Sunday, February 24, 2013

സി. എം. കാലത്തിനു മുമ്പേ സഞ്ചരിച്ച കര്‍മ്മ യോഗി: ബഷീര്‍ വെള്ളിക്കോത്ത്

ദുബൈ: ഉത്തര മലബാറുകാര്‍ക്ക് മത -ഭൌതിക വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ സാത്വികനായ സി. എം. അബ്ദുള്ള മുസ്ലിയാര്‍ കാലത്തിനു മുമ്പേ സഞ്ചരിച്ച കര്‍മ്മ യോഗിയാണെന്നു പ്രമുഖ വാഗ്മിയും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ ബഷീര്‍ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു.
പാരമ്പര്യമായി കിട്ടിയ നേതൃപാടവത്തിലൂടെ വര്‍ത്തമാന സമൂഹത്തില്‍ ഒരു പണ്ഡിതന്‍ എങ്ങിനെയായിരിക്കണമെന്ന് സി. എം. തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചു. സേവനങ്ങള്‍ക്ക് വിലപെശാത്ത നിസ്വാര്‍ത്ഥ സേവകനായ സി. എം. ലാളിത്യത്തിന്റെയും സത്യാസന്ധതയുടെയും പ്രതിരൂപമാണ്. ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
ദുബൈ കാസര്‍ഗോഡ്‌ ജില്ലാ എസ്. കെ. എസ്. എസ്. എഫ്., കെ .എം .സി .സി ഹാളില്‍ സംഘടിപ്പിച്ച സി. എം ഉസ്താദ് അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ടി. കെ. സി. അബ്ദുല്‍കാദര്‍ ഹാജി  അധ്യക്ഷത വഹിച്ചു. സുന്നി സെന്റര്‍ പ്രസിഡണ്ട്‌ സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ യോഗം ഉത്ഘാടനം ചെയ്തു. സയ്യിദ് ഹകീം തങ്ങള്‍, താജുദ്ദീന്‍ ബാഖവി കൊല്ലം, എം. ബി. എ. കാദര്‍ ചന്തേര, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹസൈനാര്‍ തോട്ടുംഭാഗം, ഹംസ തൊട്ടി, അബ്ദുള്ള ആറങ്ങാടി, ഷൌക്കത്ത് അലി ഹുദവി, ഹകീം ഫൈസി, റഷീദ് ഹാജി കല്ലിങ്കാല്‌, സലാം ഹാജി വെല്‍ഫിറ്റ്, ഹനീഫ് കല്മട്ട, മൊയിദു നിസാമി, ഫാസില്‍ മെട്ടമ്മല്‍, താഹിര്‍ മുഗു, കബീര്‍ അസ് അദി, ബി. എസ്. മഹമൂദ് വലിയപറമ്പ്, അബ്ബാസ് കുന്നില്‍, മുനീര്‍ ചെര്‍ക്കളം, നൂറുദ്ധീന്‍ സി എച്, ഇല്യാസ് കട്ടക്കാല്‍, മുനീര്‍ ബന്താട്, കെ. വി. വി. കുഞ്ഞബ്ദുള്ള വള്വക്കാട് പ്രസംഗിച്ചു.

No comments:

Post a Comment