Thursday, May 17, 2012

ചീമേനി അത്തൂട്ടിയില്‍ മൂന്നു സുന്നി പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു

തൃക്കരിപ്പൂര്‍: പള്ളിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ചീമേനി അത്തൂട്ടിയില്‍ മാരാകായുധം കൊണ്ടുള്ള കുത്തേറ്റ്‌ മൂന്ന് സുന്നി പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു.. അത്തൂട്ടിയിലെ എന്‍ എം അസൈനാര്‍ (72), എന്‍ എം മൊഹമ്മദ്‌ അലി (52), എന്‍ എം സക്കീര്‍ ഹുസൈന്‍ (18) എന്നിവരെ തൃക്കരിപ്പൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു വര്‍ഷമായി വഖഫ്‌ ബോര്‍ഡില്‍ കേസിലായിരുന്ന മദ്രസയും പള്ളിയും ഇ കെ വിഭാഗത്തിന്‌ അനുകൂലമായി വിധി വന്നതോടെ നിലവില്‍ എ പി വിഭാഗത്തിണ്റ്റെ കൈവശമുള്ള പള്ളിയിലേക്ക്‌ പുതിയ ഇമാമുമായി ഇ കെ വിഭാഗം സുന്നികള്‍ നമസ്ക്കാരത്തിനെത്തി. ഇത്‌ ചോദ്യം ചെയ്ത്‌ എ പി വിഭാഗം സുന്നി പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. സക്കീര്‍ ഹുസൈന്‍, മുഹമ്മദ്‌ അലി എന്നിവര്‍ക്ക്‌ വലതു ഭാഗത്തായി കുത്തേറ്റിട്ടുണ്ട്‌. വയോ വൃദ്ധനായ അസൈനാറിന്‌ അടിയേറ്റാണ്‌ പരുക്ക്‌ പറ്റിയത്‌. അത്തൂട്ടി മൊഹിയദ്ദീന്‍ ജുമാ മസ്ജിദിണ്റ്റെ ഭരണവുമായി ബന്ധപ്പെട്ട് നേരത്തെ ഇരു വിഭാഗം സുന്നികളും തര്‍ക്കത്തിലായിരുന്നു. ഇതേതുടര്‍ന്ന് ജമാ അത്തിനെ കീഴിലുള്ള മദ്രസ അടച്ചിട്ടിരുന്നു. മദ്രസയും പള്ളിയും തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കാണിച്ച്‌ 2005 ല്‍ ഇ കെ വിഭാഗം സുന്നികള്‍ വഖഫ്‌ ബോര്‍ഡ്‌ ട്രൈബൂണലില്‍ പരാതി നല്‍കിയിരുന്നു. നീണ്ട അഞ്ചു വര്‍ഷത്തിന്‌ ശേഷം മെയ്‌ അഞ്ചിന്‌ ഇ കെ വിഭാഗം സുന്നികള്‍ക്ക്‌ പള്ളിയും മദ്രസയും ഏറ്റെടുക്കാമെന്ന് വിധി പ്രസ്താപിച്ചത്‌. വിധി അനുകൂലമായി വന്നതോടെ പതിനൊന്ന് മണിയോടെ ഇ കെ വിഭാഗം പ്രവര്‍ത്തകര്‍ പുതിയ ഇമാമുമായി പള്ളിയില്‍ പ്രവേശിച്ചതോടെയാണ്‌ പ്രശ്നങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌.പരുക്കേറ്റവരെ ഡി സി സി ജനറല്‍ സെക്രട്ടരിമാരായ കെ വി ഗംഗാധരന്‍, കരിമ്പില്‍ കൃഷ്ണന്‍, ജില്ലാലീഗ്‌ സെക്രട്ടറി എ ജി സി ബഷീര്‍, മണ്ഡലം സെക്രട്ടറി വി കെ ബാവ, എന്നിവര്‍പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

No comments:

Post a Comment