Showing posts with label മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ്. Show all posts
Showing posts with label മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ്. Show all posts

Saturday, August 21, 2010

മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് യു.എം.അബ്ദുല്‍റഹിമാന് മൌലവിക്കു സ്വീകരണം നല്‍കി

ഷാര്‍ജ: മത-ഭൗതിക വിദ്യാഭ്യാസം സമുന്നയിപ്പിച്ചുകൊണ്ട് ഉല്‍കൃഷ്ടമായ വിദ്യാഭ്യാസ രീതിയാണ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് നടപ്പാക്കി വരുന്നതെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി യു.എം.അബ്ദുറഹിമാന്‍ മൗലവി പറഞ്ഞു. മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് ഷാര്‍ജ ഘടകം നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം എല്‍.കെ.ജിയും പ്രാഥമിക മദ്രസയുമായി 1993 ല്‍ പരേതനായ സി.എം.അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് 40 ഏക്കറോളം വിസ്തീര്‍ണ്ണത്തില്‍ 400 ലേറെ അനാഥ-അഗതി കുരുന്നുകള്‍ ഉള്‍പ്പെടെ 2000 ത്തോളം വിദ്യാര്‍ത്ഥികളുള്ള പ്രമുഖ കലാലയമായി വളരാന്‍ കഴിഞ്ഞുവെന്നും യൂണിവേഴ്‌സിറ്റ് അംഗീകാരത്തോടെ ഡിഗ്രിതലത്തില്‍ ഒട്ടനവധി ആര്‍ട്‌സ് ആന്റ് സയന്‍സ് മാനേജ്‌മെന്റ് കോഴ്‌സുകളും ഈ വര്‍ഷം മുതല്‍ പി.ജി.കോഴ്‌സും ആരംഭിക്കാന്‍ കഴിഞ്ഞതായും യു.എം.മൗലവി പറഞ്ഞു. ചടങ്ങില്‍ സലാം ഹാജി കുന്നില്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജന.സെക്രട്ടറിയും കെ.എം.സി.സി, യു.എ.ഇ കമ്മിറ്റി സെക്രട്ടറിയുമായ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു.

സഅദ് പുറക്കാട് കെ.എം.ഷാഫി ഹാജി, ശു ഐബ് തങ്ങള്‍ കളീല്‍, റഹ്മാന്‍ കാശിഫി, മൊയ്തു നിസാമി, ഷാഫി ആലംകോട്, ഖാലിദ് പാറപ്പള്ളി, സീതി മുഹമ്മദ്, എം.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അബ്ബാസ് കുന്നില്‍ സ്വാഗതവും ബി.എസ്.മഹമൂദ് നന്ദിയും പറഞ്ഞു.