Sunday, August 22, 2010

അഞ്ചാം തരം പൊതു പരീക്ഷ: മുനവ്വിര്‍ മദ്രസയില്‍ ഒന്നാം റാങ്ക്

Reporter: ശുഹൈല്‍ പി.പി
ത്രിക്കരിപ്പൂര്‍: 2009-10 വര്‍ഷത്തെ സമസ്‌ത പൊതു പരീക്ഷയില്‍ അഞ്ചാം തരത്തില്‍ ഒന്നാം റാങ്ക് മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ വിദ്യാര്‍ത്ഥിക്ക് ലഭിച്ചു. മുനവ്വിറുല്‍ ഇസ്ലാം മദ്രസ്സയുടെ വടക്കെ കൊവ്വല്‍ ബ്രാഞ്ചില്‍ പഠിക്കുന്ന ഫര്‍സാനയാണ് ഒന്നാം റാങ്കിന് അര്‍ഹയായത്. കേരളത്തിനകത്തും പുറത്തുമായി ഒന്‍‌പതിനായിരത്തിലധികം വരുന്ന മദ്രസ്സയിലെ പതിനായിരക്കണക്കിന് കുട്ടികളെ കടത്തി വെട്ടിയാണ് റാങ്കിന്റെ മധുരം ഫര്‍സാനയിലൂടെ മുനവ്വിറിലെത്തിയത്. ഇതിന് മുമ്പ് ഏഴാം ക്ലാസ്സ് പൊതു പരീക്ഷയിലും ഇവിടെ ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ട്. മട്ടന്നൂര്‍ സ്വദേശിയായ മുഹമ്മദ് റാഷിദ് നിസാമിയുടെ ശിക്ഷണത്തിലാണ് ഫര്‍സാന ഒന്നാം റാങ്ക് നേടിയത്. വടക്കെ കൊവ്വലിലെ വി.പി.പി. മുസ്തഫയ - ഫൌസിയ ദമ്പതികളുടെ മകളാണ് ഫര്‍സാന.
അധ്യാപകനായ മുഹമ്മദ്‌ റാഷിദ് നിസാമി(മട്ടന്നൂര്‍)യുടെയും ഇതര അധ്യാപകരുടെയും മികച്ച ശിക്ഷണമാണ് റാങ്ക് നേട്ടത്തിനു പിന്നില്‍.

No comments:

Post a Comment