Showing posts with label ബലി പെരുന്നാള്‍. Show all posts
Showing posts with label ബലി പെരുന്നാള്‍. Show all posts
Friday, October 26, 2012
Saturday, October 20, 2012
ബലി പെരുന്നാള്‍ ദിനത്തില്‍ മാറ്റം; കേരളത്തിലും ഗള്‍ഫിലും ബലി പെരുന്നാള്‍ 26ന് വെള്ളിയാഴ്ച
കോഴിക്കോട് : നേരത്തെ
അറിയിച്ചതില്‍ നിന്നും വിത്യസ്തമായി കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍
26 ന് വെള്ളിയാഴ്ചയായിരിക്കുമെന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്
തങ്ങള്‍, സമസ്ത ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍,
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍
അറിയിച്ചു. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒക്ടോബര്‍ 27
ശനിയാഴ്ചയായിരിക്കും ഈദുല്‍ അദ്ഹയെന്നു നേരത്തെ വിവിധ ഖാദിമാരും സംഘടന
നേതാക്കളും അറിയിച്ചിരുന്നു. എന്നാല്‍ മാസപ്പിറ കണ്ടവര്‍ ഖാദിമാരെ
സമീപിച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ ഒക്ടോബര്‍ 25 വ്യാഴാഴ്ച അറഫ
ദിനമായും 26 വെള്ളിയാഴ്ച ബലിപെരുന്നാള്‍ ദിനമായും ഖാദിമാര്‍
മാറ്റിയുറപ്പിച്ചത്.
Wednesday, October 17, 2012
ബലി പെരുന്നാള്‍ വെള്ളിയാഴ്ച – സൌദി മതകാര്യകോടതി
ദുല്‍ഖഅ്ദ 29ന് തിങ്കളാഴ്ച രാജ്യത്ത് എവിടെയും മാസം കണ്ടതായി
സ്ഥിരപ്പെടാത്തതിനാല്‍ ദുല്‍ഹിജ്ജ ഒന്നാം തിയതി ബുധനാഴ്ചയായിരിക്കുമെന്നും ഈ
വര്‍ഷത്തെ അറഫ ദിനം ഒക്ടോബര്‍ 25 വ്യാഴാഴ്ചയും ബലിപെരുന്നാള്‍
വെള്ളിയാഴ്ചയുമായിരിക്കുമെന്നും സൌദി മതകാര്യ ഉന്നതാധികാരകോടതി അറിയിച്ചു.
ഓരോ ചന്ദ്രമാസത്തിന്റെയും പിറവി നിരീക്ഷിക്കാനായി കോടതി പ്രത്യേകം സംഘത്തെ
നിശ്ചയിക്കാറുണ്ട്. ദുല്‍ഖഅ്ദ ഒന്ന് സപ്തംബര്‍ 17നാണെന്ന്
സ്ഥിരപ്പെട്ടതനുസരിച്ച് ഒക്ടോബര്‍ 15 തിങ്കളാഴ്ചയായിരുന്നു ദുല്‍ഖഅ്ദ 29.
അത് പ്രകാരമാണ് ഇന്നലെ ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാനായി സംഘത്തെ
നിയോഗിച്ചത്. പക്ഷെ, എവിടെയും പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന്,
ഹദീസുകള്‍ നിര്‍ദ്ദേശിക്കുന്നപോലെ, ദുല്‍ഖഅ്ദ മാസം 30 ആയും ബുധനാഴ്ച
ദുല്‍ഹിജ്ജ ഒന്നായും തീരുമാനിക്കുകയായിരുന്നു കോടതി.
ബലി പെരുന്നാള്‍ ദിനത്തെ സംബന്ധിച്ച് അറബ് ലോകത്ത് നിലനിന്നിരുന്ന
ആശയക്കുഴപ്പത്തിന് ഇതോടെ അറുതിയായിരിക്കയാണ്. ഇന്നലെ മാസം കണ്ടതായും
അതനുസരിച്ച് ഇന്ന് ചൊവ്വാഴ്ച ദുല്‍ഹിജ്ജ ആരംഭിച്ചതായും മേഖലയിലെ ചില പ്രമുഖ
പത്രങ്ങളില്‍ വാര്‍ത്ത വന്നതും ആശയക്കുഴപ്പത്തിന് ആക്കം കൂട്ടിയിരുന്നു.
ഭൂരിഭാഗ ഗള്‍ഫ് രാഷ്ട്രങ്ങളും മാസപ്പിറവിയിലും അനുബന്ധ കാര്യങ്ങളിലും സൌദി
കോടതിയുടെ തീരുമാനത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കാറ്.
Subscribe to:
Posts (Atom)

