Tuesday, July 31, 2012

ഉദിനൂര്‍ റമദാന്‍ പ്രഭാഷണം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ത്രിക്കരിപ്പൂര്‍: റമദാന്‍ വിശുദ്ധിക്ക്‌ വിമോചനത്തിന്‌ എന്ന പ്രമേയത്തില്‍ ഉദിനൂര്‍ മഹല്ല്‌ മുസ്ളിം റിലീഫ്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരക്ക്‌ ഓഗസ്റ്റ്‌ ആറ്‌ തിങ്കളാഴ്ച തറാവീഹ്‌ നിസ്ക്കാരാനന്തരം ഉദിനൂറ്‍ ജുമാ മസ്ജിദിന്‌ സമീപം പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം പി. മുഹമ്മദ്‌ കുഞ്ഞി ഹാജി സാഹിബ്‌ നഗറില്‍ സമാരംഭം കുറിക്കും. പരിപാടിക്ക്‌ തുടക്കം കുറിച്ച കൊണ്ട് അബൂദാബി ബ്രിട്ടീഷ്‌ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഇസ്ളാമിക്‌ സ്റ്റഡീസ്‌ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്‌ സിംസാറുല്‍ ഹഖ്‌ ഹുദവി "ലോകാവസാന ദൃഷ്ടാന്തങ്ങള്‍" എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കും. ആഗസ്റ്റ്‌ ഏഴിന്‌ പ്രമുഖ പ്രഭാഷകന്‍ ശൌക്കത്തലി വെള്ളമുട "ലൈലത്തുല്‍ ഖദര്‍ വിശ്വാസിയുടെ വിജയം" എന്ന വിഷയത്തില്‍ പ്രഭാഷണം അവതരിപ്പിക്കും. ആഗസ്റ്റ്‌ എട്ട് ബുധനാഴ്ച രാത്രി സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയും പ്രഭാഷകനുമായ അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ "ആത്മസംസ്കരണവും സാമ്പത്തിക ശുദ്ധീകരണവും" എന്ന വിഷയത്തെ അധികരിച്ച്‌ പ്രഭാഷണ പ്രമേയം അവതരിപ്പിക്കും. തുടര്‍ന്ന് സമസ്‌ ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം  ഉസ്താദ്‌ വാവാട്‌ കുഞ്ഞിക്കോയ മുസ്ളാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സദസ്സ്‌ നടക്കും. ആഗസ്റ്റ്‌ ഒന്‍പത്‌ സമാപന ദിവസം പ്രമുഖ പ്രഭാഷകനും കഞ്ഞങ്ങാട്‌ ടൌ ജുമാ മസ്ജിദ്‌ ഖത്തീബുമായ  ഉസ്‌ താദ്‌ കീച്ചേരി അബ്ദുള്‍ ഗഫൂറ്‍ മൌലവി "വ്രതം നല്‍കുന്ന ശിക്ഷണം" എന്ന വിശയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന മജ്ലിസു തൌബക്ക്‌ വാവാട്‌ ഖാസി കെ. മൊഹിയുദ്ദീന്‍ മുസ്ളാര്‍ നേതൃത്വം നല്‍കും. പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി നേതാക്കള്‍ അറിയിച്ചു. പരിപാടിക്ക്‌ സ്‌ ത്രീകള്‍ക്ക്‌ പ്രത്യേകം സ്ഥല സൌകര്യം ഒരിക്കിയിട്ടുണ്ട്. എല്ലാ ദിവസത്തെയും പരിപാടികള്‍ ഉദിനൂറ്‍ ഡോട്ട് കോമിലൂടെ തത്സമയ സംപ്രെക്ഷണവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  

No comments:

Post a Comment