Saturday, April 30, 2011

മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി സനദ് ദാന സമ്മേളനം

തളങ്കര: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ ആദ്യ സനദ് സമ്മേളനം വെള്ളിയാഴ്ച രാത്രി മാലിക് ദീനാര്‍ പള്ളിയങ്കണത്തില്‍ നടന്നു. പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങില്‍ കാസര്‍കോട് സംയുക്ത ഖാസി ടി.കെ. എം. ബാവമുസ്‌ലിയാര്‍ സനദും, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

അറിവ് മനുഷ്യജീവന്റെ തുടിപ്പാണെന്നും അതു നേടാനും വര്‍ദ്ധിപ്പിക്കാനുമാണ് വിശ്വാസി തയ്യാറാവേണ്ടതെന്നും സംയുക്ത ഖാസി ബാവ മുസ്ലിയാര്‍ പത്താം വാര്‍ഷികത്തിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

ഭാഷാ- ദേശ വിത്യാസമില്ലാതെ എവിടെയും ഏത് ഭാഷയിലും ഇസ്ലാമിന്റെ മഹിത സന്ദേശം പ്രചരിപ്പിക്കുന്നതിനുതകുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളെയാണ് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വളര്‍ത്തിയെടുക്കുന്നതെന്ന് ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു. അറിവില്ലാത്തവന്റെ ജീവിതം പാഴായിപ്പോവുമെന്നും അറിവ് സമ്പാദിക്കാനും ഏറ്റവും കുറഞ്ഞത് അതു കേള്‍ക്കാനെങ്കിലും എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ പ്രസിഡന്റ് കെ. മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. മംഗലാപുരം- ചെമ്പരിക്ക ഖാസി ത്വാഖാ അഹമ്മദ് മൗലവി മുഖ്യാതിഥിയായിരുന്നു.

നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ഗള്‍ഫ് വ്യവസായിയും മലബാര്‍ ഇസ്ലാമിക് അക്കാദമി യു.എ.ഇ കമ്മിറ്റി ചെയര്‍മാനുമായ യഹ്‌യാ തളങ്ക, ഖത്തീബ് അബ്ദുസ്സലാം ദാരിമി കരുവരാക്കുണ്ട്, അക്കാദമി മാനേജര്‍ ടി.എ. കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, ജമാഅത്ത് കൗണ്‍സില്‍ ട്രഷറര്‍ കെ.എം. അബ്ദുല്‍ ഹമീദ് ഹാജി, സെക്രട്ടറിമാരായ ഹാഷിം കടവത്ത്, സുലൈമാന്‍ ഹാജി ബാങ്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി എന്‍.എം. കറമുള്ളാ ഹാജി സ്വാഗതവും പ്രിന്‍സിപ്പാല്‍ അബ്ദുല്‍ ജലീല് ഹുദവി നന്ദിയും പറഞ്ഞു.

No comments:

Post a Comment