: സദാചാരവും കൂടി പരിഗണിച്ചു പുനഃക്രമീകരിക്കണം -സമസ്ത
കോഴിക്കോട്: ഭാഷയും, കണക്കും, സാമൂഹികവും പഠിപ്പിക്കുന്ന തിനോടൊപ്പം സദാചാര-ധര്‍മ്മ നിഷ്ടകള്‍ക്ക് പ്രാമുഖ്യം നല്‍കി കരിക്കുലം ശക്തിപ്പെടുത്തണമെന്ന് കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി കേന്ദ്ര-സംസ്ഥാന കര്‍ക്കാരുകളോടാവശ്യപ്പെട്ടു
കല-കായിക വിഷയങ്ങള്‍ നിലവിലുള്ള പാഠ്യപദ്ധതിയില്‍ ഇടംനേടിയിട്ടുണ്ട്. എന്നാല്‍, കലാ-കായിക പരിപാടികളില്‍ പലതും സദാചാര ലംഘനവും, ധാര്‍മിക നിരാകരണവും പ്രതിഫലിപ്പിക്കുന്നവയും നിരീശ്വരത്വം പ്രതിനിധീകരിക്കുന്ന പ്രതിബിംബങ്ങളുമാണ്. ന്യൂജനറേഷന്‍ അധര്‍മങ്ങളിലേക്ക് വഴികാട്ടി കൊടുക്കുന്നവിധം വിദ്യാഭ്യാസ കാലം ഉപയോഗപ്പെടുത്താതെ സൂക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ ജാഗ്രത കാണിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. 
ഗസൈകല്ലി ദാറുസ്സലാം ഉറുദു മദ്‌റസ, അദ്യപാടി തഖ്‌വിയ്യത്തുല്‍ ഇസ്‌ലാം മദ്‌റസ (ദക്ഷിണകന്നഡ), മൂടംബയല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (കാസര്‍ഗോഡ്) എന്നീ 3 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9249 ആയി ഉയര്‍ന്നു.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, വി.മോയിമോന്‍ ഹാജി, എം.പി.എം. ഹസ്സന്‍ ഷരീഫ് കുരിക്കള്‍, ടി.കെ.പരീക്കുട്ടി ഹാജി, ഹാജി കെ.മമ്മദ് ഫൈസി, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.
 

Sunday, February 10, 2013


തൃക്കരിപ്പൂര്‌ റെയിഞ്ച് സംയുക്ത നബിദിന സമ്മേളനം സമാപിച്ചു

തൃക്കരിപ്പൂര്‌: തൃക്കരിപ്പൂര്‌ റെയിഞ്ച് സംയുക്ത നബിദിന സമ്മേളനം സമാപിച്ചു . ബീരിച്ചേരി ജുമാ മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രക്ക് ദഫ്, സകൗട്ട് അകമ്പടിയായി. തന്കയത്ത് നിന്നുള്ള വൈറ്റ് ഗാര്‍ഡ് പരേഡ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഘോഷ യാത്ര തൃക്കരിപ്പൂര്‌ ബസ്റ്റാന്റ് പരിസരത്ത് എത്താന്‍ ഒന്നര മണിക്കൂറിലധികം സമയം വേണ്ടിവന്നു. 7 മണിക്ക് നടന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാബിക്കലി  ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാണിയൂര്‌ അഹമദ് മൗലവി അധ്യക്ഷം വഹിച്ചു. ഘോഷയാത്ര കാണാന്‍ ബീരിച്ചേരി മുതല്‍ ബസ്റ്റാന്റ്  വരെ റോഡിന്റെ ഇരുവശവും  സ്ത്രീകളടക്കമുള്ള വന്‍ ജനാവലി തടിച്ചു കൂടിയിരുന്നു.
trikaripurvartha.com

Sunday, February 3, 2013

തൃക്കരിപ്പൂര്‍ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷന്‍ സമര പന്തലില്‍

തൃക്കരിപ്പൂര്‍: പിലിക്കോട് പഞ്ചായത്തിലെ പടുവളത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥന ബവിറേജ കോര്‍പ്പറേഷന്റെ ചില്ലറ മദ്യ വില്‍പ്പന ശാലക്കെതിരെ നടന്നു വരുന്ന ജനകീയ സമരത്തിന്‌ ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ച് തൃക്കരിപ്പൂര്‌ പഞ്ചായത്ത് സുന്നി മഹല്‍ ഫെഡറേഷനും എത്തി. എം സുലൈമാന്‍ മാസ്റ്റര്‍ , എ ജി ഹക്കീം മാസ്റ്റര്‍ , എം അഹമദ് റാഷിദ്.സി ടി ശാഹുല്‍ ഹമീദ്, വി പി പി മുഹമ്മദ്‌ ആരിഫ്, എം വി റംഷാദ്, എം അബ്ദുല്‍ റസാഖ്,എ ജി സിദ്ദീഖ്, ഒ എം മുഹമ്മദ്‌ ഹാജി, മുഹമ്മദ്‌ കുട്ടി ഹുദവി, പി എ ഇബ്രാഹിം എന്നിവര്‌ നേതൃത്വം നല്‍കി