Saturday, December 31, 2011

'സമസ്ത' മുസ്ലിംകളുടെ ആശാകേന്ദ്രം: ആലിക്കുട്ടി മുസ്ലിയാര്‍.

ഇതര പ്രദേശങ്ങളിലെ മുസ്ലിംകള്‍ മതപരമായും രാഷ്ട്രീയമായും സംഘടിക്കാന്‍ കാരണം 'സമസ്ത' യാണെന്ന് പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ പ്രസ്താവിച്ചു.
ദുബായില്‍ സമസ്ത സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
dr . ബഹാഉദ്ദീന്‍ നദുവി, പി.പി. മുഹമ്മദ്‌ ഫൈസി, അട്ബുല്‍ സലാം ബാഖവി, ദുബായ് ഔഖാഫ് സീനിയര്‍ സെക്രട്ടറി, മുസ്തഫ ഫൈസി എലംപാര, ടി.കെ.സി അബ്ദുല്‍ കടെര്‍ ഹാജി കൈതക്കാട്, സയ്യിദ് ഹകീം തങ്ങള്‍, മെട്രോ അബ്ദുല്‍ കാദര്‍ ഹാജി, എന്നിവര്‍ സംസാരിച്ചു.
ഷൌക്കത്തലി ഹുദവി സ്വാഗതവും അബ്ദുല്‍ ഹകീം ഫൈസി നന്ദിയും പറഞ്ഞു.

Thursday, December 29, 2011

നിലവിലുള്ള സമ്പ്രദായം മാറ്റി ഹജ്ജ് രജിസ്‌ട്രേഷന്‍ നടപ്പിലാക്കണം

തൃക്കരിപ്പൂര്‍: നിലവിലുള്ള സമ്പ്രദായം മാറ്റി ഹജ്ജ് രജിസ്‌ട്രേഷന്‍ നടപ്പിലാക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റി വര്‍ഷംതോറും ഹജ്ജിന് അപേക്ഷ ക്ഷണിക്കുന്നതിനു പകരം റജിസ്‌ട്രേഷന്‍ സമ്പ്രദായം നടപ്പാക്കണമെന്ന് വള്‍വക്കാട് അന്‍വാറുല്‍ ഇസ്‌ലാം മദ്രസ്സയില്‍ നടന്ന ഹജ്ജാജി സംഗമം ആവശ്യപ്പെട്ടു. വള്‍വക്കാട് മുസ്‌ലിം ജമാഅത്ത് റിലീഫ് കമ്മിറ്റി ഹജ്ജ് വെല്‍ഫെയര്‍ ഫോറം എന്നിവ ചേര്‍ന്നാണ് സംഗമം സംഘടിപ്പിച്ചത്. എ.പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹജ്ജ് വളണ്ടിയറായി കാല്‍ നൂറ്റാണ്ടായി സേവനം നടത്തുന്ന വി.സി.മുഹമ്മദിനെ ചടങ്ങില്‍ ആദരിച്ചു. മുഹ്‌യുദ്ദീന്‍ അസ്ഹരി, സക്കറിയ നിസാമി, എം.യൂസഫ് ഹാജി, എം.മുഹമ്മദ് കുഞ്ഞി, ശംസുദ്ദീന്‍ ആയിറ്റി ചുഴലി മൊഹ്‌യുദ്ദീന്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. പി.പി.അബ്ദുള്ള ഹാജി സ്വാഗതവും സി.ടി.ശാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

Monday, December 19, 2011

ഖാസിയുടെ മരണം പുനരന്വേഷണം നടത്തണം.

ദുബായ്: സമസ്ത വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനും ആയിരുന്ന സി.എം ഉസ്താദിന്റെ ദുരൂഹ മരണം സംബന്ധിച്ച് സി.ബി.ഐ നടത്തിയ അന്വേഷണം സംശയാസ്പതാമാനെന്നു ഹൈക്കോടതി കണ്ടെത്തിയ സ്ഥിതിക്ക് ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ സ്പെഷ്യല്‍ ടീമിനെ കൊണ്ട് അന്വെഷിപ്പിക്കനമെന്നും മരണം ആത്മഹത്യാ ആക്കി മാറ്റി ആദ്യം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഹബീപ് രഹ്മന്റെയും മറ്റും പങ്കു അന്വേഷിക്കണമെന്നും ദുബായ് കാസറഗോഡ് ജില്ല എസ് .കെ.എസ് .എസ്.എഫ് ആവശ്യപ്പെട്ടു. ഇതുമായി ബന്ടപ്പെട്ടു എസ്. കെ.എസ് .എസ്.എഫ് ഉം മറ്റു സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.
ഷാഫി haji ഉദുമ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ തോട്ടുംഭാഗം ഉത്ഘാടനം ചെയ്തു. ത്വാഹിര്‍ മുഗു, അഹ്മദ് കബീര്‍ അസ്അദി, കെ.വി.വി. കിഉഹബ്ദുല്ല വല്വക്കാട് സഈദ് ബംബ്രാന, സ്വാബിര്‍ മെട്ടമ്മല്‍, ഹാഷിം ഉദ്മ എന്നിവര്‍ സംസാരിച്ചു. അശ്ഫാക് മഞ്ജേശ്വരം സ്വാഗതവും ഫാസില്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.

Wednesday, December 14, 2011

എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ യാത്ര തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിക്കും

കാസര്‍കോട്: ആദര്‍ശപ്രചരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി നടത്തിവരുന്ന ആദര്‍ശ കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആദര്‍ശ യാത്ര ജനുവരി 9ന് തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിച്ച് 12ന് മഞ്ചേശ്വരത്ത് സമാപിക്കും. ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ ജാഥ നായകനും വൈസ്പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ഉപനായകനും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഡയറക്ടറും ട്രഷറര്‍ ഹാരീസ് ദാരിമി ബെദിര കോ-ഓഡിനേറ്ററുമായിട്ടുളള സംഘമാണ് ആദര്‍ശയാത്ര നയിക്കുന്നത്. ആദര്‍ശ യാത്രയുടെ ഭാഗമായി ശാഖ-ക്ലസ്റ്റര്‍-മേഖല തലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. മൂന്ന് മാസത്തെ ആദര്‍ശ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് 2012 ജനുവരി 19ന് കാഞ്ഞങ്ങാട് വെച്ച് ആദര്‍ശ സമ്മേളനവും മുഖാമുഖവും സംഘടിപ്പിക്കും. ആദര്‍ശയാത്രയില്‍ വിവിധ കേന്ദ്രങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നേടിയ പ്രാസംഗികന്‍മാരുടെ പ്രഭാഷണം ഉണ്ടായിരിക്കും. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരീസ് ദാരിമി ബെദിര, എം.എ.ഖലീല്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, ആലിക്കുഞ്ഞി ദാരിമി, സയ്യദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സിദ്ദീഖ് അസ്ഹരി, പാത്തൂര്‍, ഫൈസല്‍ ദാരിമി, മുനീര്‍ ഫൈസി ഉക്കിനടുക്ക, റസാഖ് അര്‍ശദി കുമ്പഡാജ, ഹനീഫ് ഹുദവി ദേലംപാടി, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, കെ.എല്‍.ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലംപാടി, ഹമീദ് നദ്‌വി ഉദുമ, യൂസഫ് ഹുദവി മുക്കൂട്, നാഫിഅ് അസ്ഹദി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Monday, December 12, 2011

5 മദ്‌റസകള്‍ക്ക് 'സമസ്ത' അംഗീകാരം നല്‍കി

സമസ്ത മദ്‌റസകളുടെ എണ്ണം 9096 ആയി
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹകസമിതി കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരമുക്ക് ഖുവ്വത്തുല്‍ ഇസ്‌ലാം സെക്കന്ററി മദ്‌റസ (കോഴിക്കോട്), പത്തിരിപ്പാല ദാറുല്‍അബ്‌റാര്‍ അഗഥി അനാഫ മന്ദിരം മദ്‌റസ (പാലക്കാട്), മണ്ടലംകുന്ന് നോര്‍ത്ത് അല്‍ മദ്‌റസത്തുല്‍ റൗളത്തുല്‍ ഉലൂം മദ്‌റസ (തൃശ്ശൂര്‍) കൊള്ളിമുകള്‍ നൂറുല്‍ ഹുദാ മദ്‌റസ (എറണാകുളം), അബ്ഹ അസീര്‍ അന്നൂര്‍ മദ്‌റസ (സഊദി അറേബ്യാ) എന്നീ 5 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9096 ആയി ഉയര്‍ന്നു.
പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, വി.മോയിമോന്‍ ഹാജി, എം.പി.എം.ഹസ്സന്‍ ശരീഫ് കുരിക്കള്‍, ടി കെ പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, കെ. മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, എം.എം.മുഹ്‌യിദ്ദീന്‍ മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമ്മര്‍ ഫൈസി മുക്കം, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.

Saturday, December 10, 2011

എസ്.വൈ.എസ്. തൃക്കരിപ്പൂര്‍ മണ്ഡലം ഓഫീസ് ഉദ്ഘാടനവും സമസ്ത സമ്മേളന പ്രചാരണോദ്ഘാടനവും

തൃക്കരിപ്പൂര്‍: എസ്.വൈ.എസ്. തൃക്കരിപ്പൂര്‍ മണ്ഡലം ഓഫീസ് ഉദ്ഘാടനവും സമസ്ത സമ്മേളന പ്രചാരണോദ്ഘാടനവും പാണക്കാട് സയ്യിദ് അബ്ബാസ്അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചെറുവത്തൂര്‍ യൂണിറ്റി ആസ്​പത്രിക്ക് സമീപം ഓഫീസ് ഉദ്ഘാടനത്തിനുശേഷം പയ്യങ്കി ശംസുല്‍ ഉലമ നഗറിലാണ് സമസ്ത സമ്മേളന പ്രചാരണോദ്ഘാടനവും പൊതുസമ്മേളനവും നടന്നത്. ടി.കെ.സി.അബ്ദുള്‍ഖാദിര്‍ ഹാജി അധ്യക്ഷനായി. ചെര്‍ക്കം അബ്ദുള്ള, മൊട്രോ മുഹമ്മദ് ഹാജി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ആര്‍.വി.കുട്ടിഹസന്‍ ദാരിമി, യു.എം.അബ്ദുള്‍റഹ്മാന്‍ മൗലവി, എം.എ.ഖാസിം മുസ്‌ലിിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിിയാര്‍, ഇ.കെ.മഹ്മൂദ് മുസ്‌ലിയിയാര്‍, കെ.എം.അബ്ബാസ് ഫൈസി, എം.സി.ഖമറുദ്ദീന്‍, കെ.ടി.അബ്ദുല്ല മൗലവി, കെ.ടി.അബ്ദുല്ല ഫൈസി, എ.ജി.സി.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.പി.അബ്ദുല്‍റഹ്മാന്‍ സ്വാഗതം പറഞ്ഞു.

Monday, December 5, 2011

സി.ബി.ഐക്ക്‌ താക്കിതായി SKSSF പ്രതിഷേധപ്രകടനം


കാസര്‍കോട്‌ : ഖാസി സി.എം അബ്‌ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ യുടെ പ്രത്യേക വിംഗിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ടും സി.ബി.ഐ യുടെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വാസ്‌തവ വിരുദ്ധമായ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ചും SKSSF ജില്ലാ കമ്മിറ്റി കാസര്‍കോട്‌ ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം സി.ബി.ഐയുടെ അന്വേഷണ സംഘത്തിന്‌ താക്കീതായി. പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിനെ സംരക്ഷിക്കാനും അവരുടെ റിപ്പോര്‍ട്ടിനെ ശരിവെക്കാനും വേണ്ടി പുകമറ സൃഷ്‌ടിക്കുന്ന രൂപത്തില്‍ മാത്രമാണ്‌ സി.ബി.ഐ സംഘം അന്വേഷണം നടത്തിയത്‌. ഖാസിയുടെ മരണം കൊലപാതകമാണെന്ന്‌ ആദ്യം പത്രസമ്മേളനം വിളിച്ച്‌ പ്രഖ്യാപിച്ച SKSSF ന്റെ നേതാക്കളോട്‌ ആരോപണത്തിന്റെ പിന്നിലുളള കാരണങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനോ ചോദ്യം ചെയ്യാനോ സംശയകരമായ മേഖലകളില്‍ അന്വേഷണം നടത്താനോ തയ്യാറാകാത്ത സി.ബി.ഐ യുടെ ഇപ്പോഴത്തെ റിപ്പോര്‍ട്ട്‌ അപൂര്‍ണ്ണമാണെന്നും അതിനെ നിയമപരമായി നേരിടാനും അതോടൊപ്പം പ്രക്ഷോഭപരിപാടികള്‍ തുടരാനും SKSSF തത്വത്തില്‍ തീരുമാനിച്ചു. പുലിക്കുന്നില്‍ നിന്ന്‌ ആരംഭിച്ച്‌ പുതിയ ബസ്‌ സ്റ്റാന്റില്‍ സമാപിച്ച പ്രതിഷേധപ്രകടനത്തില്‍ സംബന്ധിച്ച നൂറുക്കണക്കിന്‌ പ്രവര്‍ത്തകരില്‍ സി.ബി.ഐക്കെതിരെയുളള പ്രതിഷേധം പ്രകടമായിരുന്നു. പ്രകടനത്തിന്‌ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിംദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, സത്താര്‍ ചന്തേര, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, കെ.എല്‍ ഹമീദ്‌ ഫൈസി, ഹനീഫ്‌ ഹുദവി ദേലംപാടി, ഫാറൂഖ്‌ കൊല്ലംപാടി, ആലിക്കുഞ്ഞി ദാരിമി, സി.പി.മൊയ്‌തു മൗലവി, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍, സിദ്ദീഖ്‌ അസ്‌ഹരി, കെ.എച്ച്‌ അഷ്‌റഫ്‌ ഫൈസി കിന്നിംഗാര്‍, സുഹൈര്‍ അസ്‌ഹരി പള്ളംകോട്‌ തുടങ്ങിയവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

സമസ്ത സമ്മേളനം വന്‍വിജയമാക്കുക : ബശീറലി ശിഹാബ് തങ്ങള്‍


റിയാദ് : കേരളീയ മുസ്‍ലിം സമൂഹത്തിലെ ദീനീ ചൈതന്യത്തിന്‍റെ മൂല്യശക്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നും മുസ്‍ലിം സമൂഹം കേരളത്തില്‍ നേടിയ എല്ലാ പുരോഗതിക്ക് പിന്നിലും പ്രവര്‍ത്തിച്ചത് പൂര്‍വ്വ സൂരികളായ ഉലമാക്കളും ഉമറാക്കളുമാണെന്നും പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ തങ്ങള്‍ക്ക് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളനം വന്‍ വിജയമാക്കാന്‍ ഗള്‍ഫ് സംഘടനകള്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തണമെന്നും പ്രവാസികളിലെ മത ധാര്‍മ്മിക പ്രശ്നങ്ങളെന്ന പോലെ തന്നെ അവരുടെ ഭൗതിക പ്രശ്നങ്ങളിലും പുതിയതായി രൂപം കൊള്ളുന്ന നിയമ സംവിധാനങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിലും പ്രവാസി സംഘടനകള്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി മതവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിശ്വപ്രശസ്ത ഹദീസ് ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയും അതിന്‍റെ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരിയും എന്‍പത്തിയഞ്ച് മത വിദ്യാര്‍ത്ഥികള്‍ക്ക് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ നല്‍കും. പഠന തല്‍പരരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികളഅ‍ക്ക് അവരുടെ ഉസ്താദുമാരുടെ സാക്ഷിപത്രമനുസരിച്ചാണ് നല്‍കുക. സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്രീകരിച്ചാമ് കിത്താബുകള്‍ വിതരണം ചെയ്യുകയെന്നും റിയാദില്‍ രൂപീകൃതമായ സമ്മേളന സ്വാഗത സംഘവുമായി സഹകരിച്ച് സെമിനാര്‍, സംബോസിയം, ഗള്‍ഫ് പത്രങ്ങളില്‍ സപ്ലിമെന്‍റ്, സമ്മേളനം ബിഹ് സ്ക്രീനില്‍ കാണാനുള്ള സംവിധാനം എന്നിവ ചെയ്യുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ മുസ്തഫ ബാഖവി പെരുമുഖം പറഞ്ഞു.
ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്‍മാന്‍ ബാഫഖി തങ്ങള്‍, ബശീര്‍ പാണ്ടിക്കാട്, സി.പി. മുഹമ്മദ് താരിക, ഫവാസ് ഹുദവി, അബൂബക്കര്‍ ഫൈസി ചുങ്കത്തറ, ആറ്റക്കോയ തങ്ങള്‍, മുഹമ്മദലി ഹാജി, അശ്റഫ് ഫൈസി, ഇഖ്ബാല്‍ കാവനൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ഹംസ മൂപ്പന്‍ നന്ദിയും പറഞ്ഞു.

Sunday, December 4, 2011

ബോധവല്‍ക്കരണവുമായി മദ്‌റസാ മാനേജ്മെണ്റ്റ്‌ കമ്മിറ്റി

തൃക്കരിപ്പൂര്‍‍: മതവിദ്യാഭ്യാസത്തിന്റെ പ്രസക്തി സമുദായത്തിലെത്തിക്കാന്‍ തൃക്കരിപ്പൂറ്‍ റെയിഞ്ച്‌ മദ്‌റസാ മാനേജ്മെണ്റ്റ്‌ കമ്മിറ്റി ബോധവല്‍ക്കരണം നടത്തുന്നു. മദ്‌റസ അധ്യാപകര്‍ക്ക്‌ നിശ്ചിത യോഗ്യത ഉറപ്പുവരുത്തുക, മദ്‌റസകളിലെ പഠനനിലവാരം ഉയര്‍ത്താന്‍ അധ്യാപകരിലും വിദ്യാര്‍ഥികളിലും ഉണ്ടായിരിക്കേണ്ട സ്വഭാവ വിശേഷണങ്ങളെ കുറിച്ച്‌ അവബോധം വളര്‍ത്തുക, മദ്‌റസ അധ്യാപകര്‍ അകാരണമായി പിരിഞ്ഞുപോകല്‍, പിരിച്ചുവിടല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഗൌരവമായ പരിഹാരം ഉണ്ടാക്കുക തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച്‌ 11 മുതല്‍ ബോധവല്‍ക്കരണ ക്ളാസുകള്‍ സംഘടിപ്പിക്കും. നാളെ രാവിലെ മുനവ്വിറുല്‍ ഇസ്ളാം മദ്‌റസയില്‍ നടക്കുന്ന റെയിഞ്ച്‌ തല ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എ ജി സി ബഷീര്‍ നിര്‍വഹിക്കും. റെയ്ഞ്ചിലെ 20 ഓളം മദ്‌റസകളില്‍ ബോധവല്‍ക്കരണ ക്ളാസുകള്‍ നടത്തും.

Saturday, December 3, 2011

SKSSF ആദര്‍ശയാത്ര ജനുവരി 9 മുതല്‍

കാസര്‍കോട്‌ : വികാസത്തിന്റെ വഴിയടയാളങ്ങള്‍ എന്ന SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറുമാസ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടക്കുന്ന മൂന്ന്‌ മാസത്തെ ആദര്‍ശ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച്‌ ജനുവരി 9 മുതല്‍ 12 വരെ തൃക്കരിപ്പൂരില്‍ നിന്ന്‌ മഞ്ചേശ്വരം വരെ ആദര്‍ശ യാത്ര സംഘടിപ്പിക്കാന്‍ SKSSF കാസര്‍കോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം തീരുമാനിച്ചു. ആദര്‍ശയാത്രയുടെ മുന്നോടിയായി ശാഖ-ക്ലസ്റ്റര്‍-മേഖല തലങ്ങളില്‍ ആദര്‍ശസംഗമം സംഘടിപ്പിക്കും. ജനുവരി 19ന്‌ കാഞ്ഞങ്ങാട്‌ വെച്ച്‌ വിപുലമായ ആദര്‍ശസമ്മേളനവും മുഖാമുഖവും സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
- റഷീദ്‌ ബെളിഞ്ചം, SKSSF കാസര്‍കോഡ്‌ ജില്ലാ ജനറല്‍ സെക്രട്ടറി

Wednesday, November 30, 2011

സമസ്ത 85-ാം വാര്‍ഷികം; റിയാദില്‍ 85 അംഗ സ്വാഗത സംഘം രൂപീകരിച്ചു


റിയാദ് : സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ ഫെബ്രുവരിയില്‍ വേങ്ങര കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ വിജയത്തിനായി റിയാദ് എസ്.വൈ.എസ്സും ഇസ്‍ലാമിക് സെന്‍ററും സംയുക്തമായി 85 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണം സമസ്ത സെക്രട്ടറി ഉസ്താദ് കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സച്ചരിതരായ പൂര്‍വ്വികര്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ബാഖഫി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ശംസുല്‍ ഉലമ തുടങ്ങിയ ഉലമാക്കളും ഉമറാക്കളും കെട്ടിപ്പടുത്ത ഈ മഹത്തായ പ്രസ്ഥാനം ഇനിയും കൂടുതല്‍ അത്യുന്നതിയിലേക്ക് നയിക്കേണ്ടത് നാമോരോരുത്തരുടെയും കടമയും ബാദ്ധ്യതയുമാണ്. ഇസ്‍ലാമിക സമൂഹത്തെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിയിലേക്ക് നയിക്കുക, തെറ്റായ വിശ്വാസങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും തടയുക, തുടങ്ങി സ്ഥാപിത കാലം മുതലിന്നോളം ഒരേ ലക്ഷ്യത്തില്‍ തന്നെയാണ് സമസ്ത സഞ്ചരിക്കുന്നത്. പ്രാഥമിക മദ്റസ മുതല്‍ അനേകം അനാഥ മന്ദിരങ്ങളും പള്ളി ദര്‍സുകളും ശരീഅത്ത് കോളേജുകളും തുടങ്ങി എഞ്ചിനീയറിംഗ് കോളേജ് വരെയുള്ള സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലോകത്തെ ഏറ്റവും വലിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാനായി എന്‍.സി. മുഹമ്മദ് കണ്ണൂര്‍, വൈസ് ചെയര്‍മാന്‍മാരായി മുസ്തഫ ബാഖവി, അബ്ദുറസാഖ് വളക്കൈ, ശാഫി ദാരിമി, അബൂബക്കര്‍ ദാരിമി പുല്ലാര എന്നിവരെയും, കണ്‍വീനറായി മുഹമ്മദ് കോയ തങ്ങള്‍ ചെട്ടിപ്പടിയും ജോ. കണ്‍വീനിര്‍മാരായി അലവിക്കുട്ടി ഒളവട്ടൂര്‍, സുബൈര്‍ ഹുദവി, സൈതലവി ഫൈസി, മുഹമ്മദ് വേങ്ങര ബദീയ, ഹംസ മൂപ്പന്‍, മൊയ്തീന്‍ കുട്ടി തെന്നല എന്നിവരെയും, ട്രഷററായി അശ്റഫ് കല്‍പകഞ്ചേരിയെയും, ഉപദേശക സമിതി അംഗങ്ങളായി ലിയാഉദ്ദീന്‍ ഫൈസി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ശാജി അരിപ്ര സഫ മക്ക, അശ്റഫ് വേങ്ങാട്, വി.എം. അശ്റഫ് ന്യൂ സഫ മക്ക, മൊയ്തീന്‍ കോയ പെരുമുഖം, ടി.പി. മുഹമ്മദ് അല്‍ ഹുദ, വി.കെ. മുഹമ്മദ് കണ്ണൂര്‍, അബ്ദുസ്സലാം തൃക്കരിപ്പൂര്‍, അശ്റഫ് തങ്ങള്‍ ചെട്ടിപ്പടി, കുന്നുമ്മല്‍ കോയ, വടകര മുഹമ്മദ്, അബ്ദുറഹ്‍മാന്‍ പൊന്മള, ലത്തീഫ് ഹാജി മൈത്ര എന്നിവരെയും തെരഞ്ഞെടുത്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് സ്വാഗതവും ശാഫി ദാരിമി നന്ദിയും പറഞ്ഞു.

Sunday, November 27, 2011

സി.പി.എമ്മിന്റെ കതീന പാണക്കാട്ട് പൊട്ടില്ല

(സി.പി. സൈതലവി)
ആലമ്പാടന്‍ വിജയരാഘവന്‍ പാണക്കാട് വഴി പാഞ്ഞപ്പഴേ ഉറപ്പാണ് എന്തോ അടങ്കലും വരാനുണ്ടെന്ന്. വരാനുള്ളത് വഴിയില്‍ തങ്ങാതെ അത് നാടാകെ ചുമരിലൊട്ടിക്കുകയും ചെയ്തു. ബി.ജെ.പി രക്തസാക്ഷി ജയകൃഷ്ണന്‍ മാസ്റ്ററുടെ "ബലിദാന്‍ദിന'ത്തിന്റെ പോസ്റ്റര്‍. "മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കും പൈശാചികതയ്ക്കുമെതിരെ ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന്‍ ദിനം' എന്നായിരുന്നു കഴിഞ്ഞ പതിനൊന്നു വര്‍ഷം ആണ്ടോടാണ്ടു മുടങ്ങാതെ ബി.ജെ.പിക്കാര്‍ ഓര്‍മിപ്പിച്ചും ഒട്ടിച്ചും പോന്നത്.
പക്ഷേ, ജയകൃഷ്ണന്‍ മാസ്റ്ററെ sൈ്രമറി സ്കൂള്‍ ക്ലാസില്‍ പിഞ്ചു കുട്ടികളുടെ കണ്‍മുന്നിലിട്ട് സി.പി.എമ്മുകാര്‍ വെട്ടിനുറുക്കി കൊന്നതിന്റെ വ്യാഴവട്ടം പൂര്‍ത്തിയാകുന്ന ഈ വര്‍ഷം പോസ്റ്ററിന്റെ ഡിസൈന്‍ ഒന്നു മാറിയിരിക്കുന്നു. ബലിദാന്‍ദിനത്തിന്റെ പ്രമേയവും ഒപ്പം എതിരാളിയുടെ കുപ്പായവും മാറിയിട്ടുണ്ട്. പത്താം വയസ്സിന്റെ കുട്ടിത്തത്തോടെ ഉച്ചത്തില്‍ പാഠം ചൊല്ലുകയായിരുന്ന, സ്വന്തം ശിഷ്യരുടെ മുഖത്തേക്ക് ചോര ചീറ്റിത്തെറിച്ച്, ക്ലാസ്മുറിയുടെ മധ്യത്തില്‍ പിടഞ്ഞവസാനിച്ച ആ യുവ അധ്യാപകന്റെ സ്മരണ ഇത്തവണ ബി.ജെ.പിക്കാര്‍ പുതുക്കുക "അഴിമതിവിരുദ്ധ' ദിനമായാണ്.
ഒരു രക്തസാക്ഷിത്വം ദുര്‍വ്യയമായിരുന്നെന്ന് പന്ത്രണ്ടു വര്‍ഷംകൊണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അച്ചടിച്ച് ഒട്ടിച്ചുവെക്കുന്ന ദുര്‍വിധി. മാര്‍ക്സിസ്റ്റ് ഭീകരതയില്‍ നിന്ന് "അഴിമതി'യിലേക്കുള്ള കൊടിമാറ്റം. ചുവപ്പ് നരച്ചാല്‍ കാവിയാവുക നിറത്തിന്റെ നിയമമാണ്. കാവി തന്നെ ചുവപ്പില്‍ ലയിക്കുമ്പോള്‍ ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ ആരെങ്കിലും നല്‍കണമല്ലോ? ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പ് വിജയത്തിനായി കാവിയെ പ്രീതിപ്പെടുത്താന്‍ സി.പി.എം കണ്ടെത്താറുള്ള അറ്റകൈ പ്രയോഗം ചില പ്രത്യേക സമുദായങ്ങളുടെ നെഞ്ചത്തേക്കുള്ള കയറ്റമാണ്. 1985ല്‍ ശരീഅത്തിനു നേര്‍ക്കായിരുന്നു. മതം, സമുദായം, സംഘടന, നേതാക്കള്‍ ഇങ്ങനെ വേണമല്ലോ അക്രമിക്കാന്‍. ഇത്തവണയത് സര്‍വരാലും ആദരിക്കപ്പെടുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ തന്നെ ഉന്നംവെച്ചു.
പാണക്കാട്ടേക്കു മനുഷ്യന്മാര്‍ ചെല്ലുന്നത് ഇത്തിരി മനസ്സമാധാനം കിട്ടാനാണ്. വേവും ചൂടും നിറഞ്ഞ ജീവിത പാച്ചിലിനിടയില്‍ ഒരു വിശറിത്തണുപ്പിന് ആ കോലായ പറ്റുമെന്ന് പറഞ്ഞവരാണ് മലയാളികളിലേറെപ്പേരും. ആരെപ്പോള്‍ ചെന്നാലും ഒരു ഗ്ലാസ് ചായയും ഒന്നു കൊറിക്കാനും കിട്ടാതിരിക്കില്ല. ഇത്രയും പറഞ്ഞത് തങ്ങളെ കാണാതെ മടങ്ങുന്നവര്‍ക്കാണ്. കണ്ടു മടങ്ങുന്നവര്‍ക്ക് കണ്‍നിറയെ മാത്രമല്ല ജീവന്റെ ഉള്ളാകെയും ശാന്തിയുണ്ട്. മരുന്നായും മരുന്നിലും ശിഫയുള്ള പ്രാര്‍ത്ഥനയായും ഒരു ഇളംകാറ്റിന്റെ സ്നേഹത്തലോടലായും തങ്ങളുടെ കരസ്പര്‍ശം. കൈമുത്തിയും കൈകൊടുത്തും കൈകൂപ്പിയും അഭിവാദ്യം ചെയ്തും തങ്ങളെ കണ്ടുമടങ്ങുന്നവരുണ്ട്.
ആശയത്തില്‍ യോജിക്കുന്നവരും വിയോജിക്കുന്നവരും ആ സന്നിധിയില്‍ വ്യത്യസ്തകാര്യത്തിനുവരും. ചികിത്സക്കും ആശീര്‍വാദത്തിനും തന്നെയാവണമെന്നില്ല. വാക്കിലും നോക്കിലും ചിന്തയിലും സത്യവും സ്നേഹവുമുള്ള ഒരു മഹദ്വ്യക്തിയുമായി കേവലം കൂടിക്കാഴ്ചക്കു വേണ്ടി മാത്രവുമായിരിക്കാം അത്. ജാതിയും മതവും പാര്‍ട്ടിയും പത്രാസും ദേശവും ഭാഷയും ഭേദമില്ലാതെ സാധുജനങ്ങളും അല്ലാത്തവരും അങ്ങോട്ടൊഴുകുന്നു. മനസ്സിലെ അഗ്നിപര്‍വതങ്ങളുടെ കനല്‍ കെടുത്തി മടങ്ങുന്നു. എന്നുവെച്ചാല്‍ പാണക്കാട്ട് പോയി മടങ്ങുമ്പോള്‍ ഏത് മുരത്ത സഖാവും അറിയാതെ പറഞ്ഞുപോകും: "മോനേ, മനസ്സില്‍ ഒരു ലഡു പൊട്ടി' എന്ന്.
മലപ്പുറം അംശത്തില്‍ ജനിച്ച സഖാവ് ആലമ്പാടന്‍ വിജയരാഘവന് ഇതറിയാഞ്ഞിട്ടല്ല. ഉള്ളില്‍ കാവിയുണ്ടെങ്കില്‍ എന്നെങ്കിലുമൊരിക്കല്‍ അത് പുറത്തു വരാതെ തരമില്ലല്ലോ. കാവിയും കവിതയും ഒരുപോലെയാണ്. ഏറെക്കാലം അടക്കിനിര്‍ത്താനാവില്ല.
പാണക്കാട്ടെ തങ്ങള്‍ പരമ്പര കേരളത്തിന്റെ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാളും പഴക്കത്തോടെയാണെന്ന് പുതിയ കലാപത്തിന് പന്തം കൊളുത്തുന്നവര്‍ ഓര്‍ക്കുന്നത് നന്ന്. 1938ല്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ സ്ഥാപിക്കപ്പെടുന്നത്. 1934ലെ സെന്‍ട്രല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനരംഗത്തുണ്ട് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍; മുസ്ലിംലീഗ് മുന്‍ അധ്യക്ഷന്‍. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പിതാവ്. അതിനുംമുമ്പ് മറ്റൊരു വിപ്ലവനായകന്‍ പാണക്കാട്ടുണ്ട്.
ഇന്നത്തെ കമ്യൂണിസ്റ്റുകാരുടെ പൂര്‍വികര്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ ഒറ്റുകാരായി നടന്ന് പ്രതിഫലം വാങ്ങി ഭുജിച്ചിരുന്ന കാലത്ത് പീരങ്കിയെ കൂസാതെ ഇന്ത്യന്‍ സ്വാതന്ത്രyത്തിനായി പോരാട്ടം നയിച്ച സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍. പാണക്കാട് പൂക്കോയ തങ്ങളുടെ പിതാമഹന്‍. മഹാത്മാഗാന്ധി സ്വാതന്ത്രyസമരം നയിക്കുന്നതിനു മുമ്പ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സ്വാതന്ത്രyത്തിനു പൊരുതിയ നേതാവ്. ചരിത്രത്തില്‍ രേഖപ്പെട്ട ഒന്നാം സ്വാതന്ത്രy സമരമായിരുന്നു മുഗള്‍ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫര്‍ 1857ല്‍ നയിച്ചത്. അതിനും മുമ്പ് ബ്രിട്ടീഷ് വിരുദ്ധ യുദ്ധം തുടങ്ങിയ മലബാറിന്റെ മണ്ണില്‍ വിപ്ലവം നയിച്ചു സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍. ശിക്ഷയായി ആജീവനാന്തം നാടുകടത്തപ്പെട്ട് പുറംനാട്ടില്‍ മരണപ്പെട്ടു അദ്ദേഹം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വെടിയുണ്ടക്കു തോല്‍പിക്കാനാവാത്ത ആ ചങ്കുറപ്പിന്റെ ധീരദേശാഭിമാന രക്തമാണ് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളുടേത്.
മലപ്പുറത്തെ ബ്രിട്ടീഷ് പട്ടാള ക്യാമ്പുകളില്‍ ഒത്താശക്കാരായി നടന്നവരെ മാത്രമേ വിജയരാഘവന്റെ അടിയാധാരം തപ്പിയാല്‍ കാണൂ.
മതമൈത്രിക്കായി യത്നിച്ചതിന് രാഷ്ട്രം തപാല്‍ സ്റ്റാമ്പ് ഇറക്കി ആദരിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേരനിയന്‍ വടക്കോട്ട് തന്നെയാണ് പോവേണ്ടത്. മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന ശ്രീപ്രകാശ് ജയ്സ്വാള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോട് പരസ്യമായി നടത്തിയ അഭ്യര്‍ത്ഥന ഒരു വീട്ടാക്കടമായി ഇനിയും ബാക്കികിടപ്പുണ്ട് കൊടപ്പനക്കല്‍ കുടുംബത്തില്‍. ""ശിഹാബ് തങ്ങളുടെ നേതൃത്വം വടക്കേ ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നു. കേരളത്തിലെ പോലെ ഉത്തരേന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം പുരോഗതിപ്പെടാനും അവിടത്തെ സാമൂഹികാന്തരീക്ഷം സമാധാനപൂര്‍ണമാകാനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വടക്കോട്ട് വരണം. ആ പാവപ്പെട്ട ജനതയുടെ നേതൃത്വമേറ്റെടുക്കണം.'' വളാഞ്ചേരി മര്‍ക്കസിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് അധ്യക്ഷനായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോട് ഉദ്ഘാടനപ്രസംഗത്തിനിടെ ഉത്തര്‍പ്രദേശുകാരനായ കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചത്. ഇന്ന് ആ മര്‍ക്കസിന്റെ അധ്യക്ഷ സ്ഥാനത്ത് മറ്റു പദവികളിലെന്നപോലെ ശിഹാബ് തങ്ങളുടെ പിന്‍ഗാമിയായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുണ്ട്.
പാണക്കാട്ടെ തങ്ങള്‍ വടക്കോട്ട് പോയാല്‍ കലാപത്തിന്റെ തീയാളുകയായിരിക്കില്ല; അവഗണനയുടെ ഇരുട്ടില്‍ കഴിയുന്ന ജനകോടികള്‍ക്ക് ആത്മാഭിമാനത്തിന്റെ ഇന്ധനം നിറക്കുകയായിരിക്കും. മതമൈത്രിയുടെ അംബാസഡര്‍ എന്ന് സധൈര്യം വിളിക്കപ്പെടാന്‍ ഇന്നു ഇന്ത്യാ മഹാരാജ്യത്ത് അര്‍ഹതയുള്ളവരുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയുണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമം. ആ വിളിപ്പേര് കൊടപ്പനക്കല്‍ കുടുംബത്തിന്റെ ജന്മാവകാശമാണ്. അവരുടെ കര്‍മവിശുദ്ധിയുടെ ഫലവുമാണ്. അത് സമ്മതിച്ചു കൊടുത്തേപറ്റൂ.
പിതാവ് നിര്‍ണയിച്ചത് പ്രകാരമുള്ള ഭൗതിക വിദ്യാഭ്യാസത്തില്‍ പ്രശസ്ത വിജയം നേടുകയും തുടര്‍ന്ന് പള്ളിദര്‍സുകളിലും പൊന്നാനി മഊനത്ത് അറബിക് കോളജിലും പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലുമായി മതപഠനത്തില്‍ ബിരുദങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കേരള രാഷ്ട്രീയത്തില്‍ ബഹുജന പ്രസ്ഥാനങ്ങളുടെ നേതൃത്വം വഹിക്കുന്നവരില്‍ വെച്ചു ഉന്നത പണ്ഡിതനാണ്.
ഒരു വിദ്യാര്‍ത്ഥി സംഘടന രൂപവല്‍ക്കരിച്ച് അതിന്റെ സ്ഥാപക പ്രസിഡണ്ടായി ആ സംഘടനയെ കേരളത്തിലെ മതവിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയിലെ ഒന്നാം ശക്തിയാക്കിയ സംഘാടന വൈഭവം. ബാല്യംതൊട്ട് മുസ്ലിംലീഗില്‍ മുഴുസമയ പ്രവര്‍ത്തനം. ഒരു പാര്‍ട്ടി പ്രസിഡണ്ടിന്റെ പുത്രനും മറ്റൊരു പ്രസിഡണ്ടിന്റെ സഹോദരനുമെന്ന നിലയില്‍ എണ്ണമറ്റ സങ്കീര്‍ണ പ്രശ്നങ്ങളില്‍ നയപരമായ ഇടപെടല്‍. മത, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ അര നൂറ്റാണ്ടായുള്ള സജീവ പ്രവര്‍ത്തന പാരമ്പര്യം. അതുകൊണ്ട് ഒരു ജനതയെ ചുവട് തെറ്റാതെ, താളംപിഴക്കാതെ നയതന്ത്ര ചാരുതയോടെ നയിക്കാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു കഴിയുന്നു; കലാപങ്ങളുടെ തീയണച്ച് കേരളത്തില്‍ ശാശ്വത സമാധാനത്തിന്റെയും മതസാഹോദര്യത്തിന്റെയും ഗോപുരങ്ങള്‍ പണിത മുസ്ലിംലീഗിന്റെ സാരഥിക്ക്.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും മുസ്ലിംലീഗിനുമെതിരെ വിഷം ചീറ്റിയതുകൊണ്ടൊന്നും സി.പി.എമ്മിന്റെ പുതിയ വര്‍ഗീയക്കളി മറച്ചുപിടിക്കാനാവില്ല.
നമ്പൂതിരിപ്പാടിന്റെ തുരുമ്പിച്ച വര്‍ഗീയതയേക്കാള്‍ മൂര്‍ച്ചയുള്ള കൊടുവാളുമായാണ് പുതിയ സി.പി.എം നേതൃത്വം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. സി.പി.എംബി.ജെ.പി രാഷ്ട്രീയ ബാന്ധവം കേരളത്തിന്റെ മതേതര സങ്കല്‍പങ്ങളുടെ അടിവേരറുക്കാന്‍ പോവുകയാണ്. ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലയാളിയെ ജയിലില്‍ നിന്നിറക്കാന്‍ ഇടത് ഭരണത്തില്‍ ബി.ജെ.പിസി.പി.എം നേതൃത്വം നടത്തിയ കൂറുകച്ചവടത്തിന്റെ ഞെട്ടിപ്പിക്കുന്ന ഉള്ളറക്കഥകളാണ് പുറത്തു വന്നിട്ടുള്ളത്. ഇപ്പോഴത്തെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ 1999ലെ ഓണം നാളില്‍ വെട്ടിയതിന് പ്രതികാരമായാണ് '99 ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത പാറേമ്മല്‍ മൊകേരി ഈസ്റ്റ് യു.പി സ്കൂളില്‍ അധ്യാപകനായ ബി.ജെ.പി നേതാവ് ജയകൃഷ്ണനെ ക്ലാസ്മുറിയിലിട്ട് വെട്ടിക്കൊന്നത്. ഈ കേസില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കു വധശിക്ഷയാണ് കോടതി വിധിച്ചത്. സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ ഒന്നാം പ്രതി അച്ചാരുപറമ്പത്ത് പ്രദീപന്റെ ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയും മറ്റുള്ളവരെ വെറുതെവിടുകയും ചെയ്തു. ജയിലില്‍ പ്രദീപന് രാജകീയ ജീവിതം നല്‍കി ആദരിച്ചു സി.പി.എം സര്‍ക്കാര്‍. പിന്നീട് ജയിലില്‍ നിന്നു മോചിപ്പിക്കാനുള്ള ശ്രമങ്ങളായി.
വര്‍ഷംതോറും ബി.ജെ.പി "ബലിദാന്‍' ആചരിക്കുകയും കേരളത്തിന്റെ രാഷ്ട്രീയ ചര്‍ച്ചകളില്‍ എന്നും നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന ജയകൃഷ്ണന്‍ കേസിലെ പ്രതിയെ രക്ഷിക്കാന്‍ ബി.ജെ.പിയുമായി തന്നെ സി.പി.എം കൈകോര്‍ത്തു. പ്രദീപനെ വിട്ടയക്കുന്നതിനു പകരം 14 ബി.ജെ.പി തടവുകാര്‍ക്കു മോചനം നല്‍കി. ഇതിനൊപ്പം ചുളുവില്‍ മറ്റു നൂറോളം സി.പി.എം ക്രിമിനലുകളെയും പുറത്തിറക്കി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മയും കുടുംബവും മാത്രമേ ഈ കൊടുംചതിയില്‍ പ്രതിഷേധിക്കാനുണ്ടായുള്ളൂ.
ഈ കുതിരക്കച്ചവടം ഉള്‍ക്കൊള്ളാനാവാതെ ജയകൃഷ്ണന്റെ അമ്മ കൗസല്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മകന്റെ ഘാതകനോട് പാര്‍ട്ടി പൊറുത്താലും പെറ്റമ്മയ്ക്കതാവില്ലല്ലോ.
ഈ ഒത്തുകളിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയ 68ന്റെ പോരിശ. മലമ്പുഴയില്‍ അച്യുതാനന്ദനെതിരെ ബി.ജെ.പി മത്സരിക്കാതിരുന്നത്. പിറവം ഉപതെരഞ്ഞെടുപ്പില്‍ ഭരണക്കാരെ തോല്‍പിക്കുകയാണ് ലക്ഷ്യമെന്ന് ബി.ജെ.പി പറയുമ്പോള്‍ ഒരു കച്ചവടംകൂടി അച്ചാരംകൊടുത്ത് ഉറപ്പിച്ചുകഴിഞ്ഞുവെന്ന് സാരം. കാവിയും ചുവപ്പും ചേര്‍ന്ന ഒരു പുതിയ പൂരം കൊടിയേറുകയാണ് കേരളത്തില്‍. അതിന്റെ കതീനക്കു തീ കൊടുത്താണ് വിജയരാഘവന്‍ പാണക്കാട് വഴി പാഞ്ഞത്. മാര്‍ക്സിസ്റ്റുകാര്‍ മനസ്സില്‍ കണ്ടത് മരത്തില്‍കണ്ടാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഒരു ചെറുപുഞ്ചിരിയില്‍ പ്രതികരണമൊതുക്കിയതും.
പക്ഷേ, സി.പി.എമ്മിന്റെ ആ കതീന പാണക്കാട്ട് പൊട്ടില്ല. പാണക്കാട്ടേക്കെറിഞ്ഞ പന്തം തിരിച്ചുചെന്ന് സി.പി.എമ്മിന്റെ ആയുധപ്പുരകള്‍ ചാമ്പലാക്കും. ചരിത്രത്തില്‍ അങ്ങനെയാണുള്ളത്.

Friday, November 25, 2011

അസ്ഹരീസ് സംസ്ഥാന പണ്ഡിത സംഗമം 28ന്

പയ്യന്നൂര്‍: ഉത്തരകേരളത്തിലെ മതഭൗതിക കലാലയമായ പയ്യന്നൂര്‍ ജാമിഅ അസ്ഹരിയ്യ അറബിക് കോളേജില്‍ നിന്ന് ഉന്നത പഠനം പൂര്‍ത്തിയാക്കിയ അസ്ഹരി പണ്ഡിതന്‍മാരുടെ സംസ്ഥാന പണ്ഡിത സംഗമം നവംബര്‍ 28ന് രാവിലെ 10 മണിക്ക് പയ്യന്നൂര്‍ അസ്ഹരിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും അസ്ഹരിയുടെ പ്രിസിപ്പിളുമായ മൌലാനാ എം.എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്തുത സംഗമത്തില്‍ മുഴുവന്‍ അസ്ഹരികളും സംബന്ധിക്കണമെന്ന് കോളേജ് ഭാരവാഹികള്‍ അറിയിച്ചു.

Tuesday, November 22, 2011

തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് ഉദ്ഘാടനം ചെയ്തു.


ഉദുമ പടിഞ്ഞാര്‍: മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ഉത്തര മലബാറിന്റെ വിജ്ഞാന സ്രോതസ്സാണെന്ന്പാണക്കാട് അബാസലി തങ്ങള്‍ പറഞ്ഞു. എം.ഐ.സി. തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്റെ ഉദ്ഘാടനകര്‍മംനിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവി അധ്യക്ഷനായി. രക്ഷാകര്‍തൃയോഗം യു.എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനംചെയ്തു. ഖത്തര്‍ കെ.കെ. അബ്ദുല്ല ഹാജി, എം.പി. മുഹമ്മദ് ഫൈസി, സി.എം. ഉബൈദ് മുസ്‌ലിയാര്‍ ചെമ്പരിക്ക, പൂക്കുഞ്ഞിക്കോയ തങ്ങള്‍ ആന്ത്രോത്ത്, ശാഫി ഹാജി സ്പീഡ്‌വേ, ടി.ഡി. അബ്ദുറഹ്മാന്‍ ഹാജി, ചെങ്കള അബ്ദുല്ലഫൈസി, ശാഫി ഹാജി ബേക്കല്‍, ടി.ഡി. അഹ്മദ് ഹാജി ചട്ടഞ്ചാല്‍, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, ഖാലിദ്ഫൈസി ചേരൂര്‍, കെ.ബി.എം. ശരീഫ് കാപ്പില്‍, പി.എം. അബൂബക്കര്‍ ഹനീഫി, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, പി.വി. അബ്ദുര്‍ റഹ്മാന്‍, അന്‍വര്‍ ഹുദവി മാവൂര്‍, ഹാഫിള് അബ്ദുസ്സലാം, ഹാഫിള്മുഹമ്മദലി ദാരിമി, ഹബീബ് ഉദുമ പടിഞ്ഞാര്‍, ഖത്തര്‍ ലത്തീഫ് തുടങ്ങിയ മത-സാമൂഹിക- രാഷ്ട്രീയ രംഗത്തെപ്രമുഖര്‍ ആശംസകളര്‍പ്പിച്ചു. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവിസ്വാഗതവും ജാബിര്‍ ഹുദവി ചാനടുക്കം നന്ദിയും പറഞ്ഞു

വള്വക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഹജ്ജാജികള്‍ക്ക് യാത്രയയപ്പ് നല്‍കി

റിയാദ്: വള്വക്കാട് മഹല്ലില്‍ നിന്നും തൊട്ടടുത്ത മഹാല്ലുകളില്‍ നിന്നും ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജു കര്‍മ്മത്തിനു വന്നവര്‍ക്ക് വള്വക്കാട് മുസ്ലിം ജമാഅത്ത് സൗദി ബ്രാഞ്ച് കമ്മിറ്റിയാത്രയയപ്പ് നല്‍കി.

വള്വക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിടന്റ്റ് പി.പി മൂസന്‍ ഹാജി, ജോയിന്റ് സെക്രട്ടറി സി.സി. ഹനീഫ, അസീസ്‌ പൂവളപ്പ്, മുജീബ്, കൈകൊട്ടു കടവ് മഹല്ലിലെ അബ്ദുള്ള ദാരിമി, അന്ത്രുമാന്ച്ച, തുടങ്ങിയവര്‍ക്കാണ്‌ മക്കയില്‍ യാത്രയയപ്പ് നല്‍കിയത്.

തൃക്കരിപ്പൂര്‍ പഞ്ചായത്ത് മെമ്പര്‍ ശംസുദ്ധീന്‍ ആയിറ്റി മുഖ്യപ്രഭാഷണം നടത്തി.

ഷൌക്കത്ത് അലി എം. അധ്യക്ഷത വഹിച്ചു. ജലീല്‍ പൊറോപ്പാട് സ്വാഗതവും നൌഫല്‍ കെ.പി.പി. നന്ദിയും പറഞ്ഞു.

Monday, November 21, 2011

ഹൈദരലി തങ്ങള്‍ക്ക് നേരെയുളള പ്രസ്താവന കേരളചരിത്രം അറിയാത്തത്‌കൊണ്ട് :SKSSF

കാസര്‍കോട്: കേരളത്തിലെ ആധീകാരിക മതപണ്ഡിത പ്രസ്ഥാനമായ സമസ്ത കേരള ജമീയത്ത് ഉലമ വൈസ്പ്രസിഡണ്ടും സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് വിജയരാഘവന്‍ നടത്തിയ പ്രസ്താവന കേരളചരിത്രത്തെക്കുറിച്ചുളള അഞ്ജതകൊണ്ടും സ്വന്തം പാര്‍ട്ടിയില്‍ ഹീറോപരിവേഷം നേടാനുമുളള ശ്രമമാണെന്നും ഇത് കേരളസമൂഹം വെച്ചുപൊറുപ്പിക്കില്ലെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായപ്പോഴൊക്കെയും കേരളത്തില്‍ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സാധിച്ചത് പാണക്കാട് തങ്ങന്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമമാണെന്നും അതിന് ഏറ്റവും തെളിവാണ് ഇവിടുത്തെ നിയമപാലനത്തെക്കുറിച്ച് നന്നായി അറിയാവുന്ന മുന്‍ ഗുജറാത്ത് ഡി.ജി.പി. ആര്‍.ബി.ശ്രീകുമാറിന്റെ കേരളത്തില്‍ വര്‍ഗ്ഗീയകലാപങ്ങളും മതസംഘര്‍ഷങ്ങളും കുറയാന്‍ കാരണം പാണക്കാട്ട് തങ്ങളുടെ നിസാര്‍ത്ഥമായ സേവനമാണെന്ന അഭിപ്രായം പഠിക്കാനെങ്കിലും വിജയരാഘവന്‍മാര്‍ തയ്യാറാകണമെന്നും കേരളത്തില്‍ മുഴുവന്‍ സമാധാന സന്ദേശം എത്തിക്കാന്‍ പാണക്കാട്ട് തങ്ങന്‍മാര്‍ വടക്കോട്ടും തെക്കോട്ടും ഒന്നു കാറില്‍ സഞ്ചരിച്ചാല്‍ മതിയെന്നും നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു

Saturday, November 19, 2011

വിവാദകേശം; പൊതുജനങ്ങളെ വഞ്ചിക്കുന്നത്‌ അവസാനിപ്പിക്കണം : പി.ബി. അബ്‌ദുല്‍ റസാഖ്‌ MLA

ബദിയടുക്ക : വിവാദകേശത്തിന്റെ പേരില്‍ പൊതുസമൂഹത്തെ വഞ്ചിച്ചു കൊണ്ടുള്ള പ്രവര്‍ത്തനം കാന്തപുരം വിഭാഗം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന്‌ സുന്നി മഹല്ല്‌ ഫെഡറേഷന്‍ കാസര്‍കോട്‌ ജില്ലാ ജന.സെക്രട്ടറി പി.ബി. അബ്‌ദുല്‍ റസാഖ്‌ എം.എല്‍.എ പ്രസ്‌താപിച്ചു. പ്രവാചകന്‍ പിരഡിക്ക്‌ താഴെ മുടി വളര്‍ത്തിയതായിട്ടോ കെട്ടു കണക്കിന്‌ പ്രവാചക കേശം ആരുടെയെങ്കിലും അടുക്കല്‍ ഉള്ളതായിട്ടോ ഇത്‌ വരെ ആര്‍ക്കും അറിയില്ല എന്നും, അത്തരം പുതിയ വാദവുമായി കാന്തപുരം വിഭാഗം ഇപ്പോള്‍ രംഗത്ത്‌ വന്നിട്ടുള്ളത്‌ സാമ്പത്തിക നേട്ടം കൊയ്യാന്‍ വേണ്ടിയാണെന്നും അത്‌ പ്രവാചകനെ നിന്ദിക്കലാണെന്നും അത്തരം പ്രവര്‍ത്തനം കേരള സമൂഹം വെച്ച്‌ പൊറുപ്പിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം തിന്മക്കെതിരെയുള്ള എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ പ്രക്ഷോഭം അഭിനന്ദനാര്‍ഹമാണെന്നും ഇത്‌ വിജയിപ്പിക്കേണ്ടത്‌ നന്മ കല്‌പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യേണ്ട പൊതു സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. SKSSF കാസര്‍കോട്‌ ജില്ലാ കമ്മിറ്റിയുടെ വിവാദകേശത്തിനും പ്രവാചക നിന്ദയ്‌ക്കും എതിരെ നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ബദിയടുക്കയില്‍ നടന്ന വടക്കന്‍ മേഖല പ്രതിഷേധ പ്രകടനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്‌ത ജില്ലാ മുശാവറ അംഗം പി.വി. അബ്‌ദുസ്സലാം ദാരിമി ആലംപാടി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ജന.സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. ജാബിര്‍ ചെമ്മാട്‌ എല്‍.സി.ഡി ക്ലിപ്പിങ്ങ്‌ സഹിതം വിഷയം അവതരിപ്പിച്ച്‌ സംസാരിച്ചു. എന്‍.എ. നെല്ലിക്കുന്ന്‌ എം.എല്‍.എ, അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാരിസ്‌ ദാരിമി ബെദിര, എം.എ. ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, ഹബീബ്‌ ദാരിമി പെരുമ്പട്ട, മൊയ്‌തീന്‍ ചെര്‍ക്കള, ഇ.പി. ഹംസത്തു സഅദി, എസ്‌.പി.സലാഹുദ്ദീന്‍, ഫസലുറഹ്‌മാന്‍ ദാരിമി, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, സുബൈര്‍ ദാരിമി പൈക്ക, സി.പി. മൊയ്‌തു മൗലവി, ആലിക്കുഞ്ഞി ദാരിമി, മുനീര്‍ ഫൈസി ഉക്കിനടുക്ക, റസാഖ്‌ അര്‍ഷദി കുമ്പഡാജ, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍, ഹനീഫ്‌ ഹുദവി ദേലംപാടി, കെ.എല്‍. ഹമീദ്‌ ഫൈസി, കെ.എച്ച്‌. അഷ്‌റഫ്‌ ഫൈസി കിന്നിംഗാര്‍, ഫാറൂഖ്‌ കൊല്ലമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.

Tuesday, November 15, 2011

മുസ്‌ലിം വിദ്യാര്‍ഥിനി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2011-12 വര്‍ഷത്തില്‍ ഒന്നാംവര്‍ഷ ബിരുദപഠനം മുതല്‍ ഉന്നതവിദ്യാഭ്യാസം തേടുന്ന ഗവണ്‍മെന്റ്, ഗവണ്‍മെന്റ് എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കും ലത്തീന്‍ ക്രിസ്താനികള്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും (പട്ടികജാതി വേളാര്‍ സമുദായം) 5000 സ്‌കോളര്‍ഷിപ്പുകളും 2000 ഹോസ്റ്റല്‍ സ്റ്റൈപ്പന്റും നല്‍കും. കൂടാതെ പൊതുപ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ മെരിറ്റില്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ ഒന്നാംവര്‍ഷം പഠിക്കുന്ന മുസ്‌ലിം, ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും (പട്ടികജാതി, വേളാര്‍ സമുദായം) ഈ സ്‌കോളര്‍ഷിപ്പ് അഥവാ ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് അനുവദിക്കും. ആദ്യവര്‍ഷം അപേക്ഷിക്കാന്‍ കഴിയാതെ പോയ വിദ്യാര്‍ഥിനികള്‍ക്ക് തുടര്‍വര്‍ഷങ്ങളില്‍ അപേക്ഷിക്കാം. ഏതുവര്‍ഷമാണോ അപേക്ഷിക്കുന്നത് ആ വര്‍ഷ സ്‌കോളര്‍ഷിപ്പ് / ഹോസ്റ്റല്‍ സെ്‌പെപ്പന്റിന് ആയിരിക്കും അപേക്ഷ പരിഗണിക്കുക.
വിശദവിവരങ്ങള്‍: കോഴ്‌സ്, സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം, അനുവദിക്കുന്ന പ്രതിവര്‍ഷ തുക എന്ന ക്രമത്തില്‍. ബിരുദം-3000-3000 രൂപ, ബിരുദാനന്തര ബിരുദം-1000-4000 രൂപ, പ്രൊഫഷണല്‍ കോഴ്‌സ്-1000-5000 രൂപ, ഹോസ്റ്റല്‍ സ്റ്റൈപ്പന്റ്-2000-10000 രൂപ.
അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ www.dcescholarship.kerala.gov.in നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന ഫോറത്തില്‍ നിര്‍ദ്ദിഷ്ട വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുക. സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പിയെടുത്ത് നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമര്‍പ്പിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി നവംബര്‍ 14 മുതല്‍ 30 വരെ. മറ്റ് വിശദാംശങ്ങള്‍www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റില്‍.

Monday, November 14, 2011

12 മദ്‌റസകള്‍ക്ക്‌ അംഗീകാരം

കോഴിക്കോട്‌ : സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ നിര്‍വ്വാഹകസമിതി കോഴിക്കോട്‌ സമസ്‌തകോണ്‍ഫറന്‍സ്‌ ഹാളില്‍ പ്രസിഡണ്ട്‌ ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജനറല്‍സെക്രട്ടറി പി.കെ.പി. അബ്‌ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
പുത്തിഗെ-ഹണ്ടേലു നൂറുല്‍ ഇസ്‌ലാം മദ്‌റസ(ദക്ഷിണകന്നഡ), കുറ്റിയില്‍ പീടിക ഹിദായത്തുസ്വിബ്‌യാന്‍മദ്‌റസ(കണ്ണൂര്‍), മാമ്പിലാക്കല്‍ മിസ്‌ബാഹുല്‍ ഹുദാ മദ്‌റസ, പാറന്നൂര്‍ മദ്‌റസത്തുന്നൂര്‍ (കോഴിക്കോട്‌), തുണിക്കനകം-കാട്ടുമുണ്ട നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ (മലപ്പുറം), ഉദയാകോളനി നൂറുല്‍ ഇസ്‌ലാം മദ്‌റസഎറണാകുളം), ആനപ്പാറ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, അക്കോണം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, നീരാവില്‍ മദ്‌റസത്തുല്‍ ജലാലിയ്യ (കൊല്ലം), ബൈപാസ്‌ റോഡ്‌- ഉക്കടം കേരള മുസ്‌ലിം ജമാഅത്ത്‌ യത്തീംഖാനമദ്‌റസ (കോയമ്പത്തൂര്‍), ഹിദ്ദ്‌ അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ (ബഹ്‌റൈന്‍), സമദ്‌ഷാന്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസഒമാന്‍) എന്നീ 12 മദ്‌റസകള്‍ക്ക്‌ അംഗീകാരം നല്‍കി. ഇതോടെ സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9091 ആയി ഉയര്‍ന്നു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍, ടി.കെ. പരീക്കുട്ടി ഹാജി, എം.സി.മായിന്‍ഹാജി, ഹാജി.കെ.മമ്മദ്‌ ഫൈസി, പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, എം..ഖാസിംമുസ്‌ലിയാര്‍, എം.കെ..കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, കെ.എം.അബ്‌ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.ടി. ഹംസമുസ്‌ലിയാര്‍ വയനാട്‌, . അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ. ഉമ്മര്‍ ഫൈസി മുക്കം, .മൊയ്‌തീന്‍ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.

Friday, November 11, 2011

വിവാദകേശം ജനങ്ങള്‍ വഞ്ചിതരാകരുത് : സൈനുല്‍ ആബിദീന്‍ തങ്ങള്‍

തളങ്കര: വിവാദകേശത്തിന്റെ പേരില്‍ കാന്തപുരം വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രവാചകനെ നിന്ദിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണെന്നും ആയതിനാല്‍ അത്തരം വിവാദകേശങ്ങളുടെ പേരില്‍ നിഷ്‌കളങ്കരായ പൊതുസമൂഹം വഞ്ചിതാവരുതെന്നും സമസ്ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ടും മൂടിഗര സംയുക്ത ജമാഅത്ത് ഖാസിയുമായ എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പറഞ്ഞു. വിവാദകേശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിഘടത സുന്നികള്‍ കൊണ്ടുവന്ന വ്യത്യസ്തങ്ങളായ തെളിവുകളൊക്കെയും വ്യാജമാണെന്ന് തെളിഞ്ഞിരിക്കെ അത്തരക്കാര്‍ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് പ്രസ്തുത പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കലാണ് സമുദായിക ഐക്യത്തിന് അഭികാമ്യം എന്ന് തങ്ങള്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ രണ്ടാം ഘട്ട ആറുമാസ കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിന് വേണ്ടി ചേര്‍ന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സിലര്‍മാരുടെ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സത്താര്‍ പന്തല്ലൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, എം.എ.ഖലീല്‍, മൂഹമ്മദ് ഫൈസി കജ, താജുദ്ദീന്‍ ദാരിമി പടന്ന, കെ.എം.ഷറഫുദ്ദീന്‍, ഹബീബ് ദാരിമി പെരുമ്പട്ട, മുഹമ്മദലി നീലേശ്വരം, സയ്യീദ് ഹാദി തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ആലിക്കുഞ്ഞി ദാരിമി, ഫാറൂഖ് കൊല്ലമ്പാടി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ഫൈസല്‍ ദാരിമി, ഹനീഫ് ഹുദവി ദേലംപാടി, കെ.എച്ച്. അഷ്‌റഫ് ഫൈസി, ഹമീദ് നദ്‌വി, യൂസഫ് ഹുദവി, ഖാദര്‍ അത്തൂട്ടി, നാഫിഅ് അസ്അദി, സിറാജുദ്ദീന്‍ ഖാസിലൈന്‍, സി.പി.മൊയ്തു മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു

Tuesday, November 1, 2011

എസ്.കെ.എസ്.എസ്.എഫ് കൗണ്‍സില്‍ ക്യാമ്പ് 9ന് തളങ്കരയില്‍

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ രണ്ടാം ഘട്ട ആറുമാസത്തെ കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിന് ജില്ലാകൗണ്‍സിലര്‍മാരുടെ ക്യാമ്പ് നവംബര്‍ 9ന് ബുധനാഴ്ച രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 മണി വരെ തളങ്കര കുന്നില്‍ ഖാസി ഹാജി അബ്ദുറഹ്മാന്‍ മുസ്ലീയാര്‍ ഇസ്ലാമിക് എഡ്യുക്കേഷന്‍ സെന്ററില്‍ വെച്ച് നടക്കും. മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങളും സംബന്ധിക്കണമെന്ന് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.

ബലി പെരുന്നാള്‍ നവം:7ന് തിങ്കളാഴ്‌ച, അറഫ നോമ്പ് ഞായറാഴ്ച

കോഴിക്കോട്‌: ദുല്‍ഖഅദ്‌ 29നു മാസപ്പിറവി കണ്‌ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഹിജ്ജ: ഒന്ന്‌ ഒക്‌ടോബര്‍ 28 ന് ശനിയാഴ്‌ച ആരംഭിച്ചുവെന്നും തദടിസ്ഥാനത്തില്‍ കേരളത്തില്‍ ബലിപെരുന്നാള്‍ നവംബര്‍ ഏഴിന്‌ തിങ്കളാഴ്‌ചയായിരിക്കുമെന്നും ഖാസിമാരായ പാണക്കാട്‌ സയ്യിദ് ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട്‌ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, മലപ്പുറം ഖാസി ഒ പി എം മുത്തുക്കോയതങ്ങള്‍ എന്നിവര്‍ പ്രഖ്യാ പിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളും മറ്റു മുസ്ലിം സംഘടനാ നേതാക്കളും അപ്രകാരം അറിയിച്ചിട്ടുണ്ട്. ഈ ക്രമത്തില്‍ അറഫ നോമ്പ് അനുഷ്ടിക്കേണ്ടത് ഞായറാഴ്ച യായിരിക്കും.
അതെ സമയം മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യയിലും പരിസര ഗള്‍ഫ്‌ രാഷ്ട്രങ്ങളിലും ബലിപെരുന്നാള്‍ 6 ന് ഞായറാഴ്ചയാണ്. സൗദി അറേബ്യയിലെ സുപ്രീം ജുഡിഷ്യറി കൗണ്‍സിലാണ് ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്‌.

Saturday, October 29, 2011

സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃക്കരിപ്പൂര്‍ റെയിഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍

തൃക്കരിപ്പൂര്‍: ഉമറാ കൂട്ടായ്മയിലൂടെ മദ്രസപ്രസ്ഥാന ശാക്തീകരണം സാധ്യമാക്കണമെന്ന് മാണിയൂര്‍ അഹമ്മദ് മൗലവി പറഞ്ഞു. സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃക്കരിപ്പൂര്‍ റെയിഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിജ്ഞാന സ്രോതസ്സുകളായ പള്ളി ദര്‍സുകള്‍ ശോഷിക്കുന്ന സാഹചര്യത്തില്‍ മദ്രസ സംവിധാനങ്ങള്‍ നിലനിര്‍ത്തുക വഴി മികച്ചസേവനമാണ് ഉമറാ കൂട്ടായ്മ നിര്‍വഹിക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു. ഹാരിസ് അല്‍ഹസനി മാവിലാടം സ്വാഗതവും കെ.പി.അഷ്‌റഫ് മുന്‍ഷി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍: മാണിയൂര്‍ അഹമ്മദ് മൗലവി (പ്രസി), മൗലവി ഉസ്മാന്‍ ഹാജി, എം.കെ.എസ്.അഹമ്മദ് (വൈ. പ്രസി), കെ.ടി.അബ്ദുള്ള മൗലവി (സെക്ര.), ഹാരിസ് അല്‍ഹസനി, ഖമറുദ്ദീന്‍ ഫൈസി (ജോ. സെക്ര), എന്‍.മജീദ് ഹാജി (ട്രഷ). ക്ഷേമസമിതി: അബ്ദുള്‍റഹീം മൗലവി ഉദിനൂര്‍ (പ്രസി), എന്‍.മുഹമ്മദ്കുഞ്ഞി മൗലവി (സെക്ര). പരീക്ഷാബോര്‍ഡ്: എന്‍.സി.കുഞ്ഞുമുഹമ്മദ് മൗലവി (ചെയ.), മാനേജ്‌മെന്റ് അസോസിയേഷന്‍: ടി.പി.ശാഹുല്‍ഹമീദ് ഹാജി (പ്രസി.), യു.പി.സി.അഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഒളവ, എം.എ.സി.അബ്ദുള്ള ഹാജി (വൈ. പ്രസി), കെ.പി.അഷ്‌റഫ് മുന്‍ഷി (ജന. സെക്ര), എം.കെ.സെയ്ദ്, എം.കെ.മുഹമ്മദ്, എ.ജി.സിദ്ദിഖ് (ജോ. സെക്ര), എ.ജി.സി.മുസ്തഫ (ഖജാ).

Wednesday, October 26, 2011

മാസപ്പിറവി അറിയിക്കണം - ഖാസിമാര്‍

വ്യാഴാഴ്ച (ഇന്ന്) മാസപ്പിറവി കാണുന്നവര്‍ വിവരം അറിയിക്കണമെന്ന്
ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കുവേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ (9447004601),
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ (0483 2710146),
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (0495 3219318, 9447172149)
എന്നിവര്‍ അറിയിച്ചു.

ദാരിമീസ് അസോസിയേഷന്‍ പണ്ഡിത സംഗമം

കാസര്‍കോട്: ദാരിമീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്പീഡ് വേഇന്നില്‍ പണ്ഡിത സംഗമം സംഘടിപ്പിച്ചു. സമസ്ത ജില്ലാ മുശവറ അംഗം പി.വി അബ്ദുല്‍ സലാം ദാരിമി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ ദാമിരി അധ്യക്ഷത വഹിച്ചു. ടി.വി അഹമ്മദ് ദാരിമി, റഫീഖ് ദാരിമി, ഖാസിം ദാരിമി, അഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി, തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഹമദ് മദനി, കെ.ടി അബ്ദുല്ല ഫൈസി, എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജമാലുദ്ദീന്‍ ദാരിമി സ്വാഗതം പറഞ്ഞു.

Saturday, October 22, 2011

എസ്. കെ. എസ്. എസ്. എഫ്. കാസര്‍കോട് മുഖാമുഖം ശ്രദ്ധേയമായി.

കാസര്‍കോട് : ആദര്‍ശ പ്രചരണ രംഗത്ത് പുതിയ കര്‍മ്മപദ്ധതികളുമായി എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ഡിസംബര്‍ വരെ സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാമ്പയിന് ആവേശകരമായ തുടക്കമായി.. ഇതിന്‍റെ ഭാഗമായി കാസര്‍കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം ശ്രദ്ധേയമായി.
അഹ്‌ലു സുന്നത്തുവല്‍ജമാഅത്തിന്റെ ആശയവിശദീകരണവും തവസ്സ്വുല്‍, ഇസ്തിഖാസ, സ്ത്രീപള്ളിപ്രവേശം, തറാവീഹ്, ജുമുഅ ഖുത്തുബ തുടങ്ങിയ തര്‍ക്കവിഷയങ്ങളിലുളള സംശയനിവാരണവും വ്യാജ മുടി വിശദീകരനവുമാണ് മുഖാമുഖത്തില്‍ നടന്നത്.
കെ ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗത പ്രഭാഷണം നടത്തി.
അഹലു സന്നുത്തുവല്‍ ജമാഅത്തിന്റെ ആശയ വിശദീകരണവും, തവസുല്‍, ഇസ്തിഖാസ, സ്ത്രീപള്ളിപ്രവേശം, തറാവീഹില്‍, ജുമുഅ ഖുത്വബ തുടങ്ങിയ തര്‍ക്ക വിഷയങ്ങളിലുള്ള സംശയനിവാരണങ്ങളാണ് മുഖാമുഖത്തില്‍ സംഘടിപ്പിച്ചിരുന്നത്.
ഉസ്താദ്‌ മുസ്തഫ അഷ്‌റഫി കക്കുപടി, എം ടി അബൂബക്കര്‍ ദാരിമി, ഗഫൂര്‍ അന്‍വരി എടപ്പാള്‍, ഷൗക്കത്ത് ഫൈസി മഞ്ചേരി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. എം എ ഖാസി മുസ്ല്യാര്‍, എം എ.സ് തങ്ങള്‍ മദനി പൊവ്വല്‍, അബ്ദുല്‍ സലാം ദാരിമി ആലമ്പാടി, സയ്യിദ് ഹാദി തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സി എച്ച് ഖാലിദ് ഫൈസി, മഹ്മൂദ് ദാരിമി, അബൂബക്കര്‍ സാലുദ് നിസാമി, എം എ ഖലീല്‍, ഹാരിസ് ദാരിമി ബെദിര, താജുദ്ദിന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹമീബ് ദാരിമി പെരുമ്പട്ട, ബഷീര്‍ ദാരിമി തളങ്കര, സിറാജ്ജുദ്ദിന്‍ ദാരിമി കക്കാട്, മൊയ്തീന്‍ ചെര്‍ക്കള, കെ എം ഷറഫുദ്ദിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ക്യാമ്പയിന്റെ ഭാഗമായി മേഖലാതലത്തില്‍ ആദര്‍ശ പ്രഭാഷണവും, ക്ലസ്റ്റര്‍ തലങ്ങളില്‍ സുന്നത്ത് ജമാഅത്ത് വിശദീകരണവും, ശാഖാ തലത്തില്‍ സിഡി പ്രദര്‍ശനവും നടക്കും.

Saturday, October 15, 2011

മലയാളികള്‍ക്ക് സ്നേഹവും ജീവിതവും നല്‍കി

കാണുന്നവരോടെല്ലാം കേരളീയരുടെ നന്മയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയും മലയാളികളെ കൂടപ്പിറപ്പുകളെപ്പോലെ സ്നേഹിക്കുകയും ചെയ്ത അറബ് വ്യാപാര പ്രമുഖന്‍ അബൂദാബിയിലെ അബ്ദുറഹീം അബ്ദുല്ലാ ഹുസൈന്‍ അല്‍ഖൂരി ഓര്‍മയായി. അറബ് രാജ്യങ്ങളും അറബികളുമായുള്ള കേരളക്കരയുടെ ബന്ധത്തിനും അനേക നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മത പ്രചാരണം നടത്തിയും വ്യാപാരം ചെയ്തും കുടുംബ ജീവിതം നയിച്ചും അറബികള്‍ കേരളത്തിന്റെ ഭാഗമായിട്ടുണ്ട്. പില്‍ക്കാലം മലയാളക്കരയുടെ പ്രധാന ഉപജീവനമാര്‍ഗം തന്നെയായി അറബ് നാടുകള്‍.
അനേക ലക്ഷം കേരളീയര്‍ ഇന്ന് അറബ് നാടുകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്നു. അറബ് രാജ്യങ്ങളുടെയും അറബികളുടെയും ഉദാരമനസ്സ് നമ്മുടെ നാടിന്റെ സമ്പദ് ഘടനയുടെ തന്നെ കരുത്തും പിന്‍ബലവുമായിരിക്കുന്നു. പക്ഷേ ഈ പൊതുവായ നിരീക്ഷണങ്ങള്‍ക്കുമപ്പുറമായിരുന്നു അബ്ദുറഹീം അല്‍ഖൂരി. മലയാളികള്‍ക്കുപൊതുവിലും പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തിന് പ്രത്യേകിച്ചും.
കേരളത്തിലെ പൊതുസമൂഹം ഏറെ സ്നേഹബഹുമാനം നല്‍കിയ ആദരണീയനായ ഞങ്ങളുടെ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാട് താങ്ങാനാവാതെ ദിവസങ്ങളോളം കരഞ്ഞും പ്രാര്‍ത്ഥിച്ചും കഴിഞ്ഞ അബ്ദുറഹീം ഖൂരിയുടെ മുഖം ഒരിക്കലും മനസ്സില്‍ നിന്നു മാഞ്ഞുപോവില്ല. ആ ദിവസങ്ങളില്‍ തന്റെ ജോലിക്കാരും മറ്റുമായ ഏത് മലയാളിയെ മുന്നില്‍കണ്ടാലും വിതുമ്പലടക്കാനാവാതെ തേങ്ങിക്കരയുകയായിരുന്നു അദ്ദേഹം.
കാല്‍ നൂറ്റാണ്ടായുള്ള ആത്മബന്ധമായിരുന്നു അവര്‍തമ്മിലുണ്ടായിരുന്നത്. തന്റെ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളില്‍ നിന്നാണ് അദ്ദേഹം ശിഹാബ് തങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കുന്നത്. യു.എ.ഇയിലെ പരിപാടികള്‍ക്കായി ശിഹാബ് തങ്ങള്‍ ചെല്ലുമ്പോള്‍ ലഭിക്കുന്ന സ്വീകരണങ്ങളും വാര്‍ത്താമാധ്യമ പരിഗണനയുമെല്ലാം ഖൂരി പിന്നീട് ശ്രദ്ധിച്ചു തുടങ്ങി.
ഈജിപ്തിലെ പഠനത്തിലൂടെയും മറ്റും ശിഹാബ് തങ്ങള്‍ക്കു ലഭിച്ച സവിശേഷമായ അറബ് ഭാഷാ സാഹിത്യ പാണ്ഡിത്യവും ഖൂരിയെ ആകര്‍ഷിച്ചു. അങ്ങനെയെല്ലാം തുടങ്ങിയ സൗഹൃദം പിന്നീട് ആത്മാവില്‍തൊട്ട സ്നേഹമായി മാറി. ഇക്കാക്ക അബൂദാബിയിലെത്തുമ്പോഴെല്ലാം സ്വീകരിക്കാന്‍ അബ്ദുറഹീം ഖൂരി ഓടിയെത്തും. പ്രത്യേക വിരുന്നും ചര്‍ച്ചകളും. ഇക്കാക്കയെ കാണാന്‍ വേണ്ടി മാത്രമായി പലവട്ടം ഖൂരി കേരളത്തില്‍ വന്നു. അപ്പോഴെല്ലാം ആരോഗ്യ പ്രശ്നങ്ങളോ തിരക്കുകളോ ഗൗനിക്കാതെ എയര്‍പോര്‍ട്ടില്‍ കൂട്ടിക്കൊണ്ടുവരാന്‍ ഇക്കാക്ക തന്നെ നേരിട്ടുചെന്നു.
"ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ആത്മീയ' മാണെന്ന് ഇക്കാക്കയെപറ്റി ഖൂരി പറയും. ഗഹനമായ മത വിഷയങ്ങളും സമൂഹത്തിലെ പാവപ്പെട്ടവരുടെ പ്രയാസങ്ങളുമാണ് ഇരുവരും ഏറെയും സംസാരിക്കാറുണ്ടായിരുന്നത്. ആ ആത്മസൗഹൃദത്തിന്റെ കൂടിക്കാഴ്ചകളിലൂടെ കേരളത്തിലെ ആയിരക്കണക്കിനു പാവങ്ങള്‍ക്ക് ആശ്വാസമായ ഒട്ടേറെ ആനുകൂല്യങ്ങളും ലഭിച്ചു എന്നത് നന്ദിപൂര്‍വം സ്മരിക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധനാലയ സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന വിശ്വാസികള്‍ ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു വിഷമം ബോധിപ്പിക്കുമ്പോള്‍ അദ്ദേഹം ഖൂരിയെ വിളിക്കും. മിക്കപ്പോഴും ഖൂരി ഇങ്ങോട്ട് വിളിച്ച് അദ്ദേഹത്തോട് ചോദിക്കും: "നാം അത്യാവശ്യം സഹായിക്കേണ്ട ആരെങ്കിലുമുണ്ടോ' എന്ന്. അപ്പോഴും ഇത്തരം വിവരങ്ങള്‍ പറയും. അങ്ങനെ നിയമവിധേയമായ മാര്‍ഗത്തിലൂടെ കേരളത്തില്‍ നിരവധി മസ്ജിദുകള്‍ ഉയര്‍ന്നുവന്നതിന് ഖൂരിയുടെ ഉദാര മനസ്സ് സഹായകമായി.
നിരവധി ദരിദ്ര യുവതികള്‍ക്ക് മംഗല്യസൗഭാഗ്യം ലഭിക്കുന്നതിന് അബ്ദുറഹീം അല്‍ഖൂരി എന്ന വലിയ മനുഷ്യന്‍ സഹായ ഹസ്തം നീട്ടി. 2008ല്‍ 17 യുവതികളും ഈ വര്‍ഷം 12 യുവതികളും "സമൂഹ' ചടങ്ങില്‍വെച്ചു തന്നെ വിവാഹിതരായി. ഇത്തരം ചടങ്ങുകളില്ലാതെ നിരവധി ദരിദ്രരുടെ വിവാഹങ്ങളും ഭവനനിര്‍മാണവും ഖൂരിയുടെ സഹായത്തില്‍ നമ്മുടെ നാട്ടില്‍ നടന്നു. ചടങ്ങുകള്‍ക്കൊക്കെ ഇക്കാക്ക കാര്‍മികത്വം വഹിക്കണമെന്നത് ഖൂരിയുടെ നിര്‍ബന്ധമായിരുന്നു. പള്ളികള്‍ക്ക് തറക്കല്ലിടുന്നതും ഉദ്ഘാടനം ചെയ്യുന്നതും ശിഹാബ് തങ്ങളായിരിക്കണം. നിര്‍ധനര്‍ക്കു വീടു വെച്ചുകൊടുക്കുമ്പോള്‍ ഇക്കാക്ക തന്നെ തുറന്നു കൊടുക്കണം. ചികിത്സാ സഹായം ഇക്കാക്കയുടെ കൈകള്‍കൊണ്ട് നല്‍കണം. എല്ലാറ്റിലും ഈ നിഷ്ഠ പുലര്‍ത്തി.
ഈ വര്‍ഷം സമൂഹ വിവാഹത്തിന് കാര്‍മികത്വം വഹിക്കാന്‍ ഈ ലേഖകന്‍ തന്നെ വേണമെന്ന് ഖൂരി നിര്‍ബന്ധം പിടിച്ചു. ഖൂരിയുടെ സഹായത്തോടെ വിവാഹം ചെയ്തയക്കുന്നവരില്‍ പാവപ്പെട്ട ഹൈന്ദവ യുവതികളും ഉണ്ടെന്നറിയിക്കുമ്പോള്‍ അദ്ദേഹത്തിനു ഏറെ സന്തോഷമാണ്. കേരളത്തിന്റെ ഈ മൈത്രീ മനസ്സ് ആ അറബ്പ്രമുഖന്‍ പ്രത്യേകം എടുത്തുപറയുകയും ചെയ്യും. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സേവനത്തിനായി ശിഹാബ് തങ്ങള്‍ മുന്‍കൈയെടുത്ത് കരിപ്പൂരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച മുസാഫിര്‍ഖാനക്കും നിര്‍ധന രോഗികളെ സഹായിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ സി.എച്ച് സെന്ററിനുമെല്ലാം അബ്ദുറഹീം ഖൂരിയുടെ കൈത്താങ്ങ് ലഭിച്ചു.
കേരളത്തില്‍ ആര്‍ക്ക് എന്തു നല്‍കുന്നതും എത്രയായാലും അത് ശിഹാബ് തങ്ങള്‍ മുഖേനയാവണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ശിഹാബ് തങ്ങള്‍ നന്മയുടെ മാര്‍ഗത്തിലൂടെയാണ് നയിക്കുകയെന്ന് അദ്ദേഹം മറ്റുള്ളവരോട് പറയുകയും ചെയ്യും.
അമേരിക്കയില്‍നിന്നു ഇക്കാക്ക ചികിത്സ കഴിഞ്ഞുവരുമ്പോള്‍ പത്നി ശരീഫാ ഫാത്തിമാബീവി മരണപ്പെട്ട ദുഃഖപൂര്‍ണമായ അന്തരീക്ഷമാണ് കൊടപ്പനക്കലുള്ളത്. ഈ സമയത്ത് ആത്മസുഹൃത്തിനെ ആശ്വസിപ്പിക്കാന്‍ ഖൂരി അബൂദാബിയില്‍ നിന്നു പറന്നെത്തി. പക്ഷേ ഇക്കാക്ക മരിച്ചതറിഞ്ഞ് ആകെ തളര്‍ന്നുപോയ ഖൂരി പിന്നീട് കേരളത്തിലേക്കു വന്നില്ല. "ഞാന്‍ ഇനി അങ്ങോട്ടില്ല, സയ്യിദ് ശിഹാബില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ആ കസേരയിലേക്കു നോക്കാന്‍ എനിക്കു കഴിയില്ല' എന്ന് മാധ്യമപ്രതിനിധികളോട് അദ്ദേഹം പലവട്ടം പറഞ്ഞു.
ഇക്കാക്കക്കു വേണ്ടി പ്രാര്‍ത്ഥനകളും ദാനധര്‍മങ്ങളുമായിരുന്നു പിന്നീട്. തളിപ്പറമ്പിലെ ഹൈവേ മസ്ജിദുസ്സ്വഹാബയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ റമസാനില്‍ ശിഹാബ് തങ്ങളുടെ പേരില്‍ 30 ദിവസങ്ങളിലായി 60000 പേര്‍ക്ക് വിഭവ സമൃദ്ധമായ ഇഫ്താര്‍ ഖൂരിയുടെ വകയായി നല്‍കി. മസ്ജിദ് ട്രസ്റ്റിനു കീഴില്‍ ശിഹാബ് തങ്ങള്‍ സ്മരണക്കായി ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തി. അവിടെ സൗജന്യ ഡയാലിസിസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചു. ഓരോ വര്‍ഷവും ആയിരക്കണക്കിന് മുസ്ഹഫുകള്‍ "ശിഹാബ് തങ്ങളുടെ പേരില്‍ വഖഫ് ചെയ്തത്' എന്ന് അടയാളപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഖൂരി അയക്കുന്നു. നിരവധി അനാഥശാലകള്‍ക്കും അഗതികള്‍ക്കും കൈയയച്ചു സഹായം നല്‍കി. പതിനായിരക്കണക്കിനു നിര്‍ധനര്‍ക്ക് രണ്ടു പെരുന്നാളിനുമായി അരിയും മാംസവും വിതരണം തുടങ്ങി. മലയാളിയായ ആത്മമിത്രത്തിന്റെ സ്മരണ എന്നും നിറഞ്ഞുനില്‍ക്കാന്‍ ഖൂരി ചെയ്തത് എണ്ണമറ്റ സല്‍പ്രവൃത്തികളാണ്.
മെഡിക്കല്‍ എന്‍ട്രന്‍സ് പാസ്സായിട്ടും സാമ്പത്തിക പ്രയാസം നിമിത്തം പഠനം തടസ്സപ്പെടുമായിരുന്ന മലപ്പുറത്തെ നുസ്രത്തിനെക്കുറിച്ച് "ചന്ദ്രിക'യില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടപ്പോള്‍ പഠനച്ചെലവ് മുഴുവന്‍ ഏറ്റെടുത്ത ഖൂരി, ഇരുകൈകളുമില്ലാത്ത sൈ്രമറി സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പ്രതിമാസം പഠന സഹായത്തുകയും അയച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഉദാഹരണങ്ങള്‍ നിരവധി. അബ്ദുറഹീം അല്‍ഖൂരിയുടെ കരുണ നിറഞ്ഞ മനസ്സ് നിരവധി മലയാളി കുടുംബങ്ങള്‍ക്ക് ഈ വിധം ആശ്രയമായിരുന്നു.
ഇക്കാക്കയോടുള്ള സ്നേഹം മക്കളോടും സഹോദരന്മാരോടും അതേ തീവ്രതയോടെയാണ് ഖൂരി പുലര്‍ത്തിപ്പോന്നത്. ഇടക്കെല്ലാം പാണക്കാട്ടേക്ക് ഫോണ്‍ ചെയ്യും. കുടുംബ വിശേഷങ്ങള്‍ ആരായും. ഇക്കാക്കയുടെ മക്കളായ ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരോട് പ്രത്യേക വാത്സല്യമാണ്. സയ്യിദ് മുനവ്വറലി ശിഹാബ് ഈയിടെ അബൂദാബിയില്‍ ചെന്നപ്പോഴും വാത്സല്യപൂര്‍വം വിളിച്ച് വിവരങ്ങളാരാഞ്ഞതും ഓരോരുത്തരെയും അന്വേിച്ച കാര്യവും പറഞ്ഞു. അദ്ദേഹം ഫോണില്‍ വിളിക്കുമ്പോഴെല്ലാം നന്മ ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിക്കുക. സ്നേഹത്തെയും സമുദായത്തിന്റെ ഒത്തൊരുമയെയുംകുറിച്ചാണ് സംസാരിക്കുക.
കൊടപ്പനക്കല്‍വെച്ചും അബൂദാബിയില്‍വെച്ചും ഞങ്ങള്‍തമ്മില്‍ കൂടിക്കാഴ്ചകള്‍ക്ക് അവസരമുണ്ടായി. അദ്ദേഹത്തിന്റെ പിന്തുണയുള്ള സംരംഭങ്ങളെക്കുറിച്ചെല്ലാം പ്രത്യേക ശ്രദ്ധയും സാന്നിധ്യവും വേണമെന്ന് സ്നേഹപൂര്‍വം നിര്‍ബന്ധിക്കും. ഈ വര്‍ഷം സമൂഹ വിവാഹത്തിനായി അദ്ദേഹത്തെ പ്രതിനിധീകരിച്ചെത്തിയത് പുത്രന്‍ മഹ്മൂദ് അല്‍ഖൂരിയായിരുന്നു. പിതാവിന്റെ പാത പിന്തുടരുന്ന സദ്സ്വഭാവിയും സമുദായസ്നേഹിയുമായ പുത്രന്‍.
അബ്ദുറഹീം അല്‍ഖൂരി എന്ന അറബ് പൗരന്‍ വിടവാങ്ങുമ്പോള്‍ മലയാളികള്‍ക്ക് നഷ്ടപ്പെടുന്നത് അളവറ്റ സ്നേഹത്തിന്റെയും ആശ്രയത്തിന്റെയും ആശ്വാസത്തിന്റെയും തുരുത്തായിരുന്ന ഒരു മഹാമനുഷ്യനെയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും പ്രധാനം ചെയ്യട്ടെ
chandrika daily.

Wednesday, October 12, 2011

കാന്തപുരത്തിന്റെ നിലപാട്‌ ഇരട്ടത്താപ്പ്‌: എസ്‌.വൈ.എസ്‌

കോഴിക്കോട്‌: വ്യാജകേശത്തെക്കുറിച്ചും രാഷ്‌ട്രീയ നിലപാട്‌ സംബന്ധിച്ചും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഇരട്ടത്താപ്പ്‌ വ്യക്തമാക്കുന്നതാണെന്ന്‌ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ കെ എ റഹ്‌മാന്‍ ഫൈസി, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.
വ്യാജകേശം ലഭിച്ചത്‌ ഖസ്‌റജി കുടുംബപരമ്പരയിലൂടെയല്ലെന്ന കാന്തപുരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ നേരത്തെ മര്‍കസ്‌ സമ്മേളനത്തില്‍ നടത്തിയ പരസ്യവിശദീകരണം ശുദ്ധകളവാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌. തന്റെ പിന്തുണയില്ലെങ്കില്‍ മുസ്‌ലിംലീഗിന്‌ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണേ്‌ടാ മൂന്നോ സീറ്റുകള്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളൂവെന്ന അവകാശവാദം മുസ്‌ലിം സംഘടിത രാഷ്‌ട്രീയശക്‌തിയെ ചെറുതാക്കി കാണിക്കാനുള്ള കുല്‍സിത ശ്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.

അബ്ദുല്‍ റഹീം അല്‍ ഖൂരി നിര്യാ ത നായി

അബുദാബി:വന്ദ്യരായ പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളുടെ സ്നേഹിതനും യു.എ.ഇയിലെ മത-സാം സ്‌കാ രിക-ജീ വ കാ രുണ്യംഗങ്ങളിലെ നിറ സാന്നി ദ്ധ്യ വു മാ യി രുന്ന അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി (68) നിര്യാ ത നായി. ഹൃദ്രോഗം മൂലം ചികി ത്സ യി ലാ യി രുന്ന അദ്ദേഹം ശൈഖ് ഖലീഫ ഹോസ്പി റ്റ ലില്‍ ചൊ വ്വാഴ്ച ഉച്ച യോ ടെ യാണ് നിര്യാ ത നാ യ ത്.
വിദഗ്ദ ചികി ത്സ ക്കായി അമേ രി ക്ക യി ലേക്ക് കൊണ്ടു പോകാ നുള്ള ശ്രമ ത്തി നി ട യി ലാ യി രുന്നു അന്ത്യം സംഭ വി ച്ച ത്. അല്‍ ഖൂരി കെമി ക്കല്‍സ് ഗ്രൂപ്പ് ചെയര്‍മാനും അബ്ദുല്‍ റഹീം ട്രേഡിംഗ് കമ്പനി മാനേ ജിംഗ് ഡയ ര ക്ട റു മാ യി രു ന്നു.
പാണ ക്കാട് കുടും ബ വു മായി ഏറെ ആത്മ ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഇന്ത്യ യിലെ ജീവ കാ രുണ്യ പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ സംഭാ വ ന കള്‍ അര്‍പ്പിച്ചിട്ടുണ്ട്. മുംബ യി ലും കേര ള ത്തി ലു മായി 12 മസ്ജി ദു കള്‍ നിര്‍മ്മി ച്ചി ട്ടുണ്ട്.
മൂന്നു വര്‍ഷ ത്തി നി ട യില്‍ കണ്ണൂ രിലെ തളി പ്പ റ മ്പില്‍ 25 ഓളം യുവ തി ക ളുടെ വിവാഹം നട ത്തി ക്കൊ ടു ത്തി രുന്നു.കോ ഴി ക്കോട് സി. എച്ച്.സെന്റര്‍ ഉള്‍പ്പെടെ ജീവ കാ രുണ്യ രംഗത്ത് പ്രവര്‍ത്തി ക്കുന്ന പല സംഘ ട ന കള്‍ക്കും അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി യുടെ സഹായം ലഭിച്ചു വന്നി രു ന്നു.
പരേ ത നായ അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി യാണ് പിതാ വ്. മു ഹ മ്മ ദ്, മഹ്മൂദ്, ഹുസൈന്‍ എന്നീ ആണ്‍ മക്ക ളുണ്ട്.
അബു ദാ ബി യില്‍ വന്‍ ജനാ വ ലി യുടെ സാന്നി ദ്ധ്യ ത്തില്‍ മയ്യിത്ത് ഖബ റ ട ക്കി.അബ്ദുള്ള ഹുസൈന്‍ മസ്ജി ദില്‍ നടന്ന മയ്യിത്ത് നമ സ്‌കാ ര ത്തില്‍ യു. എ. ഇ. ഫെ ഡ റല്‍ നാഷ നല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ അഹ മ്മദ് ശബീബ് അല്‍ ദാഹി രി, ഡോ. അ ഹ മ്മദ് ഖസ്‌റജി തുടങ്ങി നിര വധി പ്രമു ഖര്‍ സംബന്ധി ച്ചു.

Sunday, October 9, 2011

പ്രവാചക നിന്ദയും വിവാദകേശവും: പ്രകടനം 13ന് കാഞ്ഞങ്ങാട്ട്

കാസര്‍കോട്: പ്രവാചകനെ നിന്ദിക്കുംവിധം വിവാദകേശവുമായി ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നവിധം പ്രവര്‍ത്തിക്കുന്ന വിഘടിതസുന്നികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിഞ്ഞ് പൊതുസമൂഹത്തോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭപരിപാടിയുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രകടനത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ 13ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് വെച്ച് പ്രതിഷേധപ്രകടനം സംഘടിപ്പിക്കുമെന്ന് ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.

ഹജ്ജ്‌ പൂര്‍ണതയിലേക്കുളള പ്രയാണം

റിയാദ്‌ : പൂര്‍ണതയിലേക്കുളള വിശ്വാസിയുടെ പ്രയാണമാണ്‌ ഹജ്ജ്‌. ഈ യാത്രയില്‍ ഒരുക്കേണ്ട പാഥേയം നിഷ്‌കളങ്കതയാണ്‌. ഒപ്പം കരുതേണ്ടത്‌ ഹലാലായ ധനവും. ആരാധനാലയങ്ങള്‍ ആള്‍ക്കൂട്ടങ്ങള്‍ കൊണ്ട്‌ വീര്‍പ്പുമുട്ടുകയും മനുഷ്യജീവിതം ജീര്‍ണത കൊണ്ട്‌ മലിമസമാവുകയും ചെയ്യുന്നതാണ്‌ വര്‍ത്തമാനത്തിന്‍െറ മുഖം. ഇതില്‍ നിന്ന്‌ വ്യത്യസ്‌തമാകണം ഹാജിയുടെ ജീവിതം. ഹജ്ജിലൂടെ നേടിയെടുക്കുന്ന വിശുദ്ധി ശിഷ്‌ടകാല ജീവിതത്തില്‍ നമുക്ക്‌ വെളിച്ചം പകരണം ഹജ്ജിനുവേണ്ടി നാം പിന്നിടുന്ന ഒരോ പാതകളും ചരിത്രമുറങ്ങുന്ന മണ്ണാണ്‌. ചരിത്രം നമുക്ക്‌ നല്‍കുന്ന സന്ദേശം വര്‍ത്തമാനവുമായി കൂട്ടിച്ചേര്‍ത്ത്‌ ജീവതത്തിന്‌ പുതിയ രൂപവും ഭാവവും നല്‍കാന്‍ നമുക്ക്‌ പ്രചോദനമാകണമെന്ന്‌ റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംരഭമായ വാദീനൂര്‍ ഹജ്ജ്‌ ക്ലാസ്സ്‌ ഉല്‍ഘാടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മുസ്‌തഫ ബാഖവി ക്ലാസ്സിനു നേതൃത്വം നല്‍കി. ഡോക്‌ടര്‍ ഹംസക്കുട്ടി സഫ മക്ക പോളിക്ലിനിക്‌ ഉല്‍ഘാടനം ചെയ്‌തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചുങ്കത്തറ, താജുദ്ദീന്‍ സാര്‍ ആലപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍, അബൂബക്കര്‍ ബാഖവി, അസീസ്‌ പുളളാവൂര്‍, ഹംസ മൂപ്പന്‍, നൗഷാദ്‌ വൈലത്തൂര്‍, സൈതാലി വലമ്പൂര്‍, ഹഫീദ്‌, തുടങ്ങിവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും അബ്‌ദു റസാഖ്‌ വളകൈ നന്ദിയും പറഞ്ഞു.

Sunday, October 2, 2011

സമസ്തയെ വേദനിപ്പിക്കുന്ന നിലപാടുകള്‍ ഉണ്ടാകില്ലെന്ന പ്രഖ്യാപനം സ്വാഗതം: ചെറുശ്ശേരി

കാസര്‍കോട്: കേരളത്തിലെ ഏറ്റവും കൂടുതല്‍ ബഹുജന അടിത്തറയുള്ള മതസംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും മുസ്‌ലിം സമുദായം കൂടുതലായി അണിനിരന്ന രാഷ്ട്രീയ സംഘടന മുസ്‌ലിം ലീഗാണെന്നും സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
ഈ രണ്ടു സംഘടനകളുടെയും നിലനില്‍പ്പിനെ ചോദ്യം ചെയ്യുകയും സമുദായത്തില്‍ പുതിയ ഭിന്നത സൃഷ്ടിക്കുകയും ചെയ്തവരാണ് കാന്തപുരം വിഭാഗം. ഇവ രണ്ടിനോടുമുള്ള വൈരാഗ്യം മാത്രമാണ് അവരുടെ പിറവിക്കു തന്നെ കാരണം.
കേരള മുസ്‌ലിംകളുടെ ഐക്യത്തിന്റെ കേന്ദ്രബിന്ദുവായ പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടാണ് കാന്തപുരം വിഭാഗം പ്രദമമായി രംഗപ്രവേശനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു
.
ഫെബ്രുവരിയില്‍ മലപ്പുറം - കൂരിയാടിലെ വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുളള ശഹീദേമില്ലത്ത് സി.എം. ഉസ്താദ് നഗറില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സൈനുല്‍ ഉലമ.
ശരീഅത്ത് സംവാദകാലത്ത് മുസ്‌ലിം സംഘടനകള്‍ ഒന്നിച്ചത് തെറ്റാണെന്ന് പ്രഖ്യാപിക്കുകയും സമസ്തയില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ ഇത് മാത്രമാണ് കാരണമെന്നുമാണ് അവര്‍ മുമ്പ് പ്രചരിപ്പിച്ചിരുന്നത്. അവരുടെ ഉസ്താദിന്റെ ഉസ്താദ്‌ ആയിരുന്ന ശൈഖുനാ ശംസുല്‍ ഉലമ മതത്തില്‍ നിന്നും പുറത്തു പോയെന്ന് പരസ്യമായി പ്രഖ്യപിച്ചവര്‍ കൂടിയാണവര്‍.
അങ്ങിനെ ആ മഹാന്മാരുടെ ജീവിത കാലത്ത് തന്നെ അവര്‍ക്കെതിരെ തുടങ്ങിയ നുണ പ്രചരണമാണിപ്പോള്‍ ഒടുവില്‍ മഹാനായ തിരു നബി(സ) തങ്ങളുടെ പേരില്‍ വരെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹാനായ സമസ്ത പ്രസിടെന്റ് കണ്ണിയ്യത്തുസ്താദിന് അത്തും പിത്തും ആണെന്നും അദ്ദേഹം ഉപ്പും ചാക്കാണെന്നും ആക്ഷേപിച്ച അവരെ, കണ്ണിയത് തന്നെ ഇപ്പോള്‍ ഒരു രോമത്തില്‍ കുടുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയെ വേദനിപ്പിക്കുന്ന നിലപാടുകള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച മുസ്ലിം ലീഗ് നേത്രത്വത്തിന്റെ തീരുമാനം സമസ്ത സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.
സുന്നി ഐക്യത്തിന് സമസ്‌ത എതിരല്ലെന്നും ഐക്യ പ്രസ്തവനകള്‍ ആത്മാര്തമാണെങ്കില്‍ സമസ്തയില്‍ നിന്നും പിടിച്ചെടുത്ത മദ്ദ്രസ്സകളും സ്ഥാപനങ്ങളും വിട്ടു തരികയും സമസ്‌തക്കെതിരെ നിലവിലുള്ള കേസുകള്‍ പിന്‍വലി ക്കുകയുമാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മുസ്ലിം ലീഗിനോട് കഴിഞ്ഞ കാലം വരെ തുടര്‍ന്ന പ്രവര്‍ത്തന രീതിയില്‍ ഇന്നേവരെ മാറ്റംവരുത്തിയതായി അണികളോട് പ്രഖ്യാപിക്കുകയോ പ്രവര്‍ത്തനത്തില്‍ പ്രകടമാക്കുകയോ ചെയ്യാത്ത ഈ വിഭാഗം ഭരണമാറ്റത്തിന് അനുസൃതമായി സ്വീകരിക്കുന്ന അവസരവാദ സമീപനങ്ങളില്‍ സമുദായ രാഷ്ട്രീയ നേതാക്കള്‍ വഞ്ചിതരാകുന്നതുവഴി സമൂഹത്തിന് വരാനിരിക്കുന്ന നാശം മുന്നില്‍കണ്ടുകൊണ്ടുള്ള മുന്നറിയിപ്പാണ് സമസ്ത നല്‍കുന്നതെന്ന് സൈനുല്‍ ഉലമയും മറ്റു നേതാക്കളും ചൂണ്ടിക്കാട്ടി.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലാണ് സമസ്ത മുശാവറ കാര്യങ്ങള്‍ വിലയിരുത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ നിലപാടിന് വിരുദ്ധമായിപ്രവര്‍ത്തിക്കുന്നവരുമായി ഒത്തുതീര്‍പ്പിനും സഹകരണത്തിനും സമസ്ത ഒരുക്കമല്ലെന്നും തുടര്‍ന്ന് സംസാരിച്ച നേതാക്കളും പറഞ്ഞു.
ശൈഖുനാ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ.ഖാസിം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
സമസ്ത സെക്രട്ടറിയും കടമേരി റഹ്മാനിയ്യ:അറബിക് കോളേജ് പ്രിന്സിപ്പലുമായ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണവും നടത്തി.
ആനുകാലിക ചര്‍ച്ചാവിഷയമായ പ്രവാചക നിന്ദയും വിവാദകേശവും എന്ന വിഷയത്തെക്കുറിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ.ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട്, മുജീബ് ഫൈസി പൂലോട് എന്നിവര്‍ എല്‍.സി.ഡി ക്ലിംപ്പിങ്ങോടുകൂടി പ്രസംഗിച്ചു.
പി.കെ.പി.അബ്ദുസലാം മുസ്ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി,കെ.മമ്മദ് ഫൈസി, ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, മെട്രോ മുഹമ്മദ് ഹാജി, എന്‍.എ.അബൂബക്കര്‍ ഹാജി, പി.എ. അഷ്‌റഫലി,പി.ബി. അഹമ്മദ്, പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജി, നീലേശ്വരം ഖാസി ഇ.കെ. മഹമൂദ് മുസ്‌ല്യാര്‍, കെ.പി.കെ. തങ്ങള്‍, ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, കെ.എസ്.അലി തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, എന്‍.എ.അബൂബക്കര്‍, യഹ്‌യ തളങ്കര, പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ പൈവളിഗെ, മാഹിന്‍ മുസ്‌ല്യാര്‍, വി.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍, ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, കെ.ടി. അബ്ദുല്ല ഫൈസി പടന്ന, അബ്ദുസ്സലാം ദാരിമി ആലംപാടി, കെ.കെ. അബ്ദുല്ല ഹാജി ഉദുമ, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കണ്ണൂര്‍ അബ്ദുല്ല, കെ.എം.സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, എം.പി. മുഹമ്മദ് ഫൈസി, എസ്.പി. സലാഹുദ്ദീന്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, സി.കെ.കെ. മാണിയൂര്‍, ഇ.എം. കുട്ടി ഹാജി, അബ്ദുല്‍ റഹ്മാന്‍ ചിത്താരി, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, ടി.സി.കുഞ്ഞബ്ദുല്ലഹാജി, റഷീദ് ബെളിഞ്ചം, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബ്ദുല്‍ റഹ്മാന്‍ കുന്നുങ്കൈ, അബൂബക്കര്‍ സാലൂദ് നിസാമി, ടി.വി. അഹമ്മദ് ദാരിമി തുടങ്ങിയവര്‍ സംബന്ദിച്ചു.
രാവിലെ 8 മണിക്ക് മാലിക്ദീനാര്‍ മഖാം സീയാറത്തിന് സയ്യിദ് എം.എ സ്.തങ്ങള്‍ പൊവ്വല്‍ നേതൃത്വം നല്‍കി.സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി.

Saturday, October 1, 2011

സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളന സംസ്ഥാനതല പ്രചരണോദ്ഘാടനം ഒക്ടോബര്‍ 2ന്

കാസര്‍കോട് : പരിശുദ്ധമായ അഹ്‌ലു സുന്നത്തിവല്‍ജമാഅത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുവേണ്ടി അല്ലാഹുവിന്റെ ഔലിയാക്കളും ആരിഫീങ്ങളും ആലിമീങ്ങളും ചേര്‍ന്ന് 1926 ല്‍ രൂപം നല്‍കിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇന്ന് പടര്‍ന്ന് പന്തലിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീനി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. 2012 ഫെബ്രവരി 23,24,25,26 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് 'വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍' നഗറില്‍ വെച്ച് നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം ഒക്ടോബര്‍ 2ന് (ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് കാസര്‍കോട് പുതിയ ബസ്സ് സ്റ്റാന്റിന് സമീപത്തുളള ശഹീദേമില്ലത്ത് സി.എം. ഉസ്താദ് നഗറില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതം സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8 മണിക്ക് മാലിക്ദീനാര്‍ മഖാം സീയാറത്തിന് സയ്യിദ് എം.എസ്.തങ്ങള്‍ പൊവ്വല്‍ നേതൃത്വം നല്‍കും. 8.30ന് സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മൌലാനാ യു.എം.അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തും. പൊതുപരിപാടി സമസ്തജില്ലാപ്രസിഡണ്ട് ഖാസി ടി.കെ.എം.ബാവ മാസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്തജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും. അബ്ദുസമദ് പൂക്കോട്ടൂര്‍ സാഹിബ്‌ പ്രമേയപ്രഭാഷണവും നടത്തും. മൌലാന എം.എ.ഖാസിം മുസ്ലിയാര്‍ സ്വാഗതം പറയും. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, ശൈഖുനാ പി.കെ.പി.അബ്ദുസലാം മുസ്ലിയാര്‍, ശൈഖുനാ എം.ടി.അബ്ദുല്ല മുസ്ലിയാര്‍, മൌലാന പി.പി.മുഹമ്മദ് ഫൈസി, ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിക്കും. ആനുകാലിക ചര്‍ച്ചാവിഷയമായ 'പ്രവാചക നിന്ദയും വിവാദകേശവും' എന്ന വിഷയത്തെക്കുറിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അല്‍ ഫൈസി കൂരിയാട്, മുജീബ് ഫൈസി പൂലോട് എന്നിവര്‍ എല്‍.സി.ഡി ക്ലിംപ്പിങ്ങോടുകൂടി പ്രസംഗിക്കും.
കാസറഗോഡ് നടന്ന പത്ര സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി, ജനറല്‍ കണ്‍വീനര്‍ എം.എ.ഖാസിം മുസ്ലിയാര്‍, സംസ്ഥാന സ്വാഗതസംഘം ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, എസ്.വൈ.എസ്.ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍, പ്രചരണകമ്മിറ്റി ചെയര്‍മാന്‍ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കണ്‍വീനര്‍ റഷീദ് ബെളിഞ്ചം, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ സയ്യിദ് ഹാദി തങ്ങള്‍, ടി.വി.അഹമ്മദ് ദാരിമി, മൊയ്തു ചെര്‍ക്കള, സിറാജുദ്ദീന്‍ ഖാസിലൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Wednesday, September 28, 2011

സമസ്ത 85-ാം വാര്‍ഷിക സംസ്ഥാനതല പ്രചരണോദ്ഘാടനം വാഹനപ്രചരണജാഥ ഇന്ന് ത്രിക്കരിപ്പുരില്‍ നിന്ന്

തൃക്കരിപ്പൂര്‍: 2011 ഡിസംബര്‍ 23,24,25,26 തീയ്യതികളില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച് നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം ഒക്‌ടോബര്‍ 2 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കാസര്‍കോട് പുതിയ ബസ്സ് സ്റ്റാന്റിന് സമീപത്തുളള ശഹീദേമില്ലത്ത് സി.എം. ഉസ്താദ് നഗറില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടക്കും. സംസ്ഥാനതല പ്രചരണോദ്ഘാടനത്തിന്റെ ഭാഗമായി ജില്ലാതല വാഹനപ്രചരണജാഥ സെപ്റ്റംബര്‍ 29 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് തൃക്കരിപ്പൂര്‍ - ബീരിച്ചേരി മഖാം സിയാറത്തോടുകൂടി ആരംഭിച്ച് മേല്‍പറമ്പില്‍ സമാപിക്കും. 30 ന് വെള്ളിയാഴ്ച തളങ്കര മാലിക്ദീനാര്‍ മഖാം സിയാറത്തോടുകൂടി ആരംഭിച്ച് ബങ്കരമഞ്ചേശ്വരയില്‍ സമാപിക്കും. ഒക്‌ടോബര്‍ 1 ന് സീതാംഗോളിയില്‍ നിന്നാരംഭിച്ച് ചെര്‍ക്കളയില്‍ സമാപിക്കും. വാഹനജാഥയെ അതാത് മേഖലാ പരിധിയില്‍ എസ്.കെ.എസ്.എസ്.എഫ് മേഖല ഭാരവാഹികളും എസ്.വൈ.എസ്. മണ്ഡലം ഭാരവാഹികളും അനുഗമിക്കും. ജില്ലാപ്രചരണകമ്മിറ്റിയോഗത്തില്‍ ചെയര്‍മാന്‍ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ റഷീദ് ബെളിഞ്ചം, ഹാരീസ് ദാരിമി ബെദിര, മൊയ്തു ചെര്‍ക്കള, എ.എ.സിറാജുദ്ദീന്‍ ഖാസിലൈന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

വിമന്സ് കോഡ് പരിഷ്കരണ റിപ്പോര്ട്ന് തള്ളണം: സമസ്ത

തേഞ്ഞിപ്പലം: നിയമ പരിഷ്‌കരണ സമിതിയുടെ 'വിമന്‍സ് കോഡ് പരിഷ്‌കരണ റിപ്പോര്‍ട്ട് തള്ളണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ. മതവിശ്വാസികളെ സ്പര്‍ശിക്കുന്ന വിഷയങ്ങളില്‍ പരിഷ്‌കരണം നടത്തുമ്പോള്‍ മതപണ്ഡിതന്മാരുമായി ആശയവിനിമയത്തിന് അതത് സര്‍ക്കാരുകള്‍ തയാറാകേണ്ടതുണ്ട് - സമസ്ത മുശാവറ മുന്നറിയിപ്പ് നല്‍കി.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കേന്ദ്ര മുശാവറ യോഗം ഉദ്ഘാടനം ചെയ്തു. കാളമ്പാടി മുഹമ്മദ് മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍, കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍, ടി.കെ.എം. ബാവ മുസല്യാര്‍, പ്രഫ. കെ. ആലിക്കുട്ടി മുസല്യാര്‍, സി.കെ.എം. സാദിഖ് മുസല്യാര്‍, എം.എം. മുഹിയദ്ദീന്‍ മുസല്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Monday, September 26, 2011

കേരള വിമന്‍സ്‌ കോഡ്‌ ബില്ല് വ്യവസ്ഥകള്‍ പരിഷ്‌കൃത സമൂഹത്തില്‍ അനുയോജ്യമല്ല: അബ്ദുസമദ്‌ പൂക്കോട്ടൂര്‍

കോഴിക്കോട്‌: ജനസംഖ്യ നിയന്ത്രണത്തിലുള്ള വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്യുന്ന വി ആര്‍ കൃഷ്‌ണയ്യര്‍ സമിതിയുടെ കേരള വിമന്‍സ്‌ കോഡ്‌ ബില്ല് പരിഷ്‌കൃത സമൂഹത്തില്‍ അനുയോജ്യമല്ലെന്ന്‌ എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി അബ്ദുസമദ്‌ പൂക്കോട്ടൂര്‍ പറഞ്ഞു. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് പരിസരത്ത് വെച്ച് ചാനല്‍ പ്രധിനിതികളുടെ ചോദ്യങ്ങളോട്പ്രതികരിക്കുകയയിരുന്നു അദ്ധേഹം.
ലഭ്യമായ വിഭവങ്ങള്‍ ജനസമൂഹങ്ങള്‍ക്കിടയില്‍ നീതിപൂര്‍വകവും കാര്യക്ഷമവുമായി വിതരണം ചെയ്യുന്നതിനു മാര്‍ഗങ്ങള്‍ ആരായുന്നതിനു പകരം കുറുക്കുവഴികള്‍ നിര്‍ദേശിക്കുന്ന വിദഗ്‌ധ സമിതികളെ പൊതുജനം തള്ളിക്കളയു കയാണ് വേണ്ടത്..
മൂന്നാമത്തെ കുഞ്ഞിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ശിക്ഷാവിധികള്‍ സ്വീകരിക്കുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശമായ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധംകൂടിയാണ്‌
ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശരീഅത്ത്‌ വിവാദക്കാലത്തുണ്‌ടായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും പൂക്കോട്ടൂര്‍ പറഞ്ഞു.

Sunday, September 25, 2011

തിരുകേശ വിവാദ ബോര്‍ഡിനെ ചൊല്ലി തര്‍ക്കം

ത്രിക്കരിപ്പൂര്‍: തിരുകേശ വിവാദ ബോര്‍ഡിനെ ചൊല്ലി തര്‍ക്കം പൊലീസ്‌ ബോര്‍ഡ്‌ മാറ്റി ശനിയാഴ്ച്ച രാവിലെയാണ്‌ ബസ്റ്റാണ്റ്റ്‌ പരിസരത്ത്‌ ബോര്‍ഡ്‌ പ്രത്യക്ഷപ്പെ'ത്‌. ഇസ്ളാമിണ്റ്റെ പേരില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ത'ിപ്പ്‌ എ തലകെി'ാടെയുള്ള ബോര്‍ഡില്‍ വിവാധ കേശത്തെ കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്‌ ഇതില്‍ രോക്ഷം കൊണ്ട ഒരു വിഭാഗം സുി പ്രവര്‍ത്തകര്‍ ചന്തേര പൊലീസില്‍ പരതി നല്‍കി പൊലീസെത്തി ബോര്‍ഡ്‌ നീക്കിയെങ്കിലും മറ്റൊരു ബോര്‍ഡ്‌ സലഫി മസ്ജിദ്‌ പരിസരത്തുണ്ടായിരുന്നു എാല്‍ ഇത്‌ മാറ്റാന്‍ പൊലീസ്‌ തയ്യാറായില്ല. ഇരു വിഭാഗത്തേയും ചന്തേര പൊലീസ്‌ വിളിച്ചു വരുത്തി ചര്‍ച്ച ചെയ്തു പരിഹരിച്ചതായി അറിയുന്നു

abdulla valvakkad

Saturday, September 17, 2011

കാസര്‍കോട് ജില്ലാ skssf സുന്നീ ആദര്‍ശകാമ്പയിന്‍

കാസര്‍കോട് : എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ആറുമാസത്തെ കര്‍മ്മപദ്ധതിയുടെ ഭാഗമായി ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്ന് മാസത്തെ സുന്നീ ആദര്‍ശകാമ്പയിന്‍ സംഘടിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. കാമ്പയിന്റെ ഭാഗമായി ജില്ലാതലത്തില്‍ മുഖാമുഖം, സുന്നത്ത് ജമാഅത്ത് ശില്പശാല മേഖലാതലത്തില്‍ ആദര്‍ശപ്രഭാഷണങ്ങള്‍ ക്ലസ്റ്റര്‍ - ശാഖതലങ്ങളില്‍ ആദര്‍ശപ്രചരണസംഗമങ്ങള്‍ എന്നിവ സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തു ചെര്‍ക്കള, ആലിക്കുഞ്ഞി ദാരിമി, കെ.എല്‍.അബ്ദുള്‍ഹമീദ് ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ഹനീഫ് ഹുദവി ദേലംപാടി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഫൈസല്‍ ദാരിമി കുമ്പള, മുനീര്‍ ഫൈസി ഇടിയടുക്ക, റസാഖ് അര്‍ശദി കുമ്പഡാജ, ഇസ്മായില്‍ മാസ്റ്റര്‍ കക്കുന്നം, ഹമീദലി നദ്‌വി ഉദുമ, യൂസഫ് ഹുദവി മുക്കൂട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Wednesday, September 14, 2011

കേരളത്തിലെ ഇസ്‍ലാമിക വളര്‍ച്ചയില്‍ സമസ്‌തയുടെ പങ്ക്‌ മറക്കാനാവാത്തത്‌ : മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ

റിയാദ്‌ : പരസ്‌പരം സഹായിച്ചും കൊടുത്തും ഉള്ള കേരളത്തിലെ മുസ്ലിംകളുടേ

സംഘടിത ശക്തി ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളിലെ മുസ്ലിംകളെ അപേക്ഷിച്ച്‌
വളരെ വലുതാണ്‌. നമ്മുടെ മുന്‍തലമുറ ഇസ്‍ലാമിക പ്രസ്‌താനത്തോട്‌ കൂടുതല്‍
പ്രതിബദ്ധത കാണിച്ചിരുന്നു. അതുകൊണ്ടാണ്‌ നാം ഇന്ന്‌ കാണൂന്ന കേരളത്തിലെ
മുസ്ലിംകളുടെ ഉയര്‍ച്ചക്കുള്ള മുഖ്യ കാരണം. ഇതിനെല്ലാം ഉദാഹരണമാണ്‌ നാം
ഇന്ന്‌ കേരളത്തില്‍ കാണൂന്ന പള്ളികളും, മദ്രസ്സകളും, യതീംഖാനകളും,
കോളേജുകളുമെല്ലാം. ഇത്ത്യാതി കാര്യങ്ങള്‍ കേരളത്തില്‍ മുറിഞ്ഞു പോവാതെ
തുടര്‍ന്നു വന്നതില്‍ നമ്മുടെ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്ക്‌ മുഖ്യ
പങ്കുണ്ടെന്ന്‌ എസ്‌. വൈ. എസ്‌ സംസ്‌ഥാന സെക്രട്ടറി മുസ്‌തഫ മാസ്റ്റര്‍
മുണ്ടുപാറ സദസ്സിനെ ഓര്‍മിപ്പിച്ചു.


മാലിക്‌ ദീനാറും അനുയായികളും കേരളത്തില്‍ വന്നപ്പോള്‍ ആദ്യം
നിര്‍മിച്ചത്‌ പള്ളിയായിരുന്നു. അങ്ങിനെ അവര്‍ പലഭാഗത്തും പള്ളികള്‍
നിര്‍മിച്ചു മഹല്ലുകള്‍ക്ക്‌ രൂപം നല്‌കി. ഇന്നുകാണുന്ന
പതിനായിരക്കണക്കിന്‌ മഹല്ലുകള്‍ ഉണ്ടായത്‌ ഈ രൂപത്തിലാണ്‌. കേരളത്തില്‍
14 നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ ഇസ്ലാമിന്റെ തുടക്കം
കുറിച്ചിട്ടുണ്ട്‌. കേരളത്തില്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുതന്നെ മഹല്ല്‌
സംവിധാനം നിലനില്‍ക്കുന്നുണ്ട്‌. ഇന്ന്‌ കേരളത്തിലേതു പോലെ ചുരുക്കം
സ്‌ഥലങ്ങളില്‍ മാത്രമാണ്‌ പ്രവാചകന്റെ കാലം മുതല്‍ക്കുള്ള ഇസ്ലാമിക
വിജ്ഞാനത്തിന്റെ മുറിഞ്ഞു പോവാത്ത ആ ബന്ധം നമുക്ക്‌ കാണാന്‍ കഴിയുക,
മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ മുഖ്യ പ്രഭാഷണത്തില്‍ സദസ്സിനെ
ഓര്‍മിപ്പിച്ചു. ഇസ്ലാമിനെ വാണിജ്യ വല്‍കരിക്കുന്നവര്‍ക്കെതിരെ
രംഗത്തിറങ്ങണമെന്നും മാസ്റ്റര്‍ ഓര്‍മിപിച്ചു. റിയാദില്‍ ഇസ്ലാമിക്‌
സെന്ററിന്റെ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളെ മാസ്റ്റര്‍ പ്രശംസിച്ചു.

ഇസ്ലാമിക ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക്‌ നന്മപകരാനും, ദീനീ
വിദ്യാഭ്യാസത്തിന്‌ ഊന്നല്‍ നല്‌കികൊണ്ട്‌ വരുംതലമുറകള്‍ക്ക്‌ കൂടി
ഉപകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക്‌ നമ്മേകൊണ്ട്‌ കഴിയുന്നതു ചെയ്യണമെന്നും
ഉസ്‌താദ്‌ അന്‍വര്‍ അബ്‌ദുല്ല ഫള്‌ഫരി ഉപദേഷിച്ചു. നമ്മുടെ
പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ ഒരു വഴികാട്ടിയായി തീരും വിധം
ജീവിതം ക്രമീകരിക്കണമെന്നും അന്‍വര്‍ ഉസ്‌താദ്‌ ഓര്‍മിപ്പിച്ചു. സമസ്‌തയെ
നയിക്കുന്ന നമ്മുടെ നേതാക്കന്മാരുടെ മാതൃക നാമും നമ്മുടേ
നിത്യജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കണമെന്നും ഉസ്‌താദ്‌
ഓര്‍മിപ്പിച്ചു.

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ 85 -ാം വാര്‍ഷിക സമ്മേളന പ്രചാരണവും
വാദീനൂര്‍ ഹജ്ജ്‌ രജിസ്‌ട്രേഷന്‍ ഉല്‍ഘാടനവും എന്ന വിഷയവുമായി
ക്ലാസിക്ക്‌ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇസ്‌്‌ലാമിക്‌
സെന്റര്‍ വൈസ്‌ പ്രസിഡന്റ്‌ ഫവാസ്‌ ഹുദവി അധ്യക്ഷത വഹിച്ചു. ഉസ്‌താദ്‌
അന്‍വര്‍ അബ്‌ദുല്ല ഫള്‌ഫരി ഉല്‍ഘാടനം ചെയ്‌തു. ഹജ്ജ്‌ രജിസ്‌ട്രേഷന്‍
ഉല്‍ഘാടനം ഇസ്ലാമിക്‌ സെന്റര്‍ ചെയര്‍മാന്‍ എന്‍. സി. മുഹമ്മദ്‌, ഉമ്മര്‍
കോയ യൂണിവേഴ്‌സിറ്റിക്ക്‌ നല്‌കി നിര്‍വ്വഹിച്ചു. വാദീനൂര്‍ ഹജ്ജ്‌
വിശദീകരണം അബൂബക്കര്‍ ഫൈസി ചുങ്കത്തറയും, ദഅവാ ക്ലാസിന്‌ ഹൈദരലി വാഫിയും
നേതൃത്വം നല്‌കി.

എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍, കുന്നുമ്മല്‍ കോയ (കെ.എം.സി.സി), സുബൈര്‍
ഹുദവി (എസ്‌. വൈ. എസ്‌), ഉബൈദ്‌ എടവണ്ണ (ജയ്‌ ഹിന്ദ്‌ ടി വി) എന്നിവര്‍
ആശംസാ പ്രസംഗങ്ങള്‍ നടത്തി.
ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പശ്ചിമ ബങ്കാളില്‍
ആരംഭിക്കുന്ന ഓഫ്‌കമ്പസ്‌ പ്രവര്‍ത്തനങ്ങളെ റിയാദ്‌ ഇസ്ലാമിക്‌ സെന്റര്‍
പ്രശംസിച്ചു. പരിപാടി അബൂബക്കര്‍ ബാഖവി, ലത്തീഫ്‌ ഹാജി, ഉമ്മര്‍ കോയ,
അബ്ദുള്ള ഫൈസി കണ്ണൂര്‍, അബ്ദുറഹിമാന്‍ കൊയ്യോട്‌, ഹബീബുള്ള പട്ടാമ്പി,
ഹംസ മൂപ്പന്‍ ഇരിട്ടി, സൈദാലി വലംമ്പൂര്‍, ഷാഹുല്‍ ഹമീദ്‌, ഇഖ്‌ബാല്‍
കാവനൂര്‍, നൌഷാദ്‌ വൈലത്തുര്‍, അസീസ്‌ പുള്ളാവൂര്‍, ഷൗക്കത്ത്‌
കാഞ്ഞിരപ്പുഴ, ഹുസൈ കുട്ടി എന്നിവര്‍ നിയന്ത്രിച്ചു. അലവിക്കുട്ടി
ഒളവട്ടൂര്‍ സ്വാഗതവും അഷ്‌റഫ്‌ ഫൈസി വാഴക്കാട്‌ നന്ദിയും പറഞ്ഞു.

Sunday, September 11, 2011

അറിവിന്റെ വിളക്കുമായി പശ്ചിമ ബംഗയിലേക്ക്

ഹശ്മത്തുന്നിസാ പത്തു വയസ്സു പോലും തികയാത്ത മുസ്ലിം പെണ്‍കുട്ടി. മുഹമ്മദ് ജഹാംഗീറിന്റെ നാലു പെണ്‍മക്കളില്‍ ഇളയവള്‍. വീട്ടിലെ മറ്റാരെയും പോലെ തന്നെ, വിദ്യാലയത്തിന്റെ വരാന്ത പോലും കാണാന്‍ സൗഭാഗ്യമുണ്ടായിട്ടില്ല. ദാരിദ്രyത്തോടു പടവെട്ടി സഹികെട്ട കൊച്ചുകൂരയിലെ നായിക മുംതാസ് ബീഗം പൊന്നുമോന്‍ ഖത്തീബെ ആലമിന്റെ കുഞ്ഞുഹസ്തം പിടിച്ച് ഹശ്മത്തുന്നിസയെ ഏല്‍പിച്ചു: ജംഗ്ഷനിലെ ചായക്കടയില്‍ കൊണ്ടുപോയി ഇവനൊരു ജോലി കിട്ടുമോ എന്നന്വേിക്ക്!
തന്നെക്കാള്‍ ഇളയ സഹോദരന്റെ കൈ പിടിച്ച് അങ്ങനെയാണവള്‍ ചായപ്പീടികയിലെത്തുന്നത്. പട്ടിണിയും പരിവട്ടവും മഥിച്ചുകളഞ്ഞ കുടില്‍ക്കൂട്ടങ്ങളില്‍ ഞെരുങ്ങിക്കഴിയുന്നവര്‍ക്ക് ഔപചാരികതകളോ സങ്കോചമോ നാണക്കേടോ അറിയാന്‍ കഴിയില്ലല്ലോ. പരാധീനതകളുടെ ശക്ത സമ്മര്‍ദങ്ങളാല്‍ ശോകച്ഛവി പടര്‍ന്ന മുഖം തുടച്ച് സര്‍വധൈര്യവും സംഭരിച്ച് കടക്കാരനോടവള്‍ യാചിച്ചു:
"നിങ്ങള്‍ ഇവന് ഇവിടെ ഒരു ജോലി കൊടുക്കുമോ?'’
മുലപ്പാലിന്റെ മണവും കാലിലെ ചുവപ്പും മാറാത്ത കൊച്ചുപയ്യന്‍ എന്തു ജോലിയാണ് ചെയ്യുക എന്നു നാം അദ്ഭുതം കൂറും. എന്നാല്‍ ഹശ്മത്തുന്നിസയുടെ ദേശത്തിന്റെ ഭൂമിശാസ്ത്രമറിയുന്നവര്‍ക്ക് ഇത്തരം സംഭവങ്ങള്‍ സ്വാഭാവികം മാത്രം.
'എന്തു ജോലിയാണിവന് ചെയ്യാനാവുക?'’
'പ്ലെയ്റ്റും ഗ്ലാസും കഴുകിക്കൊള്ളും; നിങ്ങളവന് ശമ്പളമൊന്നും കൊടുക്കേണ്ട. ഭക്ഷണം നല്‍കിയാല്‍ മതി'’ ഉമ്മ മുംതാസ് ബീഗം പഠിപ്പിച്ചു കൊടുത്ത പാഠം അവള്‍ ആവര്‍ത്തിച്ചു.

ബ്രഹ്മപുത്രനദീ തീരത്തെ ബാര്‍പേട്ടയിലെ ഹൈസ്കൂളിന്റെ മുറ്റത്താണ് ഞങ്ങള്‍ സംബന്ധിക്കുന്ന പോക്കറ്റ് യോഗം വിളിച്ചിരുന്നത്. രാവിലെ എട്ടു മണിക്ക്. അന്‍പതിനും അറുപതിനുമിടക്ക് മുസ്ലിംകള്‍ പങ്കെടുത്തു. മുഹമ്മദ് ദിലേര്‍ ഖാന്‍ ആണ് യോഗം സംഘടിപ്പിച്ചത്. യോഗം അവസാനിക്കാറാകുമ്പോഴേക്ക് വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്താന്‍ തുടങ്ങി. ഒരു കുട്ടിയില്‍ പോലും യാതൊരു ഇസ്ലാമിക ചിഹ്നവും കണ്ടില്ല. പെണ്‍കുട്ടികള്‍ക്ക് മുഴുക്കെ അനിസ്ലാമിക വേഷഭൂഷാദികള്‍.

"സ്കൂളില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ ശതമാനം എത്രയുണ്ട്?'ഞങ്ങളുടെ ആകാംക്ഷാഭരിതമായ ചോദ്യം.
"നൂറു ശതമാനവും മുസ്ലിംകള്‍ തന്നെ.'’
"അപ്പോള്‍, നെറ്റിയില്‍ പൊട്ടു തൊട്ടിരിക്കുന്നതോ?'’
"അത് മുസ്ലിം പൊട്ടാണ്'.’
ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ വളരെ മുതിര്‍ന്നവര്‍ വരെ നെറ്റിയില്‍ പൊട്ടിടുന്ന സമ്പ്രദായം കേരളത്തിനു പുറത്തുള്ള പല സംസ്ഥാനങ്ങളിലെയും മുസ്ലിം വനിതകളിലുണ്ട്. പച്ച നിറമുള്ളതാണ് മുസ്ലിം പൊട്ട്. പലരും അമ്പലത്തിലും ക്ഷേത്രത്തിലും പോകുന്നുമുണ്ട് ഹൈന്ദവ സഹോദരിമാരുടെ സ്നേഹമസൃണമായ ക്ഷണം അവരെങ്ങനെ നിരസിക്കും?.......
ഗോള്‍പാറക്കു സമീപത്തെ ഒരു മസ്ജിദ്. പുല്ലു മേഞ്ഞ മേല്‍ക്കൂര. നാലുവശവും പനമ്പു കൊണ്ട് മറച്ചിരിക്കുന്നു. മണ്ണു നിരത്തി ഒതുക്കിയ തറ. സുമാര്‍ അമ്പത് പേര്‍ക്ക് നമസ്കരിക്കാം. ളുഹ്റും അസ്വ്റും ജംആക്കി നമസ്ക്കരിക്കാനാണ് ഞങ്ങള്‍ പള്ളിയന്വേിച്ചത്. ഹൗളില്‍ വെള്ളമില്ല; കാരണം, സാധാരണ ആരും ഈയാവശ്യവുമായി അവിടെ വരാറില്ല. കൂടിയേ കഴിയൂ എങ്കില്‍ അല്പമകലെയുള്ള ഹാന്റ് പൈപ്പില്‍ നിന്ന് അടിച്ച് വെള്ളമെടുത്ത് വുളൂ ചെയ്യാം. ഞങ്ങള്‍ അങ്ങനെ ചെയ്തു. അകത്ത് കടന്നപ്പോഴോ? വല്ല പായയോ മുസ്വല്ലയോ ഒക്കെ നമ്മുടെ സ്വപ്നം മാത്രം. പഴകി ദ്രവിച്ചു തുടങ്ങിയ പനമ്പ് എട്ടോ പത്തോ പേര്‍ക്ക് മാത്രം നമസ്കരിക്കാവുന്ന സ്ഥലത്തുണ്ട്; ബാക്കി മണ്ണു പൂശിയ തറ തന്നെ.

കേരളത്തിനു പുറത്തുള്ള ഇന്ത്യന്‍ സ്റ്റേറ്റുകളില്‍ മിക്കയിടത്തും വസിക്കുന്ന മുസ്ലിം സമൂഹത്തിന്റെ പൊതു മുഖമുദ്രയാണിത്. ചുരുക്കം പട്ടണങ്ങളും നഗരങ്ങളും മാത്രമാണിതിനപവാദം. മുസ്ലിം സാന്നിധ്യമുണ്ടെങ്കില്‍ പോലും പല ഗ്രാമങ്ങളിലും ഇത്രയും ഇല്ല എന്നതും മറക്കാതിരിക്കുക. ഈ ദയനീയ ചിത്രം കൂടുതല്‍ രൂക്ഷതരമാവുകയാണ് വെസ്റ്റ് ബംഗാളിലും മറ്റു പൂര്‍വേന്ത്യന്‍ സംസ്ഥാനങ്ങളിലും. നീണ്ട കാലത്തെ പ്രതാപത്തിനു ശേഷമാണ് ബംഗാള്‍ ഇത്തരമൊരു അധഃപതനത്തിന്റെ പടുകുഴിയില്‍ വീണു പോയത് എന്നത് ഏറെ സങ്കടകരമാണ്. അഡ്വ. രജീന്ദര്‍ സച്ചാര്‍ തന്റെ പ്രസിദ്ധമായ റിപ്പോര്‍ട്ടില്‍ ഈ ദൈന്യ മുഖങ്ങള്‍ അനാവരണം ചെയ്തിട്ടുണ്ട്.

സഹതാപാര്‍ഹമായ ഈ പശ്ചാതലം മുന്നില്‍ കണ്ടുകൊണ്ടാണ് അല്ലാഹുവില്‍ ഭരമേല്‍പിച്ച് കേരളത്തിനു പുറത്തുള്ള മുസ്ലിംകളുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്തേ തീരൂ എന്ന ദൃഢ നിശ്ചയത്തില്‍ ദാറുല്‍ഹുദാ എത്തിച്ചേരുന്നത്. പ്രാഥമിക പടി എന്ന നിലയില്‍ കേരളത്തിനു പുറത്തുള്ള തെരഞ്ഞെടുക്കപ്പെട്ട ചില കേന്ദ്രങ്ങളിലേക്ക് 1994ല്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളെ ഉര്‍ദു പ്രഭാഷണങ്ങള്‍ക്കയച്ചു. മസ്ജിദുകളിലും മറ്റും ലഭിക്കുന്ന അവസരങ്ങളുപയോഗപ്പെടുത്തി, വളര്‍ന്നു വരുന്ന തലമുറക്കു വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യവും തത്തുല്യമായ അടിസ്ഥാന കാര്യങ്ങളും മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു ഈ വിദ്യാര്‍ത്ഥീ സംഘങ്ങളുടെ ദൗത്യം. തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും മുന്‍കൂട്ടിയുള്ള ആസൂത്രണങ്ങളോടെ റമസാന്‍ ഒഴിവുകളില്‍ ദാറുല്‍ഹുദാ ഈ മഹനീയ ദൗത്യം നിര്‍വഹിക്കുകയുണ്ടായി. അറുപത് മുതല്‍ എണ്‍പത് വരെ വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ദക്ഷിണഉത്തരപശ്ചിമപൂര്‍വേന്ത്യയിലേക്ക് ഈ ദൗത്യവുമായി പോകുന്നു. മുഴുവന്‍ ചെലവുകളും സ്ഥാപനം തന്നെയാണു വഹിക്കുന്നത്.
രണ്ടാം ഘട്ടമായി മറ്റൊരു മാര്‍ഗത്തില്‍ പ്രവേശിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി, കര്‍ണാടകയിലെ ചക്മക്കി, ആന്ധ്രയിലെ നന്ത്യാല്‍ എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ നടന്നു വന്നിരുന്ന ചില സ്ഥാപനങ്ങള്‍ കണ്ടുപിടിച്ച് ചില വിപുലീകരണങ്ങളും പരിഷ്കരണങ്ങളും നടത്തി പുതിയ വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് ദാറുല്‍ഹുദാ സിലബസ് നടപ്പാക്കി. അധ്യാപകരെ ദാറുല്‍ ഹുദ തന്നെ നല്‍കുകയായിരുന്നു. മൈസൂരിനടുത്തുള്ള ചാംരാജ് നഗറിലെ നാഗവള്ളിയില്‍ പത്ത് വര്‍ഷം മുമ്പ് സ്വന്തം ചെലവില്‍ കോളജ് കെട്ടിടമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇപ്പറഞ്ഞവക്കൊന്നും അധികകാലം പിടിച്ചു നില്‍ക്കാനായില്ല. പല കാരണങ്ങളാല്‍ വഴിമാറിക്കൊടുക്കുകയായിരുന്നു.
പൂര്‍ണമായി സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുണ്ടെങ്കിലേ ഫലപ്രദമായ രീതിയില്‍ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കാനും ലക്ഷ്യം നേടാനും സാധിക്കുകയുള്ളൂ എന്ന പാഠമാണ് ഈ പറഞ്ഞ പരീക്ഷണങ്ങളില്‍ നിന്ന് ദാറുല്‍ഹുദാ പഠിച്ചത്. ഇതു വഴിതെളീച്ചത് പുതിയൊരധ്യായത്തിലേക്കാണ്: ആന്ധ്രപ്രദേശിലെ ചിത്തൂര്‍ ജില്ലയിലെ പുങ്കനൂരില്‍ സ്വന്തമായുള്ള ആറേക്കര്‍ സ്ഥലത്ത് 2007ല്‍ ഒരു വിദ്യാഭ്യാസ സമുച്ചയത്തിന് മര്‍ഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ശിലയിട്ടു. മന്‍ഹജുല്‍ ഹുദാ എന്ന വൈജ്ഞാനിക സൗധത്തില്‍ ഇന്ന് ആന്ധ്രക്കാരായ നൂറോളം വിദ്യാര്‍ത്ഥികള്‍ മൂന്നു ക്ലാസുകളിലായി പഠിക്കുന്നു. സുന്ദരവും പ്രൗഢവുമായ മൂന്നുനില മസ്ജിദ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇക്കഴിഞ്ഞ റബീഉല്‍ അവ്വലില്‍ അവിടെ ഉദ്ഘാടനം ചെയ്തു. ബോംബെ ഡോങ്ഗ്രിയിലെ ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളജും ദാറുല്‍ഹുദയുടെ അണ്ടര്‍ ഗ്രാജ്വേ് സ്ഥാപനമാണ്. അവിടെയും നൂറോളം വിദ്യാര്‍ത്ഥികളുണ്ട്.
സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികളെ ചേര്‍ത്തു ഉര്‍ദു മാധ്യമമാക്കി ഒരു പ്രത്യേക വിഭാഗം 1999ലാണ് ദാറുല്‍ഹുദയില്‍ ആരംഭിക്കുന്നത്. ഉര്‍ദു ഭാഷയുമായി അന്യം നിന്നിരുന്ന കേരളത്തില്‍ ഇങ്ങനെയൊരു പരീക്ഷണം വിജയിക്കില്ലെന്നായിരുന്നു പലരുടെയും നിരീക്ഷണം. നാട്ടില്‍ തന്നെ കുട്ടികളുണ്ടെന്നിരിക്കെ പിന്നെയെന്തിനു പഠാണികളെ പഠിപ്പിക്കണം എന്നു ചിലര്‍ ചോദിച്ചു. എന്നാല്‍ സീറ്റു തേടി വരുന്ന പലരെയും തിരിച്ചയക്കേണ്ട ദുരവസ്ഥയാണുണ്ടായിക്കൊണ്ടിരിക്കുന്നത്. പത്തും പന്ത്രണ്ടും സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ പഠിക്കുന്നു. വര്‍ഷങ്ങളായി അവരില്‍ നേപ്പാളില്‍ നിന്നുള്ളവരുമുണ്ട്. ഈ വിഭാഗത്തില്‍ നിന്നു ബിരുദം നേടിയ മൂന്നു ബാച്ചുകളിലുള്ളവര്‍ വിവിധ ഇന്ത്യന്‍ സ്റ്റേറ്റുകളില്‍ അധ്യാപനദഅ്വ രംഗത്തു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഓരോ കേരളീയനും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് ഇതൊക്കെ.
ഈദൃശമായ അനുഭവപരിജ്ഞാനത്തിന്റെ പശ്ചാതലത്തിലാണ് ദാറുല്‍ഹുദ പശ്ചിം ബംഗയിലേക്ക് മുഖം തിരിക്കുന്നത്.
ഉര്‍ദു വിഭാഗത്തിന്റെ തുടക്കം മുതലേ ദാറുല്‍ഹുദയില്‍ പശ്ചിമ ബംഗാളിന്റെ മികച്ച പ്രാതിനിധ്യമുണ്ടായിരുന്നു. അവിടെ നിന്നു വരുന്ന രക്ഷിതാക്കള്‍ തങ്ങളുടെ ദുര്യോഗത്തിന്റെ ദൈന്യ ചിത്രങ്ങള്‍ നിരത്തി കേഴുക പതിവായി. തങ്ങളുടെ സംസ്കരണവും ജാഗരണവും നേടിയെടുക്കാന്‍ ദാറുല്‍ഹുദ ഒരു സംരക്ഷകന്റെയും മഹ്ദിയുടെയും റോള്‍ നിര്‍വഹിക്കണമെന്നാണ് അവരുടെയാവശ്യം. വെസ്റ്റ് ബംഗാളില്‍ നിന്നുള്‍പ്പെടെ വടക്കെ ഇന്ത്യയില്‍ നിന്നു ചില നേതാക്കളും ഇടക്കൊക്കെ ദാറുല്‍ഹുദ സന്ദര്‍ശിച്ചിരുന്നു. മതഭൗതിക സമന്വിതമായ ഇത്തരമൊരു വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാത്രമേ തങ്ങളുടെ നാടുകളിലെ സാംസ്കാരികസാമുദായിക പരിഷ്കരണം സാധ്യമാകൂ എന്ന് അവരൊക്കെയും തറപ്പിച്ച് പറഞ്ഞു.
ഈ പശ്ചാതലത്തിലാണ് പലവട്ടം ദാറുല്‍ഹുദ സന്ദര്‍ശിച്ച വെസ്റ്റ് ബംഗാള്‍ മുസ്ലിം ലീഗ് പ്രസിഡന്റ് ഷഹിന്‍ഷാ ജഹാംഗീര്‍ സാഹിബിലൂടെ ഒരു സന്ദേശം ലഭിക്കുന്നത്: മുസ്ലിം ഭൂരിപക്ഷമേഖലയായ ബീര്‍ഭൂം ജില്ലയില്‍ മൊറാറൈക്കു സമീപം ഭീംപൂരില്‍ അസ്സക്കീന എന്ന പേരില്‍ ഡോ. മുന്‍ഖിദ് ഹുസൈന്‍ സാഹിബ് മേധാവിയായി ഒരു ട്രസ്റ്റ് അഞ്ചു വര്‍ഷമായി പ്രവര്‍ത്തന സജ്ജമായി നില്പുണ്ട്. ഇരുപത് ഏക്കറോളം ഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി വാങ്ങിവെച്ച് ഒന്നും ചെയ്യാനാകാത്ത അവര്‍ ദാറുല്‍ഹുദക്ക് അതു വിട്ടുതരാന്‍ തയ്യാറാണ് ഇതായിരുന്നു ഓഫര്‍.
ആദ്യഘട്ടമായി ഏല്‍പിച്ചു തരുന്ന പന്ത്രണ്ട് ഏക്കര്‍ ഭൂമിയില്‍ ദാറുല്‍ഹുദ അവിടെ ഒരു വൈജ്ഞാനിക വിപ്ലവത്തിനു തിരി കൊളുത്തുകയാണ്. വ്യവസ്ഥാപിത പാഠ്യ പദ്ധതിയോടെയുള്ള പ്രാഥമിക മദ്റസ, ആരാധനകള്‍ക്കും സാധാരണക്കാര്‍ക്ക് ഉദ്ബോധനങ്ങള്‍ നല്‍കുന്നതിനുമായി സൗകര്യപ്രദമായ മസ്ജിദ്, മതഭൗതിക സമന്വയ പഠനത്തോടെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂള്‍, വിവിധ ഫാക്കല്‍റ്റികളുള്ള ഉന്നത മതപഠന കേന്ദ്രം, മഹല്ലുകള്‍ ശാക്തീകരിക്കുന്നതിനും ഭൗതിക സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രഷര്‍ കോഴ്സുകള്‍ നല്‍കുന്നതിനുമായി ഗൈഡന്‍സ് സെന്റര്‍, വനിതാ ഇസ്ലാമിക് കോളെജ്, സ്റ്റുഡന്റ്സ് ഹോസ്റ്റല്‍ എന്നിവയാണ് പ്രഥമഘട്ട പദ്ധതികള്‍. ഇത്തരമൊരു വൈജ്ഞാനിക സമുച്ചയത്തിനാണ് കേരള മുസ്ലിംകളുടെ ആത്മീയ സാരഥിയും ദാറുല്‍ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി ചാന്‍സലറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭീംപൂരില്‍ നാളെ തറക്കല്ലിടുന്നത്.
ഭിന്നിപ്പിച്ച് ഭരിക്കാനും ഭാരതത്തിന്റെ പ്രകൃതി സമ്പത്ത് കടത്തിക്കൊണ്ടു പോകാനും വന്ന ബ്രിട്ടീഷുകാരാലും പിന്നീടു ഭരണത്തിലെത്തിയ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളാലും അതിനിഷ്ഠുരമായി ചൂഷണം ചെയ്യപ്പെടുകയും പാര്‍ശ്വവല്‍കരിക്കപ്പെടുകയും ചെയ്ത വലിയൊരു ജനവിഭാത്തിന്റെ സമഗ്രമോക്ഷവും ഉല്‍ക്കര്‍ഷയും ലക്ഷ്യം വെച്ചാണ് ദാറുല്‍ഹുദ ജ്ഞാനത്തിന്റെ ദീപശിഖയുമായി പശ്ചിമ ബംഗാളിലേക്കു പോകുന്നത് മുഴുവന്‍ സഹൃദയരുടെയും മനുഷ്യ സ്നേഹികളുടെയും സര്‍വതോമുഖമായ സഹായ സഹകരണങ്ങള്‍, നിസ്തുലവും പുണ്യകരവുമായ ഈ ധര്‍മസമരത്തിനായി പ്രതീക്ഷിക്കട്ടെ. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.
അവലംബം:

mechandrikaonline