Thursday, May 10, 2012

നാട്ടിക വി മൂസ മുസ്‌ലിയാര്‍ സ്മാരക പുരസ്കാരം മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറക്ക്

ദമ്മാം : SYS സംസ്ഥാന സെക്രട്ടറിയും പ്രമുഖ എഴുത്ത്‌ കാരനും വാഗ്മിയുമായ മര്‍ഹൂം നാട്ടിക വി മൂസ മുസ്ലിയാരുടെ സ്മരണാര്‍ത്ഥം SKSSF ഇസ്ലാമിക് സെന്‍റര്‍ കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച ഇസ്ലാമിക സംഘടന പ്രവര്‍ത്തകനുള്ള അവാര്‍ഡിന് SKSSF മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും നിലവില്‍ SYS സംസ്ഥാന സെക്രട്ടറിയുമായ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ അര്‍ഹനായി . 1964 ല്‍ കോഴിക്കോട് ഓമശ്ശെരിയില്‍ പുല്ലംപാടി അഹ്‍മദ് ഹാജിയുടെയും ഖാദീജയുടെയും മകനായി ജനിച്ച അദ്ദേഹം മുണ്ടുപാര ഹയാതുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും പള്ളി ദര്‍സിലുമായി മതപഠനം പൂര്‍ത്തിയാക്കി. പൂളപ്പോയില്‍ ഗവ : എല്‍ പി സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ മാസ്റ്റര്‍ ടി ടി സിയും കരസ്ഥമാക്കി. കടയതൂര്‍ എല്‍ പി സ്കൂളില്‍ ജോലി ചെയ്തു വരുന്ന അദ്ദേഹം ഇപ്പോള്‍ അവധിയിലാണ്. കോഴിക്കോട് ജില്ലാ SKSSF ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയാകുന്നതും പിന്നീട് ജനറല്‍ സെക്രട്ടറിയാകുന്നതും. SKSSF ന്‍റെ സുവര്‍ണ കാല ഘട്ടമായിരുന്നു അത്. ഇപ്പോള്‍ SYS സംസ്ഥാന സെക്രട്ടറി, വിവിധ മുസ്ലിം സംഘടനകളുടെ കീഴിലുള്ള കേരള ന്യൂന പക്ഷ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി, സമസ്ത കേരള മുസ്ലിം എംപ്ലോയ്മെന്‍റ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഇസ്ലാമിക് സെന്‍റര്‍ സെക്രട്ടറി, സമസ്ത കോഴിക്കോട് ജില്ലാ കോഡിനേഷന്‍ സെക്രട്ടറി, ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ഇസ്ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി, ഓമശ്ശേരി വാദി ഹുദ വൈസ് പ്രസിഡന്‍റ്, ഇപ്പോള്‍ ഓമശ്ശെരിയില്‍ പുതുതായി ആരംഭിച്ച ഹില്‍വ്യൂ ഇന്‍റര്‍ നാഷണല്‍ സ്കൂള്‍ ജനറല്‍ സെക്രട്ടറി തുടങ്ങി ഇപ്പോളും തുടരുന്ന മത സാമൂഹിക രംഗത്തെ വിവിധ സേവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. അവാര്‍ഡ് ഇന്ന് 10/05/2012 വ്യാഴം അല്‍കോബാര്‍ അസീസിയ്യയില്‍ വെച്ച് നടക്കുന്ന വിദ്യാര്‍ഥി ഫെസ്റ്റില്‍ നല്‍കും. ഫെസ്റ്റില്‍ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

No comments:

Post a Comment