Sunday, February 26, 2012

വള്‍വക്കാട്‌ അന്‍വാറുല്‍ ഇസ്്ലാം മദറസ ഓവറോള്‍ കിരീടം നേടി

തൃക്കരിപ്പൂര്‍‍: റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മദ്‌റസ മാനേജ്മെണ്റ്റ്‌ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍സംഘടിപ്പിച്ച നബിദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന വിദ്യാര്‍ഥി ഫെസ്റ്റില്‍ 219 പോയിണ്റ്റ്‌ നേടി വള്‍വക്കാട്‌ അന്‍വാറുല്‍ ഇസ്്ലാം മദറസ ഓവറോള്‍ കിരീടം നേടി. ചന്തേര ഹയാത്തുല്‍ ഇസ്്ലാം മദ്‌റസ രണ്ടാംസ്ഥാനവും മെട്ടമ്മല്‍ നജാത്തുസിബിയാന്‍ മദ്‌റസ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ വള്‍വക്കാട്‌ അന്‍വാറുല്‍ ഇസ്്ലാം മദ്‌റസ ഒന്നാംസ്ഥാനവും ചന്തേര ഹയാത്തുല്‍ ഇസ്്ലാം മദ്‌റസ രണ്ടാംസ്ഥാനവും. സീനിയര്‍ വിഭാഗത്തില്‍ വള്‍വക്കാട്‌ അന്‍വാറുല്‍ ഇസ്്ലാംമദ്‌റസ, ഉടുമ്പുന്തല നൂറുല്‍ഹുദ, എടച്ചാക്കൈ ഇര്‍ഷാദുല്‍ ഇസ്്ലാം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഹയാത്തുല്‍ ഇസ്്ലാം ചന്തേര, ഹിദായത്തുസിബിയാന്‍ മാടക്കാല്‍, ഒന്നുംരണ്ടും സ്ഥാനങ്ങള്‍ നേടി. സവള്‍വക്കാട്‌ അന്‍വാറുല്‍ ഇസ്ളാം മദ്‌റസ ചാംപ്യന്‍മാര്‍ ബ്‌ ജൂനിയര്‍ വിഭാഗത്തില്‍ തങ്കയം മുനീറുല്‍ ഇസ്്ലാം, ഹയാത്തുല്‍ ഇസ്്ലാം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

No comments:

Post a Comment