കാസര്‍കോട്:ഉന്നത
സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരെയും ഇസ്ലാം ബഹുമാനിക്കാന്‍ കല്പിച്ചവരെയും
ബഹുമാനിക്കലും ആദരിക്കലും നമ്മുടെ കടമയാണെന്നും അത്തരക്കാരെ
നിന്ദിക്കുന്നവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലെന്നും സമസ്ത കേന്ദ്ര മുശാവറ
ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്
പ്രസ്താവിച്ചു. സമസ്ത കേന്ദ്ര മുശാവറയുടെ പ്രസിഡണ്ടായി
തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തിയ ആനക്കര കോയകുട്ടി
മുസ്ലിയാര്‍ക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തില്‍ നല്കിയ സ്വീകരണ പരിപാടി
ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ത ജില്ലാ ജനറല്‍
സെക്രട്ടറി യു.എം. അബ്ദുറഹ്മാന് മൗലവിയുടെ അധ്യക്ഷത വഹിച്ചു.സുന്നി
യുവജനസംഘം ജില്ലാ പ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര് സ്വാഗതം പറഞ്ഞു.
എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തഗ, ട്രഷറര്‍
മെട്രോ മുഹമ്മദ് ഹാജി, സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ പ്രസിഡണ്ട്
ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി പി.ബി.അബ്ദു റസ്സാഖ്
എം.എല്‍.എ.,എന്‍.എ.നെല്ലികുന്ന് എം.എല്‍.എ., എസ്.കെ.എസ്.എസ്.എഫ്. ജില്ലാ
പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,
ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, മദ്രസ മാനേജ്മെന്റ് അസോസിയേഷന് ജില്ലാ
ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ
ജനറല്‍ സെക്രട്ടറി ടി.പി. അലി ഫൈസി, ട്രഷറര്‍ ലത്തീഫ് ചെര്‍ക്കള,
പി.എസ്.ഇബ്രാഹിം ഫൈസി, യഹിയ തളങ്കര, ചെര്‍ക്കള അഹമദ് മുസ്ലിയാര്, സ്വാലിഹ്
മുസ്ലിയാര്, മുബാറക്ക് ഹസൈനാര്‍ ഹാജി, ടി.കെ.സി. അബ്ദുള്‍ ഖാദര്‍ ഹാജി,
ഖത്തര്‍ ഇബ്രാഹിം ഹാജി, ഇ.പി.ഹംസത്തു സഅദി, എസ്.പി.സലാഹുദ്ധീന്‍,
പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, ഹാശിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി
കജ, മൊയ്തീന് ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി തുരുത്തി, തുടങ്ങിയവര്‍
പരിപാടിയില്‍ സംബന്ധിച്ചു.
Monday, November 26, 2012
Thursday, November 22, 2012
കോയകുട്ടി ഉസ്താദിന് സ്വീകരണം വിജയിപ്പിക്കും
ബദിയടുക്ക
:സമസ്ത കേന്ദ്ര മുശാവറയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം
ആദ്യമായി ജില്ലയില്‍ എത്തുന്ന ആനക്കര കോയകുട്ടി മുസ്ലിയാര്‍ക്ക് നവമ്പര്‍
25ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ്
ഹാളില്‍ നടക്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്.
ബദിയടുക്ക മേഖല പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. സമസ്ത ജനറല്‍
സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്,നാസര്‍ഫൈസി
കൂടത്തായി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.മേഖല പ്രസിഡണ്ട്
അബ്ദുല്ലാഹി മുനീര്‍ ഫൈസി ഇഡിയടുക്കയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്.
ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.ആലികുഞ്ഞി
ദാരിമി, റസാഖ് അര്‍ശദി കുമ്പടാജ, സിദ്ദീഖ് ബെളിഞ്ചം, ബഷീര്‍ മൗലവി
കുമ്പടാജ, ജലാലുദ്ദീന്‍ ദാരിമി, ബഷീര്‍ ദാരിമി നെക്രാജ, അബ്ദുള്‍ ഖാദര്‍
കുമ്പടാജ, ഹസ്സന് കുഞ്ഞി ദര്‍ക്കാസ്, ബി.എം.അശ്റഫ്, ആദം ദാരിമി നാരമ്പാടി
തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Tuesday, November 20, 2012
ഫലസ്തീന്:; ഇന്ത്യാ ഗവണ്മെന്റ് ഇടപെടണം- സമസ്ത
മദ്രസകളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും
ചേളാരി:
ഫലസ്തീന് ഭരണ സിരാകേന്ദ്രങ്ങളിലും ആശുപത്രികളിലും ഇസ്രാഈല്‍ സൈന്യം
വ്യോമാക്രമണം നടത്തി എട്ട് കുട്ടികളടക്കം ഇതിനകം അമ്പതോളം പേര്
കൊല്ലപ്പെടാനിടയായി. ആശുപത്രികള്‍ക്ക് നേരെ പോലും ഇസ്രാഈല്‍ സൈന്യം
മനുഷ്യത്വരഹിതമായ ആക്രമണം നടത്തുകയാണ്. ഗാസ വളഞ്ഞതിനാല്‍ പുറത്തുനിന്നുള്ള
ഭക്ഷണവും, മരുന്നും ഉള്‍പ്പെടെ നിഷേധിക്കപ്പെട്ട ഒരു ജനതക്ക് നരകം തീര്‍ത്ത
ഇസ്രാഈല്‍ നടപടിക്കെതിരില്‍ അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും ചടുല
നീക്കങ്ങളൊന്നും നടത്തിക്കാണുന്നില്ലെന്നത്
അങ്ങേ അറ്റം ഉല്‍ക്കണ്ഠ ഉണ്ടാക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരും,
സെക്രട്ടറിമാരായ കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാരും പ്രൊ. കെ.ആലിക്കുട്ടി
മുസ്ലിയാരും പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണം ശക്തിപ്പെടുത്തുമെന്നും കരയാക്രമണംത്തിന് ഉദ്ദേശ്യമുണ്ടെന്നും
ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഭീഷണി മുഴക്കിയത് കൂടി
കണക്കിലെടുത്താല്‍ ഫലസ്തീന് ചോരക്കടലാവാനാണ് സാധ്യത. ജന്മദേശത്തിന്റെ
ജന്മാവകാശത്തിന് വേണ്ടി പോരാടുന്ന ഫലസ്തീനികളെ നയതന്ത്ര തലത്തിലും മറ്റും
സഹായിക്കാന്‍ മനുഷ്യാവകാശങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിവരുന്ന
ഭാരതത്തിന് ബാധ്യത ഉണ്ട്. കണ്ണീര്‍ക്കടലില്‍ അകപ്പെട്ട ഫലസ്തീനികളുടെ
രക്ഷക്കാവശ്യമായതെല്ലാം ഉടനടി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്
വരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
കഷ്ഠതയനുഭവിക്കുന്നവരുടെ ആശ്വാസത്തിനും സമാധാനം പുലരാനും പള്ളികളിലും
മദ്റസകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്താനും നേതാക്കളാവശ്യപ്പെട്ടു.
മുനവ്വറലി ശിഹാബ് തങ്ങള്‍ 'അന്നഹ്ദ്' മാനേജിംഗ് ഡയറക്ടര്‍
മലപ്പുറം:
ഇന്ത്യയിലെ പ്രമുഖ അറബി മാസികയായ അന്നഹ്ദയുടെ മാനേജിംഗ് ഡയറക്ടറായി സൈന്‍
ഹ്യൂമന്‍ റിസോഴ്സ് ആന്റഡ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാനും
ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ മൈനോറിറ്റി സ്റ്റഡീസ് ആന്റ് ഇംക്ളൂസീവ് സോഷ്യല്‍
ആക്ഷന്‍ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ചുമതലയേറ്റു.
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി അഫിലിയേറ്റഡ് സ്ഥാപനമായ പറപ്പൂര്
സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാസികക്ക്
ഈയിടെയായി ഇന്റര്‍നാഷണല്‍ സ്റാന്‍ഡേര്‍ഡ് സീരിയല്‍ നമ്പര്‍
ലഭിച്ചിട്ടുണ്ട്. 2006 ഓഗസ്റില്‍ പ്രസിദ്ധീകരണം ആരംഭിച്ച അന്നഹ്ദക്ക് വിവിധ
അറബ് രാജ്യങ്ങളില്‍ നിരവധി എഴുത്തുകാരുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റി
അറബിക് വിഭാഗം മേധാവി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ചീഫ് എഡിറ്ററും
ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ചീഫ്
അഡ്വൈസറുമാണ്.
കഴിഞ്ഞ ദിവസം നടന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ മീറാന്‍ സഅദ് ദാരിമി
അധ്യക്ഷത വഹിച്ചു. ശറഫുദ്ദീന്‍ ഹുദവി, കെ. സൈനുല്‍ ആബിദീന്‍ ഹുദവി, വി.
ശരീഫ് ഹുദവി, എം. നദീര്‍ ഹുദവി, കുഞ്ഞിമുഹമ്മദ് ഹുദവി, കെ. ഫവാസ്, സി.
ശംസുദ്ദീന്‍, ടി. സിബ്ഗത്തുള്ള എന്നിവര്‍ പങ്കെടുത്തു.
Sunday, November 18, 2012
മുഹറം 10 ശനിയാഴ്ച്ച (നവംബര്‍ 24)
കോഴിക്കോട് : ദുല്‍ഹിജ്ജ 29 ന്
ബുധനാഴ്ച്ച അസ്തമിച്ച രാത്രി മാസപ്പിറവി കണ്ടതായി സ്വീകര്യ യോഗ്യമായ വിവരം
ലഭിച്ചതിന്റെ അറ്റിസ്താനത്തില് മുഹറം 1 നവംബര്‍ 15 വ്യാഴാഴ്ച്ചയും മുഹറം
10 നവംബര്‍ 24 ശനിയാഴ്ച്ചയായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരല്;ഇ
ശിഹാബ് തങ്ങള്‍ , സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടരി സൈനുല്‍
ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്, കോഴിക്കോട് ഖാസി സയ്യിദ്
മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
Wednesday, November 14, 2012
ദുബൈ -കാസര്‍ഗോഡ് ജില്ലാ എസ് .കെ എസ് .എസ് .എഫ് .പ്രവര്‍ത്തക കണ്വെന്ഷന് .
ദുബൈ :ദുബൈ -കാസര്‍ഗോഡ് ജില്ലാ എസ് .കെ .എസ് .എസ് .എഫ് .
പ്രവര്‍ത്തക
കണ്‍വെന്‍ഷനും,ഗള്‍ഫ് സത്യധാര പ്രചരണ കാമ്പയിനും
16.11.2012.വെള്ളിയാഴ്ച്ച വൈകുന്നേരം 4മണിക്ക് ബര് ദുബൈ സുന്നി സെന്റെര് മദ്രസയില്‍ വെച് നടക്കുന്നതാണ് .ദുബയിലുള്ള കാസര്‍ഗോഡ് ജില്ലക്കാരായ മുഴുവന്‍ സമസ്ത അനുഭാവികളും,പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യര്‍ഥിച്ചു .മൊബൈല്‍ നമ്പര്‍
:0551390735,0502434575.
Tuesday, November 13, 2012
Saturday, November 10, 2012
തൃക്കരിപ്പൂര്‍ പഞ്ചായത്ത് എസ് .വൈ .എസ്
എസ്. വൈ. എസ്. സമ്മേളനം വിജയിപ്പിക്കും .
തൃകരിപുര്‍: തിരുവനന്തപുരത്ത് നടക്കുന്ന എസ് .വൈ.എസ് .60 ആം വാര്‍ഷിക പ്രചരണ സമ്മേളനം വിജയിപപിക്കാന് ടി .കെ .സി .അബ്ദുല്‍ കാദര്‍ ഹാജിയുടെ അധ്യക്ഷധയില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ പഞ്ചായത്ത് എസ് .വൈ .എസ് .യോഗം തീരുമാനിച്ചു.
മാണിയൂര്‍ അഹമദ് മൗലവി ഉല്‍ഘാടനം ചെയ്തു.
ഭാരവാഹികളായി:
അബ്ദുല്‍ റഹ്മാന് മൗലവി _ഉദിനൂര്‍ (പ്രസി :).
മുഹമ്മദ് ഹാജി _കൈക്കൊട്ട്കടവ്, ഹിബത്തുള്ള _മെട്ടമ്മല്‍ (വൈ :പ്രസി :).
മുജീബ്
റഹ്മാന് _തലിച്ചാലം (ജന :സെ :).
എന്‍. അബ്ദുള്ള _നീലംബം, അബ്ദുല്‍
നാഫിഹ് അസ് അദി .(ജോ :സെ :).
ഒ. ടി .അഹമദ് ഹാജി. (ട്രഷറര്‍ )
മുഅല്ലിം സമാശ്വസ പദ്ധതിയുടെ ഒന്നാംഘട്ട ഉല്‍ഘാടനം ഇന്ന്
കാസര്‍കോട് :
ജില്ലയിലെ പാവപ്പെട്ട മുഅല്ലിമീങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി
എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റി ദുബൈ കാസര്‍കോട് ജില്ലാ
കമ്മിറ്റിയപടെ സഹകരണത്തോട്കൂടി നടപ്പിലാക്കുന്ന മുഅല്ലിം സമാശ്വസ
പദ്ധതിയുടെ ഒന്നാംഘട്ട ഉല്‍ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് (ശനി)
കാസര്‍കോട് സമസ്ത ജില്ലാ ഓഫീസില്‍ വെച്ച് സമസ്ത കേന്ദ്ര മുശാവറാ അംഗം ഖാസി
ത്വാഖ അഹ്മദ് മുസ്ലിയാര് അല്‍ അസ്ഹരി നിര്‍വ്വഹിക്കും.പദ്ധതിയുടെ
ഒന്നാംഘട്ടം എന്നനിലയില്‍ ജില്ലയിലെ പതിനെന്ന് മേഖലയില്‍നിന്ന് ഒരോ
മുഅല്ലിമീങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം
ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ദുബായി കമ്മിറ്റി
പ്രസിഡണ്ട് ശാഫി ഹാജി ഉദുമ, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി
ബെദിര, എം.എ.ഖലീല്‍,ഹാശിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹബീബ്
ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തീന് ചെര്‍ക്കള,
കെ.എം.ശറഫുദ്ദീന്‍,മുനീര്‍ ബന്താട് തുടങ്ങിയവര്‍ സംബന്ധിക്കും.
മലയാളി യുവാവിന്റെ അറബി ഗ്രന്ഥത്തിന് ലബ്നാനില്‍ നിന്നും പ്രസാധനം
മലപ്പുറം: മലയാളി യുവപണ്ഡിതന്റെ തൂലികയില്‍ വിരിഞ്ഞ
അറബിക് ഗ്രന്ഥത്തിന് പ്രസാധനം ഏറ്റെടുത്തത് വിദേശ രാജ്യത്തെ പ്രമുഖ
പ്രസാധകര്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ്വ
വിദ്യാര്‍ഥിയും യുവ എഴുത്തുകാരനുമായ പെരിന്തല്‍മണ്ണ ചെറുകര ശമീം ഹുദവി
രചിച്ച പുസ്തകമാണ് ലബ്നാനിലെ ‘ദാറുല്‍ ഖുതുബുല്‍ ഇല്മിയ്യ’ക്ക് കീഴില്‍
പുറത്തിറക്കിയത്.
മദീന ശരീഫിന്റെ പ്രാധാന്യവും അതിനു ചരിത്രകാരന്മാര് നല്കിയ
വിശേഷങ്ങളും ഗഹനമായി പ്രതിപാദിക്കുന്ന ‘ഇര്‍ശാദുല്‍ വറ ബി അസ്മാഇ ഖൈരില്‍
വറ ‘ എന്ന് നാമകണം ചെയ്ത 200 പേജുള്ള പൂസ്തകത്തിന്റെ പ്രസാധനമാണ് ഇവര്‍
ഏറ്റെടുത്തത്. ഇസ്ലാമിക ചരിത്രത്തില്‍ നൂറോളം പേരുകളിലായി അറിയപ്പെടുന്ന
മദീന ശരീഫിനെ കുറിച്ച് നീണ്ട ഒരു വര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് ഈ 21
കാരന് രചന നിര്‍വഹിച്ചത്.
ഗ്രന്ഥത്തിന്റെ ചെറു വിവരം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചപ്പോഴാണ്
ലബ്നാനിലെ ബൈറൂത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഇല്മിയ്യ
പബ്ലിക്കേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് പ്രസാധക
മേധാവികള്‍ ഗ്രന്ഥത്തിന്റെ പൂര്‍ണ്ണ രൂപം തങ്ങള്‍ക്ക് അയച്ച് തരാന്‍
ആവശ്യപ്പെടുകയായിരുന്നു.
വിവിധ രാഷ്ട്രങ്ങളിലെ അറബിക് പ്രസാധകരുടെ കൂട്ടായ്മയായ അറബിക്
പബ്ലിഷേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദലി ബൈദൂനെന്ന
ലബ്നാന്‍ സ്വദേശിയുടെ നേതൃത്വത്തില്‍ 1971 ലാണ് ദാറുല്‍ ഖുതുബുല്‍
ഇല്മിയ്യ പുസ്തക പ്രസാധനമാരംഭിച്ചത്. വിവിധ രാജ്യങ്ങളിലെ യുവ
എഴുത്തുകാരുടെ അനേകം രചനകള്‍ പുറത്തിറക്കിയ ഇവര്‍ ഇതിനകം നിരവധി ഇസ്ലാമിക
ഗ്രന്ഥങ്ങളുടെ പുന:പ്രസാധനവും നിര്‍വഹിച്ചിട്ടുണ്ട്. കേരളത്തില്‍
പ്രചാരത്തിലുള്ള ഒട്ടുമിക്ക വിദേശ ഗ്രന്ഥങ്ങളുടെയും പ്രസാധകരാണ് ദാറുല്‍
ഇല്മിയ്യ. ഇവര്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന് എഴുതിയ പുസ്തകത്തിന്
പ്രസാധനം ഏറ്റെടുക്കുന്നത്.
പെരിന്തല്‍മണ്ണ പാറക്കാവ് സ്വദേശിയായ പെരുമ്പായി ഹംസ ഹാജി- നഫീസ
ദമ്പതികളുടെ മകനായ യുവ എഴുത്തുകാരന് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക്
യൂണിവേഴ്സിറ്റിയില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. പറപ്പൂര്
സബിലുല്‍ ഹിദായയില്‍ നിന്നും ഇസ്ലാം ആന്‍ഡ് കണ്ടംപററീ സ്റ്റഡീസില്‍
ഡിഗ്രിയും പിന്നീട് ദാറുല്‍ ഹുദായില് നിന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ്
ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സില്‍ പി.ജി യും ചെയ്ത ശമീം ഇപ്പോള്‍ എം.ജി
യൂണിവേഴ്സിറ്റിയില്‍ പഠനം തുടരുകയാണ്.
മലയാളത്തിലും ഒട്ടനവധി ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതുന്ന ഈ
യുവപണ്ഡിതന് നിരവധി രാജ്യാന്തര സെമിനാറുകളില്‍ പ്രബന്ധങ്ങളും
അവതരിപ്പിച്ചിട്ടുണ്ട്. പ്രവാചക ചരിതവും മദീനയുടെ മഹിമയും പറയുന്ന
പുസ്തകത്തിലൂടെ രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയനായ തങ്ങളുടെ
സഹപാഠിക്ക് സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് ശമീമിന്റെ സഹപാഠികള്‍.
Wednesday, November 7, 2012
റോസാപൂക്കള്‍ കൈമാറി അവര്‍ മുഹമ്മദ് നബിയെ പരിചയപ്പെടുത്തി
കോഴിക്കോട് കടപ്പുറം. കൈകളില്‍ റോസാപൂക്കളുമായി ഒരുകൂട്ടം യുവാക്കള്‍.
അങ്ങിങ്ങായി കാണുന്ന സന്ദര്‍ശക സംഘത്തെ അവര്‍ സമ്മതത്തോടെ സമീപക്കുന്നു.
സ്നേഹത്തിന്റെ പ്രതീകമായി കയ്യില്‍ കരുതിയ റോസാപൂക്കള്‍ സമ്മാനിക്കുന്നു.
പിന്നെ ഇതിന് പ്രേരകമായ മുഹമ്മദ് നബിയുടെ ജീവിത സന്ദേശങ്ങളും
പരിചയപ്പെടുത്തുന്നു. സൌഹൃദത്തിന്റെ പുതിയ വാതായനം തീര്‍ത്ത് അവര്‍
തൊട്ടപ്പുറത്തുള്ള മറ്റൊരു സംഘത്തെ ലക്ഷ്യമാക്കി നീങ്ങുന്നു…
പ്രവാചകന്റെ ജീവിത സന്ദേശം പൊതുജനങ്ങളിലെത്തിക്കാന്‍
എസ്.കെ.എസ്.എസ്.എഫിന് കീഴില്‍ കോഫി ഇന്‍ ആര്‍ട്ട് കമ്മ്യൂണിറ്റി കഴിഞ്ഞ
ഞായറാഴ്ച നടത്തിയ പരിപാടിയിലാണ് ഈ രംഗങ്ങള്‍ അരങ്ങേറിയത്. കോഴിക്കോട്
ബീച്ചിലെത്തിയ അമുസ്ലിംകളടക്കമുള്ള സന്ദര്‍ശകര്‍ക്ക് പുഷ്പം കൈമാറി
സ്നേഹത്തിന്റെ പ്രതീകമായ പ്രവാചകനെ പരിചയപ്പെടുത്തി അവര്‍.
ലണ്ടനിലെ യംഗ് മുസ്ലിംസ് ആഗോളവ്യാപകമായി സംഘടിപ്പിച്ച ഗ്ലോബല്‍ റോസ്
ഡേയുടെ ഭാഗമായാണ് പരിപാടി നടന്നത്. ബീച്ചിലും പരിസരത്തും ഒഴിവുദിനം
ആസ്വദിക്കാനെത്തിവര്‍ക്ക് അവര്‍ സ്നേഹത്തിന്റെ പ്രതീകമായ റോസ് പുഷ്പം
കൈമാറി, കൂടെ മറ്റുള്ളവരോട് കരുണ കാണിക്കുന്നതിനെ കുറിച്ചുണര്‍ത്തിയ
പ്രവാചക വാക്യങ്ങളടങ്ങിയ ലഘുലേഖകളും. നിര്‍മലമായ പ്രവാചകാധ്യാപനങ്ങളെ
പരിചയപ്പെട്ടതിന്റെ സന്തോഷം അവരുടെ മുഖത്ത് പ്രകടം.
യു.കെ, ജര്‍മനി, ദുബൈ, പാരിസ്, കൈറോ, സ്വീഡന്, ന്യൂസിലാന്റ് തുടങ്ങിയ
രാജ്യങ്ങളടക്കം ലോകമൊന്നാകെ ഈ റോസ്ഡേയില്‍ പങ്കുകൊണ്ടു. ആഗോളതലത്തില്‍
തന്നെ പ്രവാചകനെ വക്രമായി ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന പുതിയ
സാഹചര്യത്തില്‍ ജനകീയമായ സന്ദേശ പ്രചരണമാര്‍ഗം ഏറെ ശ്രദ്ധ
പിടിച്ചുപറ്റിയിട്ടുണ്ട്.
Saturday, November 3, 2012
എസ്.കെ.എസ്.എസ്.എഫ്.മെമ്പര്‍ഷിപ്പ് കാമ്പയിന് ആരംഭിച്ചു

Subscribe to:
Posts (Atom)