Sunday, July 31, 2011

വിദ്യാഭ്യാസം മനുഷ്യമനസ്സുകളെ സംസ്‌ക്കരിക്കാന്‍: പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍.

കൈക്കോട്ട്‌ കടവ്‌: വിദ്യാഭ്യാസം മനുഷ്യമനസ്സുകളെ സംസ്‌ക്കരിക്കാന്‍ ഉതകുമെന്ന്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. കൈക്കോട്ട്‌ കടവ്‌ ജമാഅത്ത്‌ ഖാസി സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായെത്തിയ തങ്ങള്‍ക്ക്‌ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. എഴുത്തും വായനയും സാംസ്കാരികമായി മനുഷ്യനെ ഉന്നതിയിലെത്തിക്കും. ഇത്തരം ആളുകള്‍ അക്രമണങ്ങള്‍ക്കോ ദുഷ്പ്രവണതകള്‍ക്കോ എടുത്തു ചാടുകയില്ല. പരിശുദ്ധ റമദാനില്‍ ദാനധര്‍മ്മംകൊണ്ട്‌ സജീവമാകണമെന്നും തങ്ങള്‍ ആഹ്വാനം ചെയുതു. വി എന്‍ പി അബ്ദുര്‍റഊഫ്‌ ഫൈസി ഉദ്ഘാടനം ചെയ്തു. വി എന്‍ പി അബ്ദുര്‍റഹ്്മാന്‍ അധ്യക്ഷത വഹിച്ചു. കെ പി ഇബ്രാഹിം കുട്ടി, കാടാച്ചിറ അബ്ദുര്‍റഹ്്മാന്‍ മുസ്്ല്യാര്‍, മുഹമ്മദ്‌ സഅദി അല്‍അഫ്ളലി, എ ജി സി ബഷീര്‍, എസ്‌ അഷറഫ്‌, എം കെ എസ്‌ അഹമ്മദ്‌ മൌലവി, എം എ സി കുഞ്ഞബ്ദുല്ല, എ അഷറഫ്‌ സംസാരിച്ചു. പട്ടിക്കാട്‌ ജാമിഅ അറബിക്‌ കോളജില്‍ നിന്നും ഫൈസി ബിരുദ പരീക്ഷയില്‍ ഒന്നാംറാങ്ക്‌ നേടിയ മുഹമ്മദ്‌ ശരീഫ്‌ നിസാമിക്ക്‌ ജമാഅത്ത്‌ കമ്മിറ്റിയുടെ ഉപഹാരം തങ്ങള്‍ സമ്മാനിച്ചു..

No comments:

Post a Comment