Showing posts with label മാലിക് ദീനാര്‍ ഇസ്ലാമിക അക്കാദമി പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.. Show all posts
Showing posts with label മാലിക് ദീനാര്‍ ഇസ്ലാമിക അക്കാദമി പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.. Show all posts

Tuesday, August 24, 2010

മാലിക് ദീനാര്‍ ഇസ്ലാമിക അക്കാദമി പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

തളങ്കര: മാലിക് ദീനാര്‍ ഇസ്ലാമിക അക്കാദമിയുടെപുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അഞ്ചാം തരാം പാസ്സയവരോ ഈ വര്ഷം വിജയം പ്രതീക്ഷിക്കുന്നവരോ ആയ പതിനൊന്നര വയസ്സ് കവിയാത്ത ആണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.
വിദ്യാഭ്യാസം, താമസം, ഭക്ഷണം എന്നിവ സൌജന്യമാണ്. ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യുനിവേര്സിടിയില്‍ അഫിലിയേറ്റു ചെയ്ത മാലിക് ദീനാര്‍ ഇസ്ലാമിക അക്കാദമി 12 വര്‍ഷത്തെ മത,ഭൌതിക വിദ്യാഭ്യാസമാണ് നല്‍കുന്നത്. മികച്ച കംബ്യുട്ടര്‍ പരിശീലനവും അറബി, ഇംഗ്ലീഷ്, ഉര്‍ദു, മലയാളം എന്നീ ഭാഷകളില്‍ വൈദഗ്ദ്യവും പ്രസംഗം തൂലിക പരിശീലനവും നല്‍കുന്നു.
അപേക്ഷ ഫോറവും പ്രോസ്പെക്ടസും മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോര്മുകള്‍ ൩൧ നു മുമ്പായി ഓഫീസില്‍ ലഭിക്കണം. ബന്ധപ്പെടേണ്ട നമ്പര്‍ 04994224171.