Saturday, July 2, 2011

വി.പി.എം. അസീസ് മാസ്റ്റര്‍ മദ്രസ്സാ വിദ്യാഭ്യാസ രംഗത്ത് ശാസ്‌ത്രീയ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയ വ്യക്തിത്വം: മാണിയൂര്‍ ഉസ്താദ്‌

ത്രിക്കരിപ്പൂര്‍: കേരളത്തിലെ മദ്രസ്സ വിദ്യാഭ്യാസ രംഗത്ത് ശാസ്‌ത്രീയ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിലും മദ്രസ്സാ പ്രസ്ഥാനം ജനകീയമാക്കുന്നതിലും വി.പി.എം. അസീസ് മാസ്റ്റര്‍ പ്രധാന പങ്ക് വഹിച്ചതായി സമസ്ത കേരള ജം‌ഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ത്രിക്കരിപ്പൂര്‍ മുനവ്വിര്‍ അറബിക് കോളേജ് പ്രിന്സിതപ്പളുമായ ശൈഖുനാ മാണിയൂര്‍ അഹമ്മദ് മൌലവി പറഞ്ഞു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന അസീസ് മാസ്റ്ററുടെ രണ്ടാം ചരമ വാര്ഷിരകത്തില്‍ ഫാപ്പിന്സും കൂട്ടായ്മയായ ഹിക്മായും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മദ്രസ്സ് അധ്യാപകര്ക്ക് വ്യവസ്ഥാപിതമായി തയ്യാറാക്കിയ മുഅല്ലിം ട്രെയിനിംഗ് കോഴ്സിന്റെ മുഖ്യ ശില്പി അസീസ് മാസ്റ്ററാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.
പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഖബര്‍ സിയാറത്തോടു കൂടിയാണ് അനുസ്‌മരണ പരിപാടിക്ക് തുടക്കമായത്.
സയ്യിദ് ഹദ്ദാദ് തങ്ങള്‍ ഉദ്ഘാടനം ചെയ്‌‌തു. ഫാപ്പിന്സ് ചെയര്മാ്ന്‍ സി.ടി. അബ്ദുള്‍ ഖാദര്‍, ചുഴലി മുഹ്‌യുദ്ധീന്‍ മൌലവി, ഖാലിദ് ഫൈസിം, ഷാജിഹുഷമീര്‍, എപി നിസാം, വി. മുഹമ്മദ് ബഷീര്‍ എടാട്ട് എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment