Thursday, August 4, 2011

SKSSF കാസറഗോഡ് ജില്ല: ഒരു കോടി രൂപയുടെ സഹചാരി കാരുണ്യ പ്രവര്‍ത്തന പദ്ധതി

എസ്.കെ.എസ്.എസ്.എഫ് ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും ആതുര സേവനരംഗത്തും പുതിയ കാല്‍വെയ്പുമായി ഈ വര്‍ഷം ഒരു കോടി രൂപയുടെ കാരുണ്യപ്രവര്‍ത്തനത്തിന് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം രൂപം നല്‍കി. സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന സഹചാരി സൗജന്യമരുന്ന് വിതരണവും രോഗികള്‍ക്കുളള ചികിത്സാസഹായവും ഇതര മതപ്രസ്ഥാനങ്ങളുടെ ഇടയില്‍വരെ പ്രശംസ നേടിയിട്ടുണ്ട്. ജില്ലാ ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര കോ-ഓഡിനേറ്ററായിട്ടുളള സഹചാരി മരുന്ന് സെല്ല് മുഖേന കഴിഞ്ഞ വര്‍ഷം ലക്ഷകണക്കിന് രൂപയുടെ മരുന്നുകളാണ് സൗജന്യമായി വിതരണം ചെയ്തത്.
അതിന് ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ സാക്ഷിപത്രവുമായി ജില്ലാ കോ-ഓഡിനേറ്ററെ ബന്ധപ്പെട്ടാല്‍ മരുന്നിനുളള കൂപ്പണ്‍ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 9847355468, 9745605062. അതോടൊപ്പം മാരകമായ രോഗം പിടിപ്പെട്ട ശൗക്കത്തലി മൗലവിക്ക് ചികിത്സാസഹായം എന്നോണം മഹല്ലുകളില്‍ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപ പിരിച്ചെടുക്കുകയും അതില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വേണ്ടി ചിലവഴിക്കുകയും ബാക്കി വരുന്ന ഒരു ലക്ഷത്തിലധികം രൂപ അദ്ദേഹത്തിന് തന്നെ വീട് ഉണ്ടാക്കാന്‍ വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. അതോടൊപ്പം മറ്റുളള ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ഈ വര്‍ഷം റംസാനില്‍ ശാഖ-ക്ലസ്റ്റര്‍-മേഖല- ജില്ലാതലങ്ങളില്‍ അരകോടിയിലധികം രൂപയുടെ റിലീഫ് പ്രവര്‍ത്തനം നടത്തും.
റംസാനിന് ശേഷം ജില്ലാതലത്തില്‍ സൗജന്യ ഡയാലിസിസ് കേന്ദ്രവും കാസര്‍കോട് കേന്ദ്രമാക്കുകൊണ്ടുളള സൗജന്യമരുന്ന് വിതരണത്തിനുളള തുടര്‍പ്രവര്‍ത്തനത്തിനും കാഞ്ഞങ്ങാട് കേന്ദ്രമായി പുതുതായി ആരംഭിക്കുന്ന മരുന്ന് വിതരണകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനും പാവപ്പെട്ട രോഗികള്‍ക്കുളള സാമ്പത്തിക ചികിത്സാസഹായത്തിനുളള ഫണ്ടും സംസ്ഥാനകമ്മിറ്റിയുമായി സഹകരിച്ച് ഓഗസ്റ്റ് അഞ്ചിന് റമസാന്‍ ആദ്യത്തെ വെള്ളിയാഴ്ച മഹല്ല് ഖത്വിബുമാര്‍ ജുമുഅ നിസ്‌കാരാനന്തം പള്ളികളില്‍ നിന്ന് പിരിച്ച് പിറ്റേദിവസം ശനിയാഴ്ച ഉച്ചയ്ക്കു മുമ്പ് കാസര്‍കോട് സമസ്ത ജില്ലാ ഓഫീസില്‍ എത്തിച്ച് രസീപ്റ്റ് കൈപറ്റണമെന്നും അതിന് ശാഖകമ്മിറ്റികള്‍ മേല്‍നോട്ടം വഹിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സഹചാരി ജില്ലാ കോ-ഓഡിനേറ്റര്‍ ഹാരിസ് ദാരിമി ബെദിരയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

S.K.S.S.F കാസര്‍കോട് ജില്ല: സഹചാരിയുടെ ഒരു കോടി രൂപയുടെ കാരുണ്യപ്രവര്‍ത്തനത്തിന്‍റെ പദ്ധതി


No comments:

Post a Comment