Showing posts with label പ്രാര്‍ത്ഥനാ സദസ്സ് തത്സമയ സംപ്രേഷണം. Show all posts
Showing posts with label പ്രാര്‍ത്ഥനാ സദസ്സ് തത്സമയ സംപ്രേഷണം. Show all posts
Tuesday, August 31, 2010
പ്രാര്‍ത്ഥനാ സദസ്സ് തത്സമയ സംപ്രേഷണം
ത്രിക്കരിപ്പൂര്‍: ഉദിനൂര്‍ മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന റംസാന്‍ പ്രഭാഷണങ്ങളുടെ സമാപനവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന് ആഗസ്റ്റ് 31 ചൊവ്വാഴ്ച ഉദിനൂരില്‍ നടക്കും. മൂന്ന് ദിവസമായി നടന്ന് വരുന്ന റംസാന്‍ പരിപാടിയുടെ സമാപന ദിവസമായ ഇന്ന് ഇഫ്ത്താര്‍ സംഗമം, ശിഹാബ് തങ്ങള്‍ സമാശ്വാസ കുടുംബ പെന്‍ഷന്‍, മഹല്ല് റിലീഫ് കമ്മിറ്റിയുടെ മെഡിക്കല്‍ എയ്‌ഡ് എന്നീ പരിപാടികള്‍ നടക്കും. രാത്രി 9.30ന് ഉമര്‍ ഹുദവിയുടെ പ്രഭാഷണത്തോടെ പരിപാടി ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സിന് സമസ്‌ത സെക്രട്ടറി, ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്യാര്‍, കോട്ടുമല ബാപ്പു മുസ്ല്യാര്‍, ശൈഖുനാ മാണിയൂര്‍ അഹമ്മദ് മൌലവി, ചുഴലി മുഹ്‌യുദ്ധീന്‍ ബാഖവി എന്നിവര്‍ നേതൃത്വം നല്‍കും. പരിസര മഹല്ലുകളിലെ ഇമാമുമാര്‍, യത്തീം ഖാനയിലെ കുട്ടികള്‍ എന്നിവര്‍ സംബന്ധിക്കും. ഉദിനൂര്‍ ജുമാ മസ്ജിദ് മുതവല്ലി ടി. അബ്ദുള്‍ റാഹീം ഹാജി, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി. ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ തത്സമയ സംപ്രേഷണം ഇന്ത്യന്‍ സമയം രാത്രി 9.30 മുതല്‍ മൈത്രിക്കരിപ്പൂര്‍ ഡോട്ട് കോമില്‍ (mytrikarpur.com) ലഭ്യമാകൂം
Subscribe to:
Posts (Atom)