Saturday, June 16, 2012

എസ്.കെ.എസ്.എസ്.എഫ് ഉണര്‍വ്വ് കാമ്പയിന് കാസര്‍കോട്ട് തുടക്കമായി

കാസര്‍കോട് : എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസ ഉണര്‍വ്വ് -2012 കാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാമേഖലകളിലും സംഘടിപ്പിക്കുന്ന നേതൃസംഗമം കാസര്‍കോട്ട് ആരംഭിച്ചു. ഒന്നാം ഘട്ടമായി മേഖലാ-ക്ലസ്റ്റര്‍-ശാഖാതല നേതൃസംഗമവും രണ്ടാം ഘട്ടമായി തഖ്‌വീം കൗണ്‍സില്‍ ക്യാമ്പുകളും നടക്കും. ഉണര്‍വ്വ് കാമ്പയിനിന്റെ ജില്ലാതല ഉല്‍ഘാടനം കാസര്‍കോട് മേഖലയില്‍ വിപുലമായ പരിപാടികളോടെ നടന്നു. മേഖല പ്രസിഡണ്ട് എന്‍.ഐ.അബ്ദുല്‍ ഹമീദ് ഫൈസിയുടെ അധ്യക്ഷതയില്‍ ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം വിഷയാവതരണം നടത്തി. ഹാരിസ് ദാരിമി ബെദിര പദ്ദതി അവതരിപ്പിച്ചു. എം.എ.ഖലീല്‍, ഫാറൂഖ് കൊല്ലംപാടി,ലത്തീഫ് കൊല്ലംപാടി, അബദുസലാം ചുടുവളപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. 

റജബിന്റെ സന്ദേശം


SKSSF കാസര്‍കോഡ് ജില്ലാ നേതൃസംഗമം ആരംഭിച്ചു

കാസര്‍കോട്‌ : SKSSF കാസര്‍കോട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന്‌ മാസ കാമ്പയിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാമേഖലകളിലും സംഘടിപ്പിക്കുന്ന നേതൃസംഗമം ആരംഭിച്ചു. ഒന്നാം ഘട്ടമായി മേഖലാ-ക്ലസ്റ്റര്‍-ശാഖാതല നേതൃസംഗമവും രണ്ടാം ഘട്ടമായി തഖ്‌വീം കൗണ്‍സില്‍ ക്യാമ്പുകളും സംഘടിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മേഖലാതല നേതൃസംഗമം ചെര്‍ക്കള-ജൂണ്‍ 23ന്‌ 4.30 മണി,ബദിയടുക്ക-ജൂണ്‍ 23ന്‌11മണി, മുള്ളേരിയ-ജൂണ്‍ 19ന്‌ 10മണി, കൂമ്പള-ജൂണ്‍ 22ന്‌ 3 മണി,മഞ്ചേശ്വരം -ജൂണ്‍ 16ന്‌ 10.30മണി, ഉദുമ -ജൂണ്‍ 17ന്‌ 4 മണി,കാഞ്ഞങ്ങാട്‌ -ജുണ്‍ 21 ന്‌ 4 മണി,നീലേശ്വരം-ജൂണ്‍ 24ന്‌ 10 മണി, പെരുമ്പട്ട-ജൂണ്‍ 28ന്‌ 4മണി, തൃക്കരിപ്പൂര്‍- ജൂണ്‍ 23ന്‌ 4 മണി. എന്നീ സമയങ്ങളില്‍ നടക്കും. . ജില്ല പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ്‌ ദാരിമി ബെദിര, എം.. ഖലില്‍, മുഹമ്മദ്‌ ഫൈസി കജ, ഹബീബ്‌ ദാരിമി പെരുമ്പട്ട, മൊയ്‌തീന്‍ ചെര്‍ക്കള, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍, എന്‍..ഹമീദ്‌ ഫൈസി, ഫറൂഖ്‌ കൊല്ലംമ്പാടി, മുനീര്‍ ഫൈസി ഇടിയടുക്ക, റസാഖ്‌ അര്‍ഷദി കുമ്പടാജ, കെ.എച്ച്‌. അഷ്‌റഫ്‌ ഫൈസി കിന്നിംഗാര്‍,ശരീഫ്‌ നിസാമി മുഗു,സിദ്ദീഖ്‌ അസ്‌ഹരി പാത്തൂര്‍, ആലികുഞ്ഞി ദാരിമി, സക്കരിയ്യ ദാരിമി പെരുമ്പട്ട,ശമീര്‍ കുന്നുകൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്‍റര്‍നാഷണല്‍ ഗ്ര്വാജ്വേറ്റ്‌ കോണ്‍ഫറന്‍സ്‌; ദാറുല്‍ ഹുദാ പ്രതിനിധികള്‍ തുര്‍ക്കിയിലേക്ക്‌


തിരൂരങ്ങാടി : ഇസ്‌തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്‍റ്‌ കള്‍ച്ചറിന്‍റെ ആഭിമുഖ്യത്തില്‍ 23, 24 തിയ്യതികളില്‍ നടക്കുന്ന നാലാമത്‌ ഇന്‍റര്‍ നാഷണല്‍ ഗ്ര്വാജേറ്റ്‌ കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കാന്‍ ദാറുല്‍ ഹുദാ പ്രതിനിധികള്‍ തുര്‍ക്കിയിലേക്ക്‌ പുറപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ അഫ്‌സല്‍ ഹുദവി ചങ്ങരംകുളം, ഉമര്‍ ഹുദവി ടി.എന്‍ പുരം, നൗഫല്‍ ഹുദവി തിരുവള്ളൂര്‍, അന്‍വര്‍ ശാഫി ഹുദവി ഹുദവി നിലമ്പൂര്‍ , പി.ജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ നിസാര്‍ എ.സി ഇരുമ്പുഴി, അഹമദ്‌ ഇസ്‌ഹാഖ്‌ ചെമ്പരിക്ക, സഈദ്‌ അബ്ബാസ്‌ നെക്രാജ എന്നിവരാണ്‌ തുര്‍ക്കിയിലെ ഇസ്‌തംബൂളില്‍ നടക്കുന്ന ദ്വിദിന അന്താരാഷ്‌ട്ര കോണ്‍ഫ്രന്‍സില്‍ പ്രബന്ധമവതരണത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.
ഇസ്‌ലാമിക ലോകത്തെ വിപ്ലവാത്മക സാന്നിധ്യമായിരുന്ന ബദീഉസ്സമാന്‍ സഈദ്‌ നൂര്‍സിയുടെ വിശ്വവിഖ്യാത ഗ്രന്ഥമായ രിസാലയേ-നൂറിനെ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന കോണ്‍ഫ്രന്‍സില്‍ ലോകത്തെ വിവിധ യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പ്രബന്ധമവതരിപ്പിക്കും. രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നായി പതിനഞ്ചോളം വിദ്യാര്‍ത്ഥി പ്രതിനിധികളാണ്‌ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നത്‌. തുര്‍ക്കിയിലെ യില്‍ദിസ്‌ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന അന്താരാഷ്‌ട്ര കോണ്‍ഫറന്‍സിലും ദാറുല്‍ ഹുദാ പ്രതിനിധികള്‍ പ്രബന്ധമവതരിപ്പിക്കും.
വാഴ്‌സിറ്റിയില്‍ നടന്ന യാത്രയയപ്പ്‌ ചടങ്ങ്‌ രജിസ്‌ട്രാര്‍ ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ അലി മൗലവി ഇരിങ്ങല്ലൂര്‍, ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌, യൂസുഫ്‌ ഫൈസി മേല്‍മുറി, ഹസന്‍ കുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹീം ഫൈസി കരുവാരകുണ്ട്‌, ഖാദിര്‍ കുട്ടി ഫൈസി അരിപ്ര, മൊയ്‌തീന്‍കുട്ടി ഫൈസി പന്തല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tuesday, June 12, 2012

പ്രവാചകസന്ദേശം പ്രചരിപ്പിക്കാന്‍ കാലിക മാര്‍ഗങ്ങള്‍ സ്വീകരിക്കണം : റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍

റിയാദ് : മനുഷ്യന്‍റെ ജീവനും അഭിമാനത്തിനും സ്വാതന്ത്ര്യത്തിനുമെതിരെ കടന്നു കയറി സാമ്രാജ്യത്വം ഭീഷണി ഉയര്‍ത്തുകയും, ആഗോള ഭീമന്മാരുടെ വളര്‍ച്ചയില്‍ സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ അവഗണിക്കപ്പെടുകയും, അധികാരവും സമ്പത്തുമുളളവര്‍ക്കെതിരെ ഉയരുന്ന ശബ്‌ദങ്ങളെ തുടച്ചുനീക്കുന്ന ക്വട്ടേഷന്‍ സംസ്‌ക്കാരം കരുത്താര്‍ജിക്കുകയും, വൃദ്ധരായ മാതാപിതാക്കള്‍ക്കു വേണ്ടി വൃദ്ധസദനങ്ങളും, ഒരു തലമുറക്ക്‌ ജനിക്കാനുളള അവകാശങ്ങള്‍ നിശേദിക്കുന്ന ഭ്രൂണഹത്യകളും സമൂഹത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മനുഷ്യന്‍റെ ജീവനും അഭിമാനവും സംരക്ഷിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണന്നും, ദരിദ്രരരും അശരണരും അവഗണിക്കപ്പെടരുതെന്നും, ദാരിദ്ര്യം ഭയന്ന്‌ മക്കളെ കൊല്ലരുതെന്നും പഠിപ്പിച്ച പ്രവാചകദ്ധ്യാപനങ്ങള്‍ക്ക്‌ പ്രസക്‌തിയേറുകയാണന്നും പ്രവാചക സന്ദേശം സമൂഹത്തിലെ സര്‍വ്വതലങ്ങളിലുമെത്തിക്കാന്‍ ഇസ്‌ലാമിക പ്രസ്‌താനങ്ങള്‍ കാലികമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും `ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക` എന്ന ആര്‍ ഐ സി ത്രൈമാസ കാമ്പയിന്‍ സമാപനസംഗം അഭിപ്രായപ്പെട്ടു. എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ ഉല്‍ഘാടനം ചെയ്‌തു. അസ്‌ലം മൗലവി അടക്കാത്തോടും, മുസ്‌തഫ ബാഖവി പെരുമുഖവും വിഷയാവതരണം നടത്തി. ളിയാഉദ്ദീന്‍ ഫൈസി, സി എം കുഞ്ഞി കുമ്പള, ഇബ്‌റാഹീം സുബ്‌ഹാന്‍ തുടങ്ങിയവര്‍ ആശസകളര്‍പ്പിച്ചു. അബ്‌ദു ലത്തീഫ്‌ ഹാജി തച്ചണ്ണ, സക്കീര്‍ ന്യൂ സഫ മക്ക, കുഞ്ഞാണി ഹാജി കൈപുറം, ബഷീര്‍ ചേലമ്പ്ര, മൊയ്‌തു അററ്‌ലസ്‌, അലവിക്കുട്ടി ഒളവട്ടൂര്‍, അബ്‌ദു റസാഖ്‌ വളകൈ തുടങ്ങിയവര്‍ നോളേജ്‌ ടെസ്‌ററിലും വിദ്യര്‍ത്ഥി ഫെസ്‌ററിലും വിജയികളായവര്‍ക്ക്‌ സമ്മാനദാനം നിര്‍വ്വഹിച്ചു. ഇശല്‍ സംഗമത്തിന്‌ ഹമീദ്‌ മാസ്‌ററര്‍ ആദൃശ്ശേരി നേതൃത്വം നല്‍കി. ഫവാസ്‌ ഹുദവി പട്ടിക്കാട്‌, അബൂബക്കര്‍ ബാഖവി മാരായമംഗലം, നൗഷാദ്‌ വൈലത്തൂര്‍, ഇഖ്‌ബാല്‍ കാവനൂര്‍, മുഹമ്മദ്‌ അലി ഹാജി കൈപുറം, ബഷീര്‍ താമരശ്ശേരി, എം ടി പി അസ്‌അദി, അബ്‌ദുല്ല ഫൈസി കണ്ണൂര്‍, കുഞ്ഞു മുഹമ്മദ്‌ ഹാജി ചുങ്കത്തറ, ഉമര്‍ കോയ യൂനിവേഴ്‌സിറ്റി, നാസര്‍ ഗ്രീന്‍ലാന്റ്‌, ഷാഹുല്‍ ഹമീദ്‌ തൃക്കരിപ്പൂര്‍, മുഹമ്മദ്‌ ഷാഫി, മഷൂദ്‌ കൊയ്യോട്‌ തുടങ്ങിയവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി. ഹബീബുളള പട്ടാമ്പി സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു. ത്രൈമാസ കാമ്പയിന്‍റെ ഭാഗമായി പുസ്‌തക പ്രസാധനം, നോളേജ്‌ ടെസ്‌റ്റ്‌, വിദ്യര്‍ത്ഥി ഫെസ്‌റ്റ്‌, സെമിനാര്‍, സിമ്പോസിയം, സാംസ്‌ക്കാരിക സമ്മേളനം, ഫാമിലി ഫെസ്‌റ്റ്‌, ഏരിയ മീററുകള്‍ തുടങ്ങിവ നടന്നു.

Saturday, June 9, 2012

നാല്‌ മദ്‌റസകള്‍ക്ക്‌ കൂടി സമസ്‌ത അംഗീകാരം നല്‍കി


കോഴിക്കോട് : സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ നിര്‍വ്വാഹക സമിതി കോഴിക്കോട്‌ സമസ്‌ത കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ചേര്‍ന്നു. ടി.കെ.എം.ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. എന്‍..എം.അബ്‌ദുല്‍ഖാദിര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു.


വിദ്യാഗിരി-പെരഡാല ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (കാസര്‍ഗോഡ്‌), പലക്കൊടി ശംസുല്‍ഹുദാ മദ്‌റസ(കോഴിക്കോട്‌), ചാന്നാങ്കര അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ (തിരുവനന്തപുരം), ഹമദ്‌ ടൗണ്‍ നൂറുല്‍ഇസ്‌ലാം മദ്‌റസ (മനാമ) എന്നീ 4 മദ്‌റസകള്‍ക്ക്‌ അംഗീകാരം നല്‍കി. ഇതോടെ സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9139 ആയി ഉയര്‍ന്നു.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍, എം.പി.എം.ഹസ്സന്‍ ശരീഫ്‌ കുരിക്കള്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി മായിന്‍ ഹാജി, ഹാജി.കെ.മമ്മദ്‌ ഫൈസി, ഡോ.ബഹാഉദ്ദീന്‍ നദ്‌വി, എം.കെ..കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, കൊട്ടപ്പുറം അബ്‌ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, ഉമര്‍ ഫൈസി മുക്കം, .മൊയ്‌തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.

ഇസാഹാഖ് ഇര്‍ഷാദി തുര്‍ക്കി അന്തര്‍ദേശിയ ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കും

ചട്ടഞ്ചാല്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്താംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ് ആന്റ് കള്‍ച്ചര്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശിയ ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ ഇസ്ഹാഖ് ഇര്‍ഷാദി ചെമ്പരിക്ക പങ്കെടുക്കും. മുസ്തഫ അതാതുര്‍ക്കിന്റെ ദുഷ്ടപരിഷ്‌കാരങ്ങളെ പ്രതിരോധിച്ച് ആത്മിയധാരങ്ങളിലൂടെ ആധുനിക മുസ്ലിം തുര്‍ക്കി സ്ഥാപിച്ചെടുത്ത് രക്തസാക്ഷിയായ ബദീഉസ്സമീന്‍ സഈദ് നൂര്‍സിയെക്കുറിച്ചും ആത്മിയ വിപ്ലവത്തിന് തിരികൊളുത്തിയ നൂര്‍സിയന്‍ ലിഖിതങ്ങളായ റസാഇലെ നൂറിനെക്കുറിച്ചുമുള്ള പ്രബന്ധമവതരിപ്പിക്കാനാണ് ഇസ്ഹാഖ് ഇര്‍ഷാദിക്ക് ഫൗണ്ടേഷന്റെ ക്ഷണം ലഭിച്ചത്.

അന്തര്‍ദേശിയ കോണ്ഫറന്‍സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധികളായ മലപ്പുറം ചെമ്മാട് ദാറുല്‍ ഹുദാ ഇസ്സാമിക് യൂനിവേഴ്‌സിറ്റി സംഘത്തോടൊപ്പ#ം യാത്രതിരിക്കും. മലബാര്‍ ഇസ്സാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാം ആന്റ് കണ്ടംപററി സ്റ്റഡീസിലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയിലും ബിരുദമെടുത്ത ഇസ്ഹാഖ് ഇര്‍ഷാദി ഇപ്പോള്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ്. ചെമ്പരിക്ക സാഹിബ് ഇബ്രാഹീം- ഖൈറുന്നിസ ദമ്പദികളുടെ മകനാണ് ഇദ്ദേഹം.