Tuesday, February 1, 2011

സ്പെയ്നില്‍ മുസ്ലിം ജനസംഖ്യ 2030ഓടെ 82 ശതമാനം വര്‍ദ്ധിക്കും

മാഡ്രിഡ്: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്പെയ്നില്‍ മുസ്ലിം ജനസംഖ്യ 2030ഓടെ 82 ശതമാനം വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. പേ ഫോറം ഓണ്‍ റിലിജ്യന്‍ ആന്റ് പബ്ലിക് ലൈഫ് നടത്തിയ അഭിപ്രായ സര്‍വ്വേ പ്രകാരം രണ്ട് ദശകത്തിനകം സ്പാനിഷ് മുസ്ലിം ജനസംഖ്യ 10 ലക്ഷത്തില്‍നിന്ന് 19 ലക്ഷമായി ഉയരും.
മതപരിവര്‍ത്തനവും കുടിയേറ്റവുമാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്ന രണ്ട് പ്രധാന കാരണങ്ങള്‍. സ്പാനിഷ് സാമൂഹിക ജീവിതത്തില്‍ മുസ്ലിംകള്‍ നിര്‍ണായക ശക്തിയാകുമെന്ന് മാഡ്രിഡിലെ ഇസ്ലാമിക പഠനവിഭാഗം മേധാവി അബ്ദുല്‍ അസീസ് അയ്യാദി പ്രത്യാശിച്ചു. ലോക മുസ്ലിം ജനസംഖ്യയിലും 35 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന് സര്‍വ്വേ അഭിപ്രായപ്പെട്ടിരുന്നു.

No comments:

Post a Comment