Tuesday, July 26, 2011

സി.ബി ഐ. നടപടി പ്രതിഷേതാര്‍ഹം. എസ്. കെ. എസ്. എസ്. എഫ്.

ദുബായ്: പ്രമുഖ പണ്ഡിതനും സമസ്ത ഉപാദ്യക്ഷനുമായിരുന്ന സി. എം. അബ്ദുള്ള മൌലവിയുടെ മരണത്തെക്കുറിച്ചുള്ളഅന്വേഷണം പത്ത് മാസം കഴിഞ്ഞിട്ടും ഒരു തെളിവും ശേഖരിക്കാതെ ഉന്നതര്‍ക്കുവേണ്ടി കേസ്അവസാനിപ്പിക്കാനുള്ള സി.ബി.. നടപടി പ്രതിഷേതാര്‍ഹാമാ ണെന്ന് ദുബായ് കാസറഗോഡ് ജില്ല എസ്. കെ. എസ്. എസ്. എഫ്. അഭിപ്രായപ്പെട്ടു.
ഹബീബ് റഹ്മാന്‍, അഷ്‌റഫ്‌ എന്നീ പോലീസുകാരുടെ നടപടി ആദ്യം മുതലേ വിവാദമായ സാഹചര്യത്തില്‍ അവരെയുംഅന്വേഷണ പരിധിയില്‍ കൊണ്ട് വന്നു തുടരന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഷാഫി ഹാജി ഉദ്മ ആദ്യക്ഷം വഹിച്ചു. എം.ബി.. ഖാദര്‍ ഉത്ഘാടനം ചെയ്തു. അബ്ദുല്‍ കബീര്‍ അസ് അദി, താഹിര്‍മുഗു, ഇല്യാസ് കട്ടക്കല്‍, സ്വാബിര്‍ മേട്ടംമല്‍ സംസാരിച്ചു. അശ്ഫാക് മഞ്ചേശ്വരം സ്വാഗതവും കെ.വി.വി. കുഞ്ഞബ്ദുള്ളവള്വക്കാട് നന്ദിയും പറഞ്ഞു.

No comments:

Post a Comment