Tuesday, January 4, 2011

ഇസ്ലാം മതപരിവര്‍ത്തനം ഇരട്ടിയായി

ഇസ്ലാം മതപരിവര്‍ത്തനം ഇരട്ടിയായി
ലണ്ടന്‍, ബുധന്‍, 5 ജനുവരി 2011( 10:53 IST )

ലോകമെമ്പാടും ഇസ്ലാം മതത്തെ കുറിച്ചുള്ള മോശമായ അഭിപ്രായങ്ങള്‍ പ്രചരിക്കുമ്പോഴും ബ്രിട്ടണില്‍ ഇസ്ലാമിനോടുള്ള ആകര്‍ഷണം വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദശകത്തില്‍ ഇവിടെ ഇസ്ലാം മതം സ്വീകരിച്ചവരുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്.

മുന്‍ കണക്കുകള്‍ പ്രകാരം ബ്രിട്ടണില്‍ 14,000 - 25,000 പേരാണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. എന്നാല്‍, ജനസംഖ്യാ കണക്കെടുപ്പില്‍ മതപരിവര്‍ത്തനം ചെയ്തവരുടെ എണ്ണം രേഖപ്പെടുത്താത്തത് കണക്കില്‍ അവ്യക്തത പടര്‍ത്തുന്നു.

‘ഫെയ്ത്ത് മാറ്റേഴ്സ്’ നടത്തിയ പഠനത്തിലാണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ എണ്ണം ഉദ്ദേശിക്കുന്നതിലും അപ്പുറമാണെന്ന് പറയുന്നത്. 100,000 പേരെങ്കിലും ഇതുവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം തലസ്ഥാനത്ത് മാത്രം 1,400 പേര്‍ ഇസ്ലാം മതം സ്വീകരിച്ചു. ദേശീയതലത്തിലാവട്ടെ 5,200 പേരാണ് ഒരു വര്‍ഷം ഇസ്ലാം മതത്തിലേക്ക് പോകുന്നത്. അതേസമയം, ജര്‍മ്മനിയിലും ഫ്രാന്‍സിലും ഇത്തരത്തില്‍ 4,000 മതപരിവര്‍ത്തനമാണ് വര്‍ഷം തോറും നടക്കുന്നത്.


http://malayalam.webdunia.com/newsworld/news/international/1101/05/1110105009_1.htm

No comments:

Post a Comment