Tuesday, May 28, 2013

MIC തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പ്രഥമ ഹാഫിളിനെ ആദരിക്കുന്നു

ഉദുമ: എം..സി തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് ഖുര്‍ആന്‍ മന:പ്പാഠമാക്കിയ പ്രഥമ ഹാഫിസിനെ മെയ് 29 ന് ബുധന്‍ അസര്‍ നിസ്‌കാരാനന്തരം ഉദുമ കാമ്പസില്‍ വെച്ച് സനദ് നല്‍കിയാദരിക്കുന്നു. എം..സി പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവിയാണ് പത്ത്‌വയസ്സുകാരനായ തംജീദ് തൊട്ടിയെ ഹാഫിസ്പട്ടം നല്‍കിയാദരിക്കുന്നത്. യോഗത്തില്‍ കുമ്പോല്‍ അലി തങ്ങള്‍, യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, ഇബ്രാഹീം ഹാജി ഖത്തര്‍,   തുടങ്ങിയവരും മറ്റു പ്രമുഖരും സംബന്ധിക്കും. ദാറുല്‍ ഇര്‍ഷാദ് സീനിയര്‍ മുദരിസ് നൗഫല്‍ ഹുദവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. മഗ്‌രിബ് നിസ്‌കാരാനന്തരം നടത്തപ്പെടുന്ന ഖതമുല്‍ ഖുര്‍ആന്‍ ദിക്ര്‍ ദുആ മജ്‌ലിസിന് അടുക്കത്ത്ബയല്‍ മജ്‌ലിസ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഹാഫിസ് അബ്ദുസ്സലാം മൗലവി നേതൃത്വം നല്‍കും. ദിക്ര്‍ ദുആ മജ്‌ലിസില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് വേദി ഒരിക്കിയിട്ടുള്ളതെന്നും സംഘാടകര്‍ അറിയിച്ചു.

SKSSF സംസ്ഥാന സര്‍ഗലയം സമാപിച്ചു.

ഇടപ്പള്ളി: SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗലയം ഇസ്‍ലാമിക കലാസാഹിത്യ മത്സരം സമാപിച്ചു. മലപ്പുറം ജില്ല 581 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. കോഴിക്കോട് ജില്ല 418 പോയിന്റും കാസര്‍ഗോഡ് ജില്ല 350 പോയിന്റും നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. രണ്ട് ദിവസമായി അല്‍ അമീന്‍ പബ്ലിക് സ്‌കൂള്‍ അങ്കണത്തില്‍ 15 വേദികളിലായി രണ്ടായിരം കലാ പ്രതിഭകള്‍ മാറ്റുരച്ചു. സാംസ്‌കാരിക കേരളത്തിലെ പ്രമുഖ വ്യക്തികളാണ് വിധികര്‍ത്താകളായി മത്സരം നിയന്ത്രിച്ചത്. മത്സര പരിപാടികള്‍ കേരള ഇസ്‌ലാമിക് ക്ലാസ് റൂമിലൂടെ തത്സമയ ഒണ്‍ലൈന്‍ സംപ്രേഷണം നടത്തിയിരുന്നു. സമാപന സമ്മേളനം ബെന്നി ബെഹന്നാന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. .എ ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. കുട്ടശ്ശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മടക്കടവന്‍, ത്യക്കാക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ഐ മുഹമ്മദലി, ചെന്നല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സുരേശ് ബാബു, അബ്ദുല്‍ സലാം ഫൈസി അടിമാലി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, കെ.എന്‍.എസ് മൗലവി, മജീദ് ഫൈസി, മജീദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ജന:കണ്‍വീനര്‍ എം.എ പരീത് സ്വാഗതവും പി.എ പരീത്കുഞ്ഞ് നന്ദിയും പറഞ്ഞു.

Wednesday, May 22, 2013

ഇസ്‌ലാമിക കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കേണ്ടവയാണ് : ഖാസി ത്വാഖ

കാസര്‍കോട്: ഇസ്‌ലാമിക അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടാതെയുള്ള കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയാണെന്നും അത് ഇസ്‌ലാമിക പ്രബോധന രംഗത്തെ ഒരായുധമാക്കാന്‍ ഇത്തരം മേഖലകളില്‍ കഴിവുള്ളവര്‍ ഉപയോഗപ്പെടുത്തണമെന്നും കീഴൂര്‍-മംഗലാപുരം സംയുക്ത ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി പ്രസ്താവിച്ചു. SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി കുമ്പള ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയില്‍ സംഘടിപ്പിച്ച സര്‍ഗലയ ത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഹാദിതങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുറസാഖ് എം.എല്‍., എന്‍.. നെല്ലിക്കുന്ന് എം.എല്‍., ടി.പി. അലി ഫൈസി എന്നിവര്‍ മുഖ്യതിഥികളായിരുന്നു. SYS ജില്ലാ ട്രഷറര്‍ മോട്രോ മുഹമ്മദ് ഹാജി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, യു.കെ. യൂസുഫ് ഹാജി റണ്ണേര്‍സ്അപ്പും വിതരണം ചെയ്തു. എം.. ഖാസിം മുസ്ലിയാര്‍ വിഖായ വിഭാഗത്തിന്റെയും ഇബ്രാഹീം ഫൈസി ജെഡിയാര്‍ ഹിദായ വിഭാഗത്തിന്റെയും, താജുദ്ദീന്‍ ദാരിമി പടന്ന കുല്ലിയ വിഭാഗത്തിന്റെയും, റഷീദ് ബെളിഞ്ചം സലാമ വിഭാഗത്തിന്റെയും ട്രോഫികള്‍ നല്‍കി, കോഹിനൂര്‍ മൂസ ഹാജി , സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ സര്‍ഗ പ്രതിഭാ പട്ടവും, അബൂബക്കര്‍ സാലൂദ് നിസാമി, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി, മുനീര്‍ ഫൈസി ഇടിയടുക്ക, എന്‍.. അബ്ദുല്‍ ഹമീദ് ഫൈസി എന്നിവര്‍ സമ്മാന ദാനവും നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സുബൈര്‍ നിസാമി സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ ഖലീല്‍ ഹസനി ചൂരി നന്ദിയും പറഞ്ഞു.

Sunday, May 19, 2013

സുന്നി യുവജന സംഘം SYS അറുപതാം വാര്‍ഷികം; ആറു മേഖലാ ക്യാമ്പുകള്‍ സംഘടിപ്പിക്കും

കോഴിക്കോട്: 2014 ഏപ്രില്‍ 4,5,6 തിയ്യതികളില്‍ കാസര്‍ഗോഡ് വാദീ ത്വൈബയില്‍ നടക്കുന്ന സുന്നി യുവജന സംഘം അറുപതാം വാര്‍ഷി സമാപന സമ്മേളനത്തിന്റെ ഭാഗമായി ആറുമേഖലാ വര്‍ക്കേഴ്‌സ് ക്യാമ്പുകള്‍ നടത്താന്‍ സ്വാഗതസംഘം പദ്ധതികള്‍ ആവിഷ്‌കരിച്ചു. 2013 മെയ് 30 മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവുകളിലാണ് ക്യാമ്പുകള്‍ നടക്കുക. ദക്ഷിണ കന്നട, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ക്ക് പെരുമ്പയിലും വഴനാട്, കൊടുക്, കോഴിക്കോട് ജില്ലകളുടേത് പുതുപ്പാടിയിലും കോയമ്പത്തൂര്‍, നീലഗിരി, പാലക്കാട്, മലപ്പുറം ജില്ലകളുടേത് പെരിന്തല്‍മണ്ണയിലും, തൃശൂര്‍, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളുടേത് ആലപ്പുഴയിലും ഇടുക്കി, പത്തനംതിട്ട ജില്ലകളുടേത് തൊടുപുഴയിലും, തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളുടേത് തമ്പാനൂരും വെച്ച് നടക്കും.
പഞ്ചായത്ത്, മണ്ഡലം ഭാരവാഹികളും ജില്ലാ കൗണ്‍സിലര്‍മാരും ക്യാമ്പില്‍ സംബന്ധിക്കും. 'സമസ്ത: നിയോഗവും ദൗത്യവും', 'മഹല്ലുകള്‍ കരുതലുകളും കരുതിവെപ്പും', 'വിദ്യാഭ്യാസം അതിജീവന മാര്‍ഗ്ഗം' തുടങ്ങി വിഷയങ്ങളില്‍ രാവിലെ 10 മണിമുതല്‍ 3 മണിവരെ ക്ലാസും, ആനുകാലിക വിഷയങ്ങളില്‍ ചര്‍ച്ചയും നടക്കും.
സ്വാഗതസംഘം ഓഫീസ് ജൂണ്‍ 8 ന് കാസര്‍ഗോഡ് സയ്യിദ് ഹൈദഗലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘത്തിന്‍ യോഗത്തില്‍ പ്രൊഫ. കെ. ആലിക്കുട്ടി മൂസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ഫൈസി മുക്കം സ്വാഗതം പറഞ്ഞു . പിണങ്ങോട് അബൂബക്കര്‍ പ്രൊജക്ട് അവതരിപ്പിച്ചു.കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കുംബള ഖാസിം മുസ്‌ലിയാര്‍ കാസര്‍ഗോഡ്, , ജലീല്‍ ഫൈസി പുല്ലംകോട്, കെ. റഹ്മാന്‍ ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസഹാജി, മെട്രോ മുഹമ്മദ് ഹാജി കാസര്‍ഗോഡ,അഹമ്മദ് തെര്‍ളായി കണ്ണൂര്‍, .പി മുഹമ്മദലി സുല്‍ത്താന്‍ ബത്തേരി, എം.സി സൈതലവി മുസ്‌ലിയാര്‍ നീലഗിരി, സലീം എടക്കര മലപ്പുറം, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പാലക്കാട്, നിസാര്‍ പറമ്പന്‍ ആലപ്പുഴ, ഇബ്രാഹിം ഹാജി, ഉമര്‍ സാഹിബ് തൃശൂര്‍ ,ഹസന്‍ ആലംകോട് തിരുവനന്തപുരം, കെപി മുഹമ്മദ് ഹാജി, മുണ്ടൂര്‍ അബൂബക്കര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹാജി കെ. മമ്മദ് ഫൈസി, സലാം ഫൈസി മുക്കം, മോയിന്‍കുട്ടി മാസ്റ്റര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി നന്ദി പറഞ്ഞു 

വ്യാജകേശം; സമസ്തക്ക് നീതി ലഭിക്കണം : ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

കോഴിക്കോട്: മുഹമ്മദ് നബി()യുടെതെന്ന വ്യജേനെ കാന്തപുരം പ്രചരിപ്പിക്കുന്ന വ്യാജ കേശം സംമ്പന്ധിച്ച നിഗൂഡതകളും, ദുഷ്ടലാക്കും പുറത്ത് കൊണ്ടുവരാന്‍ ബാധ്യതയുള്ള സംസ്ഥാന ഭരണകൂടത്തില്‍നിന്ന് നീതിബോധമുള്ളവരെല്ലാം നീതി പ്രതീക്ഷിക്കുന്നുണ്ടന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു.
ഒരു വിദേശ പൗരനെ സംബന്ധിച്ച് പോലും തെറ്റായ വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയത്. അബൂദാബിയില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളയാളും ഭരണകൂടത്തില്‍ പരാതി നിലനില്‍ക്കുന്നതുമായ ഒരാളെ സംബന്ധിച്ച് മന്ത്രിയാണെന്നാണ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തത്. പള്ളിപ്പണിക്ക് വേണ്ടി പിരിച്ച റസീപ്റ്റുകളും, പള്ളിപ്പണി സംബന്ധമായ ധാരാളം ഫ്‌ളക്‌സുകളും, പരസ്യങ്ങളും ഉണ്ടായിരിക്കെ പോലീസ് അതെല്ലാം കണ്ടില്ലന്നും അറിഞ്ഞില്ലന്നുമാണ് പറയുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ആധികാരിക മത പണ്ഡിത സഭയായ സമസ്തയെ സംബന്ധിച്ച് കേരള പോലീസിന്റെ അറിവില്ലായ്മയാണങ്കില്‍ നമ്മുടെ നിയമവാഴ്ചയും, വിജിലന്‍സ് സംവിധാനവും ഉടച്ചു വാര്‍ക്കേണ്ടതുണ്ട്. വ്യാജ സത്യവാങ് തിരുത്തി സത്യസന്ധമായ സത്യവാങ് നല്‍കുമെന്ന് സംസ്ഥാന മുഖ്യമന്ത്രിയും യു.ഡി.എഫ് നേതൃത്വവും സമസ്തക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് തന്നെയാണ് കരുതുന്നത്. മറിച്ചൊരു തീരുമാനം ഉള്ളതായി അറിവില്ല. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരാണ് നിഷേധിക്കേണ്ടത്. സത്യം പുറത്തുകൊണ്ടുവരുന്നതിന് സമസ്ത പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം പറഞ്ഞു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നീതിക്കൊപ്പം നിലകൊള്ളുകയാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ധാര്‍മ്മികത. മാധ്യമങ്ങളും, സാമൂഹ്യ-സാംസ്‌കാരിക രംഗത്തുള്ളവരും ഇത്തരം ആത്മീയ തട്ടിപ്പുകള്‍ക്കെതിരില്‍ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tuesday, May 14, 2013

M.I.C ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥികള്‍ തുര്‍ക്കിയിലേക്ക്



 തുര്‍ക്കി കെന്‍യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി ജലാലുദ്ദീന്‍ റൂമി യൂനിവേഴ്‌സിറ്റിയിലേക്ക് സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനത്തിന് യോഗ്യത നേടിയ മലബാര്‍ ഇസ്‌ലാമിക് ദാറുല്‍ ഇര്‍ഷാദ് അകാദമി വിദ്യാര്‍ത്ഥികളായ അര്‍ഷദ് ഇര്‍ഷാദി നെല്ലിക്കുന്ന്,സിദ്ദീഖ് ഇര്‍ഷാദി മാസ്തിക്കുണ്ട്,സാബിത്ത് ഇര്‍ഷാദി ചേരൂര്‍
ചട്ടഞ്ചാല്‍: മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്‌ലാം ആന്റ് കണ്ടംപററി സ്റ്റഡീസില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ പി.ജി പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ തുര്‍ക്കിയിലേക്ക് യാത്ര തിരിക്കുന്നു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദഅ്‌വാ ആന്റ് കംപാരിറ്റീവ് സ്റ്റഡി ഓഫ് റിലീജിയന്‍സ് പഠിതാവായ സിദ്ധീഖ് ഇര്‍ശാദി മാസ്തിക്കുണ്ട്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റ്ഡ് സയന്‍സ് പഠിതാവായ അര്‍ഷദ് ഇര്‍ശാദി നെല്ലിക്കുന്ന്, ഇസ്‌ലാമിക് ജൂറിസ് പ്രുഡന്‍സ് ആന്റ് റിലേറ്റഡ് സയന്‍സ് പഠിതാവായ സ്വാബിത്ത് ഇര്‍ശാദി ചേരൂര്‍ എന്നിവരാണ് തുര്‍ക്കി മൗലാനാ ജലാലുദ്ധീന്‍ റൂമി യൂനിവേഴ്‌സിറ്റിയിലേക്ക് ഉപരിപഠനത്തിനായി പുറപ്പെടുന്നത്. തുര്‍ക്കി കെന്‍യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൂമി യൂനിവേഴ്‌സിറ്റിയില്‍ ഉപരി പഠനം നടത്താന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നതിനായി തുര്‍ക്കി പ്രതിനിധികള്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ ഇന്റര്‍വ്യൂവില്‍ വിജയിച്ചതോടെയാണ് സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താന്‍ ഇവര്‍ക്ക് അവസരം ലഭിച്ചത്. വിദ്യാര്‍ത്ഥികളെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് ത്വാഖ അഹ്മദ് മുസ്‌ലിയാര്‍,ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി,എം ഐ സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ അന്‍വറലി ഹുദവി മാവൂര്‍, ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് അലൂമ്‌നി ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്)കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി അല്‍ ഹുദവി, മന്‍സൂര്‍ ഇര്‍ശാദി അല്‍ ഹുദവി കളനാട്, ബദ്‌റുദ്ധീന്‍ ഇര്‍ശാദി അല്‍ ഹുദവി തൊട്ടി, ദാറുല്‍ ഇര്‍ശാദ് അക്കാദമി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ശമ്മാസ് ഷിറിയ, മന്‍സൂര്‍ ചെങ്കള, അറഫാത്ത് പൂച്ചക്കാട് എന്നിവര്‍ അഭിനന്ദിച്ചു.

തലിച്ചാലം, കക്കുന്നം അന്‍വാറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം

സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത 
മദ്‌റസകളുടെ എണ്ണം 9266 ആയി ഉയര്‍ന്നു
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. വൈസ് പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
കൂര്‍നട്ക്ക നജാത്തുസ്സിബിയാന്‍ മദ്‌റസ (ദക്ഷിണകന്നട), അയ്യോര്‍നഗര്‍ നായര്‍ബസാര്‍ എ.ജെ.ഐ മദ്‌റസാ, ഷിറിയ സലാമത്തുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസാ, താഹാനഗര്‍ റൗളത്തുല്‍ ഉലൂം മദ്‌റസാ, തലിച്ചാലം അന്‍വാറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസാ, കക്കുന്നം അന്‍വാറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസാ (കാസര്‍ഗോഡ്), ഒരികര അന്‍സാറുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്‌റസാ (കണ്ണൂര്‍), അമ്പുട്ടാന്‍പെട്ടി ഇര്‍ഷാദുസിബിയാന്‍ ബ്രാഞ്ച് മദ്‌റസാ (മലപ്പുറം), തൃക്കടേരി അപ്പോളോ ഇസ്‌ലാമിക്ക് (പാലക്കാട്) എന്നീ ഒമ്പത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9266 ആയി ഉയര്‍ന്നു.
ഡോ. എന്‍..എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി. മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, ടി.കെ.ഇബ്രാഹീംകുട്ടി മുസ്‌ലിയാര്‍ കൊല്ലം, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍ വയനാട്, .അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, . മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.

കാസര്‍കോട് ജില്ലാ സര്‍ഗ്ഗലയ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: SKSSF സംസ്ഥാന കമ്മിറ്റി ഒന്നിടവിട്ട വര്‍ഷങ്ങളില്‍ സംഘടിപ്പിക്കുന്ന കലാസാഹിത്യ വിരുന്ന് സര്‍ഗലയം'13 ജില്ലാതല പരിപാടി മെയ് 17, 18 തീയ്യതികളില്‍ കുമ്പള ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയില്‍ വെച്ച് നടക്കും. പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എം..ഖാസിം മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. SKSSF ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങള്‍, കെ.എന്‍.അബ്ദുല്‍ ഖാദര്‍ ഖാസിമി, അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഹബീബുള്ള ഫൈസി പെരുമ്പട്ട, സലാം ഫൈസി പേരാല്‍, എന്‍..അബ്ദുല്‍ ഹമീദ് ഫൈസി, ഖലീസ് ഹസനി ചൂരി, എം.പി.കെ.പള്ളങ്കോട്, ശരീഫ് നിസാമി മുഗു, മൂസ നിസാമി നാട്ടക്കല്‍, സലാം ദാരിമി മൊഗ്രാല്‍, യൂനസ് ഫൈസി കാക്കടവ് സുബൈര്‍ നിസാമി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tuesday, May 7, 2013

ദൈവീക ചിന്ത മുറുകെ പിടിക്കുക : സൈനുല്‍ ഉലമ

തൃക്കരിപ്പൂർ : ഇലാഹീ ശിക്ഷകളില്‍ നിന്നു രക്ഷ നേടാന്‍ ദൈവീക ചിന്ത മുറുകെ പിടിക്കണമെന്ന് സമസ്ത സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‍ലിയാര്‍ ആവശ്യപ്പെട്ടു. ത്രിക്കരിപ്പൂര്‍ മെട്ടമ്മലില്‍ നടന്ന SKSSF സ്റ്റേറ്റ് കൌൺസില്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് നാഫി അസ് അദി അധ്യക്ഷത വഹിച്ചു.താജുദ്ധീന്‍ ദാരിമി ഉദ്ഘാടനം നിര്‍വഹിച്ചു. മത സാമൂഹിക സാംസ്കാരിക രംഗത്ത്  വ്യക്തി മുദ്ര പതിപ്പിച്ച സി.അബ്ദുല്‍ അസീസ് ഹാജി, ടി.കെ.സി അബ്ദുല്‍ ഖാദിര്‍ ഹാജി, ഒ.എം മുഹമ്മദ് ഹാജി, മദ്‍റസ   കേന്ദ്ര നവീകരണ ബോര്‍ഡ് അംഗമായി തെരെഞ്ഞെടുത്ത എസ്.കെ ഹംസ ഹാജി എന്നിവരെ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‍ലിയാര്‍ ആദരിച്ചു. ബശീര്‍ ഫൈസി, താജുദ്ധീന്‍ അസ്‍അദി, സുബൈര്‍ ഖാസിമി, ശമീര്‍ ഹൈതമി സംസാരിച്ചു. ഹാരിസ് അല്‍ ഹസനി മെട്ടമ്മല്‍ സ്വാഗതവും നൌഷാദ് തെക്കെക്കാട് നന്ദിയു പറഞ്ഞു.