Thursday, August 26, 2010

പെരുന്നാള്‍ ദിനത്തില്‍ അതിരുവിട്ട ആഘോഷങ്ങള്‍ അരുതെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത്‌ സ്റ്റിയറിംഗ്‌ കമ്മിറ്റി

കാസര്‍കോട്: പെരുന്നാള്‍ ദിനത്തില്‍ അതിരുവിട്ട ആഘോഷങ്ങള്‍ അരുതെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത്‌ സ്റ്റിയറിംഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്ത കാലത്തായി പെരുന്നാളിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിളും മറ്റും അനിസ്‌ലാമിക ആചാരങ്ങള്‍ കടന്നു വരുന്നുണ്‌ട്‌. ടൗണില്‍ പടക്കം പൊട്ടിക്കുന്നതും ബൈക്കു റാലികള്‍ നടത്തുന്നതും പതിവായിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ഒഴിവാക്കേണ്ടത് മതത്തെ യാഥാര്‍ഥ്യ ബോധത്തോടെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും നിര്‍ബന്ധമായ കാര്യമാണെന്നും ഒരു മാസത്തെ കഠിന വ്രതാനുഷ്‌ഠാനത്തെ ഒറ്റ ദിവസം കൊണ്‌ട്‌ നിരര്‍ത്ഥകമാക്കരുതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബൈക്ക്‌ റാലിയുടെയും പടക്കത്തിന്റെയും അകമ്പടിയില്‍ നഗരത്തില്‍ ട്രാഫിക് സംവിധാനം തടസ്സപ്പെടുത്തുകയും, ഹോറണ്‍ മുഴക്കി ശബ്‌ദഘോഷങ്ങള്‍ സൃഷ്ടിച്ച് കച്ചവടക്കാര്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ പെരുമാറുന്നത് ഇസ്‌ലാമിന്റെ അച്ചടക്കത്തിന് ചേര്‍ന്നതല്ല. രാത്രി സമയത്ത് ടൗണില്‍ സ്‌ത്രീകളുടെ സാന്നിധ്യം പരമാവധി നിരുത്സാഹപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ചെര്‍ക്കളം അബ്‌ദുള്ള അധ്യക്ഷത വഹിച്ചു. ടി.ഇ അബ്‌ദുള്ള, എന്‍.എ അബൂബക്കര്‍, എം.എസ്‌ മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു

No comments:

Post a Comment