തിരൂരങ്ങാടി:
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യുനിേ വഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥിയും
ഹൈദരബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റി ഗവേഷണ
വിദ്യാര്‍ത്ഥിയുമായ റഹീം ഹുദവി അമ്മിനിക്കാടിന് അറബി സാഹിത്യത്തില്‍
ഡോക്ടറേറ്റ് ലഭിച്ചു, ആധുനിക അറബി നോവല്‍ സാഹിത്യം ഒരു വിമര്‍ശന പഠനം എന്ന
വിഷയത്തിലുള്ള ഗവേഷണ പഠനത്തിനാണ് പി.എച്ച്.ഡി ഡോക്ടറേറ്റ് ലഭിച്ചത്.
ദാറുല്‍ഹുദായില്‍ നിന്നും ഇസ്‌ലാം ആന്‍ഡ് കണ്ടംപററീ സ്റ്റഡീസില്‍
ബിരുദാനന്തര ബിരുദം നേടിയ റഹീം ഹുദവി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍
നിന്നും സോഷ്യോളജിയില്‍ ബിരുദവും അലിഗഡ് മുസ്‌ലിം യുനിവേഴ്‌സിറ്റിയില്‍
നിന്നും അറബിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പെരിന്തല്‍മണ്ണ
അമ്മിനിക്കാടി സ്വദേശി പരേതനായ കിഴക്കേകര അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍- മറിയ
ദമ്പതികളുടെ മകനാണ് റഹീം ഹുദവി. റൈഹാനയാണ് ഭാര്യ. ജുമാന ഏക മകളാണ്.
Showing posts with label ഡോക്ടറേറ്റ്. Show all posts
Showing posts with label ഡോക്ടറേറ്റ്. Show all posts
Friday, February 15, 2013
Sunday, August 7, 2011
സഈദ് ഹുദവിക്ക് ഡോക്ടറേറ്റ്
ന്യൂഡല്‍ഹി : ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഇസ്‍ലാമിക സാന്പത്തിക വ്യവസ്ഥയില്‍ എന്ന ഗവേഷണ പ്രബന്ധത്തിന് പണ്ഡിതനും വാഗ്മിയുമായ സഈദ് ഹുദവിക്ക് ഹംദര്‍ദ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി. ഹംദര്‍ദ് യൂണിവേഴ്സിറ്റി ഇസ്‍ലാമിക് സ്റ്റഡീസ് വിഭാഗം തലവന്‍ പ്രൊഫസര്‍ ഇശ്തിയാഖ് ദാനിശ്, ജിദ്ദ ഇസ്‍ലാമിക് ഡെവലപ്മെന്‍റ് ബാങ്ക് റിസര്‍ച്ച് ഡയറക്ടര്‍ ഡോക്ടര്‍ ഔസാഫ് അഹ്‍മദ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. ചെമ്മാട് ദാറുല്‍ ഹുദ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയിലെ പന്ത്രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷം ഏഴ് വര്‍ഷമായി ഡല്‍ഹിയിലെ പ്രമുഖ സര്‍വ്വകലാശാലയായ ഹംദര്‍ദ് യൂണിവേഴ്സിറ്റിയില്‍ ഉന്നത പഠനം നടത്തി വരികയായിരുന്ന ഇദ്ദേഹം നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ലിബിയന്‍ എംബസിയില്‍ സേവനമനുഷ്ടിച്ച ഈ യുവ പണ്ഡിതന്‍ ലിബിയയിലെ വിദ്യാഭ്യാസ മാനവ ശേഷി വികസന വകുപ്പ് മന്ത്രി അഖീല്‍ ഹുസൈന്‍ അഖീല്‍ രചിച്ച അല്‍ മൗസുഅത് അല്‍ ഖിയമിയ അല്‍ ഖുസ്ഥാനുല്‍ ഹുലും, അല്‍ ഖുമാസി തഹ്‍ലിലുല്‍ ഖിയം എന്നീ അറബി ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡല്‍ഹി ഇസ്‍ലാമിക് ആന്‍റ് സോഷ്യല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. നാദാപുരം കുമ്മങ്കോട് സ്വദേശിയായ സഈദ് ഹുദവി വടക്കന്‍ കേരളത്തിലെ പ്രമുഖ മത പണ്ഡിതനായിരുന്ന മര്‍ഹൂം നാദാപുരം കലന്തന്‍ മുസ്‍ലിയാരുടെ പൌത്രനാണ്. പിതാവ് ടി.വി. അബ്ദുല്‍ റഹീം മൗലവി.
Subscribe to:
Posts (Atom)