Saturday, February 26, 2011

‘നബിദിനാഘോഷം’ ലോക രാഷ്‌ട്രങ്ങളില്‍ പ്രകാശനം ചെയ്‌തു.

കോഴിക്കോട്‌: പ്രമുഖ ഈജിപ്‌ഷ്യന്‍ പണ്‌ഡിതനും ഗ്രന്ഥകാരനുമായ ശൈഖ്‌ മുഹമ്മദ്‌ ഖാലിദ്‌ സാബിത്‌ ജനുവരിയില്‍ കൈറോയില്‍ പുറത്തിറങ്ങിയ താരീഖുല്‍ ഇഹ്‌തിഫാല്‍ ബി മൗലിദിന്നബിയ്യി വമദാഹിറുഹു ഫില്‍ ആലം എന്ന പ്രൗഢ ഗ്രന്ഥത്തിന്റെ മലയാള പതിപ്പ്‌ ‘നബിദിനാഘോഷം’ ലോക രാഷ്‌ട്രങ്ങളില്‍ പ്രകാശനം ചെയ്‌തു.

2011 ജനുവരിയില്‍ ഈജിപ്‌തിലെ ദാറുല്‍ മുഖത്ത്വം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ ഫെബ്രുവരിയാകുമ്പോഴേക്കും അറബിയില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടത്‌. ലോകത്തെ മുഴുവന്‍ വന്‍കരകളിലുമുള്ള മുസ്‌ലിം സമൂഹങ്ങള്‍ നടത്തിവരുന്ന നബിദിനാഘോഷ സംരംഭങ്ങളുടെ ചിത്രീകരണങ്ങളും വൃത്താന്തങ്ങളും ലോകോത്തര പണ്‌ഡിതന്‍മാരുടെ വിവരണങ്ങളും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്‌.ഹിജ്‌റ കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വലില്‍ ലോകത്ത്‌ അങ്ങോളമിങ്ങോള മുള്ള മുസ്‌ലിം ജനകോടികള്‍ നൂറ്റാണ്ടുകളായി തിരുജന്‍മം നിരാക്ഷേപം ആഘോഷിച്ചുവരുന്നു. എന്നാല്‍ ചില ഉല്‍പതിഷ്‌ണുക്കള്‍ നബിദിനാഘോഷത്തിനെതിരെ ചില ജല്‍പനങ്ങള്‍ നടത്തി വരികായാണ്‌. ഇത്തരം ആഘോഷം അടിസ്ഥാന രഹിതവും അനിസ്‌ലാമികവുമാണെന്ന്‌ വാദിക്കുന്ന ഇവര്‍ ഇത്‌ തീര്‍ത്തും അസ്വീകാര്യവും പരിവര്‍ജ്യവുമാണെന്നാണ്‌ പറയുന്നത്‌. എന്നാല്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും അപതാനങ്ങളും ഇന്ന്‌ ആഗോള തലത്തില്‍ തന്നെ നടന്ന്‌ വരികയാണ്‌. കഴിഞ്ഞ ദിവസം ലിബിയയുടെ തലസ്ഥാന നഗരിയായ ട്രിപ്പോളിയില്‍ കേണല്‍ മുഹമ്മദ്‌ ഖദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്‌ട്ര നബിദിന സമ്മേളനം ഇതിന്റെ രാജ്യാന്തര തരത്തിലുള്ള അംഗീകാരത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ പ്രകാശനം കര്‍മ്മം നിര്‍വഹിച്ച സാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിയാണ്‌ അസാസ്‌ ബുക്‌ സെല്ലിന്റെ മേല്‍ നോട്ടത്തില്‍ ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി പ്രസ്സ്‌ പുറത്തിറക്കുന്ന മുന്നൂറ്‌ പേജുള്ള ഈ കൃതിയുടെ എഡിറ്റിങ്ങും പരിശോധനയും നിര്‍വഹിച്ചത്‌. അറബിയിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ച നദ്‌വി തെളിച്ചം, സന്തുഷ്‌ട കുടുംബം എന്നീ മാസികകളുടെ എഡിറ്റര്‍ കൂടിയാണ്‌.

1948 ല്‍ കൈറോവില്‍ ജനിച്ച മുഹമ്മദ്‌ ഖാലിദ്‌ കൈറോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്‌ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്‌. ഇദ്ദേഹം പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട്‌ അഫ്‌റാഹുല്‍ മുസ്‌ലിമീന്‍ ബി മൗലിദി ഖാത്തമിന്നബിയ്യീന്‍,സ്വൂറത്തുല്‍ ഹബീബ്‌, മല്‍ഹമത്തുല്‍ ഹുബ്ബില്‍ ഖാലിദ്‌, മദാരിസുല്‍ ഹുബ്ബ്‌, അസ്വ്‌ഹാബു മുഹമ്മദ്‌ തുടങ്ങി 25 ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ഈജിപ്‌തിലെ ആത്മീയ നായകരുടെ ജീവചരിത്രം വിശദീകരിക്കുന്ന ഈജിപ്‌ഷ്യന്‍ നഭോ മണ്‌ഡലത്തിലെ പതിനൊന്നു താരകങ്ങള്‍ (അഹദ അശറ കൗകബന്‍ മിന്‍ സമാഇ മിസ്വ്‌ര്‍) എന്ന ഗ്രന്ഥവും ഇദ്ദേഹത്തിന്റെ പ്രശസ്‌ത കൃതികളില്‍ പെടുന്നു.

വെള്ളിയാഴ്‌ച്ച വൈകീട്ട്‌ കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പ്രകാശനം ചെയ്‌തു. എം.കെ രാഘവന്‍ എം.പി ചടങ്ങിന്റെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. കോഴിക്കോട്‌ ഖാളി സയ്യിദ്‌ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പുസ്‌തക പരിചയം നടത്തി. സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, ചന്ദ്രിക എഡിറ്റര്‍ ടി.പി ചെറൂപ്പ, കെ. എം സി. ടി ഗ്രൂപ്പ്‌ സി.ഇ.ഒ. ഡോ. കെ.എം നവാസ്‌, എം.സി. മായിന്‍ ഹാജി, എന്നിവര്‍ പങ്കെടുത്തു.

തിരുനബികേശം ആധികാരികത പരിശോധിക്കണം: ഡോ.ബഹാഉദ്ദീന്‍ നദ്‌വി

കോഴിക്കോട്‌: ലോകമെമ്പാടുമുള്ള മുസ്‌ലിം ജനകോടികളുടെ നേതാവായ പ്രവാചകന്‍ മുഹമ്മദ്‌ നബി തിരുമേനിയുടെ കേശമെന്ന പേരില്‍ ആയിരക്കണക്കിന്‌ വിശ്വാസികളെ വിഡ്‌ഢികളാക്കുന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആത്മീയ തട്ടിപ്പ്‌ കരുതലോടെ കാണണമെന്നും അതില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി. വെള്ളിയാഴ്‌ച്ച കോഴിക്കോട്‌ നടന്ന “നബിദിനാഘോഷം ലോക രാഷ്‌ട്രങ്ങളില്‍” എന്ന പുസ്‌തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 2009 സെപ്‌റ്റംബറില്‍ അബൂദാബിയില്‍ നടന്ന ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തില്‍ പ്രവാചകന്റേതെന്ന്‌ അവകാശപ്പെടുന്ന ആയിരക്കണക്കിന്‌ കേശങ്ങളാണ്‌ ഡോ.അഹ്‌മദ്‌ ഖസ്‌റജി പ്രദര്‍ശിപ്പിക്കുകയും അടുത്ത മിത്രങ്ങള്‍ക്ക്‌ കൈമാറുകയും ചെയ്‌തത്‌. പ്രവാചകന്റെ തിരു കേശം ലോകത്തെ അത്യപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ്‌ സൂക്ഷിപ്പുള്ളത്‌. എന്നാല്‍ പ്രവാചകന്റെ വിയോഗത്തിന്‌ ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇത്രയേറെ കേശങ്ങളുമായി ആരെങ്കിലും വിശ്വാസത്തെ ചൂഷണം ചെയ്യുന്നത്‌ സാമാന്യ ബുദ്ധിക്ക്‌ നിരക്കാത്തതാണ്‌.

ലോകത്തുള്ള 90 ശതമാനം മുസ്‌ലിംകളും തിരുശേഷിപ്പുകളില്‍ വിശ്വസിക്കുന്നവരാണ്‌. എന്നാല്‍ വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യാനായി അതിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ച്‌ പള്ളികളും സാംസ്‌കാരിക കേന്ദ്രങ്ങളും നിര്‍മ്മിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതിന്‌ വലിയ വില നല്‍കേണ്ടി വരും. നേരത്തെ പ്രവാചകന്റെ തിരു കേശം തങ്ങളുടെ സ്ഥാപനത്തില്‍ സൂക്ഷിച്ചിരിപ്പുണ്ടെന്ന്‌ വാദിക്കുകയും അതിന്റെ പേരില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നതിനിടെ വ്യക്തമായ സനദ്‌ പരിശോധിക്കാനായി ഉത്തരവാദപ്പെട്ടവര്‍ക്ക്‌ നേരെ വെല്ലുവിളികളുയര്‍ന്നപ്പോള്‍ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. അത്‌ വിലപ്പോവില്ലെന്ന്‌ കണ്ടപ്പോഴാണ്‌ പുതിയ കേശവുമായി ഇവര്‍ രംഗത്തെത്തിയത്‌.

അവലംബം: കാസറഗോഡ് വാര്‍ത്ത‍

സ്വലാത്ത് ദുആ മജ്‌ലിസ് നാളെ

വള്വക്കാട്:
വള്വക്കാട് ജാറം മഖമില്‍ മാസംതോറും നടന്നു വരുന്ന സ്വലാത്ത് ദു മജ്‌ലിസ് നാളെ (ഞായര്‍ 27 Feb 2011) മഗരിബ് നിസ്കാര ശേഷം:
നേതൃത്വം: ബഹു: സയ്യിദ് . ഉമര്‍ കോയ തങ്ങള്‍.
സാന്നിധ്യം: ബഹു: സയ്യിദ് പൂകോയ തങ്ങള്‍.
ബഹു: അബ്ദുല്‍ മജീദ്‌ ലതീഫി.
പങ്കെടുക്കുക അനുഗ്രഹീതരവുക.

Tuesday, February 22, 2011

പ്രതിസന്ധികള്‍ക്ക്‌ പരിഹാരം പ്രവാചക ചര്യ


റിയാദ്‌: പ്രവാചക ചര്യ ഉള്‍കൊണ്ട്‌ ജീവിക്കുകയാണ്‌ ഇസ്‌ലാമിക സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക്‌ പരിഹാരമെന്ന്‌ റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ ത്രൈമാസ കാമ്പയിന്‍െറ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ വ്യക്‌തമാക്കി. മതവിശ്വസത്തിലും ജീവിത രീതിയിലും വിട്ടു വീഴ്‌ചകള്‍ക്ക്‌ തയ്യാറായതുകൊണ്ടല്ല പൂര്‍വകാല മുസ്‌ലിംകളെ ലോകം ആദരിച്ചത്‌. ആദര്‍ശാധിഷ്‌ടിത ജീവിതം നയിച്ചതിനാലാണ്‌. ജാതിയും വര്‍ണവും ശാപമായ ലോകത്ത്‌ സഹോദര്യത്തിന്‍െറ സന്ദേശം ജീവിതരീതിയിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ പീഡിത സമൂഹം ഇസ്‌ലാമിലേക്ക്‌ ഒഴുകിയതാണ്‌ ഇന്നലകളില്‍ ഇസ്‌ലാം ആദരിക്കപ്പെടാനുളള കാരണങ്ങളിലൊന്ന്‌. വര്‍ത്തമാനത്തിന്‍െറ മുഖം അഴിമതി, പീഡനം, സ്വജന പക്ഷാപാതം, വര്‍ഗീയത, ഭീകരത, തീവ്രവാദം ഇവ കൊണ്ട്‌ അസ്വസ്‌തമാകുമ്പോള്‍ തിന്‍മയുടെ അന്ധകാരത്തില്‍ നന്‍മയുടെ വെളിച്ചം സ്വജീവിതത്തില്‍ ഏററുവാങ്ങാന്‍ നാം തയ്യാറകണം. ഇസ്‌ലാമിക ജീവിത രീതി നാം അഭിമാനത്തോടെ സ്വീകരിക്കണം. നാം പ്രവാചക ചര്യ ഉള്‍കൊണ്ട്‌ ജീവിക്കുകയാണങ്കില്‍ ലോകത്ത്‌ നമ്മെ വെറുക്കാന്‍ ഒരാള്‍ക്കുമാകില്ല സ്വാമി അസിമാനന്ദയില്‍ എത്തി നില്‍ക്കുന്ന ചരിത്രം നല്‍കുന്ന പാഠമതാണന്നും സെമിനാറില്‍ പങ്കെടുത്തവര്‍ വ്യക്‌തമാക്കി. മുഹമ്മദ്‌ ഫൈസി തിരൂര്‍ക്കാട്‌ (എസ്‌ വൈ എസ്‌ സ്റ്റേററ്‌ സെക്രട്ടറി) ഉദ്‌ഘാടനം ചെയ്‌തു. പ്രവാചകനെ അനുഗമിക്കുക, അഭിമാനിയാവുക എന്ന വിഷയം അബുട്ടി മാസ്‌ററര്‍ ശിവപുരം (മേഡേണ്‍ ഇന്‍റര്‍ നാഷണല്‍ സ്‌കൂള്‍ റിയാദ്‌) അവതരിപ്പിച്ചു. ഉബൈദ്‌ എടവണ്ണ (ജയ്‌ ഹിന്ദ്‌ ടി വി), അക്‌ബര്‍ വേങ്ങാട്‌ (ചന്ദ്രിക), ബഷീര്‍ പാങ്ങോട്‌ (ജീവന്‍ ടി വി) മൊയ്‌തീന്‍കോയ (കെ എം സി സി) തുടങ്ങിയവര്‍ പ്രസംഗിച്ചു. കാമ്പയിന്‍റെ ഭാഗമായ വിജ്ഞാന മത്സരത്തിനുളള പുസ്‌തകം 'മുഹമ്മദ്‌ (സ) സമ്പൂര്‍ണ മനുഷ്യന്‍ ' (സയ്യിദ്‌ അലവി മാലിക്കി മക്ക) മുബാറക്‌ ഹോസ്‌പിററല്‍ മാര്‍ക്കററിങ്ങ്‌ മാനേജര്‍ അബ്‌ദുല്‍ കരീം ഫൈസി ചേറൂര്‍ മുഹമ്മദ് കുഞ്ഞി കണ്ണൂരിന്‌ നല്‍കി പ്രകാശനം ചെയ്‌തു.
കാമ്പയിന്‍ ഭാഗമായ സി ഡി പ്രകാശനം ശാഫി ഹാജി ഓമച്ചപ്പുഴക്ക്‌ നല്‍കി അക്‌ബര്‍ വേങ്ങാട്‌ നിര്‍വഹിച്ചു. നമ്മുടെ നബി എന്ന ബാലസാഹിത്യം വീടുകളില്‍ എത്തിക്കാനുളള പദ്ധതി മാമുകോയക്ക്‌ നല്‍കി എന്‍. സി. മുഹമ്മദ്‌ കണ്ണൂര്‍ ആരംഭം കുറിച്ചു. ഹംസ മൂപ്പന്‍, ഹംസ മുസ്‌ലിയാര്‍, സമദ്‌ പെരുമഖം അസീസ്‌ പുളളാവൂര്‍, അബ്‌ദുലത്തീഫ്‌ ഹാജി മൈത്ര, അബദു റഹ്‌മാന്‍ കൊയ്യൊട്‌ തുടങ്ങിയവര്‍ പങ്കെടുത്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ മേഡറേററായിരുന്നു. ഹബീബുളള പട്ടാമ്പി സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.

Sunday, February 20, 2011

നബിദിന മഹാ സമ്മേളനം സമാപിച്ചു

ത്രിക്കരിപ്പൂര്: കഴിഞ്ഞ ഒരാഴ്ചയായി ത്രിക്കരിപ്പൂര് മുനവ്വിറുല് ഇസ്ലാം മദ്രസ്സയില് നടന്ന് വന്നിരുന്ന നബിദിന മഹാ സമ്മേളനം ഇന്നലെ സമാപിച്ചു. മഗ്രിബ് നമസ്കാരനന്തരം സയ്യിദ് അലവി തങ്ങളുടെ പ്രാര്ഥനയോടെ ആരംഭിച്ച പൊതു സമ്മേളനത്തില് സയ്യിദ് അന്വര് തങ്ങള് അല് ബുഖാരി അദ്ധ്യക്ഷനായിരുന്നു. ശൈഖുനാ മാണിയൂര് അഹമ്മദ് മൌലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്ന്ന് സമസ്ത, അഫ്സലുല് ഉലമാ എന്നീ പരീക്ഷകളില് ഉയര്ന്ന മാര്ക്ക് വാങ്ങിയവര്ക്കുള്ള വിവിധ കമ്മിറ്റികളുടെ കാഷ് അവാര്ഡ് വിതരണം എന്.കെ.പി. മുഹമ്മദ് കുഞ്ഞി (അബൂദാബി), സലാം തട്ടാനിച്ചേരി ( സെക്രട്ടറി, ദുബൈ-ത്രിക്കരിപ്പൂര് മുസ്ലിം ജമാഅത്ത്), എന്.പി.മുഹമ്മദ് റഫീഖ്, മുഹമ്മദ് നൌഫല് എം.ടി.പി (ഖത്തര് - മുനവ്വിറുല് ഇസ്ലാം ശാഖാ കമ്മിറ്റി), ശിഹാബ് എന്നിവര് വിതരണം ചെയ്തു. തുടര്ന്ന് നടന്ന സ്വലാത്ത് മജ്ലിസിനും കൂട്ടു പ്രാര്ത്ഥനക്കും കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി നേതൃത്വം നല്കി. ചടങ്ങില് വെച്ച് അബ്ദുള്ള ബാഖവിയുടെ ബുറാഖ് എന്ന പുസ്തകത്തിന്റെ പ്രകാശനം മുനവ്വിര് മദ്രസ്സ കമ്മിറ്റി ട്രഷറര് സി.കെ. സൈദ് ഹാജിക്ക് നല്കി ജമലുല്ലൈലി തങ്ങള് നിര്വ്വഹിച്ചു. ചടങ്ങില് മാണിയൂര് അബ്ദുള്ള ബാഖവി, ഉസ്മാന് അഹമ്മദ് മൌലവി, ടി.കെ. അബ്ദുള് ജലീല് ഹാജി, അഹമ്മദ് ബഷീര് ഫൈസി അല് അസ്ഹരി, എ.ജി. സിദ്ധീഖ്, എന്.എ. മജീദ്, എന്നിവര് സംബന്ധിച്ചു.

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി സില്‍‌വര്‍ ജൂബിലി പ്രചരണ സമ്മേളനം ത്രിക്കരിപ്പൂരില്‍

ത്രിക്കരിപ്പൂര്‍: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി സില്‍‌വര്‍ ജൂബിലി പ്രചരണ സമ്മേളനം ഏപ്രില്‍ 9ന് ത്രിക്കരിപ്പൂരില്‍ നടത്താന്‍ ജമാലുദ്ധീന്‍ ഹുദവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സി.ടി. അബ്‌ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്‌തു. ഉമര്‍ ഹുദവി പൂളപ്പാടം, എം.ടി.പി ഖാസിം മാസ്റ്റര്‍, സത്താര്‍ വടക്കുമ്പാട്, വി.കെ.ബാവ, ഉവൈസ് ഫൈസി, ശംസുദ്ധീന്‍ ആയിറ്റി, എം.ടി.പി. കരീം, മുനീര്‍ ഹുദവി, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി മാണിയൂര്‍ അഹമ്മദ് മൌലവി, ടി.കെ. പൂക്കോയ തങ്ങള്‍, എ.ജി.സി. ബഷീര്‍ (രക്ഷാധികാരി), സി.ടി. അബ്‌ദുള്‍ ഖാദര്‍ (ചെയര്‍മാന്‍), ഉമര്‍ ഹുദവി (ജന: കണ്‍‌വീനര്‍), എം.ടി.പി. ഖാസിം മാസ്റ്റര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു

അബ്‌ദുസമദ്‌ സമദാനിയുടെ മദ്‌ഹുറസൂല്‍ പ്രഭാഷണം ഫെബ്രുവരി 26 ന്‌

കാസര്‍കോട്‌: പ്രകാശത്തിന്‍മേല്‍ പ്രകാശം എന്ന പ്രമേയവുമായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കാസര്‍കോട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നബിദിന കാമ്പയിന്റെ ഭാഗമായി അബ്‌ദുസമദ്‌ സമദാനിയുടെ മദ്‌ഹുറസൂല്‍ പ്രഭാഷണവും സി.എം. അബ്‌ദുല്ല മൗലവി അനുസ്‌മരണവും ഫെബ്രുവരി 26 ന്‌ കാസര്‍കോട്‌ ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ പത്ത്‌ മണിക്ക്‌ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍,ഖാസി ടി.കെ.എം.ബാവ മുസ്‌ല്യാര്‍, എം.ടി.അബ്‌ദുല്ല മുസ്‌ല്യാര്‍, പ്രൊഫ.ആലിക്കുട്ടി മുസ്‌ല്യാര്‍, കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, ഖാസി ത്വാഖ അഹമ്മദ്‌ മൗലവി, യു.എം.അബ്‌ദുല്‍ റഹ്‌മാന്‍ മൗലവി, റഹ്‌മത്തുള്ള ഖാസിമി മുത്തേടം, നാസര്‍ ഫൈസി കൂടത്തായി, എം.എ. ഖാസിം മുസ്‌ല്യാര്‍, ചെര്‍ക്കളം അബ്‌ദുള്ള, സി.ടി.അഹമ്മദലി എം.എല്‍.എ, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ്‌ കെ.എസ്‌.അലി തങ്ങള്‍ കുമ്പോല്‍, ടി.കെ. പൂക്കോയ തങ്ങള്‍ചന്തേര, മെട്രോ മുഹമ്മദ്‌ ഹാജി, സി.കെ.കെ. മാണിയൂര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്‌ സംബന്ധിക്കും. പ്രവാചക കാരുണ്യവും സമകാലക ലോകവും എന്ന വിഷയത്തെകുറിച്ച്‌ ജില്ലാ കമ്മിറ്റി പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കും. പ്രബന്ധം തയ്യാറാക്കി ഫെബ്രുവരി 27 ന്‌ മുമ്പ്‌ മേഖല ജനറല്‍ സെക്രട്ടറിക്ക്‌ എത്തിക്കണം.