Sunday, January 16, 2011

ജാമിഅഃ നൂരിയ്യ സമ്മേളനത്തിന് ഉജ്വല സമാപനം

നിറഞ്ഞൊഴുകിയ ശുഭ്രസാഗരത്തെ സാക്ഷിയാക്കി പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളജ്നാല്‍പത്തെട്ടാം വാര്‍ഷിക നാല്‍പത്തിയാറാം സനദ്ദാന മഹാസമ്മേളനം സമാപിച്ചു. നാടിന്റെനാനാദിക്കുകളില്‍ നിന്നായി വൈകുന്നേരത്തോടെ ഒഴുകിയെത്തിയ പണ്ഡിതരും മതവിദ്യാര്‍ത്ഥികളുംസാധാരണക്കാരുമടങ്ങുന്ന വന്‍ജനാവലി അക്ഷരാര്‍ത്ഥത്തില്‍ ഫൈസാബാദിനെ വീര്‍പ്പുമുട്ടിച്ചു.
മൂന്നു നാള്‍ നീണ്ടുനിന്ന ഗഹനമായ ചര്‍ച്ചകള്‍ക്കും വിജ്ഞാനകുതുകികള്‍ക്ക് ആസ്വാദകരമായപഠനസെഷനുകള്‍ക്കും ശേഷമാണ് ഇന്നലെ വൈകുന്നേരത്തോടെ സമ്മേളനത്തിന് സമാപനമായത്. നേരത്തെ മഗ്രിബ് നമസ്കാരത്തിന് അണിനിരന്ന ജനസഹസ്രങ്ങള്‍ ഫൈസാബാദിനെപാല്‍ക്കടലാക്കിയിരുന്നു. 224 യുവപണ്ഡിതര്‍ സ്ഥാനവസ്ത്രങ്ങളണിഞ്ഞ് വേദിക്കു മുന്നിലെത്തിയത് ജാമിഅഃനൂരിയ്യയുടെ അജയ്യമായ പണ്ഡിത ദൗത്യം പ്രതീകാത്മകമായി വിളിച്ചോതുന്നതായിരുന്നു.
സമാപന സമ്മേളനം കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജാമിഅഃ നൂരിയ്യ പ്രസിഡണ്ട് പാണക്കാട്സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജാമിഅഃ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ്സാദിഖലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സനദ്ദാന പ്രസംഗവും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍സനദ് ദാനവും നിര്‍വഹിച്ചു. സമസ്ത
പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
കേന്ദ്ര റയില്‍വേ സഹമന്ത്രി . അഹമ്മദ്, ഈജിപ്ത് എംബസിയിലെ സാംസ്കാരിക ഉപദേഷ്ടാവ് ഡോ. സഅദ്മഹ്മൂദ്ഷമ്മ, യു.. അംബാസഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അബ്ദുല്ല അല്‍ ഉവൈസി, കുവൈത്ത് അംബാസഡര്‍, സാമി അല്‍സുലൈമാന്‍, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് പ്രിന്‍സിപ്പല്‍ മൗലാനാ ഉസ്മാന്‍ മുഹ്യുദ്ദീന്‍ഹസ്രത്ത്, വൈസ് പ്രിന്‍സിപ്പല്‍ മൗലാനാ സഈദലി ഹസ്രത്ത്, അബ്ദുല്‍ഖാദര്‍ ജിലി (മദീന), മുസ്ലിംലീഗ്സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ജാമിഅഃ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടിമുസ്ലിയാര്‍, സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹീം മുസ്ലിയാര്‍, സമസ്ത സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പുമുസ്ലിയാര്‍, എം.പി. അബ്ദുസ്സമദ് സമദാനി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച്ചന്ദ്രിക പുറത്തിറക്കിയ സപ്ലിമെന്റ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ക്ക് കോപ്പി നല്‍കി സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.
chandrikadaily

No comments:

Post a Comment